വിളപ്പില്‍ശാല: ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈകോടതി Madhyamam News Feeds |
- വിളപ്പില്‍ശാല: ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈകോടതി
- മരുന്ന് ഗോഡൗണ്‍ മാറ്റത്തിന് പിന്നില്‍ ഉന്നത ഗൂഢാലോചന
- കള്ളക്കേസില്‍ അറസ്റ്റ്; എസ്.ഐക്ക് അരലക്ഷം പിഴ
- കുവൈത്ത് വീണ്ടും തെരഞ്ഞെടുപ്പിലേക്ക്
- ‘എയര്‍ കേരള’ പ്രവാസികള്‍ക്കുള്ള പ്രത്യുപകാരം- മന്ത്രി ഗണേഷ് കുമാര്‍
- ‘മാംഗോ പീപ്പിള്‍ ഇന്‍ ബനാനാ റിപ്പബ്ളിക്’; വധേരയുടെ കമന്‍റ് വിവാദത്തില്‍
- കെ.ആര്‍. മീരയുടെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ സിനിമയാകുന്നു
- അന്യദേശ കുരുന്നുകള്‍ക്കും ഇനി അക്ഷര വെളിച്ചം
- നാലാമതും ചാവെസ്
- മലബാറില്‍ വഴിതെറ്റിയൊരു മാമ്പൂക്കാലം
വിളപ്പില്‍ശാല: ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈകോടതി Posted: 08 Oct 2012 12:04 AM PDT Image: കൊച്ചി: മാലിന്യ നിക്ഷേപത്തിനെതിരെ ജനകീയ സമരം നടക്കുന്ന വിളപ്പില്‍ശാലയില്‍ ഹൈകോടതി നിലപാട് കര്‍ക്കശമാക്കുന്നു. മാലിന്യ നിക്ഷേപം സംബന്ധിച്ച വിധി നടപ്പിലാക്കണമെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ മൂന്നു മാസം സമയം വേണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍െറ വാദം കോടതി അംഗീകരിച്ചില്ല. |
മരുന്ന് ഗോഡൗണ്‍ മാറ്റത്തിന് പിന്നില്‍ ഉന്നത ഗൂഢാലോചന Posted: 07 Oct 2012 11:47 PM PDT മാനന്തവാടി: ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ കോര്‍പറേഷന്‍െറ വെയര്‍ഹൗസ് കല്‍പറ്റയിലേക്ക് മാറ്റുന്നതിന് പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നതായി കണ്ടെത്തല്‍. 2010 മേയ് 11നാണ് നിലവിലെ കെട്ടിടത്തിന് സൗകര്യം പോരെന്ന് കാണിച്ച് വെയര്‍ ഹൗസ് മാനേജര്‍ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ എം.ഡിക്ക് കത്തയച്ചത്. ഇതനുസരിച്ചാണ് എല്ലാ ജില്ലകളിലും 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഗോഡൗണ്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. ഈ ആവശ്യത്തിനായി പത്രപരസ്യം നല്‍കുകയും ചെയ്തു. |
കള്ളക്കേസില്‍ അറസ്റ്റ്; എസ്.ഐക്ക് അരലക്ഷം പിഴ Posted: 07 Oct 2012 11:39 PM PDT കോഴിക്കോട്: ഗൃഹനാഥനെ കള്ളക്കേസില്‍ അറസ്റ്റു ചെയ്ത പൊലീസുകാരനില്‍നിന്ന് 50,000 രൂപ പിഴ ഈടാക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. അന്യായക്കാരന്‍ മീഞ്ചന്ത അരീക്കാട് സ്വദേശി പാലങ്ങാടത്ത് സുജനപാലിന് മൂന്നുമാസത്തിനകം സര്‍ക്കാര്‍ തുക കൈമാറണമെന്നും കമീഷന്‍ അംഗം കെ.ഇ. ഗംഗാധരന്‍ ഉത്തരവില്‍ പറഞ്ഞു. |
കുവൈത്ത് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് Posted: 07 Oct 2012 11:33 PM PDT Image: കുവൈത്ത് സിറ്റി: പാര്‍ലമെന്‍റ് പിരിച്ചുവിട്ട് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് ഉത്തരവ് പുറപ്പെടുവിച്ചതോടെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. ഈ വര്‍ഷം രണ്ടാം തെരഞ്ഞെടുപ്പിനാണ് കുവൈത്ത് സാക്ഷ്യംവഹിക്കാനൊരുങ്ങുന്നത്. നേരത്തേ ഫെബ്രുവരിയിലാണ് 14ാം പാര്‍ലമെന്‍റിലെ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്. പാര്‍ലമെന്‍റ് പിരിച്ചുവിട്ട് രണ്ടു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനാ ചട്ടമെന്നതിനാല്‍ ഡിസംബര്‍ ആദ്യവാരം തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. |
‘എയര്‍ കേരള’ പ്രവാസികള്‍ക്കുള്ള പ്രത്യുപകാരം- മന്ത്രി ഗണേഷ് കുമാര്‍ Posted: 07 Oct 2012 11:02 PM PDT Image: അജ് മാന്‍: കേരളത്തിന്‍െറ സാമ്പത്തിക പച്ചപ്പിനായി ഗള്‍ഫ് മലയാളി സമൂഹം നല്‍കിയ വലിയ സംഭാവനകള്‍ക്കുള്ള ചെറിയൊരു പ്രത്യുപകാരമാണ് നിര്‍ദിഷ്ട ‘എയര്‍ കേരള എയര്‍ലൈന്‍സ്’ എന്ന് കേരള വനം-കായിക മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. യാത്രാ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് സുഖ യാത്ര ഉറപ്പാക്കുന്ന ജനകീയ എയര്‍ലൈന്‍സായിരിക്കും ‘എയര്‍ കേരള’. ‘എമര്‍ജിങ് കേരള’യിലൂടെ കേരളത്തില്‍ പുതിയൊരു വികസന സങ്കല്‍പത്തിന് തുടക്കമായിട്ടുണ്ട്. |
‘മാംഗോ പീപ്പിള്‍ ഇന്‍ ബനാനാ റിപ്പബ്ളിക്’; വധേരയുടെ കമന്‍റ് വിവാദത്തില്‍ Posted: 07 Oct 2012 09:45 PM PDT Image: ന്യൂദല്‍ഹി: ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ സംഘാംഗം അരവിന്ദ് കെജ് രിവാള്‍ ഉയര്‍ത്തിയ ആരോപണ കൊടുങ്കാറ്റില്‍ അടിപതറി റോബര്‍ട്ട് വധേര. തന്‍െറ ഫേസ്ബുക്ക് പ്രതിരോധമാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. |
കെ.ആര്‍. മീരയുടെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ സിനിമയാകുന്നു Posted: 07 Oct 2012 09:28 PM PDT Image: കൊച്ചി: കെ.ആര്‍. മീരയുടെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ചെറുകഥ അതേപേരില്‍ സിനിമയാകുന്നു. കെ.ആര്‍. മീര തന്നെയാണ് തിരക്കഥ. പോളിയോ ബാധിച്ച അതിസുന്ദരിയായ മുസ്ലിം യുവതിയുമായി സത്യനെന്ന വാടക കൊലയാളിയുടെ പ്രണയമാണ് സിനിമയുടെ പ്രമേയം. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ പ്രശംസപിടിച്ചുപറ്റിയിരുന്നു. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു. |
അന്യദേശ കുരുന്നുകള്‍ക്കും ഇനി അക്ഷര വെളിച്ചം Posted: 07 Oct 2012 09:02 PM PDT Image: Subtitle: ഏഴ് നഗരങ്ങളില്‍ പ്രത്യേക പഠനകേന്ദ്രം തിരുവനന്തപുരം: കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ട് ഏഴ് നഗരങ്ങളില്‍ പ്രത്യേക പഠനകേന്ദ്രം തുറക്കാന്‍ സര്‍വ ശിക്ഷാ അഭിയാന്‍ പദ്ധതി. ഇത് നടപ്പാക്കുന്നതിനായി പ്രാരംഭനടപടികള്‍ എസ്.എസ്.എ പൂര്‍ത്തിയാക്കി. |
Posted: 07 Oct 2012 08:56 PM PDT Image: കറാക്കസ്: ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ വെനിസ്വേലയില്‍ നാലാം തവണയും ഊഗോ ചാവേസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ ഐക്യത്തിന്റെ പൊതു സ്ഥാനാര്‍ഥിയും സംസ്ഥാന ഗവര്‍ണറും ജസ്റ്റിസ് ഫസ്റ്റ് പാര്‍ട്ടി അംഗവുമായ ഹെന്റിക് കാപ്രിലസിനെ പരാജയപ്പെടുത്തിയാണ് ചാവെസ് വീണ്ടും അധികാരത്തിലെത്തിയത്. |
മലബാറില്‍ വഴിതെറ്റിയൊരു മാമ്പൂക്കാലം Posted: 07 Oct 2012 08:46 PM PDT Image: കോഴിക്കോട്: മലബാറിലെ വിവിധ ജില്ലകളില്‍ കാലംതെറ്റി മാവുകള്‍ കൂട്ടത്തോടെ പൂക്കുന്നു. കോഴിക്കോട്, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലാണ് കൂട്ടത്തോടെ മാവുകള്‍ പൂത്തത്. കോഴിക്കോട് നഗരത്തിലെ മിക്ക മാവുകളും ഇതിനകം പൂത്ത് ഉണ്ണിമാങ്ങകളായിക്കഴിഞ്ഞു. എന്നാല്‍, ഇനിയൊറ്റ മഴപെയ്താല്‍തന്നെ പൂക്കുലകള്‍ പൂര്‍ണമായും നശിക്കുമെന്ന ആശങ്കയാണ് പഴമക്കാര്‍ പങ്കുവെക്കുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment