പാര്‍വതിപുത്തനാറിന് കുറുകെയുള്ള പാലങ്ങള്‍ അപകടാവസ്ഥയില്‍ Madhyamam News Feeds |
- പാര്‍വതിപുത്തനാറിന് കുറുകെയുള്ള പാലങ്ങള്‍ അപകടാവസ്ഥയില്‍
- ശബരിജലം പദ്ധതി നാടിന് സമര്‍പ്പിച്ചു
- തരൂരും കൊടിക്കുന്നിലും ഉള്‍പ്പെടെ 22 കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
- ബാലവേല വ്യാപകം
- കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍െറ പ്രവര്‍ത്തനം ദുരൂഹം-പന്ന്യന്‍
- തുരുമ്പെടുത്ത് ഇ-ടോയ് ലെറ്റ്
- സമരസ്മരണകളില്‍ പുന്നപ്ര-വയലാര്‍; വാരാചരണത്തിന് സമാപനം
- വീട്ടമ്മയെയും വൃദ്ധയെയും ആക്രമിച്ച് സ്വര്‍ണം അപഹരിച്ചു
- ബസ് കടകളിലേക്ക് ഇടിച്ചുകയറി 11 പേര്‍ക്ക് പരിക്ക്
- തോണിപ്പാടം ആക്രമണം: 80 പേര്‍ക്കെതിരെ കേസ്; 45 പേരെ റിമാന്‍ഡ് ചെയ്തു
പാര്‍വതിപുത്തനാറിന് കുറുകെയുള്ള പാലങ്ങള്‍ അപകടാവസ്ഥയില്‍ Posted: 28 Oct 2012 12:04 AM PDT പൂന്തുറ: മുട്ടത്തറ, വള്ളക്കടവ്, കരിക്കകം, എസ്.എം ലോക്ക്, വടുവം ഭാഗങ്ങളില്‍ പാര്‍വതിപുത്തനാറിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന പാലങ്ങളും നടപ്പാതകളും അപകടാവസ്ഥയില്‍. പിഞ്ചുകുഞ്ഞുങ്ങള്‍ പാര്‍വതിപുത്തനാറില്‍ വീണ് കൂട്ടമരണം ഉണ്ടായ കരിക്കകത്ത് പുത്തനാറിന് കുറുകെയുള്ള നടപ്പാത തകരാറിലായിട്ട് വര്‍ഷങ്ങളായി. പാതയുടെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണ്. രാത്രികാലത്ത് തെരുവ്വിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ പലപ്പോഴും പാലത്തിലുള്ള ദ്വാരങ്ങളില്‍ വീണ് പലര്‍ക്കും പരിക്കേല്‍ക്കാറുണ്ട്. |
ശബരിജലം പദ്ധതി നാടിന് സമര്‍പ്പിച്ചു Posted: 28 Oct 2012 12:00 AM PDT കൊല്ലം: ശബരിജലം പദ്ധതി മന്ത്രി കെ.ബി ഗണേഷ്കുമാര്‍ നാടിന് സമര്‍പ്പിച്ചു. സുലഭമായി ജലം ലഭിക്കുന്ന കടശ്ശേരി വനമേഖലയിലാണ് ശബരിജലം രണ്ടാംഘട്ട യൂനിറ്റ് പ്രവര്‍ത്തനക്ഷമമാകുന്നത്. വനംവകുപ്പ് സാമ്പത്തികസഹായം നല്‍കുന്ന പദ്ധതി കേരള വനം വികസന കോര്‍പറേഷന്‍െറ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ഇവിടെ സ്ഥാപിക്കുന്ന പ്ളാന്‍റ് ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 30 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ്. പൂര്‍ണമായും യന്ത്രസഹായത്തോടെ ശുദ്ധീകരിച്ച ജലം കുപ്പിയിലാക്കി പ്രതിദിനം പതിനായിരം ലിറ്റര്‍ കുടിവെള്ളം ഉല്‍പാദിപ്പിക്കും. |
തരൂരും കൊടിക്കുന്നിലും ഉള്‍പ്പെടെ 22 കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു Posted: 27 Oct 2012 11:45 PM PDT Image: Subtitle: കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചു ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള രണ്ട് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചു. സംസ്ഥാനത്ത് നിന്നുള്ള ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും ഉള്‍പ്പെടെ 22 മന്ത്രിമാരാണ് രാഷ്ട്രപതിഭവനില്‍ രാവിലെ 11.30ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു. |
Posted: 27 Oct 2012 11:45 PM PDT കട്ടപ്പന: ജില്ലയില്‍ ബാലവേല വ്യാപകമാകുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്ന് ഈമാസത്തില്‍ മാത്രം അഞ്ചുകേസാണ് ബാലവേലയുമായി ബന്ധപ്പെട്ട് ഉണ്ടായത്. ബാലവേല നടക്കുന്നതായി ചൈല്‍ഡ് ലൈന് ലഭിച്ച റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് രഹസ്യാന്വേഷണം നടന്നുവരികയുമാണ്. ആനച്ചാല്‍, പൂപ്പാറ, കൊച്ചറ പ്രദേശങ്ങളുമായി ബന്ധപ്പെട്ടാണ് അഞ്ച് കേസുണ്ടായത്. |
കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍െറ പ്രവര്‍ത്തനം ദുരൂഹം-പന്ന്യന്‍ Posted: 27 Oct 2012 11:40 PM PDT കോഴഞ്ചേരി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പണം കൊടുത്താല്‍ നിലം നികത്താന്‍ അനുവാദം കൊടുക്കുന്ന സ്ഥിതിയാണെന്നും മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനം ദുരൂഹമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. നമ്മുടെ ധാരണക്ക് തെറ്റായതരത്തിലാണ് കേന്ദ്ര പാരിസ്ഥിതിക വകുപ്പിന്‍െറ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. |
Posted: 27 Oct 2012 11:36 PM PDT കോട്ടയം:ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ കോട്ടയത്തിന്‍െറ ആദ്യത്തെ ഇ-ടോയ്ലെറ്റ് പ്രവര്‍ത്തനം ആരംഭിക്കാതെ തുരുമ്പെടുത്തുതുടങ്ങി. |
സമരസ്മരണകളില്‍ പുന്നപ്ര-വയലാര്‍; വാരാചരണത്തിന് സമാപനം Posted: 27 Oct 2012 11:29 PM PDT ചേര്‍ത്തല: പുന്നപ്ര-വയലാര്‍ സമരത്തിന്‍െറ 66ാമത് വാര്‍ഷിക വാരാചരണത്തിന് വയലാറില്‍ ശനിയാഴ്ച സമാപിച്ചു. സമരസ്മരണകളില്‍ നിറഞ്ഞ വയലാറിലേക്ക് ശനിയാഴ്ച രാവിലെ മുതല്‍ തന്നെ ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ദൂരസ്ഥലങ്ങളില്‍നിന്നുവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വെടിവെപ്പ് നടന്ന വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെ വാരിക്കുന്തമേന്തിയ തൊഴിലാളിയുടെ കൂറ്റന്‍ പ്രതിമക്കുചുറ്റും നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. |
വീട്ടമ്മയെയും വൃദ്ധയെയും ആക്രമിച്ച് സ്വര്‍ണം അപഹരിച്ചു Posted: 27 Oct 2012 10:56 PM PDT ആലുവ: യു.സി കോളജിന് സമീപം സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ ആക്രമിച്ച് കവര്‍ച്ച. വീട്ടമ്മയെയും സഹായിയായ വൃദ്ധയെയും ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന മോഷണസംഘം, തൊട്ടടുത്ത് പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വാടക വീട്ടില്‍നിന്ന് പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു. |
ബസ് കടകളിലേക്ക് ഇടിച്ചുകയറി 11 പേര്‍ക്ക് പരിക്ക് Posted: 27 Oct 2012 10:52 PM PDT മുളങ്കുന്നത്തുകാവ്: കോലഴി ഡോക്ടര്‍പടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടകളിലേക്ക് ഇടിച്ചുകയറി 11ഓളം പേര്‍ക്ക് പരിക്ക്. |
തോണിപ്പാടം ആക്രമണം: 80 പേര്‍ക്കെതിരെ കേസ്; 45 പേരെ റിമാന്‍ഡ് ചെയ്തു Posted: 27 Oct 2012 10:47 PM PDT ആലത്തൂര്‍: തോണിപ്പാടം കുണ്ടുകാട് ചാപ്രയില്‍ കഴിഞ്ഞ ദിവസം പൊലീസിനേയും വീട്ടുകാരേയും ആക്രമിച്ച സംഭവത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 80 പേര്‍ക്കെതിരെ ആലത്തൂര്‍ പൊലീസ് കേസെടുത്തു. നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച 45 പേരെ ആലത്തൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment