മത്സ്യമാര്‍ക്കറ്റ് വിവാദം : പാതിവിലയില്‍ മത്സ്യം സുലഭം Madhyamam News Feeds |
- മത്സ്യമാര്‍ക്കറ്റ് വിവാദം : പാതിവിലയില്‍ മത്സ്യം സുലഭം
- കൊച്ചി മെട്രോ: ടോം ജോസിനോട് വിശദീകരണം തേടും
- വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് ജില്ലയില്‍ വന്‍ ലഹരി ഉല്‍പന്ന റാക്കറ്റ്
- ജ്വല്ലറിയില്‍ നിന്ന് 80 ലക്ഷത്തിന്‍െറ കവര്‍ച്ച; നാലംഗ സംഘം അറസ്റ്റില്‍
- പശ്ചിമബംഗാളില്‍ വാഹനാപകടത്തില്‍ എട്ടു തീര്‍ത്ഥാടകര്‍ മരിച്ചു
- തിരുവനന്തപുരത്ത് വന്‍കവര്‍ച്ച; 350 പവന്‍ സ്വര്‍ണം കവര്‍ന്നു
- സമാധാനപരമായ ഹജ്ജിന് പൂര്‍ണസജ്ജം-ആഭ്യന്തരമന്ത്രി
- സംവിധായകരുടെ സംഘടനയില്‍ തെരഞ്ഞെടുപ്പ് ഉറപ്പായി
- മറഡോണയുടെ ആശിര്‍വാദത്തോടെ ഫുട്ബാള്‍ ടീമും ടൂര്‍ണമെന്‍റുമൊരുങ്ങുന്നു
- വിദ്യാഭ്യാസ വായ്പ: ബി.പി.എല്‍ വിദ്യാര്‍ഥികളുടെ പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും
മത്സ്യമാര്‍ക്കറ്റ് വിവാദം : പാതിവിലയില്‍ മത്സ്യം സുലഭം Posted: 22 Oct 2012 12:29 AM PDT സുല്‍ത്താന്‍ ബത്തേരി: ബത്തേരി മത്സ്യമാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി തുടരുന്ന ചൂഷണത്തിന് താല്‍ക്കാലിക അറുതി. പുറമേനിന്നുള്ള മത്സ്യവ്യാപാരി രംഗത്തെത്തിയതോടെ മീന്‍വില ഒറ്റയടിക്ക് പകുതിയായി കുറഞ്ഞു. |
കൊച്ചി മെട്രോ: ടോം ജോസിനോട് വിശദീകരണം തേടും Posted: 22 Oct 2012 12:05 AM PDT Image: തിരുവനന്തപുരം: കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരന്റെ അധികാരങ്ങള്‍ ആരാഞ്ഞ് ഡി.എം.ആര്‍.സിക്ക് കത്തയച്ച സംഭവത്തില്‍ മെട്രോ മുന്‍ എം.ഡി ടോം ജോസിനോട് വിശദീകരണം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു. ടോമിന്റെ നടപടി ഇതുവരെയുള്ള സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിപ്പോയെന്നും സര്‍ക്കാരിന് ഇത് വലിയ ക്ഷീണം വരുത്തിയെന്നും യോഗം വിലയിരുത്തി. ആര്യാടന്‍ മുഹമ്മദ് അടക്കമുളള മന്ത്രിമാര്‍ ടോമിന്റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ടോമിനെതിരെ എന്തു നടപടിയെടുക്കണമെന്ന് വിശദീകരണത്തിന് ശേഷം തീരുമാനിക്കാനാണ് യോഗത്തില്‍ ധാരണയായത്. |
വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് ജില്ലയില്‍ വന്‍ ലഹരി ഉല്‍പന്ന റാക്കറ്റ് Posted: 22 Oct 2012 12:02 AM PDT കോഴിക്കോട്: വിദ്യാര്‍ഥികളെ ലഹരിക്കടിമയാക്കാന്‍ ജില്ലയില്‍ വന്‍ റാക്കറ്റുകള്‍ രംഗത്ത്. പാന്‍മസാല നിരോധം നിലവില്‍വന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ ചിലരെ ഏജന്‍റുമാരാക്കിയാണ് പുതിയ ഇരകളെ കണ്ടെത്തുന്നത്. മുതിര്‍ന്നവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പുതിയരൂപത്തില്‍ ലഹരിവസ്തുക്കള്‍ എത്തുന്നുണ്ട്. ചോക്ളേറ്റ്, പാക്കറ്റ്ദാഹശമനികള്‍ തുടങ്ങിയ രൂപത്തിലാണ് ലഹരി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. |
ജ്വല്ലറിയില്‍ നിന്ന് 80 ലക്ഷത്തിന്‍െറ കവര്‍ച്ച; നാലംഗ സംഘം അറസ്റ്റില്‍ Posted: 21 Oct 2012 11:36 PM PDT Image: ദോഹ: പ്രമുഖ ജ്വല്ലറിയില്‍ നിന്ന് 80 ലക്ഷം റിയാലിന്‍െറ സാധനങ്ങള്‍ മോഷ്ടിച്ച നാലംഗ സംഘത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി) അധികൃതര്‍ അറസ്റ്റ് ചെയ്തു. അല്‍സദ്ദ് എരിയയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം നടത്തിയ നാല് യൂറോപ്യന്‍ രാജ്യക്കാരെയാണ് സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ പിടികൂടിയത്. |
പശ്ചിമബംഗാളില്‍ വാഹനാപകടത്തില്‍ എട്ടു തീര്‍ത്ഥാടകര്‍ മരിച്ചു Posted: 21 Oct 2012 10:58 PM PDT Image: ഡയമണ്ട് ഹാര്‍ബര്‍: പശ്ചിമബംഗാളില്‍ ദുര്‍ഗാപൂജയില്‍ പങ്കെടുത്ത് മടങ്ങിയ തീര്‍ത്ഥാടകരുടെ കാര്‍ അപകടത്തില്‍പെട്ട് എട്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ദക്ഷിണ 24 പര്‍ഗനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറിലാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. എട്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. |
തിരുവനന്തപുരത്ത് വന്‍കവര്‍ച്ച; 350 പവന്‍ സ്വര്‍ണം കവര്‍ന്നു Posted: 21 Oct 2012 10:41 PM PDT Image: തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹകരണ സംഘം ഓഫീസില്‍ വന്‍ കവര്‍ച്ച. 350 പവന്‍ സ്വര്‍ണാഭരണങ്ങളും 1,50,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. പൂജപ്പുരയിലെ വിവേകാനന്ദ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ സഹകരണ സംഘത്തിന്റെ ഓഫീസിലാണ് കവര്‍ച്ച നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജനല്‍കമ്പി തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. രാത്രിയാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെയാണ് കവര്‍ച്ചയെ കുറിച്ച് നാട്ടുകാര്‍ അറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു. |
സമാധാനപരമായ ഹജ്ജിന് പൂര്‍ണസജ്ജം-ആഭ്യന്തരമന്ത്രി Posted: 21 Oct 2012 10:06 PM PDT Image: മക്ക: സമാധാനപരവും സുഗമവുമായ ഹജ്ജിനു വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സൗദി ആഭ്യന്തരമന്ത്രി അമീര്‍ അഹ്മദ് ബിന്‍ അബ്ദുല്‍അസീസ് അറിയിച്ചു. ഹജ്ജിനുവേണ്ടി വിവിധ സേനാവിഭാഗങ്ങള്‍ നടത്തിയ തയാറെടുപ്പുകള്‍ പരിശോധിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജിനു വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിച്ചേരുന്ന അല്ലാഹുവിന്‍െറ അതിഥികള്‍ക്ക് വിവേചനരഹിതമായ സൗകര്യമാണ് രാജ്യം ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. |
സംവിധായകരുടെ സംഘടനയില്‍ തെരഞ്ഞെടുപ്പ് ഉറപ്പായി Posted: 21 Oct 2012 09:30 PM PDT Image: കൊച്ചി: ഫെഫ്കയെ നയിക്കുന്ന സിനിമാ സംവിധായകരുടെ സംഘടനയില്‍ തെരഞ്ഞെടുപ്പ് ഉറപ്പായി. നവംബര്‍ 12 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് നാമനിദേശം സമര്‍പ്പിക്കേണ്ട തീയതി തിങ്കളാഴ്ച അവസാനിക്കുമ്പോള്‍ രണ്ട് പാനല്‍ രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായി. കമല്‍ പ്രസിഡന്‍റും സിബി മലയില്‍ ജനറല്‍ സെക്രട്ടറിയുമായാണ് ഔദ്യാഗിക പാനല്‍. ലെനിന്‍ രാജേന്ദ്രനാണ് ബദല്‍ പാനലിന്‍െറ നേതൃത്വം. |
മറഡോണയുടെ ആശിര്‍വാദത്തോടെ ഫുട്ബാള്‍ ടീമും ടൂര്‍ണമെന്‍റുമൊരുങ്ങുന്നു Posted: 21 Oct 2012 09:25 PM PDT Image: കണ്ണൂര്‍: സ്വപ്ന സാഫല്യമായി ഇതിഹാസ താരം ഡീഗോ മറഡോണ കേരളത്തിലെത്തുന്നതിനു പിന്നാലെ അദ്ദേഹത്തിന്‍െറ ആശിര്‍വാദത്തോടെ പ്രഫഷനല്‍ ഫുട്ബാള്‍ ടീമിനും ടൂര്‍ണമെന്‍റിനും വഴിയൊരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഇന്ത്യന്‍ ഫുട്ബാളിനെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയതല ടൂര്‍ണമെന്‍റും പ്രഫഷനല്‍ ടീമും രൂപവത്കരിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍-മറഡോണ ഫുട്ബാള്‍ ടൂര്‍ണമെന്‍റ് എന്നായിരിക്കും ടൂര്‍ണമെന്‍റിന്‍െറ പേര്. |
വിദ്യാഭ്യാസ വായ്പ: ബി.പി.എല്‍ വിദ്യാര്‍ഥികളുടെ പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും Posted: 21 Oct 2012 09:19 PM PDT Image: തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ എടു ക്കുകയും ജോലി കിട്ടാതെ കഷ്ടപ്പെടുകയും ചെയ്യുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ കാലത്തെ പലിശ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള മാര്‍ഗനിര്‍ദേശമായി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment