കൊച്ചി മെട്രോ: ഡി.എം.ആര്‍.സിക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭാ തീരുമാനം Madhyamam News Feeds |
- കൊച്ചി മെട്രോ: ഡി.എം.ആര്‍.സിക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
- വിളപ്പില്‍ശാല; സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും
- വിജയം വിളിപ്പാടകലെ; അതിജീവനസമരം അന്തിമഘട്ടത്തിലേക്ക്
- മിഠായി കഴിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും
- സ്വര്‍ണവില ഇടിഞ്ഞു; പവന് 23,040 രൂപ
- അനാഥ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ സൗജന്യ ആംബുലന്‍സ്
- പുന്തലയില്‍ യുവാക്കളെ വെട്ടിയ സംഭവം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
- റോഡ് വികസനം നീളും; നഗരത്തില്‍ ഗതാഗതക്കുരുക്ക്
- അമ്പലപ്പുഴ ഗവ. കോളജില്‍ എസ്.എഫ്.ഐ -കെ.എസ്.യു സംഘട്ടനം; എട്ടുപേര്‍ക്ക് പരിക്ക്
- കൂടങ്കുളം; കേന്ദ്രം ഇന്ന് മറുപടി നല്‍കും
കൊച്ചി മെട്രോ: ഡി.എം.ആര്‍.സിക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭാ തീരുമാനം Posted: 15 Oct 2012 11:31 PM PDT Image: തിരുവനന്തപുരം : കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് (ഡി.എം.ആര്‍.സി) തന്നെ നല്‍കാന്‍ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെഎതിര്‍പ്പുണ്ടായാല്‍ കേന്ദ്രത്തെ സമീപിക്കാനും യോഗത്തില്‍ ധാരണയായി. |
വിളപ്പില്‍ശാല; സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും Posted: 15 Oct 2012 11:08 PM PDT Image: തിരുവനന്തപുരം: ചവര്‍ ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടരുന്ന വിളപ്പില്‍ശാലയില്‍ സമരക്കാരുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ടായിരിക്കും ചര്‍ച്ച. ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനാണ് ഇക്കാര്യം അറിയിച്ചത്. |
വിജയം വിളിപ്പാടകലെ; അതിജീവനസമരം അന്തിമഘട്ടത്തിലേക്ക് Posted: 15 Oct 2012 10:57 PM PDT തിരുവനന്തപുരം: അതിജീവനത്തിനായുള്ള വിളപ്പില്‍ നിവാസികളുടെ സമരം അന്തിമഘട്ടത്തിലേക്ക്. ഹൈകോടതിയെക്കൊണ്ട് വിളപ്പില്‍ശാല ഫാക്ടറി പൂട്ടിക്കാന്‍ അനുകൂല ഉത്തരവ് പുറപ്പെടുവിക്കുക എന്ന അവസാന ദൗത്യത്തിലേക്ക് സമരത്തിന്‍െറ സംഘടിത ബലം എത്തിയിരിക്കുന്നു. അതിന് മുന്നോടിയായ പ്രതിഷേധങ്ങളും നിരാഹാരവും ഹര്‍ത്താലുമാണ് ഇപ്പോള്‍ നടക്കുന്നത്. |
മിഠായി കഴിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും Posted: 15 Oct 2012 10:51 PM PDT പുനലൂര്‍: സ്കൂളിന് സമീപത്തെ കടയില്‍നിന്ന് പുളിമിഠായി കഴിച്ച 12 വിദ്യാര്‍ഥികളെ ഛര്‍ദിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ ശരത്ബാബു, അരുണ്‍ബാബു, ഷൈജു, അനന്തു, ഷറഫുദീന്‍, ഷിബ്, അഖിലേഷ്, അനന്തുരമേശ്, രാജേഷ്, അരുണ്‍, മനു, അന്‍സര്‍ എന്നിവരെയണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. |
സ്വര്‍ണവില ഇടിഞ്ഞു; പവന് 23,040 രൂപ Posted: 15 Oct 2012 10:50 PM PDT Image: കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 160 രൂപ കുറഞ്ഞ് 23,040 രൂപയായി. ഗ്രാമിന് 20 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 23,200 രൂപയായിരുന്നു. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. |
അനാഥ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ സൗജന്യ ആംബുലന്‍സ് Posted: 15 Oct 2012 10:43 PM PDT തൊടുപുഴ: ഉടമസ്ഥരില്ലാത്തതും ആരും ഏറ്റെടുക്കാന്‍ തയാറാകാത്തതുമായ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ നഗരസഭയുടെ ആംബുലന്‍സ് സൗജന്യമായി വിട്ടുനല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി നഗരസഭയുടെ നിയമാവലിയില്‍ ആവശ്യമായ മാറ്റം വരുത്താനും തീരുമാനമായി. |
പുന്തലയില്‍ യുവാക്കളെ വെട്ടിയ സംഭവം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍ Posted: 15 Oct 2012 10:33 PM PDT പന്തളം: പുന്തലയില്‍ രണ്ട് യുവാക്കളെ വെട്ടിയ സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. |
റോഡ് വികസനം നീളും; നഗരത്തില്‍ ഗതാഗതക്കുരുക്ക് Posted: 15 Oct 2012 10:27 PM PDT കോട്ടയം: നഗരത്തില്‍ നടക്കുന്ന റോഡ് വികസനം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് സൂചന. |
അമ്പലപ്പുഴ ഗവ. കോളജില്‍ എസ്.എഫ്.ഐ -കെ.എസ്.യു സംഘട്ടനം; എട്ടുപേര്‍ക്ക് പരിക്ക് Posted: 15 Oct 2012 10:22 PM PDT അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. |
കൂടങ്കുളം; കേന്ദ്രം ഇന്ന് മറുപടി നല്‍കും Posted: 15 Oct 2012 10:16 PM PDT Image: ന്യൂദല്‍ഹി: കൂടങ്കുളം ആണവനിലയുമായി ബന്ധപ്പെട്ട് കേന്ദ്രം ഇന്ന് സുപ്രീംകോടതിയില്‍ മറുപടി നല്‍കും. പാരിസ്ഥിതിക-സുരക്ഷാ ഹരജികളില്‍ നേരത്തെ വാദം കേട്ട കോടതി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ പ്രതികരണം ആരാഞ്ഞിരുന്നു. ആണവ ബാധ്യതാ നിയമത്തില്‍ കൂടങ്കുളത്തെ ഉള്‍പ്പെടുത്താത്ത്കൊണ്ട് അപകടമുണ്ടായാല്‍ ആര്‍ക്കാണ് ബാധ്യത എന്നത് സംബന്ധിച്ചും കേന്ദ്രം കോടതിയെ അറിയിക്കും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment