സ്വാഗതം
WELCOME

News Update..

Sunday, September 16, 2012

ടി.പി വധം: സി.ബി.ഐ അന്വേഷിക്കേണ്ടെന്ന് മുല്ലപ്പള്ളി Madhyamam News Feeds

ടി.പി വധം: സി.ബി.ഐ അന്വേഷിക്കേണ്ടെന്ന് മുല്ലപ്പള്ളി Madhyamam News Feeds

Link to

ടി.പി വധം: സി.ബി.ഐ അന്വേഷിക്കേണ്ടെന്ന് മുല്ലപ്പള്ളി

Posted: 16 Sep 2012 12:44 AM PDT

Image: 

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് നിലവിലെ സാഹചര്യത്തില്‍ സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന്് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊലീസ് അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

read more

ഈ മാസം മോഷ്ടാക്കള്‍ കവര്‍ന്നത് 20 ലക്ഷത്തിന്‍െറ വസ്തുക്കള്‍

Posted: 15 Sep 2012 11:26 PM PDT

തിരുവനന്തപുരം: നഗരത്തിലെ കടകളിലും വീടുകളിലുംനിന്ന് ഈ മാസം മോഷ്ടാക്കള്‍ കവര്‍ന്നത് 20 ലക്ഷം രൂപയിലധികം വരുന്ന ആഭരണങ്ങളും പണവും. പതിനഞ്ച് ദിവസത്തിനിടെ നടന്ന ഈ കവര്‍ച്ചാകേസുകളില്‍ ഒരാളെ പോലും പിടികൂടാന്‍ പൊലീസിനായില്ല. ഈ മാസം അഞ്ച് ദിവസങ്ങളിലായി ജ്വല്ലറികളുള്‍പ്പെടെയുള്ള കടകളും വീടും കല്യാണമണ്ഡപവും കേന്ദ്രീകരിച്ച് നടന്ന കവര്‍ച്ചയില്‍ ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കാമറകളും മൊബൈല്‍ഫോണുകളുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.

read more

ഹര്‍ത്താല്‍: ജില്ലയില്‍ ജനജീവിതം സ്തംഭിച്ചു

Posted: 15 Sep 2012 11:21 PM PDT

കൊല്ലം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടത്-ബി.ജെ.പി സംഘടനകള്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ഓട്ടോ തൊഴിലാളികളും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കടകള്‍ അടഞ്ഞുകിടന്നു. നിരത്തുകളും പ്രധാന കമ്പോളങ്ങളും വൈകുന്നേരം വരെ വിജനമായിരുന്നു. ബൈക്കുകളും നാമമാത്ര സ്വകാര്യവാഹനങ്ങളും മാത്രമേ നിരത്തുകളിലുണ്ടായിരുന്നുള്ളൂ. ആശുപത്രി, വിവാഹം, എയര്‍പോര്‍ട്ട് എന്നിങ്ങനെ ബോര്‍ഡ് വെച്ചായിരുന്നു സ്വകാര്യവാഹനങ്ങള്‍ ഓടിയത്.

read more

കാലിത്തീറ്റ വില മേലോട്ട്; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted: 15 Sep 2012 11:14 PM PDT

തൊടുപുഴ: കാലിത്തീറ്റ വില വീണ്ടും കുത്തനെ വര്‍ധിച്ചു. അമിത വിലവര്‍ധന ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റ ലഭിക്കണമെങ്കില്‍ 825 രൂപ നല്‍കണം. രണ്ട് മാസത്തിനുള്ളില്‍ 125 രൂപയാണ് വര്‍ധിച്ചത്. വന്‍ വില കൊടുത്ത് പിണ്ണാക്കും മറ്റ് ഭക്ഷ്യവസ്തുക്കളും വാങ്ങേണ്ടത് ഇതിന് പുറമെയാണ്.

read more

ആറന്മുള: പദ്ധതി പ്രദേശത്ത് കൃഷി നടക്കുന്നതിന് സര്‍ക്കാര്‍ രേഖകള്‍ തെളിവ്

Posted: 15 Sep 2012 11:06 PM PDT

പത്തനംതിട്ട: നിര്‍ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതി പ്രദേശങ്ങളില്‍ കൃഷിയുണ്ടെന്നതിന് സര്‍ക്കാര്‍ രേഖകള്‍ തെളിവ്. 10 വര്‍ഷമായി നെല്‍കൃഷി ചെയ്യുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത് യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ച്.

read more

മാലിന്യക്കൂമ്പാരം; തലയോലപ്പറമ്പില്‍ യാത്രക്കാര്‍ വലയുന്നു

Posted: 15 Sep 2012 10:56 PM PDT

തലയോലപ്പറമ്പ്: മാര്‍ക്കറ്റ് റോഡില്‍ പലഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ശല്യമാകുന്നു. ജില്ലയിലെ വലിയ ചന്തകളില്‍ ഒന്നാണ് തലയോലപ്പറമ്പ് സ്പെഷല്‍ ഗ്രേഡ് ഭരണകാര്യാലയത്തിന് സമീപം പ്രവര്‍ത്തിക്കുന്നത്. മത്സ്യ, സസ്യ, മാംസമാര്‍ക്കറ്റുകള്‍ ദിവസവും പ്രവര്‍ത്തിക്കുന്നവയാണ്. ഇവയില്‍നിന്നുള്ള അവശിഷ്ടങ്ങളാണ് റോഡിലും പരിസരത്തുമായി കൂടിക്കിടന്ന് ചീഞ്ഞുനാറുന്നത്.

read more

കണ്‍വീനറുടെ ഒപ്പ് ചമച്ച് ബില്ലുമാറി പണം തട്ടാന്‍ ശ്രമിച്ചെന്ന്

Posted: 15 Sep 2012 10:49 PM PDT

ചാരുംമൂട്: റോഡുപണി പൂര്‍ത്തിയാക്കാതെ കണ്‍വീനറുടെ ഒപ്പ് വ്യാജമായി ചമച്ച് ബില്ല് മാറി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. ഇതേ കുറിച്ച് വിജിന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്‍വീനര്‍ പരാതി നല്‍കി. വള്ളികുന്നം കടുവിനാല്‍ കൊല്ലക ജങ്ഷന്‍ മുതല്‍ കാര്‍ത്യായനിപുരം ക്ഷേത്രം റോഡില്‍ നൂറ് മീറ്റര്‍ ഓട കെട്ടി പണിചെയ്യുന്നതിന് അനുവദിച്ച തുകയാണ് വ്യാജ ഒപ്പിട്ട് മാറാന്‍ ശ്രമിച്ചതെന്ന് കാണിച്ചാണ് കണ്‍വീനര്‍ കടുവിനാല്‍ കലതി കുറ്റിയില്‍ യശോദരന്‍ ബ്ളോക് പഞ്ചായത്തിനും വിജിലന്‍സിനും പരാതി നല്‍കിയത്.

read more

നാട് നിശ്ചലമായി

Posted: 15 Sep 2012 10:36 PM PDT

കളമശേരി: ഹര്‍ത്താല്‍ കളമശേരിയില്‍ സമാധാനപരമായിരുന്നു. ഏലൂരിലെയും കളമശേരിയിലെയും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. വ്യവസായ ശാലകളില്‍ ഹാജര്‍ നില കുറവായിരുന്നു. മുന്‍ എം. എല്‍.എ എ.എം. യൂസഫിന്‍െറ നേതൃത്വത്തില്‍ രാവിലെ 10 ന് കളമശേരിയില്‍ പ്രകടനം നടത്തി.

read more

ഹര്‍ത്താല്‍ പൂര്‍ണം; പ്രകടമായത് ജനരോഷം

Posted: 15 Sep 2012 10:31 PM PDT

തൃശൂര്‍: ഡീസല്‍ വില വര്‍ധനയിലും പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് ശനിയാഴ്ച നടന്ന ഹര്‍ത്താല്‍ ജില്ലയില്‍ സമ്പൂര്‍ണം. എല്‍.ഡി.എഫും ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ജനം അതിനെ പൂര്‍ണമായി ഉള്‍കൊണ്ട പ്രതീതിയായിരുന്നു. സാധാരണ ഹര്‍ത്താലുകളില്‍ സംഭവിക്കാറുള്ളതുപോലെ അക്രമസംഭവങ്ങള്‍ ഉണ്ടായില്ല. വടക്കാഞ്ചേരിയിലും കയ്പമംഗലത്തും ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളുണ്ടായി.

read more

ഹര്‍ത്താല്‍ പൂര്‍ണം; അനിഷ്ടസംഭവങ്ങളില്ല

Posted: 15 Sep 2012 10:25 PM PDT

പാലക്കാട്: ഡീസല്‍വിലവര്‍ധനയിലും പാചകവാതക സിലിണ്ടറുകള്‍ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ജനകീയ പ്രതിഷേധം ഇരമ്പിയ ഹര്‍ത്താലില്‍ ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിച്ചു. അനിഷ്ടസംഭവങ്ങള്‍ ജില്ലയില്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തില്ല.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP