നിലംപൊത്താറായ വാട്ടര്‍ ടാങ്ക് ഭീഷണിയായി Madhyamam News Feeds |
- നിലംപൊത്താറായ വാട്ടര്‍ ടാങ്ക് ഭീഷണിയായി
- വാതക പൈപ്പ്ലൈന്‍: കോംപീറ്റന്‍റ് അതോറിറ്റി പ്രവര്‍ത്തനം ഗെയിലിന് വേണ്ടിയെന്ന്
- നഗരസഭകളില്‍ ടെറസിലെ പച്ചക്കറി കൃഷിക്ക് പദ്ധതി
- കാറിനെ മറികടക്കവെ ബസ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്
- ചാലയില്‍ നാട്ടുകാര്‍ ടാങ്കറുകള്‍ തടഞ്ഞു
- ഇന്ത്യയുടെ സ്വന്തം പാല്‍ക്കാരന്‍
- നഗര വികസനം: ഗതാഗതക്കുരുക്ക് അഴിക്കാന്‍ പദ്ധതികളേറെ
- യൂനിഫോം പദ്ധതി: എന്‍.ടി.സി കരാര്‍ പാലിച്ചില്ല; കുടുംബശ്രീ പിന്മാറി
- ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ 2013 ജനുവരി മൂന്നു മുതല്‍
- കേരളമെന്നാല്‍ ദൈവത്തിന്‍െറ നന്മ: ശൈഖ് അഹമ്മദ് ആല്‍ഖലീലി
നിലംപൊത്താറായ വാട്ടര്‍ ടാങ്ക് ഭീഷണിയായി Posted: 09 Sep 2012 12:25 AM PDT വാടാനപ്പള്ളി: നിലംപൊത്താറായ ചേറ്റുവയിലെ കൂറ്റന്‍ വാട്ടര്‍ ടാങ്ക് സമീപ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. ഫാര്‍മേഴ്സ് ബാങ്കിന് പടിഞ്ഞാറുള്ള ടാങ്കാണ് അപകട ഭീഷണിയിലുള്ളത്. ചേറ്റുവ പടിഞ്ഞാറ് മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാണ് 50 വര്‍ഷം മുമ്പ് ടാങ്ക് നിര്‍മിച്ചത്. |
വാതക പൈപ്പ്ലൈന്‍: കോംപീറ്റന്‍റ് അതോറിറ്റി പ്രവര്‍ത്തനം ഗെയിലിന് വേണ്ടിയെന്ന് Posted: 09 Sep 2012 12:20 AM PDT പാലക്കാട്: പെട്രോനെറ്റ് പ്രകൃതി വാതക പൈപ്പ് ലൈനിന്‍െറ ഭൂമി ഏറ്റെടുക്കലിനുള്ള കോംപീറ്റന്‍റ് അതോറിറ്റി ഗെയിലിന് (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്) വേണ്ടി പ്രവര്‍ത്തിക്കുന്നെന്ന് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം. കോടതിയുടെ സ്വഭാവമുണ്ടെന്ന് സ്വയം പറയുന്ന കോംപീറ്റന്‍റ് അതോറിറ്റി അത്തരമൊരു സ്വഭാവവും പ്രകടിപ്പിക്കുന്നില്ലെന്ന് ഫോറം ഭാരവാഹികള്‍ കുറ്റപ്പെടുത്തി. |
നഗരസഭകളില്‍ ടെറസിലെ പച്ചക്കറി കൃഷിക്ക് പദ്ധതി Posted: 09 Sep 2012 12:15 AM PDT മഞ്ചേരി: നഗരപ്രദേശങ്ങളില്‍ പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ടെറസിന് മുകളിലെ കൃഷിക്ക് പ്രത്യേക പദ്ധതി. കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ 75 ശതമാനം സബ്സിഡിയോടെ ആവശ്യമായ വിത്തും സാമഗ്രികളും സര്‍ക്കാര്‍ നല്‍കും. 42 കോടി രൂപ ഊര്‍ജിത പച്ചക്കറി വികസനത്തിന് മാറ്റിവെച്ച പദ്ധതിയിലാണ് മണ്ണില്ലാത്തിടങ്ങളിലും ആവശ്യമായ പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ ഒരുക്കം. |
കാറിനെ മറികടക്കവെ ബസ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക് Posted: 09 Sep 2012 12:11 AM PDT കാസര്‍കോട്: തകര്‍ന്ന റോഡില്‍ സ്കോര്‍പിയോ കാറിനെ മറികടക്കുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മതിലിലിടിച്ച് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് 4.30ഓടെ ചെമ്മനാട് ചളിയംകോട് കോട്ടരുവത്താണ് അപകടം. മതിലിലിടിച്ച് സ്കോര്‍പിയോയുടെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. സ്കോര്‍പിയോയിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസ് യാത്രക്കാരായ കളനാട്ടെ ഭാര്‍ഗവി (50), ഉപ്പളയിലെ ബഷീറിന്‍െറ ഭാര്യ ഫരീദ (43), മക്കളായ അമീര്‍ (21), ശബ്ന (അഞ്ച്), എളേരിത്തട്ടിലെ ടി.വി. |
ചാലയില്‍ നാട്ടുകാര്‍ ടാങ്കറുകള്‍ തടഞ്ഞു Posted: 09 Sep 2012 12:07 AM PDT കണ്ണൂര്‍: ഗ്യാസ് ടാങ്കര്‍ ദുരന്തം 19 ജീവന്‍ കവര്‍ന്ന ചാലയില്‍ നാട്ടുകാര്‍ ടാങ്കര്‍ ലോറികള്‍ തടഞ്ഞു. നിയമം ലംഘിച്ചാണ് ടാങ്കറുകള്‍ സര്‍വീസ് നടത്തുന്നതെന്ന നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് 18 പാചകവാതക ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവ എടക്കാട് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. |
ഇന്ത്യയുടെ സ്വന്തം പാല്‍ക്കാരന്‍ Posted: 08 Sep 2012 11:51 PM PDT Image: ഡോ: വര്‍ഗീസ് കുര്യന്‍ എന്ന മലയാളി പ്രതിഭയുടെ മരണത്തോടെ ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത് സ്വന്തം പാല്‍ക്കാരനെയാണ്. 1950 കളുടെ ആദ്യത്തില്‍ ദിവസം കേവലം നൂറു ലിറ്റര്‍ പാല്‍ മാത്രം ഉല്‍പാദിപ്പിച്ചിരുന്ന ഇന്ത്യയെ 20 ദശലക്ഷം ലിറ്റര്‍ പാലുല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള രാജ്യമാക്കി വളര്‍ത്തിയാണ് ഈ ധവള വിപ്ളവ നായകന്‍ ലോകത്തോട് വിടചാല്ലിയിരിക്കുന്നത്. |
നഗര വികസനം: ഗതാഗതക്കുരുക്ക് അഴിക്കാന്‍ പദ്ധതികളേറെ Posted: 08 Sep 2012 11:40 PM PDT കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെയും അനുദിനം നഗരസ്വഭാവം കാണിക്കുന്ന സമീപ പഞ്ചായത്തുകളിലെയും സമഗ്ര വികസനം എന്ന കാഴ്ചപ്പാടോടെയാണ് മാസ്റ്റര്‍ പ്ളാന്‍ കരട് കോര്‍പറേഷന്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. 18 വര്‍ക്കിങ്ഗ്രൂപ്പുകള്‍ തയാറാക്കി ടൗണ്‍ പ്ളാനര്‍ ജി. ശശികുമാര്‍ അവതരിപ്പിച്ച കരട് സമഗ്രമല്ലെന്ന വിലയിരുത്തലാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ക്കുള്ളത്. |
യൂനിഫോം പദ്ധതി: എന്‍.ടി.സി കരാര്‍ പാലിച്ചില്ല; കുടുംബശ്രീ പിന്മാറി Posted: 08 Sep 2012 11:23 PM PDT കല്‍പറ്റ: കരാര്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ നാഷനല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷനുമായി (എന്‍.ടി.സി) ഉണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറുന്നതായി കുടുംബശ്രീ അധികൃതര്‍ അറിയിച്ചു. എസ്.എസ്.എ ഫണ്ടുപയോഗിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം തയ്ച്ച് നല്‍കുന്നതാണ് പദ്ധതി. |
ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ 2013 ജനുവരി മൂന്നു മുതല്‍ Posted: 08 Sep 2012 11:08 PM PDT Image: ദുബൈ: വര്‍ണ വിസ്മയങ്ങളും അത്ഭുതക്കാഴ്ചകളും ഒരുക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് പ്രാഥമിക ഒരുക്കങ്ങള്‍ തുടങ്ങി. 2013 ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി മൂന്നു വരെ ഡി.എസ്.എഫ് നടത്താനാണ് തീരുമാനം. 2013ലെ മേളയില്‍ മുന്‍ വര്‍ഷങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ദുബൈ സാമ്പത്തിക വികസന വകുപ്പിന് കീഴിലെ ദുബൈ ഈവന്‍സ് ആന്‍ഡ് പ്രമോഷന്‍സ് എസ്റ്റാബ്ളിഷ്മെന്‍റ് അറിയിച്ചു. ജനുവരി മൂന്നു മുതല്‍ 32 ദിനരാത്രങ്ങള്‍ ഉല്‍സവാന്തരീക്ഷം പകരുന്ന ദുബൈയുടെ മഹാമേള മികച്ച ഷോപ്പിങിനുള്ള ഏറ്റവും വലിയ അവസരമാകും. |
കേരളമെന്നാല്‍ ദൈവത്തിന്‍െറ നന്മ: ശൈഖ് അഹമ്മദ് ആല്‍ഖലീലി Posted: 08 Sep 2012 10:48 PM PDT Image: മസ്കത്ത്: കേരളമെന്നാല്‍ ‘ദൈവത്തിന്‍െറ നന്മ’യാണെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് ബിന്‍ ഹമദ് ആല്‍ഖലീലി. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയുമായി മസ്കത്തിലെ മതകാര്യമന്ത്രാലയം ഓഫിസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം കേരളത്തോടും മലയാളികളോടുമുള്ള തന്‍െറ സ്നേഹം അറിയിച്ചത്. കേരളം എന്ന പദം അറബിയില്‍ ‘ദൈവീക നന്മ’ എന്നര്‍ഥം വരുന്ന ‘ഖൈറുല്ല’ എന്ന വാക്കിനെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ഗ്രാന്‍ഡ് മുഫ്തി വിശദീകരിച്ചു. നൂറ്റാണ്ടുകളായി ഊഷ്മളമായ സ്നേഹബന്ധം തുടരുന്നവരാണ് ഒമാനികളും ഇന്ത്യക്കാരും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment