യു.പി.എക്ക് മുലായം സിങ്ങിന്റെ പിന്തുണ Madhyamam News Feeds |
- യു.പി.എക്ക് മുലായം സിങ്ങിന്റെ പിന്തുണ
- മദ്യപാനത്തിന് പെര്‍മിറ്റ് പരിഗണിക്കാന്‍ ഹൈകോടതി നിര്‍ദേശം
- സ്വര്‍ണവിലയില്‍ കുറവ്
- കൂടങ്കുളത്തിന്റെ സുരക്ഷയില്‍ സുപ്രീംകോടതിക്ക് ആശങ്ക
- സുപ്രീംകോടതി വിധിയില്‍ സുശീലക്ക് നിരാശ
- രാജി ഇന്ന്; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
- ബഹ്റൈനിലെ ഫുഡ്ട്രേഡിങ് കമ്പനിയില്‍ അവസരം
- സൊമാലിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം: 14 മരണം
- പഴയ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കല്‍ നിറുത്താന്‍ നീക്കം
- മന്‍മോഹന്‍ സര്‍ക്കാറിനോട് എന്തിന് മമത കാണിക്കണം?
യു.പി.എക്ക് മുലായം സിങ്ങിന്റെ പിന്തുണ Posted: 20 Sep 2012 11:59 PM PDT Image: ന്യൂദല്‍ഹി: ദേശീയ രാഷ്ട്രീയത്തിലെ ആശങ്കകള്‍ക്ക് താല്‍കാലിക വിരാമം. യു.പി.എ സര്‍ക്കാറിന് പിന്തുണ തുടരാന്‍ മുലായം സിങ്ങ് തീരുമാനിച്ചു. ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാനാണ് തീരുമാനമെന്ന് മുലായം വിശദമാക്കി. എന്നാല്‍ ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തെ അംഗീകരിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. |
മദ്യപാനത്തിന് പെര്‍മിറ്റ് പരിഗണിക്കാന്‍ ഹൈകോടതി നിര്‍ദേശം Posted: 20 Sep 2012 11:35 PM PDT Image: കൊച്ചി: വരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ മദ്യപാനത്തിന് പെര്‍മിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് ആലോചിക്കണമെന്ന് ഹൈകോടതി. വിദേശ രാജ്യങ്ങളില്‍ ഈ സമ്പ്രദായത്തിലൂടെ മദ്യ ഉപഭോഗം ഗണ്യമായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും സി.കെ അബ്ദുല്‍ റഹീമുമടങ്ങിയ ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടി. |
Posted: 20 Sep 2012 10:10 PM PDT Image: കൊച്ചി: സ്വര്‍ണവില പവന് 80 രൂപ താഴ്ന്ന് 23,920തില്‍ എത്തി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 2,990 രൂപയായി. ഡോളറിനെതിരെ രൂപ കരുത്താര്‍ജിക്കുന്നതാണ് ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ കാരണം. |
കൂടങ്കുളത്തിന്റെ സുരക്ഷയില്‍ സുപ്രീംകോടതിക്ക് ആശങ്ക Posted: 20 Sep 2012 09:46 PM PDT Image: ന്യൂദല്‍ഹി: കൂടങ്കുളം ആണവനിലയത്തില്‍ അപകടമുണ്ടായാല്‍ അണുവികിരണം തടയാനുള്ള എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. കൂടങ്കുളത്തെ ജനങ്ങളുടെ അവകാശങ്ങളുടെയും താല്‍പര്യങ്ങളുടെയും കാര്യത്തില്‍ ആശങ്കയുണ്ടെന്നും ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. ഭോപാല്‍ ദുരന്തത്തിന്റെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാത്തത് ഓര്‍മിപ്പിച്ച ബെഞ്ച് നിരവധി ചോദ്യങ്ങള്‍ എയ്ത് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കി. |
സുപ്രീംകോടതി വിധിയില്‍ സുശീലക്ക് നിരാശ Posted: 20 Sep 2012 09:37 PM PDT Image: Subtitle: 'ജയിച്ചത് തൊഴില്‍ വിരുദ്ധ വാദം' കണ്ണൂര്‍: എ.കെ.ജി സഹകരണ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടതിന് നീതി തേടിയ സ്റ്റാഫ് നഴ്സ് കോയ്യോട് പെരുമണ്ടത്തില്‍ പി. വി. സുശീലക്ക് സുപ്രീംകോടതി വിധിയിലും നിരാശ. സര്‍വീസ് കാലാവധി കഴിഞ്ഞതായി കണക്കാക്കി 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധി പ്രതീക്ഷിച്ചതല്ലെന്നാണ് സുശീലയുടെ പ്രതികരണം. ഒരു വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കേ നഷ്ടപരിഹാരം മാത്രം ലഭിക്കുന്നത് വലിയ വിജയമല്ലെന്ന് ഇവര്‍ പറയുന്നു. |
രാജി ഇന്ന്; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും Posted: 20 Sep 2012 09:21 PM PDT Image: ന്യൂദല്‍ഹി: രണ്ടാം യു.പി.എയുടെ ഇന്ധന വിലവര്‍ധനവില്‍ തുടക്കമിട്ട പുതിയ പ്രതിസന്ധിക്ക് ആക്കംകൂട്ടി മമതയുടെ മന്ത്രിമാരുടെ രാജി ഇന്ന്. തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ ആറു മന്ത്രിമാരാണ് രാജി വെക്കുന്നത്. യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്ന കത്ത് ഇവര്‍ രാഷ്ട്രപതിക്ക് കൈമാറും. |
ബഹ്റൈനിലെ ഫുഡ്ട്രേഡിങ് കമ്പനിയില്‍ അവസരം Posted: 20 Sep 2012 09:17 PM PDT Image: തിരുവനന്തപുരം: ബഹ്റൈനിലെ ഫുഡ് ട്രേഡിങ് കമ്പനിയില്‍ താഴെപ്പറയുന്ന തസ്തികകളില്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. |
സൊമാലിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം: 14 മരണം Posted: 20 Sep 2012 09:06 PM PDT Image: മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 14പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. സൊമാലിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപമുള്ള ഗ്രാമത്തിലെ റസ്റ്റോറന്റിലാണ് ആക്രമണം നടന്നത്. ആദ്യത്തെ ചാവേര്‍ റസ്റ്റോറന്റിനകത്ത് വെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാമത്തെയാള്‍ ഒരു തോക്കുമായി റസ്റ്റോറന്റിലേക്ക് കയറിവരികയായിരുന്നു. |
പഴയ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കല്‍ നിറുത്താന്‍ നീക്കം Posted: 20 Sep 2012 08:40 PM PDT Image: റിയാദ്: സൗദി നിരത്തുകളിലോടുന്ന പഴയ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നത് നിറുത്തിവെക്കാന്‍ നീക്കം. പെര്‍മിറ്റ് പുതുക്കുന്നതിന് മുന്നോടിയായി പ്രത്യേക പരിശോധന ഏര്‍പ്പെടുത്തി വാഹനങ്ങളുടെ ബോഡിയിലെ പരിക്ക് ഉള്‍പ്പെടെയുള്ള അവസ്ഥ ഉറപ്പുവരുത്താനാണ് സൗദി ട്രാഫിക് വിഭാഗം ഉദ്ദേശിക്കുന്നത്. നിലവിലുള്ള മോട്ടോര്‍ വെഹിക്കിള്‍ പിരിയോഡിക്കല്‍ ഇന്‍സ്പെക്ഷന്‍ (എം.വി.പി.ഐ) പരിശോധനക്ക് പുറമെയാണ് പുതിയ പരിശോധന നിര്‍ബന്ധമാക്കുന്നത്. |
മന്‍മോഹന്‍ സര്‍ക്കാറിനോട് എന്തിന് മമത കാണിക്കണം? Posted: 20 Sep 2012 08:40 PM PDT Image: മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് യു.പി.എ സഖ്യം വിടുകയും മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ട് രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരിക്കയാണ്. ദല്‍ഹി ഭരണകൂടത്തെ ഭയപ്പെടുത്തി തന്റെ വ്യക്തിപ്രഭാവം തെളിയിക്കാനുള്ള ശ്രമം മാത്രമായിരിക്കാം യു.പി.എ വിടുമെന്ന അവരുടെ ഭീഷണി എന്ന് കണക്കുകൂട്ടിയവര്‍ക്ക് ഇത്തവണ പിഴച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment