ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍ Madhyamam News Feeds |
- ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍
- റിലയന്‍സ് വീണ്ടും ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കമ്പനി
- പരിശോധനകള്‍ പ്രഹസനം; അനധികൃത അറവുശാലകള്‍ പെരുകുന്നു
- സി.ഐ ക്ക് നേരെ മണല്‍ മാഫിയ ആക്രമണം
- കോട്ടയം നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് വിജ്ഞാപനമായി
- വണ്ണപ്പുറത്തിന്‍െറ മികവില്‍ തൊടുപുഴ നേടി
- കണ്ടെയ്നര്‍ മേല്‍പ്പാലം തകര്‍ന്നത് നിര്‍മാണത്തിലെ പിഴവുമൂലമെന്ന് സൂചന
- വേണം ജനപ്രതിനിധികളുടെ ജാഗ്രതയും ജനപിന്തുണയും
- മണി പൊലീസ് കസ്റ്റഡിയില്‍
- പ്രവാസികള്‍ക്ക് വോട്ടവകാശം
ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍ Posted: 28 Nov 2012 01:15 AM PST Image: ജോധ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കൊല്‍ക്കത്ത സ്വദേശിനി അനന്ദിതാ ദാസിനെയാണ് ഔദ്യാഗികവസതിയിലെ ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ജോധ്പൂര്‍ വ്യോമസേനാ ഓഫീസില്‍ തന്നെ ജോലിചെയ്യുന്ന ഭര്‍ത്താവിനൊപ്പമാണ് അനന്ദിതാ താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മഹാത്മാ ഗാന്ധി ആശുപത്രിയിലെത്തിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രതിരോധമന്ത്രാലയം വക്താവ് എസ്.ഡി ഗോസ്വാമി പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. |
റിലയന്‍സ് വീണ്ടും ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കമ്പനി Posted: 28 Nov 2012 12:29 AM PST Image: മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം റിലയന്‍സ് ഇന്റസ്ട്രീസ് തിരിച്ചു പിടിച്ചു. ചൊവ്വാഴ്ച്ച കമ്പനിയുടെ ഓഹരി വില 1.66 ശതമാനം ഉയര്‍ന്നതോടെയാണ് ടി.സി.എസിനെയാണ് റിലയന്‍സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ചൊവ്വാഴ്ച്ചത്തെ ക്ലോസിങ് നിരക്കില്‍ 2,54,377 കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം. അതേസമയം ടി.സി.എസിന്റെ മൂല്യം 2,53,479 കോടിയും. കമ്പനിയുടെ ആകെ ഓഹരികളെ ഒരു ദിവസത്തെ ഓഹരിവിലകൊണ്ട് ഗുണിച്ചാണ് കമ്പനിയുടെ വിപണി മൂല്യം കാണുന്നത്. ഓഹരി വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഓഹരിയുടെ വിപണി മൂല്യവും മാറും. വിപണി മൂല്യത്തിന്റ കാര്യത്തില്‍ ഐ.ടി.സിക്കാണ് മൂന്നാം സ്ഥാനം. കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി എന്നിവയാണ് തൊട്ടു പിന്നില്‍. |
പരിശോധനകള്‍ പ്രഹസനം; അനധികൃത അറവുശാലകള്‍ പെരുകുന്നു Posted: 27 Nov 2012 11:24 PM PST വള്ളക്കടവ്: പരിശോധനകള്‍ പ്രഹസനമാകുന്നു; നഗരത്തില്‍ അനധികൃത അറവുശാലകള്‍ പെരുകുന്നു. മാലിന്യനിര്‍മാര്‍ജനത്തിന്‍െറ ഭാഗമായി അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശമുണ്ടെങ്കിലും ഇതുവരെ പാലിക്കപ്പെട്ടില്ല. കഴിഞ്ഞദിവസം വെങ്ങാനൂര്‍ ചന്തയില്‍ നിന്ന് വാങ്ങിയ മാട്ടിറച്ചയില്‍ പുഴു കണ്ടെത്തിയതാണ് അവസാനത്തെ സംഭവം. ഇത്തരം കടകള്‍ക്ക് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കാന്‍ പോലും ആരോഗ്യവകുപ്പ് തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അറവുശാലകളില്‍ നിന്നുള്ള മാലിന്യം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുന്നത്. മാംസാവശിഷ്ടങ്ങള്‍ റോഡരികിലും തോടുകളിലും കുടിവെള്ള സ്രോതസ്സുകളിലും നിക്ഷേപിക്കാറുണ്ട്. പാതയോരത്ത് ഇറച്ചി വ്യാപാരം പാടില്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കുന്നില്ല. പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടിയ മാംസാവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ കുമിഞ്ഞ്കൂടുകയാണ്. അറവുലാശകളുള്ളയിടങ്ങളില്‍ മാത്രമേ ലൈസന്‍സ് അനുവദിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. ഇവിടെ വെട്ടുന്ന ഇറച്ചി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. |
സി.ഐ ക്ക് നേരെ മണല്‍ മാഫിയ ആക്രമണം Posted: 27 Nov 2012 11:18 PM PST കോന്നി: മണല്‍ കടത്ത് സംഘത്തെ പിടികൂടാന്‍ ശ്രമിച്ച സി.ഐ ക്ക് നേരെ ആക്രമണം. ഐരവണ്‍ ആറ്റുവശം മുരുകന്‍ കോവിലിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. ആറ്റുവശം ഭാഗത്ത് മണല്‍കടത്ത് നടക്കുന്നത് അറിഞ്ഞ് എത്തിയതായിരുന്നു കോന്നി സി.ഐ എം.ആര്‍. മധുബാബുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം. |
കോട്ടയം നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് വിജ്ഞാപനമായി Posted: 27 Nov 2012 11:14 PM PST കോട്ടയം: കോട്ടയം നഗരസഭാ ചെയര്‍മാന്‍, വൈസ്ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനമിറക്കി. ധാരണപ്രകാരം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സണ്ണി കല്ലൂരും വൈസ്ചെയര്‍മാന്‍ പദവിയില്‍നിന്ന് മായക്കുട്ടി ജോണും രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജില്ലാ വ്യവസായകേന്ദ്രം ഓഫിസര്‍ വരണാധികാരിയായി ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് ചെയര്‍മാന്‍െറയും ഉച്ചക്ക് രണ്ടിന് വൈസ്ചെയര്‍മാന്‍െറയും തെരഞ്ഞെടുപ്പ് നടക്കും. 52 അംഗ നഗരസഭയില്‍ യു.ഡി.എഫ് പക്ഷത്ത് 29 അംഗങ്ങളും എല്‍.ഡി.എഫ് പക്ഷത്ത് 18 പേരുമാണുള്ളത്. കോണ്‍ഗ്രസ്-24, കേരളകോണ്‍ഗ്രസ് (എം)-നാല്, ജനതാദള്‍ (വീരേന്ദ്രകുമാര്‍ വിഭാഗം)-ഒന്ന് എന്നിങ്ങനെയാണ് യു.ഡി.എഫ് കക്ഷിനില. ഇവരെകൂടാതെ ഒരുസ്വതന്ത്രനും ബി.ജെ.പിക്ക് നാലും അംഗങ്ങളുണ്ട്. കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍ യു.ഡി.എഫിനെ അനുകൂലിച്ചപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. |
വണ്ണപ്പുറത്തിന്‍െറ മികവില്‍ തൊടുപുഴ നേടി Posted: 27 Nov 2012 11:09 PM PST കട്ടപ്പന: ഇടുക്കി റവന്യൂ ജില്ലാ സ്കൂള്‍ കായിക മേളയില്‍ വണ്ണപ്പുറത്തിന്‍െറ ചിറകിലേറി തുടര്‍ച്ചയായി അഞ്ചാം തവണയും തൊടുപുഴ ഉപജില്ല്ളക്ക് ഓവറോള്‍. കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി ഗ്രൗണ്ടില്‍ നടന്ന കായിക മേളയില്‍ 337 പോയന്‍റ് നേടിയാണ് തൊടുപുഴ ഓവറോള്‍ ചാമ്പ്യന്മാരായത്. ഇതില്‍ 244 പോയന്‍റും ദേശീയ കായിക പരിശീലകന്‍ തോമസ് മാഷ് പരിശീലനം നല്‍കുന്ന വണ്ണപ്പുറം എസ്.എന്‍ വി.എച്ച്.എസ്.എസി ന്‍െറ സംഭാവനയായിരുന്നു. |
കണ്ടെയ്നര്‍ മേല്‍പ്പാലം തകര്‍ന്നത് നിര്‍മാണത്തിലെ പിഴവുമൂലമെന്ന് സൂചന Posted: 27 Nov 2012 11:04 PM PST വൈപ്പിന്‍: വല്ലാര്‍പാടം-ബോള്‍ഗാട്ടി കണ്ടെയ്നര്‍ മേല്‍പ്പാലം തകര്‍ന്നത് നിര്‍മാണത്തിലെ സാങ്കേതിക പിഴവു മൂലമെന്ന് സൂചന. അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി നിര്‍മാണത്തിലും പിഴവുകളുണ്ട്. ഇതു മൂലമണ് പാലം വന്നു ചേരുന്ന ഭാഗത്തെ മണല്‍ ഊര്‍ന്നു പോകുകയും സ്ളാബ് ഇടിഞ്ഞതുമെന്നാണ് ആരോപിക്കപ്പെടുന്നത്. റോഡും പാലവുമായി ബന്ധിപ്പിക്കുന്ന ഗ്യാപ്പ് സ്ളാബാണ് തകര്‍ന്നത്. പാലം നിര്‍മിച്ച കണ്‍സ്ട്രക്ഷന്‍സ് കമ്പനിതൊഴില്‍ വൈദഗ്ധ്യമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെയാണ് നിര്‍മാണത്തിന് കരാര്‍ ഏല്‍പ്പിച്ചിരുന്നതെന്ന് ആരോപണമുണ്ട്. |
വേണം ജനപ്രതിനിധികളുടെ ജാഗ്രതയും ജനപിന്തുണയും Posted: 27 Nov 2012 10:58 PM PST Image: Subtitle: അവഗണനയില്‍ അലിയുന്ന അലീഗഢ് സ്വപ്നങ്ങള്‍ -4 അലീഗഢ് പദ്ധതിയുടെ തുടക്കത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ മെല്ലപ്പോക്ക് കടുത്ത ജനകീയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അലീഗഢ് മലപ്പുറത്ത് ചൂടേറിയ വിഷയമായി. ഇതില്‍നിന്ന് പാഠമുള്‍കൊണ്ട് തെരഞ്ഞെടുപ്പാനന്തരം എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍നിലപാടില്‍നിന്ന് വിത്യസ്തമായി നടപടികള്‍ വേഗത്തിലാക്കി. 2009 ജനുവരി 27ന് പെരിന്തല്‍മണ്ണ ചേലാമലയില്‍ ഭൂമി ഏറ്റെടുത്തുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതുമുതല്‍ ഭൂമികൈമാറ്റംവരെയുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്. അലീഗഢ് കേന്ദ്രത്തിന് സ്ഥലമേറ്റെടുത്ത് നല്‍കുന്നതിലും അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും കേരള സര്‍ക്കാര്‍ കാണിച്ച അത്മാര്‍ഥതയും ഔുക്യവും എടുത്തുപറയേണ്ടതായിരുന്നു. എന്നാല്‍, ഈ ആവേശവും ചടുലതയും കേന്ദ്രസര്‍ക്കാറും യു.പി.എയും തുടര്‍നടപടികളില്‍ കാണിച്ചില്ല. ഭൂമി ഏറ്റുവാങ്ങിയ അലീഗഢ് യൂണിവേഴ്സിറ്റിയും നാടിന്‍െറ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നാണ് യാഥാര്‍ഥ്യം. 16 മാസത്തിനുള്ളില്‍ 335.99 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയത് ചരിത്രത്തിലാദ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. 280 ഭൂവുടമകള്‍ക്ക് മുഴുവന്‍ തുകയും നഷ്ടപരിഹാരമായി നല്‍കിയാണ് സമയബന്ധിതമായി ഭൂമി ഏറ്റെടുത്തത്. 39,51,36,000 രൂപ ഭൂവുടമകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചു. ഒന്നാം ഘട്ടത്തില്‍ 121.76 ഏക്കര്‍ ഭൂമിയുടെ രേഖകളും രണ്ടാം ഘട്ടത്തില്‍ 214.23 ഏക്കര്‍ ഭൂമിയുടെ രേഖകളും കേരളം അലീഗഢ് അധികൃതര്‍ക്ക് കൈമാറി. മലപ്പുറം കലക്ടര്‍ എം.സി. മോഹന്‍ദാസിന്‍െറ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ.കെ. ഗോപാലന്‍, മുന്‍ പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ജോയി ജോണ്‍, സ്പെഷല്‍ തഹസില്‍ദാര്‍മാരായ പി.വി. രാംദാസ്, എം.വി. കൃഷ്ണന്‍കുട്ടി, അസി.സ്പെഷന്‍ ഓഫിസര്‍ കെ.ടി. അലി അസ്ക്കര്‍, അബ്ദുല്‍ സലാമിന്‍െറ നേതൃത്വത്തിലുള്ള സര്‍വേയര്‍ ടീം തുടങ്ങിയവരടങ്ങുന്ന 41 സംഘത്തിന്‍െറ അശ്രാന്ത പരിശ്രമത്തിന്‍െറ ഫലമാണ് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കിയത്. 250 മുതല്‍ 300വരെ ഏക്കര്‍വരെ ഭൂമിയാണ് സര്‍വ്വകലാശാല സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. 2009 ജനുവരി 27നാണ് പെരിന്തല്‍മണ്ണ ചോലാമലയിലെ ഭൂമി ഫാസ്റ്റ്ട്രാക്ക് സംവിധാനത്തിലൂടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. 2009 ഡിസംബര്‍ 21ലെ ഉത്തരവ് പ്രകാരം ഭൂമി ഏറ്റെടുക്കലിന് സ്പെഷല്‍ തഹസില്‍ദാര്‍മാരെയും സര്‍വേയര്‍ സംഘത്തെയും നിയോഗിച്ചു. 2009 ജൂണ്‍ 19ന് പെരിന്തല്‍മണ്ണ സിവില്‍സ്റ്റേഷനില്‍ സര്‍വേ സംഘത്തിന്‍െറ ഓഫിസ് തുറക്കുകയും ജൂലൈ ആദ്യം ഭൂമി ഏറ്റെടുക്കലിന് നടപടി തുടങ്ങുകയുമുണ്ടായി. സ്ഥലമെടുപ്പ് സംഘം ആദ്യമായി ചേലാമലയില്‍ പരിശോധന നടത്തുന്നതിനിടെ പ്രദേശത്തെ കര്‍ഷകര്‍ സംഘടിച്ച് സംഘത്തെ തടഞ്ഞിരുന്നു. സ്ഥലത്തിന് ഉചിതമായി നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു ആവശ്യം. തുക സംബന്ധിച്ച് വ്യക്തമായ ഉറപ്പ് കിട്ടിയതോടെ ഭൂവുടമകള്‍ സഹകരിച്ചു. വ്യാപകമായ കുടിയൊഴിപ്പിക്കലില്ലാതെയും മോശമല്ലാത്ത നഷ്ടപരിഹാരം നല്‍കിയുമാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ഭൂമിക്ക് വില നിശ്ചയിക്കാന്‍ കലക്ടറും മുന്‍ എം.എല്‍.എ വി.ശശികുമാറും ഒമ്പത് തവണയാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്. ഒന്നാംഘട്ടത്തില്‍ 103 ഭൂവുടമകളില്‍നിന്ന് രജിസ്റ്റര്‍ ചെയ്തുവാങ്ങിയത് 111.96 ഏക്കര്‍ ഭൂമിയാണ്. ലാന്‍റ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുത്ത 9.80 ഏക്കര്‍ ഭൂമി കൂടിചേര്‍ത്തുള്ളതാണ് ആദ്യഘട്ടത്തില്‍ കൈമാറിയ 121.76 ഏക്കര്‍ ഭൂമി. ഇതിന് 13,13,96,066 രൂപ ഭൂവുടമകള്‍ക്ക് കൈമാറി. രണ്ടാംഘട്ടത്തില്‍ 176 കൈവശക്കാരില്‍നിന്ന് 214.23 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 25.95 ഏക്കര്‍ ലാന്‍റ് അക്വിസിഷന്‍ നടപടിയിലൂടെ ഏറ്റെടുത്തു. റോഡിനാവശ്യമായ 5.37 ഏക്കറടക്കം 214.23 ഏക്കറാണ് രണ്ടാം ഘട്ടത്തില്‍ സര്‍വ്വകലാശാലക്ക് കൈമാറിയത്. 26,37,40,225 രൂപ പ്രതിഫലമായി നല്‍കി. ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ വിലപേശിയാണ് ഏഴ് മാസത്തിനുള്ളില്‍ ആദ്യഘട്ടവും ഒമ്പത് മാസത്തിനുള്ളില്‍ രണ്ടാംഘട്ടവും ഏറ്റെടുത്തത്. * അവഗണനയില്‍ അലിയുന്ന അലീഗഢ് സ്വപ്നങ്ങള്‍* മുളയിലേ നുള്ളാന്‍ നീക്കങ്ങള്‍; വഴിയില്‍ മുള്ളുവിതറി ഉദ്യോഗസ്ഥവൃന്ദം* പഠിച്ചു തീരുന്നില്ല, പരാധീനതയുടെ പാഠങ്ങള്‍(അവസാനിച്ചു)
|
Posted: 27 Nov 2012 10:50 PM PST Image: തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം മണിയെ ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കൂടുതല്‍ ചോദ്യം ചെയ്യാന്‍ മണിയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നെടുങ്കണ്ടം ടിബിയില്‍ വെച്ച് മണിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നവംബര്‍ 21ന് പുലര്‍ച്ചെയാണ് മണിയെ പ്രത്യേക അന്വേഷണസംഘം കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തി അറസ്റ്റു ചെയ്തത്.
|
Posted: 27 Nov 2012 10:42 PM PST Image: തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഇന്ന് ചര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായി പ്രവാസികളുടെ വോട്ടര്‍പട്ടിക കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. ഓട്ടോ മിനിമം ചാര്‍ജ്ജ് 15 രൂപയാക്കണമെന്ന തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ശബരിമല ചീഫ് കമ്മീഷണറായി നിയമിക്കാനും തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് അത് ഉപയോഗപ്പെടുത്തിയത്.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment