പലിശ നിരക്ക് വൈകാതെ കുറഞ്ഞു തുടങ്ങും -ഫെഡറല്‍ ബാങ്ക് എം.ഡി Madhyamam News Feeds |
- പലിശ നിരക്ക് വൈകാതെ കുറഞ്ഞു തുടങ്ങും -ഫെഡറല്‍ ബാങ്ക് എം.ഡി
- അംബാനി സഹോദരന്‍മാര്‍ക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെജ്രിവാള്‍
- തമിഴ്നാട്ടില്‍ 285 ദലിത് കുടിലുകള്‍ക്ക് തീയിട്ടു
- പത്മനാഭസ്വാമി ക്ഷേത്രം സ്വത്ത് കേസില്‍ വി.എസ് കക്ഷിചേരും
- യു.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ മുരളിയുടെ വിമര്‍ശം
- സംഘര്‍ഷത്തിനിടെ മരണം: ഏഴുപേര്‍ പിടിയില്‍
- ഹാരിസണ്‍ പ്ളാന്‍േറഷന്‍: മിച്ചഭൂമി ലാന്‍ഡ് ബാങ്കില്‍ ചേര്‍ത്തുതുടങ്ങി
- ലോറി സ്റ്റാന്‍ഡിലെ ഫീസ് പിരിവ് ഒഴിവാക്കും
- കള്ളനോട്ട് കേസ്: തക്ലി 16 വരെ എന്‍.ഐ.എ കസ്റ്റഡിയില്‍
- ജല അതോറിറ്റി റോഡുകളെ വെള്ളത്തിലാക്കുന്നു
പലിശ നിരക്ക് വൈകാതെ കുറഞ്ഞു തുടങ്ങും -ഫെഡറല്‍ ബാങ്ക് എം.ഡി Posted: 09 Nov 2012 01:14 AM PST Image: കോഴിക്കോട്: റിസര്‍വ് ബാങ്കിന്‍െറ നയങ്ങള്‍ ശരിയായ പാതയിലാണെന്നും പലിശ നിരക്കുകള്‍ വൈകാതെ കുറഞ്ഞു തുടങ്ങുമെന്നുമാണ് തന്‍െറ പ്രതീക്ഷയെന്നും ഫെഡറല്‍ ബാങ്ക് എം.ഡി.യും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍. അടുത്ത ഒരു വര്‍ഷത്തിനിടെ 0.50 ശതമാനം മുതല്‍ 0.75 ശതമാനം വരെ കുറവ് പലിശ നിരക്കില്‍ പ്രതീക്ഷിക്കമെന്നും ’മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ധനകമ്മി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ധനമന്ത്രാലയവും കേന്ദ്ര സര്‍ക്കാറും ആരംഭിച്ചു കഴിഞ്ഞു. ഈ നടപടികള്‍ പ്രാബല്ല്യത്തില്‍ ആവുന്നതോടെ പണപ്പെരുപ്പം കുറഞ്ഞു തുടങ്ങും. അപ്പോള്‍ പലിശ നിരക്ക് കുറയ്ക്കുന്നതിന് നേരിട്ടുള്ള നടപടികള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് പ്രതീക്ഷിക്കാം. 2013 ജനുവരി മുതല്‍ ഇത് തുടങ്ങുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘എന്നാല്‍ പണലഭ്യത ഉയര്‍ന്നത് കൊണ്ട് മാത്രം പലിശ നിരക്ക് കുറയില്ല. വയ്പകള്‍ക്കുള്ള ഡിമാന്‍റ് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. കൂടാതെ എട്ട് - ഒമ്പത് ശതമാനം നിക്ഷേപ നിരക്കുകള്‍ നിലനില്‍ക്കുമ്പോള്‍ വായ്പാ നിരക്ക് കുറയുന്നതിന് പരിധിയുണ്ട്’ -ശ്യം ശ്രീനിവാസന്‍ പറഞ്ഞു. വായ്പകളുടെ അളവിനെക്കാള്‍ ഗുണമേന്മയുള്ള വായ്പകള്‍ക്കാണ് താന്‍ മുന്‍ഗണനല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി വൈകാതെ 30 പുതിയ ശാഖകള്‍ കൂടി ആരംഭിക്കും. മെച്ചപ്പെട്ട ബാങ്കിങ് സാങ്കേതിക വിദ്യക്കായി പണം മുടക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. |
അംബാനി സഹോദരന്‍മാര്‍ക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെജ്രിവാള്‍ Posted: 09 Nov 2012 12:51 AM PST Image: ന്യൂദല്‍ഹി: അംബാനി സഹോദരന്‍മാര്‍ക്ക് സ്വിസ് ബാങ്കില്‍ കോടികളുടെ കള്ള പണ നിക്ഷേപമുണ്ടെന്ന് ആരോപണവുമായി അരവിന്ദ് കെജ്രിവാള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 500 കോടി രൂപയുടെ നിക്ഷേപമാണ് സ്വിസ് ബാങ്കിലുള്ളത്. മുകേഷ്അംബാനിക്കും അനില്‍ അംബാനിക്കും 100 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇവരുടെ മാതാവ് കോകില ബെന്‍ അംബാനിയുടെ പേരിലും കോടികളുടെ നിക്ഷേപമുണ്ടെന്ന് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സ്വിസ് ബാങ്കില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുള്ള കോര്‍പ്പറേറ്റുകളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ് കെജ്രിവാള്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള 700 ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍ 2001ലാണ് ബാങ്ക് അധികതര്‍ ഇന്ത്യക്ക് കൈമാറിയത്. ഇവരില്‍ 10 പേരുടെ വിവരങ്ങളാണ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. |
തമിഴ്നാട്ടില്‍ 285 ദലിത് കുടിലുകള്‍ക്ക് തീയിട്ടു Posted: 09 Nov 2012 12:40 AM PST Image: ധര്‍മപുരി: തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ നായ്ക്കന്‍കോട്ടയില്‍ ദലിതുകള്‍ക്കുനേരെ സംഘടിത ആക്രമണം. ഇവിടുത്തെ കോളനികളില്‍ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ 285ഓളം കുടിലുകള്‍ തകര്‍ന്നു. സവര്‍ണ വിഭാഗത്തില്‍ പെട്ട യുവതി കോളനിയിലെ ദലിത് യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു.തുടര്‍ന്നാണ് ഒരു പറ്റം പേര്‍ ദലിതുകള്‍ തിങ്ങിപാര്‍ക്കുന്ന കോളനികളില്‍ എത്തി അക്രമം അഴിച്ചുവിട്ടത്. എന്നാല്‍,ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കോളനിയിലുള്ളവര്‍ അക്രമികള്‍ വരുന്നതറിഞ്ഞ് അയല്‍ ഗ്രാമങ്ങളിലേക്ക്് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. |
പത്മനാഭസ്വാമി ക്ഷേത്രം സ്വത്ത് കേസില്‍ വി.എസ് കക്ഷിചേരും Posted: 08 Nov 2012 11:23 PM PST Image: തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സ്വത്ത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്‍ കക്ഷി ചേരുന്നു. ക്ഷേത്ര സ്വത്ത് സംബന്ധിച്ച് അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനെതിരെ സി.പി.എം രംഗത്ത് വന്നിരുന്നു. അമികസ് ക്യൂറി രാജ ഭക്തി കാണിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുടനെയാണ് വി.എസിന്റെ നീക്കം. അമികസ് ക്യൂറിയുടെ നീതിബോധത്തെ സംശയിക്കണമെന്ന് വി.എസ് പ്രതികരിക്കുകയും ചെയ്തു. കോടതിയുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ കേസിന്റെ നടപടിക്രമങ്ങള്‍ നീക്കാനാണ് വി.എസിന്റെ തീരുമാനം. |
യു.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ മുരളിയുടെ വിമര്‍ശം Posted: 08 Nov 2012 11:07 PM PST Image: കോഴിക്കോട്: കോണ്‍ഗ്രസ് എംഎല്‍എമാരെ നിയന്ത്രിക്കല്‍ ഐക്യ ജനാധിപത്യമുന്നണി കണ്‍വീനറുടെ ജോലിയല്ലെന്ന് കെ.മുരളീധരന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് പി.പി തങ്കച്ചനെതിരെ വിമര്‍ശനവുമായി മുരളീധരന്‍ രംഗത്തുവന്നത്. എം.എല്‍.എമാരെ നിയന്ത്രിക്കല്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ചെയ്യുമെന്നും മുരളി പറഞ്ഞു. പി.സി ജോര്‍ജിനെപ്പോലുള്ളവരെ നിയന്ത്രിക്കുകയാണ് തങ്കച്ചന്‍ ചെയ്യേണ്ടത്. |
സംഘര്‍ഷത്തിനിടെ മരണം: ഏഴുപേര്‍ പിടിയില്‍ Posted: 08 Nov 2012 10:53 PM PST പൂവാര്‍: പുതിയതുറയില്‍ സമീപവാസികള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ മരിച്ചസംഭവത്തില്‍ ഏഴുപേര്‍ പൊലീസ് പിടിയില്‍. |
ഹാരിസണ്‍ പ്ളാന്‍േറഷന്‍: മിച്ചഭൂമി ലാന്‍ഡ് ബാങ്കില്‍ ചേര്‍ത്തുതുടങ്ങി Posted: 08 Nov 2012 10:48 PM PST പുനലൂര്‍: കിഴക്കന്‍മേഖലയില്‍ ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ (എച്ച്.എം.എല്‍) മിച്ചഭൂമി ഏറ്റെടുത്ത് ലാന്‍ഡ് ബാങ്കില്‍ ചേര്‍ത്തുതുടങ്ങി. മിച്ചഭൂമി ഏറ്റെടുക്കാന്‍ രൂപവത്കരിച്ച ദ്രുതകര്‍മസേനയുടെ നേതൃത്വത്തിലാണ് തെന്മല വാലി എസ്റ്റേറ്റ് മേഖലയില്‍ വ്യാഴാഴ്ച മുതല്‍ ക്യാമ്പ്ചെയ്ത് ഭൂമി ഏറ്റെടുക്കുന്നത്. തെന്മല, ആര്യങ്കാവ് വില്ലേജുകളില്‍ 383 ഏക്കര്‍ മിച്ചഭൂമിയുണ്ടെന്നും ഇത് സര്‍ക്കാറിലേക്ക് വിട്ടുകൊടുക്കാന്‍ തയാറാണെന്നും ഹാരിസണ്‍ മാനേജ്മെന്‍റ് ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ റവന്യുസംഘം രണ്ടുമാസംമുമ്പ് മിച്ചഭൂമി കണ്ടെത്തി അളന്നുതിരിച്ചു. |
ലോറി സ്റ്റാന്‍ഡിലെ ഫീസ് പിരിവ് ഒഴിവാക്കും Posted: 08 Nov 2012 10:39 PM PST തൊടുപുഴ: പുനര്‍നിര്‍മാണ ഭാഗമായി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം ലോറി സ്റ്റാന്‍ഡിലേക്ക് മാറ്റുന്നതിനാല്‍ ലോറി ഉടമകളില്‍ നിന്ന് ഫീസ് പിരിക്കുന്നത് ഒഴിവാക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. തൊടുപുഴ മാര്‍ക്കറ്റിലെ പഴയകെട്ടിടങ്ങളിലുള്ളവരെ അടുത്തയാഴ്ചയോടെ ഒഴിപ്പിക്കാനും തീരുമാനമായി. |
കള്ളനോട്ട് കേസ്: തക്ലി 16 വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ Posted: 08 Nov 2012 10:38 PM PST Image: കൊച്ചി: കരിപ്പൂര്‍ കള്ളനോട്ട് കേസില്‍ പ്രതിചേര്‍ത്ത താഹിര്‍ മെര്‍ച്ചന്‍റ് എന്ന താഹിര്‍ തക്ലിയെ കൊച്ചിയിലെ എന്‍.ഐ.എ. കോടതി നവംബര്‍ 16 വരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. തക്ലിയെ ഇന്നു രാവിലെ നാലരക്ക് മുംബൈയില്‍നിന്നുള്ള ട്രെയിനിലാണ് കൊച്ചിയില്‍ എത്തിച്ചത്. റാസല്‍ഖൈമയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് 72.5 ലക്ഷത്തിന്റെ കള്ളനോട്ട് 2008 ഓഗസ്റ്റ് 16ന് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്‍്റലിജന്‍സ് പിടികൂടിയതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച അന്വേഷണം കഴിഞ്ഞ ജനുവരിയില്‍ എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് തക്ലിയെ ഈ കേസില്‍ എന്‍.ഐ.എ പ്രതി ചേര്‍ത്തു. 1993 ലെ മുംബൈ സ്ഫോടനക്കേസില്‍ പ്രതിയായ മെര്‍ച്ചന്‍റ് അവിടെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു. |
ജല അതോറിറ്റി റോഡുകളെ വെള്ളത്തിലാക്കുന്നു Posted: 08 Nov 2012 10:36 PM PST തിരുവല്ല: മാസം മുമ്പ് ടാറിങ് കഴിഞ്ഞ റോഡ് പൈപ്പ് പൊട്ടി കുഴിയായതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു. കെ.എസ്.ടി.പി യുടെ മേല്‍നോട്ടത്തില്‍ ടാര്‍ ചെയ്ത തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയില്‍ തിരുവല്ല മാര്‍ക്കറ്റ് ജങ്ഷന് സമീപമാണ് കുടിവെള്ളവിതരണ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടത്. വെള്ളം കെട്ടിക്കിടക്കുന്ന കുഴിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. രണ്ടാഴ്ച കഴിഞ്ഞിട്ടും കുഴി അടക്കാത്തതിനെ തുടര്‍ന്നാണ് തദ്ദേശവാസികള്‍ വാഴ നട്ട് പ്രതിഷേധിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment