ഇറാഖില്‍ സ്ഫോടന പരമ്പര; 20 മരണം Madhyamam News Feeds |
- ഇറാഖില്‍ സ്ഫോടന പരമ്പര; 20 മരണം
- പരമ്പരാഗത പ്രൗഢിയോടെ ഉരു പ്രദര്‍ശനം തുടങ്ങി
- ഗള്‍ഫിലെ പ്രതിഷേധം സി.പി.എം. ഗൂഢാലോചന: വയലാര്‍ രവി
- വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ പിടികൂടി
- ദേശീയ ഗാനത്തോട് അനാദരവ്: ശശി തരൂരിനെതിരെ വിചാരണ തുടരാം
- വിദേശതൊഴിലാളിക്ക് പ്രതിവര്‍ഷം 2400 റിയാല്‍ സ്പോണ്‍സര്‍ അധികം നല്‍കണം
- സ്വര്‍ണവിലയില്‍ സ്ഥിരത; പവന് 23,720 രൂപ
- ദോഹ പവര്‍സ്റ്റേഷനില്‍ തീപിടിത്തം
- കരള്‍ പകുത്തു നല്‍കി കുമാര്‍ ‘കരളി’നെ ജീവിതത്തിലേക്ക് മടക്കി
- അഞ്ചേരി ബേബി വധം: എം.എം. മണി നോട്ടീസ് കൈപറ്റി
ഇറാഖില്‍ സ്ഫോടന പരമ്പര; 20 മരണം Posted: 14 Nov 2012 12:31 AM PST Image: ബഗ്ദാദ്: ഇറാഖില്‍ സ്ഫോടന പരമ്പരയില്‍ 20 പേര്‍ കൊല്ലപ്പെട്ടു. കാര്‍ബോംബുകളും വഴിയരികില്‍ സ്ഥാപിച്ച ബോംബുകളും പൊട്ടിത്തെറിക്കുകയായിരുന്നു. ബഗ്ദാദിലെ ഫലസ്തീന്‍ ഹോട്ടലിന് സമീപത്ത് സൈനിക ജനറലിന്റെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു കാര്‍ബോംബ് സ്ഫോടനങ്ങള്‍. ഒരു സൈനികന്‍ ഇവിടെ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ധാരാളമായി വിദേശികള്‍ എത്തുന്ന സ്ഥലത്തായിരുന്നു സ്ഫോടനം. കിര്‍കുക്കില്‍ വഴിയോരത്ത് നടന്ന സ്ഫോടനങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 34 പേര്‍ക്ക് പരിക്കേറ്റു. ഹാജിവ നഗരത്തില്‍ ഉണ്ടായ മറ്റൊരു സ്ഫോടനത്തില്‍ നാലു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബഗ്ദാദിന്റെ കിഴിക്കുഭാഗത്ത് മെതാദിയ ഗ്രാമത്തില്‍ നടന്ന സ്ഫോടനത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. |
പരമ്പരാഗത പ്രൗഢിയോടെ ഉരു പ്രദര്‍ശനം തുടങ്ങി Posted: 13 Nov 2012 11:02 PM PST Image: ദോഹ: രണ്ടാമത് ഉരു പ്രദര്‍ശനത്തിന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. ഖത്തര്‍ കലാ, സാംസ്കാരിക, പൈതൃക വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു. |
ഗള്‍ഫിലെ പ്രതിഷേധം സി.പി.എം. ഗൂഢാലോചന: വയലാര്‍ രവി Posted: 13 Nov 2012 10:53 PM PST Image: മസ്കത്ത്: ഗള്‍ഫില്‍ തനിക്കെതിരായ പ്രതിഷേധം സി.പി.എം. ഗൂഢാലോചനയാണെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആലോചിച്ച് തയാറാക്കിയ പദ്ധതിയാണ് ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന് കാരണമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് അല്‍പം മുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം പറഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലൂടെ കുപ്രചരണങ്ങള്‍ നടത്തുന്നത് ഗൂഢാലോചനയിലെ പങ്കാളികളാണ്. |
വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ പിടികൂടി Posted: 13 Nov 2012 10:51 PM PST Image: ദുബൈ: യാത്രക്കാരന്‍െറ വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരുകിലോ ഹെറോയിന്‍ ദുബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. 133 ക്യാപ്സൂളുകളിലാക്കിയാണ് ദക്ഷിണേഷ്യക്കാരനായ ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. |
ദേശീയ ഗാനത്തോട് അനാദരവ്: ശശി തരൂരിനെതിരെ വിചാരണ തുടരാം Posted: 13 Nov 2012 10:41 PM PST Image: കൊച്ചി: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ വിചാരണ തുടരാമെന്ന്ഹൈകോടതി. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആരംഭിച്ച വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്. തരൂരിനെതിരെ കുറ്റപത്രം തയ്യാറാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. വിവാദമായ ദേശീയ ഗാനാലാപനത്തിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന തരൂരിന്‍െറ ആവശ്യവും കോടതി തള്ളി. 2008ല്‍ കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചടങ്ങില്‍ പങ്കെടുക്കവേ അമേരിക്കന്‍ രീതിയില്‍ നെഞ്ചില്‍ കൈവെച്ച് ശശീതരുര്‍ ദേശീയ ഗാനം ആലപിച്ചു. ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവരെയും ഇതേ രീതില്‍ ദേശീയ ഗാനം ആലപിക്കാന്‍ തരൂര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ജോയ് കൈതാരമാണ് ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി തരൂരിനെതിരെ കേസ് കൊടുത്തത്.
|
വിദേശതൊഴിലാളിക്ക് പ്രതിവര്‍ഷം 2400 റിയാല്‍ സ്പോണ്‍സര്‍ അധികം നല്‍കണം Posted: 13 Nov 2012 10:37 PM PST Image: റിയാദ്: സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഓരോ വിദേശ തൊഴിലാളിക്കും പ്രതിമാസം 200 റിയാല്‍ വീതം (വര്‍ഷം 2400) തൊഴിലുടമയില്‍നിന്ന് അധികം ഈടാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. തീരുമാനം മുഹര്‍റം ഒന്നു (നവംബര്‍ 15) മുതല്‍ നടപ്പാകും. സ്വദേശിതൊഴിലാളികളേക്കാള്‍ വിദേശതൊഴിലാളികളുള്ള സ്ഥാപന ഉടമകള്‍ക്കാണ് ഈ അമിത സാമ്പത്തികബാധ്യത വരിക. സ്വദേശിവനിതകള്‍ക്ക് വിദേശികളില്‍ ജനിച്ച മക്കള്‍, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് സാമ്പത്തിക ബാധ്യതയില്‍നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മധ്യത്തില്‍ മന്ത്രിസഭ അംഗീകരിച്ച കരാര്‍പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് തൊഴില്‍മന്ത്രാലയത്തിന്‍െറ വിജഞാപനത്തില്‍ പറഞ്ഞു. തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യുചെയ്യുമ്പോഴോ പുതുക്കുമ്പോഴോ തുക ഈടാക്കണമെന്നു കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന തുക മാനവ വിഭവശേഷി വകുപ്പിന്‍െറ ഫണ്ടില്‍ വകയിരുത്തും. |
സ്വര്‍ണവിലയില്‍ സ്ഥിരത; പവന് 23,720 രൂപ Posted: 13 Nov 2012 10:10 PM PST Image: കൊച്ചി: സ്വര്‍ണവിലയില്‍ സ്ഥിരത തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കൂടി 23,720 രൂപയിലെത്തിയ വില മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 2,965 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ചയാണ് സ്വര്‍ണവില 360 രൂപ കൂടി 23,480 രൂപയായത്. വ്യാഴാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന വില വെള്ളിയാഴ്ച മുതലാണ് വീണ്ടും വര്‍ധിച്ചത്. 24,120 രൂപയാണ് സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. അമേരിക്കയില്‍ ഒബാമ ഭരണത്തിലേറിയ സാഹചര്യം അനുകൂലമാക്കിയാണ് ഇന്ത്യന്‍ വിപണിയിലും വിലയില്‍ വര്‍ധനയുണ്ടായത്.
|
ദോഹ പവര്‍സ്റ്റേഷനില്‍ തീപിടിത്തം Posted: 13 Nov 2012 09:50 PM PST Image: കുവൈത്ത് സിറ്റി: കിഴക്കന്‍ ദോഹയിലെ വൈദ്യുതി ഉല്‍പാദന, ജല ശുദ്ധീകരണ പ്ളാന്‍റിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് പവര്‍സ്റ്റേഷനില്‍ ജല ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി സംഭരിച്ചുവെച്ച വന്‍ ഗ്യാസ് സിലിണ്ടറുകളിലൊന്ന് പൊട്ടിത്തെറിച്ച് തീഗോളമായി മാറിയത്. |
കരള്‍ പകുത്തു നല്‍കി കുമാര്‍ ‘കരളി’നെ ജീവിതത്തിലേക്ക് മടക്കി Posted: 13 Nov 2012 08:28 PM PST Image: കോട്ടയം: മണിക്കൂറുകള്‍ നീണ്ട കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ സജിതക്ക് പുതുജീവിതം. എറണാകുളം അമൃത ആശുപത്രിയില്‍ ഡോ.എസ്. സുധീന്ദ്രന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍മാരുടെ കഠിനപ്രയത്നത്തിനൊടുവില്‍ കുമാറിന്‍െറ കരള്‍ പകുത്ത് ഭാര്യസജിതക്ക് വെച്ചുപിടിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം മരുന്നുകളോട് പൊരുതിയ സജിതയുടെ ശരീരം പുതിയ കരള്‍ സ്വീകരിച്ചതിന്‍െറ സൂചനകള്‍ നാലാംദിവസമാണ് കാണിച്ചത്. അഞ്ചാംദിവസം ചങ്കിടിപ്പോടെ പ്രാര്‍ഥനയില്‍കഴിഞ്ഞ ബന്ധുക്കള്‍ക്ക് ആശ്വാസമായി സജിതയുടെ ഫോണ്‍കോള്‍ എത്തി. ‘എനിക്ക് സുഖമാണ്, പ്രാര്‍ഥിക്കണം’ എന്ന രണ്ടുവാക്കുകളില്‍ ചുരുക്കിയ സംസാരമായിരുന്നു അത്. പൂര്‍ണ സുഖംപ്രാപിച്ച കുമാറിനെ വാര്‍ഡിലേക്ക് മാറ്റി. അവയവം വളരെവേഗം സ്വീകരിച്ച സജിതയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഇനിയും ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. |
അഞ്ചേരി ബേബി വധം: എം.എം. മണി നോട്ടീസ് കൈപറ്റി Posted: 13 Nov 2012 08:20 PM PST Image: തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ നുണ പരിശോധനക്ക് വിധേയമാകുന്നതിനായി സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി നോട്ടീസ് കൈപറ്റി. നുണ പരിശോധനക്ക് തയ്യാറാണോ എന്നകാര്യം ഈമാസം 21ാം തീയതിക്കകം അറിയിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേവികുളം പൊലീസ് മണിയുടെ കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയാണ് േനാട്ടീസ് കൈമാറിയത്. നോട്ടീസ് ഇന്നലെ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, മണി സ്ഥലത്തില്ലാതിരുന്നതിനാലാണ് പൊലീസ് ഇന്നെത്തിയത്. കേസിലെ മറ്റു പ്രതികളായ ഒ.ജി. മദനന്‍, എ.കെ. ദാമോദരന്‍, കൈനകരി കുട്ടന്‍ എന്നിവര്‍ക്ക് ഇന്നലെ തന്നെ നോട്ടീസ് നല്‍കിയിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment