സ്വാഗതം
WELCOME

News Update..

Wednesday, October 31, 2012

കൊച്ചി മെട്രോ; മുഖ്യമന്ത്രി വീണ്ടും ദല്‍ഹിക്ക് Madhyamam News Feeds

കൊച്ചി മെട്രോ; മുഖ്യമന്ത്രി വീണ്ടും ദല്‍ഹിക്ക് Madhyamam News Feeds

Link to

കൊച്ചി മെട്രോ; മുഖ്യമന്ത്രി വീണ്ടും ദല്‍ഹിക്ക്

Posted: 31 Oct 2012 12:41 AM PDT

Image: 

തിരുവനന്തപുരം: കൊച്ചി മെട്രോ വിഷയത്തില്‍ തുടരുന്ന അനിശ്ചിതത്വം നീക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ദല്‍ഹിയിലേക്ക് പോവുന്നു. ഇ. ശ്രീധരനുമായി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടനും നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ ഏഴ്,എട്ട് തിയ്യതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ശ്രീധരനെയും പങ്കെടുപ്പിക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.
ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയും നഗര വികസന മന്ത്രി കമല്‍നാഥിനെയും പറ്റുമെങ്കില്‍ പ്രധാനമന്ത്രിയെയും കാണും. കൊച്ചി മെട്രോ ഡി.എം.ആര്‍.സിയെ തന്നെ ഏല്‍പിക്കാന്‍ ഏതു ശ്രമവും നടത്തുമെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.

വട്ടപ്പാറയിലെ അനധികൃത കരിങ്കല്‍ ഖനനം നാട്ടുകാര്‍ക്ക് ഭീഷണി

Posted: 31 Oct 2012 12:27 AM PDT

മണ്ണുത്തി: കൃഷി ആവശ്യത്തിന് വേണ്ടി പട്ടയം നല്‍കിയ വനഭൂമിയില്‍ അനധികൃത കരിങ്കല്‍ ഖനനം. കഴിഞ്ഞ 16 വര്‍ഷമായി പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് വട്ടപ്പാറയിലാണ് പ്രദേശവാസികളുടെ ജീവന് ഭീഷണിയായി അനധികൃത പാറമടയുള്ളത്. വനപ്രദേശത്ത് കൃഷിചെയ്യാന്‍ മാത്രമായി പട്ടയം നല്‍കിയ ഭൂമിയിലാണ് ലൈസന്‍സില്ലാതെ ഇത് പ്രവര്‍ത്തിക്കുന്നത്.
പൊട്ടിക്കുമ്പോള്‍ പാറക്കഷ്ണങ്ങള്‍ തെറിച്ചുവീണ് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പുറമെ വീടുകളുടെ ചുമരുകളും തറയും വിള്ളുന്നത് പതിവാണ് . ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ കഴിഞ്ഞ ആഗസ്റ്റ് 18 വരെ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കി.
30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടലുണ്ടായ മലയിലാണ് പാറമട പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇതിന്‍െറ പരിസരത്തായി നാല് ക്രഷര്‍ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നു . ഇതില്‍നിന്ന് ഉയരുന്ന പൊടിപടലം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ നിരന്തരമായി പാറപൊട്ടിക്കുന്നതിലൂടെ പരിസരത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടുന്നു.
ശുദ്ധജലക്ഷാമം രൂക്ഷമാണ്. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ അധികൃതര്‍ അടിയന്തര ലൈസന്‍സിന്‍െറ സഹായത്തോടെയാണ് ഇപ്പോള്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക മേഖലയായ ആശാരിക്കാടും പരിസരത്തെയും അമ്പതോളം കുടുംബങ്ങളുടെ കൃഷിയെയും സൈ്വര്യജീവിതത്തെയും തകര്‍ക്കുന്ന അനധികൃത പാറമടയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സമരസമിതി ഭാരവാഹികളായ കെ.കെ. ഡൊമിനിക്, ജിസ് പാറത്തോട്, ബിജു ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടു.

ബസ് പണിമുടക്ക് ജനത്തെ വലച്ചു

Posted: 31 Oct 2012 12:10 AM PDT

കണ്ണൂര്‍: ജനജീവിതത്തെ വലച്ച് ഒരുവിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ സമരം ജില്ലയില്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സേവന,വേതന വ്യവസ്ഥ ലഭ്യമാക്കണമെന്നതുള്‍പ്പെടെ പതിനാലിന ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് കാണിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷ (സി.ഐ.ടി.യു)ന്‍െറ നേതൃത്വത്തിലാണ് പണിമുടക്കിയത്. കണ്ണൂര്‍ നഗരത്തില്‍ സര്‍വീസ് നടത്താന്‍ തുനിഞ്ഞ ബസിനെ സമരാനുകൂലികള്‍ തടഞ്ഞതൊഴിച്ചാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. കണ്ണൂര്‍സിറ്റി-അത്താഴക്കുന്ന് റൂട്ടിലോടുന്ന 29ാം നമ്പര്‍ ബസാണ് സര്‍വീസ് നടത്താന്‍ തയാറായത്. എന്നാല്‍, പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രകടനം നടത്തിയ സമരക്കാര്‍ ബസ് തടയുകയായിരുന്നു.
ജില്ലയുടെ റോഡ് ഗതാഗതത്തില്‍ ഏതാണ്ട് തൊണ്ണൂറു ശതമാനത്തിലധികം സ്വകാര്യ ബസുകള്‍ ആണെന്നിരിക്കേ പണിമുടക്ക് സാധാരണക്കാര്‍ക്ക് ഏറെ ദുരിതമായി. വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. രാവിലെ ബസ്സ്റ്റോപ്പുകളിലും സ്റ്റാന്‍ഡുകളിലും യാത്രക്കാരുടെ നീണ്ടനിര ദൃശ്യമായി. സ്വകാര്യവാഹനങ്ങളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തിയെങ്കിലും യാത്രാദുരിതത്തിനു പരിഹാരമായില്ല. ഇരട്ടി ചാര്‍ജ് നല്‍കിയാണ് വിദ്യാര്‍ഥികള്‍ മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്തത്. വാഹനങ്ങള്‍ ലഭിക്കാത്തതു കാരണം അധ്യാപകരും മറ്റ് ജീവനക്കാരും ഓഫിസില്‍ വൈകിയാണ് എത്തിയത്.
സമാന്തര സര്‍വീസുകാര്‍ക്ക് കൊയ്ത്തായിരുന്നുവെങ്കിലും യാത്രാക്ളേശം പരിഹരിക്കാന്‍ ഇവരുടെ സേവനവും മതിയായില്ല. ജീപ്പുകള്‍ അടക്കമുള്ള വാഹനങ്ങളാണ് മിക്കയിടങ്ങളിലും സമാന്തര സര്‍വീസ് നടത്തിയത്. പലരും ഇരട്ടി ചാര്‍ജ് ഈടാക്കിയെന്നും ആരോപണമുണ്ട്. ബസിന് അഞ്ചു രൂപ നല്‍കേണ്ടിടത്ത് സമാന്തര സര്‍വീസുകാര്‍ പത്തും അതില്‍ കൂടുതലും വാങ്ങിയെന്നാണ് യാത്രക്കാരുടെ പരാതി.
മലയോര മേഖലയിലുള്ളവരെയും പണിമുടക്ക് പ്രതിസന്ധിയിലാക്കി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പ്രത്യേക സര്‍വീസുകള്‍ നടത്തി സമരത്തില്‍നിന്ന് യാത്രക്കാരെ രക്ഷിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആകെ നാല് അഡീഷനല്‍ സര്‍വീസുകള്‍ മാത്രമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് കൂത്തുപറമ്പിലേക്ക് രണ്ടും ഇരിട്ടിയിലേക്ക് രണ്ടും പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ നടത്തിയത്.
കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി ഡിപ്പോകളില്‍നിന്നുള്ള സാധാരണ സര്‍വീസുകള്‍ മുടങ്ങാതിരുന്നത് ജനത്തിന് അനുഗ്രഹമായി. കണ്ണൂരില്‍ നിന്ന് ദിനം പ്രതിയുള്ള നൂറ്റിപ്പതിനൊന്നു സര്‍വീസുകളും ഇന്നലെ നടന്നു. പല റൂട്ടുകളിലും ഇരട്ടി കലക്ഷന്‍ ഇന്നലെ ലഭിച്ചു. ദിനംപ്രതി 94 സര്‍വീസുള്ള പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് ഇന്നലെ 85 സര്‍വീസുകള്‍ നടന്നു. സ്പെയര്‍ പാര്‍ടുകള്‍ ഇല്ലാത്തതു കാരണവും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും ബാക്കി സര്‍വീസുകള്‍ റദ്ദാക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓണേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുവിഭാഗം ബസുടമകള്‍ ഇന്നലെമുതല്‍ നടത്തുമെന്നു പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചത് തൊഴിലാളികളുടെ സമരത്തെ ബാധിച്ചില്ലെന്ന് പ്രൈവറ്റ് ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) നേതാക്കള്‍ അറിയിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി.
കണ്ണൂരില്‍ നടന്ന പൊതുയോഗം പി.വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാക്കളായ കെ.പി. സഹദേവന്‍, സി.എച്ച്. ലക്ഷ്മണന്‍, എന്‍. മോഹനന്‍, കെ. സഹദേവന്‍, കെ. ജയരാജന്‍, തലശ്ശേരിയില്‍ എം.കെ. ഗോപി, കെ.വി. ശ്രീധരന്‍, പയ്യന്നൂരില്‍ യു. മോഹനന്‍, വി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

യു.ഡി.എഫ് ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു -പിണറായി

Posted: 30 Oct 2012 11:43 PM PDT

കോഴിക്കോട്: കുടുംബശ്രീയെ ഉന്മൂലനം ചെയ്യാനുള്ള നീക്കം യു.ഡി.എഫ് സര്‍ക്കാറിന്‍െറ സ്ത്രീവിരുദ്ധ മനോഭാവത്തിന്‍െറ ഭാഗമാണെന്നും യു.ഡി.എഫ് അധികാരത്തിലേറിയശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. സി.പി.എം കോഴിക്കോട് നോര്‍ത്, സൗത് ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ പ്രതിഷേധ ദിനാചരണത്തിന്‍െറ ഭാഗമായി ‘സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സ്ത്രീകളുടെ പൊതുജീവിത സാഹചര്യം മെച്ചപ്പെട്ടതാണെങ്കിലും സാമൂഹിക പദവിയില്‍ പുരുഷന് ഒപ്പമെത്തിയിട്ടില്ല.
തൊഴിലില്ലായ്മ പുരുഷന്മാരില്‍ 6.1 ശതമാനമാണെങ്കില്‍ സ്ത്രീകളിലിത് 25 ശതമാനമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജെന്‍ഡര്‍ ബജറ്റ് ഉള്‍പ്പെടെയുള്ളവ ആവിഷ്കരിച്ചത്. എന്നാല്‍, പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാറിന്‍െറ അജണ്ടയില്‍പോലും ഇതുണ്ടായില്ല. ഈ സര്‍ക്കാര്‍ അധികാരമേറിയശേഷം വിവിധ തലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ശശി തരൂരിന്‍െറ ഭാര്യ സുനന്ദ പുഷ്കറിനുനേരെയുണ്ടായ കൈയേറ്റം കോണ്‍ഗ്രസ് സംസ്കാരത്തിന്‍െറ ഭാഗമാണെന്നും പിണറായി പറഞ്ഞു. ഇന്ത്യയിലിന്ന് കോര്‍പറേറ്റുകളാണ് യഥാര്‍ഥ ഭരണകര്‍ത്താക്കള്‍. അവരുടെ നയങ്ങള്‍ നടപ്പാക്കാന്‍ ബാധ്യതപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് അധ$പതിച്ചു. ഏറ്റവുമൊടുവിലത്തെ മന്ത്രിസഭാ പുന$സംഘടനയിലടക്കം ഇത് വ്യക്തമായി. വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടവും സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നതാണ്.
സ്ത്രീകളുടെ വസ്ത്രധാരണ രീതി നിര്‍ദേശിക്കുന്ന ഇത്തരം സംഘടനകള്‍ മതനിരപേക്ഷ സംസ്കാരത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെമിനാറില്‍ സി.പി.എം സംസ്ഥാന സമിതി അംഗം അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ ടീച്ചര്‍, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, പി. ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.

സിറിയയില്‍ നടക്കുന്നത് ഉന്‍മൂലന യുദ്ധം: പ്രധാനമന്ത്രി

Posted: 30 Oct 2012 11:04 PM PDT

Image: 

ദോഹ: സിറിയയില്‍ നടക്കുന്നത് ജനങ്ങളെ മുഴുവന്‍ ഉന്മൂലനം ചെയ്യാനുള്ള യുദ്ധമാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി. ജനതയെ ഒന്നടങ്കം നാമാവശേഷമാക്കാന്‍ സിറിയന്‍ ഭരണകൂടം നടത്തുന്ന ഈ യുദ്ധത്തില്‍ അന്താരാഷ്ട്ര സമൂഹത്തിനും പരോക്ഷമായി പങ്കുണ്ടെന്ന് അല്‍ജസീറ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
സിറിയയില്‍ നടക്കുന്നത് ആഭ്യന്തരയുദ്ധമാണെന്ന് പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭയുടെയും അറബ്ലീഗിന്‍െറയും സംയുക്ത ദൂതനായ ലക്ദര്‍ ബ്രാഹിമി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, ഇത് ആഭ്യന്തരയുദ്ധമല്ലെന്നും മറിച്ച് ഒരു രാജ്യത്തെ ജനതയെ മുഴുവന്‍ ഉന്‍മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിറിയയിലെ ജനങ്ങളെ കൊല്ലാന്‍ ആദ്യം അവിടുത്തെ സര്‍ക്കാരും രണ്ടാമതായി അന്താരാഷ്ട്ര സമൂഹവും ലൈസന്‍സ് നല്‍കിയിരിക്കുകയാണ്.
സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ സര്‍ക്കാറിനെതിരായ നടപടി സംബന്ധിച്ച യു.എന്‍ രക്ഷാസമിതി പ്രമേയങ്ങളെ തുടര്‍ച്ചയായി റഷ്യയും ചൈനയും വീറ്റോ ചെയ്ത കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഞങ്ങള്‍ക്ക് ബ്രാഹിമിയില്‍ വിശ്വാസമുണ്ട്. പക്ഷേ, രക്ഷാസമിതിക്ക് മുന്നില്‍ വെക്കാന്‍ കഴിയുന്ന വ്യക്തമായ പരിഹാരം അദ്ദേഹം നിര്‍ദേശിക്കണം. സമാധാനാപരമായ അധികാരകൈമാറ്റം ഉറപ്പാക്കുന്നതായിരിക്കണം ആ നിര്‍ദേശം’-പ്രധാനമന്ത്രി പറഞ്ഞു. സിറിയയിലെ സ്ഥിതിഗതികള്‍ വളരെ മോശവും സങ്കീര്‍ണവുമാണെന്നും ഇത് ആഭ്യന്തരയുദ്ധമല്ലെങ്കില്‍ മറ്റെന്താണെന്ന് തനിക്കറിയില്ലെന്നുമാണ് കഴിഞ്ഞദിവസം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ബ്രാഹിമി അഭിപ്രായപ്പെട്ടത്. ബ്രാഹിമി ചൈനയും സന്ദര്‍ശിക്കുന്നുണ്ട്.

മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യം -സുധാചന്ദ്രന്‍

Posted: 30 Oct 2012 10:55 PM PDT

Image: 

കോഴിക്കോട്: മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അതിനവസരം കിട്ടാറില്ലെന്ന് നര്‍ത്തകി സുധാചന്ദ്രന്‍. കോഴിക്കോട് പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2010ലാണ് അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. മുമ്പ് മലയാളം സംസാരിക്കാന്‍ അറിയുമോ എന്നായിരുന്നു ചോദിച്ചത്. എന്നാലിപ്പോള്‍ മലയാളം അറിയാത്തവരാണ് അഭിനയിക്കുന്നത്. ചാനല്‍ റിയാലിറ്റിഷോകള്‍ പുതുതലമുറയിലെ കുട്ടികള്‍ക്ക് വളരാന്‍ ഒരുപാട് അവസരങ്ങള്‍ നല്‍കുന്നുണ്ട്. പുതിയ പരീക്ഷണമെന്ന നിലയില്‍ ‘ശക്തി’ എന്ന പേരില്‍ ബാലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ അവസരം ലഭിച്ചാല്‍ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്ക്ളബ് വൈസ് പ്രസിഡന്‍റ് കെ.ജെ. ജോസഫ് ഉപഹാരം നല്‍കി. പി.പി. അബൂബക്കര്‍ സംബന്ധിച്ചു.

നടരാജനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted: 30 Oct 2012 10:48 PM PDT

Image: 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെട്ട ഭൂമിദാനകേസില്‍ ഇടപെട്ട വിവരാവകാശ കമ്മീഷണര്‍ കെ.നടരാജനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാസര്‍കോട് ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചുവെന്ന വി.എസിനെതിരായ കേസില്‍ നടരാജന്‍ ഇടപെട്ടുവെന്ന പരാതിയിലായിരുന്നു അന്വേഷണം.

കാസര്‍കോട് ക്രമരഹിതമായി ബന്ധുവിന് ഭൂമി അനുവദിച്ചുവെന്ന വി.എസിനെതിരായ കേസില്‍ നടരാജന്‍ ഇടപെട്ടുവെന്ന പരാതിയെക്കുറിച്ചാണ് അന്വേഷണം നടന്നത്.

കേസില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിക്കുമ്പോള്‍ വി.എസിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം 19 ന് നടരാജന്‍ വിളിച്ചപ്പോള്‍ കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി. കുഞ്ഞന്‍ സംഭാഷണം റെക്കൊര്‍ഡ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.

വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്നും ആ പരിഗണന നല്‍കി ആദ്യ റിപ്പോര്‍ട്ടില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നുമായിരുന്നു നടരാജന്റെഅഭ്യര്‍ഥന. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിത് ആവശ്യപ്പെടുന്നതെന്നും നടരാജന്‍ പറഞ്ഞിരുന്നു. എ.ഡി.ജി.പി ആര്‍. ശ്രീലേഖയാണ് നടരാജനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വ്യാജ ലോട്ടറി കേസ്; സാന്‍്റിയാഗോ മാര്‍ട്ടിന്‍െറ വീടുകളിലും ഒഫീസിലും റെയ്ഡ്

Posted: 30 Oct 2012 10:44 PM PDT

Image: 

കൊച്ചി: വ്യാജ ലോട്ടറി കേസില്‍ ലോട്ടറി രാജാവ് സാന്‍്റിയാഗോ മാര്‍ട്ടിന്റെവീടുകളിലും ഒഫീസുകളിലും സി.ബി.ഐ റെയ്ഡ്. സി.ബി.ഐയുടെ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്. മാര്‍ട്ടിന്‍െറ ചെന്നെയിലെയും കോയമ്പത്തൂരിലെയും വീടുകളിലും ഒഫീസുകളിലുമാണ് പരിശോധന.
മാര്‍ട്ടിനുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. അന്യ സംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് മാര്‍ട്ടിന്‍ പ്രതിയായതടക്കം 32 കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു

Posted: 30 Oct 2012 10:16 PM PDT

Image: 

മനാമ: ബഹ്റൈനില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു. ഇതുസംബന്ധിച്ച് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമ ലംഘനമാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ അറിയിച്ചു. രാജ്യത്ത് ക്രമസമാധാനം സംരക്ഷിക്കാനും സമാധാനം പുന:സ്ഥാപിക്കാനുമാണ് ഈ തീരുമാനമെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ആവശ്യമെങ്കില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താനും നേരത്തേ മുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍, അടുത്ത കാലത്തായി ചിലര്‍ ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുകയും പ്രകടനങ്ങളും മറ്റും നടത്തി വ്യാപക അക്രമങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുകയാണ്. നിയമ വ്യവസ്ഥയോട് ഇവര്‍ക്ക് ഒരു പ്രതിബദ്ധതയുമില്ല.
ചില രാഷ്ട്രീയ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കുന്ന അല്‍ വിഫാഖ് നാഷനല്‍ ഇസ്ലാമിക് സൊസൈറ്റിയാണ് ഇത്തരം അക്രമാസക്ത പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ അക്രമങ്ങള്‍, രാജ്യത്തുടനീളം 2011 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന നിയമ ലംഘനങ്ങളുടെ തുടര്‍ച്ചയാണ്. രാജ്യത്തെ ഭരണവ്യവസ്ഥയും പരമാധികാരവും അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുകയും ഇതിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ സമാധാനപരമായ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിട്ടും പൊതു സുരക്ഷ ഇല്ലാതാക്കാനുമാണ്. അതിനാല്‍, ഈ നിലപാടിനെ ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല-ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
പ്രകടനങ്ങളും പൊതുയോഗങ്ങളും അക്രമത്തിലേക്ക് നീങ്ങുകയും പൊതു, സ്വകാര്യ സ്വത്തുവകകളും വാഹനങ്ങളും നശിപ്പിക്കുകയും ചെയ്യുന്നു. ഇത് രാജ്യത്തെ സാമ്പത്തിക മേഖലയെയും പ്രതികൂലമായി ബാധിക്കും. പൊതു സുരക്ഷക്കും കനത്ത വെല്ലുവിളിയാണ്. ഇത് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് പ്രകടനങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തുന്നത്. നിയമം ലംഘിച്ച് പ്രകടനം നടത്തുക, അതിന് ആഹ്വാനം ചെയ്യുക, പ്രകടനങ്ങളില്‍ പങ്കെടുക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും-ആഭ്യന്തര മന്ത്രി പറഞ്ഞു.
രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട്. പ്രധാനമായും സുരക്ഷാ വിഭാഗത്തെയാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് നിയമം ലംഘിച്ച് പ്രകടനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. അല്‍ വിഫാഖ് ഞായറാഴ്ച എക്കറില്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രകടനം നിയമവിരുദ്ധമാണെന്ന് മധ്യ ഗവര്‍ണറേറ്റ് പൊലീസ് മേധാവി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ഇത് അവഗണിച്ചാണ് നിരവധി പേര്‍ പ്രകടനം നടത്തിയത്.
ബഹ്റൈന്‍െറ പല ഭാഗങ്ങളിലും പൊലീസിനു നേരെ കടുത്ത ആക്രമണമാണ് തീവ്രവാദികള്‍ നടത്തുന്നത്. ഞായറാഴ്ച നഈം പൊലീസ് സ്റ്റേഷന് പിന്നില്‍ പെട്രോള്‍ ബോംബും മറ്റും ഉപയോഗിച്ച് ആക്രമണം നടത്തുകയും തീയിടുകയും ചെയ്തു. ഈ വര്‍ഷം ഏപ്രിലില്‍ കര്‍സഗാനിലുണ്ടായ അക്രമത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഏപ്രില്‍ 22നുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹം മാസങ്ങളായി വിദേശത്ത് ചികില്‍സയിലായിരുന്നു.
ഈസ്റ്റ് എക്കറില്‍ ഏതാനും ദിവസം മുമ്പുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ പൊലീസുകാരനും മരിച്ചു. പാകിസ്താനിയായ ഇമ്രാന്‍ അഹ്മദാണ് മരിച്ചത്. ഈ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു പൊലീസ് ഓഫിസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുദയ്യ, സിഞ്ച് തുടങ്ങിയ സ്ഥലങ്ങളിലും പൊലീസുകാരെ അക്രമിച്ചു. പെട്രോള്‍ ബോംബുകളും വാളുകളുമായാണ് തീവ്രവാദി സംഘം പൊലീസുകാരെ ആക്രമിക്കുന്നത്.

രണ്ടുവര്‍ഷത്തിനകം മസ്കത്ത് നഗരത്തിന്‍െറ റോഡ് ഭൂപടം മാറും

Posted: 30 Oct 2012 10:11 PM PDT

Image: 

മസ്കത്ത്: മസ്കത്തില്‍ പുരോഗമിക്കുന്ന പത്ത് റോഡ് വികസന പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ ഗവര്‍ണറേറ്റിന്‍െറ റോഡ് ഭൂപടം മാറി മറിയും. 500 ദശലക്ഷം റിയാല്‍ ചെലവിടുന്ന റോഡ് വികസന പദ്ധതികള്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാവുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഇതോടെ മസ്കത്തിലെ ഗതാഗത കുരുക്കുകള്‍ അവസാനിക്കുകയും വാഹന ഗതാഗതം എളുപ്പമാവുകയും ചെയ്യും. സുല്‍ത്താന്‍ ഖാബൂസ് ഹൈവേയിലെ രണ്ട് വരിപാതകള്‍ മൂന്ന് വരിയാക്കുകയും നിലവിലുള്ള മേല്‍പാലങ്ങളില്‍ ഇരു ഭാഗങ്ങളിലും ഒരു വരി പാത കൂടി കുട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. അല്‍ ഗൂബ്രയിലെ മേല്‍പാലം മൂന്ന് വരിയാക്കുന്ന പദ്ധതി പൂര്‍ത്തിയായി. അല്‍ ഖുവൈര്‍, ഖുറം, വതയ്യ എന്നിവിടങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഗതാഗതം എളുപ്പമാക്കുന്നതിന്‍െറ ഭാഗമായി പ്രധാന റോഡുകളിലെ റൗണ്ട് എബൗട്ടുകള്‍ സിഗ്നലുകളാക്കി മാറ്റുന്ന പദ്ധതിയും പുരോഗമിക്കുണ്ട്്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റൗണ്ട് എബൗട്ടുകള്‍ ഓര്‍മയാവും. ഇവ ഇന്‍റര്‍ സെക്ഷനോട് കൂടിയ സിഗ്നലുകളായി മാറും.
ദാര്‍സൈത്- വാദി കബീര്‍ റോഡ് വീതി കൂട്ടല്‍ പദ്ധതിയും പുരോഗമിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി മലകള്‍ പൊളിച്ച് റോഡ് വീതി കൂട്ടുന്ന പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്. ദാര്‍സൈത്-വാദി കബീര്‍ റോഡിന്‍െറ ഒരു ഭാഗം സി.ബി.ഡി വഴി തിരിച്ച് വിടാനും പദ്ധതിയുണ്ട്. റോഡ് വികസനത്തിന്‍െറ ഭാഗാമായി മരങ്ങളും മറ്റും മുറിച്ച് മാറ്റുന്നുണ്ട്. വാദികബീര്‍ റൗണ്ട് എബൗട്ട് പൊളിക്കുകയും ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. റൂവിയിലെ ഏറ്റവും തിരക്കേറിയ ഷെറാട്ടന്‍ ഹോട്ടലിന് മുന്‍വശം അണ്ടര്‍ പാസും നിര്‍മിക്കും. ദാര്‍സൈത്-വാദികബീര്‍ റോഡില്‍ നിന്ന് മത്ര -മസ്കത്ത ് റോഡ് വേര്‍തിരിക്കുകയും ചെയ്യുന്നതോടെ ഈ റോഡുകളിലെ ഗതാഗത കുരുക്ക് കുറയും. ഹസന്‍ ബിന്‍ സാബിത്ത് സ്കൂള്‍ സ്റ്റാര്‍ സിനിമാ വരെയുള്ള മേല്‍പാലത്തില്‍ ഇരു ഭാഗത്തും ഒരു വരി കൂടി നിര്‍മിക്കുന്ന പദ്ധതിയും പുരോഗമിക്കുന്നുണ്ട്. ഷെറാട്ടന്‍ ഹോട്ടലിന് മുന്‍വശത്തെ ഇന്‍റര്‍സെക്ഷനുകള്‍ നിര്‍മിക്കുന്നതും യാത്രക്കാര്‍ക്ക് അനുഗ്രഹമാവും.
അല്‍ അംറാത്ത്- ഖുറിയാത്ത് റോഡ് ഇരട്ടിപ്പിക്കല്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. 70 കിലോമീറ്റര്‍ റോഡില്‍ ഏഴ് ഇന്‍റര്‍ സെക്ഷനുകളാണ് നിര്‍മിച്ചിരിക്കുന്നത്.
ലോകോത്തര നിലവാരത്തോടെ നിര്‍മിക്കുന്ന വാദി അദായ് മള്‍ട്ടി ലെവല്‍ ഇന്‍റര്‍ചേഞ്ച് മസ്കത്ത് മേഖലയിലെ ഗതാഗത മേഖലയില്‍ പുതിയ നാഴിക കല്ലാവും.
ഇതോടൊപ്പം അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ അസൈബ-അമറാത്ത് റോഡ്, മസ്കത്ത് എക്സ്പ്രസ് വേ, മറ്റ് നിരവധി റോഡ് വികസന പദ്ധതികളും ഒമാന്‍െറ ഗതാഗത മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP