വള്ളത്തോള്‍ പുരസ്ക്കാരം യൂസഫലി കേച്ചേരിക്ക് Madhyamam News Feeds |
- വള്ളത്തോള്‍ പുരസ്ക്കാരം യൂസഫലി കേച്ചേരിക്ക്
- കാട്ടാക്കടയില്‍ സംഘര്‍ഷത്തിന് അയവില്ല; ഡി.വൈ.എഫ്.ഐ മാര്‍ച്ച് അക്രമാസക്തമായി
- ‘മാലിന്യ രഹിത കോട്ടയം’ സ്വപ്നത്തിലേക്ക് ചുവടുവെയ്പ്
- ആണവ സമ്പുഷ്ടീകരണം തുടരും -ഇറാന്‍
- എന്‍. രാമകൃഷ്ണന് ആയിരങ്ങളുടെ ആദരാഞ്ജലി
- പെട്രോള്‍: എണ്ണക്കമ്പനികള്‍ക്ക് ലിറ്ററൊന്നിന് രണ്ടു രൂപ ലാഭം
- ലഹരിക്കെതിരായ ബോധവത്കരണത്തിന് തുടക്കം
- ശ്രീചിത്തിര ഗ്ളങ്ലെവന്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നിയമക്കുരുക്കിലേക്ക്
- സേവനത്തിന്‍െറ കൈത്തിരിയുമായി ഗാന്ധിജയന്തി ആഘോഷം
- നസീര്‍ അഹമ്മദ് വധം: പ്രതികളുമായി നാലിടത്ത് തെളിവെടുപ്പ്
വള്ളത്തോള്‍ പുരസ്ക്കാരം യൂസഫലി കേച്ചേരിക്ക് Posted: 03 Oct 2012 12:26 AM PDT Image: തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്ക്കാരത്തിന് കവിയും ഗാനരചയിതാവുമായ യുസഫലി കേച്ചേരി അര്‍ഹനായി. വള്ളത്തോള്‍ സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ 1,11,111രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പരസ്ക്കാരം. ഒക്ടോബര്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കും. യൂസഫലിയുടെ കൃതികള്‍ മലയാള സാഹിത്യത്തില്‍ കാലഹരണപ്പെടാത്ത അമൂല്യ സമ്പത്താണെന്ന് ആര്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ പുരസ്ക്കാര നിര്‍ണ്ണയ സമിതി വിലയിരത്തി. |
കാട്ടാക്കടയില്‍ സംഘര്‍ഷത്തിന് അയവില്ല; ഡി.വൈ.എഫ്.ഐ മാര്‍ച്ച് അക്രമാസക്തമായി Posted: 03 Oct 2012 12:19 AM PDT കാട്ടാക്കട: വീരണകാവ്, പട്ടകുളം പ്രദേശത്തെ സൈ്വരജീവിതം താറുമാറാക്കിയ ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് സംഘര്‍ഷത്തിന് അയവില്ല. |
‘മാലിന്യ രഹിത കോട്ടയം’ സ്വപ്നത്തിലേക്ക് ചുവടുവെയ്പ് Posted: 03 Oct 2012 12:07 AM PDT കോട്ടയം: വടവാതൂര്‍ മാലിന്യപ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മന്ത്രിമാരായ മഞ്ഞളാംകുഴി അലി, എം.കെ മുനീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തന്‍െറ നേതൃത്വത്തില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്ന് മന്ത്രിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പ്ളാസ്റ്റിക് രഹിത മാലിന്യമുക്ത കോട്ടയം തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
ആണവ സമ്പുഷ്ടീകരണം തുടരും -ഇറാന്‍ Posted: 02 Oct 2012 11:47 PM PDT Image: തെഹ്റാന്‍: പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചും ആണവ സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാന്‍. ആണവ പദ്ധതികളില്‍ നിന്നു പിന്മാറുന്ന കാര്യം ആലോചിക്കുന്നില്ലെന്നും തെഹ്റാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ് വ്യ്കതമാക്കി. ആണവ വിജയത്തില്‍ ഇറാന്‍െറ മേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് ആരെങ്കിലും കരുതുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റ് പറ്റി. അവര്‍ സ്വന്തം സ്വഭാവം തിരുത്തുകയാണ് വേണ്ടത് -നെജാദ് പറഞ്ഞു. |
എന്‍. രാമകൃഷ്ണന് ആയിരങ്ങളുടെ ആദരാഞ്ജലി Posted: 02 Oct 2012 11:37 PM PDT കണ്ണൂര്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എന്‍. രാമകൃഷ്ണന് ആയിരങ്ങളുടെ അന്ത്യോപചാരം. ചൊവ്വാഴ്ച രാവിലെ 11.20ന് മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് എന്‍.ആറിന്‍െറ ഭൗതികശരീരവുമായി പുറപ്പെട്ട വിലാപയാത്ര രാത്രി എട്ടു മണിയോടെയാണ് കണ്ണൂരിലെത്തിയത്. തുടര്‍ന്ന്, തളാപ്പിലെ സ്വവസതിയായ വൃന്ദാവനിലെത്തിച്ചു. ഇവിടെ ഉച്ച മുതല്‍ക്കു തന്നെ നിരവധി പേര്‍ എത്തിയിരുന്നു. |
പെട്രോള്‍: എണ്ണക്കമ്പനികള്‍ക്ക് ലിറ്ററൊന്നിന് രണ്ടു രൂപ ലാഭം Posted: 02 Oct 2012 11:34 PM PDT Image: മുംബൈ: എണ്ണക്കമ്പനികള്‍ക്ക് പെട്രോള്‍ ലിറ്ററിനു രണ്ടുരൂപ ലാഭം കിട്ടുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെമൂല്യം വര്‍ധിച്ചതുമാണ് എണ്ണക്കമ്പനികള്‍ക്ക് നേട്ടമുണ്ടാകാന്‍ കാരണം. സെപ്റ്റംബര്‍ 16 മുതല്‍ കമ്പനികള്‍ക്ക് ഈ ലാഭം ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന്റെഗുണം പെട്രോള്‍ വില കുറച്ചുകൊണ്ട് ഉപഭാക്താക്കള്‍ക്കു കൈമാറാന്‍ കമ്പനികള്‍ ഇതുവരെ തയാറായിട്ടില്ല. |
ലഹരിക്കെതിരായ ബോധവത്കരണത്തിന് തുടക്കം Posted: 02 Oct 2012 11:27 PM PDT കൊച്ചി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ഒരാഴ്ച നീളുന്ന ബോധവത്കരണ പരിപാടി കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ഹൈകോടതി പരിസരത്തുനിന്നാരംഭിച്ച് എറണാകുളം ടൗണ്‍ഹാളില്‍ അവസാനിച്ച കൂട്ട ഓട്ടത്തെ തുടര്‍ന്നായിരുന്നു ഉദ്ഘാടനം. എക്സൈസ് മന്ത്രി കെ. ബാബു ആമുഖ പ്രസംഗം നടത്തി. മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ എം.ഡി. വത്സമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, അഡ്വ. |
ശ്രീചിത്തിര ഗ്ളങ്ലെവന്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നിയമക്കുരുക്കിലേക്ക് Posted: 02 Oct 2012 11:20 PM PDT കല്‍പറ്റ: ശ്രീചിത്തിര മെഡിക്കല്‍ സെന്‍ററിനും അനുബന്ധ ഗവേഷണ സ്്ഥാപനത്തിനും മാനന്തവാടി താലൂക്കിലെ ഗ്ളങ്ലെവന്‍ എസ്റ്റേറ്റ് ഭൂമിയില്‍ 75 ഏക്കര്‍ ഏറ്റെടുക്കുന്നത് നിയമക്കുരുക്കിലേക്ക്. ഇവിടെ 1964 മുതല്‍ താമസമാരംഭിച്ച 62 കുടുംബങ്ങള്‍ ഇപ്പോള്‍ നികുതിപോലും സ്വീകരിക്കാതെ വിഷമവൃത്തത്തിലാണ്. അഞ്ച് സെന്‍റ് മുതല്‍ രണ്ട് ഏക്കര്‍വരെ സ്ഥലത്താണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്. സര്‍വേ നമ്പര്‍ 5/1ബിയില്‍പ്പെട്ട സ്ഥലമാണിത്. |
സേവനത്തിന്‍െറ കൈത്തിരിയുമായി ഗാന്ധിജയന്തി ആഘോഷം Posted: 02 Oct 2012 11:10 PM PDT കല്‍പറ്റ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 127ാമത് ജന്മദിനം ജില്ലയിലെങ്ങും അനുസ്മരണ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളുകളുടെയും ക്ളബുകളുടെയും നേതൃത്വത്തില്‍ ശുചീകരണവും ബോധവത്കരണവും നടന്നു. അന്താരാഷ്ട്ര അഹിംസാ ദിനാചരണവും ഇതിന്‍െറ ഭാഗമായി നടന്നു. |
നസീര്‍ അഹമ്മദ് വധം: പ്രതികളുമായി നാലിടത്ത് തെളിവെടുപ്പ് Posted: 02 Oct 2012 10:21 PM PDT കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയും വ്യാപാരിയുമായ പി.പി. നസീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതിയും എരഞ്ഞിപ്പാലം ബൈപ്പാസ് റോഡിലെ ‘അര്‍ബന്‍ യൂസ്ഡ് കാര്‍’ സ്ഥാപന ഉടമയുമായ മമ്പാട് പൊങ്ങല്ലൂര്‍ ‘റിവര്‍സൈഡി’ല്‍ വി.പി. ഹിഷാം (31), കൂട്ടുപ്രതികളും മമ്പാട് സ്വദേശികളുമായ കെ.പി. ഷബീര്‍ (27), കെ. സുമേഷ് (24), കെ.ടി. ഷെരീഫ് (29), പി.പി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment