നിലാപടില്‍ ഉറച്ച്, വീഴ്ച്ച സമ്മതിച്ച് വി.എസ്. Madhyamam News Feeds |
- നിലാപടില്‍ ഉറച്ച്, വീഴ്ച്ച സമ്മതിച്ച് വി.എസ്.
- പീഡന ആരോപണം: രാഹുലിനെതിരായ കേസ് സുപ്രീം കോടതി തള്ളി
- സ്റ്റേഡിയം വിട്ടുകൊടുക്കല്‍: പ്രതിഷേധ കൂട്ടായ്മയില്‍ രോഷമിരമ്പി
- സ്ത്രീകള്‍ക്കെതിരെ അതിക്രമം; ലജ്ജകൊണ്ട് തല താഴുന്നുവെന്ന് ആഷ ഹൂഡ
- ചാരക്കേസില്‍ ചെന്നിത്തല മൗനം വെടിയണം -കെ.മുരളീധരന്‍
- വിനീത് ശ്രീനിവാസന്‍ വിവാഹിതനായി
- രാഷ്ട്രീയ ഇസ്ലാം ഭയപ്പെടേണ്ട ഒന്നല്ല: വിദേശകാര്യമന്ത്രി
- ബസ്ചാര്‍ജ് വര്‍ധനക്ക് യു.ഡി.എഫ് അനുമതി
- വ്യായാമം പണക്കൊതി മാറ്റുമെന്ന്!
- ചരിത്രം രചിച്ച് ഹിലരി മാന്‍റല്‍
നിലാപടില്‍ ഉറച്ച്, വീഴ്ച്ച സമ്മതിച്ച് വി.എസ്. Posted: 18 Oct 2012 12:25 AM PDT Image: തിരുവനന്തപുരം: ഒടുവില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ തെറ്റുകള്‍ ഏറ്റു പറഞ്ഞു പരസ്യമായി ‘കുമ്പസ’രിച്ചു. ഇന്ന് 12.30 തിന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വി.എസ് താന്‍ ചെയ്ത മൂന്നുകാര്യങ്ങള്‍ തെറ്റായിപ്പോയെന്നു സമ്മതിച്ചു. കൂടങ്കുളം, ടി.പി.ചന്ദ്ര ശേഖരന്‍ വധം, പിണറായിയെ ഡാങ്കേയോട് ഉപമിച്ചത് എന്നീ മൂന്നു വിഷയത്തില്‍ ആണ് വി.എസ് തെറ്റ് ഏറ്റുപറഞ്ഞത്. |
പീഡന ആരോപണം: രാഹുലിനെതിരായ കേസ് സുപ്രീം കോടതി തള്ളി Posted: 18 Oct 2012 12:20 AM PDT Image: ന്യൂദല്‍ഹി: യുവതിയെ തട്ടികൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരെ ഫയല്‍ ചെയിതിരുന്ന കേസ് സുപ്രീം കോടതി തള്ളി. പരാതി നല്‍കിയ ആള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടത്താനും 10 ലക്ഷം രൂപ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. കിഷോര്‍ സമൃതേ എന്നയാളാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. അഞ്ചു ലക്ഷം രൂപ രാഹുലിനും അഞ്ചു ലക്ഷം രൂപ യുവതിക്കും രക്ഷിതാക്കള്‍ക്കുമായി നല്‍കാനുമാണ് കോടതി കിഷോറിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. |
സ്റ്റേഡിയം വിട്ടുകൊടുക്കല്‍: പ്രതിഷേധ കൂട്ടായ്മയില്‍ രോഷമിരമ്പി Posted: 18 Oct 2012 12:13 AM PDT കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയം കായികേതര പരിപാടികള്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ കായിക പ്രേമികളുടെ പ്രതിഷേധ കൂട്ടായ്മ. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന കൂട്ടായ്മക്ക് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തി. |
സ്ത്രീകള്‍ക്കെതിരെ അതിക്രമം; ലജ്ജകൊണ്ട് തല താഴുന്നുവെന്ന് ആഷ ഹൂഡ Posted: 17 Oct 2012 11:42 PM PDT Image: ഛണ്ഡീഗഡ്: സ്ത്രീകള്‍ക്കെതിരെ ഹരിയാനയില്‍ നടക്കുന്ന അതിക്രമങ്ങളുടെ ലജ്ജാഭാരം മൂലം തനിക്ക് തല ഉയര്‍ത്താന്‍ കഴിയുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂബീന്ദര്‍ സിങ് ഹൂഡയുടെ ഭാര്യ ആഷ പറഞ്ഞു. ലൈംഗിക പീഡനങ്ങളും ലിംഗാനുപാതത്തിലുണ്ടായിരിക്കുന്ന വന്‍ അന്തരവുമാണ് തന്നെ നാണം കെടിത്തിയിരിക്കുന്നതെന്ന് ആഷാ ഹൂഡ പറഞ്ഞു. |
ചാരക്കേസില്‍ ചെന്നിത്തല മൗനം വെടിയണം -കെ.മുരളീധരന്‍ Posted: 17 Oct 2012 11:32 PM PDT Image: തിരുവനന്തപുരം: ചാരക്കസില്‍ കുടുക്കി മുന്‍ മുഖ്യമന്ത്രിയായിരുന്ന ഒരാളെ പുറത്താക്കിയതില്‍ നടപടി വേണമെന്ന ആവശ്യത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ മൗനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിക്കണമെന്നും കെ.മുരളീധരന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എല്ലാത്തിനും സാക്ഷിയായിരുന്ന ഒരാള്‍ ഇപ്പോഴും മൗനം പാലിക്കുന്നു. പിതാവിനുണ്ടായ അപമാനത്തില്‍ മകനുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ് എന്റേ്. |
വിനീത് ശ്രീനിവാസന്‍ വിവാഹിതനായി Posted: 17 Oct 2012 10:54 PM PDT Image: News Gallery: കണ്ണൂര്‍: സിനിമാ നടനും സംവാധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ വിവാഹിതനായി. ചെന്നൈയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി നാരായണന്‍െറയും ഉഷയുടെയും മകള്‍ ദിവ്യയാണ് വധു. ചെന്നൈ കെ.സി.ജി. കോളേജ് ഓഫ് ടെക്നോളജിയില്‍ ജൂനിയര്‍ വിദ്യാര്‍ഥിനിയായ ദിവ്യക്ക് എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിനീത് താലിചാര്‍ത്തിയത്. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30നായിരുന്നു ചടങ്ങ്. |
രാഷ്ട്രീയ ഇസ്ലാം ഭയപ്പെടേണ്ട ഒന്നല്ല: വിദേശകാര്യമന്ത്രി Posted: 17 Oct 2012 10:45 PM PDT Image: മസ്കത്ത്: ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ ഇസ്ലാം ഭയപ്പാടോടെ വീക്ഷിക്കേണ്ട ഒന്നല്ലെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ഒമാന്‍ ടി.വി.യിലെ ‘തന്ത്രങ്ങള്‍’ എന്ന ടോക്ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. |
ബസ്ചാര്‍ജ് വര്‍ധനക്ക് യു.ഡി.എഫ് അനുമതി Posted: 17 Oct 2012 08:37 PM PDT Image: തിരുവനന്തപുരം: ബസ് യാത്രയുടെ മിനിമം നിരക്ക് അഞ്ചില്‍നിന്ന് ആറായും വിദ്യാര്‍ഥികളുടേത് 50 പൈസയില്‍ നിന്ന് ഒരു രൂപയായും വര്‍ധിപ്പിക്കാന്‍ മുന്നണിയോഗം അനുമതിനല്‍കി. കിലോമീറ്റര്‍ നിരക്കില്‍ വരുത്തേണ്ട മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുംമുമ്പ് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തില്ല. |
വ്യായാമം പണക്കൊതി മാറ്റുമെന്ന്! Posted: 17 Oct 2012 08:13 PM PDT Image: വാഷിങ്ടണ്‍: പണമെത്ര കിട്ടിയാലും തികയാത്തതാണ് പ്രശ്നമെങ്കില്‍ പണമുണ്ടാക്കാന്‍ എളുപ്പവഴി നോക്കി പാടുപെടേണ്ട, വ്യായാമം ചെയ്താല്‍ മതിയെന്ന് പുതിയ കണ്ടത്തല്‍. |
ചരിത്രം രചിച്ച് ഹിലരി മാന്‍റല്‍ Posted: 17 Oct 2012 08:05 PM PDT Image: ലണ്ടന്‍: 2012 ലെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹയായതിലൂടെ രണ്ടാം തവണയും ഈ പുരസ്കാരം കരസ്ഥമാക്കിയ ഹിലരി മാന്‍റല്‍ അപൂര്‍വ റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. രണ്ടുതവണ ബുക്കര്‍ നേടുന്ന ആദ്യ വനിതയും ആദ്യ ബ്രിട്ടീഷ് എഴുത്തുകാരിയുമായതുവഴിയാണ് ഹിലരി ചരിത്രമായത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment