സ്വാഗതം
WELCOME

News Update..

Friday, October 12, 2012

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പഠിക്കാം Madhyamam News Feeds

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പഠിക്കാം Madhyamam News Feeds

Link to

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പഠിക്കാം

Posted: 11 Oct 2012 11:26 PM PDT

Image: 

ഡിസൈന്‍ രംഗത്തെ പ്രശസ്ത സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്‍െറ (എന്‍.ഐ.ഡി) വിവിധ കാമ്പസുകളിലെ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

എന്‍.ഐ.ഡി, അഹ്മദാബാദ്
പ്രൊഡക്ട് ഡിസൈന്‍ (കാലാവധി: രണ്ടര വര്‍ഷം). യോഗ്യത: ബിരുദം (ഡിസൈന്‍, എന്‍ജിനീയറിങ്, ടെക്നോളജി, ആര്‍കിടെക്ചര്‍) അല്ലെങ്കില്‍ ഡിസൈനിങ്ങില്‍ ഡിപ്ളോമ (10+2+4 പാറ്റേണില്‍).

read more

മരണം വിതച്ച് കുടിവെള്ള ടാങ്കറുകളുടെ പാച്ചില്‍

Posted: 11 Oct 2012 10:59 PM PDT

തിരുവനന്തപുരം: മരണംവിതച്ച് കുടിവെള്ള ടാങ്കര്‍ ലോറികള്‍ ചീറിപ്പായുന്നു. നഗരനിരത്തുകളില്‍ കൊലവിളിയുമായി കുടിവെള്ള ടാങ്കര്‍ലോറികളുടെ പാച്ചില്‍ തുടരുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസം ടാങ്കര്‍ലോറി അപകടത്തില്‍ കൊല്ലപ്പെട്ട വിതുര സ്വദേശി അജിത്കുമാര്‍ ടാങ്കറുകള്‍ കൊന്നൊടുക്കിയവരില്‍ ഒടുവിലത്തെ ഇരയാണ്.

read more

പൂതക്കുളത്ത് മഞ്ഞപ്പിത്തം നിയന്ത്രിക്കാന്‍ നടപടിയില്ല

Posted: 11 Oct 2012 10:55 PM PDT

പരവൂര്‍: മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന പൂതക്കുളത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പേരിനുമാത്രം. പതിവുസന്ദര്‍ശനം നടത്തി മടങ്ങുമെന്നതൊഴിച്ചാല്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഇടപെടല്‍ ചടങ്ങ് മാത്രമായിത്തീരുന്നു.

read more

മൂന്നാറില്‍ കൈയേറ്റക്കാരുടെ ഭരണം

Posted: 11 Oct 2012 10:50 PM PDT

മൂന്നാര്‍: പൊലീസും റവന്യൂ അധികൃതരും ചേര്‍ന്ന് പൊളിച്ചുനീക്കിയ അനധികൃത ഷെഡ് കൈയേറ്റക്കാര്‍ വീണ്ടും നിര്‍മിച്ചു. ബുധനാഴ്ച ഉച്ചയോടെ കെ.ഡി.എച്ച് വില്ലേജിലെ സര്‍വേ 912 ലെ ആറ് ഷെഡുകള്‍ ഒഴിപ്പിച്ചിടത്താണ് രാത്രിയില്‍ പുതിയത് നിര്‍മിച്ചത്.
പള്ളിവാസല്‍ വില്ലേജിലെ പോതമേട് സ്വദേശികളായ അഞ്ചുപേര്‍ നിര്‍മിച്ച ഷെഡുകളാണ് ഒഴിപ്പിച്ച ശേഷം കൈയേറ്റക്കാരെ അറസ്റ്റ് ചെയ്തത്. ഷെഡുകള്‍ പൂര്‍ണമായി പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.

read more

സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

Posted: 11 Oct 2012 10:44 PM PDT

കോഴഞ്ചേരി: കുറിയന്നൂര്‍ പുളിമുക്കിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. പുളിമുക്കില്‍ അനില്‍ (27), താന്നിവീട്ടില്‍ മനോജ് (27) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ അനിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

read more

കടുത്തുരുത്തി മണ്ഡലത്തില്‍ റോഡ് വികസനത്തിന് 2.39 കോടി

Posted: 11 Oct 2012 10:41 PM PDT

കടുത്തുരുത്തി: ഗ്രാമീണ റോഡ് വികസനത്തിന് ആവിഷ്കരിച്ച പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കുറിച്ചിത്താനം-മണ്ണക്കനാട് റോഡിന്‍െറയും വലിയമരുത്-നെല്ലിക്കുന്ന് റോഡിന്‍െറയും വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ കമ്മിറ്റി അംഗീകരിച്ചത് പ്രകാരം അഡീഷനല്‍ ഫണ്ട് അനുവദിച്ചു.

read more

ഇസ്രായേലിലേക്ക് പൈലറ്റില്ലാ വിമാനം അയച്ചത് തങ്ങളാണെന്ന് ഹിസ്ബുല്ല

Posted: 11 Oct 2012 10:40 PM PDT

Image: 

ബെയ്റൂത്ത്: കഴിഞ്ഞ ആഴ്ച ഇസ്രായേലി സേന വെടിവെച്ചിട്ട പൈലറ്റില്ലാ വിമാനം തങ്ങളുടേതാണെന്ന് ലെബനാനിലെ വിമത സംഘടനയായ ഹിസ്ബുല്ല സമ്മതിച്ചു.

ഇറാനില്‍ നിര്‍മിച്ച വിമാനം ലെബനാനില്‍ വെച്ചാണ് കൂട്ടിയോജിപ്പിച്ചതെന്നും ഇസ്രായേലിലെ തന്ത്രപ്രധാന മേഖലകളിലൂടെയാണ് വിമാനം പറന്നതെന്നും ഹിസ്ബുല്ല നേതാവ് ഷെയ്ഖ് ഹസ്സന്‍ നസറുല്ല അല്‍മനര്‍ ടി.വി.യിലൂടെ പറഞ്ഞു. ആദ്യമായല്ല ഹിസ്ബുല്ല ഇസ്രായേലിലേയ്ക്ക് ഇത്തരം വിമാനങ്ങള്‍ അയക്കുന്നതെന്നും ഇനിയും ഇത്തരം നടപടികള്‍ ഉണ്ടാകുമെന്നും നസറുല്ല മുന്നറിയിപ്പ് നല്‍കി.

read more

കര്‍ഷകത്തൊഴിലാളികള്‍ക്ക് വിപുല പദ്ധതി

Posted: 11 Oct 2012 10:33 PM PDT

ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ടുകളില്‍ കഴിയുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് ജീവനോപാധി ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം പദ്ധതി തയാറാക്കുന്നു. കലക്ടര്‍ പി. വേണുഗോപാലിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ 550ഓളം പാടശേഖരങ്ങളിലെ ബണ്ടുകളില്‍ 22,000 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 7000 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇതിന് 80 കോടി വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്.

read more

പാചകവാതക ക്ഷാമം: അണയാതെ പ്രതിഷേധം

Posted: 11 Oct 2012 10:26 PM PDT

കൊച്ചി: പാചകവാതക ക്ഷാമത്തിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. വീട്ടമ്മമാരുള്‍പ്പെടെ കൂടുതല്‍ പേര്‍ വ്യാഴാഴ്ചയും തെരുവിലിറങ്ങി. വിവിധ റസിഡന്‍റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ എറണാകുളം കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. വീട്ടമ്മമാരടക്കം ആയിരങ്ങളാണ് ധര്‍ണയില്‍ പങ്കെടുത്തത്. തെരുവില്‍ കഞ്ഞിവെച്ചാണ് സമരത്തില്‍ അണിനിരന്നത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP