കൊച്ചി മെട്രോ ചുമതല ഡി.എം.ആര്‍.സിക്ക് ഏറ്റെടുക്കാമെന്ന് ഷീലാ ദീക്ഷിത് Madhyamam News Feeds |
- കൊച്ചി മെട്രോ ചുമതല ഡി.എം.ആര്‍.സിക്ക് ഏറ്റെടുക്കാമെന്ന് ഷീലാ ദീക്ഷിത്
- കൊച്ചി മെട്രോ ശ്രീധരന്റെ നേതൃത്വത്തില്‍ തന്നെയെന്ന് ആര്യാടന്‍
- ചര്‍ച്ചകള്‍ പ്രഹസനമാകുന്നു; നഗരം ചീഞ്ഞുനാറുന്നു
- കൊല്ലം തുറമുഖത്തിന്‍െറ മുഖച്ഛായ മാറ്റാന്‍ സിമന്‍റ് ടെര്‍മിനല്‍
- പ്രതിഷേധത്തിന് പുല്ലുവില; ഫാസ്റ്റ് പെര്‍മിറ്റ് വീണ്ടും
- കാറ്റും മഴയും: കോയിപ്രത്ത് നാശനഷ്ടം
- ക്വട്ടേഷന്‍ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്
- പാടശേഖര സംരക്ഷണത്തിന് 34.12 കോടിയുടെ പദ്ധതി
- ഊരമനയിലെ മഞ്ഞപ്പിത്തം: മണിപ്പാല്‍ വൈറസ് ഗവേഷണ കേന്ദ്രം പഠനം തുടങ്ങി
- ഉദ്യോഗസ്ഥ ഒത്താശ; റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു
കൊച്ചി മെട്രോ ചുമതല ഡി.എം.ആര്‍.സിക്ക് ഏറ്റെടുക്കാമെന്ന് ഷീലാ ദീക്ഷിത് Posted: 23 Oct 2012 12:19 AM PDT Image: ന്യൂദല്‍ഹി: ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഡി.എം.ആര്‍.സിക്ക് തടസ്സമില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഇ. ശ്രീധരന്‍ കൊച്ചി മെട്രോയുടെ ചുമതല വഹിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അവര്‍ വ്യക്തമാക്കി. |
കൊച്ചി മെട്രോ ശ്രീധരന്റെ നേതൃത്വത്തില്‍ തന്നെയെന്ന് ആര്യാടന്‍ Posted: 22 Oct 2012 11:44 PM PDT Image: തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ തന്നെ നടത്തുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. മെട്രോ നിര്‍മാണത്തില്‍ ശ്രീധരന് പൂര്‍ണ അധികാരമുണ്ടായിരിക്കും. ഏതങ്കിലും ഉദ്യോഗസ്ഥന് ശ്രീധരന്റെ അധികാരം സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥന്റെ മാത്രം സംശയമാണെന്നും ആര്യാടന്‍ പറഞ്ഞു. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. |
ചര്‍ച്ചകള്‍ പ്രഹസനമാകുന്നു; നഗരം ചീഞ്ഞുനാറുന്നു Posted: 22 Oct 2012 11:42 PM PDT തിരുവനന്തപുരം: ചര്‍ച്ചകളും പരിഹാരമാര്‍ഗങ്ങളും ഒരുവശത്തും പ്രതിഷേധങ്ങളും സമരങ്ങളും മറുവശത്തും അരങ്ങുതകര്‍ക്കുമ്പോഴും നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം ഇനിയുമകലെ. വിളപ്പില്‍ശാല മാലിന്യ സംസ്കരണ ഫാക്ടറിയിലേക്ക് മാലിന്യം കൊണ്ടുപോകുന്നത് നിലച്ചിട്ട് പത്തുമാസം പിന്നിടുമ്പോഴും ബദല്‍ സംവിധാനം കണ്ടെത്താന്‍ ഭരണനേതൃത്വങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. തലസ്ഥാന നഗരത്തിന്‍െറ മുക്കും മൂലയും മാലിന്യം കുമിഞ്ഞുകൂടി സ്ഥിതി ആശങ്കാജനകമായിരിക്കുകയാണ്. |
കൊല്ലം തുറമുഖത്തിന്‍െറ മുഖച്ഛായ മാറ്റാന്‍ സിമന്‍റ് ടെര്‍മിനല്‍ Posted: 22 Oct 2012 11:39 PM PDT കൊല്ലം: കൊല്ലം തുറമുഖത്ത് സ്ഥാപിക്കുന്ന സിമന്‍റ് ടെര്‍മിനല്‍ തുറമുഖത്തിന്‍െറ മുഖച്ഛായ തന്നെ മാറ്റും.പുതിയ സിമന്‍റ് ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ തുറമുഖത്തിന്‍െറ നഷ്ടപ്രതാപം വീണ്ടെടുക്കാനും നിരവധി തൊഴിലവസരം സൃഷ്ടിക്കാനും കഴിയുമെന്നാണ് കരുതുന്നത്. |
പ്രതിഷേധത്തിന് പുല്ലുവില; ഫാസ്റ്റ് പെര്‍മിറ്റ് വീണ്ടും Posted: 22 Oct 2012 11:09 PM PDT പീരുമേട്: യാത്രക്കാരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധത്തിനിടെ രണ്ട് സ്വകാര്യ ബസുകള്‍ക്കുകൂടി ഫാസ്റ്റ് പെര്‍മിറ്റ്. ചങ്ങനാശേരിയില്‍ നിന്ന് രാവിലെ ഒമ്പതിന് കുമളി വഴി തൂക്കുപാലത്തേക്ക് പോകുന്ന ബസിന് സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റ് നല്‍കി. |
കാറ്റും മഴയും: കോയിപ്രത്ത് നാശനഷ്ടം Posted: 22 Oct 2012 11:02 PM PDT കോഴഞ്ചേരി: കാറ്റിലും മഴയിലും കോയിപ്രം പഞ്ചായത്ത് പ്രദേശത്ത് നാശനഷ്ടം. കഴിഞ്ഞ ദിവസം ഉണ്ടായ ചുറ്റിയടിച്ചുള്ള ശക്തമായ കാറ്റില്‍ കുറവന്‍ കുഴി, വള്ളിക്കാല, കടപ്ര, കുമ്പനാട്, പുല്ലാട്, നെല്ലിക്കല്‍ എന്നിവിടങ്ങളിലാണ് കൃഷിനാശമുണ്ടായി. കുറവന്‍കുഴി, പുഷ്പവിലാസത്തില്‍ സുകുമാരന്‍െറ വീടിന് മുകളില്‍ മരം വീണ് വീട് തകര്‍ന്നു. |
ക്വട്ടേഷന്‍ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക് Posted: 22 Oct 2012 10:52 PM PDT ചങ്ങനാശേരി: റെയില്‍വേ സ്റ്റേഷന് സമീപം പൊതുസ്ഥലത്ത് മത്സ്യാവശിഷ്ടം തള്ളാനെത്തിയയാളെ വാഹനമടക്കം തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചവര്‍ക്കുനേരെ ക്വട്ടേഷന്‍സംഘത്തിന്‍െറ ആക്രമണം. |
പാടശേഖര സംരക്ഷണത്തിന് 34.12 കോടിയുടെ പദ്ധതി Posted: 22 Oct 2012 10:40 PM PDT ചെങ്ങന്നൂര്‍: കുട്ടനാട് പാക്കേജിന്‍െറ ഭാഗമായി ചെങ്ങന്നൂര്‍ മണ്ഡലത്തിലെ 11 പാടശേഖരങ്ങളുടെ പുനരുദ്ധാരണത്തിന് 34.12 കോടിയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്‍െറ സാമ്പത്തികാനുമതി ലഭിച്ചതായി പി.സി. വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. കുട്ടനാട് പാക്കേജ് പദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ ചെങ്ങന്നൂര്‍ ബ്ളോക് പഞ്ചായത്ത് ഹാളില്‍ നടന്ന കര്‍ഷക-ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. |
ഊരമനയിലെ മഞ്ഞപ്പിത്തം: മണിപ്പാല്‍ വൈറസ് ഗവേഷണ കേന്ദ്രം പഠനം തുടങ്ങി Posted: 22 Oct 2012 10:28 PM PDT കൊച്ചി: രാമമംഗലം പഞ്ചായത്തിലെ ഊരമനയിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്നത് സംബന്ധിച്ച് മണിപ്പാല്‍ വൈറസ് ഗവേഷണ കേന്ദ്രം പഠനമാരംഭിച്ചു. |
ഉദ്യോഗസ്ഥ ഒത്താശ; റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു Posted: 22 Oct 2012 10:19 PM PDT തൃശൂര്‍: ജില്ലയില്‍ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു, കര്‍ശന നടപടിയെടുക്കാതെ ഉദ്യോഗസ്ഥലോബി കരിഞ്ചന്തക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ സൂചന നല്‍കുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment