കര്‍ണാടക കാവേരി ജലം തമിഴ്‌നാടിന് നല്‍കി തുടങ്ങി Madhyamam News Feeds |
- കര്‍ണാടക കാവേരി ജലം തമിഴ്‌നാടിന് നല്‍കി തുടങ്ങി
- ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍െറ മരണം കൊലപാതകം; 14 വര്‍ഷത്തിന്ശേഷം രണ്ട് പ്രതികള്‍ പിടിയില്‍
- 10 ദിവസത്തോളം പാചകവാതക വിതരണം തടസ്സപ്പെടാന്‍ സാധ്യത
- തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സൂചി പ്രസിഡന്‍്റാക്കാമെന്ന് ഭരണകൂടം
- അനധികൃത മദ്യവില്‍പ്പന സൈ്വര ജീവിതത്തിന് ഭീഷണിയാവുന്നു
- മാലിന്യ സംസ്കരണം പാളി; നഗരം ചീഞ്ഞുനാറുന്നു
- കാരുണ്യത്തിന്‍െറ മനസ്സൊരുക്കി സൈബര്‍ ലോക കൂട്ടുകാര്‍
- കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി ബാബു
- പശ്ചിമബംഗാളില്‍ ബസ് മറിഞ്ഞ് ഏഴു മരണം
- കോര്‍പറേഷനിലും അനധികൃത കെട്ടിടങ്ങളിലും വിജിലന്‍സ് റെയ്ഡ്
കര്‍ണാടക കാവേരി ജലം തമിഴ്‌നാടിന് നല്‍കി തുടങ്ങി Posted: 30 Sep 2012 12:43 AM PDT Image: ന്യൂദല്‍ഹി: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടക കാവേരി നദിയിലെ ജലം തമിഴ്‌നാടിന് നല്‍കി തുടങ്ങി. കൃഷ്ണരാജസാഗര്‍ അണക്കെട്ടില്‍ നിന്നും കബനി റിസര്‍വോയറില്‍ നിന്നും ശനിയാഴ്ച രാത്രി മുതലാണ് 5000 ഘനയടി ജലം വിട്ടുകൊടുത്ത് തുടങ്ങിയത്. |
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍െറ മരണം കൊലപാതകം; 14 വര്‍ഷത്തിന്ശേഷം രണ്ട് പ്രതികള്‍ പിടിയില്‍ Posted: 30 Sep 2012 12:03 AM PDT തിരുവനന്തപുരം: 14 വര്‍ഷം മുമ്പ് നേമം തളിയാദിച്ചപുരം ശിവന്‍കോവിലിന് സമീപത്തെ കുളത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ സുരേഷ്കുമാറിനെ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.നേമം പൊലീസ് ക്വാര്‍ട്ടേഴ്സിന് സമീപം കുന്നത്തുവീട്ടില്‍ സുന്ദരേശന്‍ നായരുടെ മകനാണ് സുരേഷ്കുമാര്‍. |
10 ദിവസത്തോളം പാചകവാതക വിതരണം തടസ്സപ്പെടാന്‍ സാധ്യത Posted: 29 Sep 2012 11:56 PM PDT കൊല്ലം: പരിശീലന ക്ളാസും അവധിയും പണിമുടക്കും. മൂന്ന് ജില്ലകളില്‍ 10 ദിവസത്തോളം പാചകവാതക വിതരണം ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യത. |
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സൂചി പ്രസിഡന്‍്റാക്കാമെന്ന് ഭരണകൂടം Posted: 29 Sep 2012 11:51 PM PDT Image: യാങ്കൂണ്‍: അടുത്ത പ്രസിഡന്‍്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടു ചെയ്ത് ജയിപ്പിച്ചാല്‍ ഓങ് സാങ് സൂചിയെ പ്രസിഡന്‍്റായി അംഗീകരിക്കുമെന്ന് മ്യാന്‍മര്‍ പ്രസിഡന്‍റ് തെയ്ന്‍ സെയ്ന്‍ വ്യക്തമാക്കി. ബി.ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. |
അനധികൃത മദ്യവില്‍പ്പന സൈ്വര ജീവിതത്തിന് ഭീഷണിയാവുന്നു Posted: 29 Sep 2012 11:48 PM PDT ഉടുമ്പന്നൂര്‍: പഞ്ചായത്തിലെ മഞ്ചിക്കല്ല് പ്രദേശത്തെ അനധികൃത മദ്യവില്‍പ്പന സൈ്വര ജീവിതത്തിന് ഭീഷണിയായി. |
മാലിന്യ സംസ്കരണം പാളി; നഗരം ചീഞ്ഞുനാറുന്നു Posted: 29 Sep 2012 11:43 PM PDT പത്തനംതിട്ട: നഗരത്തിലെ മാലിന്യ സംസ്കരണം പാളിയതോടെ മുക്കും മൂലയും ചീഞ്ഞുനാറുന്നു. മാലിന്യ സംസ്കരണത്തിന് നൂതന പദ്ധതികള്‍ വികസന സെമിനാറിലും ബജറ്റിലും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങുകയാണ്. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ മാലിന്യം ചീഞ്ഞ് നാറി തുടങ്ങിയതോടെ അധികൃതര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കോടതി വളപ്പിലെ സ്ഥിതി ദയനീയമാണെങ്കില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളുടെ അവസ്ഥ അതിദയനീയമാണ്. |
കാരുണ്യത്തിന്‍െറ മനസ്സൊരുക്കി സൈബര്‍ ലോക കൂട്ടുകാര്‍ Posted: 29 Sep 2012 11:36 PM PDT കോട്ടയം: സൈബര്‍ ലോകത്തെ നാല്‍ക്കവലകളിലിരുന്ന് സൊറ പറഞ്ഞ ഒരുപറ്റം യുവാക്കള്‍, അശരണര്‍ക്ക് കാരുണ്യത്തിന്‍െറ ഒരുകൈ സഹായമാകാന്‍ ഒത്തുകൂടി. സുഹൃത്തിന് പഠന സഹായം നല്‍കി തുടങ്ങിയ കൂട്ടായ്മ പിന്നീട് മറ്റൊരു സുഹൃത്തിന്‍െറ പിതാവിന്‍െറ ചികിത്സക്ക് പണം കണ്ടെത്തി സഹായിച്ചു. ഇതോടെ സമൂഹത്തിലെ മറ്റ് അശരണര്‍ക്ക്കൂടി സഹായമെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ അവര്‍ ഒമ്പതുപേര്‍ ഒത്തുകൂടി ‘മനസ്സ്’ ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപംനല്‍കി. |
കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി ബാബു Posted: 29 Sep 2012 11:32 PM PDT Image: കൊച്ചി: കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്നത് പ്രായോഗികമായ കാര്യമല്ലെന്ന് മന്ത്രി കെ.ബാബു. ഷാപ്പുകള്‍ അടച്ചുപൂട്ടണമെന്നത് ലീഗിന്റെ മാത്രം അഭിപ്രായമാണ്. യു.ഡി.എഫിന്റേതല്ല. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ കള്ള് കുടിക്കുന്നത് നിര്‍ത്തി ബിയര്‍ കുടക്കണമെന്ന് പറയാന്‍ സാധിക്കില്ല. ഒരാള്‍ എന്ത് കുടിക്കണമെന്ന് തീരുമാനിക്കേണ്ടെത് കോടതിയല്ലെന്നും മന്ത്രി പറഞ്ഞു. കള്ള് വ്യവസായത്തെ സംരക്ഷിക്കണമെന്നതാണ് സര്‍്ക്കാരിന്റെ ഇതുവരെയുള്ള നയം. തുടര്‍ന്നങ്ങോട്ടുള്ള കാര്യങ്ങള്‍ യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും- മന്ത്രി കൂട്ടിച്ചേര്‍ത്തു. |
പശ്ചിമബംഗാളില്‍ ബസ് മറിഞ്ഞ് ഏഴു മരണം Posted: 29 Sep 2012 11:13 PM PDT Image: കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബസ് മറിഞ്ഞ് ഏഴ് തീര്‍ത്ഥാടകര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഹൂഗ്ലി ജില്ലയിലെ ഗുരാപ്പില്‍ ദേശീയപാത-2 ലാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. തരാപിതില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. ബീഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ള 30 തീര്‍ത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്.
|
കോര്‍പറേഷനിലും അനധികൃത കെട്ടിടങ്ങളിലും വിജിലന്‍സ് റെയ്ഡ് Posted: 29 Sep 2012 11:05 PM PDT തൃശൂര്‍: കോര്‍പറേഷന്‍ ഓഫിസിലും ചില സ്വകാര്യകെട്ടിടങ്ങളിലും ശനിയാഴ്ച വിജിലന്‍സ് നടത്തിയ റെയ്ഡില്‍ അനധികൃത കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള്‍ പുറത്തുവന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment