കോഹ്ലിക്ക് സെഞ്ച്വറി: ഇന്ത്യ 353ന് പുറത്ത് Madhyamam News Feeds |
- കോഹ്ലിക്ക് സെഞ്ച്വറി: ഇന്ത്യ 353ന് പുറത്ത്
- ഹൗസ്ബോട്ട് കത്തി യുവാവ് മരിച്ച സംഭവം: ദുരൂഹതയെന്ന് ബന്ധുക്കള്‍; ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി
- സര്‍ക്കാര്‍ ഭൂമി സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറരുത്
- തീവ്രവാദ ആക്രമണ ഭീഷണി: ദല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം
- അനധികൃത കടകള്‍: എച്ച്.എം.ടിക്ക് കളമശേരി നഗരസഭ നോട്ടീസ് നല്‍കി
- കായലില്‍ കണ്ട ബോട്ട് മനുഷ്യക്കടത്തിന് ഉപയോഗിച്ചതെന്ന് സൂചന
- പെരുമ്പിലാവില്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് മോഷണം വ്യാപകം
- മഴ കനത്തിട്ടും ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നില്ല
- ‘എമര്‍ജിങ് കേരള’: ജില്ലയെ കാത്തിരിക്കുന്നത് വന്‍ പദ്ധതികള്‍
- പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
കോഹ്ലിക്ക് സെഞ്ച്വറി: ഇന്ത്യ 353ന് പുറത്ത് Posted: 01 Sep 2012 11:49 PM PDT Image: ബംഗളൂരു: ബൗളിങ്ങിലും ആതിഥേയര്‍ നിറഞ്ഞാടിയപ്പോള്‍ ഇന്ത്യ- ന്യൂസിലഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മുന്നാം ദിനത്തില്‍ ഇന്ത്യ 353 ന് പുറത്ത്. ഏഴ് വിക്കറ്റ് നേടിയ ടിം സോതിയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ പ്രതീക്ഷ തകര്‍ത്തത്. features: Facebook |
ഹൗസ്ബോട്ട് കത്തി യുവാവ് മരിച്ച സംഭവം: ദുരൂഹതയെന്ന് ബന്ധുക്കള്‍; ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി Posted: 01 Sep 2012 11:43 PM PDT ആലപ്പുഴ: പുന്നമട ഫിനിഷിങ് പോയന്‍റില്‍ ഹൗസ്ബോട്ടുകള്‍ക്ക് തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ഷെറിന്‍െറ പിതാവ് കാവാലം പത്തില്‍ചിറ വീട്ടില്‍ കെ.വി. സിറിയക് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കി. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് ലോക്കല്‍ പൊലീസിന്‍െറ വിലയിരുത്തല്‍. |
സര്‍ക്കാര്‍ ഭൂമി സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറരുത് Posted: 01 Sep 2012 11:22 PM PDT Image: കൊച്ചി: എമര്‍ജിങ് കേരളയുടെ പേരില്‍ വനഭൂമിയോ റവന്യൂഭൂമിയോ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറരുതെന്ന് യു.ഡി.എഫിലെ ഹരിത എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള വികസനം വേണ്ടെന്നും എം.എല്‍.എമാര്‍ അഭിപ്രായപ്പെട്ടു. ഹരിതരാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയ ഗ്രീന്‍തോട്ട്‌സ് കേരള എന്ന ബ്ലോഗിലാണ് എം.എല്‍.എമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. |
തീവ്രവാദ ആക്രമണ ഭീഷണി: ദല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം Posted: 01 Sep 2012 10:57 PM PDT Image: ന്യൂദല്‍ഹി: തീവ്രവാദ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ദല്‍ഹി, നോയിഡ, ഗുഡ്ഗാവ് മേഖലകളില്‍ പാക് തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയിബ സ്‌ഫോടന പരമ്പര നടത്തിയേക്കുമെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. മിലിട്ടറി ഇന്റലിജന്‍സിനാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ ദല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നു. |
അനധികൃത കടകള്‍: എച്ച്.എം.ടിക്ക് കളമശേരി നഗരസഭ നോട്ടീസ് നല്‍കി Posted: 01 Sep 2012 10:54 PM PDT കളമശേരി: റോഡരികിലുള്ള അനധികൃത കടകള്‍ പൊളിച്ചുമാറ്റാന്‍ എച്ച്.എം.ടി കമ്പനിക്ക് നഗരസഭ നോട്ടീസ് നല്‍കി. എച്ച്.എം.ടി ജങ്ഷന് സമീപം സീപോര്‍ട്ട് റോഡ് വരെ റോഡരികിലെ അനധികൃത കടകള്‍ 14 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്നാണ് നോട്ടീസില്‍ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ നാട്ടുകാരുടെ പരാതിയിലാണ് നടപടി. |
കായലില്‍ കണ്ട ബോട്ട് മനുഷ്യക്കടത്തിന് ഉപയോഗിച്ചതെന്ന് സൂചന Posted: 01 Sep 2012 10:49 PM PDT വൈപ്പിന്‍: കൊച്ചി കായലില്‍ ഓച്ചന്തുരുത്ത് ഭാഗത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ബോട്ട് തമിഴ്സംഘം മനുഷ്യക്കടത്തിന് ഉപയോഗിച്ചതെന്ന് സൂചന. ഇതിലുണ്ടായിരുന്ന 15 അംഗ തമിഴ് സംഘം പുതുവൈപ്പില്‍ നിന്ന് വെള്ളിയാഴ്ച എറണാകുളത്തേക്ക് ബസില്‍ പോയതായും സൂചനയുണ്ട്. കര്‍ണാടകത്തില്‍ നിന്നുള്ള ബോട്ടാണ് ഇതെന്നാണ് നിഗമനം. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോസ്റ്റ്ഗാര്‍ഡ് കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ അസാധാരണ പട്രോളിങ് നടത്തിയിരുന്നു. ഇതുമൂലം ഇവര്‍ ബോട്ട് ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് കരുതുന്നത്. |
പെരുമ്പിലാവില്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് മോഷണം വ്യാപകം Posted: 01 Sep 2012 10:37 PM PDT പെരുമ്പിലാവ്: പെരുമ്പിലാവില്‍ പൂട്ടികിടക്കുന്ന വാടക വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകമായി. |
മഴ കനത്തിട്ടും ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നില്ല Posted: 01 Sep 2012 10:24 PM PDT പാലക്കാട്: കര്‍ക്കടകത്തില്‍ മടിച്ചുനിന്ന മഴ ചിങ്ങത്തില്‍ കനത്തിട്ടും ജില്ലയിലെ ഡാമുകള്‍ നിറയാത്തത് കാര്‍ഷിക മേഖലയില്‍ ആശങ്ക പടര്‍ത്തുന്നു. കന്നിക്കൊയ്ത്ത് കഴിഞ്ഞയുടന്‍ രണ്ടാം വിളയിറക്കേണ്ടതിനാല്‍ ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജില്ലയില്‍ രണ്ടാം വിളയിറക്കാന്‍ ഡാമുകളിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. |
‘എമര്‍ജിങ് കേരള’: ജില്ലയെ കാത്തിരിക്കുന്നത് വന്‍ പദ്ധതികള്‍ Posted: 01 Sep 2012 10:17 PM PDT മലപ്പുറം: ‘എമര്‍ജിങ് കേരള’യിലൂടെ ജില്ലയില്‍ നടപ്പാക്കാനൊരുങ്ങുന്നത് ബൃഹത് പദ്ധതികള്‍. പാണക്കാട് എജു ഹെല്‍ത്ത് സിറ്റിയില്‍ മാത്രം 2,236 കോടിയുടെ പദ്ധതികളാണ് പരിഗണിക്കുന്നത്. സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയിലാണ് ‘എമര്‍ജിങ് കേരള’ നിക്ഷേപക സംഗമം. |
പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു Posted: 01 Sep 2012 10:12 PM PDT കാസര്‍കോട്: പട്ടാപ്പകല്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. നുള്ളിപ്പാടി അയ്യപ്പ ക്ഷേത്രത്തിനു സമീപത്തെ റോഡിലെ പവന്‍കുമാറിന്‍െറ വീട്ടിലാണ് കവര്‍ച്ച. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment