ഒമ്പതാം വാര്‍ഡ്: ആരോഗ്യവകുപ്പ് ഡയറക്ടര്‍ തെളിവെടുത്തു Posted: 16 Nov 2012 12:37 AM PST തിരുവനന്തപുരം: ജനറല്‍ ആശുപത്രി ഒമ്പതാം വാര്‍ഡില്‍ അരങ്ങേറിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല ആശുപത്രിയിലെത്തി തെളിവെടുത്തു. വ്യാഴാഴ്ച രാവിലെ 8.30 ഓടെ ആരംഭിച്ച തെളിവെടുപ്പ് വൈകുന്നേരം 3.30 വരെ നീണ്ടു. വിവരങ്ങള്‍ രഹസ്യമാണെന്നും റിപ്പോര്‍ട്ട് പൂര്‍ത്തിയായാലുടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. ശനിയാഴ്ച വാര്‍ഡില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം മറ്റ് രോഗികള്‍ക്കൊപ്പം കിടത്തിയെന്നും ഒരു മൃതദേഹം സ്ട്രച്ചറില്‍നിന്ന് വീണെന്നും ഉയര്‍ന്ന ആക്ഷേപം വിവാദമാവുകയായിരുന്നു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പിറ്റേന്ന് വാര്‍ഡ് സന്ദര്‍ശിക്കുകയും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എച്ച്.എസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച ഒമ്പതാം വാര്‍ഡിലെത്തി ഡി.എച്ച്.എസ് പ്രഥമിക പരിശോധന നടത്തിയിരുന്നു. ഡി.എച്ച്.എസ് വ്യാഴാഴ്ച സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ വിളിച്ച് തെളിവെടുപ്പ് നടത്തി. രോഗികളോടും അന്തേവാസികളോടും വിവിരങ്ങള്‍ ആരാഞ്ഞു. ജീവനക്കാരുടെ ഭാഗത്തുനിന്ന് മന$പൂര്‍വ വീഴ്ച ഉണ്ടായിട്ടില്ലെന്ന അഭിപ്രായമുയര്‍ന്നതായി വിവിരമുണ്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്ത രണ്ടുപേരെ തിരിച്ചെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജീവനക്കാരുടെ കുറവും സ്ഥലപരിമിതിയും രോഗികള്‍ക്കും അന്തേവാസികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ധരിപ്പിച്ചു. |
ചട്ടമ്പിസ്വാമികളുടെയും വാഗ്ഭടാനന്ദന്‍െറയും കൃതികള്‍ കണ്ടെടുത്തു Posted: 16 Nov 2012 12:28 AM PST കൊല്ലം: ചട്ടമ്പിസ്വാമികള്‍, വാഗ്ഭടാനന്ദന്‍ എന്നിവര്‍ രചിച്ച അപൂര്‍വകൃതികള്‍ കണ്ടെത്തി. നേരത്തെ ചട്ടമ്പിസ്വാമികളുടെ നാല് കൃതികള്‍ കണ്ടെത്തിയ ചരിത്രഗവേഷകനായ സുരേഷ് മാധവ് ആണ് ഇവയും കണ്ടെത്തിയത്. അപൂര്‍വ വൈദ്യരഹസ്യങ്ങളടങ്ങിയ കൈയെഴുത്തുപ്രതി ലഭിച്ചത് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രാധികാരിയായിരുന്ന തച്ചുടയകൈമളുടെ വീട്ടില്‍നിന്നാണ്. ഭ്രാന്ത്ചികിത്സ, ഒറ്റമൂലി മരുന്നുകള്‍, വിഷചികിത്സ തുടങ്ങിയ നിരവധി പ്രയോഗങ്ങള്‍ ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചട്ടമ്പിസ്വാമിയുടെ മറ്റൊരു കൃതിയായ മോക്ഷപ്രദീപഖണ്ഡനം ലഭിച്ചത് പന്നിശ്ശേരി നാണുപിള്ളയുടെ ഗ്രന്ഥശേഖരത്തില്‍നിന്നാണ്. വാഗ്ഭടാനന്ദന്‍ രചിച്ച മോക്ഷപ്രദീപ നിരൂപണവിഭാരണം കിട്ടിയത് 1914 ല്‍ പ്രസിദ്ധീകരിച്ച ശിവയോഗിവിലാസം മാസികയില്‍നിന്നാണ്. തച്ചുടയകൈമള്‍ക്ക് സ്വകാര്യമായി ചട്ടമ്പിസ്വാമികള്‍ എഴുതിക്കൊടുത്ത ചികിത്സാവിധികളാണ് ഇപ്പോള്‍ വെളിച്ചം കാണുന്നത്. തരിസാപ്പള്ളി ചെപ്പേടുകളെക്കുറിച്ചുള്ള പഠനത്തിലാണിപ്പോള്‍ സുരേഷ്മാധവ്. പുതുതായി കണ്ടെത്തിയ കൃതികള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കും. |
ഓട്ടോ-ടാക്സി സമരം പിന്‍വലിച്ചു Posted: 16 Nov 2012 12:23 AM PST കോഴിക്കോട്: ഓട്ടോ-ടാക്സി അനിശ്ചിതകാല സമരം പിന്‍വലിച്ചു. കോഴിക്കോട് ചേര്‍ന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിരക്കു പരിഷ്കരണം സംബന്ധിച്ച് 21ന് ഗതാഗതി മന്ത്രിയുമായി ചര്‍ച്ച നടത്തും. ആവശ്യങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്സി യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ഒരു വിഭാഗം തൊഴിലാളികള്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവിറങ്ങിയാലുടന്‍ പുതിയ നിരക്ക് നിലവില്‍വരും. ഓട്ടോ മിനിമം ചാര്‍ജ് 12 രൂപയില്‍നിന്ന് 14 ആയും ടാക്സിയുടേത് 60ല്‍നിന്ന് 100 ആയും ആണ് വര്‍ധിപ്പിച്ചത്. ഓട്ടോ കിലോമീറ്റര്‍ നിരക്ക് ഏഴില്‍നിന്ന് എട്ടാക്കി. ഓരോ 250 മീറ്ററിനും രണ്ട് രൂപ വീതമാണ് വര്‍ധിക്കുക. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന കുറഞ്ഞദൂരം ഒന്നേകാല്‍ കിലോമീറ്ററായി തുടരും. നഗരപ്രദേശങ്ങളില്‍ രാത്രി പത്തുമുതല്‍ പുലര്‍ച്ച െഅഞ്ചുവരെ മീറ്റര്‍ ചാര്‍ജിന് പുറമെ 50 ശതമാനം കൂടി ഈടാക്കാം. വെയ്റ്റിങ് ചാര്‍ജ് 15 മിനിറ്റിന് 10 രൂപയായിരിക്കും. ഒരുദിവസത്തെ പരമാവധി വെയ്റ്റിങ് ചാര്‍ജ് 250 രൂപയില്‍ കവിയരുത്. ടാക്സി കിലോമീറ്റര്‍ നിരക്ക് എട്ട് രൂപയില്‍നിന്ന് ഒമ്പതാക്കി. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന കുറഞ്ഞ ദൂരം മൂന്നില്‍നിന്ന് അഞ്ച് കിലോമീറ്ററാക്കി. എ.സി ടാക്സികള്‍ക്ക് കിലോമീറ്റര്‍ നിരക്കിനൊപ്പം 10 ശതമാനംകൂടി അധികം ഈടാക്കാം. വെയ്റ്റിങ്ചാര്‍ജ് മണിക്കൂറിന് 50 രൂപയായിരിക്കും. ഒരുദിവസത്തെ പരമാവധി വെയ്റ്റിങ് ചാര്‍ജ് 500 രൂപയാക്കി. |
ചീന്തലാര്‍, ലോണ്‍ട്രി തോട്ടങ്ങള്‍ അടുത്ത മാര്‍ച്ചിന് മുമ്പ് തുറക്കും Posted: 16 Nov 2012 12:22 AM PST കട്ടപ്പന: ഒരു വ്യാഴവട്ടമായി അടഞ്ഞുകിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ചീന്തലാര്‍, ലോണ്‍ട്രി തോട്ടങ്ങള്‍ 2013 മാര്‍ച്ചിന് മുമ്പ് തുറക്കുമെന്ന് ഉടമ രാമകൃഷ്ണശര്‍മ. പീരുമേട്ടിലെ ഭരണപക്ഷ ട്രേഡ് യൂനിയന്‍ നേതാക്കള്‍ തിരുവനന്തപുരത്ത് രാമകൃഷ്ണശര്‍മയെ നേരില്‍ കണ്ട് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉറപ്പുനല്‍കിയത്.തൊഴിലാളികള്‍ക്ക് ദോഷമുണ്ടാകാതെ തോട്ടം തുറക്കുന്നതിനാവശ്യമായ എല്ലാ സഹായവും തൊഴില്‍ വകുപ്പും സംസ്ഥാന സര്‍ക്കാറും നല്‍കുമെന്ന് മന്ത്രി ഷിബു ബേബി ജോണും നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. തോട്ടം തുറക്കാതെ വന്നതോടെ പീരുമേട് ടീ കമ്പനിയുടെ 2700 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഇടതുസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തേയില ബോര്‍ഡിന്‍െറയും സംസ്ഥാന സര്‍ക്കാറിന്‍െറയും ആവശ്യപ്രകാരം തോട്ടം തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതാണ്. ഈ വിജ്ഞാപനം നിലനില്‍ക്കുന്നതാണ് തോട്ടം തുറക്കാനുള്ള പ്രധാന തടസ്സം. തോട്ടം ഏറ്റെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഉടമ ഹൈകോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. രണ്ട് മാസം മുമ്പ് തൊഴില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം ലേബര്‍ കമീഷണറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലും തോട്ടം ഏറ്റെടുക്കാന്‍ ഉടമ സന്നദ്ധത അറിയിച്ചിരുന്നു.തോട്ടം തുറന്ന് തേയിലയോടൊപ്പം മറ്റ് വ്യവസായ സംരംഭങ്ങളും ആരംഭിക്കാനാണ് മാനേജ്മെന്‍റ് പദ്ധതിയിടുന്നത്.വൈദ്യുത ചാര്‍ജ് ഉള്‍പ്പെടെ വന്‍ ബാധ്യതയാണ് നിലവില്‍ തോട്ടത്തിനുള്ളത്. ഇതിന് ഇളവ് നേടാനും ഉടമ ശ്രമിക്കുന്നുണ്ട്. ട്രേഡ് യൂനിയന്‍ നേതാക്കളായ എം.എ. ലാലിച്ചന്‍,പി.ആര്‍. അയ്യപ്പന്‍, ഡി. ആല്‍ബര്‍ട്ട്,വി.എം. തങ്കരാജ്, കെ. സുരേഷ്, ബാബു, എസ്. ചന്ദ്രന്‍, ഇന്ദിര ചന്ദ്രമോഹന്‍ദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. |
അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയുടെ മരണം: വ്യാപക പ്രതിഷേധം Posted: 16 Nov 2012 12:20 AM PST ന്യൂദല്‍ഹി: അയര്‍ലന്‍ഡിലെ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. അയര്‍ലന്‍ഡില്‍ ദന്ത ഡോക്ടറായ സവിത ഹാലപ്പനവര്‍ എന്ന 31കാരിയാണ് ആശുപത്രി അധികൃതര്‍ ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 28ന് മരണമടഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഐറിഷ് ആരോഗ്യ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. കടുത്ത വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ 21നാണ് സവിത അയര്‍ലന്‍ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സെപ്റ്റിസമിയ (രക്തത്തിലുണ്ടാവുന്ന ഒരു തരം അണുബാധ)എന്ന അസുഖമായിരുന്നു 17 ആഴ്ച ഗര്‍ഭിണിയായ അവര്‍ക്ക് പിടിപെട്ടത്. തുടര്‍ന്ന് ജീവന്‍ അപകടത്തിലായ അവസ്ഥയില്‍ ഗര്‍ഭഛിദ്രം നടത്താന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇത് കത്തോലിക്കാ രാജ്യമാണെന്നും ഇവിടെ ഗര്‍ഭ ഛിദ്രം നിയമവിരുദ്ധമാണെന്നായിരുന്നു മറുപടി. കുഞ്ഞിന് ഹൃദയമിടിപ്പുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞ കാരണം. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ നീക്കാന്‍ അവര്‍ തയ്യാറായി. അപ്പോഴേക്കും സവിത ഗുരുതരാവസ്ഥയിലെത്തിയിരുന്നു. ശസ്ത്രക്രിയക്കിടെ മരണം സംഭവിക്കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ കൃത്യമായ ചികില്‍സ നല്‍കാത്തതുമൂലം സവിതയുടെ കിഡ്നിയുടെയും കരളിന്റെും പ്രവര്‍ത്തനം തകരാറിലായതായി പിതാവ് പറയുന്നു. അയര്‍ലന്‍ഡില്‍ എഞ്ചിനീയറാണ് സവിതയുടെ ഭര്‍ത്താവ് പ്രവീണ്‍. ആഴ്ചകള്‍ക്കു മുമ്പ് സംഭവം നടന്നിട്ടും ഇന്ത്യന്‍ എംബസിയില്‍ നിന്നാരും തന്റെകുടുംബത്തെ ബന്ധപ്പെട്ടില്ലെന്ന് പ്രവീണ്‍ പറഞ്ഞു. സംഭവത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതെക്കുറിച്ചന്വേഷിക്കാന്‍ ഐറിഷ് ആരോഗ്യ മന്ത്രാലയം തയ്യാറായത്. ഡബ്ളിനിലെ ഐറിഷ് പാര്‍ലമെന്‍റിനു മുന്നിലും തെരുവുകളിലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരങ്ങളാണ് അണിനിരന്നത്. രാജ്യത്തെ ഗര്‍ഭഛിദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ഇതിനകം ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം വിഷയം ഏറ്റെടുത്തുകഴിഞ്ഞു. കുഞ്ഞിന്റെജീവന്‍ രക്ഷിക്കാനായില്ലെങ്കില്‍ അമ്മയുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനമെന്ന് പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. രുക്ഷ വിമര്‍ശവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. |
രൂപക്ക് മൂല്യത്തകര്‍ച്ച Posted: 15 Nov 2012 11:10 PM PST മുംബൈ: ഇറക്കുമതിക്കാരില്‍ നിന്ന് കാര്യമായ ആവശ്യം ഉണ്ടായതോടെ വിദേശനാണയ വിപണിയില്‍ ഡോളറിനെതിരെ രൂപക്ക് മൂല്യത്തകര്‍ച്ച. വ്യാഴാഴ്ചത്തെ·ക്ളോസിങ് നിലവാരത്തില്‍ നിന്ന് 26 പൈസ താഴ്ന്നാണ് വെള്ളിയാഴ്ച്ച വിദേശ നാണയ വിപണിയല്‍ ഇടപാടുകള്‍ ആരംഭിച്ചത്. ഡോളറിന് 54.96 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച 11 മണിയോടെയുള്ള വിനിമയ നിരക്ക്. ഡോളറിനെതിരെ മറ്റ് ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമായതും രൂപയുടെ മൂല്യ ഇടിവിന് കാരണമായിട്ടുണ്ട്. ഓഹരി വിപണി മുന്നേറ്റത്തോടെ ഇടപാടുകള്‍ ആരംഭിച്ചതാണ് രൂപയുടെ തകര്‍ച്ചയെ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിര്‍ത്തിയത്. |
ചുറ്റുപാടിലെ വിഷാംശം സുരക്ഷാപരിധി ലംഘിക്കാതെ നോക്കാന്‍ ടോക്സിക്കോളജി Posted: 15 Nov 2012 10:58 PM PST പരിസ്ഥിതി വിഷത്തിലാറാടുന്നത് പഠിച്ചറിവിന്‍െറ പിന്‍ബലത്തില്‍ തടയുകയാണ് ടോക്സിക്കോളജി പഠനശാഖയുടെ കാതല്‍. വിഷാംശം സുരക്ഷാപരിധി ലംഘിക്കാതെ നോക്കാന്‍ ചുമതലപ്പെട്ടവരെന്ന നിലയില്‍ ഭൂമിയുടെ കാവലാളുകളാണ് ടോക്സിക്കോളജിസ്റ്റുകള്‍. ചുറ്റുപാടിലെ വിഷാംശത്തിന്‍െറ തോതറിയുന്നതിന് പഠനം വഴിയൊരുക്കും. മരുന്നുകള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, രാസകീടനാശിനികള്‍ തുടങ്ങി ഒരുപാടു ഘടകങ്ങള്‍വഴി ഭൂമി, വായു, വെള്ളം, ഭക്ഷണം തുടങ്ങി സകലതും മലിനമാകുന്നുണ്ട്. ഇത് പരിധി ലംഘിക്കാതിരിക്കാന്‍ നേരിട്ടിടപെടേണ്ടവരാണിവര്‍. വിഷാംശങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തൊഴിലിടങ്ങളിലുള്ളവരുടെ ആരോഗ്യാവസ്ഥയും ഇവരുടെ പരിധിയില്‍ വരും. പഠനശേഷം അധ്യാപനത്തിന് പുറമെ ഗവേഷണത്തിനും അവസരമുണ്ട്. വ്യവസായ സ്ഥാപനങ്ങളില്‍ ഒഴിവാക്കാനാവാത്ത തസ്തികയാണ് ടോക്സിക്കോളജിസ്റ്റുകളുടേത്. അതുകൊണ്ട് തൊഴിലവസരങ്ങള്‍ക്ക് പഞ്ഞമില്ല. രാജ്യത്തിനകത്ത് മാത്രമല്ല പുറത്തും തൊഴില്‍സാധ്യതയേറെയാണ്. തുടക്കക്കാര്‍ക്ക് 25,000 രൂപക്കുമേല്‍ ശമ്പളം പ്രതീക്ഷിക്കാം. അനുഭവപരിചയമായാല്‍ ഇത് ഇരട്ടിയിലേറെയാകും. തൊഴിലിടമായി വിദേശരാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപക്കുമേല്‍ മാസശമ്പളം നേടാം. വെറ്ററിനറി സയന്‍സില്‍ ബിരുദമെടുത്തവര്‍ക്ക് പുറമെ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും വിഷ ലഘൂകരണ വഴിയില്‍ നടക്കാം. ലൈഫ് സയന്‍സിന് പുറമെ, എന്‍വയണ്‍മെന്‍റ് ബയോളജി, മൈക്രോ ബയോളജി, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, സുവോളജി തുടങ്ങിയവയില്‍ ബിരുദം നേടിയവര്‍ക്കും ഉന്നത പഠനത്തിനായി ടോക്സിക്കോളജി തെരഞ്ഞെടുക്കാം. തുടര്‍ന്ന് ഗവേഷണം നടത്താം. പല വെറ്ററിനറി കോളജുകളിലും ടോക്സിക്കോളജി പഠനത്തിന് അവസരമുണ്ട്. പ്രധാന പഠനകേന്ദ്രങ്ങള്‍ Indian Veterinary Research Institute, Bareli- www.ivri.nic.in Indian Institute of Toxicological Research, Lucknow- www.iitrindia.org Central Drug Research Institute, Lucknow -www.edriindia.org |
പുകയിലരഹിത പത്തനംതിട്ട: പ്രവര്‍ത്തനം ശക്തമാക്കും -കലക്ടര്‍ Posted: 15 Nov 2012 10:57 PM PST പത്തനംതിട്ട: പുകയിലരഹിത പത്തനംതിട്ട പദ്ധതി ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അറിയിച്ചു. പുകയില നിയന്ത്രണ പരിപാടികളുടെ ഭാഗമായി കലക്ടറേറ്റില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട തൊഴില്‍ മേഖലകള്‍, പട്ടികവര്‍ഗ മേഖല, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാകും പുകയിലരഹിത പ്രവര്‍ത്തനം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ കലക്ടറേറ്റ്, മിനിസിവില്‍സ്റ്റേഷനുകള്‍, കൊടുമണ്‍ പ്ളാന്‍േറഷന്‍ മേഖലകളില്‍ പുകവലി പൂര്‍ണ മായും നിരോധിക്കും. ജില്ലയിലെ 75 സ്കൂളുകള്‍,അടിച്ചിപ്പുഴ, അട്ടത്തോട്, ചാലക്കയം തുടങ്ങി പട്ടികവര്‍ഗ മേഖലകളിലും തുടര്‍ന്ന് പുകയിലവിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കും. എട്ടുമാസം പിന്നിട്ട പുകയിലരഹിത പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്കും ശില്‍പ്പശാല സംഘടിപ്പിച്ചു. പാന്‍മസാലയുടെയും ചവക്കുന്ന പുകയില ഉല്‍പ്പന്നങ്ങളുടെയും നിരോധം ശക്തിപ്പെടുത്താന്‍ ജില്ലാതല യോഗം ചേര്‍ന്ന് സ്ക്വാഡ് രൂപവത്കരിച്ചു. വിദ്യാഭ്യാസ വകുപ്പ് സഹകരണത്തോടെ ജില്ലയിലെ എല്ലാ ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഇതുസംബന്ധിച്ച് പരിശീലനം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയിലരഹിതമാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ കലക്ടറുടെ കത്ത് എല്ലാ വിദ്യാലയങ്ങള്‍ ക്കും നല്‍കി. ജില്ലാഭരണകൂടത്തിന്‍െറ ആഭിമുഖ്യത്തില്‍ പുകയിലവിരുദ്ധ ദിനാചരണം നടത്തി. യോഗത്തില്‍ എ.ഡി.എം എച്ച്.സലിംരാജ്,ഡിവൈ.എസ്.പി. കെ.എന്‍.രാജീവ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം) ഡോ.എം.ജെ.മറിയാമ്മ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ.ജി. രാജേന്ദ്രപ്രസാദ്, ഡോ.പി.എന്‍.വിദ്യാധരന്‍, ഡോ.വി. അജിത, ഡോ.രമേശ് ബാബു എന്നിവര്‍ പങ്കെടുത്തു. |
മോഷ്ടാക്കളെ തുരത്താന്‍ ജനങ്ങളുമായി കൈകോര്‍ത്ത് പൊലീസ് Posted: 15 Nov 2012 10:53 PM PST പാറത്തോട്: മുക്കാലിയില്‍ മോഷ്ടാക്കളെ തുരത്താന്‍ പൊലീസും ജനങ്ങളും കൈകോര്‍ത്തു. ഒരാഴ്ചയിലേറെയായി ഈ പ്രദേശത്ത് മോഷ്ടാക്കള്‍ ഭീകരാന്തരീഷം സൃഷ്ടിക്കുകയായിരുന്നു. പല വീടുകളിലെയും മോഷണശ്രമം നാട്ടുകാരുടെ അവസരോചിതമായ ഇടപെടലും പൊലീസിന്‍െറ പട്രോളിങും മൂലമാണ് ഒഴിവായത്. കറന്‍റുകട്ട് മുതലെടുത്ത് മോഷ്ടാവ് രക്ഷപെട്ടതിനെ തുടര്‍ന്നാണ് മോഷ്ടാക്കളെ പിടികൂടാന്‍ സംഘടിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച മോഷ്ടാവ് വീടിന്‍െറ പിറകുവശത്ത് പതുങ്ങിയിരിക്കുന്നത് കണ്ട വീട്ടുകാര്‍ ഒച്ച വെച്ച് ആളെകൂട്ടി. തിരച്ചില്‍ നടത്തുന്നതിനിടെ വൈദ്യുതി നിലച്ച സമയം ജനങ്ങള്‍ക്കുനേരെ കല്ലേറു നടത്തി മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മോഷ്ടാക്കളെ പിടികൂടാന്‍ സംഘടിക്കാന്‍ തീരുമാനിച്ചത്. മുക്കാലി എസ്.എന്‍.ഡി.പി ഹാളില്‍ കൂടിയ യോഗത്തില്‍ പൊതുജനങ്ങളും പൊലീസും ചേര്‍ന്ന് റസിഡന്‍റ്സ് അസോസിയേഷന്‍ രൂപവത്കരിച്ചു. ലൈബ്രറി പ്രസിഡന്‍റ് എം.ഐ. ഹസന്‍ മുള്ളന്‍മടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ അഡ്വ. എന്‍.ജെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എസ്.ഐ കെ.ജെ. തോമസ് ക്ളാസ് നയിച്ചു. കബീര്‍ മുക്കാലി പ്രസിഡന്‍റായും അനസ് പാറയില്‍ സെക്രട്ടറിയായും സാജന്‍ മണിയാക്കുപാറ വര്‍ക്കിങ് സെക്രട്ടറിയായും എം.ഐ. ഹസന്‍ മുള്ളന്‍മടയ്ക്കല്‍ രക്ഷാധികാരിയുമായ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. വാര്‍ഡിന്‍െറ വിവിധ ഭാഗങ്ങളില്‍ റസിഡന്‍റ്സ് അസോസിയേഷന്‍ രൂപവത്ക്കരിക്കാനും ജനകീയ പൊലീസിനെ തെരഞ്ഞെടുക്കാനും കമ്മിറ്റിയെ ചുമതലപ്പെടുത്തി. കള്ളന്മാരെ നേരിടുന്നതിന് 20 പേര്‍ അടങ്ങുന്ന ജനകീയ പൊലീസിനെ എസ്.എന്‍.ഡി.പി ഹാള്‍, ചക്കുകുഴി എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തു. ഓരോ പ്രദേശത്തും താമസിക്കുന്നവരുടെ ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടുന്ന ഡയറക്ടറി തയാറാക്കാനും കള്ളന്മാര്‍ എത്തിയാല്‍ വീടുകളില്‍ നിന്ന് വിസില്‍ ഊതാനും ജനങ്ങളുടെ സഹകരണത്തോടെ കള്ളന്മാരെ നേരിടാനും യോഗം തീരുമാനിച്ചു. |
സ്പിരിറ്റ് കൊണ്ടുപോയ ടാങ്കര്‍ലോറി റോഡരികില്‍ കിടന്നത് പരിഭ്രാന്തി പരത്തി Posted: 15 Nov 2012 10:25 PM PST അമ്പലപ്പുഴ: സ്പിരിറ്റ് കൊണ്ടുപോയ ടാങ്കര്‍ലോറി അനാഥമായി റോഡരികില്‍ കിടന്നത് നാട്ടുകാരില്‍ പരിഭ്രാന്തിപരത്തി. സംഭവമറിഞ്ഞ് എത്തിയ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ടാങ്കറില്‍ സ്പിരിറ്റില്ലെന്ന് വ്യക്തമായതോടെയാണ് ആശങ്ക ദൂരീകരിച്ചത്. എന്നാല്‍, ടാങ്കര്‍ലോറി ആരുടേതാണെന്ന സംശയം ദുരൂഹതയിലേക്ക് എത്തിച്ചു. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് പുന്നപ്ര പറവൂര്‍ ജങ്ഷന് സമീപം ഡ്രൈവറോ മറ്റ് ജീവനക്കാരോ ഇല്ലാതെ ലോറി കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അടുത്ത് എത്തിയപ്പോള്‍ സ്പിരിറ്റിന്‍െറ മണമുണ്ടായി. ടാങ്കറില്‍ നിറയെ സ്പിരിറ്റാണെന്നാണ് നാട്ടുകാര്‍ ധരിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷന്‍ ലോറിയായിരുന്നു. എക്സൈസ് സംഘം പരിശോധിച്ചപ്പോള്‍ അടിയിലുള്ള ടാപ്പില്‍നിന്ന് സ്പിരിറ്റ് തുള്ളികള്‍ വീണു. ഇത് അവര്‍ക്കിടയിലും സംശയമുണ്ടാക്കി. ടാങ്കര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കാലിയാണെന്ന് മനസ്സിലായത്. ഏറെസമയം കഴിഞ്ഞിട്ടും ഡ്രൈവറെ കാണാതെ വന്നപ്പോള്‍ പൊലീസും അന്വേഷണം നടത്തി. ഇതിനിടെ ലോറിയുടെ താല്‍ക്കാലിക ഡ്രൈവറാണെന്ന് പറഞ്ഞ് തൃശൂര്‍ സ്വദേശി ബാലകൃഷ്ണന്‍ വാഹനത്തിന് അടുത്തെത്തി. ലോറിയിലെ ഒന്നാം ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി സലും എന്നയാള്‍ പനിമൂലം പുന്നപ്ര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നും നിയമാനുസൃതമായി സ്പിരിറ്റ് കൊണ്ടുപോയ ലോറിയാണിതെന്നും താല്‍ക്കാലിക ഡ്രൈവര്‍ രേഖകള്‍ കാണിച്ച് എക്സൈസ് സംഘത്തെ ബോധ്യപ്പെടുത്തി. എക്സൈസ് കമീഷണറുടെ അനുമതിയോടെ നെയ്യാറ്റിന്‍കര സതേണ്‍ വര്‍ക്ക് ഡിസ്റ്റ്ലറി യൂനിറ്റിലേക്ക് 30,000 ലിറ്റര്‍ സ്പിരിറ്റ് കൊണ്ടുപോയശേഷം മടങ്ങുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. അതുപ്രകാരം എക്സൈസ് കമീഷണറുടെ ഓഫിസില്‍ ബന്ധപ്പെട്ടപ്പോള്‍ രേഖകള്‍ ശരിയാണെന്ന് വ്യക്തമായി. ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറെ ഫോണില്‍ ബന്ധപ്പെട്ടു. ഡ്രൈവര്‍ എത്തി കൂടുതല്‍ വിശദീകരണം നല്‍കി. ആലപ്പുഴയില്‍ എത്തിച്ച് കൂടുതല്‍ പരിശോധന നടത്തിയശേഷമാണ് ലോറി വിട്ടുകൊടുത്തത്. |
No comments:
Post a Comment