സ്വാഗതം
WELCOME

News Update..

Friday, September 7, 2012

എമര്‍ജിങ് കേരള: മുഖ്യമന്ത്രി വി.എസിന് കത്തയച്ചു Madhyamam News Feeds

എമര്‍ജിങ് കേരള: മുഖ്യമന്ത്രി വി.എസിന് കത്തയച്ചു Madhyamam News Feeds

Link to

എമര്‍ജിങ് കേരള: മുഖ്യമന്ത്രി വി.എസിന് കത്തയച്ചു

Posted: 07 Sep 2012 12:01 AM PDT

Image: 

തിരുവനന്തപുരം: എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ വിവാദമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് കത്തയച്ചു. പദ്ധതികള്‍ സംബന്ധിച്ച് ഏതു രേഖയും നല്‍കാന്‍ തയാറാണെന്ന് വ്യക്തമാക്കുന്നതാണ് കത്ത്.പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹകരിക്കണമെന്നും വിവാദമായ മൂന്ന് പദ്ധതികള്‍ തുടങ്ങിയത് ഇടതുസര്‍ക്കാര്‍ ആണെന്നും കത്തില്‍ പറയുന്നു.

 

എമര്‍ജിങ് കേരള: നഷ്ടത്തില്‍നിന്ന് ലാഭമായപ്പോള്‍ മീറ്റര്‍ കമ്പനി ‘ഷോകേസില്‍’

Posted: 06 Sep 2012 11:08 PM PDT

കൊല്ലം: നഷ്ടത്തില്‍നിന്ന് കരകയറി ലാഭത്തിലായ കൊല്ലം യുനൈറ്റഡ് ഇലക്ട്രിക്കല്‍സ് (മീറ്റര്‍ കമ്പനി) എമര്‍ജിങ് കേരളയിലെ ‘ഷോ കേസില്‍’.1,20,000 എല്‍.ഇ.ഡി ലൈറ്റുകള്‍ പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്കാണ് സ്വകാര്യസംരംഭകരെ തേടുന്നത്. 60 വര്‍ഷം മുമ്പാരംഭിച്ച ഈ പൊതു മേഖലാ സ്ഥാപനത്തില്‍ ഇലക്ട്രോണിക്സ് കൗണ്ടര്‍ മീറ്ററുകളാണ് ഉല്‍പാദിപ്പിക്കുന്നത്.

read more

സമരനേതാവ് അറസ്റ്റില്‍; വിളപ്പില്‍ശാലയില്‍ ഹര്‍ത്താല്‍

Posted: 06 Sep 2012 11:04 PM PDT

വിളപ്പില്‍ശാല: വിളപ്പില്‍ശാല ജനകീയ സമരസമിതി പ്രസിഡന്‍റ് ബുര്‍ഹാനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യപാരി വ്യവസായികള്‍ വിളപ്പില്‍ശാല യൂനിറ്റ് പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ലോ കോളജ് ജങ്ഷനിലെ എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്നാണ് നെടുമങ്ങാട് ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബുര്‍ഹാനെ റിമാന്‍ഡ് ചെയ്തു.

read more

കെ.ടി.ഡി.സി ഹോട്ടലിലെ മാലിന്യം തേക്കടി തടാകത്തിലേക്ക്

Posted: 06 Sep 2012 10:54 PM PDT

കുമളി: മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ളംമുട്ടിച്ച് കെ.ടി.ഡി.സി ഹോട്ടല്‍ തേക്കടി തടാകത്തിലേക്ക് മാലിന്യം ഒഴുക്കുന്നു. തേക്കടി ബോട്ട് ലാന്‍ഡിങ്ങിലെ കെ.ടി.ഡി.സി ഹോട്ടലില്‍നിന്നാണ് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം തടാകത്തിലേക്ക് ഒഴുകിയെത്തുന്നത്.

read more

ഡോക്ടര്‍മാരുടെ കുറവ്: പത്തനംതിട്ട ജനറല്‍ ആശുപത്രി അവതാളത്തില്‍

Posted: 06 Sep 2012 10:51 PM PDT

പത്തനംതിട്ട: ദിനേന ആയിരത്തിലധികം രോഗികളെത്തുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി അവതാളത്തിലേക്ക്. ഡോക്ടര്‍മാരുടെ അഭാവം ആശുപത്രി പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചുതുടങ്ങി. നിരവധി ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്.
ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ ആശുപത്രി അധികൃതര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. എന്‍.ആര്‍.എച്ച്.എമ്മിന്‍െറ ഭാഗത്തുനിന്ന് സഹായം ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

read more

വാഹനങ്ങള്‍ക്ക് കെണിയൊരുക്കി മുട്ടുചിറ-കല്ലറ റോഡിലെ കുഴികള്‍

Posted: 06 Sep 2012 10:47 PM PDT

കടുത്തുരുത്തി: മുട്ടുചിറ കല്ലറ റോഡിലെ കുഴികള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. വാലാച്ചിറ റെയില്‍വേ ഗേറ്റിന് സമീപവും ഏത്തക്കുഴി വളവിലും ഉണ്ടായിരുന്ന ചെറുകുഴികള്‍ ഇപ്പോള്‍ വന്‍കുഴികളായി. മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. റെയില്‍വേ ഗേറ്റ് തുറക്കുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ ഒന്നിനുപുറകേ ഒന്നായി കുഴിയില്‍വീണ് അപകടമുണ്ടാകുന്നത് പതിവാണ്. ഇത് ഗതാഗതതടസ്സവും ഉണ്ടാക്കുന്നു.

read more

ജില്ലയിലെ ദേശീയപാതയുടെ നിലവാരം ഉയര്‍ത്താന്‍ രണ്ടുകോടി

Posted: 06 Sep 2012 10:39 PM PDT

ആലപ്പുഴ: ജില്ലയിലെ ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്തി നിലവാരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് രണ്ടുകോടി രൂപ അനുവദിച്ചതായി കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

read more

വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഡോക്ടര്‍മാര്‍ പ്രമോഷന്‍ നേടിയതായി പരാതി

Posted: 06 Sep 2012 10:34 PM PDT

കളമശേരി: കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഡോക്ടര്‍മാര്‍ പ്രമോഷന്‍ നേടിയതായി മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ അഭിപ്രായം തേടി. കോളജ് മെഡിസിന്‍, ഡെന്‍റിസ്റ്റ് വകുപ്പുകളിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് ആരോപണം.

read more

അപകടത്തില്‍പ്പെടുന്ന മറുനാട്ടുകാരെ തൊഴിലുടമകള്‍ കൈയൊഴിയുന്നു

Posted: 06 Sep 2012 10:32 PM PDT

കൊച്ചി: അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തി എല്ലുമുറിയെ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവന് മുതലാളിമാര്‍ക്ക് പുല്ലുവില മാത്രം. തൊഴില്‍ സുരക്ഷയോ വേണ്ട സൗകര്യങ്ങളോ ഒരുക്കാതെ അന്യസംസ്ഥാന തൊഴിലാളികളെ ‘പിഴിയുന്നവര്‍’ ജോലിക്കിടെ ഗുരുതര പരിക്കേല്‍ക്കുന്നവരെ പോലും തിരിഞ്ഞുനോക്കുകയോ ചികിത്സ ലഭ്യമാക്കുകയോ ചെയ്യുന്നില്ല. ഒഡിഷ സ്വദേശികളായ വിക്രം ലാല്‍സായി അസം സ്വദേശികളായ വിജേഷ്, സെയ്താലി എന്നിവരുടെ ജീവിതം ഇത്തരത്തില്‍ ദുരിതം നേരിടുന്നവരുടെ നേര്‍സാക്ഷ്യമാണ്.

read more

കൊടുങ്ങല്ലൂരില്‍ നിന്ന് ചമ്രവട്ടം പാലം വഴി കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ശനിയാഴ്ച മുതല്‍

Posted: 06 Sep 2012 10:18 PM PDT

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ നിന്ന് ചമ്രവട്ടം പാലം വഴി പുതിയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിന് ശനിയാഴ്ച തുടക്കം കുറിക്കും. രാവിലെ 9.30ന് കൊടുങ്ങല്ലൂര്‍ പൊലീസ് മൈതാനിയില്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ ചമ്രവട്ടം വഴി കോഴിക്കോടിനാണ് സര്‍വീസ്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP