അട്ടപ്പാടി ബ്ളോക്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 9238 പേര്‍ക്ക് തൊഴില്‍ നല്‍കി Madhyamam News Feeds |
- അട്ടപ്പാടി ബ്ളോക്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 9238 പേര്‍ക്ക് തൊഴില്‍ നല്‍കി
- ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം എക്സിബിഷന്‍ സെന്‍്ററാക്കാന്‍ നീക്കം
- പശ്ചിമഘട്ട വികസന പദ്ധതി: ചെലവഴിക്കാനുള്ളത് നാല് കോടി
- 400 വീടുകള്‍ കൂടി വെള്ളത്തില്‍
- എമര്‍ജിങ് കേരള: പദ്ധതികള്‍ പുന:പരിശോധിക്കാന്‍ തീരുമാനം
- കൊച്ചി മെട്രോ: പൊതു-സ്വകാര്യ പങ്കാളിത്തം അപ്രായോഗികം: ഇ. ശ്രീധരന്‍
- നടപടികള്‍ നിലച്ചു; ആദിവാസി കോളനികള്‍ വ്യാജമദ്യത്തിന്‍െറ പിടിയില്‍
- കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് നല്‍കല്‍ ഒച്ചിഴയും വേഗത്തില്‍
- നോര്‍ത്തേണ്‍ റെയില്‍വേയില്‍ 7368 ഗ്രൂപ്പ് ഡി ഒഴിവുകള്‍
- നാസ് എയര്‍ റിയാദ്-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുന്നു
അട്ടപ്പാടി ബ്ളോക്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 9238 പേര്‍ക്ക് തൊഴില്‍ നല്‍കി Posted: 05 Sep 2012 12:08 AM PDT പാലക്കാട്: അട്ടപ്പാടി ബ്ളോക്കില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഈ സാമ്പത്തികവര്‍ഷം 7803 കുടുംബങ്ങളിലായി 9238 പേര്‍ക്ക് തൊഴില്‍ നല്‍കി. അഗളി ഗ്രാമപഞ്ചായത്തില്‍ 5225 പേര്‍ക്കും പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ 2178 പേര്‍ക്കും ഷോളയൂര്‍ ഗ്രാമപഞ്ചായത്തില്‍ 1835 പേര്‍ക്കുമാണ് ഇതേവരെ തൊഴില്‍ നല്‍കിയത്. |
ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം എക്സിബിഷന്‍ സെന്‍്ററാക്കാന്‍ നീക്കം Posted: 05 Sep 2012 12:05 AM PDT Image: തിരുവനന്തപുരം: എമര്‍ജിങ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒഴിയുന്നില്ല. എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയവും വെള്ളയമ്പലത്തെ സ്വിമ്മിങ് പൂളും എക്സിബിഷന്‍ സെന്‍്ററാക്കാനുള്ള നീക്കമാണ് ഏറ്റവും ഒടുവില്‍ വിവാദമാവുന്നത്. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ജില്ലാ വ്യവസായ കേന്ദ്രമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. |
പശ്ചിമഘട്ട വികസന പദ്ധതി: ചെലവഴിക്കാനുള്ളത് നാല് കോടി Posted: 05 Sep 2012 12:03 AM PDT മലപ്പുറം: പശ്ചിമഘട്ട വികസനത്തിന് ജില്ലക്ക് അനുവദിച്ച തുകയില്‍ നാല് കോടി രൂപ ചെലവഴിക്കാനായില്ല. 2012 ഡിസംബറിന് മുമ്പ് പണം ചെലവഴിച്ചില്ലെങ്കില്‍ തുക തിരിച്ചുപിടിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നീര്‍ത്തട പദ്ധതികള്‍, നടപ്പാല നിര്‍മാണം, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ എന്നിവക്ക് അനുവദിച്ച തുകയാണ് ചെലവഴിക്കാതെ കുടിശ്ശികയാക്കിയത്. ചൊവ്വാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന പശ്ചിമഘട്ട വികസന പദ്ധതി വിലയിരുത്തല്‍ യോഗത്തിലാണ് ചെലവഴിക്കാനുള്ള തുക തിരിച്ചടക്കേണ്ടിവരുമെന്ന സൂചന നല്‍കിയത്. |
400 വീടുകള്‍ കൂടി വെള്ളത്തില്‍ Posted: 04 Sep 2012 11:49 PM PDT അമ്പലപ്പുഴ: തീരദേശത്ത് ജനജീവിതം ദുരിതയാതനയില്‍. അടങ്ങാത്ത കടലും കടല്‍വെള്ളം ഇറങ്ങാത്തതും കാലവര്‍ഷം ശക്തമായതും ദുരിതത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിച്ചു. |
എമര്‍ജിങ് കേരള: പദ്ധതികള്‍ പുന:പരിശോധിക്കാന്‍ തീരുമാനം Posted: 04 Sep 2012 11:42 PM PDT Image: തിരുവനന്തപുരം: വിവാദ സംരംഭമായ എമര്‍ജിങ് കേരളയിലെ മുഴുവന്‍ പദ്ധതികളും പുന:പരിശോധിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുന:പരിശോധനക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അന്വേഷിച്ച ശേഷം ആവശ്യമായവ വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പദ്ധതിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. |
കൊച്ചി മെട്രോ: പൊതു-സ്വകാര്യ പങ്കാളിത്തം അപ്രായോഗികം: ഇ. ശ്രീധരന്‍ Posted: 04 Sep 2012 11:29 PM PDT കൊച്ചി: മെട്രോ റെയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് ഇ. ശ്രീധരന്‍. എമര്‍ജിങ് കേരളയില്‍ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായി മെട്രോ റെയില്‍ അവതരിപ്പിച്ചിരിക്കെയാണ് ശ്രീധരന്‍െറ അഭിപ്രായ പ്രകടനം. രാജ്യത്ത് ഒരിടത്തും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെട്രോ റെയില്‍ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. |
നടപടികള്‍ നിലച്ചു; ആദിവാസി കോളനികള്‍ വ്യാജമദ്യത്തിന്‍െറ പിടിയില്‍ Posted: 04 Sep 2012 11:12 PM PDT മാനന്തവാടി: ജില്ലയിലെ ആദിവാസി കോളനികള്‍ വ്യാജമദ്യത്തിന്‍െറ പിടിയിലമരുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍ നിസ്സംഗത തുടരുന്നു. മാസങ്ങള്‍ക്കു മുമ്പ് ജനമൈത്രി പൊലീസ്, എക്സൈസ്, പട്ടികവര്‍ഗ വകുപ്പ് എന്നിവ സംയുക്തമായി റെയ്ഡും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. അപ്പോള്‍ വ്യാജമദ്യ വില്‍പന കുറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും ശക്തമാണ്. കഴിഞ്ഞയാഴ്ചയാണ് ദ്വാരകയിലും തലപ്പുഴ നാല്‍പത്തിനാലിലും മദ്യലഹരിയില്‍ ആദിവാസികള്‍ ആത്മഹത്യ ചെയ്തത്. മദ്യപിച്ചുള്ള കുടുംബകലഹങ്ങള്‍ പതിവായി. |
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് നല്‍കല്‍ ഒച്ചിഴയും വേഗത്തില്‍ Posted: 04 Sep 2012 11:01 PM PDT കോഴിക്കോട്: ബുക്കിങ് ക്ളര്‍ക്കുമാരുടെ കുറവും ഡ്യൂട്ടിയിലുള്ളവരുടെ മെല്ലെപ്പോക്ക് നയവുംമൂലം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് പെടാപ്പാട്. മെഡിക്കലി അണ്‍ഫിറ്റായവരെയും അച്ചടക്ക നടപടിക്ക് വിധേയരായവരെയും തെരഞ്ഞുപിടിച്ച് കോഴിക്കോട്ടേക്ക് നിയമിക്കുന്നതിനാല്‍ കൗണ്ടറുകള്‍ക്കുമുമ്പിലെ അവസ്ഥ പരമദയനീയമാണ്. നാലാം പ്ളാറ്റ്ഫോമിന് പുറത്തുണ്ടായിരുന്ന ജന്‍സാധാരണ്‍ ടിക്കറ്റ് കൗണ്ടര്‍ രണ്ടാഴ്ചയായി പ്രവര്‍ത്തിക്കാറില്ല. നാലാം പ്ളാറ്റ്ഫോമിലെ ഏക കൗണ്ടറില്‍ യാത്രക്കാരും ക്ളര്‍ക്കും തമ്മിലുള്ള വാക്കേറ്റം പതിവാണ്. |
നോര്‍ത്തേണ്‍ റെയില്‍വേയില്‍ 7368 ഗ്രൂപ്പ് ഡി ഒഴിവുകള്‍ Posted: 04 Sep 2012 10:50 PM PDT Image: നോര്‍ത്തേണ്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി തസ്തികകളിലെ 7368 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ളാസ് പാസ്സും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ തത്തുല്യ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ശമ്പളം 5200-20200 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 15 ആണ്. വിശദവിവരങ്ങള്‍ www.rrcnr.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. |
നാസ് എയര്‍ റിയാദ്-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുന്നു Posted: 04 Sep 2012 10:21 PM PDT Image: റിയാദ്: സൗദി-ഇന്ത്യ സെക്ടറില്‍ നേരിട്ട് സര്‍വീസ് നടത്തിയിരുന്ന സൗദിയിലെ പ്രമുഖ ബജറ്റ് എയര്‍ലൈന്‍സായ നാസ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ട് മുതല്‍ റദ്ദ് ചെയ്ത റിയാദ് -കോഴിക്കോട് സര്‍വീസാണ് തുടക്കത്തില്‍ പുനരാരംഭിക്കുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment