കൊച്ചി മെട്രോ: സ്ഥലം വിട്ടുനല്‍കാന്‍ 30 പേര്‍ സമ്മതപത്രം നല്‍കി Madhyamam News Feeds |
- കൊച്ചി മെട്രോ: സ്ഥലം വിട്ടുനല്‍കാന്‍ 30 പേര്‍ സമ്മതപത്രം നല്‍കി
- തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ളാറ്റ്ഫോം ഉടനില്ല
- കെ.എസ്.ആര്‍.ടി.സി ഡിപ്പോ തട്ടിപ്പ്: ജീവനക്കാര്‍ ഹൈകോടതിയിലേക്ക്
- ടി.പി വധം: സി.ബി.ഐ അന്വേഷണത്തെ പിന്തുണച്ച് വി.എസ്
- ആദരവേകി അധ്യാപകദിനം
- കണ്ണൂര്‍ വിമാനത്താവള കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കി
- 23 ഇന്ത്യക്കാരുമായി റാഞ്ചിയ കപ്പല്‍ മോചിപ്പിച്ചു
- റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില
- സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം തുടങ്ങി
- ജനാധിപത്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്താനുള്ളതല്ല: പ്രധാനമന്ത്രി
കൊച്ചി മെട്രോ: സ്ഥലം വിട്ടുനല്‍കാന്‍ 30 പേര്‍ സമ്മതപത്രം നല്‍കി Posted: 06 Sep 2012 01:16 AM PDT കാക്കനാട്: മെട്രോ റെയില്‍ അനുബന്ധ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനല്‍കാന്‍ 30 പേര്‍ സമ്മതപത്രം നല്‍കിയതായി ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. കൂടുതല്‍ പേര്‍ സ്ഥലം ഏറ്റെടുക്കാന്‍ സമ്മതപത്രം നല്‍കിയതോടെ രേഖകള്‍ കൈമാറിയിട്ടുള്ള ഉടമകള്‍ക്ക് സ്ഥലവില നല്‍കുന്നത് രണ്ട് ദിവസം കഴിഞ്ഞ് മതിയെന്ന് ജില്ലാ അധികൃതര്‍ തീരുമാനിച്ചു. സ്ഥല ഉടമകളുടെ പ്രമാണങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും എന്നതാണ് കാരണം. |
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ളാറ്റ്ഫോം ഉടനില്ല Posted: 06 Sep 2012 12:23 AM PDT തൃശൂര്‍: യാത്രക്കാര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ളാറ്റ്ഫോം ഉടന്‍ ഉണ്ടാകില്ലെന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി. വടക്കേ മേല്‍പാലത്തില്‍നിന്ന് നിര്‍ദിഷ്ട നാലാം പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങാന്‍ കോണി ഉടന്‍ പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.നാലാം പ്ളാറ്റ്ഫോം അനുവദിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങളാല്‍ അത് വൈകുമെന്ന് ഡി.ആര്‍.എം സൂചന നല്‍കി. ഷണ്ടിങ്ങിനുള്ള റെയില്‍പാതകള്‍ ഇവിടെയുള്ളതാണ് ഒരു കാരണം. |
കെ.എസ്.ആര്‍.ടി.സി ഡിപ്പോ തട്ടിപ്പ്: ജീവനക്കാര്‍ ഹൈകോടതിയിലേക്ക് Posted: 05 Sep 2012 11:32 PM PDT സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോയില്‍ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണവും നടപടികളും ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് അസോസിയേഷന്‍ ഹൈകോടതിയെ സമീപിക്കുന്നു. കോര്‍പറേഷന്‍െറ അന്വേഷണ നടപടികള്‍ പാതിവഴിയില്‍ നിലക്കുകയും കേസ് വിജലന്‍സിന് കൈമാറുന്നതില്‍ മെല്ലെപ്പോക്ക് തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ ജൂലൈ 20നാണ് തട്ടിപ്പിന്‍െറ വിശദാംശങ്ങള്‍ പുറത്തുവന്നത്. |
ടി.പി വധം: സി.ബി.ഐ അന്വേഷണത്തെ പിന്തുണച്ച് വി.എസ് Posted: 05 Sep 2012 11:20 PM PDT Image: തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. കൊലക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന സംശയം ദുരീകരിക്കണമെന്ന് വാര്‍ത്താലേഖകരോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു. രമയുടെ ആവശ്യം ന്യായമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും വി.എസ് പറഞ്ഞു. |
Posted: 05 Sep 2012 11:15 PM PDT കോഴിക്കോട്: അധ്യാപകദിനം വിവിധ പരിപാടികളോടെ കൊണ്ടാടി. കോഴിക്കോട് യു.ആര്‍.സി. സൗത്തിന്‍െറ ആഭിമുഖ്യത്തില്‍ ദിനാഘോഷം കോഴിക്കോട് ശിക്ഷക് സദനില്‍ ആചരിച്ചു. ജി.എച്ച്.എസ് പ്രധാനാധ്യാപകന്‍ ഹരിദാസന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബി.പി.ഒ ശിവരാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. |
കണ്ണൂര്‍ വിമാനത്താവള കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കി Posted: 05 Sep 2012 10:33 PM PDT Image: തിരുവനന്തപുരം: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കി. മൂന്ന് സംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ കമ്പനിക്കാണ് നേരത്തെ കരാര്‍ നല്‍കിയത്. ഇത് സംബന്ധിച്ച് ആക്ഷേപം വന്നതോടെ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയും കരാര്‍ റദ്ദാക്കുകയുമായിരുന്നു. മുംബൈ ആസ്ഥാനമായ എസ്.ടി.യു.പിക്കായിരുന്നു കണ്‍സള്‍ട്ടന്‍സി കരാര്‍. |
23 ഇന്ത്യക്കാരുമായി റാഞ്ചിയ കപ്പല്‍ മോചിപ്പിച്ചു Posted: 05 Sep 2012 10:32 PM PDT Image: ദുബൈ: ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന കപ്പല്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചി. 23 ഇന്ത്യക്കാരുള്ള ‘അബൂദബി സ്റ്റാര്‍’ എന്ന കപ്പലാണ് ചൊവ്വാഴ്ച രാത്രി നൈജീരിയന്‍ തീരത്തുവെച്ച് റാഞ്ചിയത്. എന്നാല്‍, ബുധനാഴ്ച ഉച്ചയോടെ കപ്പല്‍ മോചിപ്പിച്ചതായി നൈജീരിയന്‍ നാവിക സേന അറിയിച്ചു. ദുബൈയില്‍ ഓഫിസുള്ള പയനിയര്‍ ഷിപ്പ് മാനേജ്മെന്‍റ് സര്‍വീസസ് എന്ന കമ്പനിക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന ഓയില്‍ ടാങ്കര്‍ സിങ്കപ്പൂരിലാണ് രജിസ്റ്റര്‍ ചെയ്തത്. |
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില Posted: 05 Sep 2012 10:31 PM PDT Image: കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. വ്യാഴാഴ്ച പവന് 120 രൂപ വര്‍ധിച്ച് 23,520 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുടി 2,940 രൂപയാണ്. |
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം തുടങ്ങി Posted: 05 Sep 2012 09:45 PM PDT Image: Subtitle: രോഗികളെ പരിശോധിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം വ്യാഴാഴ്ച രാവിലെ ആരംഭിച്ചു. അമൃതാനന്ദമയി മഠത്തില്‍ അതിക്രമിച്ചു കയറിയ സത്നംസിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. ഇന്നലെ വൈകീട്ട് ആരോഗ്യമന്ത്രി വി.എസ് ശിവകുമാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോവാന്‍ ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചത്. |
ജനാധിപത്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്താനുള്ളതല്ല: പ്രധാനമന്ത്രി Posted: 05 Sep 2012 09:11 PM PDT Image: മനാമ: ജനാധിപത്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്താന്‍ ദുരുപയോഗപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിക്കാനെത്തിയ ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ ഇയാന്‍ ലിന്‍സിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തിലേ സാമ്പത്തിക വളര്‍ച്ച സാധ്യമാവുകയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമവ്യവസ്ഥ നടപ്പാക്കുകയും രാജ്യം കരസ്ഥമാക്കിയിട്ടുള്ള നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യണം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment