കരുനാഗപ്പള്ളിയില്‍ ബ്ളാക്മാന്‍ കഥകള്‍ പ്രചരിക്കുന്നു Madhyamam News Feeds |
- കരുനാഗപ്പള്ളിയില്‍ ബ്ളാക്മാന്‍ കഥകള്‍ പ്രചരിക്കുന്നു
- ഗുരുവായൂര്‍ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് : സി.പി.എമ്മും സി.പി.ഐയും ഇരുപാനലുകളില്‍
- ഹിന്ദുകള്‍ക്ക് നാലു കുട്ടികള്‍ വേണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്
- ആസ്ട്രേലിയ 572/7; ഷമിക്ക് അഞ്ച് വിക്കറ്റ്; ഇന്ത്യ 71/1
- സിറിയയില്‍ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം
- കലയുടെ തൊടുപുഴയോരത്ത്
- രെഹം ഖാനുമായുള്ള വിവാഹം ഇംറാന്‍ ഖാന്‍ സ്ഥിരീകരിച്ചു
- ഹക്കീം വധം: അന്വേഷണം അവസാന ഘട്ടത്തില്‍
- 10 കിലോ കഞ്ചാവുമായി തമിഴ്നാട്ടുകാര്‍ പിടിയില്‍
- കരുവാരകുണ്ട് പഞ്ചായത്ത് : കുടുംബശ്രീ പിടിക്കാന്‍ കോണ്‍ഗ്രസും ലീഗും നീക്കം തുടങ്ങി
- ബിയര്‍, വൈന്‍ പാര്‍ലര്‍: എതിര്‍പ്പ് തുടരും; സര്‍ക്കാരുമായി സഹകരിക്കും ^സുധീരന്‍
- നഗരപ്രദേശങ്ങളിലും കീരികള്‍ പെരുകുന്നു
- ആന്ധ്രയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 11 മരണം
- പ്രവാസികളെ പിഴിയാനുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
- മൂടല്‍മഞ്ഞ്: ഒമ്പത് വിമാന സര്‍വീസുകള്‍ റദ്ദാക്കി; 19 എണ്ണം വൈകും
- സ്വര്‍ണവിലയില്‍ വര്‍ധന; പവന് 20,400 രൂപ
- കോഴിക്കോട് കല്ലാച്ചിയില്‍ തീപിടിത്തം
- ഖത്തര്‍ ഓപണ്‍ ടെന്നീസ് : നദാലിന് കാലിടറി; ദ്യോകോവിച് മുന്നോട്ട്
- നാഗ്ജി തിരിച്ചെത്തുന്നതും കാത്ത് കോഴിക്കോട് സ്റ്റേഡിയം
- ജലീബിലെ എംബസി പാസ്പോര്‍ട്ട് കേന്ദ്രത്തില്‍ സേവനം ലഭിക്കുന്നില്ളെന്ന് പരാതി
- എണ്ണ വിലയിടിവ്: ആശങ്കയില്ലാതെ ഗള്‍ഫ് രാജ്യങ്ങള്‍
- ഗാന്ധി സ്മരണയില്‍ പ്രവാസി ദിവസിന് ഇന്ന് തുടക്കം
- കരുതലോടെ, കരുത്തോടെ മുന്നോട്ട്
- ആരോഗ്യരംഗത്തെ കൊടുംചൂഷണം
- സുനന്ദയുടെ മരണം കൊലപാതകമെന്ന് ഡല്‍ഹി പൊലീസ്
കരുനാഗപ്പള്ളിയില്‍ ബ്ളാക്മാന്‍ കഥകള്‍ പ്രചരിക്കുന്നു Posted: 07 Jan 2015 12:41 AM PST കരുനാഗപ്പള്ളി: നഗരസഭയിലും പരിസരത്തും ബ്ളാക്മാന്‍െറ വ്യാജകഥകള്‍ പ്രചരിക്കുന്നു. രാത്രിയില്‍ കറുത്ത വേഷംധരിച്ച് കണ്ണിന്‍െറ ഭാഗം മാത്രം തുറന്ന് ഭീകരത തോന്നിക്കുന്ന നിലയില്‍ ബ്ളാക്മാന്‍ നാട്ടിലിറങ്ങുന്നുവെന്നാണ് കഥകള്‍. ഷൂസിന് അടിയിലായി ഷോക്അബ്സോര്‍ബര്‍ മാതൃകയില്‍ സ്പ്രിങ് ഘടിപ്പിച്ച് ചാടി പോകുകയാണെന്നാണ് പ്രചാരണം. ഒരാഴ്ച മുമ്പ് മണപ്പള്ളിയിലെ ഒരു വീടിന്‍െറ വരാന്തയിലെ കസേരയില്‍ ബ്ളാക്മാന്‍ എന്നുപേരില്‍ വീട്ടിലുള്ളവരെ ഡിസംബര്‍ മൂന്നിന് വധിക്കുമെന്ന് കാട്ടി ഭീഷണി കത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കഥകളും. കരുനാഗപ്പള്ളി, തൊടിയൂര്‍, തഴവ, കടത്തൂര്‍, കുലശേഖരപുരം, ക്ളാപ്പന തുടങ്ങിയ പ്രദേശങ്ങളില്‍ ബ്ളാക്മാന്‍ കഥകള്‍ പ്രചരിക്കുന്നത്. |
ഗുരുവായൂര്‍ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് : സി.പി.എമ്മും സി.പി.ഐയും ഇരുപാനലുകളില്‍ Posted: 07 Jan 2015 12:36 AM PST ഗുരുവായൂര്‍: ഗുരുവായൂരിലെ സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും സി.പി.ഐയും ഇരുപാനലുകളിലായി ഏറ്റമുട്ടുന്നു. മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം തെരഞ്ഞെടുപ്പിലാണ് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും രണ്ട് പാനലുകളിലായി മത്സരിക്കുന്നത്. |
ഹിന്ദുകള്‍ക്ക് നാലു കുട്ടികള്‍ വേണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് Posted: 07 Jan 2015 12:11 AM PST Image: ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ ദേശീയവാദിയെന്ന് വിശേഷിപ്പിച്ച ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പുതിയ പ്രസ്താവനയുമായി രംഗത്തെ ത്തി. ഹിന്ദുമതം നിലനില്‍ക്കണമെങ്കില്‍ എല്ലാ ഹിന്ദു സ്ത്രീകള്‍ക്കും കുറഞ്ഞത് നാലു കുട്ടികള്‍ വേണമെന്ന് സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. മീററ്റില്‍ സംഘടിപ്പിച്ച സാന്ത് സംഗമ മഹോത്സവത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാലു ഭാര്യമാരും 40 മക്കളുമെന്ന സങ്കല്‍പം രാജ്യത്തു സാധ്യമല്ല. അതുകൊണ്ട് എല്ലാ ഹിന്ദു സ്ത്രീകള്‍ക്കും കുറഞ്ഞത് നാലു കുട്ടികളെങ്കിലും ജനിച്ചാലേ ഹിന്ദുമതം നിലനില്‍ക്കുകയുള്ളുവെന്നും സാക്ഷി മഹാരാജ് പറഞ്ഞു. മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ഘര്‍ വാപസിയെ മതപരിവര്‍ത്തനമായി കാണരുതെന്നും ബി.ജെ.പി എം.പി അറിയിച്ചു. ഗോവധത്തിനും മതപരിവര്‍ത്തനത്തിനും വധശിക്ഷ നല്‍കുന്ന നിയമം ഉടന്‍ പാര്‍ലമെന്‍റ് പാസാക്കും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ ഒരു ശക്തിക്കും തടയാന്‍ സാധിക്കില്ളെന്നും ക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്നും സാക്ഷി മഹാരാജ് അവകാശപ്പെട്ടു. നാഥുറാം ഗോദ്സെ ദേശാഭിമാനിയായിരുന്നെ ന്ന സാക്ഷി മഹാരാജിന്‍െറ വിവാദ പരാമര്‍ശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ച സാക്ഷി മഹാരാജ് ലോക്സഭയില്‍ ഖേദം പ്രകടിപ്പിച്ചാണു തലയൂരിയത്. |
ആസ്ട്രേലിയ 572/7; ഷമിക്ക് അഞ്ച് വിക്കറ്റ്; ഇന്ത്യ 71/1 Posted: 07 Jan 2015 12:01 AM PST Image: സിഡ്നി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍. ടെസ്റ്റിന്‍െറ നാലാം ദിനം ഏഴിന് 572 എന്ന നിലയില്‍ ഓസീസ് ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്തു. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്. ലോകേഷ് രാഹുല്‍ 31ഉം രോഹിത് ശര്‍മ 40ഉം റണ്‍സെടുത്ത് ക്രീസിലുണ്ട്. മുരളി വിജയ് ഇന്നിംഗ്സിന്‍െറ മൂന്നാം പന്തില്‍ തന്നെ റണ്ണെടുക്കാതെ പുറത്തായി. മിച്ചല്‍ സ്റ്റാര്‍കിനാണ് വിക്കറ്റ്. നേരത്തെ 348ന് രണ്ട് എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ആസ്ട്രേലിയ, ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്‍െറ കൂടി സെഞ്ച്വറിയുടെ സഹായത്തോടെയാണ് 572 എന്ന സ്കോര്‍ പടുത്തുടര്‍ത്തിയത്. ഈ ഇന്നിംഗ്സിന്‍െറ ആദ്യദിനം ഡേവിഡ് വാര്‍ണറും സെഞ്ച്വറി നേടിയിരുന്നു. ക്രിസ് റോജേഴ്സ് 95 റണ്‍സെടുത്ത് പുറത്തായി. ഷെയ്ന്‍ വാട്സണ്‍ (81), ഷോണ്‍ മാര്‍ഷ് (73), ജോ ബേണ്‍സ് (58) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. 208 പന്തില്‍ 117 റണ്‍സെടുത്ത സ്റ്റീവന്‍ സമിത്ത് ഉമേഷ് യാദവിന്‍െറ പന്തിലാണ് പുറത്തായത്. ഈ പരമ്പരയിലെ മൂന്നാമത്തേതും കരിയറിലെ ഏഴാമത്തേതും സെഞ്ച്വറിയാണ് സ്മിത്ത് ഇന്ന് നേടിയത്. 112 റണ്‍സ് വഴങ്ങിയാണ് ടെസ്റ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ഷമി സ്വന്തമാക്കിയത്. ഷമിക്കുപുറമെ ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ആസ്ട്രേലിയ നാലു മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. |
സിറിയയില്‍ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം Posted: 06 Jan 2015 10:56 PM PST Image: ഡമസ്കസ്: സിറിയയില്‍ നൂറുക്കണക്കിന് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ രാസായുധം പ്രയോഗിച്ചതായി യു.എന്നിന്‍െറ റിപ്പോര്‍ട്ട്. യു.എന്നിന്‍െറ രാസായുധ നിരോധന സംഘടനയായ ഒ.പി.സി.ഡബ്ള്യുവിന്‍െറ റിപ്പോര്‍ട്ട് അല്‍ജസീറയാണ് പുറത്തുവിട്ടത്. ദൃക്സാക്ഷികളുടേതടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് 117 പേജുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്. അനേകം രാസായുധ ബോംബുകള്‍ ഹെലികോപ്റ്ററുകളില്‍ വര്‍ഷിച്ചെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാസായുധം ഉപയോഗിച്ചെന്ന് സ്ഥിരീകരിക്കുമ്പോഴും ആരാണ് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. അതേസമയം ആക്രമത്തിന് ഉത്തരവാദി സിറിയ തന്നെയാണെന്ന് യു.എന്‍.സെക്യൂരിറ്റി കൗണ്‍സിലിലെ പാശ്ചാത്യ അംഗങ്ങള്‍ കുറ്റപ്പെടുത്തി. പ്രദേശത്ത് ഹെലികോപ്റ്ററില്‍ ആക്രമണം നടത്താന്‍ സിറിയക്ക് മാത്രമേ സാധിക്കൂ എന്നാണ് ഇവര്‍ ആരോപിക്കുന്നത്. 32 പേര്‍ ഹെലികോപ്റ്റര്‍ കാണുകയോ ശബ്ദം കേള്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ സാമന്ത പവര്‍ പറഞ്ഞു. ക്ളോറിന്‍ വാതകം ശ്വസിച്ചെന്ന് 29 പേര്‍ മൊഴി നല്‍കി. സിറിയന്‍ ഭരണകൂടത്തിന് മാത്രമേ പ്രദേശത്ത് ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ സാധിക്കൂ ^സാമന്ത ട്വിറ്ററില്‍ കുറിച്ചു. ഇദ് ലിബ്, ഹമ എന്നിവിടങ്ങളിടെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ആക്രമണം സംബന്ധിച്ച് മുമ്പ് രണ്ട് തവണ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മാറ്റമില്ലാത്ത കണ്ടെത്തലുകളാണ് പുതിയ റിപ്പോര്‍ട്ടിലുമുള്ളത്. ആക്രമണം നടന്നതിന് ശേഷം പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു. പിന്നീട് യു.എസ് സൈന്യം ആക്രമണം നടത്തുമെന്ന ഭീഷണിയുണ്ടായപ്പോള്‍ ഒ.പി.സി.ഡബ്ള്യുവില്‍ അംഗമാവുകയായിരുന്നു സിറിയ. എന്നാല്‍ അപ്പോഴും ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സിറിയ തയാറായിരുന്നില്ല. സിറിയയില്‍ ബാക്കിയുള്ള എല്ലാ ആയുധ ഉത്പാദന സാമഗ്രികളും ജൂണ്‍ മാസത്തോട് കൂടി നശിപ്പിക്കുമെന്ന് യു.എന്‍ നിരായുധീകരണ വിഭാഗത്തിന്‍െറ അധ്യക്ഷ ആംഗല കെയ്ന്‍ അറിയിച്ചു. |
Posted: 06 Jan 2015 10:49 PM PST തൊടുപുഴ: 27ാമത് ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തില്‍ രണ്ടാംദിനം പൂര്‍ത്തിയായപ്പോള്‍ 376 പോയന്‍േറാടെ തൊടുപുഴ ഉപജില്ല മുന്നില്‍. ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍, യു.പി വിഭാഗങ്ങളിലായി 91 ഇനങ്ങളാണ് ചൊവ്വാഴ്ച പൂര്‍ത്തിയായത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൊടുപുഴ 150 പോയന്‍റ് നേടി ഒന്നാമതത്തെി. 127 പോയന്‍േറാടെ കട്ടപ്പന രണ്ടാം സ്ഥാനത്തും 125 പോയന്‍േറാടെ അടിമാലി മൂന്നാം സ്ഥാനത്തുമുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ തൊടുപുഴ 153 പോയന്‍േറാടെ ഒന്നാം സ്ഥാനത്തത്തെി. നെടുങ്കണ്ടം 114 പോയന്‍േറാടെ രണ്ടാം സ്ഥാനത്തും 105 പോയന്‍േറാടെ കട്ടപ്പന മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. യു.പി വിഭാഗത്തില്‍ 73 പോയന്‍േറാടെ തൊടുപുഴ ഒന്നാമതത്തെിയപ്പോള്‍ 58 പോയന്‍േറാടെ അറക്കുളം രണ്ടാം സ്ഥാനത്തും 46 പോയന്‍േറാടെ കട്ടപ്പന മൂന്നാം സ്ഥാനത്തുമത്തെി. |
രെഹം ഖാനുമായുള്ള വിവാഹം ഇംറാന്‍ ഖാന്‍ സ്ഥിരീകരിച്ചു Posted: 06 Jan 2015 10:37 PM PST Image: ഇസ് ലാമാബാദ്: ബി.ബി.സി ചാനല്‍ മുന്‍ അവതാരക രെഹം ഖാനുമായുള്ള വിവാഹം നടന്നതായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാന്‍െറ സ്ഥിരീകരണം. വിദേശയാത്രക്ക് ശേഷം മടങ്ങിയെത്തിയ ഇംറാന്‍, ഇസ് ലാമാബാദിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവരം പുറത്തുവിട്ടത്. വിവാഹം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമല്ളെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. 62കാരനായ ഇംറാന്‍െറയും 41കാരിയായ രെഹമിന്‍െറയും രണ്ടാം വിവാഹമാണിത്. ഇരുവരും ആദ്യബന്ധം വേര്‍പെടുത്തി. ജെമീമ ഗോള്‍ഡ്സ്മിത്തുമായുള്ള വിവാഹത്തില്‍ ഇംറാന് രണ്ട് ആണ്‍മക്കളുണ്ട്. 2004ലാണ് ഇരുവരും ബന്ധം വേര്‍പെടുത്തിയത്. രെഹമിന് ആദ്യ വിവാഹത്തില്‍ മൂന്നുകുട്ടികളുണ്ട്. ആദ്യ വിവാഹത്തിനു ശേഷം ബ്രിട്ടനില്‍ താമസിക്കവേയാണ് അവര്‍ ബി.ബി.സിയില്‍ സൗത് ടുഡെ എന്ന പ്രാദേശിക പരിപാടിയുടെ അവതാരകയായി പ്രവര്‍ത്തിച്ചത്. ഇംറാന്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നതിനാല്‍ തന്‍െറ പേരിനൊപ്പമുള്ള ഖാന്‍ എന്ന കുടുംബപ്പേര് ഉപേക്ഷിക്കുകയാണെന്ന് ഒക്ടോബറില്‍ ജമീമ വ്യക്തമാക്കിയിരുന്നു. സഹോദരി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് എതിര്‍പ്പായിരുന്നിട്ടും തീരുമാനവുമായി ഇംറാന്‍ മുന്നോട്ടു പോയതില്‍ അവര്‍ അത്ഭുതത്തിലാണെന്നും അദ്ദേഹത്തിന്‍െറ കുടുംബ സുഹൃത്ത് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വിവാഹിതനായ ഇംറാന്‍ ഖാന് മുന്‍ ഭാര്യ ജമീമ ഗോള്‍ഡ്സ്മിത്ത് ആശംസകള്‍ നേര്‍ന്നു. ഇംറാന്‍െറ ജീവിതത്തിലെ പുതിയ ഘട്ടമാണെന്നും ജമീമ ട്വിറ്ററില്‍ കുറിച്ചു. |
ഹക്കീം വധം: അന്വേഷണം അവസാന ഘട്ടത്തില്‍ Posted: 06 Jan 2015 10:31 PM PST പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ മമ്പലത്തെ ഹക്കീമിനെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ അന്വേഷണം അവസാനഘട്ടത്തില്‍. പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന. ശക്തമായ തെളിവുകള്‍ ലഭിക്കുന്നതോടെ പ്രതികള്‍ വലയിലാവും. സംഭവ സ്ഥലത്തെ ഒരു ബാങ്കില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയിലെ ദൃശ്യം അന്വേഷണത്തില്‍ നിര്‍ണായകമാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്. കൊല നടക്കുമ്പോള്‍ സ്ഥലത്തുണ്ടായവരുടെ ചിത്രം കാമറയില്‍ പതിഞ്ഞിട്ടുണ്ടാവും. ഇവരെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യുന്നതോടെ വ്യക്തമായ വിവരം ലഭിക്കുമെന്ന് പൊലീസ് കരുതുന്നു. |
10 കിലോ കഞ്ചാവുമായി തമിഴ്നാട്ടുകാര്‍ പിടിയില്‍ Posted: 06 Jan 2015 10:17 PM PST അങ്കമാലി: വര്‍ഷങ്ങളായി കേരളത്തില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ അങ്കമാലി പൊലീസ് പിടികൂടി. പ്രതികളില്‍നിന്ന് 10 കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു. തമിഴ്നാട് മധുര തേനി ഫാത്തിമ നഗര്‍ സ്വദേശികളായ സുരേഷ് (42), പാല്‍പ്പാണ്ടി (27) എന്നിവരെ ആലുവ ഡി.വൈ.എസ്.പി പി.പി.ഷംസിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച അന്വേഷണസംഘം പിടികൂടിയത്. തമിഴ്നാട്ടില്‍ എത്തുന്നവര്‍ക്കും, കേരളത്തില്‍ എത്തിച്ച് കൊടുക്കുകയും ചെയ്യുന്ന പ്രധാന കഞ്ചാവ് മാഫിയ സംഘത്തിലെ പ്രതികളാണ് പൊലീസ് പിടിയിലായത്. അഞ്ച് പാക്കറ്റുകളിലായി പത്ത് കിലോ കഞ്ചാവാണ് പ്രതികളില്‍നിന്ന് കണ്ടെടുത്തത്. |
കരുവാരകുണ്ട് പഞ്ചായത്ത് : കുടുംബശ്രീ പിടിക്കാന്‍ കോണ്‍ഗ്രസും ലീഗും നീക്കം തുടങ്ങി Posted: 06 Jan 2015 09:55 PM PST കരുവാരകുണ്ട്: മുസ്ലിം ലീഗ്-കോണ്‍ഗ്രസ് ബന്ധം വഴിപിരിഞ്ഞ കരുവാരകുണ്ടിലെ കുടുംബശ്രീ തെരഞ്ഞെടുപ്പ് ഇത്തവണ വാശിയേറിയതാവും. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടി മാനദണ്ഡപ്രകാരമല്ളെങ്കിലും പാര്‍ട്ടി നേതൃത്വങ്ങള്‍ നിശ്ചയിക്കുന്നവരാണ് ഭാരവാഹി സ്ഥാനങ്ങളിലത്തൊറുള്ളത്. ഇരു പാര്‍ട്ടികളും വഴിപിരിയുകയും യോഗങ്ങളും മറു യോഗങ്ങളും അരങ്ങേറുകയും ചെയ്ത സ്ഥിതിക്ക് മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന കുടുംബശ്രീ അധ്യക്ഷ സ്ഥാനം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങും. നിലനിര്‍ത്താന്‍ ലീഗും ശ്രമിക്കും. |
ബിയര്‍, വൈന്‍ പാര്‍ലര്‍: എതിര്‍പ്പ് തുടരും; സര്‍ക്കാരുമായി സഹകരിക്കും ^സുധീരന്‍ Posted: 06 Jan 2015 09:18 PM PST Image: തിരുവനന്തപുരം: ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പ് തുടരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. എന്നാല്‍ ഇക്കാര്യത്തിലെ വിയോജിപ്പ് സര്‍ക്കാറിന്‍െറയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനത്തെ ഒരു കാരണവശാലും ബാധിക്കി െല്ലന്നും കെ.പി.സി.സി^സര്‍ക്കാര്‍ ഏകോപന സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സുധീരന്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ മദ്യലോബിയുടെ തീരുമാനം നടപ്പാക്കുന്നു എന്ന വിമര്‍ശം മുമ്പ് ഉന്നയിച്ച കാര്യം ചോദിച്ചപ്പോള്‍ എല്ലാം വിശദീകരിച്ചതാണെന്ന് പറഞ്ഞ് സുധീരന്‍ ഒഴിഞ്ഞുമാറി. മദ്യനയം സംബന്ധിച്ച് ആരും അഭിപ്രായം മാറ്റിയിട്ടില്ല. സമ്പൂര്‍ണ മദ്യനിരോധം എന്ന ലക്ഷ്യവുമായി കെ.പി.സി.സി മുന്നോട്ടുപോകും. മദ്യനിരോധം കെ.പി.സി.സിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. മദ്യനിരോധമടക്കമുള്ള ജനകീയ മുദ്രാവാക്യം ഉടര്‍ത്തിപ്പിടിച്ചാണ് ജനപക്ഷയാത്ര നടത്തിയതെന്നും സുധീരന്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് 5.45ന് ആരംഭിച്ച സര്‍ക്കാര്‍^കെ.പി.സി.സി ഏകോപന സമിതി യോഗം രാത്രി 11 മണിയോടുകൂടിയാണ് അവസാനിച്ചത്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ കണക്കിലെടുക്കും. വിഷയത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗെയിംസ് മികച്ച രീതിയില്‍ നടക്കണമെന്ന് കെ.പി.സി.സി ആഗ്രഹിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ധിപ്പിച്ച നികുതി നിരക്ക് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പുനഃപരിശോധിച്ച് തീരുമാനം ഉണ്ടാക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിന്‍െറ നയങ്ങള്‍ക്കെതിരായി സമരം സംഘടിപ്പിക്കും. ഇക്കാര്യം 17ന് നടക്കുന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനിക്കും. റബറിന്‍െറ വിലയിടിവ് കേരളത്തെ മോശമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യം പലതവണ മുഖ്യമന്ത്രിയടക്കം കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കേന്ദ്രത്തിന്‍െറ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ലെന്നും സുധീരന്‍ ആരോപിച്ചു. |
നഗരപ്രദേശങ്ങളിലും കീരികള്‍ പെരുകുന്നു Posted: 06 Jan 2015 09:03 PM PST കോഴിക്കോട്: ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ കീരിയുടെ കടിയേറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്ക് വിഷബാധയേറ്റ സംഭവങ്ങള്‍ക്ക് പിന്നാലെ നഗരപ്രദേശങ്ങളിലും ഇത്തരം സംഭവങ്ങള്‍ വ്യാപകമാവുന്നു. കോഴി അടക്കമുള്ള ജീവികളെ കൊല്ലുന്നത് വ്യാപകമാവുന്നതിനിടെ ചൊവ്വാഴ്ച കുണ്ടുങ്ങലില്‍ മനുഷ്യനെയും കീരി കടിച്ച് പരിക്കേല്‍പിച്ചു. |
ആന്ധ്രയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 11 മരണം Posted: 06 Jan 2015 08:30 PM PST Image: അനന്ത്പുര്‍: ആന്ധ്രപ്രദേശിലെ പെനുകോണ്ടയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു നാല് വിദ്യാര്‍ഥികളടക്കം 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 25 പേര്‍ക്ക് പരിക്ക്. ഗുരുതര പരിക്കേറ്റവരെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.15ന് പടിഞ്ഞാറന്‍ ആന്ധ്രയിലെ പെനുകോണ്ടയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. മഡകാസിരയില്‍ നിന്നും യാത്ര തിരിച്ച ആന്ധ്രപ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ബസ് (AP28Z 1053) ആണ് അപകടത്തില്‍പ്പെട്ടത്. എതിരേവന്ന ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ് കീഴ്മേല്‍ മറിയുകയായിരുന്നു. ജൂനിയര്‍ കോളജ് വിദ്യാര്‍ഥികളടക്കം 40 പേര്‍ ബസില്‍ ഉണ്ടായിരുന്നു. നിസാര പരിക്കേറ്റവരെ അനന്ത്പൂര്‍ ജില്ലാ ആശുപത്രിയിലും പുട്ടുപര്‍ത്തി സത്യസായി ബാബ ആശുപത്രിയിലും പ്രവേശിപ്പിച്ചു. |
പ്രവാസികളെ പിഴിയാനുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് Posted: 06 Jan 2015 08:29 PM PST Image: മസ്കത്ത്/ സലാല: എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്ക് ഏപ്രില്‍ മുതലുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലേക്കും വന്‍ തുകയാണ് ഇപ്പോള്‍ കാണിക്കുന്നത്. ഇതത്തേുടര്‍ന്ന് നാട്ടില്‍ പോകുന്നവര്‍ പലരും ഖത്തര്‍ എയര്‍വേസ് അടക്കം മറ്റു വിമാനക്കമ്പനികളുടെ ടിക്കറ്റെ ടുക്കാന്‍ തയാറെടുക്കുകയാണ്. |
മൂടല്‍മഞ്ഞ്: ഒമ്പത് വിമാന സര്‍വീസുകള്‍ റദ്ദാക്കി; 19 എണ്ണം വൈകും Posted: 06 Jan 2015 08:14 PM PST Image: ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വ്യോമ^ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള ഒമ്പത് സര്‍വീസുകള്‍ റദ്ദാക്കിയതായും 19 സര്‍വീസുകള്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ, ആഭ്യന്തര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഉച്ചയോടെ സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. രാവിലെ പാലം, ദ്വാരക, ഫരീദാബാദ് എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. അതേസമയം, പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ സാധാരണ നിലയില്‍ സര്‍വീസ് നടക്കും. ഡല്‍ഹി അടക്കം നിരവധി സ്ഥലങ്ങളിലെ റെയില്‍ ഗതാഗതവും തടസപ്പെട്ടു. ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വര്‍, ഭോപ്പാല്‍, ഹൗറ, ജയ്പുര്‍, ജമ്മു, ലക്നൗ, പട്ന എന്നീ റൂട്ടുകളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. |
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 20,400 രൂപ Posted: 06 Jan 2015 08:10 PM PST Image: കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 80 രൂപ വര്‍ധിച്ച് 20,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,550 രൂപയിലാണ് വ്യാപാരം. ചൊവ്വാഴ്ച 20,320 രൂപയായിരുന്നു പവന്‍ വില. ജനുവരി മൂന്നിനാണ് പവന്‍ വില 20,080 രൂപയില്‍ നിന്ന് 20,160 രൂപയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസം ഈ വില തുടരുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ ഒൗണ്‍സ് സ്വര്‍ണത്തിന് 4.80 ഡോളര്‍ കുറഞ്ഞ് 1,214.50 ഡോളറിലെത്തി. |
കോഴിക്കോട് കല്ലാച്ചിയില്‍ തീപിടിത്തം Posted: 06 Jan 2015 07:50 PM PST Image: കോഴിക്കോട്: നാദാപുരത്തിന് സമീപം കല്ലാച്ചിയില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ നാലരയോടെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടു കടകളും ഒരു ഓഫീസും കത്തിനശിച്ചു. ജാഫര്‍ സ്റ്റേഷനറി ഷോപ്പിന്‍െറ ഗോഡൗണ്‍, സുര്യ സ്റ്റുഡിയോ, വടകര താലൂക്ക് ബി.എം.എസ് ഓഫീസ് എന്നിവയാണ് അഗ്നിക്കിരയായത്. കല്ലാച്ചി മാര്‍ക്കറ്റ് റോഡിലാണ് സംഭവം. സ്റ്റേഷനറി കടയ്ക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തെ കടയിലേക്കും ഓഫീസിലേക്കും പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. അഗ്നിശമനസേന ഏറെനേരം പരിശ്രമിച്ചാണ് തീയണച്ചത്. ആറു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. |
ഖത്തര്‍ ഓപണ്‍ ടെന്നീസ് : നദാലിന് കാലിടറി; ദ്യോകോവിച് മുന്നോട്ട് Posted: 06 Jan 2015 07:38 PM PST Image: ദോഹ: ടെന്നീസ് കോര്‍ട്ടില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ അട്ടിമറിക്ക് ഖലീഫ ടെന്നീസ് കോംപ്ളക്സ് സാക്ഷിയായി. ലോക മൂന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ സ്പെയിനിന്‍െറ റാഫേല്‍ നദാല്‍ എക്സോണ്‍ മൊബില്‍ ഖത്തര്‍ ഓപണ്‍ ടെന്നിസിന്‍െറ ഒന്നാം റൗണ്ടില്‍ തോറ്റുപുറത്തായി. ഒരു മണിക്കൂറും 56 മിനുട്ടും നീണ്ട പോരാട്ടത്തില്‍ 127 റാങ്കുകാരനായ ജര്‍മനിയുടെ മൈക്കല്‍ ബെറര്‍ ആണ് നദാലിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മുട്ടുകുത്തിച്ചത്. സ്കോര്‍: 1-6, 6-3, 6-4. നദാല്‍ ആദ്യമായാണ് ഖത്തര്‍ ഓപണില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. പരിക്ക് മൂലം കഴിഞ്ഞ സീസണില്‍ പ്രമുഖ ചാമ്പ്യന്‍ഷിപ്പുകളില്‍ വിട്ടുനിന്ന നദാലിന് പുതിയ സീസണിന്‍െറ തുടക്കം കയ്പേറിയതായിമാറി. അതേസമയം, ടോപ്സീഡ് നൊവാക് ദ്യോകോവിച് സ്വന്തം നാട്ടുകാരനായ ദുസാന്‍ ലാജോവിചിനെ അനായാസം മറികടന്ന് രണ്ടാം റൗണ്ടിലത്തെി. സ്കോര്‍: 6-2, 6-1. കളി ഒരു മണിക്കൂറിനുള്ളില്‍ അവസാനിച്ചു. നാലാം സീഡുകാരനായ സ്പെയിനിന്‍െറ ഡേവിഡ് ഫെറര്‍ രണ്ട് മണിക്കൂറും 19 മിനുട്ടും നീണ്ട ആവേശകരമായ മത്സരത്തില്‍ തീമോ ബാക്കറിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ സ്ഥാനമുറപ്പിച്ചു. സ്കോര്‍: 6-7, 6-4, 6-3. ഖത്തരി താരം ജബര്‍ മുഹമ്മദ് അല്‍മുതവ്വ ഉക്രെയിനിന്‍െറ സെര്‍ജി സ്തഖോവ്സ്കിയോട് നേരിട്ടുള്ള സെറ്റുകളില്‍ തോറ്റുപുറത്തായി. സ്കോര്‍: 6-1, 6-1. മറ്റൊരു അറബ് താരമായ തുനീഷ്യയുടെ മാലിക് അല്‍ജസീരി ബ്രസീലിന്‍െറ ജ്വാവോ സൂസയോട് പൊരുതിത്തോറ്റു. സ്കോര്‍: 3-6, 6-4, 6-3. മത്സരം ഒരു മണിക്കൂറും 38 മിനുട്ടും നീണ്ടു. നിക്കോളസ് ബസിലാഷ്വിലി, ബ്ളാസ് കാവ്സിച്, അന്ദ്രിയസ് സെപ്പി, തോമസ് ബെര്‍ദിച് എന്നിവരും രണ്ടാം റൗണ്ടിലത്തെി. |
നാഗ്ജി തിരിച്ചെത്തുന്നതും കാത്ത് കോഴിക്കോട് സ്റ്റേഡിയം Posted: 06 Jan 2015 06:48 PM PST Image: കോഴിക്കോട്: പന്ത് ഉരുളുന്നിടത്ത് ആഹ്ളാദാരവവുമായി തടിച്ചുകൂടുന്ന ഫുട്ബാള്‍ പ്രേമികളുടെ നാട്ടില്‍ രണ്ട് പതിറ്റാണ്ടിന്‍െറ ഇടവേളക്കുശേഷം സേട്ട് നാഗ്ജി സ്മാരക ഫുട്ബാള്‍ തിരിച്ചത്തെുന്നു. ദേശീയതലത്തില്‍നിന്ന് അന്തര്‍ദേശീയ തലത്തിലേക്കുയര്‍ന്നാണ് പുതിയവരവ്. 1995ലാണ് നാഗ്ജി ഫുട്ബാളില്‍ അവസാനമായി പന്തുരുളുന്നത്. പിന്നീട് സ്റ്റേഡിയത്തിന്‍െറ നവീകരണമായി. അതാവട്ടെ അനന്തമായി നീളുന്നതിനിടെ ഇന്ത്യന്‍ ഫുട്ബാള്‍ ക്ഷയോന്മുഖവുമായി. കേരളത്തില്‍ കണ്ണൂര്‍ ശ്രീനാരായണ, കോട്ടയം മാമന്‍മാപ്പിള, തൃശൂര്‍ ചാക്കോള തുടങ്ങിയ എണ്ണപ്പെട്ട ടൂര്‍ണമെന്‍റുകളും നിലച്ചു കിടക്കുകയാണ്. തിരുവനന്തപുരം ജി.വി.രാജ ടൂര്‍ണമെന്‍റ് രണ്ടുവര്‍ഷം മുമ്പ് പുന$രാരംഭിച്ചു. അതിനിടെയാണ് കായിക പ്രേമികളെ ഏറെ സന്തോഷിപ്പിച്ച് നാഗ്ജി ഫുട്ബാളിന്‍െറ തിരിച്ചുവരവ്. ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മയാണ് മലയാളിക്ക് നാഗ്ജി ഫുട്ബാള്‍. ഇന്ത്യയില്‍ ഏറെ ശ്രദ്ധേയമായ ഈ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാത്ത പ്രശസ്ത ക്ളബുകളോ കളിക്കാരോയില്ല. കൊല്‍ക്കത്താ ത്രിമൂര്‍ത്തികളായ മോഹന്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് എന്നിവയും ബോംബെ ടാറ്റാസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രാസ്, ഓര്‍ക്കെമില്‍സ്, ജെ.സി.ടി ഫഗ്വാര, എച്ച്.എ.എല്‍ ബാംഗ്ളൂര്‍, ആര്‍.ഇ.സി ബിക്കാനീര്‍, പഞ്ചാബ് പൊലീസ്, രാജസ്ഥാന്‍ പൊലീസ്, സാല്‍ഗോക്കര്‍ ഗോവ, ഡെംപോ ഗോവ, വാസ്കോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്സ്, ജലന്തര്‍ ലീഡേഴ്സ് തുടങ്ങിയവയും പുറമെ പാകിസ്താനില്‍നിന്നുള്ള കറാച്ചി കിക്കേഴ്സ്, ബംഗ്ളാദേശിലെ അബഹാനി ക്രീഡാ ചക്ര എന്നിവയും നാഗ്ജിയുടെ സുവര്‍ണ നാളുകളില്‍ കോഴിക്കോട്ടത്തെി. ഫുട്ബാള്‍ കളിയുടെ മാസ്മരികത കെട്ടഴിച്ചുവിട്ടിരുന്നു. കോഴിക്കോടന്‍ കാണികളുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് അന്ന് അവിടെ വന്ന ഒരുകളിക്കാരാനും മറക്കാനിടയില്ല. അത്രമേല്‍ കാല്‍പന്തുകളിയെ സ്നേഹിച്ച നഗരമാണിത്. നാഗ്ജി വീണ്ടും തിരിച്ചത്തെുന്നതും പുല്‍മൈതാനി തീപാറും പോരാട്ടങ്ങള്‍ക്ക് സാക്ഷിയാകുന്നതുമൊക്കെ കാത്തിരിക്കുകയാണ് അവര്‍. |
ജലീബിലെ എംബസി പാസ്പോര്‍ട്ട് കേന്ദ്രത്തില്‍ സേവനം ലഭിക്കുന്നില്ളെന്ന് പരാതി Posted: 06 Jan 2015 05:55 PM PST Image: കുവൈത്ത് സിറ്റി: മലയാളികളടക്കമുള്ള പ്രവാസികള്‍ ഏറെയുള്ള ജലീബ് അല്‍ശുയൂഖില്‍ ഏറക്കാലത്തെ കാത്തിരിപ്പിനുശേഷം തുടങ്ങിയ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് സേവനകേന്ദ്രത്തിലത്തെുന്നവര്‍ക്ക് മതിയായ സേവനങ്ങള്‍ ലഭിക്കുന്നില്ളെന്ന പരാതി വ്യാപകമായി. പാസ്പോര്‍ട്ട് പുതുക്കുന്നതിനും മറ്റുമായി എത്തുന്നവര്‍ക്ക് സമയത്തിന് അവ ചെയ്തുകിട്ടുന്നില്ളെന്ന് മാത്രമല്ല ജീവനക്കാര്‍ വളരെ മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്. |
എണ്ണ വിലയിടിവ്: ആശങ്കയില്ലാതെ ഗള്‍ഫ് രാജ്യങ്ങള്‍ Posted: 06 Jan 2015 05:50 PM PST Image: ദുബൈ: അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയിടിവ് ഗള്‍ഫ് രാഷ്ട്രങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ലോകം ഉറ്റുനോക്കുമ്പോഴും ആശങ്കയില്ലാതെ ഗള്‍ഫ് രാജ്യങ്ങള്‍. 50 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ ഇന്ത്യയിലും ഇത് ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. എന്നാല്‍, ഗള്‍ഫിലൊരിടത്തും ഈ പരിഭ്രാന്തി പ്രകടമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന സൗദി അറേബ്യ, ദുബൈ, ഒമാന്‍ ബജറ്റുകളില്‍ എണ്ണവിലയിടിവിന്‍െറ ആശങ്കയൊന്നും പ്രതിഫലിക്കുന്നില്ല. മേഖലയിലെ സാമ്പത്തിക വളര്‍ച്ചയെ എണ്ണവിലയിടിവ് ബാധിക്കില്ളെന്നാണ് ബജറ്റുകള്‍ സൂചിപ്പിക്കുന്നത്. എവിടെയും ചെലവ് ചുരുക്കല്‍ പ്രഖ്യാപിക്കുകയോ വികസനത്തിനുള്ള നീക്കിയിരിപ്പ് വെട്ടിക്കുറക്കുകയോ ചെയ്തിട്ടില്ല. ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്നും സമീപഭാവിയില്‍ തന്നെ വില തിരിച്ചുകയറുമെന്നുമാണ് കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ വിലയിടിവ് തടയാന്‍ എണ്ണ ഉല്‍പാദനം കുറക്കില്ളെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജി.സി.സി രാജ്യങ്ങള്‍. സൗദിയില്‍ 14,500 കോടി റിയാലിന്‍െറ കമ്മിബജറ്റാണ് ഇത്തവണ അവതരിപ്പിച്ചതെങ്കിലും കരുതല്‍ നിക്ഷേപം ഉപയോഗിച്ച് കമ്മി നികത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ദുബൈയുടെ ഏറ്റവും വലിയ ബജറ്റിനാണ് കഴിഞ്ഞദിവസം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കിയത്. മാന്ദ്യകാലത്തിന് ശേഷമുള്ള ദുബൈയുടെ ആദ്യ കമ്മിയില്ലാ ബജറ്റുമാണിത്. അതിനിടെ, വിലയിടിവ് ഗള്‍ഫ് മേഖലയിലെ ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ദുബൈ ഓഹരി സൂചിക 3.24 ശതമാനം മൂക്കുകുത്തി. അബൂദബി സൂചിക 2.66 ശതമാനം താഴോട്ടുപോയി. സൗദിയിലെ പ്രധാന ഓഹരി സൂചികയില്‍ ചൊവ്വാഴ്ച മൂന്നു ശതമാനം കുറവുണ്ടായി. പെട്രോകെമിക്കല്‍ വമ്പന്മാരായ ‘സാബിക്’ ഓഹരി വില 4.6 ശതമാനം ഇടിഞ്ഞു. കുവൈത്തില്‍ 1.54ഉം ഖത്തറില്‍ 1.53 ശതമാനവും ഒമാനില്‍ 1.30 ശതമാനവുമാണ് ഓഹരി സൂചികയിലുണ്ടായ ഇടിവ്. ബഹ്റൈന്‍ വിപണി 0.30 ശതമാനം മുന്നേറ്റമാണ് കാണിച്ചത്. നിക്ഷേപകര്‍ പരിഭ്രാന്തരായി ഓഹരി വിറ്റഴിക്കുന്നതും ലാഭമെടുപ്പുമാണ് ഇടിവിന് കാരണമെന്നും സമ്പദ്ഘടനയുടെയോ കമ്പനികളുടെയോ പ്രകടനം ഇതില്‍ പ്രതിഫലിക്കുന്നില്ളെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. |
ഗാന്ധി സ്മരണയില്‍ പ്രവാസി ദിവസിന് ഇന്ന് തുടക്കം Posted: 06 Jan 2015 05:42 PM PST Image: Subtitle: ഗള്‍ഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് 2500ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗാന്ധിനഗര്‍ (ഗുജറാത്ത്): ദക്ഷിണാഫ്രിക്കന്‍ വാസം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയതിന്‍െറ ഓര്‍മപുതുക്കി 13ാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേരാനായി ഗാന്ധിജി മടങ്ങിയത്തെിയതിന്‍െറ ശതാബ്ദി വര്‍ഷമാണിത്. രാഷ്ട്രപിതാവിന്‍െറ മണ്ണായ ഗുജറാത്തില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തിന്‍െറ പ്രമേയവും ഗാന്ധിജിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തില്‍ നടക്കുന്ന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ഗുജറാത്ത് ഗാന്ധിനഗറിലെ മഹാത്മാ മന്ദിരത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് ഗള്‍ഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് 2500ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ കൂടിയാവുന്നതോടെ 5000 പേരെങ്കിലും പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രണ്ടാംദിനം രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപനച്ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കുന്നില്ളെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഓപറേഷന് വിധേയനായി വിശ്രമിക്കുന്ന പ്രണബ് മുഖര്‍ജിക്ക് പകരം ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കെടുക്കും. വിവിധ മേഖലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവാസി ഭാരതീയ പുരസ്കാരം ഉപരാഷ്ട്രപതി വിതരണം ചെയ്യും. അവാര്‍ഡ് ജേതാക്കളെ ചടങ്ങിന് തൊട്ടുമുമ്പ് മാത്രമാണ് പ്രഖ്യാപിക്കുക. അമേരിക്കയിലെ ഇന്ത്യന്‍ വംശജയും ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബന്ധിക്കും. ഗാന്ധിജിയുടെ ആദ്യതട്ടകമായ ദക്ഷിണാഫ്രിക്കയുടെ പ്രതിനിധി വിദേശകാര്യമന്ത്രിയും സമ്മേളനത്തെുന്നുണ്ട്. ആദ്യദിനമായ ബുധനാഴ്ചത്തെ പരിപാടികള്‍ പ്രവാസി യുവജനങ്ങള്‍ക്കുള്ളതാണ്. രണ്ടാം ദിനത്തില്‍ മോദിയുടെ ‘ഇന്ത്യയില്‍ നിര്‍മിക്കുക’ തുടങ്ങി നരേന്ദ്ര മോദി ആവിഷ്കരിച്ച വികസന പദ്ധതികളില്‍ പ്രവാസി പങ്കാളിത്തം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ സെഷനാണ് മുഖ്യ അജണ്ട. ഗള്‍ഫ് പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച വൈകുന്നേരം പ്രത്യേക സെഷനുണ്ട്. അന്നേ ദിവസം ഉച്ചക്ക് നടക്കുന്ന കേരള സെഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കുമെന്ന് നോര്‍ക വകുപ്പ് അഡീഷനല്‍ സെക്രട്ടറി ആര്‍.എസ്. കണ്ണന്‍ പറഞ്ഞു. അഹ്മദാബാദ് തീരത്ത് അജ്ഞാത ബോട്ട് പൊട്ടിത്തെറിച്ച ദുരൂഹതകള്‍ക്കിടയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഗാന്ധിനഗറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസി സമ്മേളനത്തിന് പുറമെ ഗുജറാത്തിന്‍െറ ആഗോള നിക്ഷേപക സംഗമവും ഗാന്ധിനഗറില്‍ നടക്കും. അഹ്മദാബാദില്‍ ലോക ഹിന്ദുസമ്മേളനം വിളിച്ചുചേര്‍ത്ത് സാമുദായികത കുത്തിപ്പൊക്കാന്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ നീക്കവും നടക്കുന്നുണ്ട്. പ്രവാസി സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്ന് യു.പി സര്‍ക്കാര്‍ അഹ്മദാബാദ് നഗരത്തില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്തത് വിവാദമായി. |
കരുതലോടെ, കരുത്തോടെ മുന്നോട്ട് Posted: 06 Jan 2015 05:31 PM PST Image: പ്രവാസിമാമാങ്കം ഒരിക്കല്‍ക്കൂടി അരങ്ങേറുകയാണ്. ഇക്കുറി മഹാത്മാഗാന്ധിയുടെ നാട്ടിലാണ് പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി) സമ്മേളിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ പ്രവാസജീവിതം നയിച്ചിരുന്ന മഹാത്മാഗാന്ധി 1915ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നതിന്‍െറ ശതാബ്ദിയാഘോഷം എന്ന നിലക്കുകൂടിയാണ് ഇക്കുറി പി.ബി.ഡി ഗുജറാത്തില്‍ സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തില്‍ അവരോധിതനായ നരേന്ദ്ര മോദിയുടെ നാടാണ് ഗുജറാത്ത് എന്ന സവിശേഷ പരിഗണനകൂടി ഈ സമ്മേളനത്തിനുണ്ട്. 2003ല്‍ വാജ്പേയി പ്രധാനമന്ത്രിപദം അലങ്കരിക്കുമ്പോഴാണ് പി.ബി.ഡിക്ക് തുടക്കംകുറിച്ചത്. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഇതിനകം 12 സമ്മേളനങ്ങള്‍ നടത്തിക്കഴിഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിദേവനങ്ങളും പരിഹരിക്കാനുള്ള ആശയസംവാദത്തിനും സമവായത്തിനുമുള്ള വേദി എന്നതിലുപരി ഇന്ത്യക്കാരായ പ്രവാസികളെ ജന്മനാടുമായി കൂട്ടിയടുപ്പിക്കാനുള്ള വേദി എന്ന നിലക്കുകൂടിയാണ് വിദേശമന്ത്രാലയത്തിന് കീഴില്‍ ഇത്തരമൊരു പരിപാടി വര്‍ഷംതോറും നടത്തപ്പെടുന്നത്. ഈ വേദി പൂര്‍ണമായും പ്രയോജനപ്പെടുന്നുണ്ടോയെന്നത് വിശദമായ ചര്‍ച്ച ആവശ്യപ്പെടുന്ന കാര്യമാണ്. പ്രവാസം ഇന്ത്യന്‍സമൂഹത്തിന്‍െറ ആദിചരിത്രം മുതല്‍ ആരംഭിച്ചതാണ്. ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍ ജീവിതായോധനത്തിനായി പലായനം ചെയ്ത കോടിക്കണക്കിന് ഇന്ത്യന്‍ വംശജരില്‍ ദേശീയബോധം സൃഷ്ടിക്കാനും അതിലൂടെ ജന്മനാടുമായി ബന്ധിപ്പിക്കാനും ഉദ്ദേശിച്ചുള്ള ഈ ആഘോഷപരിപാടി ചില നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് പറയാതെ വയ്യ. ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിക്കുന്നില്ല. ഇന്ത്യന്‍പൗരത്വം അടിയറവെച്ചുകൊണ്ടു മാത്രമേ ഒരാള്‍ക്ക് അന്യദേശത്ത് പൗരത്വം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, വിദേശരാഷ്ട്രങ്ങളുടെ പൗരത്വം സ്വീകരിച്ച ഇന്ത്യന്‍ വംശജന് പി.ഐ.ഒ (പെഴ്സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) എന്നും ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ് ഓഫ് ഇന്ത്യ) എന്നും പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിദേശകാര്യമന്ത്രാലയം നല്‍കുന്നുണ്ട്. ആദ്യകാല പി.ബി.ഡിയില്‍ ഉന്നയിക്കപ്പെട്ട ഇന്ത്യന്‍ വംശജരായ വിദേശപൗരന്മാരുടെ അഭ്യര്‍ഥന അംഗീകരിച്ചുകൊണ്ട് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങാണ് ഈ കാര്‍ഡുകള്‍ ഒരു പി.ബി.ഡിയില്‍ വിതരണം ചെയ്തത്. ഇപ്പോള്‍ പി.ഐ.ഒ, ഒ.സി.ഐ കാര്‍ഡുകളുടെ വേര്‍തിരിവ് ഇല്ലാതാക്കാനുള്ള അഭ്യര്‍ഥന പരിഗണിച്ചുവരുകയുമാണ്. പ്രധാനമന്ത്രി മോദി കഴിഞ്ഞ സെപ്റ്റംബര്‍ 28ന് അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ അദ്ദേഹത്തിന് നല്‍കിയ വമ്പിച്ച സ്വീകരണത്തില്‍ പി.ഐ.ഒ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനും താമസിക്കാനുമുള്ള ആ ജീവനാന്ത വിസ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പടിഞ്ഞാറന്‍ നാടുകളില്‍ ചേക്കേറിയ പ്രവാസികളില്‍ വന്‍ പ്രതീക്ഷകള്‍ക്ക് തിരികൊളുത്തിയിരിക്കയാണ്. പ്രവാസി വോട്ടവകാശമാണ് പി.ബി.ഡിയുടെ മറ്റൊരുനേട്ടം. പ്രവാസി വോട്ടവകാശം 2010ല്‍ പി.ബി.ഡിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍, വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കുക, നാട്ടില്‍വന്ന് സ്വന്തം ബൂത്തില്‍ വോട്ടുരേഖപ്പെടുത്തുക തുടങ്ങിയ കടമ്പകള്‍ കാരണം ആ മഹത്തായ പൗരാവകാശം പ്രവാസികള്‍ക്ക് വിനിയോഗിക്കാനായിട്ടില്ല. അത്തരം കടമ്പകള്‍ മറികടക്കാനും സാമ്പത്തിക മേഖലകളില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുന്ന പ്രവാസികള്‍ക്ക് രാഷ്ട്രീയ മേഖലയിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിക്കുംവിധം മാറ്റങ്ങള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങള്‍ ഇതിനകം വിവിധ സംഘടനകള്‍, വിശേഷിച്ചും ഗള്‍ഫ് പ്രവാസി സംഘടനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫലംകണ്ടില്ല. അതിനാല്‍തന്നെ ഉന്നത നീതിപീഠത്തിന്‍െറ കരുണ കാംക്ഷിച്ചുകൊണ്ടുള്ള ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. വിവിധ രാഷ്ട്രങ്ങളുടെ ഗള്‍ഫിലുള്ള പൗരന്മാര്‍ തങ്ങളുടെ സമ്മതിദാനവകാശം അതത് എംബസികളുടെയും കോണ്‍സിലേറ്റുകളുടെയും സഹകരണത്തോടെ അച്ചടക്കപൂര്‍ണമായി വിനിയോഗിക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആ സൗകര്യം ലഭിക്കുന്നില്ളെന്നത് ന്യായമായ പരാതിയാണ്. ഇത് ആധുനിക, ശാസ്ത്രീയ-സാങ്കേതിക വിദ്യകളുപയോഗിച്ച് അടിയന്തരമായും പരിഹരിക്കപ്പെടേണ്ടതാണ്. ഇന്ത്യ ഗവണ്‍മെന്‍റും ഇലക്ഷന്‍ കമീഷനും ആത്മാര്‍ഥമായി ശ്രമിച്ചെങ്കില്‍ മാത്രമേ അത് നടപ്പിലാകൂ. ഇന്ത്യന്‍ സമ്പദ്ഘടനക്ക് ഏറെ സംഭാവനകളര്‍പ്പിക്കുന്ന കേരളീയരായ പ്രവാസികള്‍ക്ക് വെള്ളിടിപോലെ ആഘാതം സൃഷ്ടിച്ച വാര്‍ത്തയാണ് വിമാനത്താവളങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പക്ഷപാതപരമായ നയം. ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളെ ഇന്‍റര്‍നാഷനല്‍ ഹബ്ബുകളായി പ്രഖ്യാപിച്ചതില്‍ കേരളത്തില്‍നിന്ന് ഒരു വിമാനത്താവളവും ഉള്‍പ്പെടുത്തിയില്ളെന്നത് തികഞ്ഞ അനീതിയാണ്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു എന്നീ ആറ് വിമാനത്താവളങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്‍റര്‍നാഷനല്‍ ഹബ്ബുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബര്‍ 10ന് പുറത്തിറക്കിയ മന്ത്രാലയത്തിന്‍െറ കരടുരേഖ പൊതുചര്‍ച്ചക്കായി പ്രസിദ്ധീകരിച്ചതില്‍ ഇത്തരം വിമാനത്താവളങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രസ്താവിച്ചിട്ടുണ്ട്. 25ലേറെ വിമാനക്കമ്പനികള്‍ ദിനേന പതിനായിരക്കണക്കിന് യാത്രികരെ കൈകാര്യം ചെയ്യുന്ന കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളെ അവഗണിച്ചത് കേരളീയരായ പ്രവാസികളില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 43 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് ‘ഓണ്‍ അറൈവല്‍ വിസ’ കേന്ദ്രഗവണ്‍മെന്‍റ് സംവിധാനിച്ചതിലൂടെ വിദേശ ടൂറിസ്റ്റുകളുടെ പ്രവാഹം വര്‍ധിച്ചിരിക്കയാണ്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഈ സൗകര്യം ലഭ്യമാണുതാനും. ഇന്ത്യയില്‍ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ കരിപ്പൂര്‍ ഈ സൗകര്യവും ലഭ്യമാക്കിയിട്ടില്ളെന്നാണ് അറിവ്. ഏതായാലും, ടൂറിസത്തിന് പ്രാധാന്യം നല്‍കി വിവിധപദ്ധതികള്‍ ആവിഷ്കരിച്ച സംസ്ഥാനസര്‍ക്കാര്‍ മൂന്നു വിമാനത്താവളങ്ങളില്‍ ഏതെങ്കിലും ഒന്നിന് ഇന്‍റര്‍നാഷനല്‍ ഹബ് പദവി ലഭ്യമാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കണമെന്നാണ് കേരള പ്രവാസികളുടെ വിനീതമായ അഭ്യര്‍ഥന. റോഡ്, റെയില്‍, മെട്രോ തുടങ്ങിയ അനുബന്ധ ഗതാഗതസംവിധാനങ്ങളും എ^380 പോലുള്ള പടുകൂറ്റന്‍ വിമാനങ്ങള്‍ വന്നിറങ്ങാനുള്ള റണ്‍വേ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഹബുകള്‍. വിദേശ വിമാനയാത്രക്കാരുടെ ട്രാന്‍സിറ്റ് ലോഞ്ചുകളും കാര്‍ഗോ, ഫൈ്ളറ്റ് മെയിന്‍റനന്‍സ് കേന്ദ്രങ്ങളും ഹോട്ടല്‍ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന ഹബുകള്‍ക്ക് പ്രൈവറ്റ്, പബ്ളിക് പാര്‍ട്ണര്‍ഷിപ് അടിസ്ഥാനത്തില്‍ ഫണ്ട് സമാഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വന്‍ സാമ്പത്തിക കുതിച്ചുചാട്ടത്തിന് സാഹചര്യമൊരുക്കുന്ന ഈ ‘ഹബ്വത്കരണം’ കേരളത്തിനുമാത്രം നിഷേധിക്കപ്പെടുന്നത് തീര്‍ത്തും അനീതിയാണ്. കേരള ഗവണ്‍മെന്‍റും വ്യാപാര, വാണിജ്യ സംഘടനകളും സാമൂഹിക കൂട്ടായ്മകളും രാഷ്ട്രീയ-ജനപ്രതിനിധികളും ഈ ആവശ്യത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങിയേ തീരൂ. കേരളത്തിന്‍െറ മാത്രമല്ല, ഇന്ത്യയുടെ മൊത്തം വിദേശനാണയ വരുമാനത്തില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുന്ന കേരളീയരെ അവഗണിക്കുന്നത് ഇന്ത്യക്ക് മൊത്തത്തില്‍ നഷ്ടമേ വരുത്തൂ. നമുക്ക് കരുതലോടെ, കരുത്തോടെ ഒന്നിച്ചു മുന്നോട്ടു നീങ്ങാം... |
Posted: 06 Jan 2015 05:27 PM PST Image: ചികിത്സാ ചെലവ് ഇന്ത്യയിലെ ആറ് കോടി മുപ്പതു ലക്ഷം ആളുകളെ ദരിദ്രരാക്കി എന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് മിക്കവാറും ഒരാളെയും ഞെട്ടിച്ചിരിക്കാന്‍ ഇടയില്ല. ദാരിദ്ര്യം തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം വലിയ അളവില്‍ നഷ്ടപ്പെടുത്തുന്നത് വര്‍ധിത ചികിത്സാ ചെലവുകളാണെന്നും ദേശീയ ആരോഗ്യ കരടുരേഖയില്‍ പറയുന്നു. സര്‍ക്കാറിന്‍േറതുള്‍പ്പെടെ എല്ലാ ആശുപത്രികളിലും ചികിത്സാ ചെലവില്‍ വന്‍ വര്‍ധനയാണുണ്ടായിട്ടുള്ളതെന്ന് കരടുരേഖ വെളിപ്പെടുത്തുന്നുണ്ട്. ആളുകളുടെ കീശ ചോര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത് വൈദ്യശാസ്ത്രപരമായ ധാര്‍മികതയുടെ സ്പര്‍ശം പോലുമില്ലാതെ നടത്തപ്പെടുന്ന അനാവശ്യ ശസ്ത്രക്രിയകളാണെന്ന് മുംബൈയിലെ മെഡി ഏഞ്ചല്‍സ് സെന്‍റര്‍ നടത്തിയ സര്‍വേയില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ നടത്തപ്പെട്ട 20,000 ശസ്ത്രക്രിയകളില്‍ ഭൂരിഭാഗവും അനാവശ്യമായിരുന്നത്രെ. ഒരു ഡോക്ടര്‍ നിര്‍ദേശിച്ച ശസ്ത്രക്രിയ മറ്റൊരു ഡോക്ടര്‍ പരിശോധിക്കുമ്പോഴാണ് സര്‍ജറി തീര്‍ത്തും അനാവശ്യമാണെന്ന് വ്യക്തമാവുന്നത്. ഇപ്രകാരം ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും പണമോഹത്തിനിരകളാവുന്നതില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളും പിന്നെ മുട്ടുവേദനക്കാരും വന്ധ്യത അനുഭവിക്കുന്നവരുമാണെന്ന് പ്രസ്തുത സെന്‍റര്‍ കണ്ടത്തെിയിട്ടുണ്ട്. ആശുപത്രിക്ക് ഏറ്റവും കൂടുതല്‍ പണം നേടിക്കൊടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് അധികവേതനം നല്‍കുന്ന പതിവും തുടരുന്നു. മറ്റെല്ലാ സേവനരംഗങ്ങളും പോലെ ആരോഗ്യരംഗവും തീര്‍ത്തും കച്ചവടവത്കരിക്കപ്പെട്ടതിന്‍െറ ഭാഗം മാത്രമാണ് നടേ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍. വൈദ്യസഹായവും മരുന്നും ആതുര ശുശ്രൂഷയും തികച്ചും മാനവികമായ സേവനവും ബാധ്യതയുമായി സര്‍ക്കാറുകളും സമൂഹവും വ്യക്തികളും അംഗീകരിക്കുന്നതാണ്. ആ രംഗത്ത് സേവനമനുഷ്ഠിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മതിയായ പ്രതിഫലം വേണ്ടെന്നോ എല്ലാവരും ലാഭേച്ഛയില്ലാതെ ജനസേവനം ചെയ്യണമെന്നോ ആരും ശഠിക്കുന്നില്ല. എങ്കിലും, രോഗികളെ കണ്ണില്‍ ചോരയില്ലാതെ ചൂഷണം ചെയ്യുന്നതും പണക്കൊയ്ത്ത് മാത്രം ലക്ഷ്യമാക്കി ആശുപത്രികള്‍ നടത്തുന്നതും ഡോക്ടര്‍മാരെ കേവലം പണക്കൊയ്ത്തിന്‍െറ ഉപകരണങ്ങളാക്കി മാറ്റുന്നതും അവരതിന് വഴങ്ങുന്നതും ഏതു മാനദണ്ഡം വെച്ചാണ് ന്യായീകരിക്കാനാവുക? നിസ്സഹായരായി തങ്ങളെ സമീപിക്കുന്ന രോഗികളുടെ അജ്ഞതയില്‍നിന്നും ആശങ്കയില്‍നിന്നും മുതലെടുത്ത് ചെലവേറിയ ചികിത്സാ രീതികള്‍ നിര്‍ദേശിക്കുന്നതും ശസ്ത്രക്രിയ വിധിക്കുന്നതും എന്തിന് വട്ടംകറക്കുന്നതു പോലും ഇന്ന് പ്രബുദ്ധ കേരളത്തില്‍ സാധാരണമായിരിക്കുന്നു. അനാവശ്യമായ ലാബ് പരിശോധനകളും ഒരിടത്ത് നടത്തിയ പരിശോധനാ ഫലങ്ങള്‍ മറ്റൊരിടത്ത് സ്വീകാര്യമല്ലാതെ വരുന്നതും എക്സ്റേ, സ്കാനിങ് പോലുള്ള ഏര്‍പ്പാടുകള്‍ ഒരു പരിധിയുമില്ലാതെ ആവര്‍ത്തിക്കുന്നതുമൊക്കെ ചൂഷണത്തിന്‍െറ വ്യക്തമായ ഉദാഹരണങ്ങളാണ്. പ്രസവം രോഗമാണെന്ന തെറ്റിദ്ധാരണയുടെ പുറത്ത് പ്രസവാശുപത്രികളെ സമീപിക്കുന്ന യുവതികളെ, ഗര്‍ഭസ്ഥ ശിശുക്കളെയും തന്‍െറതന്നെ ആരോഗ്യത്തെയും കുറിച്ച് പരമാവധി ബേജാറാക്കി ഞെക്കിപ്പിഴിയുകയാണ് ഏറ്റവും സുഗമമായ ധനാഗമനമാര്‍ഗം എന്നുവന്നിരിക്കുന്നു. സാധാരണ പ്രസവങ്ങളുടെ സാധ്യതപോലും നിഷേധിച്ച് സിസേറിയന്‍ അടിച്ചേല്‍പിക്കാത്ത ഗൈനക്കോളജിസ്റ്റുകളെ ഒരാശുപത്രിക്കും വേണ്ട എന്നതാണവസ്ഥ. പല കാരണങ്ങളാല്‍ വര്‍ധിച്ചുവരുന്ന വന്ധ്യതയുടെ പേരില്‍ തീരാദു$ഖം പേറുന്ന ദമ്പതികളാണ് കടുത്ത ചൂഷണത്തിന്‍െറ മറ്റു ബലിയാടുകള്‍. ഈ രംഗത്തൊക്കെ സാര്‍വത്രികമായിത്തീര്‍ന്നിരിക്കുന്ന വ്യാജ ക്ളിനിക്കുകളും ഡോക്ടര്‍മാരും പുറമെ. ഹൃദ്രോഗംകൊണ്ട് മരിക്കാത്തവരും ആശുപത്രിക്കാരുടെ ബില്ല് കണ്ട് കുഴഞ്ഞുവീണ് മരിക്കുന്നത് കാര്‍ട്ടൂണിസ്റ്റുകളുടെ ഭാവനയില്‍ മാത്രം നടക്കുന്നതല്ളെന്ന് വിശ്വസിക്കേണ്ടിവരുകയാണ്. സമഗ്രവും സുദൃഢവുമായ ഒരാരോഗ്യ നയംകൊണ്ടോ നിയമ നടപടികള്‍കൊണ്ടോ മാത്രം അവസാനിപ്പിക്കാവുന്നതല്ല ആരോഗ്യരംഗത്തെ കച്ചവടവത്കരണമെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ തദ്വിഷയകമായി കൂടിയേ തീരൂ. അതിലും പ്രധാനമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം പരമാവധി ചെലവുകുറഞ്ഞതും മെച്ചപ്പെട്ടതുമാക്കാനുദ്ദേശിച്ചുള്ള നടപടികള്‍. അനേകായിരം കോടി പൊതുഖജനാവില്‍നിന്ന് ചെലവിട്ട് മെഡിക്കല്‍ കോളജുകളിലൂടെ വാര്‍ത്തെടുക്കുന്ന ഭിഷഗ്വരന്മാരെ ഒരളവോളമെങ്കിലും ജനങ്ങളോട് പ്രതിബദ്ധതയുള്ളവരാക്കാന്‍ വഴി കണ്ടത്തെിയേ തീരൂ. |
സുനന്ദയുടെ മരണം കൊലപാതകമെന്ന് ഡല്‍ഹി പൊലീസ് Posted: 06 Jan 2015 10:25 AM PST Image: ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന്‍െറ ഭാര്യ സുനന്ദ പുഷ്കര്‍ കൊല്ലപ്പെട്ടതാണെന്ന് ഡല്‍ഹി പൊലീസ്. വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചത്. വിഷം തിരിച്ചറിയാനായി വിദേശ ലാബുകളുടെ സഹായം തേടും. സുനന്ദയുടെ ശരീരത്തില്‍ 15 മുറിപ്പാടുകള്‍ ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ ബോര്‍ഡ് വിശദീകരിച്ചിട്ടുണ്ട്. ഡല്‍ഹി സൗത്ത് ഡി.സി.പി കേസ് അന്വേഷിക്കുമെന്നും പൊലീസ് കമ്മീഷണര്‍ ബി.എസ് ബാസി മാധ്യമങ്ങളോട് പറഞ്ഞു. എയിംസിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഐ.പി.സി 302 പ്രകാരം കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്നും വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ എഫ്.ഐ.ആറില്‍ ആരുടെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു. വിഷം നല്‍കിയാണ് സുനന്ദയെ കൊലപ്പെടുത്തിയത്. എന്നാല്‍, വായിലൂടെയാണോ കുത്തിവെച്ചാണോ വിഷം നല്‍കിയതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. കേസ് അന്വേഷണത്തിന്‍െറ ഭാഗമായി സുനന്ദയുടെ ഭര്‍ത്താവായ ശശി തരൂരിനെ വിശദമായി ചോദ്യം ചെയ്യുമെന്നും കമ്മീഷണര്‍ പറഞ്ഞു. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ലീലാ പാലസിലെ 345ാം നമ്പര്‍ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാകിസ്താന്‍ പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂര്‍ പ്രണയത്തിലാണെന്നും ഇതേതുടര്‍ന്ന് സുനന്ദയും തരൂരുമായുള്ള ദാമ്പത്യജീവിതം തെറ്റിയെന്നുമുള്ള വിവാദങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് മരണം. മരണ വിവരം പൊലീസിനെ തരൂരാണ് അറിയിച്ചത്. 2010ലാണ് പാലക്കാട് സ്വദേശിയായ തരൂര്‍ കാശ്മീര്‍ സ്വദേശിയായ സുനന്ദയെ വിവാഹം കഴിച്ചത്. മൂന്നാം വിവാഹമായിരുന്നു. സുനന്ദയുടേതും പുനര്‍വിവാഹമാണ്. കേന്ദ്രമന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരിക്കെ ഐ.പി.എല്‍ വിവാദത്തില്‍പെട്ട് തരൂര്‍ രാജിവെച്ചത് സുനന്ദക്ക് സാമ്പത്തികലാഭം ഉണ്ടാക്കിക്കൊടുത്തെന്ന ആക്ഷേപത്തെ തുടര്‍ന്നാണ്. രാജിവെച്ച തരൂര്‍ സുനന്ദയെ വിവാഹം കഴിച്ചു. മാസങ്ങള്‍ക്കുശേഷം കേന്ദ്രമന്ത്രിസഭയില്‍ തിരിച്ചെത്തി. ഇന്‍റര്‍നെറ്റ് മാധ്യമമായ ട്വിറ്ററിലൂടെ പുറത്തുവന്ന ശശി തരൂരിന്‍െറയും മെഹര്‍ തരാറിന്‍െറയും സന്ദേശങ്ങളോടെയാണ് ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങള്‍ പുറംലോകത്തേക്ക് എത്തിയത്. തരാറും തരൂരും 2013 ഏപ്രില്‍ മുതല്‍ പ്രണയ ബന്ധത്തിലാണെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ ആലോചിക്കുന്നതായും സുനന്ദ പറഞ്ഞിരുന്നു. മെഹര്‍ തരാര്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ എജന്‍റാണെന്നും സുനന്ദ ആരോപിച്ചു. എന്നാല്‍, പ്രചരിച്ച വിവരങ്ങള്‍ പിന്നീട് ഫേസ്ബുക്കില്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ തരൂര്‍^സുനന്ദ ദമ്പതികള്‍ തള്ളിക്കളഞ്ഞിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment