സ്വാഗതം
WELCOME

News Update..

Wednesday, October 10, 2012

സ്വര്‍ണവില കൂടി; പവന് 23,320 രൂപ Madhyamam News Feeds

സ്വര്‍ണവില കൂടി; പവന് 23,320 രൂപ Madhyamam News Feeds

Link to

സ്വര്‍ണവില കൂടി; പവന് 23,320 രൂപ

Posted: 09 Oct 2012 11:40 PM PDT

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വര്‍ധന. പവന് 80 രൂപ കൂടി 23,320 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2915 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

read more

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അവിശ്വാസത്തിലൂടെ പുറത്ത്

Posted: 09 Oct 2012 11:38 PM PDT

മറ്റത്തൂര്‍: പഞ്ചായത്ത് പ്രസിഡന്‍റ് സി.പി.എമ്മിലെ ബിന്ദു അശോകന്‍ അവിശ്വാസപ്രമേയത്തിലൂടെ പുറത്തായി. എല്‍.ഡി.എഫിലെ 11 വോട്ടുകള്‍ക്കെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.

read more

കൂട്ടുപുഴയില്‍ 32 കുടുംബങ്ങളെ ഒഴിപ്പിച്ചു

Posted: 09 Oct 2012 11:22 PM PDT

Subtitle: 
തലശ്ശേരി-വളവുപാറ റോഡ് വികസനം

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് വികസനത്തിന്‍െറ ഭാഗമായി കൂട്ടുപുഴയില്‍ 32 കുടുംബങ്ങളെ കെ.എസ്.ടി.പി അധികൃതര്‍ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചു. കുടിയിറക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കെ.എസ്.ടി.പി മുഖേന നേരത്തേ നഷ്ടപരിഹാരം നല്‍കിയിരുന്നു. പലതവണ നോട്ടീസ് നല്‍കിയിട്ടും വീടുകള്‍ പൊളിച്ചുമാറ്റി ഒഴിഞ്ഞുപോകാന്‍ തയാറാകാത്തതിനാലാണ് കുടിയൊഴിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

read more

ജില്ലയില്‍ വ്യാപക ബൈക് വേട്ട

Posted: 09 Oct 2012 11:14 PM PDT

മലപ്പുറം: വിദ്യാര്‍ഥികള്‍ ഇരുചക്ര വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിച്ച് അപകടം വരുത്തല്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലുടനീളം പൊലീസ് വാഹന പരിശോധന നടത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍െറ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു പരിശോധന.

read more

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും 1500 രൂപക്ക് ആകാശ് ടാബ്ലെറ്റ് - കേന്ദ്രമന്ത്രി കപില്‍ സിബല്‍

Posted: 09 Oct 2012 10:48 PM PDT

അങ്കമാലി: രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രപഠനം നടത്താന്‍ സഹായിക്കുന്ന ആകാശ് ടാബ്ലെറ്റ് 1500 രൂപക്ക് ലഭ്യമാക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം പദ്ധതി നടപ്പാക്കി വരികയാണെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍. അങ്കമാലി മൂക്കന്നൂര്‍ ഫിസാറ്റ് എന്‍ജിനീയറിങ് കോളജ് ദശവത്സരാഘോഷ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

read more

രാജ്യസഭാ ടി.വി.യില്‍ 55 അവസരം

Posted: 09 Oct 2012 10:48 PM PDT

Image: 

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് ദൃശ്യമാധ്യമ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യസഭാ ടെലിവിഷനിലാണ് നിയമനം ലഭിക്കുക. മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തസ്തികയുടെ പേര്, ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം. ഒഴിവുകളുടെ എണ്ണം, പരമാവധി ലഭിക്കാവുന്ന പ്രതിമാസ വേതനം, എന്നിവയടക്കം വിശദവിവരങ്ങള്‍ www.becil.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതേ വെബ്‌സൈറ്റില്‍ തന്നെ അപേക്ഷാഫോറവും ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായം 58 വയസ്സ്.

read more

വ്യവസായ സ്ഥാപനങ്ങള്‍ക്കും വൈദ്യുതി നിയന്ത്രണം

Posted: 09 Oct 2012 10:47 PM PDT

Image: 

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കെ.എസ്.ഇ.ബി ശിപാര്‍ക്ക് റഗുലേറ്ററി കമ്മിഷന്‍ അംഗീകാരം നല്‍കി. 25 ശതമാനം നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

പരസ്യബോര്‍ഡുകളിലും മറ്റും ഉപയോഗിക്കുന്ന അലങ്കാര ദീപങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ചു.

ഗാര്‍ഹിക ഉപഭോഗക്താക്കള്‍ വൈദ്യൂതി ഉപയോഗത്തില്‍ കൂടുതല്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും റെഗുലേറ്ററി കമ്മിഷന്‍ പറഞ്ഞു.

read more

ഫെഡറല്‍ മണിപ്പാല്‍ സ്‌കൂള്‍ ഓഫ് ബാങ്കിങ് ഇപ്പോള്‍ അപേക്ഷിക്കാം

Posted: 09 Oct 2012 10:37 PM PDT

Image: 

ഫെഡറല്‍ ബാങ്കും മണിപ്പാല്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസും സംയുക്തമായി നടത്തുന്ന 'പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്റ് ഫിനാന്‍സ്' (PGDBF) കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കോഴ്‌സ് കാലാവധി കഴിഞ്ഞാല്‍ ഫെഡറല്‍ ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായി ജോലി ഉറപ്പുനല്‍കുന്നുണ്ട്. നാലു സെമസ്റ്ററായിട്ട് ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. ആദ്യമൂന്ന് സെമസ്റ്ററുകള്‍ ബംഗളൂരു കാമ്പസിലും അവസാന സെമസ്റ്റര്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ ഇന്റേണ്‍ഷിപ്പുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

read more

ശ്മശാനത്തില്‍ നായ്ക്കളുടെ ജഡം കുഴിച്ചിട്ട പ്രശ്നം ഒത്തുതീര്‍ന്നു

Posted: 09 Oct 2012 10:35 PM PDT

സുല്‍ത്താന്‍ ബത്തേരി: ശ്മശാനത്തില്‍ തെരുവുനായ്ക്കളെ കുഴിച്ചിട്ട സംഭവത്തില്‍ ജില്ലാ ഭരണാധികാരികള്‍ വിളിച്ച ചേര്‍ത്ത യോഗത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ ഒത്തുതീര്‍പ്പ്.
ശ്മശാനം ശുദ്ധീകരിക്കാനുള്ള തുക അനുവദിക്കാനും നാല് ദിവസത്തിനുള്ളില്‍ ശ്മശാനഭൂമി അളന്നുതിരിച്ച് ചുറ്റുമതില്‍ നിര്‍മാണമടക്കം സംരക്ഷണ പ്രവൃത്തി ആരംഭിക്കാനുമാണ് തീരുമാനം.

read more

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് താല്‍ക്കാലിക വീടുകളില്‍ ദുരിതം

Posted: 09 Oct 2012 10:31 PM PDT

തിരുവമ്പാടി: പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് ആനക്കാംപൊയിലിലെ താല്‍ക്കാലിക വീടുകളില്‍ ദുരിതം. 24 കുടുംബങ്ങളിലെ 65 പേരാണ് റവന്യൂ വകുപ്പ് നിര്‍മിച്ച ഷെഡിലെ താല്‍ക്കാലിക വീടുകളില്‍ കഴിയുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യമില്ലാത്തതും കുടിവെള്ള പ്രശ്നവുമാണ് ഇവരെ ബുദ്ധിമുട്ടിലാക്കിയത്. വീടുകളുടെ അടുക്കളയില്‍ അടുപ്പുണ്ടാക്കി തീ കത്തിക്കരുതെന്നാണ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. ഷെഡുകളിലെ വീടുകളില്‍ ഭക്ഷണം ഉണ്ടാക്കാന്‍ സംവിധാനമൊന്നുമില്ല.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP