സ്വാഗതം
WELCOME

News Update..

Saturday, October 27, 2012

2014 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നിര്‍ണായകമാവില്ലെന്ന് കാരാട്ട് Madhyamam News Feeds

2014 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നിര്‍ണായകമാവില്ലെന്ന് കാരാട്ട് Madhyamam News Feeds

Link to

2014 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നിര്‍ണായകമാവില്ലെന്ന് കാരാട്ട്

Posted: 27 Oct 2012 12:45 AM PDT

Image: 

ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കും യു.പി.എയ്ക്കും എതിരായ പ്രധാന ശക്തിയാകാന്‍ ഇടതുപക്ഷത്തിനാവില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തെഹല്‍ക്ക മാസികയുടെ നവംബര്‍ ലക്കത്തിലുള്ള അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യം പറയുന്നത്. ഇടതു പാര്‍ട്ടികളുടെ ഏകോപനം മൂലം പല തെരഞ്ഞെടുപ്പുകളിലും നിര്‍ണായക ശക്തിയാവാന്‍ സാധിച്ചിട്ടുണ്ട്.ഇപ്പോള്‍ അത്തരമൊരു സാധ്യത കാണുന്നില്ല. എന്നാല്‍ സര്‍ക്കാറിന്റെജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരായി നിലകൊള്ളുന്ന പാര്‍ട്ടിളുടെ ബദലിന് ശ്രമം തുടരും.

read more

ടി.പി വധകേസ് വിചാരണ എരഞ്ഞിപ്പാലം കോടതിയില്‍

Posted: 26 Oct 2012 11:00 PM PDT

Image: 

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധകേസ് വിചാരണ എരഞ്ഞിപ്പാലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടത്താന്‍ ജില്ലാ കോടതി ഉത്തരവായി. മാറാട് കേസുകളുടെ വിചാരണ നടക്കുന്ന കോടതിയാണിത്. കേസിലെ നിയമനടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞ ദിവസം അഡ്വ. ജനറല്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു.

പുന:സംഘടന: മൂന്ന് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവെച്ചു

Posted: 26 Oct 2012 10:58 PM PDT

Image: 

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനക്ക് മുന്നോടിയായി മൂന്ന് മന്ത്രിമാര്‍ കൂടി രാജിവെച്ചു. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അംബികാ സോണി, സമൂഹിക നീതി- ശാക്തീകരണ വകുപ്പ് മന്ത്രി മുകുള്‍ വാസ്‌നിക്ക്, ടൂറിസം വകുപ്പ് മന്ത്രി സുബോധ് കാന്ത് സഹായ് എന്നിവരാണ് ശനിയാഴ്ച രാജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായി തുടരുമെന്ന് മന്ത്രിമാര്‍ പ്രതികരിച്ചു. വെള്ളിയാഴ്ച വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയും രാജിസമര്‍പ്പിച്ചിരുന്നു.

read more

കല്ലേറും ബലിയും കഴിഞ്ഞു; ഹജ്ജ് ചടങ്ങുകള്‍ സമാപ്തിയിലേക്ക്

Posted: 26 Oct 2012 10:39 PM PDT

Image: 

മക്ക: ത്യാഗസ്മരണ നിറഞ്ഞ ബലിപെരുന്നാള്‍ ദിനത്തിന് ശേഷം തീര്‍ത്ഥാടക ലക്ഷങ്ങളുടെ ഹജ്ജ് ചടങ്ങുകള്‍ അവസാനഘട്ടത്തിലെത്തി. വെള്ളിയാഴ്ച തീര്‍ത്ഥാടകര്‍ ബലികര്‍മം നടത്തുകയും ജംറയില്‍ കല്ലെറിയുകയും ചെയ്തതോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ അവസാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലെ കല്ലേറു കൂടി കഴിയുന്നതോടെ ഹജ്ജിന് പരിസമാപ്തിയാകും.

ഇന്ത്യന്‍ ഹജ്ജ് ഡെലിഗേഷന്‍ അംഗമായി എത്തിയ കേന്ദ്രമന്ത്രി ഇ.അഹ്മദും കോണ്‍സുല്‍ ജനറല്‍ ഫെയ്‌സ് അഹ്മദ് കിദ്വായിയും ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ നിസീമമായ സഹകരണത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തി.

read more

കല്ലേറും ബലിയും കഴിഞ്ഞു; ഹജ്ജ് ചടങ്ങുകള്‍ സമാപ്തിയിലേക്ക്

Posted: 26 Oct 2012 10:35 PM PDT

Image: 

മക്ക: ത്യാഗസ്മരണ നിറഞ്ഞ ബലിപെരുന്നാള്‍ ദിനത്തിന് ശേഷം തീര്‍ത്ഥാടക ലക്ഷങ്ങളുടെ ഹജ്ജ് ചടങ്ങുകള്‍ അവസാനഘട്ടത്തിലെത്തി. വെള്ളിയാഴ്ച തീര്‍ത്ഥാടകര്‍ ബലികര്‍മം നടത്തുകയും ജംറയില്‍ കല്ലെറിയുകയും ചെയ്തതോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ അവസാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലെ കല്ലേറു കൂടി കഴിയുന്നതോടെ ഹജ്ജിന് പരിസമാപ്തിയാകും.

ഇന്ത്യന്‍ ഹജ്ജ് ഡെലിഗേഷന്‍ അംഗമായി എത്തിയ കേന്ദ്രമന്ത്രി ഇ.അഹ്മദും കോണ്‍സുല്‍ ജനറല്‍ ഫെയ്‌സ് അഹ്മദ് കിദ്വായിയും ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ നിസീമമായ സഹകരണത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തി.

read more

യു.പിയില്‍ വാഹനാപകടം: എട്ടു മരണം

Posted: 26 Oct 2012 10:07 PM PDT

Image: 
Subtitle: 
പ്രകോപിതരായ ജനക്കൂട്ടം ഡ്രൈവറെയും ക്ലീനറെയും തല്ലിക്കൊന്നു

ഫത്തേപൂര്‍: ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ പാഞ്ഞെത്തിയ ടാങ്കര്‍ ലോറിയിടിച്ച് എട്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക്് പരിക്കേറ്റു. സംഭവത്തില്‍ പ്രകോപിതരായ ജനക്കൂട്ടം ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും തല്ലിക്കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

read more

കൊച്ചി മെട്രോ ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മനുഷ്യമെട്രോ

Posted: 26 Oct 2012 09:21 PM PDT

Image: 

കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡി.എം.ആര്‍.സി) ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ശനിയാഴ്ച വൈകിട്ട് മനുഷ്യമെട്രോ സംഘടിപ്പിക്കും. ആലുവ മുതല്‍ പേട്ട വരെയുള്ള നിര്‍ദിഷ്ട മെട്രോ റൂട്ടിലായിരിക്കും പ്രതിഷേധക്കാര്‍ അണിനിരക്കുക. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായ കൊച്ചി നഗരവികസന സമിതിയാണ് മനുഷ്യമെട്രോ സംഘടിപ്പിക്കുന്നത്. രാഷ്ട്രീയഭേദമെന്യെ വിവിധ റസിഡന്റ് അസോസിയേഷനുകളെയും സംഘടനകളെയും മനുഷ്യമെട്രോയില്‍ പങ്കാളികളാക്കിയിട്ടുണ്ട്.

read more

അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Posted: 26 Oct 2012 09:11 PM PDT

Image: 

വാഷിങ്ടണ്‍ : യു.എസില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പത്തു മാസം പ്രായമായ ഇന്ത്യന്‍ പെണ്‍കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫിലാഡല്‍ഫിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ 4.30നാണ് സാന്‍വി വീണ എന്ന പേരുളള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

read more

ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുയോഗത്തില്‍ വേദി ഇടിഞ്ഞുവീണു

Posted: 26 Oct 2012 08:46 PM PDT

Image: 

ഹൈദരാബാദ്: തെലുഗുദേശം പാര്‍ട്ടി പ്രസിഡന്റും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുയോഗത്തില്‍ വേദി ഇടിഞ്ഞുവീണു. നിസാരമായ പരിക്കുകളോടെ നായിഡു രക്ഷപ്പെട്ടു. മെഹബൂബ് നഗര്‍ ജില്ലയിലെ ഗഡ്‌വാളിലാണ് സംഭവം.

read more

ഗഡ്കരി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ബി.ജെ.പി

Posted: 26 Oct 2012 08:29 PM PDT

Image: 

ന്യൂദല്‍ഹി: അനധികൃത സമ്പാദ്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് പിന്തുണയുമായി പാര്‍ട്ടി രംഗത്തെത്തി. ആരോപണങ്ങളുടെ പേരില്‍ ഗഡ്കരി സ്ഥാനമൊഴിയേണ്ടതില്ലെന്നും പാര്‍ട്ടിയെ തുടര്‍ന്നും ഗഡ്കരി തന്നെ നയിക്കുമെന്നും കോര്‍കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തതായി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച രാത്രിയാണ് പാര്‍ട്ടി കോര്‍കമ്മിറ്റി ചേര്‍ന്നത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP