തുറമുഖ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിക്ക് പിന്നില്‍ മണല്‍ ലോബിയുടെ സമ്മര്‍ദം Posted: 05 Nov 2012 01:08 AM PST കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തെ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിക്ക് പിന്നില്‍ മണല്‍ ലോബിയുടെ ശക്തമായ സമ്മര്‍ദമുണ്ടായതായി സൂചന. സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം. സുധീര്‍കുമാര്‍, കണ്‍സര്‍വേറ്റര്‍ പി. അനിത എന്നിവരെയാണ് കഴിഞ്ഞദിവസം തുറമുഖ വകുപ്പ് അധികാരികള്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഇതോടൊപ്പം പോര്‍ട്ട് ഓഫിസിലെ ക്ളര്‍ക്ക് ഹരിദാസിനെ സ്ഥലംമാറ്റുകയും ചെയ്തു. ശിക്ഷാനടപടി നടപ്പാക്കാന്‍ ട്രേഡ് യൂനിയന്‍ നേതാക്കളും മന്ത്രിയും ഇടപെട്ടതായി തുറമുഖവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. അഴീക്കല്‍ തുറമുഖത്തുനിന്ന് മണല്‍ ശേഖരിക്കുന്നതിനും പുഴയോരത്ത് മണല്‍ അരിക്കുന്നതിനും സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് നീക്കാന്‍ സമ്മര്‍ദമുണ്ടായെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയിരുന്നില്ല. അനിയന്ത്രിതമായ മണലെടുപ്പും മണല്‍ അരിക്കലും പുഴ മലിനീകരണത്തിനും അപകടകരമായ വിധത്തില്‍ കരയിടിച്ചിലിനും കാരണമാകുന്നുവെന്ന സെന്‍ട്രല്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്‍റ് മാനേജ്മെന്‍റിന്‍െറ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് മണല്‍ വാരലിനും അരിക്കലിനും വിലക്കേര്‍പ്പെടുത്തിയത്. ഇത് മണല്‍ വാരലിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് വന്‍നഷ്ടമാണുണ്ടാക്കിയത്. അഴീക്കല്‍ തുറമുഖ പരിധിയില്‍ പൊയ്ത്തുംകടവ്, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലായി 20ഓളം സഹകരണ സംഘങ്ങള്‍ മണല്‍വാരല്‍, മണലരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ 15 സംഘങ്ങള്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ളതാണ്. മറ്റുസംഘങ്ങള്‍ സി.പി.എം-സി.എം.പി പാര്‍ട്ടികളുടെ കീഴലുള്ളവയാണ്. മണലരിച്ച് വില്‍പന നടത്തുമ്പോള്‍ ഒരടിക്ക് 10 മുതല്‍ 15 രൂപ വരെ സംഘങ്ങള്‍ക്ക് ലാഭം ലഭിക്കുന്നുണ്ട്. പ്രതിദിനം ഓരോ സൊസൈറ്റിയും 3000 മുതല്‍ 5000 അടി വരെ മണല്‍ വില്‍പന നടത്തുന്നു. ദിവസേന അരലക്ഷത്തോളം രൂപയാണ് ഈയിനത്തില്‍ അധികലാഭം ലഭിക്കുന്നത്. നിരോധം വന്നതോടെ വന്‍ വരുമാന നഷ്ടമുണ്ടായത് സൊസൈറ്റികളെ സാരമായി ബാധിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ക്ക് മാസപ്പടിയായി ലക്ഷങ്ങള്‍ ലഭിക്കുന്നതും നിലച്ചിരുന്നു. നിരോധ കാലയളവിനുശേഷം മണല്‍ വാരല്‍ അനുമതി പുന$സ്ഥാപിച്ചെങ്കിലും ഓരോ സൊസൈറ്റിക്കും ശേഖരിച്ച് വില്‍ക്കാവുന്ന മണലിന്‍െറ അളവ് പകുതിയോളമായി വെട്ടിക്കുറച്ചിരുന്നു. ഇതാണ് മണല്‍-രാഷ്ട്രീയ ലോബിയെ വെറുപ്പിച്ചത്. അനിയന്ത്രിതമായ മണല്‍ അരിക്കലിനെതിരെ പാപ്പിനിശ്ശേരി സ്വദേശി ഹൈകോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് സി.ഡബ്ള്യു.ആര്‍.ഡി.എം ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുറമുഖ വകുപ്പ് ഡയറക്ടറും സ്ഥലപരിശോധന നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അനുവദനീയമായതിലും വളരെ കൂടിയ തോതിലാണ് ഇവിടെ മണല്‍ ഖനനം നടക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. അതേസമയം, കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്താനെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സൊസൈറ്റികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സൊസൈറ്റി ഭാരവാഹികള്‍ക്കൊപ്പമായിരുന്നു ഇവര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയത്. നിരോധം മറികടന്ന് നവംബര്‍ 15 മുതല്‍ മണല്‍ അരിച്ച് വില്‍പന പഴയതുപോലെ തുടരാന്‍ സൊസൈറ്റികള്‍ തീരുമാനമെടുത്തിരുന്നു. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിന്‍െറ മുന്നോടിയായാണ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ നടപടിയെന്ന് ആരോപണമുണ്ട്. മണലരിച്ച് വില്‍ക്കുന്നതിന് സര്‍ക്കാറിന്‍െറ അനുമതിയില്ലെങ്കിലും ഇക്കാര്യത്തില്‍ നിലവിലുണ്ടായിരുന്ന സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്ക് കത്തയച്ചിരുന്നു. അതിനിടെ, മണലരിക്കല്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പാപ്പിനിശ്ശേരി സ്വദേശികളായ രണ്ടുപേര്‍ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. |
ടെസ്റ്റ് പരമ്പര: യുവരാജും ഹര്‍ഭജനും ടീമില്‍ Posted: 05 Nov 2012 12:36 AM PST മുംബൈ: ഇംഗ്ലണ്ടിനെതിരെ ഈമാസം 15ന് അഹമ്മദാബാദില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിങും ഹര്‍ഭജന്‍ സിങും ടീമില്‍ തിരിച്ചെത്തി. സുരേഷ് റെയ്‌നക്ക് പകരം മുരളി വിജയും ടീമിലെത്തി. ഒരു വര്‍ഷത്തിന് ശേഷമാണ് യുവരാജ് ടീമില്‍ ഇടംപിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലാണ് യുവരാജ് അവസാനം ടെസ്റ്റ് മത്സരം കളിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു അന്നത്തെ മത്സരം. കാന്‍സര്‍ ചികിത്സക്കുശേഷം തിരിച്ചെത്തിയ യുവരാജിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് അദ്ദേഹം തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് നായകന്‍ മഹേന്ദ്ര സിങ് ധോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്വന്റി20 ലോകകപ്പിലാണ് യുവരാജ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് നടന്ന ദുലീപ് ട്രോഫിയില്‍ മധ്യമേഖലക്കെതിരെ ഉത്തരമേഖലക്കുവേണ്ടി ഇരട്ട സെഞ്ചുറി നേടുകയും ചെയ്തു. ഇംഗ്‌ളണ്ട് ഇലവനെതിരായ ആദ്യ പരിശീലന മത്സരത്തില്‍ ഇന്ത്യ എ ക്കുവേണ്ടി ബാറ്റ്‌കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച യുവരാജ് ആദ്യ ഇന്നിങ്‌സില്‍ ഏഴ് ബൗണ്ടറികളും നാല് സിക്‌സറുകളും ഉള്‍പ്പെടെ 59 റണ്‍സ് നേടുകയും ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തു. |
ചത്ത താറാവുകളെ കുഴിച്ചുമൂടി; പക്ഷിപ്പനിയെന്ന് സംശയം Posted: 05 Nov 2012 12:24 AM PST വണ്ടിത്താവളം: നന്ദിയോട്ടിലെ കുറക്കൊളമ്പ് റോഡില്‍ ജലസേചനവകുപ്പിന്‍െറ പുറമ്പോക്ക് സ്ഥലത്ത് ചത്ത അമ്പതോളം താറാവുകളെ കുഴിച്ചുമൂടി. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്. പക്ഷിപ്പനി മൂലമാണ് ഇവ ചത്തതെന്ന സംശയമുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവയെ കുഴിച്ചുമൂടിയത് നാട്ടുകാര്‍ കണ്ടത്. ജനവാസപ്രദേശത്ത് താറാവുകളെ കുഴിച്ചുമൂടിയതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. പത്മനാഭനുണ്ണി, പെരുമാട്ടി പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജയകൃഷ്ണന്‍, വെറ്ററിനറി ഡോക്ടര്‍ ജാഫറലി എന്നിവരും സ്ഥലത്തെത്തി. താറാവുകള്‍ ചത്തതിനെത്തുടര്‍ന്ന്, ജീവനുള്ളവയെ ഇവിടെ ഉപേക്ഷിച്ച് ഉടമ ലോറിയുമായി സ്ഥലംവിടുകയായിരുന്നു. രണ്ടു ദിവസം മുമ്പ് മൂലത്തറ ഇടതുകനാലില്‍ ഒഴുകിയെത്തിയ നൂറിലധികം ചത്ത താറാവുകളും ഈ സ്ഥലത്തുനിന്ന് ഒഴുക്കിവിട്ടവയാണെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാത്രിയും ചത്ത താറാവുകളെ കനാലില്‍ ഒഴുക്കിയിരുന്നു. തമിഴ്നാട്ടിലെ താറാവു വളര്‍ത്തുസംഘത്തില്‍പ്പെട്ടവരാണ് നന്ദിയോട്ട് ഇവയെ തീറ്റാന്‍ കൊണ്ടുവരുന്നത്. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ അമ്പതോളം കോഴി വില്‍പന സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി. ഹോട്ടലുകളിലും വീടുകളിലും ഇറച്ചിക്കോഴി ഉപയോഗം ഒഴിവാക്കാനും നിര്‍ദേശം നല്‍കി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴി നിരോധം നടപ്പിലാക്കാന്‍ മൃഗസംരക്ഷണ വകുപ്പ്, വാണിജ്യ വകുപ്പ്, പൊലീസ് എന്നിവ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. തമിഴ്നാട്ടില്‍ നിന്ന് ഊടുവഴിയിലൂടെ പെട്ടി ഓട്ടോ, കാര്‍, ബൈക്ക് എന്നിവയില്‍ രാത്രി സമയങ്ങളില്‍ നൂറുകണക്കിന് ഇറച്ചിക്കോഴി വണ്ടികളാണ് തത്തമംഗലം, പുതുനഗരം ഭാഗത്തേക്ക് എത്തുന്നത്. പുതുനഗരം പൊലീസ് സ്റ്റേഷന് മുന്നിലൂടെ പോകുന്ന വാഹനങ്ങള്‍ പോലും തടയാതിരിക്കുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇതിനിടെ നന്ദിയോട്ടില്‍ താറാവുകള്‍ ചത്തത് ഇഞ്ചികൃഷിക്ക് കീടനാശിനി തളിച്ച സ്ഥലത്തെ പ്രാണികളെ തിന്നതുമൂലമാണെന്നാണ് ഒരു വിഭാഗം കോഴിവ്യാപാരികള്‍ പറയുന്നത്. പക്ഷിപ്പനിമൂലമാണെന്ന് സംശയമുയര്‍ന്നിട്ടും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ചത്ത താറാവുകളെ അശാസ്ത്രീയമായ രീതിയില്‍ കുഴിച്ചുമൂടിയതില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. |
ജില്ലയില്‍ വ്യാജമരുന്ന് സുലഭം Posted: 05 Nov 2012 12:23 AM PST മഞ്ചേരി: ബ്രാന്‍റഡ് മരുന്നുകളുടെ വ്യാജന്‍ ജില്ലയില്‍ വ്യാപകം. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വില്‍ക്കാന്‍ നടത്തുന്ന ഗൂഢനീക്കത്തിന്‍െറ ഉള്ളുകള്ളികള്‍ അതിശയിപ്പിക്കുന്നതാണ്. ഡോക്ടര്‍മാര്‍ സ്ഥിരമായി എഴുതുന്ന മരുന്നുകളുടെ ചേരുവ മനസ്സിലാക്കി കോയമ്പത്തൂരില്‍ നിര്‍മിച്ചാണ് വ്യാജമരുന്നുകള്‍ ജില്ലയിലെത്തിക്കുന്നത്. ഇരട്ടി വിലയ്ക്കാണ് വ്യാജമരുന്നുകളുടെ വില്‍പന. പ്രമുഖ കമ്പനികളുടെയെല്ലാം ഉല്‍പന്നങ്ങള്‍ക്ക് വ്യാജന്‍ ഇറങ്ങുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇത്തരം വ്യാജമരുന്ന് വില്‍പനയുണ്ടെങ്കിലും ജില്ലയിലാണ് കൂടുതല്‍. മഞ്ചേരിയാണ് പ്രധാന വിപണി. ദിവസവും 1500ന് മുകളില്‍ മരുന്ന് കുറിപ്പടികള്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍നിന്ന് നഗരത്തിലെ മരുന്നുകടകളില്‍ കിട്ടുന്നു. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളിലധികവും ജനറല്‍ ആശുപത്രിയിലെ ഫാര്‍മസിയില്‍ ലഭിക്കാറില്ല. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് മെഡിക്കല്‍ ഷോപ്പുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നിടത്ത്നിന്നാണ് കൊള്ളയുടെ ആരംഭം. മഞ്ചേരിയില്‍ മാത്രം 30നടുത്ത് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു. കമ്പനി ഇറക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ഡോക്ടര്‍മാരെ ബോധ്യപ്പെടുത്തി കച്ചവടം പിടിക്കുകയായിരുന്നു നേരത്തെ ചെയ്തിരുന്നത്. മരുന്നുകമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നത് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞതോടെയാണ് ഈ രംഗത്ത് അവിഹിത ബന്ധം രൂപപ്പെട്ടത്. തങ്ങള്‍ എഴുതുന്നത് കൊണ്ടാണ് കമ്പനികള്‍ വന്‍ നേട്ടം കൊയ്യുന്നതെന്ന് ചിന്തിച്ച ഒരുവിഭാഗം ഡോക്ടര്‍മാര്‍ ലാഭത്തിന്‍െറ ഒരു പങ്കിനായി ശ്രമം തുടങ്ങി. ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ സ്വന്തം ബ്രാന്‍ഡില്‍ മരുന്നിറക്കാമെന്ന് വന്നതോടെയാണ് രോഗികളുടെ ജീവന്‍ വെച്ച് പന്താട്ടം തുടങ്ങിയത്. സര്‍ക്കാര്‍ നിയന്ത്രിത ഫാര്‍മസിയില്‍ നിലവാരമുള്ള കമ്പനികളുടെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയാല്‍ വ്യാജമരുന്ന് ലോബിക്ക് വന്‍ തിരിച്ചടിയാവും. |
തിയറ്റര്‍ സമരം തുടരും Posted: 04 Nov 2012 11:39 PM PST കൊച്ചി: സംസ്ഥാനത്തെ എ ക്ളാസ് തിയറ്ററുകള്‍ അടച്ചിട്ട് നടക്കുന്ന സമരം തുടരും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സംഘടനാ യോഗത്തിലാണ് സമരം തുടരാന്‍ തീരുമാനമായത്. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടക്കുന്നില്ലെന്ന് സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. സര്‍വ്വീസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍െറ നേതൃത്വത്തില്‍ സമരം നടക്കുന്നത്. സമരം നരവധി സിനിമകളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. |
ബഹ്റൈനില്‍ ബോംബ് സ്ഫോടനങ്ങള്‍; ഒരു മരണം Posted: 04 Nov 2012 11:30 PM PST മനാമ: ബഹ്റൈനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ ഒരാള്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. മരിച്ചത് ഇന്ത്യക്കാരനാണെന്നാണ് സൂചന. അഞ്ച് സ്ഥലങ്ങളില്‍ സ്ഫോടനം നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, ഗുദൈബിയയിലും അദ്ലിയയിലും സ്ഫോടനം നടന്നതായും ഒരാള്‍ മരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിന്‍െറ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ മാലിന്യം ശേഖരിക്കാന്‍ വെച്ച കണ്ടെയ്നറുകളിലാണ് പൊട്ടിത്തെറിയുണ്ടായത്. മാലിന്യ സംസ്കരണ ജോലിയില്‍ ഏര്‍പ്പെട്ടയാളാണ് മരിച്ചത്. |
പൊലീസിനെതിരെ യൂത്ത് ലീഗില്‍ പടയൊരുക്കം Posted: 04 Nov 2012 11:23 PM PST കോഴിക്കോട്: പൊലീസിനെതിരെ ജില്ലാ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയില്‍ കടുത്ത വിമര്‍ശം. പൊലീസ് വേട്ടയില്‍നിന്ന് സംസ്ഥാന നേതൃത്വത്തിനുപോലും ലീഗ് പ്രവര്‍ത്തകരെ രക്ഷിക്കാനാവാത്ത സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്തിറങ്ങാന്‍ യോഗം തീരുമാനിച്ചു. ലീഗ് പ്രവര്‍ത്തകരോട് പൊലീസ് മുന്‍വിധിയോടെയും നീതിപൂര്‍വമല്ലാതെയും പെരുമാറുന്നുവെന്നാണ് കൊടുവള്ളി, പേരാമ്പ്ര, വടകര, കുറ്റ്യാടി മണ്ഡലങ്ങളില്‍നിന്ന് കടുത്ത ആക്ഷേപമുയരുന്നത്്. പോസ്റ്റര്‍ ക ീറിയ കേസില്‍ പോലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഗള്‍ഫില്‍നിന്നുവരുന്ന പ്രവര്‍ത്തകരെ വഴിയില്‍വെച്ച് അറസ്റ്റ് ചെയ്ത സംഭവങ്ങളുണ്ടായി. നാദാപുരത്തെ പ്രവര്‍ത്തകനായിരുന്നു ദുരനുഭവം. പൊലീസിന്‍െറ അനാവശ്യമായ കുറ്റം ചുമത്തല്‍ ചില മേഖലകളെ വര്‍ഗീയ സംഘര്‍ഷ മേഖലകളാക്കി ഔദ്യാഗിക രേഖയില്‍ വരുത്തുന്നത് ഭാവിയില്‍ ഗുരുതര പ്രശ്നമായി മാറുമെന്ന് നാദാപുരത്ത് നിന്നുള്ള യൂത്ത് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പൊലീസിന്‍െറ ലുക്കൗട്ട് നോട്ടീസ് വേട്ട അവസാനിപ്പിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് നാദാപുരത്തുവെച്ച് പരസ്യമായി ആവശ്യപ്പെട്ടിട്ടും അവഗണനയാണുണ്ടായത്. കെ.എം.സി.സിയുടെ ഭവന പദ്ധതി ഉദ്ഘാടന ചടങ്ങിലായിരുന്നു വിഷയം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. കൊടുവള്ളിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അന്യായമായി പൊലീസ് പീഡിപ്പിക്കുന്നതില്‍ സഹികെട്ട് മേഖലയിലെ മുസ്ലിംലീഗ്-യൂത്ത് ലീഗ് ഭാരവാഹികള്‍ ജില്ലാ നേതൃത്വത്തിന് രാജി സമര്‍പ്പിച്ചിരുന്നു. നേതൃത്വം ഇടപെട്ട് രാജി പിന്‍വലിപ്പിച്ചെങ്കിലും പൊലീസിനെ നിയന്ത്രിക്കാനായില്ലെന്ന് കൊടുവള്ളിയില്‍നിന്നുള്ള നേതാക്കള്‍ പറഞ്ഞു. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തില്‍ ചര്‍ച്ചക്കുചെന്ന പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.പി. മജീദ് മാസ്റ്ററെയും യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്‍റ് എം.കെ.ബി. മുഹമ്മദിനെയും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.കെ.എ ഖാദറിനെയുമടക്കം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൂടത്തായിയില്‍ ആഭ്യന്തര മന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് വരുന്ന മന്ത്രിയെ തടയുമെന്ന് ലീഗ് പ്രവര്‍ത്തകര്‍ ഭീഷണിമുഴക്കിയപ്പോള്‍ കോഴിക്കോട് ഗെസ്റ്റ്ഹൗസില്‍ യു.ഡി.എഫ് നേതാക്കളും ആഭ്യന്തര മന്ത്രിയും പങ്കെടുത്ത ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ പോലും നടപ്പാക്കാനായില്ല. പൊലീസിന്‍െറ ലീഗ് വേട്ട തടയാന്‍ കൊടുവള്ളി മണ്ഡലം നേതാക്കള്‍ മൂന്നു തവണ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതുകൊണ്ടെന്നും പൊലീസ് നയത്തില്‍ ഒരു മാറ്റവുമുണ്ടായില്ലെന്ന് നേതാക്കള്‍ യോഗത്തില്‍ വിശദീകരിച്ചു. ആഭ്യന്തര വകുപ്പ് തന്നിഷ്ടം നടപ്പാക്കരുതെന്നും പൊതുപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും നീതി ലഭിക്കാന്‍ യു.ഡി.എഫ് അടിയന്തരമായി ഇടപെടണമെന്നും പ്രവര്‍ത്തക സമിതി യോഗം പരസ്യമായി ആവശ്യപ്പെട്ടു. ഇനിയും ലീഗിനെതിരെ പൊലീസ്രാജ് തുടര്‍ന്നാല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് യൂത്ത് ലീഗ് യോഗശേഷമിറക്കിയ പത്രക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്‍റ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എ.വി. അന്‍വര്‍, ഭാരവാഹികളായ വി.വി. മുഹമ്മദലി, അഡ്വ. കെ. ഹനീഫ, ആര്‍.കെ. മുനീര്‍, എ.പി. നാസര്‍ മാസ്റ്റര്‍, കെ.എം.എ റഷീദ്, റഷീദ് വെങ്ങളം എന്നിവര്‍ സംസാരിച്ചു. |
മുല്ലപ്പെരിയാര്‍ : അന്തിമവാദം ഫെബ്രുവരി 19ന് Posted: 04 Nov 2012 11:01 PM PST ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി 19 ലേയ്ക്ക് മാറ്റി. ജസ്റ്റിസ് ഡി.കെ ജെയിന്‍ വിരമിക്കുന്നതിനാല്‍ പുതിയ ബെഞ്ചാകും ഇനി വാദംകേള്‍ക്കുക. ഇടക്കാല നിര്‍ദേശങ്ങള്‍ക്കായി ജനുവരി 28ന് കേസ് വീണ്ടും പരിഗണിക്കും. ഉന്നതാധികാര സമിതി നല്‍കിയ റിപോര്‍ട്ടിന് മറുപടി എഴുതിനല്‍കാന്‍ കേരളത്തിനോടും തമിഴ്‌നാടിനോടും നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പഠിച്ച് മറുപടി നല്‍കാന്‍ കുടുതല്‍ സമയംവേണമെന്ന കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അപേക്ഷ പരിഗണിച്ചാണ് തീരുമാനം. |
‘ഇംഫാലിന്റെ ഉരുക്കു വനിത’യുടെ സമരത്തിന് ഒരു വ്യാഴവട്ടം Posted: 04 Nov 2012 10:53 PM PST ഇംഫാല്‍: ഒരു ജനതയുടെ സ്വതന്ത്രമായ ജീവത അവകാശങ്ങള്‍ക്ക് വേണ്ടി ജലപാനമില്ലാതെ മണിപ്പൂരിന്‍െറ ഉരുക്കു വനിത സന്ധിയില്ല സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു വ്യാഴവട്ടം പൂര്‍ത്തിയാകുന്നു. 2000 നവംബര്‍ അഞ്ചാം തീയതിയാണ് ചാനു ശര്‍മിള എന്ന ഈറോം ശര്‍മ്മിള ഈ ഒറ്റയാള്‍ പോരാട്ടം ആരംഭിച്ചത്. മണിപ്പൂരില്‍ നിലവിലുള്ള സായുധസേനാ പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഈറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ആഹാരമെന്നതിന്‍െറ രചിയോ മണമോ അറിയാതെ ഒരു പതിറ്റാണ്ടു പിന്നിട്ട ജീവതം നയിച്ചെന്ന റെക്കോര്‍ഡിന് ഈ സമര നായിക മാത്രമാണ് അവകാശി. യൗവ്വനത്തിന്‍െറ തീക്ഷണതയില്‍ ആരംഭിച്ച സമരം വിജയം കാണുന്നതവരെ അവസാനിപ്പിക്കില്ലെന്ന നിശ്ചയദാര്‍ഡ്യത്തിലാണ് 40 പിന്നിടുമ്പോഴും ഈറോം ശര്‍മിള. ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്ക് നേരെ അസം റൈഫിള്‍സ് നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരമാണ് ശര്‍മിള ഇന്നും തുടരുന്നത്. ഏറെ ക്ഷീണിതയാകുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. മരുന്നിന്‍െറ കൂടെ മൂക്കിലൂടെ കൊടുക്കുന്ന ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് ഇവരുടെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട സമരത്തിന് വിരാമമിടാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. സായുധ സേനയുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്ന് ഇതേക്കുറിച്ച് പഠിക്കാനും ബദല്‍ നിര്‍ദ്ദേശം മുന്നോട്ട് വെക്കാനും സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു. മാനുഷിക മുഖമുള്ള മറ്റൊരു നിയമം നടപ്പാക്കണമെന്നും നിലവിലുള്ള നിയമം പിന്‍വലിക്കണമെന്നുമായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. എന്നാല്‍, ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മറ്റും പിന്തുണ ലഭിക്കുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകാതെ ശര്‍മിളയുടെ നിരാഹാരവും തുടര്‍ന്നു. |
കണ്ണൂരില്‍ തിരുവഞ്ചൂരിനെ അനുകൂലിച്ച് പോസ്റ്റര്‍ Posted: 04 Nov 2012 10:50 PM PST കണ്ണൂര്‍: മണല്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്ന കണ്ണൂരില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാ ക്യഷ്ണന് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്റര്‍. പഴയ ബസ്സ്റ്റാന്റ് മ്യഗാശുപത്രി പരിസരത്താണ് കോണ്‍ഗ്രസ് പ്രതികരണ വേദിയുടെ പേരില്‍ പോസ്റ്ററുകളുടെ നിര പ്രത്യക്ഷപ്പെട്ടത്. വളപട്ടണം പൊലീസ്സ് സ്‌റ്റേഷന്‍ സംഭവങ്ങളെ തുടര്‍ന്ന് തിരുവഞ്ചൂരിന് എതിരെയും കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യം അര്‍പ്പിച്ചും നേരത്തെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. |
No comments:
Post a Comment