ഇളയരാജയുടെ മകള്‍ സിനിമയില്‍ സജീവമാകുന്നു Madhyamam News Feeds |
- ഇളയരാജയുടെ മകള്‍ സിനിമയില്‍ സജീവമാകുന്നു
- മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശം
- ഗുണ്ടാപ്പിരിവ്; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി പിടിയില്‍
- സ്വകാര്യ ബസുകളില്‍ പരിശോധന
- പാചക വാതകം കിട്ടാക്കനി
- വായ്പ നയം നടപ്പാക്കിയില്ലെങ്കില്‍ മറ്റു ശാഖകളും പൂട്ടിക്കുമെന്ന് എം.പി
- ഏജന്‍സി ഭരണം; ദുരിത പാചകം
- സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം: സമാധാനത്തിന് ധാരണ
- എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിന്‍െറ പേരു മാറ്റുന്നു; മുഖച്ഛായയും
- മെട്രോ റെയില്‍ പദ്ധതി: സ്ഥലം ഏറ്റെടുക്കാന്‍ ഭരണാനുമതി തേടി
ഇളയരാജയുടെ മകള്‍ സിനിമയില്‍ സജീവമാകുന്നു Posted: 04 Oct 2012 11:36 PM PDT Image: ചെന്നൈ: ദക്ഷിണേന്ത്യന്‍ സിനിമാ സംഗീത ലോകത്തെ കുലപതിയായ ഇളയരാജയുടെ മകള്‍ ഭാവതരിണി പിതാവിന്റെപാതയില്‍ സംഗീതരംഗത്ത് സജീവമാകുന്നു. വെള്ളച്ചി എന്ന തമിഴ് സിനിമക്കാണ് ഭാവതരിണി സംഗീതമിട്ടത്. നേരത്തെ, രേവതി സംവിധാനം ചെയ്ത ‘മിത്ര്,മൈ ഫ്രന്‍്റി’ലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വേലു വിശ്വനാഥ് ആണ് പുതിയ സിനിമയുടെ സംവിധായകന്‍. സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് ഭാവതരിണിയുടെ ഈണങ്ങളെ ഉറ്റുനോക്കുന്നത്. |
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശം Posted: 04 Oct 2012 11:13 PM PDT Image: ന്യൂദല്‍ഹി: മുല്ലപെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശം. കേസ് അനന്തമായി നീട്ടി കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഉന്നത അധികാര സമിതി റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കേരളത്തെ അനുവദിച്ചില്ല. കേരളത്തിന്‍െറ വാദങ്ങള്‍ എഴുതി സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. പുതിയ തെളിവുകളോ പഠനങ്ങളോ മറുപടിയില്‍ ഉള്‍പ്പെടുത്തരുത്. സുപ്രീം കോടതി നിയോഗിച്ച ഉന്നത അധികാര സമിതി പഠനം നടത്തിയ സാഹചര്യത്തില്‍ പുതിയ പഠനം എന്തിനെന്ന് കോടതി ചോദിച്ചു. |
ഗുണ്ടാപ്പിരിവ്; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി പിടിയില്‍ Posted: 04 Oct 2012 11:07 PM PDT കഴക്കൂട്ടം: മുരുക്കുംപുഴയിലെ കോഴിമട കൊലപാതകക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി ഗുണ്ടാപ്പിരിവ് നടത്തിയതിന് വീണ്ടും പിടിയിലായി. മുരുക്കുംപുഴ കഴുത്തലക്കല്‍ തൊടിയില്‍ സിന്ധുനിവാസില്‍ കാളസതി എന്ന രാധാകൃഷ്ണന്‍ (43) ആണ് പിടിയിലായത്. മേയ് 26നായിരുന്നു കോഴിമട കൊലപാതകം. ഒരാഴ്ചക്കുശേഷം കാളസതി പിടിക്കപ്പെട്ടു. ഒരാഴ്ചമുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. |
Posted: 04 Oct 2012 11:04 PM PDT കൊല്ലം: നിയമലംഘനങ്ങള്‍ക്കെതിരെ നഗരത്തിലെ സ്വകാര്യ ബസുകളില്‍ പൊലീസ് പരിശോധന. കണ്ടക്ടര്‍മാര്‍ക്ക് ലൈസന്‍സുണ്ടോ, കണ്ടക്ടര്‍മാര്‍ നെയിം ബോര്‍ഡ്, യൂനിഫോം എന്നിവ ധരിക്കുന്നുണ്ടോ തുടങ്ങിയവ സംബന്ധിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി നൂറോളം ബസുകളിലാണ് പരിശോധന നടന്നത്. ഇതില്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 23 ബസുകളിലെ കണ്ടക്ടര്‍മാരില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. |
Posted: 04 Oct 2012 10:58 PM PDT തൊടുപുഴ: പാചകവാതക ക്ഷാമം മൂലം നട്ടംതിരിയുന്ന പൊതുജനം വ്യാഴാഴ്ചയും പ്രതിഷേധം തുടര്‍ന്നു. വിതരണത്തിലെ പുതിയ ക്രമീകരണം അറിയാതെ രാവിലെ മുതല്‍ ജനം ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ തടിച്ചുകൂടി. |
വായ്പ നയം നടപ്പാക്കിയില്ലെങ്കില്‍ മറ്റു ശാഖകളും പൂട്ടിക്കുമെന്ന് എം.പി Posted: 04 Oct 2012 10:55 PM PDT തിരുവല്ല: എസ്.ബി.ഐ തിരുവല്ല മാര്‍ക്കറ്റ് ശാഖ വ്യാഴാഴ്ചയും തുറന്നുപ്രവര്‍ത്തിച്ചില്ല. 24 മണിക്കൂറിനുള്ളില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍െറ പുതിയ വിദ്യാഭ്യാസ വായ്പ നയം നടപ്പാക്കിയില്ലെങ്കില്‍ ജില്ലയിലെ എസ്.ബി.ഐ യുടെ എല്ലാ ശാഖകളും പൂട്ടിക്കുമെന്ന് ആന്‍േറാ ആന്‍റണി എം.പി എസ്.ബി.ഐ ബാങ്ക് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. |
Posted: 04 Oct 2012 10:43 PM PDT കോട്ടയം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജോലിക്കാരായ വീട്ടമ്മമാര്‍ സിലിണ്ടര്‍ വരുന്നതുംകാത്ത് അവധിയെടുത്ത് വീടുകളില്‍ തങ്ങേണ്ട സ്ഥിതിയാണ്. പഴയതാരം വിറകിന് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുമുണ്ട്. പാചകവാതക സിലണ്ടറുകളുടെ വരവ് കുറഞ്ഞതോടെ ദൈനംദിനകാര്യങ്ങള്‍പോലും തകിടംമറിയുകയാണ്. |
സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം: സമാധാനത്തിന് ധാരണ Posted: 04 Oct 2012 10:27 PM PDT ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളായി നടന്നുവരുന്ന സി.പി.എം-ആര്‍.എസ്.എസ് ആക്രമണം ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് ഇരുകക്ഷികളും മുന്നോട്ടുപോകണമെന്ന് കലക്ടര്‍ പി. വേണുഗോപാലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം ആഹ്വാനം ചെയ്തു. |
എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിന്‍െറ പേരു മാറ്റുന്നു; മുഖച്ഛായയും Posted: 04 Oct 2012 10:26 PM PDT Image: ന്യൂദല്‍ഹി: എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ പേരുമാറ്റുന്നു. തൊഴില്‍ മാര്‍ഗനിര്‍ദേശ-പ്രോത്സാഹന കേന്ദ്രം എന്ന് വൈകാതെ ബോര്‍ഡ് മാറും. ഇതിന് 1959ലെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. |
മെട്രോ റെയില്‍ പദ്ധതി: സ്ഥലം ഏറ്റെടുക്കാന്‍ ഭരണാനുമതി തേടി Posted: 04 Oct 2012 10:23 PM PDT കാക്കനാട്: മെട്രോ റെയില്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ ഭരണാനുമതി തേടി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. ആലുവ മുതല്‍ പേട്ട വരെയാണ് മെട്രോ റെയിലിന് സ്ഥലം ഏറ്റെടുക്കുക. മെട്രോ റെയിലിന് മാത്രമായി ആലുവ മുതല്‍ പേട്ട ജങ്ഷന്‍ വരെ 31 ഏക്കറാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതില്‍ പുറമ്പോക്കുള്‍പ്പെടെ വരുന്നതിനാല്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ അളവില്‍ അല്‍പ്പം വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment