ഹിന്ദി ചിത്രം 'ബര്‍ഫി' ഓസ്‌കറിന് Madhyamam News Feeds |
- ഹിന്ദി ചിത്രം 'ബര്‍ഫി' ഓസ്‌കറിന്
- സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ ആവശ്യമെന്ന് അരുണ്‍ ഷൂരി
- 3000 ലിറ്റര്‍ കോടയും 1000 സിറിഞ്ചും ഇംഗ്ളീഷ് മരുന്നുകളും പിടികൂടി
- കാമറ സ്ക്വാഡ് പദ്ധതി പാളി
- കൊല്ലം-തേനി ദേശീയപാത: കുണ്ടറ വഴിയുളള നിര്‍മാണ പ്രഖ്യാപനം ഉടന്‍
- ഹൈറേഞ്ചില്‍ ഭൂമാഫിയ വീണ്ടും സജീവം
- ജില്ലയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില കുത്തനെ കൂട്ടാന്‍ നീക്കം
- അറ്റകുറ്റപ്പണിയില്ല; കോട്ടയം-കോയമ്പത്തൂര്‍ ബസ് സര്‍വീസ് അവതാളത്തില്‍
- താലൂക്കാശുപത്രി അക്രമം; 10 പേര്‍ക്കെതിരെ കേസ്
- നഗരസഭയിലെ പരസ്യ നികുതി പിരിവില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന്
ഹിന്ദി ചിത്രം 'ബര്‍ഫി' ഓസ്‌കറിന് Posted: 23 Sep 2012 01:09 AM PDT Image: ന്യൂദല്‍ഹി: ഓസ്‌കറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ബോളിവുഡ് ചിത്രം 'ബര്‍ഫി' തെരഞ്ഞെടുത്തു. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയുമാണ് മുഖ്യവേഷങ്ങളില്‍. വിദേശ ചിത്രങ്ങളുടെ വിഭാഗത്തിലാണ് 'ബര്‍ഫി' മത്സരിക്കുക. 1970കളിലെ ത്രികോണ പ്രണയ കഥയാണ് ചിത്രം പറയുന്നത്. രണ്‍ബീര്‍ കപൂറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകവേഷമാണ് ബര്‍ഫിയിലെ ബധിരനും മൂകനുമായ യുവാവിന്റേത്. ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയുടെ വേഷമാണ് ്രപിയങ്കയുടേത്. |
സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ ആവശ്യമെന്ന് അരുണ്‍ ഷൂരി Posted: 23 Sep 2012 12:57 AM PDT Image: ഭോപ്പാല്‍: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നയങ്ങളെ അനുകൂലിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി രംഗത്തെത്തി. ഡീസലിന്റെ വില വര്‍ധിപ്പിച്ചതും ചില്ലറ മേഖലയില്‍ വിദേശം നിക്ഷേപം അനുവദിച്ചതും നിലവിലെ സാഹചര്യത്തില്‍ ആവശ്യമായ നടപടിയാണെന്ന് ഷൂരി പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സര്‍ക്കാരിന്റെ നടപടിയെ ഷൂരി ന്യായീകരിച്ചത്. |
3000 ലിറ്റര്‍ കോടയും 1000 സിറിഞ്ചും ഇംഗ്ളീഷ് മരുന്നുകളും പിടികൂടി Posted: 23 Sep 2012 12:29 AM PDT ശാസ്താംകോട്ട: മയക്കുമരുന്നുകള്‍ ചേര്‍ത്ത് ലഹരി കൂടിയ അരിഷ്ടവും ചാരായവും വില്‍പന നടത്തിയതിനെതുടര്‍ന്ന് ആയുര്‍വേദ വൈദ്യശാല നടത്തിപ്പുകാരനും സഹായിയും പിടിയിലായ സംഭവത്തില്‍ ശൂരനാട് പൊലീസ് വൈദ്യശാലയില്‍ റെയ്ഡ് നടത്തി. 3000 ലിറ്റര്‍ കോടയും നിരവധിയിനം ഇംഗ്ളീഷ് മരുന്നുകളും ലഹരിചേര്‍ത്ത അരിഷ്ടവും കണ്ടെടുത്തു. |
Posted: 23 Sep 2012 12:18 AM PDT തിരുവനന്തപുരം: പൊലീസിന്‍െറ കാമറ സ്ക്വാഡ് പദ്ധതി പാളി. കൂടുതല്‍ ജങ്ഷനുകളില്‍ കാമറകള്‍ സ്ഥാപിച്ച് തലസ്ഥാനനഗരം നിരീക്ഷണത്തിലാക്കാന്‍ പുതിയനീക്കം. |
കൊല്ലം-തേനി ദേശീയപാത: കുണ്ടറ വഴിയുളള നിര്‍മാണ പ്രഖ്യാപനം ഉടന്‍ Posted: 23 Sep 2012 12:12 AM PDT കുണ്ടറ: ഒരു പതിറ്റാണ്ടിലേറെ കാലമായി വിവാദങ്ങളിലും തടസ്സവാദങ്ങളിലും തട്ടി നീണ്ടുപോയ കൊല്ലം-തേനി ദേശീയ പാതയുടെ കുണ്ടറ വഴിയുള്ള നിര്‍മാണത്തിന്‍െറ പ്രഖ്യാപനം ഉടനുണ്ടാവും. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാറിന് വേണ്ടി പി.ഡബ്ള്യു.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി അലൈന്‍മെന്‍റ് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പ്രകാരം കൊല്ലം-അഞ്ചാലുംമൂട്-കുണ്ടറ-പേരയം-ഭരണിക്കാവ്-ചക്കുവള്ളി-ചാരുംമൂട്-മാങ്കാംകുഴി-വഴി ചെങ്ങന്നൂര്‍ എത്തുന്നതാണ് പാത. |
ഹൈറേഞ്ചില്‍ ഭൂമാഫിയ വീണ്ടും സജീവം Posted: 23 Sep 2012 12:02 AM PDT അടിമാലി: വ്യാജ പട്ടയവും രേഖകളുമുണ്ടാക്കി സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുന്ന മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനം മേഖലയില്‍ വീണ്ടും സജീവം. |
ജില്ലയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില കുത്തനെ കൂട്ടാന്‍ നീക്കം Posted: 22 Sep 2012 11:58 PM PDT പത്തനംതിട്ട: ഹോട്ടല്‍ ഭക്ഷണ സാധനങ്ങളുടെ വില 30 ശതമാനം കൂട്ടാന്‍ കെ.എച്ച്.ആര്‍.എ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വിലകൂട്ടേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ് തങ്ങളെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. കേരളത്തിലെ ഹോട്ടല്‍ വ്യവസായം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, മുട്ട, മത്സ്യം, മാംസം എന്നിവയെ ആശ്രയിച്ചാണ് നടത്തിക്കൊണ്ടുപോകുന്നത്. |
അറ്റകുറ്റപ്പണിയില്ല; കോട്ടയം-കോയമ്പത്തൂര്‍ ബസ് സര്‍വീസ് അവതാളത്തില്‍ Posted: 22 Sep 2012 11:52 PM PDT കോട്ടയം: കെ.എസ്.ആര്‍.ടി.സി എക്സ്പ്രസ് ബസിനോട് ജീവനക്കാര്‍ക്ക് അനിഷ്ടം. കോട്ടയം -കോയമ്പത്തൂര്‍ എക്സ്പ്രസ് ബസിലാണ് ജോലിചെയ്യാന്‍ ജീവനക്കാര്‍ വിസമ്മതിക്കുന്നത്. |
താലൂക്കാശുപത്രി അക്രമം; 10 പേര്‍ക്കെതിരെ കേസ് Posted: 22 Sep 2012 11:44 PM PDT കായംകുളം: ചികിത്സക്കിടെ യുവാവ് മരിച്ചതിനെ തുടര്‍ന്ന് താലൂക്കാശുപത്രി ആക്രമിച്ച 10 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കണ്ടല്ലൂര്‍വടക്ക് കൊച്ചീടെജെട്ടി ശ്രീജിത്ഭവനില്‍ ശ്രീജിത്താണ്(30) ചികിത്സക്കിടെ മരിച്ചത്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 7.30 ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീജിത്ത് ഉച്ചയോടെയാണ് മരിച്ചത്. |
നഗരസഭയിലെ പരസ്യ നികുതി പിരിവില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് Posted: 22 Sep 2012 11:38 PM PDT കൊച്ചി: നഗരസഭാ പരിധിയിലെ പോസ്റ്റുകളിലും മറ്റും പരസ്യം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നികുതി പിരിക്കുന്നതില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കോര്‍പറേഷനിലെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും മേയര്‍ ടോണി ചമ്മണി കൗണ്‍സില്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. ധനകാര്യ കമ്മിറ്റിയും സ്റ്റിയറിങ് കമ്മിറ്റിയും സംയുക്തമായി അന്വേഷണം നടത്തണമെന്ന് മേയര്‍ നിര്‍ദേശിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment