ശ്രീലങ്കയില്‍ സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും Madhyamam News Feeds |
- ശ്രീലങ്കയില്‍ സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും
- തൊടുപുഴ നഗരസഭയില്‍ പ്ളാസ്റ്റിക് മാലിന്യശേഖരണത്തിന് സ്ഥിരം സംവിധാനം
- ഗുരുവായൂര്‍ മള്‍ട്ടി പര്‍പ്പസ് സഹകരണസംഘം തെരഞ്ഞെടുപ്പ് ഇന്ന്
- രണ്ടിടത്ത് ബസപകടം; 11 പേര്‍ക്ക് പരിക്ക്
- ലഖ് വിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല
- പാറ്റൂര്‍ ഭൂമി ഇടപാട്: ക്രമക്കേട് നടന്നതായി എ.ഡി.ജി.പി
- ഇന്ധന വില: ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു
- പ്രദേശവാസികള്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുന്നു
- കള്ളിക്കാട്–കനക്കുന്ന് കടവില്‍ ഇന്ന് മുതല്‍ മിനി ജങ്കാര്‍ സര്‍വീസ്
- പരാധീനതകള്‍ തീരാതെ പറളി ആശുപത്രി
- വേങ്ങരയാ... വേങ്ങര...
- വിളവെടുപ്പ് തുടങ്ങിയിട്ടും ജില്ലയില്‍ സാമ്പത്തികമാന്ദ്യം
- നഗരസഭാ കൗണ്‍സില്‍ യോഗം: ഇറങ്ങിപ്പോക്കും കുത്തിയിരിപ്പും പിന്നെ ബഹിഷ്കരണവും
- ഇന്ത്യ 475 റണ്‍സിന് പുറത്ത്; ഓസിസിന് നാലു വിക്കറ്റ് നഷ്ടമായി
- എയര്‍ ഏഷ്യ: ബ്ലാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചു
- ‘ഹുദ’യുടെ ആഘാതം സൗദിയിലേക്കും; ഉത്തരമേഖല വിറയ്ക്കുന്നു
- ദാവൂദിനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരും ^ഇന്ത്യ
- വെടിവെപ്പ്: അന്വേഷണം വടക്കന്‍ പാരിസിലേക്ക്
- സ്വര്‍ണവില കുറഞ്ഞു; പവന് 20,200 രൂപ
- അടുത്ത സാമ്പത്തികവര്‍ഷത്തെ വികസന പദ്ധതിക്കും കരടു ബജറ്റിനും അംഗീകാരം
- ഏഷ്യാ കപ്പ് ഫുട്ബാളിന് ഇന്ന് തുടക്കം
- രാജ്യമെങ്ങും കനത്ത മൂടല്‍മഞ്ഞ്: നിരവധി വാഹനാപകടങ്ങള്‍
- ബഹ്റൈനും പാകിസ്താനും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് ധാരണ
- സുനന്ദയുടെ മരണം: തരൂരിനെതിരെ സഹായിയുടെ മൊഴി
- അവര്‍ പള്ളിക്കൂടമുറ്റത്ത് തിരിച്ചത്തെി; ഛായാചിത്രങ്ങളിലൂടെ
ശ്രീലങ്കയില്‍ സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും Posted: 09 Jan 2015 01:30 AM PST Image: കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍്റായി മൈത്രിപാല സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും. കൊളംബോയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയറില്‍ വൈകുന്നേരം ആറിനാണ് സത്യാപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുകയെന്ന് അദ്ദേഹത്തിന്‍െറ വക്താവ് എ.എഫ്.പി ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. ചടങ്ങില്‍ ഇന്ത്യയുടെ പ്രതിനിധിയായി വൈ.കെ സിന്‍ഹ പങ്കെടുക്കുമെന്ന് വിദേശ കാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോകനേതാക്കള്‍ അഭിനന്ദിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്സയെ പരാജയപ്പെടുത്തിയാണ് ലങ്കയില്‍ സിരിസേന യുഗത്തിന് തുടക്കമാവുന്നത് .രാജപക്സ തന്‍്റെ തോല്‍വി സമ്മതിച്ചതായി അദ്ദേഹത്തിന്‍െറ പ്രസ് സെക്രട്ടറി വിജയാനന്ദ ഹെറാത്ത് വെള്ളിയാഴ്ച എ.എഫ്.പിയോട് വ്യക്തമാക്കി. പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെട്ടതോടെ രാജ്പക്സ ഒൗദ്യോഗിക വസതി ഒഴിഞ്ഞു. രാജ്പക്സ ഇന്ന് രാവിലെ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംകെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രാജ്പക്സക്ക് 42 ശതമാനം വോട്ടുകള്‍ നേടാനേ സാധിച്ചുള്ളു. അതേ സമയം മൈത്രിപാല സിരിസേന 56 ശതമാനം വോട്ടു നേടി. രാജ്യത്തിന്‍െറ വടക്ക്- കിഴക്കന്‍ പ്രവിശ്യകളില്‍ ഇത്തവണ കനത്ത പോളിങ്ങാണ് നടന്നത്. പ്രതിപക്ഷത്തിന്‍െറ പൊതുസ്ഥാനാര്‍ഥിയായ മൈത്രിപാല നേരത്തെ രാജപക്സ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു. സ്ഥാനം രാജിവെച്ച് യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേര്‍ന്നാണ് ഇദ്ദേഹം പൊതുസ്ഥാനാര്‍ഥിയായത്.രണ്ട് മുഖ്യ സ്ഥാനാര്‍ഥികളും ഭൂരിപക്ഷ സിംഹള വിഭാഗത്തില്‍പ്പെട്ടവരാണ്. 15.86 ലക്ഷം വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. വോട്ട് രേഖപ്പെടുത്തുന്നതിന് 1076 പോളിങ് ബൂത്തുകള്‍ ഒരുക്കിയിരുന്നു. 19 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
|
തൊടുപുഴ നഗരസഭയില്‍ പ്ളാസ്റ്റിക് മാലിന്യശേഖരണത്തിന് സ്ഥിരം സംവിധാനം Posted: 09 Jan 2015 12:48 AM PST തൊടുപുഴ: നഗരസഭാ പരിധിയിലെ പ്രദേശങ്ങളില്‍നിന്ന് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ സ്ഥിരമായി ശേഖരിക്കുന്നതിന് തൊടുപുഴ നഗരസഭ സംവിധാനമൊരുക്കുന്നു. പാലക്കാട് ആസ്ഥാനമായ ക്ളീന്‍ കേരള കമ്പനിയാണ് നഗരസഭയിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മുന്‍കൂട്ടി തയാറാക്കിയ സമയക്രമം അനുസരിച്ച് ശേഖരിക്കാന്‍ മുന്നോട്ടുവന്നത്. |
ഗുരുവായൂര്‍ മള്‍ട്ടി പര്‍പ്പസ് സഹകരണസംഘം തെരഞ്ഞെടുപ്പ് ഇന്ന് Posted: 09 Jan 2015 12:38 AM PST ഗുരുവായൂര്‍: സി.പി.എമ്മും സി.പി.ഐയും നേരിട്ട് ഏറ്റുമുട്ടുന്ന ഗുരുവായൂര്‍ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച. ഇരുകക്ഷികളും അഭിമാന പോരാട്ടമായി കണക്കാക്കുന്നതിനാല്‍ ശ്രദ്ധേയമായ തെരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള സര്‍വ അടവുകളും ഇരുകക്ഷികളും പയറ്റുന്നുണ്ട്. |
രണ്ടിടത്ത് ബസപകടം; 11 പേര്‍ക്ക് പരിക്ക് Posted: 09 Jan 2015 12:38 AM PST ചാലക്കുടി: ദേശീയപാതയില്‍ പോട്ട ഫൈ്ളഓവറിന് മുകളില്‍ വോള്‍വോ ബസ് കണ്ടെയ്നര്‍ ലോറിയുടെ പിറകിലിടിച്ച് 11 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. കണ്ടെയ്നര്‍ ലോറി കേടായതിനാല്‍ ഫൈ്ളഓവറിന് മുകളില്‍ നിര്‍ത്തിയിട്ടതായിരുന്നു. ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. തമിഴ്നാട് കോയിമണ്ടി മുത്തയ്യയുടെ മകന്‍ അജിത്കുമാര്‍ (19), മുത്തുസ്വാമിയുടെ മകന്‍ കുഞ്ഞയ്യ (28), കൊച്ചി കടവന്ത്ര സ്വദേശി വിബാസ് ബോസ് (34), കൊച്ചി ചുള്ളിക്കല്‍ റബിയ്യ (22), അലഹാബാദ് സുഭാഷ്പാര്‍ക്ക് കിരണ്‍ (24), കടവന്ത്ര അഴഗിരിസ്വാമി മകന്‍ രാജന്‍ (47), കൊച്ചി ചുള്ളിക്കല്‍ മുഹമ്മദ് തയൂദ് (18), തമിഴ്നാട് ഓടക്കട്രം ദുരൈപുരം റോഡില്‍ ദേവദാസിന്‍െറ മകന്‍ ബാലാജി (34), ചെന്നൈ വെങ്കിടേശിന്‍െറ മകന്‍ ചന്ദ്രശേഖരന്‍ (59), കൊല്ലം സ്വദേശി അനില്‍ (45), കൊല്‍ക്കത്ത സ്വദേശി ഗോവിന്ദ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഏതാനും പേര്‍ പ്രഥമശുശ്രൂഷക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ളവര്‍ ചാലക്കുടി സെന്‍റ് ജയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. |
ലഖ് വിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല Posted: 09 Jan 2015 12:28 AM PST Image: ഇസ് ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സാഖിഉറഹ്മാന്‍ ലഖ് വിക്ക് മറ്റൊരുകേസില്‍ പാകിസ്താനിലെ സിവില്‍ കോടതി ജാമ്യം അനുവദിച്ചു. ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലാണ് വെള്ളിയാഴ്ച ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപ കെട്ടിവെച്ചതിന് ശേഷമാണ് കോടതി ജാമ്യം നല്‍കിയത്. തീവ്രവാദി ആക്രമണക്കേസില്‍ ലഖ് വിക്ക് നേരത്തെതന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചുവെങ്കിലും ലഖ് വിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ ലഖ് വിയെ അന്യായമായാണ് പ്രതിചേര്‍ത്തിട്ടുള്ളതെന്ന് അഭിഭാഷകന്‍ വാദിച്ചു. ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലമാണ് ലഖ് വിയെ ജയിലില്‍ അടച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ ആരോപിച്ചു. ലഖ് വിക്കെതിരെ ശക്തമായ തെളിവുകള്‍ ഇല്ളെ ന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ക്രമസമാധാന പ്രശ്നമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ലഖ്വിയുടെ കസ്റ്റഡി നീട്ടുമെന്നാണ് സൂചന. മുംബൈ തീവ്രവാദി ആക്രമണക്കേസില്‍ ലഖ്വിക്ക് ജാമ്യം നല്‍കിയതിനെ ഇന്ത്യ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. |
പാറ്റൂര്‍ ഭൂമി ഇടപാട്: ക്രമക്കേട് നടന്നതായി എ.ഡി.ജി.പി Posted: 08 Jan 2015 11:26 PM PST Image: തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ക്രമക്കേട് നടന്നതായി എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍ ബിജു പ്രഭാകറും മുന്‍ കലക്ടറും ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയതായാണ് എ.ഡി.ജി.പി ജേക്കബ് തോംസണ്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ലോകായുക്ത കേസെടുത്തു. സ്വാകാര്യ നിര്‍മാണ കമ്പനിയായ ആര്‍ടെക് 30 സെന്‍റ് സ്ഥലം കൈയേറിയെന്നും അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ഇതില്‍ 24 സെന്‍റില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ഡാറ്റ ബാങ്കിലുള്ള ഭൂമിയാണ് കൈയേറിയത്.കേസിലെ ഗൂഢാലോചനയടക്കം അന്വേഷിക്കണം. അധികാര ദുര്‍വിനിയോഗം നടത്തിയവരെ അടക്കം ശിക്ഷിക്കണം. കേസ് ശാസ്ത്രീയമായി അന്വേഷിക്കാന്‍ ക്രിമിനല്‍ കേസ് രജിസ്ട്രര്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണിനും നിവേദിത പി.ഹരനുമെതിരെ തെളിവില്ളെന്നും വിജിലന്‍സ് കണ്ടത്തെി. എന്നാല്‍, പാറ്റൂര്‍ ഭൂമിയിടപാടില്‍ താന്‍ അവിഹിതമായി ഇടപെട്ടിട്ടില്ളെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ഭൂമിയിടപാടിന് കലക്ടറേറ്റില്‍ നിന്ന് അനുമതി കൊടുത്തിട്ടില്ല. സത്യസന്ധരും മിടുക്കരുമായ ഉദ്യോഗസ്ഥരെ അവഹേളിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ബിജു പ്രഭാകര്‍ പ്രതികരിച്ചു. പാറ്റൂര്‍ സര്‍ക്കാര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ആവശ്യം ലോകായുക്ത തള്ളിയിരുന്നു. വിവാദ ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തണമെന്നും അന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. വിവാദ സര്‍ക്കാര്‍ ഭൂമിയിലെ ഫ്ളാറ്റ് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ജൂലൈയിലാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് ഉത്തരവിട്ടത്. ലോകായുക്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും വിജിലന്‍സ് എ.ഡി.ജി.പിയുമായ തോമസ് ജേക്കബിന്‍െറ പരാതിയിലായിരുന്നു നടപടി. പതിനാറ് സെന്‍റ് സര്‍ക്കാര്‍ ഭൂമി സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, ലാന്‍റ് റവന്യൂ കമീഷണര്‍ എം.സി മോഹന്‍ദാസ്, ഫ്ളാറ്റ് നിര്‍മാതാക്കള്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് പരാതി നല്‍കിയത്. |
ഇന്ധന വില: ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു Posted: 08 Jan 2015 11:00 PM PST കണ്ണൂര്‍: അന്താരാരാഷട്ര വിപണിയില്‍ ബാരലിന് 50 ഡോളറിന് താഴെ ക്രൂഡ് ഓയില്‍ വില എത്തിയിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാറിന്‍െറ ജനദ്രോഹ നിലപാടില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ബ്ളോക് കേന്ദ്രങ്ങളില്‍ വഴിതടയല്‍ സമരം സംഘടിപ്പിച്ചു. |
പ്രദേശവാസികള്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുന്നു Posted: 08 Jan 2015 10:58 PM PST കൊച്ചി: കുന്നത്തുനാട് വേങ്ങൂര്‍ പഞ്ചായത്തില്‍ അനധികൃതമായി ക്വാറി പ്രവര്‍ത്തിക്കുന്നതായി പരാതി. അനധികൃതമായ പാറഖനനം മൂലം പ്രദേശവാസികളുടെ വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കോഴിക്കോടുകുളങ്ങര പാറമട ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. |
കള്ളിക്കാട്–കനക്കുന്ന് കടവില്‍ ഇന്ന് മുതല്‍ മിനി ജങ്കാര്‍ സര്‍വീസ് Posted: 08 Jan 2015 10:48 PM PST ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിന്‍െറ ഇരു കരകളെയും ബന്ധിപ്പിച്ച് കള്ളിക്കാട്-കനക്കുന്ന് കടവില്‍ വെള്ളിയാഴ്ച മുതല്‍ മിനി ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നു. വൈകുന്നേരം മൂന്നിന് കനക്കുന്ന് ജെട്ടിയില്‍ ജങ്കാര്‍ സര്‍വീസിന്‍െറ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. കരുണാകരന്‍ |
പരാധീനതകള്‍ തീരാതെ പറളി ആശുപത്രി Posted: 08 Jan 2015 10:44 PM PST പറളി: അഞ്ചുവര്‍ഷം മുമ്പ് സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ പറളി ആശുപത്രിയില്‍ മതിയായ ജീവനക്കാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. മൂന്ന് ഡോക്ടര്‍ തസ്തികയാണിവിടെ ഉള്ളത്. നിലവില്‍ ഒരു ഡോക്ടറാണുള്ളത്. ഈ ഡോക്ടര്‍ അവധിയിലായാല്‍ പരിശോധന നിലക്കുന്ന അവസ്ഥയാണ്. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന കാലത്ത് ഇവിടെ കിടത്തിച്ചികിത്സയും പ്രസവവാര്‍ഡും ലഭ്യമായിരുന്നു. |
Posted: 08 Jan 2015 10:40 PM PST കോട്ടക്കല്‍: ചരിത്രമുറങ്ങുന്ന രാജാസിന്‍െറ മണ്ണില്‍ അഞ്ച് ദിവസങ്ങളിലായി അരങ്ങേറിയ കൗമാര കലോത്സവത്തിന് നിറസമാപ്തി. 27ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ആദ്യദിനം മുതല്‍ മുന്നേറിയ 856 പോയന്‍േറാടെ വേങ്ങര ഉപജില്ല കലാകിരീടത്തില്‍ മുത്തമിട്ടു. എടരിക്കോടിന്‍െറയും രാജാസിന്‍െറയും സെന്‍റ്പോള്‍സിന്‍െറയും പിന്‍ബലത്തില്‍ തകര്‍ത്ത് മുന്നേറിയാണ് വേങ്ങര വിജയത്തേരിലേറിയത്. 802 പോയന്‍േറാടെ മലപ്പുറം ഉപജില്ലയും 736 പോയന്‍േറാടെ എടപ്പാള്‍ ഉപജില്ലയും രണ്ടും മൂന്നും സ്ഥാനം നേടി. വേങ്ങര ഹൈസ്കൂള്‍ വിഭാഗത്തില്‍ 337 ഉം എച്ച്.എസ്.എസില്‍ 374 ഉം യു.പിയില്‍ 140 ഉം പോയന്‍റ് നേടി. മലപ്പുറം ഉപജില്ല എച്ച്.എസ് (300), എച്ച്.എസ്.എസ് (364) വിഭാഗങ്ങളിലും മഞ്ചേരി (138) യു.പി വിഭാഗത്തിലും രണ്ടാമതത്തെി. എച്ച്.എസില്‍ 298 പോയന്‍റ് നേടി എടപ്പാള്‍ ഉപജില്ല മൂന്നാമതത്തെി. എച്ച്.എസ്.എസില്‍ 340 ഉം യു.പിയില്‍ 137 ഉം പോയന്‍റ് നേടിയ മങ്കട ഉപജില്ലയാണ് മൂന്നാമത്. ജില്ലയുടെ കായികകുതിപ്പിന് പുത്തനുണര്‍വേകിയ ഐഡിയല്‍ കടകശ്ശേരി സ്കൂള്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി കലോത്സവത്തിലും മാറ്റ് തെളിയിക്കുന്ന കാഴ്ചക്കും ഈ മേള സാക്ഷിയായി. |
വിളവെടുപ്പ് തുടങ്ങിയിട്ടും ജില്ലയില്‍ സാമ്പത്തികമാന്ദ്യം Posted: 08 Jan 2015 10:36 PM PST സുല്‍ത്താന്‍ ബത്തേരി: വിളവെടുപ്പ് കാലത്തെ ഉത്സവ പ്രതീതി ജില്ലക്ക് അന്യമാകുന്നു. ജില്ലയിലെ മുഖ്യ നാണ്യവിളകള്‍ കാപ്പിയും കുരുമുളകുമാണ്. സംസ്ഥാനത്ത് ഏറ്റവുമധികം കാപ്പി ഉല്‍പാദിപ്പിക്കുന്ന ജില്ലയാണ് വയനാട്. |
നഗരസഭാ കൗണ്‍സില്‍ യോഗം: ഇറങ്ങിപ്പോക്കും കുത്തിയിരിപ്പും പിന്നെ ബഹിഷ്കരണവും Posted: 08 Jan 2015 10:34 PM PST കോഴിക്കോട്: വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. തിരിച്ചത്തെി ശ്രദ്ധക്ഷണിക്കലിന് അനുമതി നല്‍കാത്തതിനെതിരെ പ്രതിപക്ഷാംഗം കുത്തിയിരിപ്പ് പ്രതിഷേധവും നടത്തി. |
ഇന്ത്യ 475 റണ്‍സിന് പുറത്ത്; ഓസിസിന് നാലു വിക്കറ്റ് നഷ്ടമായി Posted: 08 Jan 2015 10:00 PM PST Image: സിഡ്നി: സിഡ്നി ടെസ്റ്റിന്‍െറ ഒന്നാം ഇന്നിങ്സില്‍ 98 റണ്‍സിന്‍്റെ ലീഡ് വഴങ്ങി ഇന്ത്യ 475 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങിനിറങ്ങിയ ഓസീസ്് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിട്ടുണ്ട്. ഷെയിന്‍ വാട്സണ്‍(16), ഡേവിഡ് വാര്‍ണര്‍(4) ക്രിസ് റോജേഴ്സ്(48) ഷോണ്‍ മാര്‍ഷ്(1) എന്നിവരാണ് പുറത്തായത്. അശ്വിന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ജോ ബേണ്‍സും(4) സ്റ്റീവന്‍ സ്മിത്തുമാണ് (47) ക്രീസില്‍. ഭുവന്വേഷര്‍ കുമാര്‍ ഒരു വിക്കറ്റ് വീഴ്ത്തി. അഞ്ചു വിക്കറ്റിന് 342 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 133 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഒൗട്ടാവുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ വാലറ്റക്കാരുടെ മികവിലാണ് ഇന്ത്യ ഫോളോഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ടത്. രവിചന്ദ്ര അശ്വിനും (50) ഭുവനേശ്വര്‍ കുമാറും (30) ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നായകന്‍ വിരാട് കോഹ്ലി ഏഴു റണ്‍ മാത്രം കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. കോഹ് ലിക്കു പിറകെ വൃദ്ധിമാന്‍ സാഹയും (35) പുറത്തായി. പിന്നീടത്തെിയ രവിചന്ദ്ര അശ്വിനും ഭുവനേശ്വര്‍ കുമാറും ഇന്ത്യയെ കരക്കു കയറ്റുകയായിരുന്നു. |
എയര്‍ ഏഷ്യ: ബ്ലാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചു Posted: 08 Jan 2015 09:21 PM PST Image: ജക്കാര്‍ത്ത: അപകടത്തില്‍പെട്ട് കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്‍െറ ബ്ളാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി തെരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്തോനേഷ്യന്‍ സംഘത്തലവന്‍ അറിയിച്ചു. വിമാനത്തിന്‍റെ വാല്‍ഭാഗം കണ്ടത്തെിയതിന് സമീപത്തു നിന്നാണ് സന്ദേശങ്ങള്‍ ലഭിച്ചത്. സന്ദേശം ലഭിച്ചതോടെ മുങ്ങല്‍ വിദഗ്ധര്‍ ബ്ളാക്ക് ബോക്സിനായുള്ള തെരച്ചില്‍ തുടരുകയാണ്. ബ്ളാക് ബോക്സിനായി സൈന്യത്തിലെ മുങ്ങല്‍ വിദഗ്ധര്‍ ജാവ കടലിന്‍െറ ആഴങ്ങളില്‍ സാഹസികമായ തെരച്ചില്‍ നടത്തുകയാണ്. വിമാനത്തിന്‍െറ വാല്‍ഭാഗം കഴിഞ്ഞ ദിവസം തെരച്ചിലിനിടെ കണ്ടത്തെിയിരുന്നു. വോയ്സ് റെക്കോഡറുകളും വസ്തുവിവരങ്ങളും വിമാനത്തിന്‍െറ ഈ ഭാഗത്താണ് ഉണ്ടാവുക. സമുദ്രത്തിന്‍െറ അടിത്തട്ടിലത്തെിയ മുങ്ങല്‍ വിദഗ്ധര്‍ വിമാനാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ജലാന്തര്‍ഭാഗത്തെ വസ്തുക്കള്‍ തെരിച്ചറിയാന്‍ കഴിയുന്ന ഉപകരണങ്ങളുമായി ആറു കപ്പലുകള്‍ മേഖലയില്‍ തെരച്ചില്‍ സംഘത്തെ സഹായിച്ചുവരുന്നു. വിമാനത്തിന്‍െറ സീറ്റുകള്‍, എമര്‍ജന്‍സി ഡോര്‍ എന്നിവ നേരത്തേ ഉപരിതലത്തില്‍നിന്ന് കണ്ടെടുത്തിരുന്നു. വിമാനത്തിന്‍െറ വാല്‍ഭാഗത്തുനിന്ന് ബ്ളാക് ബോക്സ് കണ്ടെടുക്കാനുള്ള നവീന സാങ്കേതികതയെക്കുറിച്ച് ഇന്തോനേഷ്യയിലെയും ഫ്രാന്‍സിലെയും വിദഗ്ധ സംഘങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്.
|
‘ഹുദ’യുടെ ആഘാതം സൗദിയിലേക്കും; ഉത്തരമേഖല വിറയ്ക്കുന്നു Posted: 08 Jan 2015 09:21 PM PST Image: Subtitle: റിയാദിലും പൊടിക്കാറ്റ് റിയാദ്: പതിവിലും ശക്തമായ ശൈത്യത്തിന്‍െറ പിടിയിലമര്‍ന്ന് അറബ് ഗള്‍ഫ് രാജ്യങ്ങള്‍. ‘ഹുദ’ എന്ന് പേരിട്ട ഇത്തവണത്തെ ശീതക്കാറ്റിന്‍െറ സ്വാധീനം സൗദി അറേബ്യയിലേക്കും കടന്നു. രാജ്യത്തിന്‍െറ ഉത്തരമേഖല, പ്രത്യേകിച്ച് ജോര്‍ഡനുമായി അതിര്‍ത്തി പങ്കിടുന്ന അല്‍ജൗഫ്, തബൂക്ക് പ്രദേശങ്ങളില്‍ കൊടുംതണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അല്‍ ഖസീം, റിയാദ് മേഖലകളിലും ഇന്നലെ കാലാവസ്ഥ മാറ്റത്തിന്‍െറ സൂചനയായ പൊടിക്കാറ്റ് വീശി. റിയാദില്‍ പുലര്‍ച്ചെ മുതല്‍ തന്നെ കനത്ത പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയിരുന്നു. നഗരമേഖലയിലും പ്രാന്ത പ്രദേശങ്ങളിലും കാഴ്ച തടസ്സപ്പെടും വിധം പൊടി ഉയര്‍ന്നുപൊങ്ങി. പലയിടത്തും ഗതാഗത തടസ്സമുണ്ടായി. തലസ്ഥാന നഗരിയിലെ പ്രധാന പാതയായ കിങ് ഫഹദ് റോഡില്‍ ദിവസം മുഴുവന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. |
ദാവൂദിനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരും ^ഇന്ത്യ Posted: 08 Jan 2015 09:13 PM PST Image: ഗാന്ധിനഗര്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ. 1993ലെ മുംബൈ സ്ഫോടനത്തിലും മറ്റു ഭീകരപ്രവര്‍ത്തനങ്ങളിലും ദാവൂദിന്‍െറ പങ്ക് വ്യക്തമാണ്. ദാവൂദിനെ നിയമത്തിന്‍െറ മുമ്പില്‍ കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും വിദേശകാര്യ വക്താവ് സയിദ് അക്ബറുദീന്‍ അറിയിച്ചു. വിഷയത്തിലുള്ള ഇന്ത്യയുടെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. നിയമത്തിന്‍െറ കൈയ്യില്‍ നിന്നു ദാവൂദ് ഒളിച്ചു കഴിയുകയാണ്. എന്നാല്‍, ഒരിക്കല്‍ പിടിക്കപ്പെടുമെന്നും അക്ബറുദീന്‍ വ്യക്തമാക്കി. ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ സന്ദേശം നേരത്തെ പുറത്ത് വന്നിരുന്നു. പാകിസ്താനില്‍ നിന്നും ദുബൈയിലുള്ള വസ്തു ഇടപാടുകാരനുമായി ദാവൂദ് നടത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്. ന്യൂസ് മൊബൈല്‍ ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റാണ് ദാവൂദിന്‍െറ സംഭാഷണം പുറത്തുവിട്ടത്. |
വെടിവെപ്പ്: അന്വേഷണം വടക്കന്‍ പാരിസിലേക്ക് Posted: 08 Jan 2015 08:51 PM PST Image: പാരിസ്: 12 പേരുടെ മരണത്തിനിടയാക്കിയ വാരിക ഓഫിസ് ആക്രമണക്കേസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പാരിസില്‍ നിന്നും വടക്ക് 80 കിലോമീറ്റര്‍ അകലെയുള്ള വില്ലര്‍ കോര്‍ട്ടെസ്റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തീവ്രവാദ വിരുദ്ധ യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ ഇവിടത്തെ വീടുകളില്‍ പൊലീസ് പരിശോധന നടക്കുന്നുണ്ട്. സംഭവത്തില്‍ ഷെരീഫ് കുവാഷി, സഹോദരന്‍ സെയ്ദ് കുവാഷി എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമികള്‍ തട്ടിയെടുത്തതെന്ന് സംശയിക്കുന്ന കാര്‍ വടക്കന്‍ പാരിസില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്രമികളെ കണ്ടിരുന്നതായി പെട്രോള്‍ സ്റ്റേഷന്‍ മാനേജര്‍ വെളിപ്പെടുത്തിയിരുന്നു. വടക്കന്‍ ഐസ്നെ മേഖലയിലെ പെട്രോള്‍ സ്റ്റേഷനില്‍ നിന്നും ഇന്ധനവും ഭക്ഷണസാധനങ്ങളും അക്രമികള്‍ കൊള്ളയടിച്ചു. പൊലിസ് നടത്തിയ തെരച്ചിലില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നും പ്രതികളുടെ തിരിച്ചറിയല്‍ കാര്‍ഡുകളും പെട്രോള്‍ ബോംബുകളും കണ്ടത്തെി. |
സ്വര്‍ണവില കുറഞ്ഞു; പവന് 20,200 രൂപ Posted: 08 Jan 2015 08:40 PM PST Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു 2,525 രൂപയിലാണ് വ്യാപാരം. ചൊവ്വാഴ്ച 20,320 രൂപയും ബുധാനാഴ്ച 20,400 രൂപയും വ്യാഴാഴ്ച 20,280 രൂപയുമായിരുന്നു പവന്‍ വില. രാജ്യാന്തര വിപണിയില്‍ ഒൗണ്‍സ് സ്വര്‍ണത്തിന് 3.77 ഡോളര്‍ വര്‍ധിച്ച് 1,212.17 ഡോളറിലെത്തി. |
അടുത്ത സാമ്പത്തികവര്‍ഷത്തെ വികസന പദ്ധതിക്കും കരടു ബജറ്റിനും അംഗീകാരം Posted: 08 Jan 2015 08:25 PM PST Image: Subtitle: ആസൂത്രണ, വികസന ഉന്നതസമിതി യോഗം കുവൈത്ത് സിറ്റി: 2015-16 സാമ്പത്തിക വര്‍ഷത്തെ വികസനപദ്ധതിക്കും കരടു ബജറ്റിനും ആസൂത്രണ, വികസന ഉന്നതസമിതി യോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്‍െറ അധ്യക്ഷതയില്‍ ബയാന്‍ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെന്ന് യോഗശേഷം ആസൂത്രണ, വികസനകാര്യ മന്ത്രി ഹിന്ദ് അല്‍സബീഹ് അറിയിച്ചു. 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ 2019-20 സാമ്പത്തിക വര്‍ഷം വരെയുള്ള പഞ്ചവത്സര വികസന പദ്ധതിയുടെ ഭാഗമായുള്ള ആദ്യവര്‍ഷത്തെ പദ്ധതിയാണിത്. കരടുബജറ്റില്‍ വരുമാനം 1620 കോടി ദീനാറും ചെലവ് 1900 കോടി ദീനാറുമാണ്. 280 ദീനാര്‍ കമ്മിയാണ് ബജറ്റില്‍ കാണിക്കുന്നത്. എണ്ണവില ബാരലിന് 60 ഡോളര്‍ എന്ന നിലക്കാണ് ബജറ്റില്‍ വരുമാനം കണക്കാക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇതിലും കുറവാണ്. അടുത്ത സാമ്പത്തിക വര്‍ഷവും ഇതേനില തുടര്‍ന്നാല്‍, വരുമാനം കൂടാനിടയില്ല. അതിനാല്‍തന്നെ, ബജറ്റ് കമ്മിയില്‍ അവസാനിച്ചേക്കും. 280 ദീനാര്‍ കമ്മിയാണ് ബജറ്റില്‍ കാണിക്കുന്നത്. എന്നാല്‍, നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ കമ്മി കൂടാനാണ് സാധ്യത. |
ഏഷ്യാ കപ്പ് ഫുട്ബാളിന് ഇന്ന് തുടക്കം Posted: 08 Jan 2015 08:06 PM PST Image: Subtitle: ഒമാന്‍െറ മത്സരം നാളെ; പ്രാര്‍ഥനയോടെ രാജ്യം മസ്കത്ത്: ഏഷ്യാ കപ്പ് ഫുട്ബാള്‍ മത്സരത്തിന് ആസ്ട്രേലിയയിലെ മെല്‍ബണില്‍ വെള്ളിയാഴ്ച തുടക്കമാകും. ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തില്‍ ആസ്ട്രേലിയയും കുവൈത്തുമാണ് കളത്തിലിറങ്ങുക. ഒമാന്‍െറ ആദ്യ മത്സരം ശനിയാഴ്ചയാണ്. ശക്തരായ ദക്ഷിണ കൊറിയയാണ് എതിരാളികള്‍. |
രാജ്യമെങ്ങും കനത്ത മൂടല്‍മഞ്ഞ്: നിരവധി വാഹനാപകടങ്ങള്‍ Posted: 08 Jan 2015 07:57 PM PST Image: അബൂദബി: വ്യാഴാഴ്ച രാവിലെ രാജ്യമെങ്ങും അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനാപകടങ്ങള്‍. അബൂദബി- ദുബൈ റോഡില്‍ ഷഹാമക്കും മഫ്റഖിനുമിടയില്‍ 114ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. |
ബഹ്റൈനും പാകിസ്താനും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് ധാരണ Posted: 08 Jan 2015 07:38 PM PST Image: മനാമ: ബഹ്റൈനും പാകിസ്താനുമിടയില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്‍െറ ദ്വിദിന ബഹ്റൈന്‍ സന്ദര്‍ശനത്തില്‍ ധാരണയായി. ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ പാക് പ്രധാനമന്ത്രിയും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാകിസ്താന്‍ സന്ദര്‍ശിച്ച ഹമദ് രാജാവിന്‍െറ ക്ഷണമനുസരിച്ചാണ് നവാസ് ശരീഫ് ബഹ്റൈനിലത്തെിയത്്. ഇരുരാഷ്ട്രങ്ങള്‍ക്കും പ്രയോജനകരമായ ഒട്ടേറെ വിഷയങ്ങളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിന് സന്ദര്‍ശനം തുടക്കമിട്ടു. |
സുനന്ദയുടെ മരണം: തരൂരിനെതിരെ സഹായിയുടെ മൊഴി Posted: 08 Jan 2015 05:59 PM PST Image: ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണം സംബന്ധിച്ച് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ സഹായിയുടെ മൊഴി. വ്യാഴാഴ്ച്ച തരൂരിന്‍െറ സഹായി നാരായണ്‍ സിങ്ങാണ് ഡല്‍ഹി പൊലീസിന്‍െറ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക മൊഴി നല്‍കിയത്. സുനന്ദ മരിക്കുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് സുനില്‍ സാബ് എന്നയാള്‍ സന്ദര്‍ശിച്ചതായാണ് മൊഴി. ഇയാളാണ് സുനന്ദയെ ട്വിറ്ററിലും മറ്റും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുവാന്‍ സഹായിച്ചിരുന്നത്. മരിക്കുന്നതിന് മുമ്പ് തരൂരിനെ ഫോണില്‍ വിളിച്ച സുനന്ദ, താന്‍ മാധ്യമങ്ങളോട് എല്ലാം തുറന്നു പറഞ്ഞാല്‍ തരൂര്‍ വെട്ടിലാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നാരായണ്‍ സിങ് മൊഴി നല്‍കിയെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് മുമ്പ് ഒന്നിലേറെ തവണ നാരായണ്‍ സിങ്ങിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതുകൂടാതെയാണ് ഡല്‍ഹിയിലെ അജ്ഞാത കേന്ദ്രത്തില്‍ വ്യാഴാഴ്ച നാരായണന്‍ സിങ്ങിനെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തത്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന വാര്‍ത്തയോട് തരൂര്‍ ഇതുവരെ നേരിട്ടു പ്രതികരിച്ചിട്ടില്ല. എന്നാല്‍, പ്രസ്താവന ഇറക്കിയിരുന്നു. ഗുരുവായൂര്‍ പെരുമ്പായിലെ ആയുര്‍വേദ മനയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. |
അവര്‍ പള്ളിക്കൂടമുറ്റത്ത് തിരിച്ചത്തെി; ഛായാചിത്രങ്ങളിലൂടെ Posted: 08 Jan 2015 05:59 PM PST Image: കല്‍പറ്റ: ഇന്നലെകളില്‍ ലോകത്തോട് വിടപറഞ്ഞ അവര്‍ ഛായാചിത്രങ്ങളിലൂടെ പള്ളിക്കൂടമുറ്റത്ത് തിരിച്ചത്തെി. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി പേരുടെ ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ കാണികളുടെ കണ്ണില്‍ ഉടക്കിനിന്നു. മുട്ടില്‍ വയനാട് മുസ്ലിം യതീംഖാന ഹൈസ്കൂളില്‍നിന്ന് വിരമിക്കുന്ന ചിത്രകലാ അധ്യാപകനായ പി. സുകുമാരന് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും നല്‍കിയ യാത്രയയപ്പാണ് വ്യത്യസ്തമായത്. അധ്യാപകന്‍ വരച്ച ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു പ്രദര്‍ശനം. ആദ്യകാല പ്യൂണായ മുട്ടില്‍ സ്വദേശി പാത്തുമ്മത്താത്തക്ക് ഇപ്പോള്‍ പ്രായം 95. ചെറുപ്പകാലത്തെ തന്‍െറ ചിത്രം കണ്ട് അവര്‍ വെളുക്കെ ചിരിച്ചു. 1984ല്‍ അവരുടെ വിരമിക്കല്‍ ചടങ്ങിന് സുകുമാരന്‍ മാഷ് വരച്ച് സമ്മാനിച്ച ചിത്രമായിരുന്നു അത്. കോഴിക്കോട് യൂനിവേഴ്സല്‍ ആര്‍ട്സ് കോളജില്‍ നിന്നാണ് മാഷ് ചിത്രകലാ കോഴ്സ് പൂര്‍ത്തിയാക്കിയത്. 1981ല്‍ പിണങ്ങോട് ഡബ്ള്യു.ഒ.എച്ച്.എസില്‍ അധ്യാപകനാകാന്‍ സ്വദേശമായ കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് വയനാടന്‍ ചുരം കയറി. 84ല്‍ മുട്ടില്‍ സ്കൂളിലത്തെി. ഇപ്പോള്‍ അമ്പുകുത്തിയില്‍ സ്ഥിരതാമസം. ഭാര്യ പിണങ്ങോട് ഹൈസ്കൂള്‍ അധ്യാപിക പി. ഷൈലജ. ഏക മകള്‍ അഞ്ജിത മംഗലാപുരത്ത് ബി.എച്ച്.എം.എസ് വിദ്യാര്‍ഥിനി. പാഠപുസ്തകങ്ങളില്‍ ചിത്രങ്ങള്‍ വരക്കുന്ന മാഷ് നല്ളൊരു ശില്‍പി കൂടിയാണ്. അധ്യാപനം എന്ന പണി തലക്കനമായി കൊണ്ടുനടന്നില്ല. അതിനാല്‍ നാട്ടുകാര്‍ സ്വന്തം വീട്ടുകാരെ പോലെയായി. കണ്ടുമുട്ടിയ മുഖങ്ങള്‍ക്ക് പലപ്പോഴായി കടലാസില്‍ ജീവന്‍ നല്‍കി. ഓയില്‍ പെയിന്‍റിങ്ങില്‍ കുട്ടികളും പ്രായമായവരും പ്രകൃതിയുമൊക്കെ വിഷയങ്ങളായി. ബന്ധുക്കളുടെ ഫോട്ടോകള്‍ നല്‍കി നോക്കി വരക്കാനും പലരും ആവശ്യപ്പെട്ടു. നാട്ടിലെ കാരണവന്മാര്‍ കടലാസുകളില്‍ മിഴിവുറ്റ ചിത്രങ്ങളായി. ഇതില്‍ പലരും പിന്നീട് മരിച്ചു. മാഷ് വിരമിക്കുന്ന ദിവസമായപ്പോള്‍ വ്യത്യസ്ത യാത്രയയപ്പ് വേണമെന്ന് സഹപ്രവര്‍ത്തകരും കുട്ടികളും ഉറപ്പിച്ചു. അങ്ങനെയാണ് മാഷ് തന്നെ കോറിയിട്ട നാട്ടുകാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനമെന്ന ആശയത്തിന് ജീവന്‍വെച്ചത്. വീടുകളിലത്തെി മാഷ് വരച്ച ചിത്രങ്ങള്‍ സഹപ്രവര്‍ത്തകര്‍ ശേഖരിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ വരച്ച് പിന്നെയെപ്പോഴോ ഓര്‍മകളില്‍നിന്നുപോലും മാഞ്ഞുപോയ പെയിന്‍റിങ്ങുകള്‍ കണ്ട് മാഷും അമ്പരന്നു. 50ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുങ്ങി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കാണാനത്തെിയ നാട്ടുകാരില്‍ പലരും ചിത്രങ്ങള്‍ കണ്ട് അന്തംവിട്ടു. മരിച്ചുപോയ വല്യുപ്പയും വല്യച്ചനും ഉമ്മാമയുമൊക്കെ ചിത്രങ്ങളായി ബന്ധുക്കളെ നോക്കി ചിരിച്ചുനിന്നു. ഉടയവര്‍ അതുകണ്ട് നെടുവീര്‍പ്പിട്ടു. മാഷിന് നല്‍കാന്‍ ഇതിലും നല്ളൊരു യാത്രയയപ്പ് വേറെയില്ലായിരുന്നു... |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment