സ്വര്‍ണവില: പവന് 24,000 രൂപ കടന്നു Madhyamam News Feeds |
- സ്വര്‍ണവില: പവന് 24,000 രൂപ കടന്നു
- മാലിന്യത്തിന് പരിഹാരമായി മൊബൈല്‍ ഇന്‍സിനറേറ്റര്‍ വരുന്നു
- ജനജീവിതം ദുരിതത്തിലേക്ക്
- കോഴിക്കോടിനെ പ്ളാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ റീസൈക്ളിങ് യൂണിറ്റ്
- പുലമണ്‍തോട്: കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനം
- സി.ബി.എസ്.ഇ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ചട്ടപ്രകാരം ശമ്പളം നല്‍കണമെന്ന് ഹൈകോടതി
- ഡീസല്‍ വില വര്‍ധനവില്‍ വ്യാപക പ്രതിഷേധം; നാളെ ഹര്‍ത്താല്‍
- എമേര്‍ജിങ് കേരളക്ക് ഇന്ന് സമാപനം
- മണിപ്പൂരില്‍ റോ ഓഫീസിന് സമീപം സ്‌ഫോടനം
- മറയൂരിലെ അങ്കണവാടികളില്‍ പുഴുവരിച്ച ഭക്ഷണസാധനങ്ങള്‍
സ്വര്‍ണവില: പവന് 24,000 രൂപ കടന്നു Posted: 14 Sep 2012 12:39 AM PDT Image: കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. വെള്ളിയാഴ്ച പവന് 24,000 രൂപ കടന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. പവന് 280 രൂപ കൂടി 24,160 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 3020 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. |
മാലിന്യത്തിന് പരിഹാരമായി മൊബൈല്‍ ഇന്‍സിനറേറ്റര്‍ വരുന്നു Posted: 13 Sep 2012 11:45 PM PDT തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന മൊബൈല്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് ‘മൊബെല്‍ ഇന്‍സിനറേറ്റര്‍’ ഒക്ടോബര്‍ രണ്ടിന് നിരത്തിലിറങ്ങും. അഹമ്മദാബാദ് ആസ്ഥാനമായ ചിന്തന്‍ സെയില്‍സ് എന്ന കമ്പനി സെപ്റ്റംബര്‍ അവസാനവാരം വാഹനം ഉള്‍പ്പെടുന്ന യന്ത്രം തലസ്ഥാനത്തെത്തിക്കും. ഗാന്ധിജയന്തി ദിനത്തിലെ പൊതുപരിപാടിയില്‍ മൊബൈല്‍ ഇന്‍സിനറേറ്ററിന്‍െറ പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതി തയാറാക്കിവരുന്നത്. |
Posted: 13 Sep 2012 11:39 PM PDT Image: തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനക്ക് പുറമെ പാചകവാതക സിലിണ്ടറുകള്‍ക്ക് നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയതോടെ ജീവിതം ദുരിതത്തിലേക്ക്. വര്‍ഷത്തില്‍ ആറ് സിലിണ്ടര്‍ മാത്രമായി നിജപ്പെടുത്തിയതോടെ പാചകം ഭാഗികമായെങ്കിലും വൈദ്യുതിയിലേക്ക് മാറും. എന്നാല്‍ ഇതും കൂടുതല്‍ പൊള്ളും. ചാര്‍ജ് വര്‍ധനക്ക് പുറമെ 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രത്യേകം മീറ്റര്‍ സ്ഥാപിക്കാനുള്ള തീരുമാനവും വന്നതോടെ സാധാരണ ജനം അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. |
കോഴിക്കോടിനെ പ്ളാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ റീസൈക്ളിങ് യൂണിറ്റ് Posted: 13 Sep 2012 11:35 PM PDT Image: കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ പ്ളാസ്റ്റിക് മാലിന്യ മുക്തനഗരമായി കോഴിക്കോട് മാറുന്നു. ഇതിന് മാസങ്ങള്‍ക്ക് മുമ്പ് പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും പ്ളാസ്റ്റിക് മാലിന്യം പുന: ചംക്രമണം നടത്താനുള്ള യൂണിറ്റില്ലാത്തത് പ്രധാന തിരിച്ചടിയായി. പദ്ധതിയുടെ ഭാഗമായി ശേഖരിച്ച പ്ളാസ്റ്റിക്കുകള്‍ ആളില്ലാപറമ്പുകളിലും റോഡരികിലും മറ്റും കുമിഞ്ഞുകൂടി. ഇതിന് പരിഹാരമായി ജില്ലയില്‍ അത്യാധുനിക പ്ളാസ്റ്റിക് പുനചംക്രമണ യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനമായി. |
പുലമണ്‍തോട്: കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനം Posted: 13 Sep 2012 11:30 PM PDT കൊല്ലം: പുലമണ്‍തോടിന്‍െറ അതിര്‍ത്തി നിര്‍ണയിച്ച് മാലിന്യംനീക്കി പുനരുദ്ധരിക്കുന്നതിന്‍െറ ഭാഗമായി സര്‍വേനടത്തി കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വശങ്ങള്‍ കൈയേറിയവര്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കും. ഒഴിയാത്തവര്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്‍െറ സഹകരണത്തോടെ നടപടി സ്വീകരിക്കും. |
സി.ബി.എസ്.ഇ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ചട്ടപ്രകാരം ശമ്പളം നല്‍കണമെന്ന് ഹൈകോടതി Posted: 13 Sep 2012 10:53 PM PDT Image: കൊച്ചി: സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ചട്ടപ്രകാരം നല്‍കേണ്ട ശമ്പളസ്‌കെയില്‍ നടപ്പാക്കണമെന്ന് ഹൈകോടതി. പ്ലസ് ടു അധ്യാപകര്‍ക്ക് 20,000രൂപയും ഹൈസ്‌കൂള്‍ ക്ലാസ് അധ്യാപകര്‍ക്ക് 15,000 രൂപയും പ്രൈമറി ക്ലാസ് അധ്യാപകര്‍ക്ക് 10,000 രൂപയും നല്‍കണമെന്നാണ് ഹൈകോടതി ഉത്തരവ്. സംസ്ഥാനത്തെ നിരവധി സ്വകാര്യ സിബിഎസ്ഇ വിദ്യാലയങ്ങളില്‍ തുച്ഛമായ ശമ്പളം പറ്റിയാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഫീസായും ഡൊണേഷന്‍ ആയും മാതാപിതാക്കളില്‍ നിന്ന് ലക്ഷങ്ങളാണ് പല സ്ഥാപനങ്ങളും വാങ്ങുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. |
ഡീസല്‍ വില വര്‍ധനവില്‍ വ്യാപക പ്രതിഷേധം; നാളെ ഹര്‍ത്താല്‍ Posted: 13 Sep 2012 10:49 PM PDT Image: തിരുവനന്തപുരം: ഡീസല്‍വില വര്‍ധിപ്പിക്കുകയും പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം. സാധരണക്കാര്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെ ഇന്ധനവില വലിയ തോതില്‍ വര്‍ധിപ്പിച്ചതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തുടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വഴിതടയല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. |
എമേര്‍ജിങ് കേരളക്ക് ഇന്ന് സമാപനം Posted: 13 Sep 2012 10:44 PM PDT Image: കൊച്ചി: എമേര്‍ജിങ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് സമാപനം. മൂന്നു ദിവസങ്ങളിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്ത് കോടികളുടെ നിക്ഷേപത്തിന് സാധ്യത തെളിഞ്ഞു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ 20,000 കോടിയുടെ നിക്ഷേപത്തിന് ഇന്ന് ധാരണാ പത്രം ഒപ്പുവെക്കും. ഇതടക്കം കുറഞ്ഞത് 70,000 കോടിയുടെ നിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. |
മണിപ്പൂരില്‍ റോ ഓഫീസിന് സമീപം സ്‌ഫോടനം Posted: 13 Sep 2012 10:20 PM PDT Image: ഇംഫാല്‍: മണിപ്പൂരിലെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ)ന്റെ ഓഫീസിനുസമീപം ശക്തമായ സ്‌ഫോടനം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അര്‍ധസൈനിക ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വെസ്റ്റ് ഇംഫാലിലെ ലാംഫെല്‍പട്ടിലുള്ള റോയുടെ ഓഫീസിന്റെ മതിലിന് സമീപമായിരുന്നു സ്‌ഫോടനമെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇംഫാല്‍ ജില്ലാ പൊലീസ് മേധാവി കെന്‍സം ജയന്ത സിങ് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. |
മറയൂരിലെ അങ്കണവാടികളില്‍ പുഴുവരിച്ച ഭക്ഷണസാധനങ്ങള്‍ Posted: 13 Sep 2012 10:19 PM PDT മറയൂര്‍: പഞ്ചായത്തിലെ നാച്ചിവയലില്‍ സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള രണ്ട് അങ്കണവാടികളില്‍നിന്ന് പുഴുവരിച്ച അരിയും പയറും റവയും പിടിച്ചെടുത്തു. നാച്ചിവയല്‍ 43 ാം നമ്പര്‍ അങ്കണവാടി,ഡിപ്പോള്‍ ബാലഭവന്‍ എന്നിവിടങ്ങളില്‍ നിന്നാണ് നാറുന്ന ഭക്ഷ്യ വസ്തുക്കള്‍ കണ്ടെടുത്തത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment