സ്വാഗതം
WELCOME

News Update..

Tuesday, September 18, 2012

ഏലൂര്‍ നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക് Madhyamam News Feeds

ഏലൂര്‍ നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക് Madhyamam News Feeds

Link to

ഏലൂര്‍ നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്

Posted: 18 Sep 2012 12:27 AM PDT

കളമശേരി: ഏലൂര്‍ നഗരസഭാ അധ്യക്ഷക്കെതിരായ അവിശ്വാസം പാസായതോടെ നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബി.ജെ.പിയുടെ തീരുമാനം നിര്‍ണായകമാകും. യു.ഡി.എഫ് ഭരണത്തിനെതിരെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന ബി.ജെ.പിക്ക് ഇനി യു.ഡി.എഫിനെ സഹായിക്കാന്‍ കഴിയില്ല. എന്നാല്‍, എല്‍.ഡി.എഫിനാണെങ്കില്‍ ബി.ജെ.പിയെ ഉള്‍പ്പെടുത്തി നഗരസഭ ഭരിക്കാനും കഴിയില്ല. അതേസമയം, കഴിവുള്ള സ്വതന്ത്രാംഗങ്ങളെ നേതൃസ്ഥാനത്തേക്ക് കണ്ടെത്തുകയാണെങ്കില്‍ എല്‍.ഡി.എഫിനെ പുറമെനിന്ന് പിന്തുണക്കാന്‍ ബി.ജെ.പി തയാറാകുമെന്നാണ് സൂചന.

read more

ഹോട്ടല്‍പരിശോധന: ആരോഗ്യവകുപ്പിനെതിരെ പരാതി പ്രവാഹം

Posted: 18 Sep 2012 12:19 AM PDT

വാടാനപ്പള്ളി: ആരോഗ്യ വകുപ്പധികൃതരുടെ അനാസ്ഥയാണ് ഹോട്ടലുകളുടെ പ്രവര്‍ത്തനം വൃത്തിഹീനമാകാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നു.ഇത്തവണ കാലവര്‍ഷത്തില്‍ വാടാനപ്പള്ളിയില്‍ ഹോട്ടല്‍ പരിശോധന നടത്തിയില്ലെന്ന് ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ജെ.ജയ്മോന്‍ ആരോപിച്ചു.
വൃത്തിഹീനമായ എല്ലാ ഹോട്ടലും പരിശോധന നടത്തി അടച്ചു പൂട്ടണമെന്ന് പി.ഡി.പി പഞ്ചായത്ത് സെക്രട്ടറി ഷിഹാബ്, നേതാക്കളായ റഷീദ് തൃത്തല്ലൂര്‍, ഷൗക്കത്തലി പടുവിങ്ങല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

read more

ഷൊര്‍ണൂരില്‍ നാലുപേരെ പേപ്പട്ടി കടിച്ചു

Posted: 18 Sep 2012 12:10 AM PDT

ഷൊര്‍ണൂര്‍: റെയില്‍വേ ജീവനക്കാരുടെ വസതി സ്ഥിതിചെയ്യുന്ന ഗണേഷ്ഗിരിയില്‍ നാലുപേരെ പേപ്പട്ടി കടിച്ചു. റെയില്‍വേ ആശുപത്രിയിലെ അറ്റന്‍ഡര്‍ കുമാരനും മദ്റസയിലേക്ക് പോവുകയായിരുന്ന മുത്തു എന്ന കുട്ടിക്കും മറ്റ് രണ്ടുപേര്‍ക്കുമാണ് കടിയേറ്റത്. നായ ശല്യംകാരണം നഗരസഭാ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്.

ജില്ലയില്‍ പ്ലസ്വണ്‍ പ്രവേശം പൂര്‍ത്തിയായി

Posted: 18 Sep 2012 12:03 AM PDT

മലപ്പുറം: ഒഴിവുള്ള പ്ലസ്വണ്‍ സീറ്റുകളിലേക്കുള്ള പ്രവേശവും സ്കൂള്‍/കോമ്പിനേഷന്‍ മാറ്റവും തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പൂര്‍ത്തിയായതോടെ ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശ നടപടികള്‍ അവസാനിച്ചു. ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകരുണ്ടെങ്കില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

read more

വൈദ്യുതി ബന്ധം വിച്ഛേദിച്ച് ചെമ്പിരിക്കയില്‍ മണല്‍ കടത്ത്

Posted: 17 Sep 2012 11:59 PM PDT

ഉദുമ: ചെമ്പിരിക്കയില്‍നിന്ന് മണല്‍ മാഫിയ പൂഴി കടത്തുന്നത് വൈദ്യുതി ബന്ധം വിച്ഛേദിച്ച്. കഴിഞ്ഞ മാസങ്ങളിലായി മാങ്ങാട്, കൂളിക്കുന്ന്, കളനാട്, മേല്‍പറമ്പ്, ചെമ്പിരിക്ക, ദേളി, കോളിയടുക്കം പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ വൈദ്യുതി തടസ്സപ്പെടുന്നത് പതിവാണ്. ഇതേക്കുറിച്ച് നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മണല്‍ മാഫിയയുടെ പങ്ക് വ്യക്തമായത്.

read more

ഇ-മണല്‍ സംവിധാനം അവതാളത്തില്‍; ഉപഭോക്താക്കള്‍ മണലിന് നെട്ടോട്ടം

Posted: 17 Sep 2012 11:40 PM PDT

ചക്കരക്കല്ല്: ജില്ലയില്‍ മണല്‍ വിതരണം സുതാര്യമാക്കാനായി നിലവില്‍ വന്ന ഇ-മണല്‍ പദ്ധതി അവതാളത്തില്‍. കെട്ടിടനിര്‍മാണ ഉടമകള്‍ മണലിനായി നെട്ടോട്ടമോടുകയാണ്. അനധികൃത മണലൂറ്റും കരിഞ്ചന്തയും തടയാന്‍ നിലവില്‍ വന്ന ഇ-മണല്‍ പദ്ധതി ഫലത്തില്‍ ഇത്തരം ലോബികള്‍ക്ക് കൊള്ളലാഭത്തിന് പൂഴി കടത്താന്‍ സൗകര്യംചെയ്യുന്നതായാണ് പരാതി.
ജില്ലയില്‍ 45000ത്തിലധികം ഉപഭോക്താക്കള്‍ ഇ-മണല്‍ സംവിധാനത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ 4000ല്‍ കുറഞ്ഞ അപേക്ഷകര്‍ക്ക് മാത്രമാണ് പേരിനെങ്കിലും മണല്‍ ലഭ്യമായത്.

read more

മാലിന്യത്തില്‍നിന്ന് വൈദ്യുതി, ഫര്‍ണിച്ചര്‍; ജില്ലയില്‍ 65കോടിയുടെ പദ്ധതി വരുന്നു

Posted: 17 Sep 2012 11:34 PM PDT

കോഴിക്കോട്: മാലിന്യത്തില്‍നിന്ന് വൈദ്യുതിയും ഫര്‍ണിച്ചറും ഉണ്ടാക്കുന്ന രണ്ട് പദ്ധതികള്‍ ജില്ലയില്‍ തുടങ്ങും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ 65കോടിയുടെ പദ്ധതി മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടു. കലക്ടറേറ്റില്‍ സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

read more

എന്‍.ജി.ഒകള്‍ നടത്തിയവയില്‍ വ്യാപക ക്രമക്കേട് നീര്‍ത്തട പദ്ധതികള്‍ സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്നു

Posted: 17 Sep 2012 11:30 PM PDT

കല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നേരിട്ട് നീര്‍ത്തട പരിപാലന പദ്ധതികള്‍ നടപ്പാക്കുന്നു. കേരള ഗ്രാമവികസന വകുപ്പ് നിര്‍വഹണ ഏജന്‍സിയായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് സംയോജിത നീര്‍ത്തട പരിപാലന പദ്ധതി (ഇന്റഗ്രേറ്റഡ് വാട്ടര്‍ഷെഡ് മാനേജ്മെന്റ് പോഗ്രാം -ഐ.ഡബ്യൂ.എം.പി) നടപ്പാക്കുന്നത്.

read more

സ്വര്‍ണവില കുറഞ്ഞു; പവന് 23,760 രൂപ

Posted: 17 Sep 2012 10:51 PM PDT

Image: 

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാംദിവസവും കുറഞ്ഞു. ചൊവ്വാഴ്ച പവന് 40 രൂപ കുറഞ്ഞ് 23,760 രൂപയും ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 2,970 രൂപയുമായി. തിങ്കളാഴ്ച പവന് 360 രൂപ കുറഞ്ഞ് 23,800 രൂപയായിരുന്നു. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. പവന് 24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

അഫ്ഗാനില്‍ ചാവേര്‍ സ്ഫോടനം; 12 മരണം

Posted: 17 Sep 2012 10:47 PM PDT

Image: 

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മിനിബസിന് നേരെയുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 12പേര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ ജീവനക്കാരേയും വഹിച്ച് പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭുരിഭാഗവും വിദേശികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കുറിച്ച വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രവാചകന്‍ മുഹമ്മദിനെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമക്കെതിരായ പ്രതിഷേധമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP