പാലിയേക്കര ടോള്‍: നിരാഹാരം 211 ദിവസം പിന്നിട്ടു Madhyamam News Feeds |
- പാലിയേക്കര ടോള്‍: നിരാഹാരം 211 ദിവസം പിന്നിട്ടു
- റെയില്‍വേ കോളനിയില്‍ ഭീതി പരത്തി പാചകവാതക ഗോഡൗണ്‍
- കനത്ത മഴ: നിരവധി വീടുകളില്‍ വെള്ളം കയറി
- ജലസത്യാഗ്രഹം: കര്‍ഷകരുടെ ആവശ്യത്തിന് അംഗീകാരം
- കൊയിലാണ്ടി-എടവണ്ണ പാത ‘വില്‍പന’ക്ക്
- നാല് ആദിവാസി കുടുംബങ്ങളുടെ താമസം കക്കൂസ് മുറിയില്‍
- യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീനക്ക്
- ആലപ്പുഴയില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു
- സ്ത്രീകളുടെ വിഭാഗത്തില്‍ പുരുഷന്‍മാര്‍ക്ക് ജോലി: ഷാര്‍ജയില്‍ പിഴ ചുമത്തുന്നു
- അബൂദബിയില്‍നിന്ന് ആഭ്യന്തര വിമാന സര്‍വീസ്
പാലിയേക്കര ടോള്‍: നിരാഹാരം 211 ദിവസം പിന്നിട്ടു Posted: 10 Sep 2012 12:08 AM PDT ആമ്പല്ലൂര്‍: മണ്ണുത്തി- അങ്കമാലി ദേശീയപാതയിലെ ടോള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ സംയുക്ത സമരസമിതി പാലിയേക്കരയില്‍ നടത്തുന്ന നിരാഹാര സമരം 211 ദിവസം പിന്നിട്ടു. ബി.ജെ.പി പ്രതിനിധി പി.കെ.സുരേന്ദ്രന്‍ ഞായറാഴ്ച നിരാഹാരമിരുന്നു. സര്‍ക്കാറിന്‍െറ അവഗണനയില്‍ പ്രതിഷേധിച്ചും ടോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടും 19ന് സംയുക്ത സമരസമിതി ടോള്‍ പ്ളാസ ഉപരോധിക്കും. മുപ്പതോളം രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ സംഘടനകള്‍ സമര സമിതിയില്‍ അംഗങ്ങളാണ്. മുഴുവന്‍ സംഘടനകളും ഉപരോധത്തില്‍ പങ്കെടുക്കും. |
റെയില്‍വേ കോളനിയില്‍ ഭീതി പരത്തി പാചകവാതക ഗോഡൗണ്‍ Posted: 09 Sep 2012 11:56 PM PDT പാലക്കാട്: ഹേമാംബികനഗര്‍ റെയില്‍വേ റസിഡന്‍ഷ്യല്‍ കോളനിയില്‍ 8,000 കിലോ പാചകവാതകം സൂക്ഷിക്കാന്‍ ശേഷിയുള്ള ഗോഡൗണ്‍ പരിസരവാസികള്‍ക്ക് ഭീഷണിയാകുന്നു. അടുത്തടുത്ത് വീടുകളുള്ള പ്രദേശത്ത് മീറ്ററുകള്‍ മാത്രം അകലെയാണ് ഗോഡൗണ്‍. സതേണ്‍ റെയില്‍വേ എംപ്ളോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഇന്‍ഡേന്‍ ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പ്രോജക്ടിന്‍െറ ഭാഗമാണ് അപകടഭീഷണിയായ ഗോഡൗണ്‍. |
കനത്ത മഴ: നിരവധി വീടുകളില്‍ വെള്ളം കയറി Posted: 09 Sep 2012 11:36 PM PDT നിലമ്പൂര്‍: ഞായറാഴ്ച പെയ്ത കനത്തമഴയില്‍ ചാലിയാറിന്‍െറ പോഷക നദികള്‍ കരകവിഞ്ഞു. പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ ഭീഷണിയില്‍. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയാണ് മഴ തുടങ്ങിയത്. ചാലിയാറിന്‍െറ പോഷക നദികളായ പാണ്ടിപ്പുഴ, കലക്കന്‍പ്പുഴ, നീര്‍പ്പുഴ, കാരക്കോടന്‍ പുഴ എന്നിവ കരകവിഞ്ഞൊഴുകി. |
ജലസത്യാഗ്രഹം: കര്‍ഷകരുടെ ആവശ്യത്തിന് അംഗീകാരം Posted: 09 Sep 2012 11:28 PM PDT Image: ന്യൂദല്‍ഹി: പതിനേഴ് ദിവസമായി തുടരുന്ന ജലസത്യാഗ്രഹത്തിന് ഒടുവില്‍ വിജയം. കര്‍ഷകരുടെ ചില ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറായി. ഓംകാരേശ്വര്‍ അണക്കെട്ടിലെ ജലനിരപ്പ് 189 അടിയായി കുറക്കാമെന്നും കര്‍ഷകരുടെ ആവശ്യങ്ങളെകുറിച്ച് പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയമിക്കാമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കിടപ്പാടം നഷ്ടമായവരുടെ പുനരധിവാസവും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. |
കൊയിലാണ്ടി-എടവണ്ണ പാത ‘വില്‍പന’ക്ക് Posted: 09 Sep 2012 11:09 PM PDT കോഴിക്കോട്: സ്വകാര്യപങ്കാളിത്തത്തോടെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നവീകരിക്കാന്‍ പദ്ധതി. റോഡ് വികസനത്തിന് പണമിറക്കാന്‍ സ്വകാര്യനിക്ഷേപകരെ ക്ഷണിച്ചിരിക്കയാണ് സര്‍ക്കാര്‍. കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരളയിലാണ് റോഡ് ‘വില്‍പന’ക്ക് വെച്ചത്. |
നാല് ആദിവാസി കുടുംബങ്ങളുടെ താമസം കക്കൂസ് മുറിയില്‍ Posted: 09 Sep 2012 10:50 PM PDT സുല്‍ത്താന്‍ ബത്തേരി: മാനിക്കുനി വയല്‍ പണിയ കോളനിയിലെ നാല് കുടുംബങ്ങളുടെ താമസം കക്കൂസ് മുറികളില്‍. നല്ല വീട് മോഹിച്ച് ഉണ്ടായിരുന്ന കുടിലുകള്‍ പൊളിച്ചവരാണ് കരാറുകാരന്‍െറ ചതിയില്‍പ്പെട്ടത്. ആദിവാസി ക്ഷേമത്തിന് സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോഴും പദ്ധതി നടത്തിപ്പില്‍ അധികൃതര്‍ പുലര്‍ത്തുന്ന അലംഭാവത്തിന്‍െറയും അഴിമതിയുടെയും നേര്‍ക്കാഴ്ചയാവുകയാണ് മാനിക്കുനിയിലെ ദുരിത ജീവിതം. |
യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീനക്ക് Posted: 09 Sep 2012 10:49 PM PDT Image: ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീന വില്യംസിന്. ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരങ്കയെ ആണ് ആവേശകരമായ പോരാട്ടത്തില്‍ സെറീന പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2, 2-6, 7-5. സെറീനയുടെ നാലാം യുഎസ് ഓപ്പണ്‍ കിരീടവും കരിയറിലെ പതിനഞ്ചാം ഗ്രാന്‍ഡ് സ്ളാം കിരീടവുമാണിത്. features: Facebook |
ആലപ്പുഴയില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു Posted: 09 Sep 2012 10:46 PM PDT Image: ആലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന് സമീപം പുലിമുട്ടില്‍ കിടന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ 7.30നാണ് സംഭവം. കരുമാടി കറുകയില്‍ കളത്തില്‍വീട്ടില്‍ ജോമോന്റെ ഉടമസ്ഥതയിലുള്ള അറയ്ക്കല്‍ എന്ന ബോട്ടാണ് കത്തിനശിച്ചത്. 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തീപിടിക്കുമ്പോള്‍ ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. |
സ്ത്രീകളുടെ വിഭാഗത്തില്‍ പുരുഷന്‍മാര്‍ക്ക് ജോലി: ഷാര്‍ജയില്‍ പിഴ ചുമത്തുന്നു Posted: 09 Sep 2012 10:38 PM PDT ഷാര്‍ജ: ഷാര്‍ജയിലെ കച്ചവട കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കായുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഇടങ്ങളില്‍ പുരുഷന്‍മാരെ ജോലിക്ക് വെക്കരുതെന്ന് സാമ്പത്തികകാര്യ വകുപ്പ്. സ്ത്രീകളുടെ സ്വകാര്യതകള്‍ക്കും സ്വാതന്ത്ര്യത്തോടെയുള്ള ഇടപാടുകള്‍ക്കും ഇത് തടസമാകുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമം. |
അബൂദബിയില്‍നിന്ന് ആഭ്യന്തര വിമാന സര്‍വീസ് Posted: 09 Sep 2012 10:35 PM PDT Image: ദുബൈ: അബൂദബിയില്‍നിന്ന് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലേക്ക് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നു. അല്‍ഐന്‍, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ, റുവൈസ് എന്നിവിടങ്ങളിലേക്കാണിത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment