ടോള്‍ വിരുദ്ധ സമരം; ദേശീയ പാത സ്തംഭിച്ചു Madhyamam News Feeds |
- ടോള്‍ വിരുദ്ധ സമരം; ദേശീയ പാത സ്തംഭിച്ചു
- കുണ്ടറയുടെ വികസനത്തിന് സര്‍വകക്ഷി ധര്‍ണ
- മാലിന്യ പ്രശ്നം: സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതിക്ക് ശ്രമം
- കായംകുളത്ത് വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
- ആലുവ കേന്ദ്രീകരിച്ച് മണിചെയിന്‍, നിക്ഷേപ തട്ടിപ്പുകള്‍ വീണ്ടും വ്യാപകമാകുന്നു
- ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും -കെ.പി. ധനപാലന്‍
- പട്ടാളവേഷത്തോടും സര്‍ക്കാറിന് ഇരട്ടനയം
- മൂന്ന് ചാക്ക് ഹാന്‍സുമായി രണ്ടുപേര്‍ പിടിയില്‍
- 5.6 കോടി ചെലവില്‍ തേജസ്വിനി ആരോഗ്യ പദ്ധതി
ടോള്‍ വിരുദ്ധ സമരം; ദേശീയ പാത സ്തംഭിച്ചു Posted: 19 Sep 2012 01:28 AM PDT Image: തൃശൂര്‍: ടോള്‍ പിരിവിനെതിരെയും ദേശീയപാത അറ്റകുറ്റപ്പണി തീര്‍ക്കാത്തിലും പ്രതിഷേധിച്ച് പാലിയേക്കര ടോള്‍ വിരുദ്ധ സമര സമിതി നടത്തിയ ദേശീയ പാത ഉപരോധത്തില്‍ ഇടപ്പള്ളി -മണ്ണുത്തി റൂട്ടില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, സി.പി.ഐ, ഫോര്‍വേര്‍ഡ് ബ്ളോക്ക് തുടങ്ങിയവയടക്കം 30 ഓളം പാര്‍ട്ടികളും സംഘടനകളും ചേര്‍ന്നാണ് ടോള്‍ പ്ളാസയുടെ ഇരുഭാഗത്തുമായി ഉപരോധം നടത്തിയത്. features: Facebook Twitter |
കുണ്ടറയുടെ വികസനത്തിന് സര്‍വകക്ഷി ധര്‍ണ Posted: 19 Sep 2012 01:13 AM PDT കുണ്ടറ: പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ കുണ്ടറയുടെ വികസനത്തിനായി നടത്തിയ സര്‍വകക്ഷി ധര്‍ണ മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുണ്ടറയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി റെയില്‍വേ ഓവര്‍ബ്രിഡ്ജ് വേണമെന്ന് അദ്ദേഹം പറഞ്ഞു. |
മാലിന്യ പ്രശ്നം: സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതിക്ക് ശ്രമം Posted: 19 Sep 2012 12:08 AM PDT തിരുവനന്തപുരം: നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി സൂചന. ഇക്കാര്യത്തില്‍ ശുചിത്വമിഷനും സര്‍ക്കാറും രണ്ട് തട്ടിലാണ്. ശുചിത്വമിഷനെ ഒഴിവാക്കിയാണ് പുതിയ സംരംഭവുമായി സര്‍ക്കാര്‍ ഇറങ്ങുന്നത്. നഗരം ചീഞ്ഞ് നാറി തുടങ്ങിയതോടെ നഗരസഭയുടെ നിസ്സംഗതക്ക് മറുപടിയായാണ് സ്വകാര്യ പങ്കാളിത്തത്തിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. |
കായംകുളത്ത് വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം Posted: 18 Sep 2012 11:45 PM PDT കായംകുളം: ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തം നഗരത്തെ ഭീതിയിലാഴ്ത്തി. കായംകുളം സസ്യമാര്‍ക്കറ്റിന് സമീപത്തെ സ്റ്റേഷനറി-മൊത്തവ്യാപാര ശാലയിലാണ് തീപിടിച്ചത്. രാത്രി 8.30ഓടെ കട അടച്ചശേഷം അകത്ത് പൊട്ടിത്തെറിയുണ്ടായി. സമീപത്തെ കച്ചവടക്കാരാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. മുക്കാല്‍മണിക്കൂറോളം കത്തിയ തീ അണക്കാന്‍ ഏറെ പാടുപെട്ടു. |
ആലുവ കേന്ദ്രീകരിച്ച് മണിചെയിന്‍, നിക്ഷേപ തട്ടിപ്പുകള്‍ വീണ്ടും വ്യാപകമാകുന്നു Posted: 18 Sep 2012 11:44 PM PDT ആലുവ: ഇടവേളക്കുശേഷം ആലുവ കേന്ദ്രീകരിച്ച് മണിചെയിന്‍, നിക്ഷേപ തട്ടിപ്പുകള്‍ വ്യാപകമാകുന്നു. കേരളത്തിലൊന്നടങ്കം നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്, മണിചെയിന്‍ തട്ടിപ്പുകള്‍ വ്യാപകമായപ്പോള്‍ അത്തരത്തില്‍ തട്ടിപ്പുനടന്ന പ്രധാന കേന്ദ്രം ആലുവയായിരുന്നു. പൊലീസ് നടപടി കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് നാടുവിട്ട ചില മണിചെയിന്‍ സംഘങ്ങള്‍ തന്നെയാണ് വീണ്ടും പുത്തന്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു സംഘം നാട്ടുകാരില്‍നിന്ന് പിരിച്ച കോടിക്കണക്കിന് രൂപയുമായി മുങ്ങിയതായാണ് ഒടുവില്‍ ലഭിച്ച വിവരം. |
ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും -കെ.പി. ധനപാലന്‍ Posted: 18 Sep 2012 11:28 PM PDT തൃശൂര്‍: പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് പി.എഫ്.ആര്‍.ഡി.എ ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കുമ്പോള്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കെ.പി. ധനപാലന്‍ എം.പി. കേരള എന്‍.ജി.ഒ അസോസിയേഷന്‍െറ 38ാം ജില്ലാ സമ്മേളനം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
പട്ടാളവേഷത്തോടും സര്‍ക്കാറിന് ഇരട്ടനയം Posted: 18 Sep 2012 11:28 PM PDT Image: കോട്ടയം: പട്ടാളവേഷം ധരിച്ച് മാര്‍ച്ച് നടത്തിയവരുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാറിന് ഇരട്ടത്താപ്പ്. കാസര്‍കോട്ട് പട്ടാള യൂനിഫോം ധരിച്ച് മാര്‍ച്ച് ചെയ്തവരെ പൊലീസ് വേട്ടയാടിയപ്പോള്‍, കോട്ടയത്ത് മാര്‍ച്ച് ചെയ്തവര്‍ക്ക് അകമ്പടി സേവിക്കുകയാണ് ചെയ്തത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പട്ടാള യൂനിഫോമില്‍ മാര്‍ച്ച് ചെയ്തവര്‍ക്കാണ് പൊലീസ് അകമ്പടി സേവിച്ചത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് നടന്ന മിലാദ് ഘോഷയാത്രയില്‍ പട്ടാള യൂനിഫോം ധരിച്ച് മാര്‍ച്ച് ചെയ്തവരെയാണ് പൊലീസ് വേട്ടയാടിയത്. |
മൂന്ന് ചാക്ക് ഹാന്‍സുമായി രണ്ടുപേര്‍ പിടിയില്‍ Posted: 18 Sep 2012 11:12 PM PDT തിരൂര്‍: ചില്ലറവില്‍പനക്ക് കൊണ്ടുപോകുന്നതിനിടെ മൂന്ന് ചാക്ക് ഹാന്‍സുമായി രണ്ടുപേരെ ജീപ്പ് സഹിതം പൊലീസ് പിടികൂടി. ഏഴൂരില്‍നിന്ന് കഞ്ഞിപ്പുര പുതുപ്പറമ്പ് അബ്ദുല്‍സലാം (30), വേങ്ങര ചേറൂര്‍ തൈക്കാടന്‍ ഫൈസല്‍ (27) എന്നിവരെയാണ് തിരൂര്‍ എസ്.ഐ പി. ജ്യോതീന്ദ്രകുമാറും സംഘവും അറസ്റ്റ് ചെയ്തത്. 94 പെട്ടികളിലായി മൂവായിരത്തോളം ഹാന്‍സ് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. |
5.6 കോടി ചെലവില്‍ തേജസ്വിനി ആരോഗ്യ പദ്ധതി Posted: 18 Sep 2012 11:01 PM PDT കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്കായി 5.6 കോടി രൂപ ചെലവില്‍ തേജസ്വിനി ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നിലവിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment