സ്വാഗതം
WELCOME

News Update..

Sunday, October 21, 2012

പരസ്യ സംവാദത്തിന് സോണിയയും മന്‍മോഹനും തയ്യാറുണ്ടോ - കെജ്രിവാള്‍ Madhyamam News Feeds

പരസ്യ സംവാദത്തിന് സോണിയയും മന്‍മോഹനും തയ്യാറുണ്ടോ - കെജ്രിവാള്‍ Madhyamam News Feeds

Link to

പരസ്യ സംവാദത്തിന് സോണിയയും മന്‍മോഹനും തയ്യാറുണ്ടോ - കെജ്രിവാള്‍

Posted: 21 Oct 2012 12:44 AM PDT

Image: 

ന്യൂദല്‍ഹി: താനുമായി പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് സോണിയക്കും പ്രധാനമന്ത്രിക്കും നേരെ അരവിന്ദ് കെജ്രിവാളിന്‍െറ വെല്ലുവിളി. തന്‍െറ എന്‍.ജി.ഒക്ക് ലഭിക്കുന്ന വിദേശ ഫണ്ടിനെക്കുറിച്ച് കെജ്രിവാള്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്സിങ് ശക്തമായ ആവശ്യമുന്നയിച്ചതിന് മറുപടിയായാണ് കെജ്രിവാള്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്. പ്രധാനമന്ത്രിയോ സോണിയയോ രാഹുല്‍ഗാന്ധിയോ ആരായാലും താനുമായി പരസ്യ സംവാദത്തിന് കൊണ്ടുവരാന്‍ ദിഗ് വിജയിനോട് അഭ്യര്‍ഥിക്കുന്നു. അവരുടെ സൗകര്യമനുസരിച്ച് ദിവസവും സ്ഥലവും നിശ്ചയിച്ചോളൂ.

read more

കൊള്ളപ്പലിശ ചോദ്യം ചെയ്ത നാല് കുടുംബങ്ങള്‍ക്ക് കുടുംബ കൂട്ടായ്മയുടെ ഊരുവിലക്ക്

Posted: 21 Oct 2012 12:03 AM PDT

കേച്ചേരി: കൊള്ളപ്പലിശ ചോദ്യം ചെയ്തതിന് കത്തോലിക്ക പള്ളിയുടെ കീഴിലുള്ള കുടുംബ കൂട്ടായ്മയില്‍നിന്ന് നാല് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്. വേലൂര്‍ ഫൊറോന സെന്‍റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ചര്‍ച്ചിന് കീഴിലെ വേലൂര്‍ മേരിമാതാ യൂനിറ്റിലാണ് നാലു കുടുംബങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 40ഓളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഈ യൂനിറ്റ്, പണം കൊള്ളപ്പലിശക്ക് കൊടുക്കുന്നത് ചോദ്യംചെയ്തതാണ് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായതെന്ന് അറിയുന്നു.

read more

മാലിന്യ ചാക്കുകള്‍ തോട്ടില്‍; നാട്ടുകാര്‍ മലപ്പുറം-വേങ്ങര റോഡ് ഉപരോധിച്ചു

Posted: 20 Oct 2012 11:54 PM PDT

മലപ്പുറം: കറിമസാല കമ്പനിയിലേതുള്‍പ്പെടെയുള്ള പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഇരുട്ടിന്‍െറ മറവില്‍ ശുദ്ധജല പദ്ധതിയുടെ പമ്പിങ് സ്റ്റേഷന് സമീപം തോട്ടില്‍ തള്ളി. സംഭവത്തില്‍ നടപടി വൈകിയതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ അരമണിക്കൂറിലേറെ മലപ്പുറം-വേങ്ങര റോഡ് ഉപരോധിച്ചു. ആറ് പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്യുകയും മാലിന്യം തള്ളാന്‍ ഉപയോഗിച്ച ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാലിന്യം തള്ളിയ കരാറുകാരന് മലപ്പുറം നഗരസഭ 25000 രൂപ പിഴ ചുമത്തിയതായി സെക്രട്ടറി ബിനുഫ്രാന്‍സിസ് അറിയിച്ചു.

read more

തീവ്രവാദം: മടിക്കൈ കമ്മാരനെതിരെ ബി.ജെ.പി നേതൃത്വം

Posted: 20 Oct 2012 11:15 PM PDT

കാസര്‍കോട്: തീവ്രവാദം, മന്‍മോഹന്‍സിങ് സര്‍ക്കാറിന്‍െറ ഭരണം എന്നിവ സംബന്ധിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും ദേശീയ കൗണ്‍സിലംഗവുമായ മടിക്കൈ കമ്മാരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി നേതൃത്വം രംഗത്ത്. കമ്മാരന്‍ പ്രസംഗിച്ചത് പാര്‍ട്ടി നിലപാടല്ലെന്നും ഇത് മേല്‍കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും ബി.ജെ.പി ജില്ലാ സാരഥികള്‍ വ്യക്തമാക്കി.

read more

കൊച്ചി മെട്രോ: മുഖ്യമന്ത്രി ശ്രീധരനുമായി ചര്‍ച്ച നടത്തും

Posted: 20 Oct 2012 11:13 PM PDT

Image: 
Subtitle: 
ടോം ജോസിനോട് സര്‍ക്കാര്‍ വിശദീകരണം തേടും

തിരുവനന്തപുരം: കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇ. ശ്രീധരനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും. ബുധനാഴ്ച തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. കൊച്ചി മെട്രോ ചുമതലയില്‍ നിന്നും ശ്രീധരനെ ഒഴിവാക്കാന്‍ കെ.എം.ആര്‍.എല്‍ മുന്‍ എം.ഡി ടോം ജോസ് ഇടപെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ശ്രീധരനുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

read more

മാനന്തവാടി വിന്‍സന്‍റ്ഗിരി രജതജൂബിലി നിറവില്‍

Posted: 20 Oct 2012 10:59 PM PDT

കോഴിക്കോട്: നാടിനും വീടിനും വേണ്ടാത്ത ആറായിരത്തില്‍പരം മദ്യപര്‍ക്ക് മദ്യവിമുക്തി നല്‍കി സമൂഹത്തിന് വേണ്ടപ്പെട്ടവരാക്കി മാറ്റിയ മാനന്തവാടി വിന്‍സന്‍റ്ഗിരിയിലെ സെന്‍റ് വിന്‍സന്‍റ് ഹോസ്പിറ്റല്‍ രജതജൂബിലി നിറവില്‍.
വിന്‍സന്‍റ് ഗിരിയില്‍നിന്ന് മദ്യവിമുക്തി നേടിയവരുടെ കൂട്ടായ്മയായ വിക്ടറി ആല്‍ക്കഹോളിക്സ് അനോനിമസ് (എ.എ) ഗ്രൂപ്, ഇവരുടെ ഭാര്യമാരടങ്ങുന്ന വിക്ടോറിയ അല്‍-അനോന്‍ ഗ്രൂപ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 24ന് സെന്‍റ് വിന്‍സന്‍റ് ആശുപത്രി പരിസരത്താണ് ആഘോഷം.

read more

സ്റ്റേഡിയത്തിലെ മേള ഗാന്ധിറോഡിലാക്കണമെന്ന് ആവശ്യം

Posted: 20 Oct 2012 10:27 PM PDT

കോഴിക്കോട്: തിരിഞ്ഞു നോക്കാനാളില്ലാതെ കാടുമൂടി നാട്ടുകാര്‍ക്ക് ഭീഷണിയായ സര്‍ക്കാര്‍ സ്ഥലം വൃത്തിയാക്കല്‍ ആരംഭിച്ചു. പഴയ കേരള സോപ്സ് ആന്‍ഡ് ഓയില്‍സ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്തിരുന്ന ഗാന്ധിറോഡിലെ മൂന്നര ഏക്കറോളം സ്ഥലത്താണ് ശനിയാഴ്ച ജെ.സി.ബി ഉപയോഗിച്ച് കാടും ചണ്ടിയും നീക്കല്‍ ആരംഭിച്ചത്. രാവിലെ 11 മുതല്‍ ആരംഭിച്ച വൃത്തിയാക്കല്‍ 40 ശതമാനത്തോളം പൂര്‍ത്തിയായി. പ്രവൃത്തി ഞായറാഴ്ചയും തുടരും.

read more

വൈദ്യുതി വകുപ്പ് സൗരോര്‍ജത്തിന്‍െറ വഴിയേ

Posted: 20 Oct 2012 10:19 PM PDT

Image: 

തൃശൂര്‍: കറന്‍റില്ലെങ്കിലും ഇനി പൊതുമരാമത്ത് വകുപ്പിന്‍െറ വൈദ്യുതി വിഭാഗം തൃശൂര്‍ മേഖലാ ഓഫിസില്‍ വെളിച്ചവും കാറ്റും ലഭിക്കും. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ മറികടക്കാന്‍ എന്തു വേണമെന്നറിയാതെ സര്‍ക്കാറും വൈദ്യുതി വകുപ്പും തല പുകച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് വൈദ്യുതി വകുപ്പ് തന്നെ ബദല്‍ മാര്‍ഗം പരീക്ഷിക്കുന്നത്.

read more

ആഗോള ഗ്രാമത്തിലേക്ക് സ്വാഗതം

Posted: 20 Oct 2012 10:04 PM PDT

Image: 

ദുബൈ: ഷോപ്പിങ്ങിന്‍െറയും ആഘോഷത്തിന്‍െറയും പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ ഗ്ളോബല്‍ വില്ലേജ് ഇന്ന് മിഴിതുറക്കുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച ‘ഈദ് ഇന്‍ ദുബൈ’ ആഘോഷത്തിന് നിറച്ചാര്‍ത്തേകാന്‍ ഗ്ളോബല്‍ വില്ലേജ് കൂട്ടിനെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മേഖലയിലെ ഏറ്റവും വലിയ സീസണല്‍ തീംപാര്‍ക്കായ ഈ വിനോദകേന്ദ്രത്തിലേക്ക് ഇന്ന് പ്രവേശം സൗജന്യമാണ്. എമിറേറ്റ്സ് റോഡരികില്‍ സ്ഥിതിചെയ്യുന്ന ആഗോളഗ്രാമത്തില്‍ ഇത്തവണ 161 ദിവസം നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

read more

25 വര്‍ഷം = 6,000 മദ്യമുക്തര്‍

Posted: 20 Oct 2012 09:53 PM PDT

Image: 
Subtitle: 
മാനന്തവാടി വിന്‍സന്‍റ്ഗിരി രജതജൂബിലി നിറവില്‍

കോഴിക്കോട്: നാടിനും വീടിനും വേണ്ടാത്ത ആറായിരത്തില്‍പരം മദ്യപര്‍ക്ക് മദ്യവിമുക്തി നല്‍കി സമൂഹത്തിന് വേണ്ടപ്പെട്ടവരാക്കി മാറ്റിയ മാനന്തവാടി വിന്‍സന്‍റ്ഗിരിയിലെ സെന്‍റ് വിന്‍സന്‍റ് ഹോസ്പിറ്റല്‍ രജതജൂബിലി നിറവില്‍. വിന്‍സന്‍റ് ഗിരിയില്‍നിന്ന് മദ്യവിമുക്തി നേടിയവരുടെ കൂട്ടായ്മയായ വിക്ടറി ആല്‍ക്കഹോളിക്സ് അനോനിമസ് (എ.എ) ഗ്രൂപ്, ഇവരുടെ ഭാര്യമാരടങ്ങുന്ന വിക്ടോറിയ അല്‍-അനോന്‍ ഗ്രൂപ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 24ന് സെന്‍റ് വിന്‍സന്‍റ് ആശുപത്രി പരിസരത്താണ് ആഘോഷം.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP