സ്വാഗതം
WELCOME

News Update..

Monday, October 29, 2012

മണ്ണെണ്ണയില്ല; മത്സ്യബന്ധനമേഖല പ്രതിസന്ധിയില്‍ Madhyamam News Feeds

മണ്ണെണ്ണയില്ല; മത്സ്യബന്ധനമേഖല പ്രതിസന്ധിയില്‍ Madhyamam News Feeds

Link to

മണ്ണെണ്ണയില്ല; മത്സ്യബന്ധനമേഖല പ്രതിസന്ധിയില്‍

Posted: 29 Oct 2012 12:17 AM PDT

പൂന്തുറ: മണ്ണെണ്ണ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ മത്സ്യബന്ധനമേഖല പ്രതിസന്ധിയിലേക്ക്. അഞ്ച് വര്‍ഷം മുമ്പ് കേരളത്തിന് 23,146 കി.ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. പിന്നീട് പടിപടിയായി 10,016 കി. ലിറ്ററാക്കി. ശക്തമായ പ്രക്ഷോഭത്തിനൊടുവില്‍ 5000 ലിറ്റര്‍ പുന$സ്ഥാപിച്ചെങ്കിലും ഇത് സംസ്ഥാനത്തിന്‍െറ ആവശ്യങ്ങള്‍ക്ക് തികയുന്നില്ല.

read more

പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്

Posted: 29 Oct 2012 12:15 AM PDT

കൊല്ലം: നവംബര്‍ ഒന്നിന് നടക്കുന്ന രണ്ടാമത് പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവത്തിന്‍െറ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. കായലില്‍നിന്ന് ചെളി വാരുന്ന ജോലികള്‍ പൂര്‍ത്തിയായി. ഡ്രഡ്ജ് ചെയ്ത ചെളിയും മാലിന്യങ്ങളും കരക്കെത്തിച്ച് കോര്‍പറേഷന്‍ വാഹനങ്ങളില്‍ നീക്കംചെയ്തു. പവലിയന്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. കായലില്‍ നാല് ട്രാക്കിന്‍െറയും നിര്‍മാണം പൂര്‍ത്തിയായി. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ പി.ജി. തോമസിന്‍െറ നേതൃത്വത്തില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു.

read more

കരിക്കാട് ചോലയില്‍ പൂട്ടിക്കിടന്ന വീടുകള്‍ കുത്തിത്തുറന്ന് മോഷണം

Posted: 29 Oct 2012 12:03 AM PDT

പെരുമ്പിലാവ്: കരിക്കാട് ചോല ബദരിയ മസ്ജിദിന് സമീപം പൂട്ടിക്കിടന്ന രണ്ടു വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ചോല കുറ്റിയില്‍ മുഹമ്മദിന്‍െറ വീട്ടിലും സമീപത്തെ അയ്യപ്പത്ത് കമറുദ്ദീന്‍െറ വീട്ടിലുമാണ് മോഷണം നടന്നത്. മുഹമ്മദിന്‍െറ വീടിന്‍െറ മുന്‍വശത്തെ ഗ്രില്ലിന്‍െറ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ മുന്‍വാതില്‍ പൊളിച്ചാണ് ഡൈനിങ് ഹാളിലേക്ക് കടന്നത്. അകത്ത് പൂട്ടിക്കിടന്ന മറ്റു മൂന്നു വാതിലുകളും പൊളിച്ച നിലയിലാണ്. മൂന്ന് അലമാരകളും കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്.

read more

നഗരത്തില്‍ താല്‍ക്കാലിക ടോയ്ലറ്റുകള്‍ സ്ഥാപിക്കും; ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ വിപുല സംവിധാനം

Posted: 28 Oct 2012 11:56 PM PDT

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എത്തുന്ന കാല്‍ ലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളവും ശുചീകരണ സൗകര്യവുമൊരുക്കാന്‍ മലപ്പുറം നഗരസഭയും സംഘാടകരും വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. കടലുണ്ടിപ്പുഴ മുഖ്യസ്രോതസ്സായ നഗരസഭയുടെ പദ്ധതികള്‍ വഴി തടസ്സമില്ലാതെ ജലലഭ്യത ഉറപ്പുവരുത്താമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വേദികള്‍ക്ക് സമീപത്തെ കിണറുകള്‍ ഉപയോഗപ്പെടുത്തിയും ശുദ്ധജല ലഭ്യത ഉറപ്പാക്കും.

read more

4182 പേരും എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്‍പ്പെടും

Posted: 28 Oct 2012 11:28 PM PDT

കാസര്‍കോട്:ദേശീയ മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശയനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കായി തയാറാക്കുന്ന പുന:പരിശോധനാ പട്ടികയില്‍ നിലവിലുള്ള 4182പേരും ഉള്‍പ്പെടും. ഈ പട്ടികയിലെ രോഗികളുടെ കാറ്റഗറി മാറ്റം ആവശ്യപ്പെട്ടിട്ടുള്ളവയില്‍ മാത്രമേ തീരുമാനമാകേണ്ടതുള്ളൂ. നവംബര്‍ 15ന് പുതിയ പട്ടികയിറങ്ങുമെന്ന് പുനരധിവാസ സെല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ തളിച്ച 1976നുമുമ്പ് അസുഖമുണ്ടായിരുന്നവര്‍ പട്ടികക്ക് പുറത്താകുമെന്ന പ്രചാരണവും അസ്ഥാനത്താണ്.

read more

നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞയെടുക്കണം -കലക്ടര്‍

Posted: 28 Oct 2012 11:11 PM PDT

ആലപ്പുഴ: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് മലയാള ദിനാഘോഷത്തിന്‍െറയും ഏഴുവരെ നടത്തുന്ന ഭരണഭാഷ വാരാഘോഷത്തിന്‍െറയും ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ഓഫിസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും രാവിലെ 11ന് ഓഫിസ് തലവന്‍െറ അധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം നടത്തണമെന്നും പ്രതിജ്ഞയെടുക്കണമെന്നും കലക്ടര്‍ പി. വേണുഗോപാല്‍ അറിയിച്ചു.

read more

കൊച്ചിയെ അന്തര്‍ദേശീയ പൈതൃക നഗരമാക്കും -മന്ത്രി കെ.സി. ജോസഫ്

Posted: 28 Oct 2012 11:07 PM PDT

മട്ടാഞ്ചേരി: കൊച്ചിയെ അന്തര്‍ദേശീയ പൈതൃക നഗരമാക്കി മാറ്റുമെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. കൊച്ചി മുസ്രിസ് ബിനാലെ 2012 പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഫോര്‍ട്ടുകൊച്ചിയിലെത്തിയതായിരുന്നു മന്ത്രി.

read more

തേയില ചപ്പ് വിപണി സ്തംഭിച്ചു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted: 28 Oct 2012 11:03 PM PDT

സുല്‍ത്താന്‍ ബത്തേരി: പച്ചത്തേയില വാങ്ങാനാളില്ല. ഇതോടെ വയനാട്ടിലെ ചെറുകിട തേയില കര്‍ഷകര്‍ പ്രതിസന്ധിയില്‍. മെച്ചപ്പെട്ട വിലയും വര്‍ധിച്ച ഉല്‍പാദനവും ഒത്തുവന്ന സന്ദര്‍ഭത്തിലാണ് പുതിയ പ്രതിസന്ധി. കടുത്ത വൈദ്യുതി നിയന്ത്രണംമൂലം തമിഴ്നാട്ടിലെ തേയില ഫാക്ടറികളില്‍ സംസ്കരണം വെട്ടിക്കുറച്ചതാണ് കാരണം.

read more

ഡി.എം.ആര്‍.സിക്ക് അധികഭാരമെന്ന്; പരിഹാരം ഉടനെന്ന് മുഖ്യമന്ത്രി

Posted: 28 Oct 2012 10:59 PM PDT

Image: 

ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഏറ്റെടുക്കുന്നതില്‍ ഡി.എം.ആര്‍.സിക്ക് പരിമിതികളുണ്ടെന്ന് കേന്ദ്രനഗരവികസനമന്ത്രി കമല്‍നാഥ്. ഡി.എം.ആര്‍.സിക്ക് ഇപ്പോള്‍തന്നെ അധികജോലിഭാരമാണെന്നും ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ കൂടുതല്‍ ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ സാധിക്കില്ല.

read more

കെ.പി.സി.സി പുന:സംഘടന അടുത്ത ആഴ്ച നടന്നേക്കും

Posted: 28 Oct 2012 10:25 PM PDT

Image: 

ന്യൂദല്‍ഹി: കെ.പി.സി.സി പുന:സംഘടന അടുത്ത ആഴ്ച ഉണ്ടാകാന്‍ സാധ്യത. പുന:സംഘടന സംബന്ധിച്ച അന്തിമചര്‍ച്ചകള്‍ക്കായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അടുത്ത ആഴ്ച ദല്‍ഹിയിലെത്തും. അതിനുശേഷം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP