വിമാനം തിരിച്ചുവിട്ടതില്‍ പ്രതിഷേധം; യാത്രക്കാര്‍ കോക്പിറ്റില്‍ കയറി Madhyamam News Feeds |
- വിമാനം തിരിച്ചുവിട്ടതില്‍ പ്രതിഷേധം; യാത്രക്കാര്‍ കോക്പിറ്റില്‍ കയറി
- സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം: മാര്‍ഗരേഖ നടപ്പാക്കണമെന്ന് സുപ്രിംകോടതി
- ക്വോറിയില്‍ മാലിന്യം: ദോഷകരമല്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് നഗരസഭ
- വരള്‍ച്ച: കേന്ദ്ര സംഘം എത്തി
- ഏലം പ്രതിസന്ധി: സമരം ശക്തമാകുന്നു
- രാഹുല്‍ഗാന്ധിയും ഭൂമി വിവാദത്തില്‍
- പത്തനംതിട്ട ഡിപ്പോ 8.5 കോടി ചെലവില്‍ പുനര്‍നിര്‍മിക്കും
- സ്വര്‍ണവിലയില്‍ വര്‍ധന: പവന് 23,400 രൂപ
- റെയില്‍പാത ഇരട്ടിപ്പിക്കല്‍: ഭൂമി ഏറ്റെടുത്തതില്‍ പരാതി പ്രളയം
- പച്ചക്കറി വിപണനത്തിന് ജില്ലയില്‍ വിപുല സംവിധാനം
വിമാനം തിരിച്ചുവിട്ടതില്‍ പ്രതിഷേധം; യാത്രക്കാര്‍ കോക്പിറ്റില്‍ കയറി Posted: 19 Oct 2012 12:18 AM PDT Image: തിരുവനന്തപുരം:കൊച്ചിയിലിറങ്ങേണ്ട അബൂദബി- കൊച്ചി എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. യാത്ര തടസ്സപ്പെട്ടതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ കോക്പിറ്റില്‍ കയറിയതോടെ ചിലര്‍ വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് പൈലറ്റ് അധികൃതര്‍ക്ക് അടിയന്തര സന്ദേശമയച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനം വളഞ്ഞു. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ ശാന്തമായി. വിമാനത്താവള അധികൃതര്‍ അടിയന്തിര യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. |
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം: മാര്‍ഗരേഖ നടപ്പാക്കണമെന്ന് സുപ്രിംകോടതി Posted: 18 Oct 2012 11:52 PM PDT Image: ന്യൂദല്‍ഹി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് 1997ല്‍ പുറപ്പെടുവിച്ച വിശാഖ വിധിന്യായം നടപ്പാക്കാനാണ് ഉത്തരവ്. രണ്ട് മാസത്തിനകം നടപടിയുണ്ടാവണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. പരാതികള്‍ പരിശോധിക്കാന്‍ സ്ഥാപനങ്ങളില്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും സമിതികളുടെ തലപ്പത്ത് സ്ത്രീകള്‍ വേണമെന്നും കോടതി പറഞ്ഞു. |
ക്വോറിയില്‍ മാലിന്യം: ദോഷകരമല്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് നഗരസഭ Posted: 18 Oct 2012 10:45 PM PDT തിരുവനന്തപുരം: പാറമടകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് ദോഷമല്ലെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിക്ക് കത്ത് നല്‍കും. |
Posted: 18 Oct 2012 10:38 PM PDT കൊല്ലം: ജില്ലയിലെ വരള്‍ച്ചാബാധിത പ്രദേശങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രകൃഷി മന്ത്രാലയം ജോയന്‍റ് സെക്രട്ടറി നരേന്ദ്രഭൂഷന്‍െറ നേതൃത്വത്തിലുള്ള കേന്ദ്രസംഘം വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ ശാസ്താംകോട്ട, പരവൂര്‍ എന്നിവിടങ്ങളാണ് പ്രധാനമായും കേന്ദ്രസംഘം സന്ദര്‍ശിച്ചത്. രാവിലെ എട്ടിന് ഗെസ്റ്റ് ഹൗസില്‍ കലക്ടര്‍ പി.ജി തോമസുമായും വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ചനടത്തിയ ശേഷം ശാസ്താംകോട്ട ശുദ്ധജലതടാകവും പരിസരമേഖലകളും സന്ദര്‍ശിച്ചു. |
ഏലം പ്രതിസന്ധി: സമരം ശക്തമാകുന്നു Posted: 18 Oct 2012 10:26 PM PDT കട്ടപ്പന: ഏലം മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം ശക്തമാകുന്നു. പുറ്റടിയിലെ സ്പൈസസ് പാര്‍ക്കിനുമുന്നില്‍ വ്യാഴാഴ്ചയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും സമരം നടത്തി. വരും ദിവസങ്ങളില്‍ വ്യത്യസ്ത സമരമാര്‍ഗങ്ങള്‍ അവലംബിച്ച് രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ് വ്യത്യസ്ത കക്ഷികള്‍. |
രാഹുല്‍ഗാന്ധിയും ഭൂമി വിവാദത്തില്‍ Posted: 18 Oct 2012 10:25 PM PDT Image: ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രക്കെതിരെ ഉയര്‍ന്ന ഭൂമിയിടപാട് ആരോപണങ്ങളുടെ ചൂടാറുംമുമ്പേ മകനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിക്കെതിരെയും ആരോപണം ഉയര്‍ന്നു. ഹരിയാനയില്‍ ചുളുവിലക്ക് രാഹുലും വാദ്രയും ചേര്‍ന്ന് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് പുതിയ ആരോപണം. ഹരിയാന മുന്‍മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) അധ്യക്ഷനുമായ ഓം പ്രകാശ് ചൗത്താലയാണ് രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. |
പത്തനംതിട്ട ഡിപ്പോ 8.5 കോടി ചെലവില്‍ പുനര്‍നിര്‍മിക്കും Posted: 18 Oct 2012 10:22 PM PDT പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ 8.5 കോടിയുടെ പുതിയ ഷോപ്പിങ് കോംപ്ളക്സ് കം ഗാരേജ് നിര്‍മിക്കാന്‍ അനുമതിയായി. നിര്‍മാണം കെ.എസ്.ആര്‍.ടി.സി നേരിട്ടാകും നടത്തുക. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കൂടുതല്‍ തുക ആവശ്യമായാല്‍ പിന്നീട് അനുവദിക്കും. |
സ്വര്‍ണവിലയില്‍ വര്‍ധന: പവന് 23,400 രൂപ Posted: 18 Oct 2012 10:22 PM PDT Image: കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ വര്‍ധിച്ച് 23,400 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2925 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ച് 23,240ലെത്തിയിരുന്നു. ആഗോളവിപണിയില്‍ ഉണ്ടായ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കാന്‍ ഇടയായത്.
|
റെയില്‍പാത ഇരട്ടിപ്പിക്കല്‍: ഭൂമി ഏറ്റെടുത്തതില്‍ പരാതി പ്രളയം Posted: 18 Oct 2012 10:18 PM PDT ചങ്ങനാശേരി: റെയില്‍പാത ഇരട്ടിപ്പിക്കലിന്‍െറ ഭാഗമായി ഭൂമി നഷ്ടപ്പെട്ടവര്‍ കണ്ണീരില്‍ കുതിര്‍ന്ന പരാതികളുമായി രാഷ്ട്രീയ നേതാക്കളില്‍ അഭയം തേടി. |
പച്ചക്കറി വിപണനത്തിന് ജില്ലയില്‍ വിപുല സംവിധാനം Posted: 18 Oct 2012 10:14 PM PDT ആലപ്പുഴ: ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി വിപണനം ചെയ്യാന്‍ കൃഷിവകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ പി. വേണുഗോപാല്‍ അറിയിച്ചു. ജില്ലയിലെ കര്‍ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, വിലനിലവാരം പിടിച്ചുനിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണിത്. വിശദമായ പദ്ധതി തയാറാക്കാന്‍ കലക്ടര്‍ കൃഷി വകുപ്പിന് നിര്‍ദേശം നല്‍കി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment