സ്വാഗതം
WELCOME

News Update..

Thursday, November 1, 2012

വിവരാവകാശ നിയമത്തില്‍ മാറ്റം വേണ്ടെന്ന നിര്‍ദേശത്തിന് അംഗീകാരം Madhyamam News Feeds

വിവരാവകാശ നിയമത്തില്‍ മാറ്റം വേണ്ടെന്ന നിര്‍ദേശത്തിന് അംഗീകാരം Madhyamam News Feeds

Link to

വിവരാവകാശ നിയമത്തില്‍ മാറ്റം വേണ്ടെന്ന നിര്‍ദേശത്തിന് അംഗീകാരം

Posted: 01 Nov 2012 01:04 AM PDT

Image: 

ന്യൂദല്‍ഹി: വിവരാവകാശ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തരുതെന്ന നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം. ഇത് ആര്‍.ടി.ഐ ആക്ടിവിസ്റ്റുകള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ആഹ്ളാദകരമായ വാര്‍ത്തയായി. കോണ്‍ഗ്രസ് പ്രസിഡന്‍്റ് സോണിയ ഗാന്ധിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമമാറ്റം വേണ്ടെന്ന തീരുമാനത്തിലെത്തിയത്.
വികസന-സാമൂഹിക വിഷയങ്ങളില്‍ മാത്രം സര്‍ക്കാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതി എന്ന തരത്തിലേക്ക് നിയമം മാറ്റാനായിരുന്നു നേരത്തെ നീക്കം നടന്നത്. ഇത് വന്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. പൊതുപരീക്ഷ, സര്‍ക്കാറിലേക്കുള്ള നിയമനം തുടങ്ങിയ വിവരങ്ങളും ലഭ്യമാക്കേണ്ടെന്നായിരുന്നു നിയമഭേദഗതി നിര്‍ദേശത്തില്‍ ഉണ്ടായിരുന്നത്. 2009ല്‍ തന്നെ ഭേദഗതിക്കായുള്ള നീക്കം തുടങ്ങിയെങ്കിലും ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്‍്റില്‍ അവതരിപ്പിച്ചിട്ടില്ല.
വിവരാവകാശ നിയമം വ്യക്തികളുടെ സ്വകാര്യതക്കുമേല്‍ കടന്നാക്രമണം നടത്താനുള്ളതാവരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ഒക്ടോബറില്‍ വിമര്‍ശമുന്നയിച്ചിരുന്നു. നിലവിലെ നിയമത്തില്‍ പഴുതുകളുണ്ടെന്ന ആശങ്കയും അദ്ദേഹം അറിയിച്ചിരുന്നു.

മലയാള മഹോല്‍സവം; വിവാദം കൊഴുക്കുന്നു

Posted: 01 Nov 2012 12:57 AM PDT

Image: 

തിരുവനന്തപുരം: വിശ്വമലയാള മഹോല്‍സവം സമാപനത്തിലേക്ക് കടക്കവെ വിവാദം കത്തുന്നു. മഹോല്‍സവത്തോടനുബന്ധിച്ചുള്ള പരിസ്ഥിതി സെമിനാറില്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് സുഗതകുമാരിയെ മാറ്റിയതു മുതല്‍ തുടക്കമിട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്കു കടക്കുകയാണ്. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലായിരുന്നു ‘നാളത്തെ കേരളം: വികസന കാഴ്ചപ്പാട്’ എന്ന പേരില്‍ സെമിനാര്‍ നടക്കേണ്ടിയിരുന്നത്. ഇതോടനുബന്ധിച്ച് നേരത്തെ പുറത്തിറക്കിയ സര്‍ക്കുലറില്‍ അധ്യക്ഷ സുഗതകുമാരിയായിരുന്നു. പിന്നീട് അവര്‍ അറിയാതെ സ്പീക്കര്‍ ജി.കാര്‍ത്തികേയനെ അധ്യക്ഷനാക്കി. എന്നാല്‍, കാര്‍ത്തികേയന്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ സെമിനാറിനെ കുറിച്ച് അനിശ്ചിതത്വമായി. അതിനിടെ, സെമിനാര്‍ മാറ്റിവെച്ചതായി മന്ത്രി കെ.സി. ജോസഫ് സുഗതകുമാരിയുടെ വീട്ടിലെത്തി അറിയിക്കുകയും ചെയ്തു. സെമിനാര്‍ നടത്തുന്ന കാര്യത്തില്‍ ചില വീഴ്ചകള്‍ ഉണ്ടായതായി സമ്മതിച്ച ജോസഫ് എല്ലാവരുടെയും സഹകരണത്തോടെ സെമിനാര്‍ പിന്നീട് നടത്തുമെന്നും അറിയിച്ചു.
ഇതിനിടെ, ആറന്‍മുള വിമാത്താവളമടക്കുള്ള പരിസ്ഥിതി വിഷയങ്ങളില്‍ സുഗതകുമാരി സ്വീകരിച്ച നിലപാടാണ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നിലെന്ന് ആരോപണമുയര്‍ന്നു. താന്‍ പരിപാടിയില്‍ പങ്കെടുത്താല്‍ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുമെന്ന് ചിലര്‍ പേടിക്കുന്നുവെന്ന് സുഗതകുമാരി ഈ വിഷയത്തോട് പ്രതികരിക്കുകയും ചെയ്തു. 34 വര്‍ഷമായി താന്‍ പരിസ്ഥിതി പ്രവര്‍ത്തന രംഗത്തുണ്ടെന്നും നിലപാടുകളില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതില്‍ അമര്‍ഷമുണ്ടെന്ന് സ്പീക്കന്‍ ജി.കാര്‍ത്തികേയനും പ്രതികരിച്ചു. സുഗതകുമാരിയെ മാറ്റിയാണ് തന്നെ അധ്യക്ഷനാക്കിയതെന്ന് അറിഞ്ഞിരുന്നില്ല. സ്പീക്കറുടെ പദവിയിലിരിക്കുന്നതിനാലാണ് കൂടുതല്‍ പ്രതികരിക്കാത്തതെന്നും കെ.സി ജോസഫ് നിര്‍ബന്ധിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.

മഹോല്‍സവത്തില്‍ നിന്ന് സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയിലെ ഭൂരിഭാഗം അംഗങ്ങളെയും ഒഴിവാക്കിയതായും ആക്ഷേപമുയര്‍ന്നു. അക്കാദമി വൈസ് പ്രസിഡണ്ടും നിരൂപകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് ആണ് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. നിര്‍വാഹക സമിതിയിലെ ആറംഗങ്ങളില്‍ അഞ്ചുപേരും വിശ്വ മലയാള മഹോല്‍സവവുമായി സഹകരിക്കുന്നില്ലെന്നും ബാലചന്ദ്രന്‍ പറഞ്ഞു. സുഗതകുമാരിയെ ഒഴിവാക്കിയതിനെതിരെയും ബാലചന്ദ്രന്‍ പ്രതികരിച്ചിരുന്നു.

സംവൃതാ സുനില്‍ വിവാഹിതയായി

Posted: 01 Nov 2012 12:19 AM PDT

Image: 

കണ്ണൂര്‍: ചലചിത്ര താരം സംവൃത സുനില്‍ വിവാഹിതയായി. പയ്യാമ്പലം ബേബി ബീച്ചിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സംവൃതയും കോഴിക്കോട് ചേവരമ്പലം സ്വദേശി അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. ഇന്ന് രാവിലെ 11.5നായിരുന്നു വിവാഹം.

സിനിമാ ലോകത്തുനിന്ന് സംവിധായകന്‍ ലാല്‍ ജോസ്, നടി മീര നന്ദന്‍, കുഞ്ചന്‍, അപര്‍ണ്ണനായര്‍ തുടങ്ങി ഏതാനും പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

അടുത്ത ബന്ധുക്കളും സുഹൃത്തുകള്‍ക്കും മാത്രമാണ് വിവാഹത്തിന് ക്ഷണം ഉണ്ടായിരുന്നത്. ക്ഷണക്കത്തുമായി എത്തിയവര്‍ക്ക് മാത്രമേ വിവാഹ വേദിയിലേക്ക് പ്രവേശ അനുമതി ഉണ്ടായിരുന്നുള്ളൂ.

ചേവരമ്പലത്തെ ജയരാജ്-പ്രീത ദമ്പതികളുടെ മകനായ അഖില്‍ കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്നി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ഞ്ചിനിയറാണ്. കണ്ണുരിലെ ഹോട്ടലുടമ ചാലാട്ടെ സുനില്‍ കുമാറിന്‍െറയും സാധനയുടെയും മകളാണ് സംവൃത.

സിനിമ പ്രവര്‍ത്തകര്‍ക്കും സൃഹൃത്തുക്കള്‍ക്കുമായി നവംബര്‍ ആറിന് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

്മമാസങ്ങള്‍ക്ക് മുമ്പേ സംവൃതയും-അഖിലും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം കോഴിക്കോട് ആര്യസമാജത്തില്‍ നടന്നിരുന്നു.

രണ്ടാമത്തെ സ്വകാര്യ കമ്പനിയുടെ ടാക്സികള്‍ ഉടന്‍ നിരത്തിലിറങ്ങും

Posted: 01 Nov 2012 12:19 AM PDT

Image: 

ദോഹ: രാജ്യത്ത് ടാക്സി സര്‍വീസ് നടത്താന്‍ കരാര്‍ ലഭിച്ച രണ്ടാമത്തെ സ്വകാര്യ കമ്പനിയുടെ കാറുകള്‍ ഔദ്യാഗികമായി ഉടന്‍ നിരത്തിലിറങ്ങും. അല്‍ ഇജാറ ഹോള്‍ഡിംഗ് കമ്പനിയാണ് അല്‍ മില്ല്യണ് ശേഷം ടാക്സി സര്‍വീസുമായി രംഗത്തെത്തുന്നത്. കമ്പനിയുടെ 80 ടാക്സികള്‍ പരീക്ഷണാര്‍ഥം ഓട്ടം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് സ്വകാര്യ കമ്പനികള്‍ക്കാണ് ടാക്സി സര്‍വീസ് നടത്താന്‍ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് അഞ്ച് വര്‍ഷത്തേക്ക് ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ കരാര്‍ നല്‍കിയിരിക്കുന്നത്. ആദ്യ കമ്പനിയായ അല്‍ മില്ല്യണ്‍ 300 ടാക്സികള്‍ കഴിഞ്ഞ ജൂലൈ ആദ്യം നിരത്തിലിറക്കിയിരുന്നു. കരാര്‍ ലഭിച്ച മൂന്നാമത്തെ കമ്പനിയായ പെട്രോ ഖത്തറിന്‍െറ ടാക്സികള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും.
മേല്‍ഭാഗത്ത് നേവിയുടെ നീല നിറമുള്ള നിസാന്‍ ആള്‍ട്ടിമ കാറുകളാണ് അല്‍ ഇജാറ നിരത്തിലിറക്കുന്നത്. ടാക്സിയെക്കുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ കോള്‍ സെന്‍റര്‍ (55700628) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കര്‍വ്വയുടെ അതേ യാത്രാനിരക്കായിരിക്കും അല്‍ ഇജാറയിലും.
ഇതിനിടെ, ഡിസംബര്‍ അവസാനത്തോടെ 200 ടാക്സികള്‍ കൂടി നിരത്തിലിറക്കുമെന്ന് അല്‍ മില്ല്യണ്‍ അധികൃതര്‍ അറിയിച്ചു. പരമാവധി 500 ടാക്സികള്‍ വീതം ഓടിക്കാനാണ് മൂന്ന് കമ്പനികള്‍ക്കും അനുമതി ലഭിച്ചിട്ടുള്ളത്.

പൊതുഗതാഗത ദിനം: ഇന്ന് സൗജന്യ യാത്ര

Posted: 01 Nov 2012 12:13 AM PDT

Image: 

ദുബൈ: പൊതുഗതാഗത ദിനമായ വ്യാഴാഴ്ച ഏഴരലക്ഷത്തോളം യാത്രക്കാര്‍ പൊതുയാത്രാ സൗകര്യം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നതായി ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായിര്‍. ‘ഈദ് ഇന്‍ ദുബൈ’യുടെ ഭാഗമായി ഷോപ്പിങ് മാളുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ വന്‍ ജനപങ്കാളിത്തമാണ് ആര്‍.ടി.എ പ്രതീക്ഷിക്കുന്നത്. മെട്രോയിലും ബസിലും വാട്ടര്‍ ബസിലും യാത്ര സൗജന്യമാണ്.
യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മതാര്‍ അല്‍ തായിര്‍ അഭ്യര്‍ഥിച്ചു. ‘ആരോഗ്യവാനാകൂ’ എന്നതാണ് ഇത്തവണ പൊതുഗതാഗത ദിനത്തിന്‍െറ പ്രമേയം. വാഹനങ്ങള്‍ ഓടിക്കുന്നതുമൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദം ഒഴിവാക്കാനും ആരോഗ്യം നിലനിര്‍ത്താനും പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
ദിവസവും 5-10 മിനുട്ട് നടക്കേണ്ടിവരുന്നത് വ്യായാമത്തിന് പകരമാകും. ഇന്ധനത്തിനും വാഹനത്തിന്‍െറ അറ്റകുറ്റപ്പണിക്കുമുള്ള ചെലവ് ലാഭിക്കാനാകും. അന്തരീക്ഷ മലിനീകരണവും അപകടങ്ങളും വലിയ തോതില്‍ കുറക്കാനുമാവുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി മൂന്നാംവര്‍ഷമാണ് നവംബര്‍ ഒന്നിന് ആര്‍.ടി.എ പൊതുഗതാഗത ദിനം ആചരിക്കുന്നത്. 2010ല്‍ അഞ്ചര ലക്ഷത്തോളം പേരും 2011ല്‍ ആറര ലക്ഷത്തോളം പേരും സൗജന്യമായി യാത്ര ചെയ്തു. ദുബൈ ഹെല്‍ത്ത്കെയര്‍ അതോറിറ്റിയുമായി ചേര്‍ന്ന് ദുബൈ ഹെല്‍ത്ത്കെയര്‍ സിറ്റി, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 മെട്രോ സ്റ്റേഷനുകളില്‍ ആരോഗ്യ ബോധവത്കരണ ശില്‍പശാലകളും സംഘടിപ്പിക്കുന്നുണ്ട്. അല്‍ ഗുബൈബ ബസ്സ്റ്റേഷനില്‍ രക്തദാന ക്യാമ്പും നടക്കും. ആദ്യമെത്തുന്ന 100 പേര്‍ക്ക് നോല്‍ കാര്‍ഡുകള്‍ സമ്മാനമായി നല്‍കും.
‘ലുക് ഫോര്‍ ദി കീ’ എന്ന പുതുമയാര്‍ന്ന മല്‍സരത്തില്‍ മെട്രോ സ്റ്റേഷനില്‍ ഒളിപ്പിച്ച താക്കോല്‍ കണ്ടെത്തുന്നവര്‍ക്ക് 10 ബൈക്കുകള്‍ സമ്മാനമായി നല്‍കും. പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ വ്യാഴാഴ്ച പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ആറുപേരില്‍ ആദ്യ മൂന്നുപേര്‍ക്ക് ഐപാഡുകളും മൂന്നുപേര്‍ക്ക് 500 ദിര്‍ഹം നോല്‍ റീചാര്‍ജും സൗജന്യമായി ലഭിക്കും. ആര്‍.ടി.എ ആസ്ഥാനത്ത് നടക്കുന്ന ബോധവത്കരണ ക്ളാസില്‍ ഡോ. ജോര്‍ജ് സണ്‍ പൊതുഗതാഗത സംവിധാനത്തിന്‍െറ മേന്മകളെക്കുറിച്ച് സംസാരിക്കും.മെട്രോസ്റ്റേഷനുകളിലും അല്‍ഗുബൈബ ബസ്സ്റ്റേഷനിലും അല്‍സീഫ് റോഡിലും നിരവധി കലാപരിപാടികളും ബോധവത്കരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

സ്കൂള്‍ബസ് ദുരന്തം വീണ്ടും; ആശങ്കയൊഴിയാതെ രക്ഷിതാക്കള്‍

Posted: 31 Oct 2012 11:57 PM PDT

Image: 

മസ്കത്ത്: സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി പായുന്ന സ്കൂള്‍ ബസുകള്‍ വീണ്ടും ദുരന്തം വിതക്കുന്നു. സ്കൂള്‍ അധികൃതര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സ്വകാര്യ വ്യക്തികളാണ് മിക്ക ഇന്ത്യന്‍ സ്കൂളുകള്‍ക്കും വേണ്ടി സുല്‍ത്താനേറ്റില്‍ സ്കൂള്‍ബസ് സേവനം നടത്തുന്നത്. അപകടമുണ്ടാകുമ്പോള്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന മട്ടില്‍ ഈ സ്വകാര്യവ്യക്തികള്‍ ഇരകളെ കൈയൊഴിയും. അപൂര്‍വം ഇന്ത്യന്‍ സ്കൂളുകള്‍ക്ക് മാത്രമാണ് ഒമാനില്‍ സ്വന്തമായി സ്കൂള്‍ബസ് സംവിധാനമുള്ളത്. സ്കൂള്‍ബസിന്‍െറ ഉത്തരവാദിത്തം സ്വകാര്യവാഹനമുടമയും രക്ഷിതാക്കളും തമ്മിലാണെന്ന ന്യായം പറഞ്ഞ് സ്കൂള്‍ അധികൃതരും അപകടമുണ്ടായാല്‍ തലയൂരും. ബാലന്‍ എന്ന മലയാളിയുടേതാണ് ബുധനാഴ്ച അപകടത്തില്‍പെട്ട സ്കൂള്‍ വാനെന്ന് വാഹനത്തിലുണ്ടായിരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍, ഈ വാനുകള്‍ തന്‍േറതല്ലെന്നും ഇപ്പോള്‍ ഒമാനികളുടെയാണെന്നുമാണ് ബാലന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോടു പ്രതികരിച്ചത്. നേരത്തേ ഫഞ്ചയില്‍ നിന്ന് വിദ്യാര്‍ഥികളെ സീബ് ഇന്ത്യന്‍ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന ഒമാനിയുടെ വാഹനം അപകടത്തില്‍പെട്ട് വര്‍ക്ഷോപ്പിലായതിനാല്‍ ഒമാനിയുടെ 20 വയസുള്ള മകനാണത്രെ അപകടത്തില്‍പ്പെട്ട വാഹനമോടിച്ചിരുന്നത്. ഈ ഡ്രൈവര്‍ അമിതവേഗതയിലാണ് വാഹനമോടിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോട് പരാതി പറഞ്ഞിരുന്നു. കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വാഹനം മാറ്റണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടാനിരിക്കെയാണ് അപകടം പത്തുവയസുകാരന്‍െറ ജീവന്‍ അപഹരിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മസ്കത്ത് നഗരത്തിലും മലയാളികളുടെ നിയന്ത്രണത്തിലുള്ള ട്രാന്‍സ്പോര്‍ട്ടിങ് കമ്പനികള്‍ ഒമാനി ഡ്രൈവര്‍മാരെ നിയോഗിച്ചാണ് ഇത്തരം സര്‍വീസുകള്‍ നടത്തുന്നത്. നിരവധി കുരുന്നുകളുടെ ഉത്തരവാദിത്വം ഏല്‍പിക്കാന്‍ മാത്രം പക്വതയെത്താത്ത യുവാക്കളാണ് ഇത്തരം വാഹനങ്ങളുടെ വളയം പിടിക്കാനെത്താറ്. പാന്‍ ചവച്ചും രഹരിയുടെ ആലസ്യത്തിലും അമിതവേഗതയില്‍ വാഹനമോടിക്കുന്ന പല ഡ്രൈവര്‍മാരും തങ്ങളെ തീ തീറ്റിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഉത്തരവാദിത്തബോധത്തോടെ സ്കൂള്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒമാനികളുടെ പേര് കൂടി ഇത്തരക്കാര്‍ കളഞ്ഞുകുളിക്കുകയാണെന്ന് ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സ്കൂള്‍-കോളജ് ബസുകള്‍ ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും അമിതവേഗം പാടില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കാറുമുണ്ട്.
വിദ്യാര്‍ഥികളുടെ യാത്രപ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതരെയും അംബാസഡറെയും സമീപിക്കുമെന്ന് സീബ് ഇന്ത്യന്‍ സ്കൂളിലെ രക്ഷിതാക്കള്‍ പറഞ്ഞു. ഇത് ഏതെങ്കിലുമൊരു ഇന്ത്യന്‍ സ്കൂള്‍ നേരിടുന്ന പ്രശ്നമല്ല. ഒമാനിലെ ഒട്ടുമിക്ക ഇന്ത്യന്‍ സ്കൂളുകളും സ്വന്തം സ്കൂള്‍ബസ് സംവിധാനമില്ലാത്തതിന്‍െറ പേരില്‍ വലിയ ആശങ്കള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. അപകടത്തില്‍ മരിച്ച ജാബിറിന്‍െറ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ എംബസിയും, മാതാപിതാക്കളുടെ ടിക്കറ്റ് ചെലവ് സ്കൂള്‍ വഹിക്കാനും ധാരണയായിട്ടുണ്ടെന്ന് രക്ഷിതാക്കളുടെ പ്രതിനിധികള്‍ പറഞ്ഞു.

ഹറം വികസനം: സ്ഥലമെടുപ്പ് മുഹര്‍റം പകുതിയോടെ

Posted: 31 Oct 2012 11:54 PM PDT

Image: 

മക്ക: മക്ക ഹറം വികസനത്തിന്‍െറ ഭാഗമായി ആറ് മേഖലകളിലെ സ്ഥലമെടുപ്പ് മുഹര്‍റം പകുതിയോടെ ആരംഭിക്കും. സ്ഥലം അളന്ന് പരിശോധിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഏകദേശം 300 കോടി റിയാല്‍ ഇതിന് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് ഹറം വടക്കേ മുറ്റ വികസന സമിതി കണക്കാക്കിയിട്ടുണ്ട്.
ശിഅ്ബ് ആമിര്‍, ഫലഖ്, ജബലുല്‍ ഇബാദി, ജബലുല്‍ മദാഫിഅ്, ജര്‍വല്‍, ജബലുല്‍ കഅ്ബ, ജബലുല്‍ ഖല്‍അ, ജബലു അജിയാദ് എന്നീ ഭാഗങ്ങളിലാണ് സ്ഥലമെടുപ്പ്്. ഇവിടങ്ങളില്‍ നിന്നായി 1800 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനാണ് പരിപാടി. ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ താമസിക്കുന്ന 400 ഓളം ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ടുമെന്‍റുകളും ഇതിലുള്‍പ്പെടും. സ്കൂളുകള്‍, പള്ളികള്‍, ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ എന്നിവ പൊളിച്ചുമാറ്റുന്നതിന് വിദ്യാഭ്യാസ, മതകാര്യ, ധനകാര്യ വകുപ്പുകളുമായി സഹകരിച്ച് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഇത്രയും കെട്ടിടങ്ങളിലേക്ക് വൈദ്യുതിബന്ധം മുഹര്‍റം പകുതിയോടെ വിഛേദിക്കാനും തീരുമാനിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചുനീക്കുന്നതിന്‍െറ മുന്നോടിയായി നഷ്ടപരിഹാര നടപടികള്‍ക്ക് ഉടമകളോട് മതിയായ രേഖകളുമായി ബന്ധപ്പെട്ട ഓഫിസിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഹറം വടക്കേ മുറ്റം വികസനത്തെ തുരങ്കങ്ങളുമായി ബന്ധിപ്പിക്കുക, രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍, മൂന്ന് ബസ് സ്റ്റേഷനുകള്‍ എന്നീ പദ്ധതികളും ഇത്രയും സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിലുള്‍പ്പെടും. ഹറമിന്‍െറ തെക്ക് കിങ് അബ്ദുല്‍അസീസ് വഖഫിന് പിറകിലും ഹാറത് സാദയില്‍ പഴയ ചൈല്‍ഡ് ആശുപത്രിക്കു മുമ്പിലുമാണ് റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്. കിങ് അബ്ദുല്‍ അസീസ് വഖഫിന് മുന്‍ഭാഗത്തും ഹയ് ബീബാന്‍, ഗസ എന്നിവിടങ്ങളിലാണ് ബസ്സ്റ്റേഷനുകള്‍.

ബര്‍റാകിന് പത്ത് ദിവസം തടവ്

Posted: 31 Oct 2012 11:48 PM PDT

Image: 

കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിനെതിരെ പ്രസംഗിച്ചു എന്ന കുറ്റത്തിന് അറസ്റ്റിലായ മുന്‍ എം.പിയും പ്രതിപക്ഷ നിരയിലെ പ്രമുഖനുമായ മുസല്ലം അല്‍ ബര്‍റാകിന് സുപ്രീം കോടതി പത്ത് ദിവസം തടവ് വിധിച്ചു. ഇതേ തുടര്‍ന്ന് ബര്‍റാകിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കഴിഞ്ഞമാസം 15ന് ഡിറ്റര്‍മിനഷേന്‍ സ്ക്വയറില്‍ നടന്ന റാലിയില്‍ അമീറിനെതിരെ പ്രകോപനപരമായ രീതിയില്‍ സംസാരിച്ചു എന്നാണ് എന്ന കുറ്റം ചുമത്തിയാണ് ബര്‍റാകിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നത്. തന്‍െറ ദീവാനിയയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ഇന്നലെ സുപ്രീം കോടതിയില്‍ നടത്തിയ തെളിവെടുപ്പില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ച ബര്‍റാക് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ്, തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്തതില്‍ പ്രതിഷേധിച്ച് രാജി സമര്‍പ്പിച്ച വാണിജ്യ-വ്യവസായ മന്ത്രി അനസ് അല്‍ സാലിഹ്, ഭരണഘടനാ സംരക്ഷണ ദേശീയ മുന്നണി സെക്രട്ടറി ജനറല്‍ അഹ്മദ് അല്‍ ദായീന്‍ എന്നിവരെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്‍െറ അഭിഭാകരായ മുഹമ്മദ് അല്‍ ജാസിം, അബ്ദുറഹ്മാന്‍ അല്‍ ബര്‍റാക്, ഫാഇസ് അല്‍ ജാദിഅ് എന്നിവര്‍ വ്യക്തമാക്കി.
ബര്‍റാകിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുദിവസവും പ്രതിപക്ഷ പ്രവര്‍ത്തകര്‍ കോടതി ആസ്ഥാനമായ പാലസ് ഓഫ് ജസ്റ്റിസിന് സമീപം തമ്പടിച്ചിരുന്നു. മുന്‍ സ്പീക്കര്‍ അഹ്മദ് അല്‍ സഅ്ദൂന്‍, മുന്‍ എം.പിമാരായ ജംആന്‍ അല്‍ ഹര്‍ബശ്, ഫൈസല്‍ അല്‍ മുസ്ലിം, ഖാലിദ് അല്‍ താഹൂസ്, ഫലഹ് അല്‍ സവ്വാഹ് തുടങ്ങിയവരൊക്കെ ഇവിടെയെത്തിയിരുന്നു.
അമീറിനെതിരെ പ്രസംഗിച്ചതിന്‍െറ പേരില്‍ രണ്ടാഴ്ചക്കിടെ അറസ്റ്റിലാവുന്ന അഞ്ചാമത്തെ മുന്‍ എം.പിയാണ് ബര്‍റാക്. ഫലഹ് അല്‍ സവ്വാഹ്, ഖാലിദ് അല്‍ താഹൂസ്, ബദര്‍ അല്‍ ദാഹൂം, ഉസാമ അല്‍ മുനവ്വര്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ദിവസങ്ങള്‍ കസ്റ്റഡിയില്‍വെച്ചതിനുശേഷം വന്‍തുക ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. തങ്ങളുടെ നിരയിലെ ഏറ്റവും പ്രമുഖനും സര്‍ക്കാറിന്‍െറ കടുത്ത വിമര്‍ശകനുമായ ബര്‍റാകിനെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം കനപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ കൂട്ടായ്മ. ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന റാലി ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കാനുള്ള വേദിയാക്കുന്നതിന് പരമാവധി ആളുകളെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണഘടനാ സംരക്ഷണ ദേശീയ മുന്നണിയുടെ ബാനറില്‍ അണിനിരക്കുന്ന പ്രതിപക്ഷം.

ചെന്നൈക്കടുത്ത് സുരക്ഷാ ബോട്ട് മറിഞ്ഞ് മലയാളി ഉള്‍പ്പെടെ ആറു പേരെ കാണാതായി

Posted: 31 Oct 2012 11:38 PM PDT

Image: 

ചെന്നൈ: തമിഴ്നാട്-ആന്ധ്ര തീരങ്ങളില്‍ ആഞ്ഞടിക്കുന്ന നിലം ചുഴലിക്കാറ്റിലും പേമാരിയിലും പെട്ട് ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ ഇടിച്ചുകയറിയ കപ്പലിലുണ്ടായിരുന്നവര്‍ കയറിയ സുരക്ഷാബോട്ട് മറിഞ്ഞ് ആറു പേരെ കാണാതായി. കാണാതായവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. കാസര്‍കോട് ബന്ദടുക്ക സ്വദേശി ജോമോന്‍ ജോസഫിനെയാണ് കാണാതായത്.
കപ്പലിലുണ്ടയിരുന്നവരെ രക്ഷിക്കാനെത്തിയ സുരക്ഷാ ബോട്ട് മറിയുകയായിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം ബുധനാഴ്ച തന്നെ കണ്ടെത്തി.

കാണാതായവര്‍ക്കായി നാവിക സേനയും തീരരക്ഷാ സേനയും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.

എണ്ണയുമായി മുംബൈ തുറമുഖത്ത് നിന്ന് വരികയായിരുന്ന പ്രതിഭാ കാവേരി എന്ന കപ്പലാണ് തീരത്തുനിന്ന് 25 കിലോമീറ്റര്‍ അകലെവെച്ച് കാറ്റിലകപ്പെട്ട് ദിശതെറ്റി തുറമുഖത്തെ മണല്‍ തിട്ടയില്‍ ഇടിച്ച് കയറിയത്.

കപ്പലില്‍40 ഓളം ജീവനക്കാരുണ്ടായിരുന്നു. ഇവരില്‍ 32പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഞാന്‍ സ്വാര്‍ഥനായ കളിക്കാരനല്ല -മെസ്സി

Posted: 31 Oct 2012 11:36 PM PDT

Image: 

ഫുട്ബാള്‍ കളത്തില്‍ ലയണല്‍ മെസ്സിയുടെ മഹത്വം ഇന്ന് ചോദ്യംചെയ്യപ്പെടാത്തതാണ്. കളി നിയന്ത്രിക്കുകയും ഗോളടിക്കുകയും ഗോളടിപ്പിക്കുകയുമൊക്കെ ചെയ്ത് 21ാം നൂറ്റാണ്ടിന്‍െറ ഈ ഫുട്ബാള്‍ ജീനിയസ് കാല്‍പന്തിന്‍െറ കളം നിറഞ്ഞുനില്‍ക്കുകയാണിപ്പോള്‍. തുടര്‍ച്ചയായ നാലാം തവണയും ലോകത്തെ മികച്ച ഫുട്ബാളര്‍ക്കുള്ള ‘ഫിഫ ബാലണ്‍ ഡി ഓര്‍’ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്ന ബാഴ്സലോണയുടെ ഈ അര്‍ജന്‍റീനാ താരം യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് കഴിഞ്ഞ ദിവസം സൂറിച്ചില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. പുരസ്കാരം സ്വീകരിച്ചശേഷം മെസ്സി ഒരു സ്പാനിഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍നിന്ന്...
? എതിരാളികളുടെ ഫൗള്‍ പ്രയോഗങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കുഞ്ഞുന്നാളിലേ പരിശീലിച്ചിരുന്നോ.

  • ചെറുപ്പം മുതല്‍ ഒരേ ശൈലിയിലാണ് ഞാന്‍ കളിച്ചുവരുന്നത്. സത്യം പറഞ്ഞാല്‍, അന്ന് ഫൗളുകളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

?ബാഴ്സലോണയിലെ തുടക്കം നല്ല ഓര്‍മകളാണോ സമ്മാനിച്ചത്.

  • നല്ല ഓര്‍മകള്‍ക്കൊപ്പം നല്ലതല്ലാത്ത ഓര്‍മകളും കൂട്ടുണ്ടായിരുന്നു. ബാഴ്സലോണയില്‍ എല്ലാം പുതിയതായാണ് അന്ന് എനിക്ക് അനുഭവപ്പെട്ടത്. കുടുംബത്തെയും കൂട്ടുകാരെയും വിട്ട് ദൂരദേശത്തെ ജീവിതവുമായി പൊരുത്തപ്പെടുക തുടക്കത്തില്‍ പ്രയാസകരമായിരുന്നു. അതോടൊപ്പം പരിക്കുകാരണം ആദ്യഘട്ടത്തില്‍ കളിക്കാനും കഴിഞ്ഞില്ല. തുടക്കം കടുപ്പമേറിയതായിരുന്നുവെന്നതാണ് സത്യം.

? ആരായിരുന്നു റോള്‍മോഡല്‍.

  • അര്‍ജന്‍റീനാ മിഡ്ഫീല്‍ഡര്‍ പാബ്ളോ അയ്മറായിരുന്നു എന്‍െറ ആരാധനാപാത്രം. റിവര്‍പ്ളേറ്റിന്‍െറ താരമായിരുന്ന അയ്മറിന്‍െറ കേളീശൈലി ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എല്ലായ്പ്പോഴും അദ്ദേഹത്തിന്‍െറ പിന്നാലെയായിരുന്നു എന്‍െറ ചിന്തകള്‍.

? ഉയരക്കുറവ് കാരണം പ്രശ്നങ്ങളുണ്ടായിരുന്നോ.

  • ഉയരം എനിക്കൊരിക്കലും പ്രശ്നം സൃഷ്ടിച്ചിരുന്നില്ല. സ്കൂളിലും ഫുട്ബാളിലുമൊക്കെ ഞാന്‍ എന്നും ഏറ്റവും ചെറിയവനായിരുന്നു.

? ബാഴ്സയുടെ അക്കാദമിയില്‍ ടിറ്റോ വിലാനോവക്കു കീഴില്‍ പരിശീലിക്കുന്നതുവരെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഇടംകിട്ടിയിരുന്നില്ലല്ലോ. ആ ഘട്ടത്തില്‍ എല്ലാം ഉപേക്ഷിക്കാന്‍ തോന്നിയിരുന്നോ.

  • ഒരിക്കലുമില്ല. നിരന്തര പരിശീലനവുമായി മുന്നോട്ടുപോവുകയും സ്വപ്നസാക്ഷാത്കാരത്തിനായി കഠിനാധ്വാനം ചെയ്യുകയുമായിരുന്നു ഉദ്ദേശ്യം. ടിറ്റോ വന്നതോടെ ഞാന്‍ കളിക്കാന്‍ തുടങ്ങിയത് ഭാഗ്യമായി.

? ഇന്ന് ബാഴ്സലോണ സീനിയര്‍ ടീം കോച്ചെന്ന നിലയില്‍ ടിറ്റോ പഴയതില്‍നിന്ന് മാറിയിട്ടുണ്ടോ.

  • യൂത്ത് ടീമില്‍ ഞങ്ങളെ പരിശീലിപ്പിച്ച അതേ ടിറ്റോയാണ് ഇപ്പോഴും. അന്ന് ഞങ്ങളോട് പെരുമാറിയ അതേ രീതിയിലാണ് ഇപ്പോഴും അദ്ദേഹത്തിന്‍െറ പെരുമാറ്റം.

? അന്ന് ഏതു രീതിയിലായിരുന്നു കളത്തില്‍ താങ്കളെ വിന്യസിച്ചിരുന്നത്.

  • വ്യത്യസ്തമായ ശൈലിയിലായിരുന്നു കളി. ഒരു സ്ട്രൈക്കര്‍ക്ക് തൊട്ടുപിന്നിലായിരുന്നു എന്‍െറ സ്ഥാനം. വിങ്ങില്‍ രണ്ടു കളിക്കാര്‍ വേറെയും. അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളായിരുന്നു എന്‍േറതെന്ന് പറയാം.

? മറ്റുള്ളവരെ ഗോളടിക്കാന്‍ സഹായിക്കുന്നതില്‍ താങ്കള്‍ ഏറെ മുന്നിലാണിന്ന്. മുമ്പ് ‘സെല്‍ഫിഷ്’ ആയ കളിക്കാരനായിരുന്നോ.

  • ഞാന്‍ സ്വാര്‍ഥനായ കളിക്കാരനാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അങ്ങനെ ചിന്തിക്കുന്ന ആളുകളുണ്ടാവാമെങ്കിലും.

? പെപ്പ് ഗ്വാര്‍ഡിയോള സ്ഥാനമൊഴിഞ്ഞതോടെ ബാഴ്സലോണയുടെ ലീഡര്‍ എന്ന സ്ഥാനം താങ്കള്‍ക്കാണോ.

  • മുന്‍വര്‍ഷങ്ങളിലേതുപോലെയാണ് എനിക്ക് കാര്യങ്ങള്‍ ഇപ്പോഴും. എല്ലാവര്‍ക്കും അവരുടെ റോള്‍ എന്തെന്ന് വ്യക്തമായ ബോധ്യമുണ്ട്. ഈ ടീമിലെ ആളുകളെ നോക്കൂ. അവര്‍ക്കൊരിക്കലും ഒരു ലീഡറെ ആവശ്യമില്ല.

? മഹദ് നേട്ടങ്ങള്‍ക്കുവേണ്ടിയാണ് താങ്കള്‍ പന്തുതട്ടുന്നത്. ആ അര്‍ഥത്തില്‍ പെലെയോടും മറഡോണയോടും ഓരോ ദിവസവും മത്സരിക്കുകയല്ലേ ചെയ്യുന്നത്.

  • ഓരോ ദിവസവും കളി മെച്ചപ്പെടുത്താനാണ് എന്‍െറ പരിശ്രമം. എന്നിട്ടും ആളുകള്‍ ഇതിഹാസതാരങ്ങളായ അവരുമായി എന്നെ താരതമ്യം ചെയ്യാന്‍ തയാറാകുന്നുവെങ്കില്‍ അതിശയകരം തന്നെ.

? നിങ്ങളുടെ മകന്‍ തിയാഗോ, റൊസാരിയോ സെന്‍ട്രലിന്‍െറയോ റിവര്‍പ്ളേറ്റിന്‍െറയോ ആരാധകനായാല്‍.

  • അത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

? ഒരു ഫുട്ബാളറെന്ന നിലക്ക് നിങ്ങള്‍ അവന് നല്‍കുന്ന ഉപദേശം എന്തായിരിക്കും.

  • അവന് ആരായിത്തീരാനാണോ ആഗ്രഹം അതാണ് നടക്കേണ്ടത്. വളര്‍ന്നു വരുമ്പോള്‍ ഏതു മേഖലയാണോ അവന്‍ തെരഞ്ഞെടുക്കുന്നത്, അതിനെ ഞാനും അവന്‍െറ മറ്റുള്ളവരുമെല്ലാം സന്തോഷത്തോടെ പിന്തുണക്കും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP