മടിയന്‍മാര്‍ക്ക് ഒരു ബ്രിയോ Madhyamam News Feeds |
- മടിയന്‍മാര്‍ക്ക് ഒരു ബ്രിയോ
- തലസ്ഥാനം സാംക്രമികരോഗ വിളനിലമാകുന്നു
- ഹരിതമിത്ര പുരസ്കാര ജേതാവ് ഇപ്പോള്‍ തട്ടുകടക്കാരന്‍
- സ്റ്റോക്കുണ്ടായിട്ടും സിലിണ്ടര്‍ നല്‍കിയില്ല; ഗ്യാസ് ഏജന്‍സിയില്‍ ബഹളം, റെയ്ഡ്
- ശബരിമല റോഡുകള്‍ ശോച്യാവസ്ഥയില്‍
- സര്‍ക്കാര്‍ ഓഫിസുകളില്‍ വൈദ്യുതി ഉപയോഗത്തിന് ‘പരിധിയില്ല’
- മക്കള്‍ പുറത്താക്കി; വൃദ്ധ ആത്മഹത്യക്കൊരുങ്ങി
- തൊഴിലുറപ്പ്: വ്യാപക തട്ടിപ്പ് നടക്കുന്നതായി ഓംബുഡ്സ്മാന്‍ വിലയിരുത്തല്‍
- സി.പി.എം-ബി.ജെ.പി.സംഘര്‍ഷം: വട്ടേക്കാട് വീടുകള്‍ക്കുനേരെ ആക്രമണം
- യു.എന്നില്‍ പാകിസ്താന് മറുപടിയുമായി എസ്.എം. കൃഷ്ണ
Posted: 02 Oct 2012 12:19 AM PDT Image: അധികം പേരുദോഷം കേള്‍പ്പിക്കാത്ത കാറുകളാണ് ഹോണ്ട ഇതുവരെയുണ്ടാക്കിയിട്ടുള്ളത്. കാശുള്ളവര്‍ ഹോണ്ടയുടെ ഗമ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ ഹോണ്ടക്ക് ഇത്തരം വലിയ ഭാവമൊന്നുമില്ല. പാവങ്ങള്‍ കയറിയാലും ഹോണ്ട ഓടിക്കോളും. അധികം കാശുമുടക്കാനില്ലാത്തവര്‍ക്കായി ബ്രിയോ എന്ന ചെറിയ കാര്‍ ഇവര്‍ ഇറക്കിയിരുന്നു. പക്ഷേ, നാട്ടുകാര്‍ക്ക് അടുക്കാനൊരു മടി. വലിയവീട്ടില്‍ നിന്ന് വരുന്ന കുഞ്ഞല്ലേ അല്‍പം ബഹുമാനം ആവാമെന്ന് കരുതിക്കാണും. ഏതായാലും ഈ കുഞ്ഞിന് അധികം വെയില്‍ കൊള്ളേണ്ടി വന്നിട്ടില്ല. |
തലസ്ഥാനം സാംക്രമികരോഗ വിളനിലമാകുന്നു Posted: 02 Oct 2012 12:11 AM PDT തിരുവനന്തപുരം: വയനാട് ജില്ലയില്‍ പടര്‍ന്നുപിടിച്ച കോളറ തലസ്ഥാന ജില്ലയിലും റിപ്പോര്‍ട്ട് ചെയ്തതോടെ പരിഭ്രാന്തിയേറുന്നു. |
ഹരിതമിത്ര പുരസ്കാര ജേതാവ് ഇപ്പോള്‍ തട്ടുകടക്കാരന്‍ Posted: 02 Oct 2012 12:08 AM PDT ശാസ്താംകോട്ട: സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറികര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ ഹരിതമിത്ര പുരസ്കാരം നേടിയ കര്‍ഷകന്‍ പച്ചക്കറികൃഷി ഉപേക്ഷിച്ച് ജീവിക്കാന്‍ തട്ടുകട നടത്തുന്നു. |
സ്റ്റോക്കുണ്ടായിട്ടും സിലിണ്ടര്‍ നല്‍കിയില്ല; ഗ്യാസ് ഏജന്‍സിയില്‍ ബഹളം, റെയ്ഡ് Posted: 02 Oct 2012 12:02 AM PDT തൊടുപുഴ: സ്റ്റോക്കുണ്ടായിട്ടും പാചകവാതക സിലിണ്ടര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഗ്യാസ് ഏജന്‍സിയില്‍ ബഹളം. പരാതിയെ തുടര്‍ന്ന് റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ ഏജന്‍സിയില്‍ പരിശോധന നടത്തി. 480 സിലിണ്ടറുകള്‍ സ്റ്റോക്കുണ്ടായിട്ടും 250ഓളം സിലിണ്ടറുകള്‍ മാത്രമാണ് വിതരണം നടത്തിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. ബാക്കി സിലിണ്ടറുകള്‍ക്ക് ടോക്കണ്‍ നല്‍കിയ ശേഷം ബുധനാഴ്ച വിതരണം ചെയ്യാമെന്ന ഉറപ്പിലാണ് ഉപഭോക്താക്കള്‍ പിരിഞ്ഞുപോയത്. |
ശബരിമല റോഡുകള്‍ ശോച്യാവസ്ഥയില്‍ Posted: 01 Oct 2012 11:59 PM PDT പത്തനംതിട്ട: മണ്ഡല കാലമടുത്തിട്ടും ശബരിമല റോഡുകള്‍ ശോച്യാവസ്ഥയില്‍. ശബരിമലയിലേക്കുള്ള മൂന്ന് പ്രധാന പാതകള്‍ വികസിപ്പിക്കുന്നതിന്‍െറ ഭാഗമായി പ്രഖ്യാപിച്ച ഹെവി മെയിന്‍റനന്‍സ് പദ്ധതി അനിശ്ചിതമായി നീളുന്നു. പദ്ധതിയുടെ പേരില്‍ പല ഉദ്ഘാടനങ്ങളും നടന്നതാണ്. മണ്ണാറക്കുളഞ്ഞി-പമ്പ, കണമല-ഇലവുങ്കല്‍, കഞ്ഞിരപ്പള്ളി-എരുമേലി റോഡുകളാണ് ഹെവി മെയിന്‍റനന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. മണ്ണാറക്കുളഞ്ഞി-പമ്പ റോഡില്‍ ആദ്യത്തെ 32 കി.മീറ്ററില്‍ ആദ്യ റീച്ച് 17.12 കോടി രൂപക്ക് കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. |
സര്‍ക്കാര്‍ ഓഫിസുകളില്‍ വൈദ്യുതി ഉപയോഗത്തിന് ‘പരിധിയില്ല’ Posted: 01 Oct 2012 11:46 PM PDT കുറവിലങ്ങാട്: വൈദ്യുതി നിയന്ത്രണത്തിന് മാതൃകയാകേണ്ട സര്‍ക്കാര്‍ ഓഫിസുകളില്‍ വൈദ്യുതി പാഴാക്കുന്നു. കടപ്ളാമറ്റം, കുറവിലങ്ങാട് പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ഓഫിസുകളിലാണ് വൈദ്യുതി പാഴാക്കുന്നത്. സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുറവിലങ്ങാട് കെ.എസ്.ഇ.ബി ഓഫിസ് തന്നെയാണ് ഇതിന് മുന്നില്‍. കെ.എസ്.ഇ.ബി ഓഫിസ് മുറികളില്‍ ആളില്ലെങ്കിലും ലൈറ്റും ഫാനുകളും പ്രവര്‍ത്തിക്കുന്നത് പതിവാണ്. പഞ്ചായത്ത് ഓഫിസും പിന്നിലല്ല. കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മിക്ക ദിവസവും ബള്‍ബ് തെളിഞ്ഞുകിടക്കുന്നത്കാണാം. |
മക്കള്‍ പുറത്താക്കി; വൃദ്ധ ആത്മഹത്യക്കൊരുങ്ങി Posted: 01 Oct 2012 11:23 PM PDT ചെങ്ങന്നൂര്‍:മക്കള്‍ പുറത്താക്കിയതിനെ തുടര്‍ന്ന് 90കാരിയായ ദലിത് വൃദ്ധ ആത്മഹത്യക്കൊരുങ്ങി.നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ വീട്ടില്‍ എത്തിച്ചു.ഇവരുടെ മൂന്ന് മക്കള്‍ക്കെതിരെ കേസെടുത്തു. |
തൊഴിലുറപ്പ്: വ്യാപക തട്ടിപ്പ് നടക്കുന്നതായി ഓംബുഡ്സ്മാന്‍ വിലയിരുത്തല്‍ Posted: 01 Oct 2012 11:07 PM PDT കൊച്ചി: തൊഴിലുറപ്പ് പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ഇത് കൃത്യമായ കൈകളിലേക്കല്ല പോകുന്നതെന്ന് ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി നിയമിച്ചിരിക്കുന്ന ഓംബുഡ്സ്മാന്‍മാരുടെ വിലയിരുത്തല്‍. നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായും ഓംബുഡ്സ്മാന്‍മാരുടെ സംസ്ഥാനതല യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കലൂര്‍ റിന്യൂവല്‍ സെന്‍ററിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിയമിച്ച, പതിനാല് ജില്ലയില്‍ നിന്നുള്ള ഓംബുഡ്സ്മാന്‍മാരുടെ യോഗം നടക്കുന്നത്. |
സി.പി.എം-ബി.ജെ.പി.സംഘര്‍ഷം: വട്ടേക്കാട് വീടുകള്‍ക്കുനേരെ ആക്രമണം Posted: 01 Oct 2012 10:59 PM PDT കൊടകര: വട്ടേക്കാട് പ്രദേശത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെത്തുടര്‍ന്ന് മൂന്ന് വീടുകള്‍ക്കുനേരെ ആക്രമണം. ബൈക്കുകള്‍ തീവെക്കുകയും വാഴ കൃഷി നശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും എതിരെ കൊടകര പൊലീസ് കേസെടുത്തു. |
യു.എന്നില്‍ പാകിസ്താന് മറുപടിയുമായി എസ്.എം. കൃഷ്ണ Posted: 01 Oct 2012 10:55 PM PDT Image: യു.എന്‍: കശ്മീര്‍ വിഷയത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താന്‍ പ്രസിഡന്‍റ് ആസിഫലി സര്‍ദാരി നടത്തിയ പ്രസ്താവന അനുചിതമാണെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതു സംബന്ധിച്ച് ഇന്ത്യ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. കശ്മീര്‍ ജനത ഇത് അംഗീകരിച്ചതുമാണെന്ന് കൃഷ്ണ വ്യക്തമാക്കി. ജമ്മു-കശ്മീര്‍ സംബന്ധിച്ച് കഴിഞ്ഞ ആഴ്ച യു.എന്‍ ജനറല്‍ അസംബ്ളിയില്‍ ആസിഫലി സര്‍ദാരി നടത്തിയ പ്രസ്താവനക്കെതിരെയാണ് കൃഷ്ണ തിങ്കളാഴ്ച യു.എന്നില്‍ മറുപടി നല്‍കിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment