കണ്ണൂരില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു Madhyamam News Feeds |
- കണ്ണൂരില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
- ഹൈകോടതി ഇലക്ട്രീഷ്യന്‍ പരീക്ഷ 22ന്
- കളഞ്ഞു കിട്ടിയ ലാപ്ടോപ് സ്റ്റേഷനിലെത്തിച്ച് കുട്ടിസംഘം മാതൃകയായി
- അഫ്ഗാനില്‍ സ്‌ഫോടനം: മൂന്നു മരണം
- കാന്‍സറിനും പ്രമേഹത്തിനും മരുന്നായി പാമ്പുവിഷം
- സിംബയോസില്‍ മാനേജ്മെന്‍റ് കോഴ്സ്: നവംബര്‍ 20വരെ അപേക്ഷിക്കാം
- സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഇന്ന് അടച്ചിടും
- വീടിന്റെവിളക്കിനായി രാത്രി വിളക്കണക്കാതെ
- അതിര്‍ത്തിയിലെ വി.എസ്
കണ്ണൂരില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു Posted: 19 Sep 2012 10:03 PM PDT Image: കണ്ണൂര്‍: കക്കാട് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശി രഞ്ജിത് (35) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ബസന്തിനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ താമസിക്കുന്ന സ്ഥലത്ത് വെച്ചാണ് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായത്. |
ഹൈകോടതി ഇലക്ട്രീഷ്യന്‍ പരീക്ഷ 22ന് Posted: 19 Sep 2012 09:25 PM PDT Image: കൊച്ചി: കേരള ഹൈകോടതിയിലെ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ എറണാകുളത്ത് ഹൈകോടതി ഓഡിറ്റോറിയത്തില്‍വെച്ച് ഈ മാസം 22ന് രാവിലെ 10 മുതല്‍ 11.15 വരെ നടത്തും. യോഗ്യതയുള്ള എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും അഡ്മിഷന്‍ ടിക്കറ്റ് അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ 0484 2562235 നമ്പറില്‍ ബന്ധപ്പെടണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. |
കളഞ്ഞു കിട്ടിയ ലാപ്ടോപ് സ്റ്റേഷനിലെത്തിച്ച് കുട്ടിസംഘം മാതൃകയായി Posted: 19 Sep 2012 09:22 PM PDT Image: കൊച്ചി: കുഞ്ഞു അല്‍ഫോന്‍സും ചേട്ടന്‍ അതുലും ചങ്ങാതി പ്രിസ്റ്റോയും ഐ. ജി ഓഫിസില്‍ രാജകുമാരന്മാരെ പോലെയാണ് വന്നിറങ്ങിയത്. രഥത്തിന് പകരം കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ജീപ്പായിരുന്നുവെന്ന് മാത്രം. വന്നിറങ്ങിയ പാടെ പത്തു നാല്‍പ്പതു കൈകള്‍ പലഭാഗത്ത് നിന്നും നീണ്ടു. ഒരേ ശബ്ദം-‘കൊടു കൈ’. വഴിയില്‍ കളഞ്ഞു കിട്ടിയ ലാപ്ടോപ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ധൈര്യത്തിന്‍െറയും സത്യസന്ധതയുടെയും മാതൃകകളായ ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം അമ്മമാരും അധ്യാപകരും അഭിമാനത്തോടെ നിന്നു. |
അഫ്ഗാനില്‍ സ്‌ഫോടനം: മൂന്നു മരണം Posted: 19 Sep 2012 09:12 PM PDT Image: കാബൂള്‍: അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ പ്രവിശ്യയില്‍ പൊലീസ് വാഹനം ലക്ഷ്യമാക്കിയുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മരിച്ച മറ്റു രണ്ടു പേര്‍ പൊലീസുകാരാണ്. പ്രദേശിക സമയം വൈകീട്ട് 7-45നാണ് സ്‌ഫോടനമുണ്ടായത്. മോട്ടോര്‍ സൈക്കിളില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിതെറിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. |
കാന്‍സറിനും പ്രമേഹത്തിനും മരുന്നായി പാമ്പുവിഷം Posted: 19 Sep 2012 09:10 PM PDT Image: ലണ്ടന്‍: പാമ്പുവിഷത്തില്‍നിന്ന് കാന്‍സര്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കുള്ള പ്രത്യൗഷധം വികസിപ്പിച്ചെടുക്കാമെന്ന് പുതിയ പഠനം. |
സിംബയോസില്‍ മാനേജ്മെന്‍റ് കോഴ്സ്: നവംബര്‍ 20വരെ അപേക്ഷിക്കാം Posted: 19 Sep 2012 08:58 PM PDT Image: സിംബയോസിസ്, പുണെ വിവിധ മാനേജ്മെന്‍റ് ബിരുദാനന്തര കോഴ്സുകളിലേക്കുള്ള സിംബയോസിസ് നാഷനല്‍ ആപ്റ്റിറ്റ്യൂട് ടെസ്റ്റിന് (സ്നാപ്സ് ടെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്‍റിലെ വിവിധ കമ്പ്യൂട്ടര്‍ സയന്‍സ്, ഹെല്‍ത്ത് സയന്‍സ്, മീഡിയ കമ്യൂണിക്കേഷന്‍, ഹ്യൂമാനിറ്റീസ്, ടെക്നോളജി തുടങ്ങിയ ബ്രാഞ്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. |
സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഇന്ന് അടച്ചിടും Posted: 19 Sep 2012 08:56 PM PDT Image: കൊച്ചി: സിനിമാ തിയറ്ററുകള്‍ വ്യാഴാഴ്ച അടച്ചിടും. വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെയും മെയിന്‍റനന്‍സ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് ഫിലിം എക്സിബിറ്റേഴസ് ഫെഡറേഷന്‍െറ നേതൃത്വത്തില്‍ വ്യാഴാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്തെ 350ഓളം ഫസ്റ്റ് ക്ളാസ് തിയറ്ററുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. |
വീടിന്റെവിളക്കിനായി രാത്രി വിളക്കണക്കാതെ Posted: 19 Sep 2012 08:51 PM PDT Image: കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ബ്ളാര്‍ക്കോട് എസ്.എ ക്വാര്‍ട്ടേഴ്സില്‍ അബ്ദുറഹ്മാന്‍െറ മുറിയില്‍ വിളക്ക് അണയാറില്ല. പാതിരാത്രിയിലും ഉണര്‍ന്നിരിക്കുന്ന മകള്‍ ആയിഷത്ത് റയ്ഹാനയെ കരുതിയാണ് ഈ വിളക്ക്. കണ്ണടക്കാതെ അബ്ദുറഹ്മാനൊപ്പം ഭാര്യ റുഖിയാബിയും രാത്രികളെ വെളുപ്പിക്കുന്നു. ഇവരുടെ ഏക സന്തതിയാണ് 20 വയസ്സുകാരി റയ്ഹാന. ജന്മനാ ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ ചികിത്സക്കായി കിടപ്പാടം വിറ്റ ഇവര്‍ വാടക കൊടുക്കാന്‍ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ്. |
Posted: 19 Sep 2012 08:32 PM PDT Image: അതിര്‍ത്തി എന്നത് വി.എസ്. അച്യുതാനന്ദന്‍െറ കാര്യത്തില്‍ പല അര്‍ഥങ്ങളുള്ള ഒരു രൂപകമാണ്. കഴിഞ്ഞ ദിവസം, കൂടങ്കുളത്തേക്കുള്ള യാത്രാമധ്യേ, കേരള-തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് അദ്ദേഹം തിരിച്ചുപോന്നത് ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് മാത്രമല്ല, പാര്‍ട്ടി അച്ചടക്കത്തിന്‍െറ അതിര്‍ത്തിയില്‍നിന്നുകൂടിയാണ് വി.എസ് തിരിച്ചുപോന്നിരിക്കുന്നത്. അതിനാല്‍തന്നെ, കൂടങ്കുളം ആണവനിലയവുമായി ബന്ധപ്പെട്ടല്ല, വി.എസ്-പാര്‍ട്ടി എന്ന ദ്വന്ദ്വവുമായി ബന്ധപ്പെട്ടാണ് സ്വാഭാവികമായും ചര്‍ച്ചകള്‍ ഉയരുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment