ഡീസല്‍ വില വര്‍ധന ശരിയായ തീരുമാനമെന്ന് പ്രധാനമന്ത്രി Madhyamam News Feeds |
- ഡീസല്‍ വില വര്‍ധന ശരിയായ തീരുമാനമെന്ന് പ്രധാനമന്ത്രി
- ഇന്ധന വിലവര്‍ധന: പ്രതിഷേധം കത്തുന്നു
- ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം കേരളത്തില്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല
- ദേശീയപാതയില്‍ മഴക്കുഴികള്‍...
- സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍ പ്ളാന്‍ അടുത്ത ആഴ്ച പൂര്‍ത്തിയാകും
- മണല്‍ വിതരണം: ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി
- ചികിത്സാപിഴവില്‍ ജീവിതം തകര്‍ന്ന കുഞ്ഞുമൊത്ത് മാതാപിതാക്കള്‍ വനിതാ കമീഷന് മുന്നില്‍
- തിരുനാവായയിലെ മണല്‍ മാഫിയ സംഘത്തലവന്‍ പറവൂര്‍ പെണ്‍വാണിഭ കേസില്‍ പ്രതി
- ഡീസല്‍ വില വര്‍ധനക്കെതിരെ ജനരോഷമിരമ്പി
- മേല്‍പറമ്പില്‍ വീട്ടില്‍നിന്ന് 65 പവന്‍ കവര്‍ന്നു
ഡീസല്‍ വില വര്‍ധന ശരിയായ തീരുമാനമെന്ന് പ്രധാനമന്ത്രി Posted: 15 Sep 2012 12:19 AM PDT Image: ന്യൂദല്‍ഹി: രാജ്യമൊട്ടുക്കും പ്രതിഷേധം അലയടിക്കവെ ഡീസല്‍ വില വര്‍ധനയെ ന്യായീകരിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് രംഗത്ത്. ഇത് തെറ്റായ തീരുമാനം ആയിരുന്നില്ളെന്നും വളര്‍ച്ചക്കുതകുന്ന പരിഷ്കാരങ്ങള്‍ക്കാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം പറഞ്ഞു. 12 ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി നടക്കുന്ന ആസൂത്രണ കമ്മീഷന്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന് ഉന്നത വളര്‍ച്ച കൈവരിക്കണമെങ്കില്‍ ധീരതയോടെ ചില നടപടികള്‍ സ്വീകരിക്കേണ്ടി വരും. |
ഇന്ധന വിലവര്‍ധന: പ്രതിഷേധം കത്തുന്നു Posted: 14 Sep 2012 11:29 PM PDT കോട്ടയം: ഇന്ധന വിലവര്‍ധനക്കെതിരെ നാടെങ്ങും ജനരോഷമുയര്‍ന്നു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രഗവണ്‍മെന്‍റിന് നിവേദനങ്ങള്‍ അയക്കല്‍ ഉള്‍പ്പെടെയുള്ള പരിപാടികളും നടന്നു. |
ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം കേരളത്തില്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല Posted: 14 Sep 2012 11:24 PM PDT Image: കോഴിക്കോട്: ചില്ലറ വ്യാപാര മേഖലയില്‍ 51ശതമാനം വിദേശനിക്ഷേപം കേരളത്തില്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ‘ഓണ്‍ലൈന്‍ മാധ്യമ’ത്തോട്പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ്മ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് എന്നിവരുമായി നേരത്തെ ചര്‍ച്ച നടത്തിയതാണ്. ഈ നിലപാടില്‍ മാറ്റമില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. |
Posted: 14 Sep 2012 11:17 PM PDT ആലപ്പുഴ: പെയ്തൊഴുകി പോകുന്ന മഴവെള്ളം സംഭരിക്കാന്‍ കുഴിച്ച കുഴികള്‍പോലെയാണിപ്പോള്‍ ദേശീയപാത. എവിടെ തിരിഞ്ഞൊന്നു നോക്കിയെന്നാലും അവിടെല്ലാം കുഴികള്‍ മാത്രം എന്ന മട്ടിലായിട്ടുണ്ട്. |
സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍ പ്ളാന്‍ അടുത്ത ആഴ്ച പൂര്‍ത്തിയാകും Posted: 14 Sep 2012 10:48 PM PDT കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍ പ്ളാന്‍ അടുത്ത ആഴ്ച പൂര്‍ത്തിയാകുമെന്ന് ടി കോം സി.ഇ.ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല. ഇതിനുശേഷം സര്‍ക്കാറുമായി ചര്‍ച്ച നടത്തും. ഒട്ടും വൈകാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പാവും സ്ഥാപിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാവും. മറ്റെങ്ങുമില്ലാത്ത സൗകര്യങ്ങളാവും കൊച്ചിയില്‍ സ്ഥാപിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. |
മണല്‍ വിതരണം: ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി Posted: 14 Sep 2012 10:44 PM PDT തൃശൂര്‍: ജില്ലയില്‍ ഭവന നിര്‍മാണത്തിന് മണല്‍ വിതരണം ചെയ്യാന്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഈമാസം 25 വരെ www.sand.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാമെന്ന് കലക്ടര്‍ പി.എം. ഫ്രാന്‍സിസ് അറിയിച്ചു. |
ചികിത്സാപിഴവില്‍ ജീവിതം തകര്‍ന്ന കുഞ്ഞുമൊത്ത് മാതാപിതാക്കള്‍ വനിതാ കമീഷന് മുന്നില്‍ Posted: 14 Sep 2012 10:38 PM PDT പാലക്കാട്: ചികിത്സാപിഴവ് കാരണം നാഡികള്‍ തളര്‍ന്ന് കഴുത്തുറക്കാതെ, സ്വയം ഇരിക്കാന്‍ പോലും സാധിക്കാത്ത രണ്ടു വയസ്സുകാരിയുമൊത്ത് മാതാപിതാക്കള്‍ വനിതാ കമീഷന്‍െറ സഹായം തേടിയെത്തി. വെള്ളിയാഴ്ച കലക്ടറേറ്റില്‍ നടന്ന മെഗാ അദാലത്തിലാണ് തേനാരി സ്വദേശി ശ്രീനിവാസനും ഭാര്യ സ്വയംപ്രഭയും തകര്‍ന്ന ജീവിതം പകര്‍ന്ന ആഘാതവുമായി ആശ്വാസം തേടി എത്തിയത്. |
തിരുനാവായയിലെ മണല്‍ മാഫിയ സംഘത്തലവന്‍ പറവൂര്‍ പെണ്‍വാണിഭ കേസില്‍ പ്രതി Posted: 14 Sep 2012 10:37 PM PDT തിരൂര്‍: അധികൃതരുടെ നടപടികള്‍ വക വെക്കാതെ തിരുനാവായയില്‍ മണല്‍ കടത്തിന് നേതൃത്വം നല്‍കിയ സംഘത്തലവന്‍ പറവൂര്‍ പെണ്‍വാണിഭ കേസില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. |
ഡീസല്‍ വില വര്‍ധനക്കെതിരെ ജനരോഷമിരമ്പി Posted: 14 Sep 2012 10:34 PM PDT മലപ്പുറം: ഡീസല്‍ വിലവര്‍ധനയിലും പാചക വാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിലും നാടൊട്ടുക്ക് ജനരോഷമിരമ്പി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന, വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മിക്ക തൊഴിലാളി സംഘടനകളും ബസ് ഉടമകളും വ്യാപാരികളും പ്രതിഷേധത്തില്‍ അണിനിരന്നു. |
മേല്‍പറമ്പില്‍ വീട്ടില്‍നിന്ന് 65 പവന്‍ കവര്‍ന്നു Posted: 14 Sep 2012 10:30 PM PDT കാസര്‍കോട്: വ്യാഴാഴ്ച ഗൃഹപ്രവേശം നടന്ന വീട്ടില്‍ നിന്ന് 65 പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും കവര്‍ന്നു. മേല്‍പറമ്പ് കൂവത്തൊട്ടിയിലെ ഹനീഫ് മറവയലിന്‍െറ മമ്മുഞ്ഞി മഹലില്‍ നിന്ന് ഭാര്യ സമീറയുടെ ബാഗില്‍ സൂക്ഷിച്ച മാല, ഏഴ് വളകള്‍, കമ്മലുകള്‍, മോതിരം എന്നിവയാണ് കവര്‍ന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment