സുബ്രതോ കപ്പ്: കിരീടം യുക്രെയ്‌ന് Madhyamam News Feeds |
- സുബ്രതോ കപ്പ്: കിരീടം യുക്രെയ്ന്
- സി.എ.ജി ‘കണക്കപ്പിള്ള’യല്ലെന്ന് സുപ്രീം കോടതി
- ഇടുക്കിയില്‍ കെട്ടിടം തകര്‍ന്ന് രണ്ടു മരണം
- ബേഡകത്ത് സി.പി.എം വിമതര്‍ക്ക് ജയം
- വിദ്യാഭ്യാസ വായ്പ: വിദ്യാര്‍ഥികള്‍ ജപ്തിഭീഷണിയില്‍
- ജില്ലാ ആശുപത്രി സി.ടി സ്കാനര്‍ നോക്കുകുത്തി
- തൃണമൂല്‍ എന്‍.ഡി.എയുമായി കൂട്ടുകെട്ടുണ്ടാക്കില്ല: മുകുള്‍ റോയ്
- റവന്യൂ സ്ക്വാഡുകളില്‍ താലൂക്ക് ജീവനക്കാര്‍ മാത്രം; ഓഫിസ് പ്രവര്‍ത്തനം താളംതെറ്റുന്നു
- ദുബൈയില്‍ പുതിയ കെട്ടിടസമുച്ചയം വരുന്നു
- ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് ഉയര്‍ത്തി
സുബ്രതോ കപ്പ്: കിരീടം യുക്രെയ്‌ന് Posted: 01 Oct 2012 12:30 AM PDT Image: ന്യൂദല്‍ഹി: പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..കേരളത്തിന്റെ സ്വപ്‌നങ്ങള്‍ യൂറോപ്പിന്റെ കളിമിടുക്കില്‍ ഇരുളടഞ്ഞു...സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തെ തോല്‍പ്പിച്ച് യുക്രെയ്ന്‍ കിരീടം നേടി. ദല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് യുക്രെയ്‌ന്റെ വിജയം. കേരളത്തെ പ്രതിനിധാനം ചെയ്യുന്ന മലപ്പുറം എം.എസ്.പി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം നേരിട്ടത് യുക്രെയ്ന്‍ ഡൈനാമോ കീവ് എഫ്.സിയുടെ ഇളമുറക്കാരെയാണ്. |
സി.എ.ജി ‘കണക്കപ്പിള്ള’യല്ലെന്ന് സുപ്രീം കോടതി Posted: 01 Oct 2012 12:27 AM PDT Image: ന്യൂദല്‍ഹി: സി.എ.ജി ഭരണഘടനാ സംവിധാനമാണെന്നും ‘കണക്കപ്പിള്ള’യല്ലെന്നും സുപ്രീം കോടതി. ഖനി അഴിമതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. സി.എ.ജിയുടെ ഓഡിറ്റില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി, സി.എ.ജി റിപ്പോര്‍ട്ട് ശരിയാണോ തെറ്റാണോ എന്ന് പരിഗണിക്കേണ്ടത് പാര്‍ലമെന്‍്റ് ആണെന്ന് ചൂണ്ടിക്കാട്ടി. |
ഇടുക്കിയില്‍ കെട്ടിടം തകര്‍ന്ന് രണ്ടു മരണം Posted: 01 Oct 2012 12:21 AM PDT Image: പുറ്റടി: പുറ്റടി ടൗണില്‍ തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. പുറ്റടി പാലക്കണ്ടം മധുവിന്‍െറ ഭാര്യ ജെയ്മോള്‍(35), രാജക്കണ്ടം കണ്ണാട്ട് ശശിയുടെ മകന്‍ രതീഷ് (32) എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജയന്‍,മോഹനന്‍,ഷിനോയ് എന്നിവര്‍ക്കാണ് പരിക്ക്. |
ബേഡകത്ത് സി.പി.എം വിമതര്‍ക്ക് ജയം Posted: 01 Oct 2012 12:08 AM PDT കാസര്‍കോട്: ഒരുവര്‍ഷത്തിലേറെയായി സി.പി.എം ബേഡകം ഏരിയാ കമ്മിറ്റിയില്‍ തുടരുന്ന വിഭാഗീയത പരിഹരിക്കാന്‍ ഏരിയാ സെക്രട്ടറിയെ തന്നെ മാറ്റാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത് വിമത പക്ഷത്തിന്‍െറ വിജയമായി. |
വിദ്യാഭ്യാസ വായ്പ: വിദ്യാര്‍ഥികള്‍ ജപ്തിഭീഷണിയില്‍ Posted: 30 Sep 2012 11:56 PM PDT ഇരിക്കൂര്‍: വിവിധ കോഴ്സുകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ മലയോര മേഖലയിലെ നിരവധി വിദ്യാര്‍ഥികള്‍ ബാങ്കുകളുടെ ജപ്തിഭീഷണിയില്‍. ഇരിക്കൂര്‍, മട്ടന്നൂര്‍, തളിപ്പറമ്പ്, പേരാവൂര്‍ നിയോജകമണ്ഡലങ്ങളിലുള്ളവരാണ് ജപ്തിഭീഷണി നേരിടുന്നത്. |
ജില്ലാ ആശുപത്രി സി.ടി സ്കാനര്‍ നോക്കുകുത്തി Posted: 30 Sep 2012 11:49 PM PDT മാനന്തവാടി: റേഡിയോ ഡയഗനസ്റ്റിക് സ്പെഷ്യാലിറ്റി ഡോക്ടറെ നിയമിക്കാത്തതുമൂലം ഏറെ കൊട്ടിഘോഷിച്ച് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച സി.ടി സ്കാനര്‍ നോക്കുകുത്തിയായി. മൂന്നു മാസം മുമ്പ് എം.ഐ. ഷാനവാസ് എം.പിയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് 1.36 കോടി രൂപ ചെലവഴിച്ചാണ് സ്കാനര്‍ സ്ഥാപിച്ചത്. |
തൃണമൂല്‍ എന്‍.ഡി.എയുമായി കൂട്ടുകെട്ടുണ്ടാക്കില്ല: മുകുള്‍ റോയ് Posted: 30 Sep 2012 11:37 PM PDT Image: കൊല്‍ക്കത്ത: ബിജെപി നയിക്കുന്ന എന്‍.ഡി.എയുമായി യുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് വ്യക്തമാക്കി. മാത്രമല്ല ഇടതുപക്ഷമടക്കമുള്ള മുന്നണികളുമായി ചേരാനും ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ ഇന്ധന വില , ചില്ല വ്യാപാര രംഗത്തെ വിദേശനിക്ഷേപം തുടങ്ങിയ വിവാദ തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ തയാറായാല്‍ കോണ്‍ഗ്രസിന് വീണ്ടും തൃണമൂലിനെ സമീപിക്കാമെന്നും മുകുള്‍ റോയ് പറഞ്ഞു. |
റവന്യൂ സ്ക്വാഡുകളില്‍ താലൂക്ക് ജീവനക്കാര്‍ മാത്രം; ഓഫിസ് പ്രവര്‍ത്തനം താളംതെറ്റുന്നു Posted: 30 Sep 2012 11:35 PM PDT കോഴിക്കോട്: മണല്‍ക്കടത്ത്, പാടം നികത്തല്‍, മലയിടിക്കല്‍ തുടങ്ങിയവ തടയുന്നതിന് രൂപവത്കരിച്ച റവന്യൂ സ്ക്വാഡുകളില്‍ താലൂക്ക് ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തിയത് ഓഫിസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കലക്ടറേറ്റ്, ആര്‍.ഡി.ഒ ഓഫിസ് എന്നിവയുള്‍പ്പെടെ ജില്ലയില്‍ നിരവധി റവന്യൂ ഓഫിസുകളുണ്ടെങ്കിലും താലൂക്കിലെ ഉദ്യോഗസ്ഥരെ മാത്രം സ്ക്വാഡില്‍ നിയമിച്ചതുകാരണം താലൂക്ക് ഓഫിസുകളില്‍ മിക്കപ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. |
ദുബൈയില്‍ പുതിയ കെട്ടിടസമുച്ചയം വരുന്നു Posted: 30 Sep 2012 10:44 PM PDT Image: Subtitle: ദശലക്ഷം ചതുരശ്ര അടി വിസ്തൃതി ദുബൈ: ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ദുബൈയില്‍ പുതിയ കെട്ടിടസമുച്ചയം നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ദുബൈ മുനിസിപ്പാലിറ്റിയുടെ ബില്‍ഡിങ് പെര്‍മിറ്റ് സെക്ഷന്‍ വിഭാഗം മേധാവി എന്‍ജിനീയര്‍ യൂസുഫ് അബ്ദുല്ല പറഞ്ഞു. കടകളും ഓഫിസുകളും ഫ്ളാറ്റുകളുമടങ്ങുന്ന കെട്ടിട സമുച്ചയം അല്‍ ഗര്‍ഹൂദ് ഏരിയയിലാണ് നിര്‍മിക്കുന്നത്. പുതിയ കെട്ടിട സമുച്ചയം ദുബൈയുടെ അന്താരാഷ്ട്ര പ്രശസ്തിക്ക് തിളക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 70 കടകളും 25 ഓഫിസുകളും 280 ഫ്ളാറ്റുകളുമടങ്ങുന്നതാകും കെട്ടിട സമുച്ചയം. |
ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് ഉയര്‍ത്തി Posted: 30 Sep 2012 10:39 PM PDT Image: ദോഹ: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ടിന്‍െറയും അനുബന്ധ സേവനങ്ങളുടെയും ഫീസ് ഉയര്‍ത്തി. പുതിയ ഫീസീ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള ഫീസുകള്‍ 2002 മാര്‍ച്ചില്‍ നിശ്ചയിച്ചതാണെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിനകം ഇതാദ്യമായാണ് ഫീസ് പുതുക്കി നിശ്ചയിക്കുന്നതെന്നും എംബസി പത്രക്കുറിപ്പില്‍ വിശദീകരിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment