മുഖ്യമന്ത്രി ഉദ്ഘാടകന്‍, യേശുദാസ് മുഖ്യാതിഥി Posted: 14 Jan 2015 12:01 AM PST കോഴിക്കോട്: മൈലാഞ്ചിച്ചോപ്പണിഞ്ഞ മലബാറിന്‍െറ നടുമുറ്റമായ കോഴിക്കോട്ട് ഇനി കലയുടെ കടലിരമ്പം. കൗമാര കേരളത്തിന്‍െറ കലാഭിരുചികള്‍ മാറ്റുരക്കുന്ന ഏഴു രാപ്പകലുകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാകയുയര്‍ത്തുന്നതോടെ 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കമാവും. നഗരത്തിലെ 18 വേദികളിലായി 232 ഇനങ്ങളില്‍ നടക്കുന്ന മേളയില്‍ 11,000ത്തോളം പ്രതിഭകളാണ് മത്സരിക്കുന്നത്. അപ്പീലുകള്‍ കൂടി പരിഗണിക്കുന്നതോടെ മത്സരാര്‍ഥികളുടെ എണ്ണം ഇനിയും കൂടും. വ്യാഴാഴ്ച രാവിലെ 10ന് സ്വാഗതസംഘം ഓഫിസില്‍ രജിസ്ട്രേഷന്‍ തുടങ്ങും. കലോത്സവത്തിന്‍െറ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്കുശേഷം 2.30ന് കോഴിക്കോട് കടപ്പുറത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി ഫ്ളാഗ് ഓഫ് ചെയ്യും. നഗരപരിധിയിലെ 50 സ്കൂളുകളില്‍നിന്നായി 6000ത്തോളം പേര്‍ പങ്കെടുക്കുന്ന ഘോഷയാത്ര മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനിയില്‍ അവസാനിക്കും. 55 കലാധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗതഗാനത്തോടെ ചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഗാനഗന്ധര്‍വന്‍ യേശുദാസാണ് മുഖ്യാതിഥി. മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, പി.കെ. ജയലക്ഷ്മി, സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ കൂടിയായ മേയര്‍ എ.കെ. പ്രേമജം, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ. പ്രദീപ്കുമാര്‍, എം.പിമാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, മറ്റുജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം മുഖ്യവേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം തുടങ്ങും. ഉദ്ഘാടന ദിവസം എല്ലാ വേദികളിലും വൈകീട്ട് ആറിനാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. ജനുവരി 21ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപനച്ചടങ്ങ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. നടന്‍ ജയറാം, നടി റിമ കല്ലിങ്ങല്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. എ.ഡി.പി.ഐമാരായ എല്‍. രാജന്‍, കെ. വിനോദ് ബാബു, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ കമാല്‍ വരദൂര്‍, കണ്‍വീനര്‍ കെ. സനോജ്, പബ്ളിസിറ്റി കണ്‍വീനര്‍ യൂസഫ് കോറോത്ത്, ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. |
പി.സി ജോര്‍ജ് മാവോയിസ്റ്റുകളെ ഉപദേശിക്കണം - ചെന്നിത്തല Posted: 13 Jan 2015 11:16 PM PST കൊച്ചി: മാവോവാദി വേട്ട സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്‍െറ പ്രസ്താവനക്ക് ചെന്നിത്തലയുടെ മറുപടി. പി.സി ജോര്‍ജ് ആദ്യം മാവോയിസ്റ്റുകളെ ഉപദേശിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം നിര്‍ത്തിയാല്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കും. ബുള്ളറ്റ് കൊണ്ടല്ല മാവോയിസ്റ്റുകളെ നേരിടേണ്ടതെന്ന് അറിയാമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ആയുധമെടുത്ത് ജനങ്ങളെ നേരിടാന്‍ വരുന്നവരെ ഉമ്മവെച്ച് വിടുകയല്ല വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചു. മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യുക തന്നെ വേണം. നിയമം നടപ്പാക്കാന്‍ സര്‍ക്കാറും പൊലീസും ഇവിടെയുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തോക്കിന്‍കുഴലിലൂടെയല്ല ആശയപരമായാണ് മാവോയിസ്റ്റുകളെ നേരിടേണ്ടതെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. ആശയപരമായ ചര്‍ച്ചകളിലൂടെ അവരെ തീവ്രവാദത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനാകണം സര്‍ക്കാര്‍ പണം ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. |
പ്രവാചക കാര്‍ട്ടൂണുമായി ഷാര്‍ളി എബ്ദോ പുറത്തിറങ്ങി Posted: 13 Jan 2015 11:00 PM PST പാരിസ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഷാര്‍ളി എബ്ദോയുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു. പ്രവാചക കാര്‍ട്ടൂണ്‍ കവര്‍ ചിത്രമായി ‘അതിജീവിച്ചവരുടെ ലക്കം’ എന്ന പേരിലാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. 'എല്ലാം ക്ഷമിച്ചിരിക്കുന്നു' എന്നര്‍ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടില്‍ ‘ഞാന്‍ ഷാര്‍ളി‘ എന്ന ബോര്‍ഡു പിടിച്ച് കൊല്ലപ്പെട്ടവരെ ഓര്‍ത്ത് നബി കരയുന്ന ചിത്രമാണ് മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്. പ്രത്യേക പതിപ്പിന്‍െറ മുപ്പതുലക്ഷം കോപ്പികളാണ് പുറത്തിറക്കുന്നത്. പതിനാറ് ഭാഷകളില്‍ അച്ചടിച്ചിരിക്കുന്ന 25 രാജ്യങ്ങളില്‍ വിപണിയിലത്തെും. ജനുവരി ഏഴിന് മാഗസിനിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേരാണ് വെടിയേറ്റ് മരിച്ചത്. എഡിറ്റര്‍ ഇന്‍ ചീഫും നാല് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പടെയുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. |
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് മടങ്ങിവരാന്‍ സമയം നീട്ടി നല്‍കി Posted: 13 Jan 2015 10:41 PM PST ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളില്‍ ഒരാളായ ഇറ്റാലിയന്‍ നാവികന് മടങ്ങിയത്തൊന്‍ മൂന്ന് മാസം കൂടി സുപ്രീംകോടതി സമയം നീട്ടി നല്‍കി. മാനുഷിക പരിഗണന കണക്കിലെടുത്ത് നാവികനായ മാസിമില്ല്യാനൊ ലത്തോറെക്കാണ് സമയം നീട്ടി നല്‍കിയത്. കേന്ദ്രം നാവികന് അനുകൂല നിലപാട് എടുത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി സമയപരിധി കൂട്ടി നല്‍കിയത്. മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കാനാണ് മാസിമില്ല്യാനൊ ലത്തോറെക്ക് ഇറ്റലിയിലേയ്ക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ലാത്തരെയ്ക്ക് നാല് മാസത്തേക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. തിരിച്ചത്തൊനുള്ള കാലാവധി ഈമാസം 12 ന് അവസാനിക്കാനിരിക്കെ സമയം നീട്ടിനല്‍കണമെന്ന ഹര്‍ജിയുമായി ലത്തോറെയുടെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഹൃദയശസ്ത്രക്രിയക്ക് വിധേയനായെന്നും യാത്രക്ക് അനുയോജ്യമായ ആരോഗ്യസ്ഥിതിയല്ളെന്നും കാണിച്ചാണ് ഹരജി. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് കാലാവധി നീട്ടി നല്‍കണമെന്ന ലാത്തോറയുടെ ഹര്‍ജി നേരത്തേ കോടതി തള്ളിയിരുന്നു. മറ്റൊരു നാവികന്‍ സാല്‍വത്തോറോ ജറോണെ ക്രിസ്മസിന് ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. |
50 കോടിയുടെ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് കോന്നിയില്‍ Posted: 13 Jan 2015 10:27 PM PST കോന്നി: ആയുര്‍വേദ ഗവേഷണത്തിനും ചികിത്സക്കും പ്രാധാന്യം നല്‍കി കേന്ദ്ര ആയുഷ് വകുപ്പിന്‍െറ ആഭിമുഖ്യത്തിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോന്നിയില്‍ സ്ഥാപിക്കാന്‍ ധാരണയായി. ജയ്പൂരിലും ഡല്‍ഹിയിലുമാണ് ഇത്തരം കേന്ദ്രങ്ങള്‍ നിലവിലുള്ളത്. പ്രായാധിക്യം മൂലമുള്ള ജറിയാട്രിക് രോഗങ്ങളുടെ ഗവേഷണത്തിനാണ് കേന്ദ്രത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. 50 കോടിയാണ് കേന്ദ്ര ആയുഷ് വകുപ്പ് ഇതിന് നീക്കിവെച്ചിട്ടുള്ളത്. ഇതോടൊപ്പം മൂന്നാറില്‍ 100 കോടി ചെലവില്‍ ഒൗഷധസസ്യ ഗവേഷണ കേന്ദ്രവും സ്ഥാപിക്കും. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം, തിരുവനന്തപുരം രാജീവ്ഗാന്ധി ടെക്നോളജി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നടത്തിയ സമ്മേളനങ്ങളിലാണ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന വിവരം കേന്ദ്രമന്ത്രി ശ്രീപദ് യശോനായിക് പ്രഖ്യാപിച്ചത്. ഇതിനു ചുവടുപിടിച്ച് നടത്തിയ നീക്കങ്ങളിലൂടെയാണ് കേന്ദ്രം കോന്നിയിലേക്ക് ശിപാര്‍ശചെയ്യപ്പെട്ടത്. മന്ത്രി അടൂര്‍ പ്രകാശ് മുന്‍കൈയെടുത്ത് ഗവേഷണകേന്ദ്രത്തിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കാനും നടപടി സ്വീകരിച്ചിരുന്നു. കലഞ്ഞൂരിലെ ഒൗഷധപാര്‍ക്കിനോടനുബന്ധിച്ച സ്ഥലത്താണ് ഇന്‍സ്റ്റിറ്റ്യൂട്ടിനും സ്ഥലം കണ്ടത്തെിയത്. ജനസംഖ്യ വര്‍ധന നെഗറ്റീവായ രാജ്യത്തെ ഏകജില്ലയാണ് പത്തനംതിട്ട. കേരളത്തിന്‍െറ വയോജനകേന്ദ്രം എന്ന വിശേഷണമുള്ള പത്തനംതിട്ടയില്‍ വയോജന്യ രോഗഗവേഷണ കേന്ദ്രം തുടങ്ങുകയെന്നത് അനുയോജ്യമാണെന്ന് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മെഡിസിന്‍ മെംബര്‍ ഡോ.റാം മോഹനും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ. ജയചന്ദ്രനും ഡോ. ആനന്ദനും അറിയിച്ചു. ഗവേഷണകേന്ദ്രം കോന്നിയില്‍ സ്ഥാപിക്കാന്‍ മുന്‍കെയെടുത്ത മന്ത്രി അടൂര്‍ പ്രകാശിനെ ഭാരവാഹികള്‍ അഭിനന്ദിച്ചു. |
പുല്ലുമേട് ദുരന്തത്തിന് നാലുവയസ്സ് Posted: 13 Jan 2015 10:27 PM PST വണ്ടിപ്പെരിയാര്‍: രാജ്യത്തെ നടുക്കിയ പുല്ലുമേട് ദുരന്തത്തിന് നാലുവയസ്സ്. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ പുല്ലുമേട്ടില്‍ 2011 ജനുവരി 14നാണ് ദുരന്തം സംഭവിച്ചത്. മകരജ്യോതി ദര്‍ശിച്ച് മലയിറങ്ങിയ ഭക്തരില്‍ 102 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇടുങ്ങിയ പാതയിലൂടെ അമിത ഭക്തജന പ്രവാഹമുണ്ടായതും വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ റോഡില്‍ സ്ഥാപിച്ച ചങ്ങലയും ദുരന്തത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിച്ചു. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു മരിച്ചവരിലേറെയും. ശബരിമല കഴിഞ്ഞാല്‍ മകരജ്യോതി ദര്‍ശിക്കുന്നതിനായി ഭക്തര്‍ ഏറ്റവും കൂടുതല്‍ ഒത്തുകൂടുന്ന സ്ഥലമായിരുന്നു പുല്ലുമേട്. മകരവിളക്ക് ദിനത്തിന് രണ്ടുദിവസം മുമ്പുതന്നെ പുല്ലുമേട്ടിലത്തെുന്ന ഭക്തര്‍ ഇരിപ്പിടം കരസ്ഥമാക്കുകയും പര്‍ണശാലകള്‍ നിര്‍മിക്കുകയും ചെയ്യുമായിരുന്നു. 2011ല്‍ ഒരുലക്ഷത്തിലേറെ ഭക്തരാണ് പുല്ലുമേട്ടില്‍ എത്തിയത്. ഭക്തര്‍ കടന്നുവരുന്ന വഴിക്കിരുവശവും ഭക്ഷണശാലകള്‍ സ്ഥാപിച്ചിരുന്നതും വാഹനങ്ങള്‍ നിയന്ത്രിക്കാനായി റോഡിന് കുറുകെ ചങ്ങല സ്ഥാപിച്ചതും വഴിയടച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതും ആവശ്യത്തിന് വെളിച്ച സൗകര്യമില്ലാത്തതും ദുരന്തത്തിന്‍െറ കാരണങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. മകരവിളക്ക് തെളിയാന്‍ വൈകിയത് മൂലം കൂരിരുട്ട് പ്രദേശത്ത് വ്യാപിച്ചതും ഭക്തരുടെ യാത്രക്ക് തടസ്സമായി. പരിക്കേറ്റ ഭക്തരെയുമായി കാനനപാതയിലൂടെ പുലരുംവരെ വാഹനങ്ങള്‍ കടന്നുപോയിരുന്നു. അനിയന്ത്രിത രീതിയില്‍ വാഹനങ്ങള്‍ പുല്ലുമേട്ടിലേക്ക് കയറ്റിവിട്ടത് മൂലം ഗതാഗതക്കുരുക്ക് രൂപപ്പെട്ടത് പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കുന്നതിന് തടസ്സമായി. പരിക്കേറ്റ പല ഭക്തരുടെയും ജീവന്‍ യാത്രാമധ്യേയാണ് നഷ്ടമായത്. തിക്കിലും തിരക്കിലുംപെട്ട് നിലത്തുവീണ ഭക്തര്‍ ചവിട്ടേറ്റ് ആന്തരിക അവയവങ്ങള്‍ തകര്‍ന്നാണ് മരണം സംഭവിച്ചത്. ദുരന്തശേഷം കേന്ദ്ര-സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ ദുരന്തമുഖത്ത് സന്ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാര്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനായി എം.ആര്‍. ഹരിഹരന്‍ നായര്‍ കമീഷനെ നിയമിച്ചു. 2014 ലാണ് കമീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. എന്നാല്‍, അന്വേഷണ കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ദുരന്തത്തത്തെുടര്‍ന്ന് കോഴിക്കാനം-പുല്ലുമേട് പാതയിലൂടെ വാഹന ഗതാഗതത്തിന് ഹൈകോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പരമ്പരാഗത പാതയായ പെരിയാര്‍-സത്രം റോഡ് അറ്റകുറ്റപ്പണി നടത്താന്‍ കമീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷമാണ് ആരംഭിച്ചത്. തേയിലത്തോട്ടങ്ങളിലൂടെ കടന്നുപോകുന്ന പാതക്ക് തോട്ടം മാനേജ്മെന്‍റുകള്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറാകാത്തതും അധികൃതരുടെ നിസ്സംഗതയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി മാറി. |
സ്വകാര്യഭൂമിയിലെ വിഗ്രഹങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിനത്തെുടര്‍ന്ന് സംഘര്‍ഷം Posted: 13 Jan 2015 10:14 PM PST മുണ്ടക്കയം: സ്വകാര്യഭൂമിയില്‍ കണ്ടത്തെിയ വിഗ്രഹങ്ങള്‍ പൊലീസ് കസ്റ്റഡിയിലടുത്തതിനത്തെുടര്‍ന്ന് സംഘര്‍ഷം. 17പേരെ അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ഉപരോധവും നടത്തി. കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഇളങ്കാട്-വല്യേന്ത-കോലാഹലമേട് റോഡിന് സമീപം വാകച്ചുവടുഭാഗത്ത് കഴിഞ്ഞ ഞായറാഴ്ചയാണ് നാഗയക്ഷി, നാഗരാജാവ് എന്നിവയുടെ വിഗ്രഹങ്ങള്‍ മണ്‍പുറ്റില്‍നിന്ന് ലഭിച്ചത്. വിവരമറിഞ്ഞ് മുണ്ടക്കയം എസ്.ഐ ഡി.എസ്. ഇന്ദ്രരാജിന്‍െറ നേതൃത്വത്തില്‍ പൊലീസ് വിഗ്രഹം കസ്റ്റഡിയിലെടുത്ത് ആര്‍.ഡി.ഒ.കോടതിക്ക് കൈമാറുകയായിരുന്നു. എന്നാല്‍, വിഗ്രഹങ്ങള്‍ പൊലീസ് കൊണ്ടുപോകുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നെങ്കിലും വിട്ടുകൊടുത്തില്ല. ഇതിനിടെ, തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ഗണപതിയുടെ വിഗ്രഹം കൂടി ഇവിടെ കണ്ടത്തെി. ഇതോടെ ഒരുവിഭാഗം ഇവിടെ താല്‍ക്കാലിക തറകെട്ടുകയും പൂജാകര്‍ങ്ങള്‍ നടത്താനും തുടങ്ങി. രാത്രി പതിനൊന്നുമണിയോടെ മുണ്ടക്കയം എസ.്ഐയുടെ നേതൃത്വത്തില്‍ പൊലീസത്തെി വിഗ്രഹം കസ്റ്റഡിയിലെടുത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് താല്‍ക്കാലിക തറ പൊളിച്ചുനീക്കുകയും മൈക് സെറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ ചിലര്‍ എതിര്‍പ്പുമായത്തെി. ഇതോടെയാണ് 17പേരെ കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെയായിരുന്നു ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ഉപരോധവും. കാഞ്ഞിരപ്പളളി ഡിവൈ.എസ്.പി കെ.വി. കുര്യാക്കോസ്, സി.ഐ എന്‍.ജി. ശ്രീമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘടന നേതാക്കളുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തി. ഒടുവില്‍ വിഷയം ആര്‍.ഡി.ഒയുടെ മുന്നില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്നും അതുവരെ സ്ഥലത്ത് പൂജാകര്‍മങ്ങള്‍ ഉപേക്ഷിക്കണമെന്നും പൊലീസിന്‍െറ നിര്‍ദേശം സംഘടന നേതാക്കള്‍ അംഗീകരിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.എ. സലീം, എസ്.എന്‍.ഡി.പി. യൂനിയന്‍ ഭാരവാഹികളായ ബാബു ഇടയാടിക്കുഴി, ലാലിറ്റ് എസ്. തകിടിയേല്‍, ഒ.ജി. സാബു, വെള്ളാള മഹാസഭ നേതാവ് പി.കെ. വിജയന്‍, കെ.പി.എം.എസ്. യൂനിയന്‍ സെക്രട്ടറി ശശി പച്ചിലമറ്റം, വിവിധ കക്ഷി നേതാക്കളായ നൗഷാദ് ഇല്ലിക്കല്‍, ടി.കെ. ശിവന്‍, കെ.എസ്. രാജു, കെ.സി. സുരേഷ് എന്നിവരും പങ്കെടുത്തു. |
കൃഷ്ണമൃഗ വേട്ട: ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി Posted: 13 Jan 2015 09:51 PM PST ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് തിരിച്ചടി. താരത്തെ കുറ്റവിമുക്തനാക്കിയ രാജസ്ഥാന്‍ ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. രാജസ്ഥാനില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ 1998 ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്ന കേസില്‍ സല്‍മാന്‍ ഖാന് കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ 2013 ല്‍ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ രാജസ്ഥാന്‍ സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിധിയുടെ പശ്ചാത്തലത്തില്‍ താരത്തിന് വീണ്ടും ഹൈകോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി അറിയിച്ചു. കേസില്‍ ശിക്ഷ വിധിക്കുന്നതിന് സ്റ്റേ ആവശ്യപ്പെട്ടുള്ള സല്‍മാന്‍ ഖാന്‍െറ ഹരജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ഏതെങ്കിലും കുറ്റവാളിക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ളെന്നും കോടതി രൂക്ഷമായ ഭാഷയില്‍ അഭിപ്രായപ്പെട്ടിരുന്നു. തനിക്ക് യാത്രചെയ്യാനുള്ള അവകാശമുണ്ടെന്നും യു.കെ വിസ ലഭിക്കുന്നതില്‍ പ്രയാസം നേരിടുന്നുവെന്നുമുള്ള സല്‍മാന്‍െറ വാദവും കോടതി തള്ളിയിരുന്നു. |
കളിക്കുന്നതിനിടെ കിണറ്റില്‍ വീണ കുട്ടിക്ക് യുവാവിന്‍െറ ധീരതയില്‍ പുതുജന്മം Posted: 13 Jan 2015 09:43 PM PST കോലഞ്ചേരി: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ രണ്ടുവയസ്സുകാരന് യുവാവിന്‍െറ ധീരതയില്‍ പുതുജന്മം. കോലഞ്ചേരിക്കടുത്ത് കോട്ടൂരില്‍ വാടകക്ക് താമസിക്കുന്ന ഇരുമ്പനം ആലക്കുഴി റോബി-രമ്യ ദമ്പതികളുടെ മകന്‍ ജോഹനാണ് അയല്‍വാസിയായ പ്രദീപിന്‍െറ ധീരതയെ തുടര്‍ന്ന് പുതുജന്മം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ പന്തെടുക്കുന്നതിന് കുഞ്ഞ് കിണറിന്‍െറ ഭിത്തിയില്‍ പിടിച്ചുകയറുന്നതിനിടെയാണ് 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. തൊട്ടടുത്ത് തുണി അലക്കുകയായിരുന്ന അമ്മ രമ്യയുടെ നിലവിളി കേട്ടാണ് ഓഫിസിലേക്ക് പോകാന്‍ ഇറങ്ങിയ പ്രദീപ് ഓടിയത്തെിയത്. കിണറിന്‍െറ റിങ്ങില്‍ ചവിട്ടി ഇറങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബക്കറ്റിന്‍െറ കയറില്‍ തൂങ്ങിയിറങ്ങിയ പ്രദീപ് രണ്ടാള്‍ താഴ്ചയില്‍ വെള്ളത്തിനടിയില്‍ മലര്‍ന്നുകിടക്കുകയായിരുന്ന കുഞ്ഞിനെ മുങ്ങിയെടുത്ത് മുകളില്‍ എത്തിച്ചു. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ അവിടെ വെച്ചുതന്നെ പ്രാഥമികശുശ്രൂഷ നല്‍കി. ബോധാവസ്ഥയിലത്തെിച്ചശേഷം, ഓടിക്കൂടിയ നാട്ടുകാര്‍ കോണി നല്‍കിയാണ് ഇരുവരെയും കിണറ്റില്‍നിന്ന് കയറ്റിയത്. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു. കുട്ടി ഇവിടെ ചികിത്സയില്‍ കഴിയുകയാണ്. പ്രദീപ് റിട്ട.അധ്യാപകന്‍ ജയസദനത്തില്‍ പി. പ്രഭാകരന്‍ നായരുടെ മകനാണ്. ഗള്‍ഫില്‍നിന്ന് നാട്ടിലത്തെിയശേഷം കോലഞ്ചേരിയില്‍ ബിസിനസ് നടത്തുകയാണ്. |
ഷമീര്‍ വധം: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി Posted: 13 Jan 2015 09:43 PM PST കൊച്ചി: കുപ്രസിദ്ധ ഗുണ്ട മോര്‍ച്ചറി ഷമീറിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. രണ്ടുമുതല്‍ നാലുവരെ പ്രതികളായ പാലാരിവട്ടം മണ്ണാര്‍പുഴ വീട്ടില്‍ മിഷല്‍ (32), തമ്മനം മുടവത്തില്‍ വീട്ടില്‍ സൈമണ്‍ (33), പാടിവട്ടം പുഷ്പകത്ത് വീട്ടില്‍ മനോജ് (46), 12ഉം 13ഉം പ്രതികളായ വെണ്ണല പാതപ്പിള്ളി വീട്ടില്‍ പി.വി. ഗബ്രിയേല്‍ (53), വെണ്ണല കാവരയില്‍ വീട്ടില്‍ കെ.എം. പ്രസാദ് (54) എന്നിവരുടെ ജാമ്യാപേക്ഷയാണ് സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് തള്ളിയത്. കൊല്ലപ്പെട്ടയാള്‍ നിരവധി കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും പ്രതികള്‍ നടത്തിയ ക്രൂരകൃത്യം ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നിരസിച്ചത്. കുറ്റകൃത്യ സ്ഥലത്തില്ലാതിരുന്ന 12ഉം 13ഉം പ്രതികള്‍ ഡിസംബര്‍ 13 മുതല്‍ ജയിലില്‍ കഴിയുകയാണ്. രണ്ട് മുതല്‍ നാലുവരെ പ്രതികള്‍ 11 മുതലും ജയിലില്‍ കഴിയുകയാണ്. തുടരന്വേഷണത്തിന് ഇവരുടെ തുടര്‍ ജയില്‍വാസം ആവശ്യമില്ളെന്ന് പ്രതിഭാഗം ബോധിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ടെന്നും എട്ട് മുതല്‍ 11 വരെ പ്രതികളുടെ അറസ്റ്റിന് തടസ്സമാകുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദവും അംഗീകരിച്ചാണ് കോടതി ഉത്തരവ്. കഴിഞ്ഞ 17ന് പുലര്‍ച്ചെ അഞ്ചിനാണ് അഞ്ച് ബൈക്കുകളിലത്തെിയ പത്തംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകടന്ന് ഷമീറിനെ ആക്രമിച്ചത്. |
സംസ്ഥാന സ്കൂള്‍ കലോത്സവം : പ്രതീക്ഷയുടെ ചിറകില്‍ മലപ്പുറം കോഴിക്കോട്ടേക്ക് Posted: 13 Jan 2015 09:37 PM PST മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവം പാലക്കാട്ടുനിന്ന് കോഴിക്കോട്ടത്തെുമ്പോള്‍ പ്രതീക്ഷയുടെ ചിറകിലാണ് മലപ്പുറത്തിന്‍െറ സഞ്ചാരം. കഴിഞ്ഞവര്‍ഷം പ്രതീക്ഷക്കൊത്തുയര്‍ന്ന താരങ്ങള്‍ കുതിച്ചുമുന്നേറിയപ്പോള്‍ മികച്ച നേട്ടത്തോടെയായിരുന്നു മലപ്പുറം ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷം 902 പോയന്‍േറാടെ നാലാമതായിരുന്നു മലപ്പുറത്തിന്‍െറ സ്ഥാനം. പ്രതിഭയുടെ തിളക്കം കൊണ്ട് പ്രതീക്ഷയേകുന്ന താരങ്ങള്‍ ഏറെയുണ്ട് മലപ്പുറത്തിന്‍െറ സംഘത്തില്‍. കഴിഞ്ഞ മൂന്നുവര്‍ഷവും സംസ്ഥാനത്ത് ഭരതനാട്യത്തില്‍ ഒന്നാമതത്തെിയ കടകശ്ശേരി ഐഡിയല്‍ സ്കൂളിലെ പ്രണവ്, ഭരതനാട്യത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനക്കാരനായിരുന്ന മമ്പാട് എം.ഇ.എസ് എച്ച്.എസ്.എസിലെ അഖില്‍ ഗോപാല്‍, എച്ച്.എസ് കുച്ചിപ്പുടിയില്‍ മത്സരിക്കുന്ന പാണ്ടിക്കാട് ഗവ. എച്ച്.എസ്.എസിലെ അജയ്രാജ്, കേരളനടനത്തില്‍ മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസിലെ എന്‍. ഗായത്രി, എച്ച്.എസ് നാടോടിനൃത്തം, കേരളനടനം എന്നിവയില്‍ കടകശ്ശേരി ഐഡിയല്‍ സ്കൂളിലെ ടി. അദൈ്വത എന്നിവര്‍ നൃത്തവേദിയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നവരാണ്. അഖില്‍ ഗോപാല്‍ ഇത്തവണ എച്ച്.എസ്.എസ് നാടോടിനൃത്തത്തിലും കുച്ചിപ്പുടിയിലും ജില്ലയിലെ ജേതാവാണ്. എന്‍. ഗായത്രി ഇത്തവണ എച്ച്.എസ് ഭരതനാട്യത്തിലാണ് മത്സരിക്കുക. കഥകളി സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും തുടര്‍ച്ചയായി മൂന്നുതവണ ജില്ലാ ജേത്രിയും കഴിഞ്ഞ രണ്ടുവര്‍ഷവും സംസ്ഥാനത്ത് ഒന്നാം സ്ഥാനക്കാരിയുമായ എടപ്പാള്‍ ജി.എച്ച്.എസ്.എസിലെ സ്നേഹയും പെണ്‍കുട്ടികള്‍ ആധിപത്യം പുലര്‍ത്തിയ രചനാ വിഭാഗങ്ങളില്‍ എച്ച്.എസ് കഥാരചനയിലും കവിതാരചനയിലും ഒന്നാമതത്തെിയ പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ് പത്താംക്ളാസ് വിദ്യാര്‍ഥിനി ഫാത്തിമ നിഷ്മയും മിന്നും താരങ്ങളാണ്. മാപ്പിളപ്പാട്ട് വേദിയില്‍നിന്ന് വി.പി. മുഹമ്മദ് ബാദുഷ, കെ.എച്ച്. ഹര്‍ഷ, പി.കെ. നസീബ്, കെ.ടി. സുല്‍ഫ എന്നിവരും മലപ്പുറത്തിന്‍െറ ഇശല്‍ പാരമ്പര്യവുമായാണത്തെുക. എച്ച്.എസ് ദഫ്മുട്ടില്‍ കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസ് സംസ്ഥാന കലോത്സവങ്ങളില്‍ പലതവണ വിജയികളായവരാണ്. കോല്‍ക്കളിയില്‍ ഏറെ പ്രതീക്ഷയോടെ എടരിക്കോടും രാജാസുമാണ് അങ്കത്തിനിറങ്ങുക. കലോത്സവത്തില്‍ കോല്‍ക്കളി ഏര്‍പ്പെടുത്തിയത് മുതല്‍ 16 വര്‍ഷം ജില്ലയിലും 19 വര്‍ഷം സംസ്ഥാനത്തും ജേതാക്കളാണ് എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ്. ഓടക്കുഴലില്‍ തുടര്‍ച്ചയായി നാലാം തവണയാണ് കോട്ടൂര്‍ പി.കെ.എം.എച്ച്.എസ്.എസിലെ കെ. ശ്രീഹരി ജില്ലാ ജേതാവാകുന്നത്.കഴിഞ്ഞവര്‍ഷം പാലക്കാട് നടന്ന സംസ്ഥാന മേളയില്‍ അപ്പീലുമായത്തെി ജില്ലക്ക് ആദ്യമായി തിരുവാതിരക്കളിയില്‍ ഒന്നാംസ്ഥാനം നേടിത്തന്ന എടപ്പാള്‍ ജി.എച്ച്.എസ്.എസ് ഇത്തവണ നേരിട്ടാണ് കോഴിക്കോട്ടേക്ക് വണ്ടികയറുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച നടിയായ വി.പി. അനിലയും സംഘവും അവതരിപ്പിക്കുന്ന കൊളത്തൂര്‍ നാഷനല്‍ എച്ച്.എസ്.എസിന്‍െറ നാടകം 'സമയത്താഴ്ച'യും ഹൈസ്കൂള്‍ വിഭാഗത്തില്‍ പരപ്പനങ്ങാടി എസ്.എന്‍.എം എച്ച്.എസ്.എസ് അവതരിപ്പിക്കുന്ന 'മാക്രിസംഗീത'വും മികച്ച നാടകങ്ങളാണ്. |
മുക്കത്തെ ബാറിന് അനുമതി: ചരടുവലിച്ചത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം Posted: 13 Jan 2015 09:29 PM PST കോഴിക്കോട്: കടുത്ത ജനകീയ എതിര്‍പ്പുകള്‍ അവഗണിച്ച് മുക്കത്തെ ഹോട്ടലിന് ബാര്‍ തുടങ്ങുന്നതിന് അനുമതി നല്‍കിയതിലൂടെ മറിഞ്ഞത് ലക്ഷങ്ങള്‍. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് ഇടപ്പെട്ടാണ് ഇതിനുള്ള ചരടുവലികള്‍ നടത്തിയതെന്നാണ് വിവരം. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി കൂട്ടുകെട്ട് തിരക്കഥക്കു പിന്നിലും കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ നേരിട്ട് ഇടപെട്ടെന്ന വിവരമാണ് പുറത്തുവന്നത്. ബാര്‍ അനുമതി ഉറപ്പാക്കാന്‍ ഭരണപക്ഷമായ സി.പി.എമ്മിനൊപ്പം നില്‍ക്കാന്‍ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ഡി.സി.സി നേതൃത്വം തന്ത്രപരമായി കരുക്കള്‍ നീക്കിയത്. ബാറിന് അനുകൂലമായി നിന്നതിന്‍െറ പേരില്‍ നടപടിയുണ്ടായാലും തങ്ങള്‍ കൂടെയുണ്ടാകുമെന്ന ഉറപ്പും നേതൃത്വം നല്‍കി. 21 അംഗ ഭരണസമിതിയിലെ ഭൂരിപക്ഷം പേരും ബാര്‍ തുടങ്ങുന്നതിന് നേരത്തേ എതിരായിരുന്നു. ഭരണപക്ഷമായ സി.പി.എമ്മിന് 10 പേരുണ്ടെങ്കിലും തീരുമാനമെടുക്കാന്‍ സാധിച്ചില്ല. ബാര്‍ അനുമതി അനന്തമായി നീണ്ടുപോവുന്നതിനിടെയാണ് മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും ബി.ജെ.പി അംഗവും ഭരണപക്ഷമായ സി.പി.എമ്മിനൊപ്പം നിലകൊണ്ടത്. കോണ്‍ഗ്രസിലെ ശേഷിക്കുന്ന ഒരംഗവും മുസ്ലിം ലീഗിലെ അഞ്ചും വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണയുള്ള ഒരംഗവും ഉള്‍പ്പെടെ ഏഴുപേരാണ് ആകെ എതിര്‍ത്തത്. ഇതോടെ, 21 അംഗ ഭരണസമിതിയില്‍ ഏഴിനെതിരെ 14 വോട്ടുകള്‍ക്ക് ബാറിന് അനുമതി നേടിയെടുക്കാനായി. ബാര്‍ മുതലാളി പാര്‍ട്ടിക്ക് വേണ്ടപ്പെട്ടയാളാണെന്നാണ് ഡി.സി.സി നേതൃത്വത്തിലെ ഉന്നതന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ബോധിപ്പിച്ചത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെയും ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റിയിലെയും തലപ്പത്തുള്ളവര്‍ ഇതിനായി പലതവണ ഒന്നിച്ചിരുന്നു. മുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ നേതാക്കളും ബാറുടമകള്‍ക്ക് വേണ്ടി ശക്തമായി നിലകൊണ്ടു. സി.പി.എമ്മിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളും നിലകൊണ്ടതോടെ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കയാണ്. ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധമെന്ന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ നിലപാട്. ബാറിന് കൈപൊക്കിയ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍ കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയത്തിന് വിരുദ്ധമായി മുക്കം പഞ്ചായത്തില്‍ സ്വകാര്യ ഹോട്ടലിന് ബാര്‍ ലൈസന്‍സിന് എന്‍.ഒ.സി നല്‍കുന്നതിന് അനുകൂലിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് മെംബര്‍മാരായ സജീഷ് മുത്തേരി, സിന്ധു രവി, റനീഷ് തട്ടാലത്ത് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍േറതാണ് നടപടി. ഡി.സി.സി പ്രസിഡന്‍റിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നടപടിയെടുക്കുകയായിരുന്നുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണനെ നിയോഗിച്ചതായും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. |
മാവോവാദി വേട്ട അവസാനിപ്പിക്കണം^ പി.സി. ജോര്‍ജ് Posted: 13 Jan 2015 08:14 PM PST തൃശൂര്‍: മാവോവാദി വേട്ട സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കോടിക്കണക്കിനു രൂപ മുടക്കി തോക്കിന്‍കുഴലിലൂടെ ഇവരെ നേരിടേണ്ട കാര്യമില്ല. ആശയപരമായാണ് ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടത്. മാവോയിസ്റ്റുകളെ നേരിടാന്‍ പൊലീസ് വകുപ്പ് ആയുധം ശേഖരിക്കുന്ന നടപടിയോട് യോജിക്കാനാവില്ല. കേരളത്തിലുണ്ടെന്ന് പറയുന്ന പത്തോ ഇരുപതോ മാവോയിസ്റ്റുകള്‍ക്കു വേണ്ടി ആയുധം സംഭരിക്കുന്നതിനല്ല പണം ചെലവഴിക്കേണ്ടത്. ആശയപരമായ ചര്‍ച്ചകളിലൂടെ അവരെ തീവ്രവാദത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനാകണം സര്‍ക്കാര്‍ പണം ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാവോവാദികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തള്ളിക്കളയാനാവില്ല. ആദിവാസികള്‍ക്കു വേണ്ടിയും കൊള്ളപ്പലിശക്കാര്‍ക്ക് എതിരെയുമാണ് അവര്‍ പറയുന്നത്. മാവോയിസ്റ്റുകളുടെ ആശയപ്രചരണത്തില്‍ സമൂഹത്തില്‍ അവഗണന നേരിടുന്നവരും ആദിവാസികളും പാര്‍ശ്യവല്‍ക്കരിക്കപ്പെട്ടവരും ആകൃഷ്ടരാകുന്നതിന്‍്റെ ഉത്തരവാദിത്വം സംസ്ഥാനം മാറി മാറി ഭരിച്ചവര്‍ക്കാണ്. മാവോവാദി സാന്നിധ്യം കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്‍പം കൂടി കാര്യക്ഷമമായി ജോലി ചെയ്തു തുടങ്ങിയെന്നതും തിരിച്ചറിയണമെന്നും പി.സി. ജോര്‍ജ് തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. |
ഗംഗയുടെ പരപ്പില്‍ ഒഴുകുന്നത് 100 ഓളം ശവശരീരങ്ങള്‍ Posted: 13 Jan 2015 08:06 PM PST ലഖ്നോ: ഭാരതത്തിലെ പുണ്യനദി ഗംഗയുടെ പരപ്പില്‍ ഒഴുകി കൊണ്ടിരിക്കുന്നത് 100 ഓളം ശവശരീങ്ങള്‍. ചൊവ്വാഴ്ച പരിയറിനും കാണ്‍പൂരിനും ഉനാവിനും ഇടക്ക് 100 ഓളം ശവശരീരങ്ങളാണ് കണ്ടെടുത്തത്. 30 ഓളം ശവശരീരങ്ങളാണ് ഇതുവരെ വീണ്ടെടുക്കാനായത്. സംഭവത്തില്‍ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് അഡീഷണല്‍ സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും സംഭവ സ്ഥലം സന്ദര്‍ശിച്ചു. മരണപ്പെടുന്നവരെ ജലസമാധി എന്നപേരില്‍ ഗംഗയില്‍ തള്ളുക പതിവാണ്. സന്ന്യസിമാരുടെ ശവശരീങ്ങളും പുണ്യത്തിനു വേണ്ടി ഗംഗയില്‍ നിമഞ്ജനം ചെയ്യാറുണ്ട്. ഈ ശവശരീരങ്ങള്‍ ദിവസങ്ങളോളം ഒഴുകി നടക്കുന്നത് നിത്യസംഭവമാണ്. ഇങ്ങനെ ദഹിപ്പിക്കാത്ത മൃതശരീരങ്ങള്‍ ദിനം പ്രതി ഗംഗയില്‍ ഒഴുകുന്നത് പെരുകി കൊണ്ടിരിക്കയാണ്. ഗംഗയില്‍ വെള്ളത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്, അതിനാലാണ് നദിയില്‍ തള്ളുന്ന ശവശരീരങ്ങള്‍ ജലോപരിതലത്തില്‍ പൊങ്ങി അടിഞ്ഞുകിടക്കുന്നതെന്ന് സ്ഥലം നിരീക്ഷിച്ച ഉന്നാവിലെ സബ് ഡിവിഷന്‍ മജിസ്ട്രേറ്റ് പറഞ്ഞു. ഗംഗയില്‍ മാലിന്യങ്ങളും ശവശരീരങ്ങളും തള്ളുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും മുന്നോട്ടു വന്നിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ ക്ളീന്‍ ഗംഗാ പദ്ധതിക്ക് 2037 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ശുചീകരണ പദ്ധതികള്‍ എവിടെയും എത്തിയിട്ടില്ളെന്നതിന്‍്റെ തെളിവാണ് പുതിയ സംഭവം ചൂണ്ടിക്കാട്ടുന്നത്. |
അമിത നിരക്ക് പരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ Posted: 13 Jan 2015 07:42 PM PST ദുബൈ: തിരക്കേറിയ സമയങ്ങളില്‍ അമിതനിരക്ക് ഈടാക്കുന്നത് ഉള്‍പ്പെടെ എയര്‍ ഇന്ത്യക്കെതിരായ പ്രവാസികളുടെ പരാതികള്‍ പഠിക്കാനും പരിഹരിക്കാനും ശ്രമിക്കുമെന്ന് ദുബൈ,വടക്കന്‍ എമിറേറ്റുകളുടെ ചുമതലയുള്ള മാനേജര്‍ പ്രേം സാഗര്‍ വ്യക്തമാക്കി. ഒക്ടോബറില്‍ ചുമതലയേറ്റ ശേഷം പ്രവാസികളുടെ പരാതികളും നിര്‍ദേശങ്ങളും പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണ്. അതേസമയം ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും തീരുമാനിച്ചതായും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതിനു വേണ്ടി ഇന്ത്യയിലെ ആസ്ഥാനത്തേക്ക് എഴുതിയിട്ടുണ്ട്. കേരളത്തിലേക്ക് ബോയിങ് 787 ഡ്രീം ലൈനര്‍ വിമാന സര്‍വീസ് ഉടനെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ഡ്രീംലൈനര്‍ സര്‍വീസ് ആരംഭിക്കാനാണ് ആഗ്രഹിക്കുന്നത്. കൂടുതല്‍ സീറ്റുകളും ആധുനിക സൗകര്യങ്ങളുമുള്ള ഡ്രീംലൈനര്‍ സുഖകരമായ യാത്രക്ക് പേരുകേട്ടതാണ്. നിലവില്‍ ദുബൈ-ദല്‍ഹി റൂട്ടില്‍ എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ പറത്തുന്നുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സീറ്റുകളുടെ എണ്ണം കൂട്ടുകയാണ് മുന്നിലുള്ള പ്രധാന ലക്ഷ്യം. മുംബൈയിലേക്കും ഡ്രീം ലൈനര്‍ സര്‍വീസ് ഉടനാരംഭിക്കും. ഇതിന് പുറമെ ഇപ്പോള്‍ ദല്‍ഹിയിലേക്കും മുംബൈയിലേക്കും ദിവസവും ഒരു സര്‍വീസുള്ളത് രണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ദല്‍ഹിയിലേക്കുള്ള രണ്ടാമത്തെ വിമാനം ഏപ്രിലില്‍ അടുത്ത വേനല്‍ ഷെഡ്യൂളിലുണ്ടാകും. നിലവിലെ സര്‍വീസ് രാത്രിയിലാണെങ്കില്‍ രണ്ടാമത്തേത് പകലാക്കാനാണ് ഉദ്ദേശിക്കുന്നത്. യു.എ.ഇയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളും കൂട്ടാന്‍ പരിപാടിയുണ്ട്. മധുരയിലേക്ക് പുതുതായി സര്‍വീസ് തുടങ്ങും. പഴയ വിമാനങ്ങള്‍ മാറ്റാനും തീരുമാനിച്ചിട്ടുണ്ടെന്ന് പ്രേം സാഗര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ പറ്റാതെ വൈകുന്നതും തിരിച്ചുവിടുന്നതുമെല്ലാം ഇതുവഴി ഒഴിവാക്കാനാകും. യു.എ.ഇയില്‍ മാത്രമല്ല ഗള്‍ഫ്, മിഡിലീസ്റ്റ് മേഖലയില്‍ മുഴുവന്‍ എയര്‍ഇന്ത്യ ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പാക്കും. കേരളത്തിന് പുറത്തുള്ള ആറു വിമാനത്താവളങ്ങളെ അന്താരാഷ്ട്ര ഹബ് ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ താവളങ്ങളെ ബാധിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. വിദേശ വിമാനക്കമ്പനികള്‍ എളുപ്പം സര്‍വീസിന് അനുമതി ലഭിക്കുമെന്നതാണ് അന്താരാഷ്ട്ര ഹബ് കൊണ്ടുള്ള നേട്ടം. എന്നാല്‍ രണ്ടാം നിര നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസും കണക്ടിവിറ്റിയും നല്‍കാനാണ് ദേശീയ കമ്പനിയെന്ന നിലക്ക് എയര്‍ ഇന്ത്യ ശ്രമിക്കുന്നത്. അതാണ് സര്‍ക്കാരിന്‍െറ നയവും. തിരക്കേറിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വന്‍തോതില്‍ കൂട്ടി എയര്‍ ഇന്ത്യ പ്രവാസികളെ പിഴിയുകയാണെന്ന ആരോപണം തള്ളിയ അദ്ദേഹം ഇതുസംബന്ധമായ രേഖകള്‍ കാണിച്ചപ്പോഴാണ് ഇതേക്കുറിച്ച് പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയത്. മറ്റു വിമാനക്കമ്പനികളെല്ലാം ഒരു വര്‍ഷം മുമ്പ് വരെ ടിക്കറ്റ് നിരക്ക് മുന്‍കൂട്ടി പ്രഖ്യാപിക്കുമ്പോള്‍ എയര്‍ ഇന്ത്യ ഏതാനും മാസം മുമ്പ് ഉയര്‍ന്ന നിരക്കിട്ട് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നതിന്‍െറ തെളിവുകളാണ് ‘ഗള്‍ഫ് മാധ്യമം’ അദ്ദേഹത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയത്. സാധാരണക്കാരായ പ്രവാസികള്‍ കുറഞ്ഞ നിരക്ക് ലഭിക്കാന്‍ വേണ്ടി യാത്ര മുന്‍കൂട്ടി നിശ്ചയിച്ച് നേരത്തെ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് ലഭ്യമായിരിക്കില്ല. കുറഞ്ഞുനിരക്ക് പ്രതീക്ഷിച്ച് മറ്റു കമ്പനികളെ സമീപിക്കാതെ കാത്തിരിക്കുമ്പോഴാണ് എയര്‍ ഇന്ത്യ വലിയ നിരക്ക് പ്രഖ്യാപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യം പരിശോധിച്ച് പരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തിരക്കുള്ള സമയത്ത് ഉയര്‍ന്ന നിരക്ക് എന്ന നയം വ്യോമയാന മേഖലയിലെ എല്ലാ കമ്പനികളും ചെയ്യുന്നതാണെന്നും ഇതാണ് അവരുടെ നിലനില്‍പ്പിന്‍െറ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് കുറഞ്ഞ സമയത്തെ നഷ്ടം നികത്തുന്നത് ഇങ്ങനെയാണ്. അനാവശ്യമായ മത്സരമാണ് കിങ് ഫിഷറിനെയും സ്പൈസ് ജെറ്റിനെയും പ്രതിസന്ധിയിലാക്കിയത്. ഏതായാലും ടിക്കറ്റ് നിരക്ക് മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്നതിന് നടപടിയെടുക്കും. യാത്രക്കാരുടെ പരാതികള്‍ കേള്‍ക്കാനും പരിഹാരം കാണാനും പ്രത്യേക സംവിധാനം ഉണ്ടാക്കുന്ന കാര്യവും പരിഗണനയിലാണെന്ന് പ്രേം സാഗര്‍ പറഞ്ഞു. |
ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ബ്രസീലിനെ നേരിടും Posted: 13 Jan 2015 07:31 PM PST ദോഹ: 24-മാത് ലോക പുരുഷ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങും. ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ബ്രസീലിനെ നേരിടും. നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിന്‍ ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് ഖത്തര്‍. ബ്രസീലിന് പുറമെ ചിലി, സ്ളോവേനിയ, ബെലാറസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങള്‍. ആറ് രാജ്യങ്ങള്‍ വീതം ഉള്‍പ്പെടുന്ന നാലു ഗ്രൂപ്പുകളിലായി 24 രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. മറ്റു ഗ്രൂപ്പുകളും രാജ്യങ്ങളും: ക്രൊയേഷ്യ, ബോസ്നിയ ഹെര്‍സിഗോവിന, മാസിഡോണിയ, ഓസ്ട്രിയ, ഇറാന്‍, ടുണീഷ്യ (ഗ്രൂപ്പ് ബി), ഫ്രാന്‍സ്, സ്വീഡന്‍, അള്‍ജീരിയ, ചെക്ക് റിപ്പബ്ളിക്, ഈജിപ്ത് (ഗ്രൂപ്പ് സി), ഡെന്മാര്‍ക്ക്, പോളണ്ട്, റഷ്യ, അര്‍ജന്‍റീന, ജര്‍മനി (ഗ്രൂപ്പ് ഡി). ദുഹൈലിലെ ഹാന്‍ഡ്ബോള്‍ കോംപ്ളക്സ്, അല്‍ സദ്ദിലെ അലി ബിന്‍ ഹമദ് അല്‍ അതിയ്യ അറീന, ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാള്‍ എന്നിവ മത്സരങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. 45,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുളള ലുസൈല്‍ സ്റ്റേഡിയത്തില്‍ 15,000 പേര്‍ക്ക് കളികള്‍ കാണാം. അല്‍ സദ്ദ് സ്റ്റേിയത്തില്‍ 7,700 പേര്‍ക്കാണ് കളികള്‍ വീക്ഷിക്കാനാവുക. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന നാല് ടീമുകള്‍ വീതം നോക്കൗട്ട് സ്റ്റേജില്‍ പ്രവേശിക്കും. ജനുവരി 25 മുതല്‍ നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കും. ജനുവരി 30നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഫെബ്രുവരി ഒന്നിന് ഫൈനല്‍ നടക്കും. ദുഹൈല്‍ കോംപ്ളക്സില്‍ 5,500പേര്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യമുണ്ടാകും. ഉദ്ഘാടന ചടങ്ങ് മികവുറ്റതാക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഓര്‍ഗനൈസിങ് കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. താനി അബ്ദുഹ്മാന്‍ അല്‍ കുവൈരി പറഞ്ഞു. |
പ്രവാസി വോട്ട്: കടമ്പകളിനിയുമേറെ Posted: 13 Jan 2015 07:10 PM PST റിയാദ്: പ്രവാസി വോട്ടിനുള്ള തെരഞ്ഞെടുപ്പു കമീഷന്‍െറ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും നടപ്പാകാന്‍ ഇനിയും കടമ്പകളേറെ. ദീര്‍ഘകാലമായുള്ള തങ്ങളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് പ്രവാസികള്‍ക്ക് ഏറെ ആഹ്ളാദം പകരുന്നുണ്ടെങ്കിലും ഏതുതരം വോട്ടിങ് രീതിയാണ് അംഗീകരിക്കപ്പെടുകയെന്നത് കണ്ടറിയണം. നിലവില്‍ പരിഗണനയില്‍ ഉള്ള രണ്ടു രീതികള്‍ക്കും മേന്മക്കൊപ്പം പോരായ്മകളുമുണ്ട്. അതില്‍ തീരുമാനം വന്നാല്‍ തന്നെ നിരവധി മന്ത്രാലയങ്ങളുടെ നിലപാടും നിയമ ഭേദഗതികളുമൊക്കെ നിയമം പ്രാബല്യത്തില്‍ വരുന്നതില്‍ നിര്‍ണായകമാകും. ഇ-തപാല്‍ വോട്ടും പ്രോക്സി വോട്ടുമാണ് പരിഗണനയില്‍ ഉള്ളത്. പ്രവാസി വോട്ടര്‍ക്ക് വോട്ടുചെയ്യാനുള്ള ബാലറ്റ് ഓരോ മണ്ഡലത്തിലെയും റിട്ടേണിങ് ഓഫിസര്‍ വോട്ടറുടെ ഇ -മെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുകയാണ് ചെയ്യുക. ഇ - ബാലറ്റ് പേപ്പര്‍ തുറക്കാന്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പാസ്വേഡ് വോട്ടറുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ചുകൊടുക്കും. ഈ രഹസ്യ പാസ്വേഡ് കിട്ടിയാല്‍ മാത്രമേ ഇ- ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. ഇത്തരം സങ്കീര്‍ണമായ സാങ്കേതിക കുരുക്കുകള്‍ ഉള്ള ഈ സങ്കേതം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടതാണ്. ആയിരക്കണക്കായ പ്രവാസികള്‍ ഉള്ള മണ്ഡലങ്ങളില്‍ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. സമയബന്ധിതമായി വോട്ടു രേഖപ്പെടുത്താന്‍ ഇതുവഴി കഴിയുമോ എന്ന ആശങ്ക ചില പ്രവാസികള്‍ പങ്കുവെക്കുന്നു. നെറ്റ്വര്‍ക്ക് തകരാറുകള്‍, മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍, മൊബൈലില്‍ ലഭിക്കുന്ന ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പാസ്വേഡ് എന്നിവ വോട്ടിങ്ങിനെ ബാധിച്ചേക്കാം. ഇതുകൂടാതെയാണ് ഗള്‍ഫില്‍ താഴ്ന്ന നിലയില്‍ ജോലി ചെയ്യുന്നവരുടെയും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാത്തവരുടെയും വൃദ്ധരുടെയും ബുദ്ധിമുട്ടുകള്‍. ഇത്തരക്കാര്‍ക്ക് അപ്പോള്‍ സാങ്കേതിക വിദ്യയില്‍ പരിചിതരായവരുടെ സേവനം തേടേണ്ടിവരും. വോട്ടിങിന്‍െറ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നതിലാകും ഇതുചെന്നത്തെുക. സ്വന്തം മണ്ഡലത്തിലെ ഒരാളെ പകരക്കാരനാക്കി വോട്ടുചെയ്യാന്‍ ചുമതലപ്പെടുത്തുന്ന പ്രോക്സി വോട്ടിനും പോരായ്മകള്‍ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഈ പകരക്കാരെ നിശ്ചിതഫോറത്തില്‍ നോട്ടറി അല്ളെങ്കില്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് മുമ്പാകെയാണ് അധികാരപ്പെടുത്തേണ്ടത്. സര്‍ക്കാര്‍ തുടക്കത്തില്‍ അനായാസമെന്ന നിലയില്‍ ഇതു അവതരിപ്പിക്കുന്നുണ്ടെങ്കിലും പ്രാബല്യത്തില്‍ വരുമ്പോള്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ആശങ്ക. സൈനികര്‍ക്കും മറ്റും ഇപ്പോള്‍ തന്നെ പ്രോക്സി വോട്ട് നിലവിലുണ്ടെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങളില്‍ തീരുമാനമായാല്‍ തന്നെ പ്രവാസി വോട്ട് പ്രാബല്യത്തില്‍ വരാന്‍ ഒരുപാട് നടപടിക്രമങ്ങള്‍ ബാക്കിയാണ്. ഇ -തപാല്‍ വോട്ട് വിജ്ഞാപനത്തിലൂടെയും പ്രോക്സി വോട്ട് ജനപ്രാതിനിധ്യ നിയമത്തിന്‍െറ ഭേദഗതിയിലൂടെയുമാണ് നടപ്പാക്കേണ്ടത്. നിരവധി മന്ത്രാലയങ്ങളുടെ അഭിപ്രായവും ഇക്കാര്യത്തില്‍ വ്യക്തമാകാനുണ്ട്. വിദേശകാര്യം, പ്രവാസി കാര്യം, നിയമം, ആഭ്യന്തരം, ധനം തുടങ്ങി എട്ടു മന്ത്രാലയങ്ങളാണ് മനസുതുറക്കേണ്ടത്. പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നാണ് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിവതും നേരത്തെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രിം കോടതി നിര്‍ദേശത്തില്‍ പ്രതീക്ഷ വെക്കുകയാണ് പ്രവാസികള്‍. കേടുകളെല്ലാം തീര്‍ത്ത് പ്രാബല്യത്തില്‍ വരുന്ന നിയമം വഴി അടുത്തു നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. |
വിദേശികള്‍ക്ക് ഫാമിലി വിസകള്‍ ഓണ്‍ലൈന്‍ വഴി ഉടന്‍ Posted: 13 Jan 2015 07:04 PM PST റിയാദ്: സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഫാമിലി വിസകള്‍ നല്‍കുന്ന നടപടി ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും അറിയിപ്പില്‍ പറഞ്ഞു. റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷകര്‍ ഓണ്‍ലൈന്‍വഴി മുന്‍കൂട്ടി ദിവസവും സമയവും ബുക്ക് ചെയ്യണമെന്നും മന്ത്രാലയ അറിയിപ്പില്‍ ചൂണ്ടിക്കാട്ടി. ഇത് അടുത്ത ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനസജജമാകും. വിസ അപേക്ഷകര്‍ക്ക് കൂടുതല്‍ സമയവും സൗകര്യവും ലഭിക്കുന്നതിന് ഇത് സാധ്യമാക്കും. കൂടാതെ റിക്രൂട്ട്മെന്‍റ് കാര്യാലയത്തില്‍ വര്‍ധിച്ചുവരുന്ന തിക്കും തിരക്കും ഒഴിവാക്കാനും ഇത് സഹായകമാകും. ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. വിസ അപേക്ഷകര്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ ഇ- പോര്‍ട്ടല്‍ www.moi.gov.sa സന്ദര്‍ശിച്ച് റിക്രൂട്ട്മെന്‍റ് കാര്യവകുപ്പ് എന്ന ഐക്കണ്‍ ഉപയോഗിച്ചാണ് ദിവസവും സമയവും മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. റിയാദ്, മക്ക, കിഴക്കന്‍ മേഖല തുടങ്ങിയ പ്രവിശ്യകളും അപേക്ഷകന് തെരഞ്ഞെടുക്കാമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. |
മുസ്ലിം നേതൃത്വം പൊതുസമൂഹത്തിന്‍െറ പ്രശ്നങ്ങള്‍ ഏറ്റെടുക്കണം –ടി. ആരിഫലി Posted: 13 Jan 2015 06:50 PM PST മനാമ: ലോകത്ത് അറിയപ്പെടുന്ന മുസ്ലിം പണ്ഡിതന്‍മാര്‍ ആരും ഒരു ഘട്ടത്തിലും ഭീകരവാദത്തെ ന്യായീകരിച്ചിട്ടില്ളെന്ന് ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് ചെയര്‍മാന്‍ ടി. ആരിഫലി പറഞ്ഞു. ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ലോക മുസ്ലിം നേതൃത്വം ഭീകരവാദത്തിന് എതിരാണ് എന്ന് മാത്രമല്ല, ഇസ്ലാമിക പ്രബോധനങ്ങളുടെ വേദി എന്ന് പറയാവുന്ന വെളളിയാഴ്ചകളിലെ പ്രഭാഷണങ്ങളില്‍ ഭീകരതക്കെതിരായ സന്ദേശം മുഴങ്ങിക്കേള്‍ക്കുന്നതും സ്ഥിരമാണ്. അതുകൊണ്ട്, ഏതെങ്കിലും ആക്രമണങ്ങളോ കൊലപാതകങ്ങളോ നടക്കുമ്പോള്‍ മാത്രം മുസ്ലിം നേതൃത്വം അതിനെ അപലപിക്കുന്നു എന്ന വാദം ശരിയല്ല. എന്നിട്ടും എന്തുകൊണ്ട് തീവ്രവാദവും ഭീകരവാദവും ഉണ്ടാകുന്നു എന്നത് ചിന്തനീയമായ കാര്യമാണ്. ഭീകരത ഉണ്ടാക്കേണ്ടത് ആരുടെയോ ആവശ്യമാണ് എന്ന് കാര്യങ്ങളെ ആഴത്തില്‍ വിലയിരുത്തിയാല്‍ മനസിലാകും. തീവ്രവാദവും ഭീകരതയും ഉത്ഭവിക്കുന്നത് മുസ്ലിം സമുദായത്തിനകത്തു നിന്നല്ല. പുറത്തുനിന്നാണ്. ആധുനിക കാലത്ത് അതിന്‍െറ ഏറ്റവും വലിയ ഉത്തരവാദി ഇസ്രായേല്‍ ആണ്. ഇസ്രായേല്‍ ചാരസംഘടനയായ ‘മൊസാദി’ന് മേഖലയെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമുണ്ട്. ഏതൊരു സമുദായത്തിനകത്തും അസാധാരണമായ (abnormal) മനോനിലയുള്ളവരുണ്ട്. അവരെ കണ്ടത്തെി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദിപ്പിക്കുകയും ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ കൂട്ടക്കുരുതിക്ക് ശേഷം, യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളിലും ഇസ്രായേല്‍ വിരുദ്ധ തരംഗം ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, യൂറോപ്യന്‍ സമൂഹത്തില്‍ ഒരു മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കിയെടുക്കുക എന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. ഈ താല്‍പര്യമുള്ളവര്‍ക്ക് പാരീസ് ആക്രമണത്തില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതാണ്. പക്ഷേ, ഇത്തരമൊരു കാര്യം അന്വേഷിക്കാന്‍ യാതൊരു സംവിധാനവുമില്ല എന്നതാണ് വാസ്തവം. ലോക വ്യാപാര കേന്ദ്ര(ഡബ്ള്യു.ടി.സി)ത്തിന് നേരെ നടന്ന ആക്രമണത്തിനു ശേഷം ‘ഭീകര വിരുദ്ധ യുദ്ധം’ തന്നെയുണ്ടായി. അല്‍ ഖാഇദയെയും താലിബാനെയും ഉസാമ ബിന്‍ ലാദിനെയുമാണ് ആ വേളയില്‍ ഭീകരതയുടെ അടയാളമായി കണ്ടത്. യഥാര്‍ഥത്തില്‍, താലിബാനെ വളര്‍ത്തിയത് ഇസ്ലാമിസ്റ്റുകളല്ല. അമേരിക്കയാണ്. അഫ്ഗാനിലെ റഷ്യന്‍ അധിനിവേശ കാലത്ത് റഷ്യയെ തുരത്താന്‍ താലിബാന് അമേരിക്ക പണവും ആയുധവും നല്‍കുകയായിരുന്നു. എങ്കിലൂം ഈ സംഘടനകള്‍ നടത്തുന്ന മാനുഷിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു മുസ്ലിം സംഘടനയും ന്യായീകരിച്ചിട്ടില്ല. പാകിസ്താനില്‍ താലിബാന്‍ കുട്ടികളെ കൊന്നൊടുക്കിയതിനെ ആര്‍ക്കെങ്കിലും ന്യായീകരിക്കാന്‍ സാധിക്കുമോ? മുസ്ലിം സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കുമെതിരായി നടക്കുന്ന പ്രചരണങ്ങള്‍ ആസൂത്രിതമാണ്. ഇന്ത്യയില്‍ പാര്‍ലമെന്‍റ് ആക്രമണം ഉള്‍പ്പെടെ നടന്നപ്പോള്‍ ഇക്കാര്യം പകല്‍പോലെ വ്യക്തമായതാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലിം സംഘടനകള്‍ക്ക് വലിയ ദൗത്യങ്ങള്‍ നിറവേറ്റാനുണ്ട്. രാമക്ഷേത്രം, ഏക സിവില്‍കോഡ് തുടങ്ങിയ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും അത് പ്രധാന ചര്‍ച്ചയാക്കി മാറ്റുകയും ചെയ്യുക എന്നതാണ് സംഘപരിവാറിന്‍െറ ഒരു തന്ത്രം. ഈ സാഹചര്യത്തില്‍ ഒരു വശത്ത് തീവ്രനിലപാടുള്ള സര്‍ക്കാറും മറുവശത്ത് മുസ്ലിം സംഘടനകളും എന്നൊരു അവസ്ഥ രൂപപ്പെട്ടേക്കാം. എന്നാല്‍ ഇതിനെതിരെ ജാഗ്രത പാലിക്കണം. ഇത്തരമൊരു അവസ്ഥ സംജാതമാകുന്നത് ഇന്ത്യന്‍ പൊതുസമൂഹത്തിന് ഒരു ഗുണവും ചെയ്യില്ല. മുസ്ലിം സമുദായം ‘ഞങ്ങള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട് അത് പരിഹരിക്കപ്പെടണ’മെന്ന് പറയുന്നതിന് പകരം പൊതുവിഷയങ്ങള്‍ ഏറ്റെടുക്കണം. സര്‍ക്കാര്‍ തികഞ്ഞ ഫാഷിസ്റ്റ് പ്രവണതകളിലേക്ക് നീങ്ങുന്നു എന്നതിന്‍െറ നിരവധി ഉദാഹരണങ്ങളാണ് ഈ കുറഞ്ഞ കാലയളവില്‍ വ്യക്തമാകുന്നത്. എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന രീതിയിലാണ് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം. പ്രവിശ്യാ ഭരണകൂടങ്ങളെ കേന്ദ്രം അമിതമായി നിയന്ത്രിക്കുന്നു. ഫെഡറല്‍ സംവിധാനത്തിന്‍െറ അന്തസത്തക്ക് നിരക്കാത്ത ഇടപെടലുകള്‍ ഉണ്ടാകുന്നു. ഒരു മന്ത്രാലയത്തിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ല. ഇതൊന്നും മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ദലിതര്‍, പിന്നാക്കക്കാര്‍, കുടിയിറക്കപ്പെട്ടവര്‍ തുടങ്ങിയവരുമായി ഐക്യപ്പെടാന്‍ മുസ്ലിം സംഘടനകള്‍ തയാറാകണം. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കയ്യെടുക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 62 ശതമാനം പേരും ബി.ജെ.പി സര്‍ക്കാര്‍ വരരുത് എന്ന് ആഗ്രഹിച്ചവരാണ്. ഇത്രയും പേരുടെ ആശയാഭിലാഷങ്ങള്‍ വേറെയാണ്. ഇവരുമായി ഐക്യപ്പെടണം. മുസ്ലിംകള്‍ ഒരു കോണിലേക്ക് മാറി നില്‍ക്കുകയല്ല വേണ്ടത്. ഇതിനിടയിലും കാലാകാലങ്ങളില്‍ അധികാര കേന്ദ്രങ്ങളിലുള്ളവരുമായി ഒട്ടിനില്‍ക്കുന്ന ചില നേതാക്കളുണ്ട്. അവരെ ചരിത്രം വിസ്മരിക്കുക തന്നെ ചെയ്യും. ‘ഘര്‍വാപസി’ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനത്തിന് മതം മാറ്റുക എന്നതില്‍ കവിഞ്ഞുള്ള ലക്ഷ്യങ്ങളാണുള്ളത്. മതത്തെ സംബന്ധിച്ച് മതങ്ങള്‍ക്ക് തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്്. ഹിന്ദു വിശ്വാസമനുസരിച്ച് ജാതിയും അതുവഴി മതവും ജന്‍മം കൊണ്ട് നിശ്ചയിക്കപ്പെടുമ്പോള്‍ ക്രിസ്ത്യന്‍, മുസ്ലിം പാരമ്പര്യങ്ങളില്‍ വിശ്വാസം കൊണ്ടാണ് മതം നിര്‍ണയിക്കപ്പെടുന്നത്. മത പരിവര്‍ത്തനം എതിര്‍ക്കപ്പെടേണ്ടതല്ല. അത് ഭരണഘടനാപരമായി അംഗീകരിച്ച കാര്യമാണ്. എന്നാല്‍ പ്രലോഭനങ്ങള്‍ നല്‍കിയുള്ള മതപരിവര്‍ത്തനം ആരു ചെയ്താലും ശരിയല്ല. ‘ഘര്‍വാപസി’ ലക്ഷ്യമിടുന്നത് മുസ്ലിം-ക്രിസ്ത്യന്‍ സമുദാങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുക എന്നതാണ്. അതിലപ്പുറം ഈ വിഷയം ചര്‍ച്ചയാക്കുകയും അതുവഴി മതപരിവര്‍ത്തനം തന്നെ നിരോധിക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യവും അതിന്‍െറ സംഘാടകര്‍ക്കുണ്ട്. ‘ഘര്‍വാപസി’ എന്ന പദത്തിനു തന്നെ പ്രശ്നമുണ്ട്. വീട്ടിലേക്കുള്ള മടക്കം എന്നാണ് അതിന്‍െറ അര്‍ഥം. സ്വന്തം ഇല്ലത്തേക്കും, തറവാട്ടിലേക്കും, കുടിലിലേക്കുമുള്ള മടക്കമെന്നത് ജാതി സമ്പ്രദായങ്ങളിലേക്കുള്ള മടക്കമാണ്. ജാതി ഘടനയെ ഉറപ്പിച്ചു നിര്‍ത്താന്‍ ‘ഘര്‍വാപസി’ സഹായകമാകും എന്നതില്‍ സംശയം വേണ്ട. ആഢംബര വിവാഹത്തിനെതിരെ മുസ്ലിം ലീഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ജമാഅത്തെ ഇസ്ലാമി നേരത്തെ ഈ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ മാവോയിസ്റ്റ് ഭീഷണിയെക്കുറിച്ചുള്ള ചര്‍ച്ചകളിലും സര്‍ക്കാര്‍ സമീപനത്തിലും കുറെക്കൂടി വ്യക്തത ഉണ്ടാകേണ്ടതുണ്ട്. പുകമറ സൃഷ്ടിക്കുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനു പിന്നില്‍ ചില താല്‍പര്യങ്ങളില്ളേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിവിധ മേഖലകളില്‍ പിടിമുറുക്കിയ വികസന ലോബിക്കെതിരായ ചെറുത്തുനില്‍പുകളെ ‘മാവോയിസ്റ്റ്’ എന്ന പേരില്‍ മുദ്രയടിക്കാന്‍ ശ്രമം നടക്കുന്നതായി കരുതേണ്ട പല സംഭവങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്. നാടിന്‍െറ രാഷ്ട്രീയ പ്രക്രിയയില്‍ നേരിട്ട് പങ്കാളികളാകാനുള്ള അവസരമാണ് വോട്ടവകാശം വഴി പ്രവാസികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തെ പ്രവാസികള്‍ മികച്ച രീതിയില്‍ ഉപയോഗിക്കണം. നാടിന്‍െറ സ്പന്ദനങ്ങള്‍ അറിയുകയും അതിന്‍െറ രാഷ്ട്രീയ കാര്യങ്ങളില്‍ ഭാഗഭാക്കാവുകയും വേണം. |
മസ്കത്തില്‍ ട്രാം സര്‍വീസ് ആരംഭിക്കാന്‍ ആലോചന Posted: 13 Jan 2015 06:44 PM PST മസ്കത്ത്: നഗര ഗതാഗതം സുഗമമാക്കാന്‍ മസ്കത്തില്‍ ട്രാം സര്‍വീസ് ആരംഭിക്കാന്‍ ആലോചന. മസ്കത്ത് നഗരസഭയാണ് ഇതുസംബന്ധിച്ച നിര്‍ദേശം ഗതാഗത മന്ത്രാലയത്തിനു മുന്നില്‍വെച്ചത്. വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കും മലിനീകരണവും കുറക്കാന്‍ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. റോഡുകളില്‍ നിര്‍മിച്ച ട്രാക്കുകളിലൂടെ ഓടിക്കുന്ന റെയില്‍ വാഹനമാണ് ട്രാം. ദുബൈയില്‍ കഴിഞ്ഞ വര്‍ഷം ട്രാം സര്‍വീസ് ആരംഭിച്ചിരുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മികച്ച പൊതുഗതാഗത സംവിധാനം എന്ന നിലയില്‍ ട്രാമുകള്‍ പേരെടുത്തിട്ടുണ്ട്. പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള വഴികള്‍ അടുത്ത മാസം കണ്‍സല്‍ട്ടിങ് കമ്പനിയുമായി ചര്‍ച്ച നടത്തുമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം മാലിക് അല്‍ യഹ്മദി പറഞ്ഞു. ട്രാം സര്‍വീസും ഇതില്‍ ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ട്രാമുകള്‍ ഓടിക്കുന്നതുവഴി നല്ല തോതില്‍ ഗതാഗത കുരുക്കും വായുമലിനീകരണവും കുറക്കുന്നതിന് സാധിക്കും. മസ്കത്ത് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ കാറുകള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ മികച്ച പൊതുഗതാഗത സംവിധാനത്തിന് മാത്രമേ സാധിക്കൂ. ട്രാം സര്‍വീസ് വന്നാല്‍ നിരവധി ജോലിക്കാര്‍ രാവിലെ ഓഫിസിലേക്കുള്ള യാത്രക്ക് ട്രാമിനെ ആശ്രയിക്കും. ഇതോടെ, രാവിലെയും വൈകുന്നേരവുമുള്ള ഗതാഗതക്കുരുക്ക് കുറയും. വിനോദസഞ്ചാര രംഗത്ത് വളര്‍ച്ച പ്രതീക്ഷിക്കുന്ന മസ്കത്തിന്‍െറ പ്രധാന ആകര്‍ഷണമായും ട്രാം സര്‍വീസ് മാറും. മസ്കത്തിലെ പ്രധാന റോഡുകളില്‍ യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് മേഖലകള്‍ വര്‍ധിപ്പിക്കാനും വെയിറ്റിങ് ഏരിയയും കൂട്ടാനുള്ള നിര്‍ദേശവും നഗരസഭ അംഗീകരിച്ചിട്ടുണ്ട്. ഒമാന്‍ നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയോട് ഭാവിയില്‍ ഇരുനില ബസുകള്‍ പുറത്തിറക്കുന്നതിന്‍െറ സാധ്യതകള്‍ പഠിക്കാന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായി വിമാനത്താവളത്തില്‍ നിന്നുള്ള ടാക്സി സര്‍വീസുകളുടെ നിരക്ക് കുറക്കണമെന്ന സുപ്രധാന നിര്‍ദേശവും കൗണ്‍സില്‍ മുന്നോട്ടുവെച്ചു. ആറ് റിയാല്‍ ആകണം കുറഞ്ഞ നിരക്ക്. പിന്നീടുള്ള ഓരോ കി.മീറ്ററിനും 50 ബൈസ വീതം മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം. മദ്യപിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്കുള്ള പിഴശിക്ഷ വര്‍ധിപ്പിക്കുകയും വേണം. 24 മണിക്കൂറും ടാക്സി സേവനം ലഭ്യമാക്കണം. സഞ്ചാരികളോടുള്ള പെരുമാറ്റത്തെ സംബന്ധിച്ച് ഇവര്‍ക്ക് പരിശീലനം നല്‍കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു. ബോഷര്‍ വിലായത്തിലെ മുസ്ഫഹില്‍ ഹയാ വാട്ടര്‍ കമ്പനി ആരംഭിക്കാന്‍ പോകുന്ന മലിനജല ശുദ്ധീകരണ പ്ളാന്‍റിന്‍െറ വിശദ വിവരങ്ങള്‍ കൗണ്‍സിലിനെ ധരിപ്പിച്ചു. മസ്കത്ത് മേഖലയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കായിക വിനോദങ്ങള്‍ നടത്തുന്നതിനുള്ള മൈതാനങ്ങളുടെ എണ്ണത്തിലെ കുറവും കൗണ്‍സില്‍ ചര്‍ച്ചചെയ്തു. ചെയര്‍മാന്‍ മൊഹ്സില്‍ അല്‍ ശൈഖിന്‍െറ അധ്യക്ഷതയിലാണ് കൗണ്‍സില്‍ യോഗം നടന്നത്. പൊതുഗതാഗതം സംവിധാനം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കുറച്ചുനാളുകളായി സജീവമാണ്. യാത്രക്കാരെ ബസ് സര്‍വീസിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായി അന്താരാഷ്ട്ര ഗുണനിലവാരമുള്ള ബസുകള്‍ നിരത്തിലിറക്കുമെന്ന് പൊതുമേഖലാ ഗതാഗത കമ്പനിയായ ഒമാന്‍ നാഷനല്‍ ട്രാര്‍സ്പോര്‍ട്ട് കമ്പനി (ഒ.എന്‍.ടി.സി) അധികൃതര്‍ അടുത്തിടെ അറിയിച്ചിരുന്നു. ബസുകളുടെ ഗുണനിലവാരമുയര്‍ത്തുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ പൊതുബസുകളില്‍ യാത്രചെയ്യുമെന്നാണ് പ്രതീക്ഷ. പൊതുബസുകളില്‍ യാത്രക്കാര്‍ വര്‍ധിക്കുന്നത് ചെറിയ വാഹനങ്ങള്‍ കുറക്കാനും സഹായിക്കും. വലിയ ബസുകള്‍ അന്തരീക്ഷ മലിനീകരണം കുറക്കുമെന്നും അപകടങ്ങള്‍ കുറക്കാനും ഊര്‍ജ്ജം ലാഭിക്കാനും സഹായിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു. കൂടുതല്‍ ബസുകള്‍ പൊതുഗതാഗതത്തിന് ഇറങ്ങുന്നതോടെ വര്‍ഷത്തില്‍ 1500 വരെ റോഡപകടങ്ങള്‍ കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒമാനില്‍ പൊതുഗതാഗതത്തിന് വളരെ കുറച്ച് മാത്രമാണ് ബസുകള്‍ ഉപയോഗിക്കുന്നത്. ഇവയില്‍ അധികവും ദീര്‍ഘദൂര ബസുകളുമാണ്. എന്നാല്‍ റൂവി, വാദികബീര്‍ റൂട്ടില്‍ വിജയകരമായി ബസ് സര്‍വീസ് നടക്കുന്നുണ്ട്. ഈ ബസുകളില്‍ നിറയെ യാത്രക്കാരുമുണ്ട്. നിലവാരമുള്ള ബസുകള്‍ നിരത്തിലിറങ്ങുന്നതോകെൂടുതല്‍ പേര്‍ ബസുകളെ ആശ്രയിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു. മസ്കത്തില്‍ സംയോജിത ബസ്, ലൈറ്റ് റെയില്‍ നെറ്റ്വര്‍ക് ആരംഭിക്കുന്നതിനെ കുറിച്ച് പഠനം നടത്താന്‍ സ്പാനിഷ് കണ്‍സല്‍ട്ടന്‍സി കമ്പനിയായ ഇനെക്കോയെ അടുത്തിടെ ചുമതലപ്പെടുത്തിയിരുന്നു. ഇന്‍റഗ്രേറ്റഡ് ഗതാഗത സംവിധാനം ആരംഭിക്കുന്നതിലൂടെ മാത്രമേ മസ്കത്തിലെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് ഇവരുടെ പഠനത്തിലും കണ്ടത്തെിയിരുന്നു. |
ദേശീയ ഗെയിംസ്: ടീമില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റിന്‍െറ മരുമകനെ തിരുകിക്കയറ്റി Posted: 13 Jan 2015 06:35 PM PST Subtitle: മത്സരം തിരുവനന്തപുരത്ത് പരിശീലനം 'രഹസ്യമായി' കോഴിക്കോട്ട് കോഴിക്കോട്: ക്രമക്കേടുകളുടെ കുംഭമേളയായ ദേശീയ ഗെയിംസില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റിന്‍െറ മരുമകനെ ബീച്ച് ഹാന്‍ഡ്ബാള്‍ ടീമില്‍ തിരുകിക്കയറ്റി. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസിന്‍െറ മകളുടെ ഭര്‍ത്താവ് കെ.ജെ. ക്ളിന്‍റനെയാണ് ദേശീയ ഗെയിംസിലെ ബീച്ച് ഹാന്‍ഡ്ബാള്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ ലോങ്ജംപ് താരമായ കെ.ജെ. ക്ളിന്‍റണ്‍ ദക്ഷിണ റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനറാണ്. ബീച്ച് ഹാന്‍ഡ് ബാളില്‍ പ്രാവീണ്യം നേടിയ നിരവധിപേരെ തഴഞ്ഞ്, പണ്ടേ അത്ലറ്റിക്സിനോട് വിടപറഞ്ഞ സ്വന്തക്കാരെ ടീമില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം. തിരുവനന്തപുരം ശംഖുമുഖം ബീച്ചിലാണ് ഫെബ്രുവരി ഒന്ന് മുതല്‍ അഞ്ചുവരെ ബീച്ച് ഹാന്‍ഡ്ബാള്‍ മത്സരങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരത്ത് കോച്ചിങ് ക്യാമ്പ് നടത്താന്‍ നിരവധി ബീച്ചുകള്‍ ഉണ്ടെന്നിരിക്കെ, കോഴിക്കോട് കടപ്പുറത്ത് കോച്ചിങ് ക്യാമ്പ് നടത്തിയതും വിവാദമായി. തിരുവനന്തപുരത്തുകാര്‍ ‘ആളെ’ തിരിച്ചറിയാതിരിക്കാന്‍ ക്യാമ്പ് കോഴിക്കോട്ടേക്ക് മാറ്റിയെന്നാണ് വിവരം. കഴിഞ്ഞദിവസം കോഴിക്കോട് ബീച്ചില്‍ നടന്ന ക്യാമ്പ് സന്ദര്‍ശിക്കാന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റും ഭര്‍ത്താവും എത്തിയിരുന്നു. ക്യാമ്പ് കോഴിക്കോട്ടേക്ക് മാറ്റിയതിനും മറ്റും വന്‍തുകയാണ് ചെലവാക്കിയത്. സാന്‍ഡ് ബാള്‍ എന്നറിയപ്പെടുന്ന ബീച്ച് ഹാന്‍ഡ്ബാളില്‍ പങ്കെടുക്കുന്ന ഓരോ ടീമംഗത്തിനും അഞ്ചുലക്ഷം രൂപ സമ്മാനമായി ലഭിക്കുമത്രെ. ടീമില്‍ അംഗമായി നിന്നാല്‍പോലും ലക്ഷങ്ങള്‍ കൈയില്‍ വരുമെന്നതിനാല്‍ സെലക്ഷനില്‍ അര്‍ഹരായ പലരേയും ‘ഒൗട്ടാക്കുകയായിരുന്നു. കേരളാ കോച്ചിന്‍െറ പ്രത്യേക താല്‍പര്യപ്രകാരമാണ് ക്ളിന്‍റനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും പറയുന്നു. മുന്‍ ലോങ്ജംപ് താരമായ ക്ളിന്‍റന് ബീച്ച് ഹാന്‍ഡ്ബാളില്‍ വേണ്ടത്ര പ്രാവീണ്യമില്ളെന്ന് മറ്റു കായികതാരങ്ങള്‍ പറയുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് അടക്കം പ്രധാന മത്സരങ്ങളില്‍ പങ്കെടുത്തവരൊഴികെയുള്ള മികവ്തെളിയിച്ചവരെ ദേശീയ ഗെയിംസ് ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. ഇതനുസരിച്ച് ഓരോ ഇനത്തിലും മികവ് നേടിയവര്‍ സെലക്ഷന് ചെന്നെങ്കിലും അധികൃതര്‍ അനുമതി നല്‍കിയില്ല. സെലക്ഷനില്‍ പങ്കെടുക്കാത്ത നിരവധിപേരെ പിന്നീട് തിരുകിക്കയറ്റുകയായിരുന്നു. ദേശീയ ഗെയിംസിലെ ടീം സെലക്ഷന്‍ രീതി ശരിയല്ളെന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. അര്‍ഹരെ തഴഞ്ഞ് സ്വന്തക്കാരായ നിരവധിപേരെ ടീമില്‍ ഉള്‍പ്പെടുത്തിയ വിവരം പ്രമുഖ കായികതാരങ്ങള്‍ക്കും അറിയാമെങ്കിലും സംഘാടകരുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനായി അവര്‍ പ്രതികരിക്കാന്‍ മടിക്കുകയാണ്. |
ശമ്പളം വേണ്ട; സൗജന്യ സേവനത്തിന് അനുമതി കാത്ത് ദേവസ്വം ഓംബുഡ്സ്മാന്‍ Posted: 13 Jan 2015 06:28 PM PST കൊച്ചി: അരലക്ഷം വരുന്ന ശമ്പളവും ആനുകൂല്യങ്ങളും പൂര്‍ണമായി ത്യജിച്ച്, സൗജന്യ സേവനത്തിന് അനുമതി കാത്ത് തിരുവിതാംകൂര്‍ -കൊച്ചി ദേവസ്വം ഓംബുഡ്സ്മാന്‍ ജസ്റ്റിസ് ആര്‍. ഭാസ്കരന്‍. ശമ്പളം മാത്രമല്ല, മറ്റ് ആനുകൂല്യങ്ങളും വേണ്ടെന്നുവെച്ചാണ് മുന്‍ ഹൈകോടതി ജഡ്ജിയായ ആര്‍. ഭാസ്കരന്‍ സൗജന്യ സേവനത്തിന് തയാറാവുന്നത്. സൗജന്യ സേവനത്തിന് അനുമതി നല്‍കുന്നില്ളെങ്കില്‍ ഓംബുഡ്സ്മാന്‍െറ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്‍െറ ആവശ്യം. നിയമനം ഹൈകോടതിയുടേതായതിനാല്‍ ഈ ആവശ്യങ്ങളും ഹൈകോടതി മുമ്പാകെ ഉന്നയിച്ച് തീരുമാനത്തിന് കാത്തിരിക്കുകയാണ്. അടുത്തയാഴ്ചയാകും ഇക്കാര്യം കോടതി മുമ്പാകെയത്തെുക. രണ്ട് ദേവസ്വംബോര്‍ഡുകളും ഇവക്ക് കീഴിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായി 2007ലാണ് ഹൈകോടതി ഓംബുഡ്സ്മാനായി ജസ്റ്റിസ് ആര്‍. ഭാസ്കരനെ നിയമിക്കുന്നത്. 2016 വരെയാണ് ചുമതലയുള്ളത്. 2000 ജൂലൈ 12 മുതല്‍ 2006 ജൂലൈ 17 വരെ ഹൈകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷമാണ് പിറ്റേ വര്‍ഷം ഓംബുഡ്സ്മാന്‍െറ ചുമതലയേറ്റത്. ഓംബുഡ്സ്മാന്‍ ഓഫിസിന് പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും എസ്.പി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനെ ഓഫിസിലത്തെുന്ന പരാതികള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്താനും ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് പഴയ ഹൈകോടതി കെട്ടിടത്തില്‍ ഓഫിസ് സൗകര്യങ്ങളും ഒരുക്കി നല്‍കി. ആദ്യം 25,000 രൂപയായിരുന്നു ശമ്പളം. പിന്നീട് ഹൈകോടതി നിര്‍ദേശപ്രകാരം 50,000 രൂപയായി ശമ്പളം വര്‍ധിപ്പിച്ചു. ദേവസ്വം ബോര്‍ഡുകളുടെ പ്രധാന വരുമാനമായ ഭക്തരുടെ കാണിക്കയില്‍നിന്നുള്ള പണമാണ് ബോര്‍ഡുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ശമ്പളമായി ലഭിക്കുന്നതെന്നാണ് ജസ്റ്റിസ് ഭാസ്കരന്‍െറ വിശ്വാസം. വാങ്ങുന്ന ശമ്പളത്തിനനുസരിച്ചുള്ള ജോലി ഇപ്പോള്‍ ഓംബുഡ്സ്മാന് ഇല്ലാത്തതിനാല്‍ ഇനി ശമ്പളം വാങ്ങുന്നത് ധാര്‍മികമല്ളെന്ന് അദ്ദേഹം പറഞ്ഞു. ചുമതലയേറ്റ കാലത്ത് നിരവധി കേസുകള്‍ ഓംബുഡ്സ്മാന്‍ വഴി പരിഗണിച്ചിരുന്നു. ദേവസ്വം ജീവനക്കാരുടെ പ്രശ്നങ്ങളൊന്നും ഇപ്പോള്‍ ഓംബുഡ്സ്മാന്‍ പരിഗണിക്കേണ്ടതില്ല. അതെല്ലാം കോടതികളാണ് കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വലിയ തുക ശമ്പളം നല്‍കി ഇത്തരമൊരു തസ്തികയില്‍ തുടരാന്‍ താല്‍പര്യമില്ളെന്നാണ് ജസ്റ്റിസ് ഭാസ്കരന്‍ അറിയിച്ചിരിക്കുന്നത്. ശമ്പളം കുറക്കണമെന്ന് മുന്‍ വര്‍ഷങ്ങളില്‍ അഭ്യര്‍ഥിച്ചെങ്കിലും അനുവദിച്ചിരുന്നില്ളെന്നും ജസ്റ്റിസ് ഭാസ്കരന്‍ പറഞ്ഞു. ശമ്പളം കൈപ്പറ്റിയ ശേഷം അത് സാമൂഹിക സേവനത്തിന് വിനിയോഗിക്കുന്ന കാര്യം ഓംബുഡ്സ്മാന്‍െറ പരിഗണനയിലില്ല. പണം കൈപ്പറ്റിക്കഴിഞ്ഞാല്‍, അത് പൂര്‍ണമായും സാമൂഹിക സേവനത്തിന് വിനിയോഗിക്കാന്‍ തടസ്സങ്ങള്‍ നേരിട്ടേക്കാമെന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം. അതിനാലാണ് ഒന്നുകില്‍ തന്നെ പൂര്‍ണമായി ഒഴിവാക്കുക, അല്ളെങ്കില്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതാക്കുക എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. |
ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പക്ഷംചേരലുകള്‍ Posted: 13 Jan 2015 06:21 PM PST നടുക്കമുളവാക്കുന്ന ഘോരസംഭവമായിരുന്നു പാരിസ് വെടിവെപ്പ്. ലോകത്തിന്‍െറ മിക്കയിടങ്ങളിലും അത് അപലപിക്കപ്പെട്ടു. അക്രമികള്‍ ശ്രദ്ധാപൂര്‍വം തന്നെയാണ് ഇരകളെ ഉന്നമിട്ടത്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അക്രമിസംഘം മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. അതിനാല്‍, ഇതിനോടകം ലോകരാഷ്ട്രങ്ങളുടെ പ്രതികരണം അവരെ അമ്പരപ്പിക്കാനിടയില്ല. മധ്യകാല യൂറോപ്പിലെ മതദ്രോഹവിചാരകര്‍ക്ക് മതമേലധ്യക്ഷന്മാരുടെ അനുവാദം ഉണ്ടായിരുന്നു. എന്നാല്‍, ഷാര്‍ലി എബ്ദോ വാരികയുടെ ഓഫിസിനുനേര്‍ക്ക് വെടിയുതിര്‍ത്തതിന് മതനേതാക്കളുടെ അനുമതി ഉണ്ടായിരുന്നില്ല. പ്രസാധകരെയോ അച്ചടിശാലക്കാരെയോ എഴുത്തുകാരെയോ ദ്രോഹിക്കാനും കൊലപ്പെടുത്താനും അക്രമികള്‍ക്ക് മതപണ്ഡിതര്‍ അധികാരം നല്‍കുന്നില്ല. അപ്പോള്‍ മതദ്രോഹവിചാരണയേക്കാള്‍ ഹീനമായ പാതകമായി ഇതിനെ വിലയിരുത്താം. മുസ്ലിം യുവാക്കളുടെ ഇത്തരം ആക്രമണോത്സുകതയുടെ പ്രേരണകള്‍ പരിശോധനാവിധേയമാക്കാതെ നടത്തുന്ന നിഗമനങ്ങള്‍ അര്‍ഥശൂന്യമാണ്. പാശ്ചാത്യര്‍ സൃഷ്ടിച്ച സവിശേഷ സാഹചര്യങ്ങളാണ് യുവാക്കളെ സമരോത്സുകതയിലേക്ക് ആകര്‍ഷിക്കുന്നത്. യൂറോപ്യന്‍ കോളനിവാഴ്ചയുടെ കെടുതികള്‍ അനുഭവിച്ച തലമുറയുടെ പിന്മുറക്കാരാണവര്‍. പാരിസ് സംഭവത്തിലെ പൊലീസിന്‍െറ വെടിയേറ്റ് മരിച്ച ശരീഫ്, സഈദ്, കവാശി എന്നീ സഹോദരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍കൂടിയാണെന്ന് അന്വേഷണസംഘം കരുതുന്നു. ഇറാഖ് അധിനിവേശകര്‍ നടത്തിയ ക്രൂരതകള്‍, അബൂ ഗുറൈബിലെ പീഡനങ്ങള്‍ ഫലൂജയിലെ കൊലകള്‍ എന്നിവയുടെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ ദര്‍ശിച്ച് ഹൃദയം കടുത്തുപോയവര്‍. അവര്‍ ശാന്തി തേടിയത്തൊറുള്ളത് പള്ളികളില്‍. ചില സന്ദര്‍ഭങ്ങളില്‍ അവരെ കാത്തുനില്‍ക്കാറുള്ളത് തീവ്രവാദ ചിന്താഗതിക്കാരാകും. പാശ്ചാത്യര്‍ നടത്തിവരുന്ന ഭീകരവിരുദ്ധ യുദ്ധത്തിന്‍െറ ആഘാതം അനുഭവിക്കുന്ന റാഡിക്കല്‍ ചിന്താഗതിക്കാര്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ലഭിക്കുന്ന കനകാവസരമായി ഇത് മാറുന്നു. മുസ്ലിംരാജ്യങ്ങളില്‍ മാത്രമല്ല യൂറോപ്പിലെ ചേരിപ്രദേശങ്ങളിലും ഇവ നിര്‍ബാധം അരങ്ങേറുന്നു. റിക്രൂട്ട് ചെയ്യപ്പെടുന്നവരെ ആയുധപരിശീലനം നല്‍കി ഇറാഖിലേക്കോ സിറിയയിലേക്കോ നിയോഗിക്കുന്നു. ദൗത്യം കഴിഞ്ഞ് തിരിച്ചത്തെുന്ന ഈ സംഘങ്ങള്‍ സ്വായത്തമാക്കിയ ആയുധവിദ്യ സ്വന്തം മണ്ണില്‍ പ്രയോഗിക്കാന്‍ തുടങ്ങുന്നു. ഒരുകാലത്ത് തങ്ങളെ ദ്രോഹിക്കുകയും പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്ത വിഭാഗങ്ങള്‍ക്കുനേരെ അവര്‍ ആയുധങ്ങള്‍ ഉയര്‍ത്തുന്നു. ഷാര്‍ലി എബ്ദോയെ പീഡകരുടെ പ്രതിനിധിയായി മാത്രമേ അവര്‍ക്ക് കാണാനാകൂ. ദുരന്തങ്ങള്‍ എത്ര ഭീതിപ്പെടുത്തുന്നതായാലും യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ നാം അന്ധരാകാന്‍ പാടില്ല. മുസ്ലിംകളില്‍ പ്രകോപനം ഉണ്ടായാലും പ്രശ്നമില്ളെന്ന പ്രഖ്യാപനവുമായാണ് ഷാര്‍ലി എബ്ദോ പ്രവാചകനെ ഉന്നമിട്ടത്. മുസ്ലിംകളില്‍ ഇത് കടുത്ത അമര്‍ഷം ഉണ്ടാക്കിയെങ്കിലും അവര്‍ ആ നിന്ദയെ ഗൗനിച്ചില്ല. ഡാനിഷ് പത്രമായ ജില്ലന്‍ഡ് പോസ്റ്റന്‍ പ്രസിദ്ധീകരിച്ച വിവാദ കാര്‍ട്ടൂണുകള്‍ എബ്ദോ പുന$പ്രസിദ്ധീകരിക്കുകയായിരുന്നു. ജൂതരെയോ മോസസിനെയോ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ തങ്ങള്‍ തയാറാകില്ളെന്ന് ജില്ലന്‍ഡ് പോസ്റ്റന്‍ പിന്നീട് സമ്മതിക്കുകയുണ്ടായി. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്നു എന്ന് പ്രഖ്യാപിക്കുന്ന എബ്ദോയുടെ രീതികളും വിചിത്രമായിരിക്കുന്നു. കത്തോലിക്കര്‍ക്കെതിരെ അത് വല്ലപ്പോഴും ചില പരിഹാസങ്ങള്‍ ഉതിര്‍ക്കും. എന്നാല്‍, ജൂതവിമര്‍ശത്തിന് നാളിതുവരെ തയാറായ ചരിത്രമില്ല. ഫലസ്തീന്‍കാരെ ഇസ്രായേല്‍ നിര്‍ദയം കൊന്നൊടുക്കുന്ന സന്ദര്‍ഭങ്ങളില്‍പോലും ഇസ്രായേലിനെതിരെ ഒരു ചിത്രവും പ്രസിദ്ധീകരിക്കപ്പെട്ടില്ല. പ്രസ്തുത ഘട്ടങ്ങളിലും ഇസ്ലാം വിരുദ്ധ പരിഹാസങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ഫ്രഞ്ച് മതേതരത്വം എന്നാല്‍ ഇന്ന് ഇസ്ലാമിനെ മാത്രം ഒറ്റപ്പെടുത്തുന്ന ചിന്താധാര മാത്രമാണെന്ന് തോന്നുന്നു. പ്രത്യാഘാതഭയമില്ലാതെ എന്തും പ്രസിദ്ധീകരിക്കാനുള്ള ഒരു വാരികയുടെ അവകാശം മാനിക്കപ്പെടേണ്ടതാണ്. എന്നാല്‍, ഇസ്ലാം ഭീതിയുടെ ഇരകളായ ഒരു വിഭാഗത്തെ തുടര്‍ച്ചയായി പരിഹസിച്ചുവരുന്ന ഒരു പ്രസാധന പദ്ധതിയെ വിശുദ്ധസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ മുതിരുക എന്നത് ആ സ്ഥാപനത്തിനു നേര്‍ക്കുണ്ടാകുന്ന ഭീകരാക്രമണങ്ങളെ ന്യായീകരിക്കുന്നതിന് തുല്യമായ നടപടിയാണ്. സംഘര്‍ഷഭീതി ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ആവിഷ്കാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിന് ഫ്രാന്‍സില്‍ നിയമങ്ങളുണ്ട്. നേരത്തേ അധികൃതര്‍ ഈ നിയമങ്ങള്‍ പ്രയോഗിക്കുകയുമുണ്ടായി. ജൂതവിരുദ്ധ പരാമര്‍ശം നടത്തിയ കൊമേഡിയന്‍ ഡ്യൂഡോണിന്‍െറ പല പരിപാടികളും നിയമംമൂലം റദ്ദാക്കപ്പെട്ടു. ഫലസ്തീന്‍ അനുകൂല റാലികള്‍ നടത്തുന്നതും അധികൃതര്‍ വിലക്കുകയുണ്ടായി. പൊതുറാലി വിലക്കിയ ഏക യൂറോപ്യന്‍ രാഷ്ട്രമാണ് ഫ്രാന്‍സ്. ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും ഭൂരിപക്ഷം ഫ്രഞ്ച് ജനതയുടെ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ തയാറായില്ല. ആവിഷ്കാരസ്വാതന്ത്ര്യത്തെ പ്രശ്നവത്കരിക്കാനും അവര്‍ മിനക്കെട്ടില്ല. തീവ്രവാദികളെന്ന് സംശയിക്കുന്ന മുസ്ലിം പൗരന്മാരെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് സി.ഐ.എ പിടികൂടി കൊണ്ടുപോയി രഹസ്യപീഡനകേന്ദ്രങ്ങളില്‍ തള്ളിയപ്പോഴും നിശ്ശബ്ദത മാത്രമാണ് പ്രകടമായത്. ആക്ഷേപഹാസ്യ സ്വാതന്ത്ര്യത്തേക്കാള്‍ വലുത് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന യാഥാര്‍ഥ്യം ഓര്‍മിക്കപ്പെടുകയുണ്ടായില്ല. ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി മരണംവരെ പൊരുതുമെന്ന് പ്രഖ്യാപിക്കുന്ന ലിബറലുകളെയും മേല്‍പറഞ്ഞ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിനെ ബന്ധിപ്പിക്കേണ്ടതില്ളെന്ന് വാദിക്കുന്ന മുസ്ലിംകളെയും ഒരേതരം വിവേകശൂന്യതയാണ് ഗ്രസിച്ചിരിക്കുന്നത്. മുസ്ലിംകള്‍ക്കിടയില്‍ സുന്നി-ശിയാ വിഭാഗീയതകള്‍ നേരത്തേതന്നെ കണ്ടുവരുന്നു. മൗലികവാദികളായി നിരവധി ഗ്രൂപ്പുകള്‍ രംഗപ്രവേശം ചെയ്തിരിക്കെ ‘യഥാര്‍ഥ ഇസ്ലാം’ എന്ന അവകാശവാദത്തിന് പ്രസക്തി നഷ്ടമാകുന്നു. ആക്രമണപശ്ചാത്തലത്തില്‍ പ്രസിഡന്‍റ് ഓലന്‍ഡ് സര്‍വകക്ഷികളെയും പങ്കെടുപ്പിക്കുന്ന ഐക്യറാലിക്ക് ആഹ്വാനം ചെയ്തു. ഇതിനോടുള്ള എന്‍െറ സുഹൃത്തിന്‍െറ പ്രതികരണം ഇവിടെ കുറിക്കാം: ‘ഇത്തരമൊരു ഐക്യറാലിക്ക് ഷാര്‍ലി എബ്ദോ നിമിത്തമായ വിരോധാഭാസം ഏറ്റവും കടുത്ത അശുഭവാദിയെപ്പോലും അമ്പരപ്പിക്കാതിരിക്കില്ല.’ (പ്രമുഖ ബ്രിട്ടീഷ് ഇടതുപക്ഷ ചിന്തകനും ഗ്രന്ഥകാരനുമാണ് ലേഖകന്‍) |
ഫ്രാന്‍സില്‍ ഉടുത്ത ഭ്രാന്തും ഉടുക്കാത്ത ഭ്രാന്തും തമ്മില്‍ Posted: 13 Jan 2015 06:19 PM PST ഭ്രാന്തിനെ മുഴുഭ്രാന്തുകൊണ്ടു നേരിടുന്നത് സംസ്കൃതലോകം അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ വരച്ച് വിവാദമുണ്ടാക്കി വിപണി പിടിക്കാന്‍ നോക്കിയ പാരിസിലെ ‘ഷാര്‍ലി എബ്ദോ’ വാരികയുടെ ഓഫിസില്‍ പാഞ്ഞുകയറി പ്രതികാരംചെയ്യാനെന്നു പറഞ്ഞ് 12 പത്രപ്രവര്‍ത്തകരെ വകവരുത്തിയ ഭ്രാന്തന്‍ പൈശാചികതയെ ലോകം ഒറ്റക്കെട്ടായി എതിര്‍ത്തത്. യമന്‍ അല്‍ഖാഇദ എന്നു പേരിട്ടവരുടെ ഹിംസയെ ദൈവനിവേശിത മാനവമൂല്യങ്ങളുടെ പകര്‍പ്പായ മതങ്ങളുടെ പേരില്‍ കെട്ടിവെക്കാനുള്ള കുത്സിതശ്രമം ഒരു ഭാഗത്ത് സജീവമായിരിക്കത്തെന്നെ ലോകം വംശമത ഭേദമന്യേ ഈ കാടത്തത്തെ അപലപിക്കുകയാണിപ്പോഴും. എന്നാല്‍, ദുരന്തത്തിന്‍െറ ഞെട്ടലില്‍നിന്നു മുക്തമാവും മുമ്പേ, വിഷയം അറുവഷളത്തത്തിലേക്ക് വഴിമാറുന്ന വൈചിത്ര്യമാണ് ഇപ്പോള്‍ കാണുന്നത്. ഏതു വിഷം കൊടുത്താണോ പൈശാചികതയുടെ പ്രണേതാക്കളെ ഇളക്കിവിട്ടത്, അതേ പ്രകോപനം കൂടുതല്‍ തീവ്രതയോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള വാശിയിലാണ് ‘ഷാര്‍ലി എബ്ദോ.’ പ്രവാചകന്‍െറ വിലക്ഷണ കാര്‍ട്ടൂണ്‍ മുഖപേജാക്കി ബുധനാഴ്ച ‘അതിജീവന കോപ്പി’ പുറത്തിറക്കുകയാണ് പത്രം. മൂന്ന് ദശലക്ഷം കോപ്പിയാണ് പുതിയ ലക്കം അച്ചടിക്കുന്നത്. ‘അന്തര്‍ദേശീയ തലത്തില്‍ ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍’ 25 രാഷ്ട്രങ്ങളില്‍ 16 ഭാഷകളിലായി ഈ ‘വിശേഷപ്പതിപ്പ്’ പ്രസിദ്ധീകരിക്കുമത്രേ! 44 വര്‍ഷത്തെ പാരമ്പര്യമുള്ള ഫ്രഞ്ച് വാരിക അച്ചടിക്കുന്ന 60,000 കോപ്പിയില്‍ പകുതിപോലും വില്‍ക്കാനാവാതെ കുത്തുപാളയെടുക്കുന്ന ഘട്ടമത്തെിയപ്പോള്‍ നിന്നുപിഴക്കാന്‍ കണ്ടത്തെിയ മാര്‍ഗമാണ് പ്രവാചകന്മാരെ പഴിച്ചും പരിഹസിച്ചുമുള്ള കാര്‍ട്ടൂണുകള്‍. 2006ല്‍ ഡാനിഷ് പത്രത്തിന്‍െറ, പ്രവാചകനെ അവമതിക്കുന്ന വിവാദ കാര്‍ട്ടൂണ്‍ പുന$പ്രസിദ്ധീകരിച്ചായിരുന്നു തുടക്കം. അന്നു കിട്ടിയ ചില ഭീഷണികള്‍ ഇതുതന്നെയാണ് വളര്‍ച്ചയുടെ വഴിയെന്നു തീര്‍ച്ചപ്പെടുത്തിയതുപോലെയായി വാരികയുടെ പിന്നീടുള്ള പോക്ക്. 2011ല്‍ പത്രം വീണ്ടും മുഹമ്മദ് നബിയുടെ വികൃത കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. അന്ന് ചിലര്‍ ഓഫിസിന് ബോംബെറിഞ്ഞു. ഭ്രാന്തിളകുന്നവരെ പിന്നെയും ആവേശംകൊള്ളിച്ച് ആളാകാനും പത്രത്തിനു പ്രചാരം കൂട്ടാനും തുടര്‍പ്രകോപനവുമായി പത്രം മുന്നോട്ടുവന്നതിന്‍െറ ഫലമാണ് കഴിഞ്ഞയാഴ്ച കണ്ട തേര്‍വാഴ്ച. അക്രമികള്‍ക്ക് കലിയിളകിയപ്പോഴും വിജയിച്ചത് കലിയിളക്കിയവര്‍തന്നെ. ഊര്‍ധ്വന്‍ വലിച്ചുകൊണ്ടിരുന്ന പത്രം ഫ്രഞ്ച് ഭരണകൂടത്തിന്‍െറയും പാശ്ചാത്യ മാധ്യമലോകത്തിന്‍െറയും അകമഴിഞ്ഞ പിന്തുണ നേടി. ഫ്രാന്‍സിന്‍െറ ചരിത്രത്തിലെ ഏറ്റവും വലുതെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഒന്നര ദശലക്ഷം പേരുടെ മാര്‍ച്ചിലൂടെ ലോകം ‘ഷാര്‍ലി എബ്ദോ’യോട് ഐക്യപ്പെട്ടു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ വാരികയോട് ഐക്യപ്പെട്ടവരുടെ പിന്‍ബലത്തിലും പിന്തുണയിലുമാണ് പ്രസാധനത്തിന്‍െറ പ്രാഥമികമര്യാദ പോലും പാലിക്കാത്ത വിധ്വംസക മാധ്യമപ്രവര്‍ത്തനവുമായി വാരിക ഇപ്പോള്‍ മുന്നോട്ടു വന്നിരിക്കുന്നത്. താടിയും തലപ്പാവും വെച്ച ഒരു കിഴവനെ ചിത്രീകരിക്കുന്ന ‘എക്സ്ക്ളൂസിവ്’ കാര്‍ട്ടുണ്‍ ‘വാഷിങ്ടണ്‍ പോസ്റ്റ്’ മുതല്‍ ലണ്ടനിലെ ‘ഗാര്‍ഡിയന്‍’ പത്രം വരെ പുറത്തുവിട്ട് ‘മഹത്കൃത്യ’ത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. അവഹേളനം മുതല്‍ അപായപ്പെടുത്തല്‍ വരെയുള്ള അക്രമത്തിന് ഒരു മതമേയുള്ളൂ പൈശാചികതയുടെ മതം. അത് ഉയിരെടുക്കുന്നതുതന്നെ ദൈവത്തെയും ദൈവപ്രോക്ത മൂല്യങ്ങളെയും വെല്ലുവിളിച്ചാണ്. അതിനാല്‍, ബാള്‍ക്കന്‍ വംശഹത്യ മുതല്‍ അഫ്ഗാനിലെയും ഇറാഖിലെയും കൂട്ടക്കശാപ്പു വരെയുള്ളതിന് ക്രൈസ്തവതയോ, മ്യാന്മറിലെ ബുദ്ധസന്യാസികളുടെ മുസ്ലിം നരവേട്ടക്ക് ബുദ്ധമതമോ, ഗുജറാത്ത് വംശഹത്യക്ക് ഹിന്ദുമതമോ, ഫലസ്തീനിലെ പിഞ്ചുമക്കളെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍െറ മുന്‍കൈയില്‍ കൂട്ടത്തോടെ കൊന്നുതള്ളിയതിന് യഹൂദമതമോ, പെഷാവറിലെ സ്കൂള്‍കുട്ടികളുടെ കൂട്ടക്കൊല മുതല്‍ പാരിസ് അക്രമം വരെയുള്ളതിന് ഇസ്ലാം മതമോ പ്രതിക്കൂട്ടില്‍ കയറണമെന്നും ആ മതത്തിന്‍െറ വക്താക്കള്‍ മറുപടി ബോധിപ്പിക്കണമെന്നും ശഠിക്കുന്നത് പൈശാചികമതത്തെയാണ് വിജയിപ്പിക്കുക. മതങ്ങളുടെയും വംശങ്ങളുടെയും പേരു സ്വീകരിച്ച് ചുടലനൃത്തം വെക്കുന്ന പിശാചുക്കള്‍ക്ക് അത് ആവേശം പകരുകയേയുള്ളൂ. എന്നാല്‍, ഇതൊക്കെയറിഞ്ഞുതന്നെ ഇതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഫലത്തില്‍ പിശാചുമതത്തിന്‍െറ സ്വന്തക്കാരോ സേവക്കാരോ ആണ്. ഭീകരാക്രമണങ്ങളില്‍ ചിലതിന് ഇസ്ലാമിന്‍െറ പേരു ചാര്‍ത്തി ഭീതി വിതക്കുകയും അതില്‍നിന്നു കൊയ്തെടുക്കുകയും ചെയ്യുന്നത് ഇക്കൂട്ടരാണ്. പാരിസിലെ റാലിക്കിടെ പ്രതിഷേധിച്ച ജൂതവനിതയോട് ഗസ്സയിലെ കൂട്ടക്കൊലയുടെ ഇരകളെ ചൂണ്ടിക്കാട്ടിയതിന് ബി.ബി.സി ലേഖകന്‍െറ രാജിക്ക് മുറവിളി കൂട്ടുന്ന ഇവര്‍തന്നെയാണ് മുസ്ലിംകളുടെ പ്രതിഷേധം ആവശ്യപ്പെടുന്നതും മുഹമ്മദ് നബിയെ വിലക്ഷണമായി ചിത്രീകരിച്ചതിന് പിന്നെയും പിന്തുണ നല്‍കുന്നതും. തൂലികകൊണ്ട് ഒരു കൂട്ടരും തോക്കുകൊണ്ട് മറുപറ്റവും സാക്ഷാത്കരിക്കുന്നത് പിശാചിന്‍െറ ആവിഷ്കാരങ്ങള്‍തന്നെ. അക്രമത്തെ അപരാധമായിക്കണ്ട് അതിന്‍െറ പ്രയോക്താക്കളെയും പ്രണേതാക്കളെയും ഒറ്റപ്പെടുത്തി ശിക്ഷിക്കുകയാണ് ഭ്രാന്തന്‍ ചെയ്തികളെ ചെറുക്കാനുള്ള മാര്‍ഗം. പകരം ഉടുത്ത ഭ്രാന്തിനെ ഉടുക്കാത്ത ഭ്രാന്ത് നേരിടുന്നതാണ് ഇപ്പോള്‍ ഫ്രാന്‍സില്‍ കാണുന്നത്. |
No comments:
Post a Comment