കോണ്‍ഗ്രസിനെതിരെ സുബ്രഹ്മണ്യം സ്വാമി തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലേക്ക് Madhyamam News Feeds |
- കോണ്‍ഗ്രസിനെതിരെ സുബ്രഹ്മണ്യം സ്വാമി തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലേക്ക്
- സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനുള്ള നടപടിക്ക് മുന്‍തൂക്കം -കാര്‍ഷിക സര്‍വകലാശാല വി.സി
- കുറ്റങ്ങള്‍ പൊലീസില്‍ ചാര്‍ത്തി ജില്ലാസമാധാന യോഗം
- ആശുപത്രി ഉടമകളുടേത് വ്യാജ പ്രചാരണം -നഴ്സസ് അസോസിയേഷന്‍
- ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്
- കണ്ണൂരിലും തളിപ്പറമ്പിലും തിരുവഞ്ചൂരിനെതിരെ പോസ്റ്റര്‍
- സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് വാഴ്ചയെന്ന് വി.എസ്
- കടുവാസങ്കേതം: കേന്ദ്ര നിര്‍ദേശമുണ്ടെന്ന് വിവരാവകാശ രേഖ
- കടുവാ സങ്കേതം: പ്രചാരണം അടിസ്ഥാനരഹിതം -വനം മന്ത്രി
- സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 23,000ത്തില്‍ താഴെ
കോണ്‍ഗ്രസിനെതിരെ സുബ്രഹ്മണ്യം സ്വാമി തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലേക്ക് Posted: 03 Nov 2012 12:30 AM PDT Image: ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി മേധാവി സുബ്രഹ്മണ്യം സ്വാമി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഈ നീക്കം അറിയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ശനിയാഴ്ച ഹരജി സമര്‍പിക്കുമെന്ന് അദ്ദേഹം കുറിച്ചു. |
സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനുള്ള നടപടിക്ക് മുന്‍തൂക്കം -കാര്‍ഷിക സര്‍വകലാശാല വി.സി Posted: 03 Nov 2012 12:28 AM PDT മണ്ണുത്തി: കാര്‍ഷിക സര്‍വകലാശാല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ വേണ്ട നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് പുതുതായി ചുമതലയേറ്റ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. വൈസ് ചാന്‍സലറായി ചുമതലയേറ്റ ശേഷം സര്‍വകലാശാല ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. |
കുറ്റങ്ങള്‍ പൊലീസില്‍ ചാര്‍ത്തി ജില്ലാസമാധാന യോഗം Posted: 03 Nov 2012 12:19 AM PDT കാസര്‍കോട്: മാസത്തിലൊരിക്കല്‍ കൂടേണ്ട ജില്ലാതല സമാധാന യോഗം മൂന്ന് മാസത്തിനുശേഷം ചേര്‍ന്നപ്പോള്‍ കുറ്റമെല്ലാം പൊലീസിന്. വെള്ളിയാഴ്ചത്തെ കലക്ടറേറ്റില്‍ ചേര്‍ന്ന സമാധാന യോഗമാണ് പുതിയ തീരുമാനങ്ങള്‍ ഒന്നുമെടുക്കാതെ പൊലീസിന് മേല്‍ കുതിരകയറുക എന്ന ഏക അജണ്ടയില്‍ അവസാനിച്ചത്്. കോണ്‍ഗ്രസും ബി.ജെ.പിയും വിട്ടുനിന്ന യോഗത്തില്‍ മധുര്‍ പഞ്ചായത്തില്‍ അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളായിരുന്നു മുസ്ലിംലീഗിനെ പ്രതിനിധാനം ചെയ്ത് ജില്ലാ പ്രസിഡന്‍റ് ചെര്‍ക്കളം അബ്ദുല്ലയും ട്രഷറര്‍ എ. അബ്ദുറഹ്മാനും ഉന്നയിച്ചത്്. മധുരിലെ വര്‍ഗീയ സ്വഭാവമുള്ള 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഒറ്റ പ്രതികളെ പോലും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് ചെര്‍ക്കളം ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേയും അനുബന്ധ സംഘടനകളിലും ഉള്‍പ്പെട്ടവരാണ് പ്രതികള്‍. ഇവരെ പിടികൂടാന്‍ പൊലീസിന് ഭയമാണ്. മധുരില്‍ ചാരായ മാഫിയയുമായി ചേര്‍ന്ന് ഇക്കൂട്ടര്‍ നടത്തുന്ന തേര്‍വാഴ്ച കാരണം ഒരു വിഭാഗത്തില്‍പെട്ട 45ഓളം കുടുംബങ്ങള്‍ക്ക് പ്രദേശത്ത് നിന്ന് കുടിയൊഴിയേണ്ടി വന്നു. പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങളും മറ്റും ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുമ്പോള്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് എ. അബ്ദുറഹ്മാന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയുടെ കൊടികള്‍ മാറ്റുകയും എതിര്‍പാര്‍ട്ടിയുടേത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്താല്‍ മുസ്ലിംലീഗ് സമാധാനയോഗം ബഹിഷ്കരിക്കും. മധുര്‍ പഞ്ചായത്തിലെ സമാധാനയോഗം പൊലീസ് എത്താത്തതിനാല്‍ നടക്കാതെ പോയതും വിമര്‍ശിക്കപ്പെട്ടു. വര്‍ഗീയ കേസുകളില്‍ ഏറെയും നിരപരാധികളാണ് പ്രതികളാകുന്നതെന്നും ഇരു വിഭാഗത്തിലുംപെട്ട യഥാര്‍ഥ പ്രതികള്‍ പുറത്താണെന്നും വിമര്‍ശമുയര്‍ന്നു. |
ആശുപത്രി ഉടമകളുടേത് വ്യാജ പ്രചാരണം -നഴ്സസ് അസോസിയേഷന്‍ Posted: 03 Nov 2012 12:14 AM PDT കണ്ണൂര്‍: സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ പിടിവാശിയാണ് നഴ്സുമാരുടെ സമരം നീളുന്നതിന് കാരണമെന്നും വ്യാജ പ്രചാരണങ്ങളാണ് അവര്‍ നടത്തുന്നതെന്നും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. |
ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ് Posted: 02 Nov 2012 11:58 PM PDT മലപ്പുറം: ജില്ലയിലെ നാല് ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി ഓഫിസുകളിലായിരുന്നു റെയ്ഡ്. ഏജന്‍റുമാര്‍ ഓഫിസുകളില്‍ അവിഹിതമായി നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച് പരാതികള്‍ വ്യാപകമായ സാഹചര്യത്തിലായിരുന്നു റെയ്ഡ്. ലൈസന്‍സ് തരപ്പെടുത്തി നല്‍കാന്‍ പണം നല്‍കുന്നതായും ഓഫിസ് ഫയലുകള്‍ ഏജന്‍റുമാര്‍ നേരിട്ടെത്തി കൈകാര്യം ചെയ്യുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. പരിശോധന സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഡിവൈ.എസ്.പി പി. അബ്ദുല്‍ഹമീദ് പറഞ്ഞു. വൈകീട്ട് മൂന്നരയോടെയായിരുന്നു റെയ്ഡ്. മിക്ക ഓഫിസുകളിലും ഏജന്‍റുമാര്‍ ഇടപാടുകള്‍ നേരത്തെ അവസാനിപ്പിച്ചതിനാല്‍ കാര്യമായ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. |
കണ്ണൂരിലും തളിപ്പറമ്പിലും തിരുവഞ്ചൂരിനെതിരെ പോസ്റ്റര്‍ Posted: 02 Nov 2012 11:47 PM PDT Image: കണ്ണൂര്‍: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കണ്ണൂരിലും തളിപ്പറമ്പിലും പോസ്റ്റര്‍. വളപട്ടണം പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവങ്ങള്‍ക്കു ശേഷം കെ.സുധാകരന്‍ എം.പിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിര്‍ പ്രസ്താവനകളിറക്കിയിരുന്നു. ഇതു വിവാദമായതിനു പിന്നാലെയാണ് യൂത്ത് കോണ്‍്ഗ്രസിന്റെ പേരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ചില പോസ്റ്റുകളില്‍ പറയുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് പോസ്റ്റുകള്‍ പതിച്ചത്. |
സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് വാഴ്ചയെന്ന് വി.എസ് Posted: 02 Nov 2012 11:45 PM PDT Image: തിരുവനന്തപുരം: ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ രാജ്ഭവനു മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം തുടങ്ങി. ആശാന്‍ സ്ക്വയറില്‍നിന്ന് പ്രകടനമായാണ് എം.എല്‍.എമാര്‍ എത്തിയത്. സത്യഗ്രഹം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാവിരുദ്ധമായ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ ഗര്‍വണര്‍ക്ക് നിവേദനം നല്‍കും. 118ാം വകുപ്പ് ഉറപ്പു നല്‍കുന്ന, എം.എല്‍.എമാര്‍ക്ക് വോട്ട്ചെയ്യാനുള്ള അവകാശം നിഷേധിക്കാതിരിക്കുക,വനിതാ സംവരണം എടുത്തുകളയാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടത്തുന്നത്. ഓര്‍ഡിനന്‍സ് പിന്‍വലിക്കാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. |
കടുവാസങ്കേതം: കേന്ദ്ര നിര്‍ദേശമുണ്ടെന്ന് വിവരാവകാശ രേഖ Posted: 02 Nov 2012 11:35 PM PDT കല്‍പറ്റ: വയനാടിനെ കടുവാസങ്കേതമാക്കാന്‍ കേന്ദ്ര നിര്‍ദേശമുണ്ടെന്നും ജനങ്ങളുടെ ആശങ്ക അസ്ഥാനത്തല്ലെന്നും ഇതുസംബന്ധിച്ച വിവരാവകാശ രേഖ ഇതിന് തെളിവാണെന്നും നെന്മേനിക്കുന്ന് ഗ്രാമശ്രീ സ്വാശ്രയസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡെ. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വന്യജീവി വിഭാഗം) ഓഫിസില്‍ നിന്നാണ് വിവരാവകാശ രേഖ ലഭിച്ചത്. |
കടുവാ സങ്കേതം: പ്രചാരണം അടിസ്ഥാനരഹിതം -വനം മന്ത്രി Posted: 02 Nov 2012 11:33 PM PDT കല്‍പറ്റ: വയനാട് വന്യമൃഗ സംരക്ഷണകേന്ദ്രം കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുമെന്നും ഇതുകൊണ്ട് നാട്ടുകാര്‍ക്ക് ഒട്ടനവധി പ്രയാസങ്ങളുണ്ടാകുമെന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് വനം മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ഔദ്യാഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. |
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 23,000ത്തില്‍ താഴെ Posted: 02 Nov 2012 11:28 PM PDT Image: കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 22,880തില്‍ എത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2860ലുമെത്തി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ച 120 രൂപ കുറഞ്ഞിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment