കാക്കിക്കുള്ളിലെ കാരുണ്യമറിഞ്ഞ് നുസൈബയും കുഞ്ഞുങ്ങളും Madhyamam News Feeds |
- കാക്കിക്കുള്ളിലെ കാരുണ്യമറിഞ്ഞ് നുസൈബയും കുഞ്ഞുങ്ങളും
- കുടിവെള്ളം ഊറ്റല്‍: നടപടി തുടങ്ങി
- പുലിപ്പാറക്കുന്നില്‍ പേപ്പട്ടി; അഞ്ചുപേര്‍ക്ക് കടിയേറ്റു
- വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
- കോട്ടായിയില്‍ രണ്ട് വീട്ടില്‍നിന്ന് എട്ടര പവന്‍ കവര്‍ന്നു
- പ്രതിപക്ഷ ബഹളം: ലോക്‌സഭ പിരിഞ്ഞു; രാജ്യസഭ 2.30വരെ നിര്‍ത്തിവെച്ചു
- ചേളാരി ഐ.ഒ.സി പ്ളാന്‍റിന്‍െറ ശേഷി വര്‍ധിപ്പിക്കല്‍ പുരോഗമിക്കുന്നു
- ഈവാരം നാലു മലയാളചിത്രങ്ങള്‍ റിലീസിന്
- ഉത്തരേന്ത്യന്‍ ഗിനി കോഴികള്‍ വില്‍പനക്കായി കാസര്‍കോട്ട്
- വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: അഞ്ചുപേര്‍ പിടിയില്‍
കാക്കിക്കുള്ളിലെ കാരുണ്യമറിഞ്ഞ് നുസൈബയും കുഞ്ഞുങ്ങളും Posted: 23 Nov 2012 01:08 AM PST ആലപ്പുഴ: സ്വന്തം വീടിന്‍െറ ചുമരുകള്‍ക്കുള്ളില്‍ പോലും നുസൈബ എന്ന തമിഴ് യുവതി ഇത്രയും സാന്ത്വനം അനുഭവിച്ചുകാണില്ല. ഭര്‍ത്താവിന്‍െറ പീഡനവും അവഹേളനവും സഹിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നുകുഞ്ഞുങ്ങളെയും കൂട്ടി വീടുവിട്ടിറങ്ങുമ്പോള്‍ ഇങ്ങനെയൊരു ആശ്വാസ കേന്ദ്രം തങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല. അതും ഊരും പേരും അറിയാത്ത നാട്ടില്‍. |
കുടിവെള്ളം ഊറ്റല്‍: നടപടി തുടങ്ങി Posted: 23 Nov 2012 01:05 AM PST മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലേക്ക് പമ്പ് ചെയ്യുന്ന കുടിവെള്ളം മോട്ടോര്‍ ഉപയോഗിച്ച് ഊറ്റുന്ന ബാര്‍ ഹോട്ടലുകള്‍ക്കെതിരെ നടപടി തുടങ്ങി. വാട്ടര്‍ അതോറിറ്റി നോണ്‍ റവന്യൂ മാനേജ്മെന്‍റ് യൂനിറ്റ് പടിഞ്ഞാറന്‍ കൊച്ചി മേഖലയില്‍ നടത്തിയ പരിശോധനയില്‍ തോപ്പുംപടി പ്രദേശത്തെ രണ്ട് ബാറുകളില്‍ ക്രമക്കേട് കണ്ടെത്തി. ഇവര്‍ക്ക് ഒരുലക്ഷത്തോളം രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കി. മൂന്നു ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് പരിശോധക സംഘം ബാര്‍ ഉടമകളെ അറിയിച്ചു. ഒരു ബാര്‍ ഹോട്ടല്‍ ഉടമ പിഴയടച്ച് പ്രശ്നം പരിഹരിച്ചതായി സ്പെഷല്‍ യൂനിറ്റ് അസി. എന്‍ജിനീയര്‍ സതീശന്‍ അറിയിച്ചു. |
പുലിപ്പാറക്കുന്നില്‍ പേപ്പട്ടി; അഞ്ചുപേര്‍ക്ക് കടിയേറ്റു Posted: 23 Nov 2012 12:28 AM PST കൊടകര: പുലിപ്പാറക്കുന്നില്‍ അഞ്ചുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പുലിപ്പാറക്കുന്ന് മലയാടന്‍ ഷാജുവിന്‍െറ മകന്‍ സിമിത്ത് (ഒമ്പത്), പള്ളിപ്പാംമഠത്തില്‍ ചന്ദ്രന്‍െറ മകള്‍ സാന്ദ്ര (16), മുരിങ്ങനേടത്ത് ഗോപിയുടെ മകള്‍ ജിനീഷ (20), നിശാശേരി വീട്ടില്‍ ശാരദ (63), വഴിയാത്രക്കാരനായ ജോയ് (30)എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ക്ക് തശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തി. വീട്ടുമുറ്റത്തുനിന്ന ഇവരെ പട്ടി ഓടിയെത്തി കടിക്കുകയായിരുന്നു. കണ്ണംകുന്നി ഈനാശുവിന്‍െറ പശുവിനും പേപ്പട്ടിയുടെ കടിയേറ്റു. പ്രദേശത്തെ വീടുകളിലെ വളര്‍ത്തുനായ്ക്കള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റതായി സംശയിക്കുന്നു. ഇത് നാട്ടുകാരില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്്. നാട്ടുകാര്‍ ചേര്‍ന്ന് പിന്നീട് പട്ടിയെ കുടുക്കിട്ട് പിടിച്ച് പറമ്പില്‍ കെട്ടിയിട്ടു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊടകര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.സോമന്‍, വാര്‍ഡംഗം പി.കെ. അയ്യപ്പന്‍ എന്നിവര്‍ സ്ഥലത്തെത്തി. കൊടകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ. സലീഷ് പ്രതിരോധ ബോധവത്കരണം നടത്തി. കടിയേറ്റ പശുവിന് വെറ്ററിനറി സര്‍ജന്‍ എത്തി പ്രതിരോധ കുത്തിവെപ്പ് നടത്തി. ഈ പ്രദേശത്ത്് മാസങ്ങളായി തെരുവുനായ് ശല്യം കൂടുതലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. |
വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് Posted: 23 Nov 2012 12:15 AM PST തൃശൂര്‍: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. യോഗം ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം വെള്ളാപ്പള്ളി നടേശന്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്ന് അരൂര്‍ സ്വദേശി ബാബു നല്‍കിയ പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി.ഭാസ്ക്കരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മധ്യമേഖല വിജിലന്‍സ് എസ്.പിക്കാണ് അന്വേഷണ ചുമതല. നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും
|
കോട്ടായിയില്‍ രണ്ട് വീട്ടില്‍നിന്ന് എട്ടര പവന്‍ കവര്‍ന്നു Posted: 23 Nov 2012 12:14 AM PST കോട്ടായി: ബുധനാഴ്ച അര്‍ധരാത്രി 1.30നും 2.15നുമിടക്ക് കോട്ടായിയില്‍ പരക്കെ മോഷണവും മോഷണശ്രമവും. മുട്ടിക്കടവ് കൊറ്റമംഗലം അപ്പുക്കുട്ടന്‍െറ വീട്ടില്‍നിന്ന് അഞ്ചര പവന്‍െറ സ്വര്‍ണമാലകളും കീഴത്തൂര്‍ കരിയാട്ടുപറമ്പില്‍ യൂസഫിന്‍െറ വീട്ടില്‍നിന്ന് മൂന്ന് പവന്‍െറ മാലയും കവര്‍ന്നു. കൂളിമഠം പരമേശ്വരന്‍െറ വീട്ടിലെ മോപെഡ് തള്ളിക്കൊണ്ടുപോയെങ്കിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. |
പ്രതിപക്ഷ ബഹളം: ലോക്‌സഭ പിരിഞ്ഞു; രാജ്യസഭ 2.30വരെ നിര്‍ത്തിവെച്ചു Posted: 22 Nov 2012 10:55 PM PST Image: ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടര്‍ച്ചയായ രണ്ടാംദിവസവും തടസ്സപ്പെട്ടു. ചില്ലറ മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇരുസഭകളും ആദ്യം ഉച്ചവരെ നിര്‍ത്തിവെച്ചു. പിന്നീട് ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ 2.30വരെ നിര്‍ത്തിവെച്ചു. വിദേശനിക്ഷേപം അനുവദിച്ചത് സംബന്ധിച്ച വിഷയത്തില്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. ഇത് അംഗീകരിക്കാതെ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ടുപോകാന്‍ സര്‍ക്കാരും തയ്യാറായിട്ടില്ല. ഇതേവിഷയത്തില്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ചയും സഭ പ്രക്ഷുബ്ധമായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വസപ്രമേയം കൊണ്ടുവരാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം പരാജയപ്പെട്ടു. |
ചേളാരി ഐ.ഒ.സി പ്ളാന്‍റിന്‍െറ ശേഷി വര്‍ധിപ്പിക്കല്‍ പുരോഗമിക്കുന്നു Posted: 22 Nov 2012 10:54 PM PST മലപ്പുറം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍െറ പാചക വാതക ബോട്ട്ലിങ് പ്ളാന്‍റിന്‍െറ ശേഷി വര്‍ധിപ്പിക്കല്‍ നീക്കം പരിശോധിക്കാനുള്ള സമിതിയുടെ സന്ദര്‍ശനം വൈകുന്നു. രണ്ട് മാസം മുമ്പ് ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്ത് വിളിച്ച യോഗത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളും ഉള്‍പ്പെട്ട സമിതി പ്ളാന്‍റ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. സംഘം സന്ദര്‍ശിച്ച ശേഷമേ പ്ളാന്‍റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നാണ് യോഗ തീരുമാനമെങ്കിലും ഐ.ഒ.സി പ്രവൃത്തി തുടരുകയാണ്. ആക്ഷന്‍ കമ്മിറ്റിയുടെ തലപ്പത്തുള്ളവര്‍ ഐ.ഒ.സി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. പ്ളാന്‍റ് സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗം പ്ളാന്‍റിന്‍െറ ശേഷി വര്‍ധിപ്പിക്കല്‍ നീക്കത്തിന് അനുമതി നല്‍കാന്‍ നീക്കം നടത്തിയത് ഇതിന്‍െറ ഭാഗമാണെന്നാണ് ആരോപണം. ശേഷി വര്‍ധിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്‍റാണ്. |
ഈവാരം നാലു മലയാളചിത്രങ്ങള്‍ റിലീസിന് Posted: 22 Nov 2012 10:49 PM PST Image: ഈവാരം കേരളത്തിലെ ബോക്സ് ഓഫീസ് പോരാട്ടത്തിന് നാലു മലയാളചിത്രങ്ങള്‍. ഷാഫി സംവിധാനം ചെയ്ത '101 വെഡ്ഡിങ്സ്', ഡോ. സന്തോഷ് സൌപര്‍ണികയുടെ 'അര്‍ധനാരി', ഷൈജു അന്തിക്കാടിന്റെ 'സീന്‍ ഒന്ന് നമ്മുടെ വീട്', കെ.എസ്. ബാവയുടെ 'ഇഡിയറ്റ്' എന്നിവയാണ് 23ന് എത്തുന്ന ചിത്രങ്ങള്‍. നര്‍മ പശ്ചാത്തലത്തില്‍ ഷാഫി ഒരുക്കിയ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ '101 വെഡ്ഡിങ്സി'ല്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ജയസൂര്യ, സംവൃത സുനില്‍, ഭാമ, സലീംകുമാര്‍, സുരാജ് തുടങ്ങി നീണ്ട നിര തന്നെയുണ്ട്. ദീപക് ദേവ് - റഫീക് അഹമ്മദ് ടീമിന്റേതാണ് ഗാനങ്ങള്‍. ചിത്രത്തിന് രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് കലവൂര്‍ രവികുമാറാണ്. 65 ലേറെ തിയറ്ററുകളില്‍ ചിത്രം റിലീസാകുന്നുണ്ട്. ഹിജഡകളുടെ ജീവിത പ്രതിസന്ധികളിലൂടെ കഥ പറയുന്ന ഡോ. സന്തോഷ് സൌപര്‍ണികയുടെ 'അര്‍ധനാരി'യാണ് ഈയാഴ്ച പുറത്തിറങ്ങുന്ന മറ്റൊരു ശ്രദ്ധേയ ചിത്രം. മനോജ് കെ. ജയന്‍, തിലകന്‍, മണിയന്‍ പിള്ള രാജു തുടങ്ങിയവരുടെ ഹിജഡ വേഷമാണ് ഹൈലൈറ്റ്. മഹാലക്ഷ്മിയാണ് നായിക. എം.ജി ശ്രീകുമാറാണ് സംഗീതമൊരുക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും. 33 കേന്ദ്രങ്ങളിലാണ് റിലീസ്. വിവാഹശേഷം നവ്യ നായര്‍ വീണ്ടും സിനിമയിലെത്തുന്ന 'സീന്‍ ഒന്ന് നമ്മുടെ വീട്' സംവിധാനം ചെയ്തിരിക്കുന്നത് ഷൈജു അന്തിക്കാടാണ്. കുടുംബ സദസ്സുകളെ ഉദ്ദേശിച്ചുള്ള ചിത്രത്തില്‍ ലാലാണ് നായകന്‍. തിലകന്‍, ലാലു അലക്സ്, ഹരിശ്രീ അശോകന്‍, സുധീഷ്, മണിക്കുട്ടന്‍, ആസിഫ് അലി എന്നിവരുമുണ്ട്. രതീഷ് വേഗയുടെ ഈണങ്ങളില്‍ ഗാനങ്ങളെഴുതിയത് റഫീക് അഹമ്മദാണ്. യുവതാരങ്ങളെ അണിനിരത്തി കോമഡി പശ്ചാത്തലത്തില്‍ കെ.എസ്. ബാവ ഒരുക്കിയ 'ഇഡിയറ്റ്സ്' ആണ് മറ്റൊരു റിലീസ്. ആസിഫ് അലി, സനുഷ എന്നിവര്‍ നായികാ നായകന്‍മാരാകുന്നു. ബാബുരാജ്, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവുമുണ്ട്. മഹാനടന്‍ തിലകന്‍ അവസാനം അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ ഒരുമിച്ച് തിയറ്ററുകളില്‍ എത്തുന്നെന്ന സവിശേഷതയും ഈ വാരത്തിനുണ്ട്. അര്‍ധനാരിയിലും സീന്‍ ഒന്ന് നമ്മുടെ വീടിലും ശ്രദ്ധേയവേഷങ്ങളില്‍ അദ്ദേഹമുണ്ട്. കഴിഞ്ഞ വാരം റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ 'തീവ്രം' മികച്ച അഭിപ്രായത്തോടെ തിയറ്ററുകളിലുണ്ട്. സാമാന്യം നല്ല കലക്ഷനുമുണ്ട്. പഴയ റിലീസുകളില്‍ ദിലീപിന്റെ 'മൈ ബോസും', പൃഥ്വിരാജിന്റെ 'അയാളും ഞാനും തമ്മിലും ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളിലുണ്ട്. വിജയിന്റെ തമിഴ് ചിത്രം 'തുപ്പാക്കി' എല്ലാ മേഖലകളിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. features: Facebook |
ഉത്തരേന്ത്യന്‍ ഗിനി കോഴികള്‍ വില്‍പനക്കായി കാസര്‍കോട്ട് Posted: 22 Nov 2012 10:38 PM PST കാസര്‍കോട്: പക്ഷിപ്പനി ഭീതിയില്‍ ഇറച്ചിക്കോഴികളുടെ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതോടെ വിപണി ലക്ഷ്യമിട്ട് ഉത്തരേന്ത്യയില്‍നിന്ന് ഗിനി കോഴികള്‍ എത്തി. 100 രൂപ വരെയെത്തിയ ഇറച്ചിക്കോഴിയുടെ വില ഇപ്പോള്‍ 70ലും താഴെയായി. |
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: അഞ്ചുപേര്‍ പിടിയില്‍ Posted: 22 Nov 2012 09:00 PM PST മട്ടന്നൂര്‍: മോഷ്ടിച്ച സീലുപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയ സംഘത്തിലെ അഞ്ചുപേര്‍ പൊലീസ് പിടിയില്‍. മൂന്ന് പ്രധാനികളും രണ്ട് ഇടനിലക്കാരുമാണ് മട്ടന്നൂര്‍ പൊലീസിന്‍െറ പിടിയിലായത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment