ഫാ. ജോസ് ചിറ്റിലപ്പള്ളി വധക്കേസ്: പ്രതിക്ക് ഇരട്ടജീവപര്യന്തം Madhyamam News Feeds |
- ഫാ. ജോസ് ചിറ്റിലപ്പള്ളി വധക്കേസ്: പ്രതിക്ക് ഇരട്ടജീവപര്യന്തം
- ഐശ്വര്യ ഇനി എച്ച്.ഐ.വി ബാധിതര്‍ക്കിടയില്‍
- വിലക്കയറ്റം: ഹൈറേഞ്ച് ജീവിതം ദുരിതത്തില്‍
- 1118 ലിറ്റര്‍ വ്യാജ അരിഷ്ടം പിടിച്ചു
- നാട്ടകം കോളജില്‍ സംഘര്‍ഷം: ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
- കമോണ്‍ വിന്‍ഡീസ്!!!
- 50 മീറ്ററിനിടയില്‍ രണ്ട് ഗേറ്റ്, രണ്ട് കാവല്‍ക്കാര്‍; റെയില്‍വേ ഉണര്‍ന്നു
- എറണാകുളം-കായംകുളം റെയില്‍ പാത ഇരട്ടിപ്പിക്കല്‍ സ്തംഭനത്തില്‍
- പാവറട്ടിയില്‍ പുഴനികത്തി റിസോര്‍ട്ട് നിര്‍മാണം തുടരുന്നു
- റബര്‍ നൂല്‍ ഫാക്ടറിയിലെ മാലിന്യം: പ്രതിഷേധവുമായി നാട്ടുകാര്‍
ഫാ. ജോസ് ചിറ്റിലപ്പള്ളി വധക്കേസ്: പ്രതിക്ക് ഇരട്ടജീവപര്യന്തം Posted: 25 Sep 2012 12:56 AM PDT Image: കൊച്ചി: ഫാദര്‍ ജോസ് ചിറ്റിലപ്പള്ളി വധക്കേസില്‍ പ്രതി രഘുവിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. 35,000 രൂപ പിഴയും പ്രതി അടയ്ക്കണം. ഇരട്ടജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. എറണാകുളം പ്രത്യേക സി.ബി.ഐ. കോടതിയുടേതാണ് വിധി. |
ഐശ്വര്യ ഇനി എച്ച്.ഐ.വി ബാധിതര്‍ക്കിടയില്‍ Posted: 25 Sep 2012 12:45 AM PDT Image: യു.എന്‍: ബോളിവുഡ് താരം ഐശ്വര്യ റായിക്ക് പുതിയ ചുമതല. യുനൈറ്റഡ് നാഷന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍എയ്ഡിസിന്റെ ഇന്റര്‍നാഷണല്‍ ഗുഡ്വില്‍ അംബാസിഡറായി ഐശ്വര്യയെ തെരഞ്ഞെടുത്തു. യു.എന്‍ ജനറല്‍ അസംബ്ലിയുടെ 67ാമത് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് യുഎന്‍എയ്ഡ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ സിദിബേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. |
വിലക്കയറ്റം: ഹൈറേഞ്ച് ജീവിതം ദുരിതത്തില്‍ Posted: 25 Sep 2012 12:31 AM PDT അടിമാലി: ഡീസല്‍ വില വര്‍ധനയുടെ മറവില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത് ഹൈറേഞ്ചില്‍ ജനജീവിതം ദുരിതത്തിലാക്കി. |
1118 ലിറ്റര്‍ വ്യാജ അരിഷ്ടം പിടിച്ചു Posted: 25 Sep 2012 12:26 AM PDT കോന്നി: കുമ്പഴ പാലത്തിന് സമീപത്തെ അരിഷ്ട ഗോഡൗണില്‍നിന്ന് 1118 ലിറ്റര്‍ അരിഷ്ടവും വാഹനവും പിടികൂടി. ജില്ലാ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് വ്യാജ അരിഷ്ടം പിടികൂടിയത്. |
നാട്ടകം കോളജില്‍ സംഘര്‍ഷം: ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് Posted: 25 Sep 2012 12:23 AM PDT കോട്ടയം: നാട്ടകം ഗവ.കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സംഘര്‍ഷം നഗരത്തിലേക്ക് വ്യാപിച്ചതോടെ ഗതാഗതവും തടസ്സപ്പെട്ടു. |
Posted: 25 Sep 2012 12:17 AM PDT Image: ഓര്‍മകളുടെ പോപിങ് ക്രീസിലേക്ക് മൈക്കല്‍ ഹോള്‍ഡിങ്ങിന്‍െറ പൊള്ളുന്ന ബൗണ്‍സറുകള്‍ കുതിച്ചെത്തുന്നു. മറുതലക്കല്‍നിന്ന് വന്യവേഗത്തില്‍ മാല്‍ക്കം മാര്‍ഷലിന്‍െറ മൂളിപ്പറക്കുന്ന ഗുഡ്ലെങ്ത് ബാള്‍. ജോയല്‍ ഗാര്‍നറുടെ കിറുകൃത്യമായ യോര്‍ക്കറുകളില്‍ നിലതെറ്റിപ്പറക്കുന്ന സ്റ്റംപുകള്‍. കോളിന്‍ ക്രോഫ്റ്റിന്‍െറും ആന്‍ഡി റോബര്‍ട്സിന്‍െറയും തീതുപ്പുന്ന പന്തുകളും കൂടിച്ചേരുമ്പോള്‍ ഭീതിയുടെ വാള്‍മുനയില്‍ നില്‍ക്കുന്ന എതിര്‍ ബാറ്റ്സ്മാന്മാര്‍... ****** |
50 മീറ്ററിനിടയില്‍ രണ്ട് ഗേറ്റ്, രണ്ട് കാവല്‍ക്കാര്‍; റെയില്‍വേ ഉണര്‍ന്നു Posted: 25 Sep 2012 12:08 AM PDT അരൂര്‍: അമ്പത് മീറ്ററിനിടക്ക് രണ്ട് ഗേറ്റുകള്‍. രണ്ട് കാവല്‍ക്കാര്‍, രാവിലെ ചങ്ങല, വൈകുന്നേരം ഇരുമ്പുഗേറ്റ്. ഇങ്ങനെ പോകുന്നു റെയില്‍വേയുടെ കാര്യക്ഷമത. തീരദേശ റെയില്‍വേയില്‍ അരൂര്‍ വില്ലേജ് റോഡിലെ ആളില്ലാ ലെവല്‍ക്രോസില്‍ കാറില്‍ ട്രെയിനിടിച്ചുണ്ടായ അപകടത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചതോടെ നാട്ടുകാര്‍ പ്രകോപിതരായപ്പോഴാണ് റെയില്‍വേ ഉണര്‍ന്നുപ്രവര്‍ത്തിച്ചത്. |
എറണാകുളം-കായംകുളം റെയില്‍ പാത ഇരട്ടിപ്പിക്കല്‍ സ്തംഭനത്തില്‍ Posted: 25 Sep 2012 12:03 AM PDT കാക്കനാട്: എറണാകുളം-കായംകുളം റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ സ്തംഭനത്തിലേക്ക്. റെയില്‍പാതക്കായി നാലു വില്ലേജുകളില്‍ ഇപ്പോള്‍ നടക്കുന്ന സര്‍വേ നിര്‍ത്തിവെക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് കത്ത് നല്‍കി. |
പാവറട്ടിയില്‍ പുഴനികത്തി റിസോര്‍ട്ട് നിര്‍മാണം തുടരുന്നു Posted: 24 Sep 2012 11:52 PM PDT പാവറട്ടി: പാവറട്ടിയില്‍ പുഴനികത്തിയുള്ള റിസോര്‍ട്ട് നിര്‍മാണം തുടരുന്നു. അനധികൃതമായി പുഴയോരത്ത് നിര്‍മാണം നടക്കുന്ന വിവരം കൃഷി ഓഫിസര്‍ പഞ്ചായത്തധികൃതരെ രേഖാമൂലം അറിയിച്ചതാണ്. മാധ്യമങ്ങളിലടക്കം വാര്‍ത്തവരികയും പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിട്ടും പഞ്ചായത്തിന്‍െറ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. |
റബര്‍ നൂല്‍ ഫാക്ടറിയിലെ മാലിന്യം: പ്രതിഷേധവുമായി നാട്ടുകാര്‍ Posted: 24 Sep 2012 11:45 PM PDT മണ്ണാര്‍ക്കാട്: റബര്‍ നൂല്‍ ഫാക്ടറിയില്‍നിന്നുള്ള മലിനീകരണം കാരണം നാട്ടുകാര്‍ പ്രതിഷേധവുമായി പഞ്ചായത്തിലെത്തി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment