മുകേഷ് അംബാനി സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി Madhyamam News Feeds |
- മുകേഷ് അംബാനി സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
- ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ ഒന്നാംപ്രതി അതേ സ്കൂളില്‍ പി.ടി.എ പ്രസിഡന്‍റ്!
- സുരംഗങ്ങളെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് പ്രഫസര്‍മാര്‍ കാസര്‍കോട്ട്
- നവംബര്‍ പത്തോടെ ഓട്ടോ-ടാക്സി നിരക്ക് വര്‍ധന
- കലാവസന്തത്തെ നെഞ്ചേറ്റാന്‍ മലപ്പുറം; സ്വാഗതസംഘം നവംബര്‍ ആദ്യം
- ആദ്യാക്ഷരത്തിന്‍െറ മധുരം നുകര്‍ന്ന് കുരുന്നുകള്‍
- വികസനത്തിന്‍െറ പേരില്‍ ദുരിതത്തിലാക്കുന്ന പദ്ധതികള്‍ അപ്രായോഗികം-കണ്‍വെന്‍ഷന്‍
- അമീറിന്‍െറ സന്ദര്‍ശനം ധീരം: പണ്ഡിതസഭ
- മൊണാവി തട്ടിപ്പ് മുഖ്യപ്രതി ഷംസുദ്ദീന്‍ അറസ്റ്റില്‍
- കോഴിക്കോട് നഗരത്തില്‍ അഞ്ചംഗ പെണ്‍വാണിഭ സംഘം പിടിയില്‍
മുകേഷ് അംബാനി സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി Posted: 25 Oct 2012 12:23 AM PDT Image: മുംബൈ: ഇന്ത്യയിലെ ഏറ്റുവം സമ്പന്നന്‍ എന്ന പദവി റിലയന്‍സ് ഇന്‍റസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും നിലനിര്‍ത്തി. ഫോബ്സ് മാസികയുടെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മൂകേഷിന്‍െറ ആസ്തി 2100 കോടി ഡോളറാണ് (ഏകദേശം 1,12,703.32 കോടി രൂപ). 1600 കോടി ഡോളര്‍ ആസ്തിയുമായി ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തല്‍ ആണ് സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 1220 കോടി ഡോളറിന്‍െറ ആസ്തിയുള്ള വിപ്രോ മേധാവി അസീം പ്രേംജിയാണ് മൂന്നാം സ്ഥാനത്തി. |
ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ ഒന്നാംപ്രതി അതേ സ്കൂളില്‍ പി.ടി.എ പ്രസിഡന്‍റ്! Posted: 25 Oct 2012 12:03 AM PDT Image: കോഴിക്കോട്: യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ ക്ളാസ് മുറിയില്‍ വെട്ടിക്കൊന്ന കേസിലെ ഒന്നാംപ്രതി അതേ സ്കൂളില്‍ പി.ടി.എ പ്രസിഡന്‍റ്. പാനൂര്‍ മൊകേരി ഈസ്റ്റ് യു.പി സ്കൂളിലാണ് ഈ അസാധാരണ സംഭവം. |
സുരംഗങ്ങളെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് പ്രഫസര്‍മാര്‍ കാസര്‍കോട്ട് Posted: 24 Oct 2012 11:49 PM PDT കാസര്‍കോട്: തുളുനാട്ടിലെ തദ്ദേശീയ ജലസംഭരണ രീതിയായ സുരംഗങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും ബ്രിട്ടീഷ് പ്രഫസര്‍മാര്‍ കാസര്‍കോട്ട്. ബ്രിട്ടനിലെ ഹേട്ട്ഫോഡ്ഷയര്‍ യൂനിവേഴ്സിറ്റിയിലെ സീനിയര്‍ ലെക്ചറര്‍ ഡോ. ഡാരന്‍ ക്രൂക്ക്, എക്സീറ്റര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. റിച്ചാര്‍ഡ് ജോണ്‍സ്, ഹട്ട്ഫോഡ്ഷയര്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി ഇന്ത്യക്കാരന്‍ സുധീര്‍ ത്രിപാഠി എന്നിവരാണ് കേരള അതിര്‍ത്തിയിലെത്തിയത്. അതിര്‍ത്തിയിലെ ബണ്ട്വാളില്‍ താമസിച്ച് ഒരു മാസത്തിലേറെയായി ഇവര്‍ സുരംഗങ്ങളെക്കുറിച്ച് പഠിക്കുകയാണ്. |
നവംബര്‍ പത്തോടെ ഓട്ടോ-ടാക്സി നിരക്ക് വര്‍ധന Posted: 24 Oct 2012 11:43 PM PDT Image: തിരുവനന്തപുരം: നവംബര്‍ പത്തിനു മുമ്പ് ഓട്ടോ-ടാക്സി നിരക്ക് വര്‍ധനയുണ്ടാകും. ഇതത്തേുടര്‍ന്ന് ഓട്ടോ-ടാക്സി തൊഴിലാളികള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായതായി ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഓട്ടോ-ടാക്സി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ പത്തിനു ചേരുന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. |
കലാവസന്തത്തെ നെഞ്ചേറ്റാന്‍ മലപ്പുറം; സ്വാഗതസംഘം നവംബര്‍ ആദ്യം Posted: 24 Oct 2012 11:35 PM PDT മലപ്പുറം: കലയുടെ വര്‍ണ്ണ വിസ്മയം തീര്‍ത്ത് മലപ്പുറത്തേക്ക് വിരുന്നെത്തുന്ന സംസ്ഥാന സ്കൂള്‍ കലാമേളയെ വരവേല്‍ക്കാന്‍ ജില്ലാ ആസ്ഥാനം തയാറെടുക്കുന്നു. കലാമാമാങ്കത്തെ കൂട്ടായ്മയിലൂടെ ചരിത്രസംഭവമാക്കാനാണ് മലപ്പുറത്തുകാര്‍ ആഗ്രഹിക്കുന്നത്. |
ആദ്യാക്ഷരത്തിന്‍െറ മധുരം നുകര്‍ന്ന് കുരുന്നുകള്‍ Posted: 24 Oct 2012 11:15 PM PDT കല്‍പറ്റ: ജില്ലയിലെങ്ങും വിജയദശമി ആഘോഷിച്ചു. ക്ഷേത്രങ്ങളിലും മറ്റും നടന്ന വിദ്യാരംഭത്തില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്‍െറ മധുരം നുകര്‍ന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടായി. പൂജക്കുവെച്ച ഗ്രന്ഥമെടുപ്പ് നടന്നു. ആയുധങ്ങളും വാഹനങ്ങളും പണിശാലകളും പൂജിച്ചു. |
വികസനത്തിന്‍െറ പേരില്‍ ദുരിതത്തിലാക്കുന്ന പദ്ധതികള്‍ അപ്രായോഗികം-കണ്‍വെന്‍ഷന്‍ Posted: 24 Oct 2012 11:06 PM PDT കോഴിക്കോട്: നിലവിലുള്ള യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ വികസനത്തിന്‍െറ പേരില്‍ നിരവധി ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതികള്‍ അപ്രായോഗികമാണെന്ന് കെ. ദാസന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. |
അമീറിന്‍െറ സന്ദര്‍ശനം ധീരം: പണ്ഡിതസഭ Posted: 24 Oct 2012 10:05 PM PDT Image: ദോഹ: ധീരവും ചരിത്രപ്രാധാന്യവുമുള്ള സന്ദര്‍ശനമാണ് ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഗസ്സയില്‍ നടത്തിയതെന്ന് ഡോ. യൂസുഫുല്‍ ഖറദാവി അധ്യക്ഷനായ അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അഭിപ്രായപ്പെട്ടു. |
മൊണാവി തട്ടിപ്പ് മുഖ്യപ്രതി ഷംസുദ്ദീന്‍ അറസ്റ്റില്‍ Posted: 24 Oct 2012 09:52 PM PDT Image: കോഴിക്കോട്: മൊണാവി മണിചെയിന്‍ കമ്പനിയുടെ കേരളത്തിലെ പ്രധാനി തിരുവനന്തപുരം ഉള്ളൂര്‍ നീരാഴി ലെയ്ന്‍ ‘അറഫ’യില്‍ എം. ഷംസുദ്ദീനെ (54) പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ആര്‍.എം.പി നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനിയുമായി ബന്ധപ്പെട്ട കേസുകളിലാണ് അറസ്റ്റ്. മൊണാവിയുടെ കേരള ചീഫ് പ്രമോട്ടര്‍ സജീവ് എന്‍. നായര്‍ നേരത്തേ പിടിയിലായിരുന്നു. |
കോഴിക്കോട് നഗരത്തില്‍ അഞ്ചംഗ പെണ്‍വാണിഭ സംഘം പിടിയില്‍ Posted: 24 Oct 2012 09:37 PM PDT Image: കോഴിക്കോട്: അന്തര്‍ സംസ്ഥാന ബന്ധമുള്ള അഞ്ചംഗ പെണ്‍വാണിഭ സംഘം കോഴിക്കോട്ട് പിടിയില്‍. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment