സ്വാഗതം
WELCOME

News Update..

Tuesday, October 30, 2012

കുടിവെള്ളമില്ലാതെ ജനം വലയുന്നു Madhyamam News Feeds

കുടിവെള്ളമില്ലാതെ ജനം വലയുന്നു Madhyamam News Feeds

Link to

കുടിവെള്ളമില്ലാതെ ജനം വലയുന്നു

Posted: 30 Oct 2012 12:13 AM PDT

മലയിന്‍കീഴ്: വിളപ്പില്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, മലയിന്‍കീഴ് പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. മഴ പെയ്തിട്ടും മലയോര പ്രദേശമായ നാല് പഞ്ചായത്തുകളില്‍ നാട്ടുകാര്‍ ടാങ്കറുകളിലെത്തിക്കുന്ന വെള്ളമാണ് ആശ്രയിക്കുന്നത്. വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പടവന്‍കോട്, ചെറുകോട്, പുളിയറക്കോണം എന്നിവിടങ്ങളിലാണ് വെള്ളം കിട്ടാക്കനിയായത്. നേരത്തെ പൊന്നറക്കുളം പമ്പ് ഹൗസില്‍നിന്ന് വെള്ളമെത്തിച്ചിരുന്നത് നിലച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്.

read more

മോഷണം: നാലുപേര്‍ പിടിയില്‍

Posted: 29 Oct 2012 11:57 PM PDT

അഞ്ചല്‍: വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ അഞ്ചംഗസംഘത്തിലെ നാലുപേരെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു.

read more

വിശ്വമലയാള മഹോത്സവത്തിന് തിരിതെളിഞ്ഞു

Posted: 29 Oct 2012 11:45 PM PDT

Image: 

തിരുവനന്തപുരം: കലയുടെയും സാഹിത്യത്തിന്റെയും ഭാഷയുടെയും ഉത്സവമായ വിശ്വമലയാള മഹോത്സവത്തിന് അനന്തപുരിയില്‍ തിരിതെളിഞ്ഞു. യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്.

read more

തൊഴിലുറപ്പ് അഴിമതി: വാത്തിക്കുടിയില്‍ കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് പോര്

Posted: 29 Oct 2012 11:24 PM PDT

ചെറുതോണി: വാത്തിക്കുടി പഞ്ചായത്തില്‍ ഭരണ കക്ഷികളായ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്നു. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമല്ലെന്നും വന്‍ ക്രമക്കേടുണ്ടെന്നും കേരള കോണ്‍ഗ്രസ് എം വാത്തിക്കുടി മണ്ഡലം കമ്മിറ്റി ആരോപിച്ചതോടെയാണ് മുന്നണി ബന്ധം ഉലയാന്‍ തുടങ്ങിയത്.

read more

പലിശ നിരക്ക് കുറച്ചില്ല; സാമ്പത്തി മേഖല ഗുരുതര ഭീഷണി യിലെന്ന് റിസര്‍വ് ബാങ്ക്

Posted: 29 Oct 2012 11:23 PM PDT

Image: 

ന്യൂദല്‍ഹി: ഇന്ത്യ സമ്പദ്വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധികളിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പോടെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വീണ്ടും വിസമ്മതിച്ചു. അതേസമയം വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന് വാണിജ്യ ബാങ്കുകള്‍ കേന്ദ്ര ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധന അനുപാതം 0.25 ശതമാനം കുറച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച വീണ്ടും താഴ്ത്തിയ റിസര്‍വ് ബാങ്ക് വൈകാതെ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയരുമെന്ന സൂചനയാണ് നല്‍കുന്നത്.

read more

പൈപ്പ് പൊട്ടി കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നു

Posted: 29 Oct 2012 11:20 PM PDT

കോഴഞ്ചേരി: മാലിന്യം നിറഞ്ഞ പാടശേഖരത്തിലൂടെയുള്ള ശുദ്ധജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നു.

read more

ജില്ലയില്‍ പ്ളാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു

Posted: 29 Oct 2012 11:16 PM PDT

പത്തനംതിട്ട: പ്ളാസ്റ്റിക് മുക്ത പത്തനംതിട്ട പദ്ധതി ഫയലില്‍ ഉറങ്ങുമ്പോള്‍ ജില്ലയില്‍ പ്ളാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു. ശബരിമല തീര്‍ഥാടനം മുന്‍കൂട്ടി കണ്ട് ഒരുവര്‍ഷം മുമ്പ് നടത്തിയ പ്രഖ്യാപനമാണ് എങ്ങുമെത്താതെ നില്‍ക്കുന്നത്.

read more

ജലസ്രോതസ്സുകളുടെ മലിനീകരണം: ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കും-മന്ത്രി തിരുവഞ്ചൂര്‍

Posted: 29 Oct 2012 11:12 PM PDT

കോട്ടയം: സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ മലിനീകരണം പരിഹരിക്കാന്‍ ജനപങ്കാളിത്തത്തോടെ ജലജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ .
തദ്ദേശഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ വിപുലമായ ജലസംരഷണ പദ്ധതികള്‍ നടപ്പാക്കിയാല്‍മാത്രമേ സമ്പൂര്‍ണ ജലസ്വാശ്രയത്വം നേടാന്‍കഴിയൂ. പ്രാദേശിക ജലജാഗ്രതാ സമിതികള്‍ രൂപവത്കരിച്ച് ജലസ്രോതസ്സുകള്‍ മാലിന്യമുക്തമായി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണ്.

read more

ഹൗസ്ബോട്ട് ദുരന്തം: ടൂറിസം മേഖല ഭീതിയില്‍; സുരക്ഷാ നടപടികളില്‍ വീഴ്ച

Posted: 29 Oct 2012 11:00 PM PDT

ആലപ്പുഴ: വിദേശ-തദ്ദേശീയ ടൂറിസ്റ്റുകള്‍ക്കായി കായല്‍സഞ്ചാരമൊരുക്കുന്ന ഹൗസ്ബോട്ട് മേഖലയില്‍ അടിക്കടിയുണ്ടാകുന്ന ദുരന്തം ടൂറിസം മേഖലയെ ഭീതിയിലാഴ്ത്തി. സീസണ്‍ ആരംഭിച്ചതോടെ ഉണ്ടായ അത്യാഹിതം ടൂറിസ്റ്റുകളെ കായല്‍ സഞ്ചാരത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറി. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും സുരക്ഷാനടപടികള്‍ ഉറപ്പാക്കുമെന്ന് പറയുന്ന അധികാരികള്‍ക്ക് ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് ആവര്‍ത്തിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഹൗസ്ബോട്ട് ലാഭക്കൊതിയുടെയും ചൂഷണത്തിന്‍െറയും വഴികളിലേക്ക് നീങ്ങുകയാണ്.

read more

ടൈഫോയ്ഡ്: കൊച്ചി മെഡിക്കല്‍ കോളജിലെ കാന്‍റീന്‍ അടപ്പിച്ചു

Posted: 29 Oct 2012 10:55 PM PDT

കളമശേരി: കൊച്ചി മെഡിക്കല്‍ കോളജില്‍ ടൈഫോയ്ഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രി കാന്‍റീന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടപ്പിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP