സ്വാഗതം
WELCOME

News Update..

Thursday, January 29, 2015

വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്‍റെ എഡിറ്റര്‍ അറസ്റ്റില്‍ Madhyamam News Feeds

വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്‍റെ എഡിറ്റര്‍ അറസ്റ്റില്‍ Madhyamam News Feeds

Link to

വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്‍റെ എഡിറ്റര്‍ അറസ്റ്റില്‍

Posted: 29 Jan 2015 01:22 AM PST

Image: 

മുംബൈ: ഫ്രഞ്ച് വാരികയായ ഷാര്‍ളി എബ്ദോയുടെ വിവാദ  കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്‍റെ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. അവദ്നാമ എന്ന ഉറുദു ദിനപത്രത്തിന്‍റെ പത്രാധിപന്‍  ഷിരീന്‍ ദാല്‍വിയാണ് ബുധനാഴ്ച അറസ്റ്റിലായത്. വ്യാഴാഴ്ച താനെ കോടതിയില്‍ ഹാജരാക്കിയ ദാല്‍വിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

താനെയ്ക്കടുത്ത് മുംബ്രയില്‍ നിന്ന് പുറത്തിറങ്ങുന്ന പത്രമാണ് അവദ്നാമ. ഷാര്‍ളി എബ്ദോയില്‍ പ്രസിദ്ധീകരിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ആണ് പത്രം പുന:പ്രസിദ്ധീകരിച്ചത്. ഇതെ തുടര്‍ന്ന്  നസ്രത്ത് അലി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്രാധിപനെ അറസ്റ്റ് ചെയ്തത്. ദാല്‍വിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അല്ലാത്തപക്ഷം  പത്രത്തിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രീയ ഉലമ കൗണ്‍സില്‍ മുംബ്ര പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.

പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ജനുവരി ഏഴിന് ഷാര്‍ളി എബ്ദോയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്.                                             

വന്ധ്യതാ നിവാരണ മരുന്നുമായി ബാബാ രാംദേവ്

Posted: 29 Jan 2015 01:09 AM PST

Image: 

ന്യൂഡല്‍ഹി: പുതിയ ‘മരുന്നുമായി’ വിവാദ യോഗ ഗുരു ബാബാ രാംദേവ്. രാംദേവിന്‍റെ വന്ധ്യതാ നിവാരണ മരുന്നാണ് ഇത്തവണ വാര്‍ത്തയാവുന്നത്. ‘ദിവ്യ പുത്രജീവക് ’ എന്ന പേരിലാണ് രാംദേവ് മരുന്ന് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. രാംദേവിന്‍്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഫാര്‍മസീസിലാണ് അവര്‍ തന്നെ വികസിപ്പിച്ച മരുന്ന് വില്‍പനക്കു വെച്ചിരിക്കുന്നത്.
മരുന്നിന്‍്റെ ‘പുത്രജീവക്’ എന്ന പേര് ആണ്‍കുട്ടികള്‍ ഉണ്ടാകാനുള്ളത് എന്ന തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. മരുന്ന് പാക്കറ്റില്‍ അങ്ങനൊരു അവകാശവാദം ഉന്നയിച്ചിട്ടില്ളെങ്കിലും പല ഉപഭോക്താക്കളും മരുന്നു വാങ്ങുന്നത് ആണ്‍കുട്ടികള്‍ ജനിക്കുമെന്ന വിശ്വാസത്തിലാണെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ പറയുന്നു.
രാജ്യത്ത് ഏറ്റവും കുറഞ്ഞ ആണ്‍പെണ്‍ ലിംഗാനുപാതമുള്ള ഹരിയാനയിലാണ് മരുന്ന് വിറ്റഴിക്കുന്നത്. പെണ്‍കുട്ടികള്‍ വേണ്ടന്ന് പറയുന്ന സമൂഹത്തതിനിടയിലും ‘പുത്രജീവക്’ വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സിഡ്നി കഫേ ആക്രമണം: ബന്ദികളിലൊരാള്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിയേറ്റ്

Posted: 29 Jan 2015 12:14 AM PST

Image: 

സിഡ്നി: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 ന് സിഡ്നിയിലെ കഫേയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ബന്ദിയായ കത്രീന ഡൗസന്‍ മരിച്ചത് പൊലീസിന്‍െറ വെടിയേറ്റാണെന്ന് വെളിപ്പെടുത്തല്‍. സിഡ്നി ആക്രമണത്തില്‍ വാദം കേള്‍ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. കത്രീന ഡൗസണ്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലാണെന്ന് ആസ്ത്രേലിയന്‍ മാധ്യമങ്ങള്‍ നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ വെളിപ്പെടുത്തുന്നത് ആദ്യമായാണ്.

സിഡ്നി മാര്‍ട്ടിന്‍ പ്ളേസിലെ ലിന്‍്റ് ചോക്ളേറ്റ് കഫേയില്‍ കയറിയ ഇറാനിയായ മാന്‍ ഹാറൂന്‍ മോനിസ് അവിടെയുണ്ടായിരുന്ന 18 പേരെ 16 മണിക്കൂറോളം ബന്ദിയാക്കുകയായിരുന്നു. കഫേ മാനേജര്‍ ടോറി ജോണ്‍സണെ മോനിസ് വെടിവെച്ചതോടെയാണ് പൊലീസ് കഫേയിലേക്ക് ഇരച്ചു കയറിയത്. തുടര്‍ന്ന് പൊലീസും അക്രമിയും തമ്മില്‍ വെടിവെപ്പു നടന്നു. ഇതിനിടയിലാണ് കഫേയിലുണ്ടായിരുന്ന കത്രീനക്ക് പൊലീസില്‍ നിന്ന് വെടിയേറ്റത്. പൊലീസ് 22 റൗണ്ട് വെടിയുതിര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പൊലീസ് വെടിവെപ്പിനിടെ ചിതറിത്തെറിച്ച ആറ് ബുള്ളറ്റുകളാണ് കത്രീനയുടെ മരണത്തിന് ഹേതുവായത്. മൂന്നു മക്കളുടെ അമ്മയും അഭിഭാഷകയുമായിരുന്നു കത്രീന.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മോനിസ് കൊല്ലപ്പെട്ടു. കഫേയില്‍ കടന്ന മോനിസ് ആദ്യമായി ചെയ്തത് കാപ്പിക്കും ചോക്ളേറ്റിനും ഓര്‍ഡര്‍ നല്‍കുകയായരുന്നു. തുടര്‍ന്ന് മാനേജറെ സമീപിച്ച മോനിസ് കഫേ അടക്കാനും ആസ്ത്രേലിയയിലെ എമര്‍ജന്‍സി നമ്പര്‍ ഡയല്‍ ചെയ്യാനും ആവശ്യപ്പെടുകയുമായിരുന്നു. ഇതൊരു ആക്രമണമാണെന്നും തന്‍െറ കൈവശം ബോംബുണ്ടെന്നുമായിരുന്നു മോനിസ് ജോണ്‍സണെ അറിയിച്ചത്. തുടര്‍ന്ന് മോനിസിനെ കീഴ്പെടുത്താനുള്ള ശ്രമത്തിലാണ് ജോണ്‍സണ്‍ മരിച്ചതെന്നും അതല്ല ജോണ്‍സണോട് മുട്ടുകുത്തി നില്‍ക്കാന്‍ അക്രമി ആവശ്യപ്പെട്ടെന്നും പിന്നീട് തലക്ക് വെടിവെക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്്.

ഇറാനില്‍ നിന്ന് അഭയാര്‍ഥിയായി ആസ്ത്രേലിയയില്‍ വന്ന മോനിസ് സ്ത്രീ പീഡനമടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു. ആസ്ത്രേലിയ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിചാണ് തന്‍െറ ആക്രമണമെന്നായിരുന്നു മോനിസിന്‍െറ വാദം. എന്നാല്‍, ഇയാള്‍ക്ക് ഐ.സുമായുള്ള ബന്ധം സ്ഥിരീകരിക്കാനായിട്ടില്ല.

മാലിന്യം വളമായി ഉപയോഗപ്പെടുത്തും; പി.ടി.പി നഗറില്‍ ആദ്യം

Posted: 29 Jan 2015 12:02 AM PST

തിരുവനന്തപുരം: നഗരത്തിലെ ജനങ്ങള്‍ക്ക് ആവശ്യമായ ജൈവപച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനും വീടുകള്‍ ഹരിതവത്കരിക്കാനും പുതുപദ്ധതിയുമായി റെസിഡന്‍സ് അസോസിയേഷനുകള്‍.
മാരാരിക്കുളത്തെ ജൈവകൃഷി അനുഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് തോമസ് ഐസക്ക് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വളമായിമാറുന്ന മാലിന്യം ഉപയോഗപ്പെടുത്തിയാണ് പച്ചക്കറികൃഷി. തിരുവനന്തപുരത്തെ ജൈവകൃഷിക്ക് മാതൃകയാക്കുന്നത് ക്യൂബയിലെ ഹവാന നഗരമാണ്. അവിടെ നഗരത്തിനാവശ്യമുള്ള പച്ചക്കറിയുടെ പകുതിയോളം നഗരവാസികള്‍തന്നെ ഉല്‍പാദിപ്പിക്കുന്നു. നഗരകൃഷിക്കായി പ്രത്യേക മന്ത്രാലയം പോലും അവിടെയുണ്ട്. ഇതുപോലെ കേരളത്തിലും നഗരകൃഷി സാധ്യമാണ്.
സാധാരണ പദ്ധതികള്‍ സര്‍ക്കാര്‍ മുകളില്‍നിന്ന് താഴേക്ക് കെട്ടിയിറക്കുകയാണ്. ടാര്‍ജെറ്റ് നിശ്ചയിച്ച് ആവശ്യമില്ലാത്തവര്‍ക്കെല്ലാം നല്‍കുകയാണ് പതിവ്. എന്നാല്‍, നഗരകൃഷി പദ്ധതി താഴേതട്ടില്‍നിന്ന് മുകളിലേക്കാണ്. കൃഷിചെയ്ത് ശീലമില്ലാത്തവര്‍ക്ക് സേവനങ്ങളും ഉപദേശങ്ങളും നല്‍കും. റെസിഡന്‍സ് അസോസിയേഷനുകളാണ് സംഘാടകര്‍.
പി.ടി.പി നഗറിലെ 100 വീടുകളിലാണ് പദ്ധതി ആദ്യം തുടങ്ങുക. നഗരത്തിലെ 10,000 വീടുകളിലേക്ക് ഇത് വ്യാപിപ്പിക്കും. സ്ഥലലഭ്യത അനുസരിച്ച് 1000 രൂപ മുതല്‍ പച്ചക്കറിത്തോട്ടം സ്ഥാപിക്കാന്‍ ചെലവ് വരും. ചെലവാകുന്ന തുകയുടെ 50 ശതമാനം സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കും. പരമാവധി 3000 രൂപവരെ ഇത്തരത്തില്‍ ലഭിക്കും. നഗരത്തിലെ 10,000 വീട്ടിലേക്ക് കൃഷി വ്യാപിപ്പിച്ചാല്‍ പദ്ധതി സ്വയം മുന്നോട്ട് പോവും. ഉല്‍പന്നം അവര്‍ക്കുതന്നെ ഉപയോഗിക്കാം. വില്‍ക്കാനുള്ള സംവിധാനവും ചെയ്യും. പദ്ധതി നടപ്പാകുന്നതോടെ നഗരത്തിലെ കോഴിവേസ്റ്റ് വളമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എക്ക് ആദ്യ തൈ നല്‍കി തോമസ് ഐസക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. ഗിരീഷ്, ജയദേവന്‍നായര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കരിമാരം തോട്ടിലെ മണ്ണ് നീക്കല്‍: കലക്ടറുടെ തീരുമാനം നീളുന്നു

Posted: 28 Jan 2015 11:59 PM PST

പത്തനംതിട്ട: ആറന്മുള കരിമാരം തോട്ടിലെ മണ്ണ് നീക്കുന്ന വിഷയത്തില്‍ കലക്ടറുടെ തീരുമാനം നീളുന്നു. വിമാനത്താവള നിര്‍മാണ കമ്പനിയായ കെ.ജി.എസിന്‍െറയും മണ്ണ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച ആറന്മുളയിലെ കര്‍ഷകനായ മോഹനന്‍െറയും വാദങ്ങള്‍ കേട്ട കലക്ടര്‍ ബുധനാഴ്ച ഉത്തരവ് പുറത്തിറക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
അഡ്വക്കറ്റ് ജനറലിന്‍െറ അഭിപ്രായം തേടിയശേഷം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് കലക്ടര്‍ നടപടി നീട്ടിയത്. തോട്ടിലെ മണ്ണ് നീക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിന് കലക്ടര്‍ക്കെതിരെ ഹൈകോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയിരുന്നു.
അതിനിടെ, കെ.ജി.എസ് നല്‍കിയ ഹരജിയില്‍ അവരുടെ കൂടി വാദം കേട്ട ശേഷമെ മണ്ണ് നീക്കാവൂ എന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. അതേതുടര്‍ന്ന് 22ന് ഇരുകൂട്ടരുടെയും വാദം കേട്ടെങ്കിലും കലക്ടര്‍ തുടര്‍ നടപടിയെടുത്തിരുന്നില്ല.
ഇതുസംബന്ധിച്ച് ഡിസ്ട്രിക്ട് ഗവ. പ്ളീഡറുടെ അഭിപ്രായം കലക്ടര്‍ തേടിയിരുന്നു.
അഡ്വക്കറ്റ് ജനറലിന്‍െറ നിര്‍ദേശം അനുസരിച്ച് നടപടി സ്വീകരിച്ചാല്‍ മതിയെന്ന് ഡിസ്ട്രിക്ട് ഗവ. പ്ളീഡര്‍ നിര്‍ദേശിച്ചതനുസരിച്ച് എ.ജിയുടെ നിര്‍ദേശത്തിന് കത്തെഴുതാന്‍ തീരുമാനിച്ചതായി കലക്ടര്‍ ഹരികിഷോര്‍ അറിയിച്ചു. കത്ത് വ്യാഴാഴ്ച എ.ജിയുടെ ഓഫിസില്‍ എത്തിക്കുമെന്നും കലക്ടര്‍ പറഞ്ഞു. 22ന് നടന്ന വാദം കേള്‍ക്കലില്‍ കലക്ടറുടെ പ്രത്യേക അധികാരമുപയോഗിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹരജിക്കാരനായ മോഹനന്‍ ആവശ്യപ്പെട്ടിരുന്നു.
തോട് പുന$സ്ഥാപിക്കണമെന്ന ആദ്യത്തെ വാദത്തിനെതിരെ കെ.ജി.എസ് ഗ്രൂപ് നല്‍കിയ ഹരജിയില്‍ കക്ഷികളുടെ വാദം കേട്ട ശേഷം ന്യായമായ തീരുമാനം കലക്ടര്‍ എടുക്കണമെന്നാണ് പറയുന്നതെന്ന് കമ്പനി അധികൃതര്‍ വാദിച്ചിരുന്നു. പുറമ്പോക്ക് ഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തല തീരുമാനമുണ്ടെന്നും കെ.ജി.എസ് ഗ്രൂപ്പിന്‍െറ അഭിഭാഷകര്‍ വാദിച്ചു. മണ്ണ് നീക്കുന്നത് പദ്ധതി നിര്‍വഹണത്തെ ബാധിക്കുമെന്നും നീരൊഴുക്ക് പുന$സ്ഥാപിക്കാന്‍ ജലസേചന വകുപ്പുമായി ചേര്‍ന്ന് നടപടി ഉറപ്പ് നല്‍കിയതാണെന്നും അവര്‍ വ്യക്തമാക്കി.
വ്യത്യസ്ത വാദങ്ങള്‍ ഉന്നയിച്ച സ്ഥിതിക്കാണ് അനന്തര നടപടികള്‍ക്കായി ഗവ. പ്ളീഡറോട് നിയമോപദേശം തേടാന്‍ കലക്ടര്‍ തീരുമാനിച്ചത്.

മഞ്ജുവാര്യര്‍^ ദിലീപ് വിവാഹമോചന വിധി ശനിയാഴ്ച

Posted: 28 Jan 2015 11:12 PM PST

Image: 

കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചന കേസില്‍ എറണാകുളം കുടുംബ കോടതിയിലെ നടപടികള്‍ പൂര്‍ത്തിയായി. പരസ്പരം ഒത്തുപോകാന്‍ കഴിയില്ളെന്ന നിലപാടാണ് ഇരുവരും കോടതിയെ അറിയിച്ചത്. കൗണ്‍സിലിങിന് ശേഷം ഒത്തു തീര്‍പ്പിന് കോടതി നല്‍കിയ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇരുവരും ഇന്ന്  ജഡ്ജി പി മോഹനു മുന്നില്‍ ഹാജരാകുകയായിരുന്നു.  കേസിലെ വിധി ശനിയാഴ്ച പ്രഖ്യാപിക്കും.
2014 ജൂലൈ 24 നാണ് ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്. അന്നു തന്നെ കോടതി ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയിരുന്നു.
 ഏക മകള്‍ മീനാക്ഷിയെ ദിലീപിനൊപ്പം വിടുമെന്നും വിവാഹ ജീവിതത്തിനിടെ സമ്പാദിച്ച സ്വത്ത് മുഴുവന്‍ ദിലീപിന് തിരിച്ചു നല്‍കുമെന്നും ദിലീപ് തനിക്ക് ജീവനാംശം നല്‍കേണ്ടെന്നും മഞ്ജുവാര്യര്‍ നേരത്തെ അറിയിച്ചിരുന്നു. മഞ്ജു നല്ല സുഹൃത്തായി തുടരുമെന്നും എന്‍്റെ കുട്ടിയുടെ അമ്മയല്ളേ എന്നുമാണ് ദിലീപ് പ്രതികരിച്ചത്.

ജ്വല്ലറി ഉടമയുടെ കൊലപാതകം: കര്‍മസമിതി രൂപവത്കരിച്ചു

Posted: 28 Jan 2015 10:56 PM PST

തലശ്ശേരി: തലശ്ശേരിയെ നടുക്കിയ ജ്വല്ലറി ഉടമയുടെ കൊലപാതകം നടന്ന് ഒരുമാസം പിന്നിട്ടിട്ടും കൊലപാതകികളെ കണ്ടത്തൊത്തതില്‍ പ്രതിഷേധിച്ച് കര്‍മസമിതി രൂപവത്കരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ വ്യാപാരി സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ബുധനാഴ്ച കര്‍മസമിതി രൂപവത്കരിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ചിന് തലശ്ശേരി പഴയ ബസ്സറ്റാന്‍ഡില്‍ ധര്‍ണ നടത്തും. കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടത്തെണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ. രൂപവത്കരണ യോഗത്തില്‍ ജ്വല്ലറി അസോസിയേഷന്‍ യൂനിറ്റ് പ്രസിഡന്‍റ് വി.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വാഴയില്‍ ശശി (സി.പി.എം), ഇ.ജി. ശാന്ത (കോണ്‍ഗ്രസ്), പൊന്ന്യം കൃഷ്ണന്‍ (സി.പി.ഐ), സുമേഷ് (ബി.ജെ.പി), പനോളി ലക്ഷ്മണന്‍ (ജനതാദള്‍ -എസ്), എ. വിനയരാജ് (എന്‍.സി.പി), എ.കെ. ആബൂട്ടി ഹാജി (മര്‍ചന്‍റ്സ് അസോ.), കെ. അച്യുതന്‍ (ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ്സ് അസോ.), എ.കെ. സക്കരിയ (ഫുഡ് ഗ്രെയിന്‍സ്), യു.വി. ഖാലിദ് (വ്യാപാരി വ്യവസായി ഏകോപന സമിതി), കിഴക്കയില്‍ പ്രകാശന്‍ (വ്യാപാരി വ്യവസായി സമിതി), മുഹമ്മദ് (ടെക്സ്റ്റൈല്‍സ്), അബ്ദുല്‍ അസീസ് (ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്‍റ്സ് ജില്ലാ ട്രഷറര്‍), എം. ബാലന്‍ (സംസ്ഥാന വൈസ് പ്രസിഡന്‍റ്) എന്നിവര്‍ സംസാരിച്ചു.
കെ.എം. മഹേഷ്കുമാര്‍ സ്വാഗതവും ടി.കെ. ഭര്‍ഗവന്‍ നന്ദിയും പറഞ്ഞു. കര്‍മസമിതി ചെയര്‍മാനായി വി.പി. അനില്‍കുമാറിനെയും കണ്‍വീനറായി പി. ശിവദാസനെയും തെരഞ്ഞെടുത്തു. 2014 ഡിസംബര്‍ 23ന് രാത്രി 8.30ഓടെയാണ് തലശ്ശേരി മെയിന്‍റോഡിലെ സവിത ജ്വല്ലറിയില്‍ പി.കെ. ദിനേശന്‍ കുത്തേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സമീപ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ 70ഓളം പേരെ സി.ഐ വി.കെ. വിശ്വംഭരന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തു.
തെളിവുകളൊന്നുമില്ലാതെയാണ് അന്വേഷണം ആരംഭിച്ചത്. വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും കൊലപാതകം നടന്ന തൊട്ടടുത്ത ദിവസം തന്നെ ജ്വല്ലറിയിലത്തെിയിരുന്നെങ്കിലും തെളിവുകള്‍ ലഭിക്കാതിരുന്നത് അന്വേഷണസംഘത്തിന് കീറാമുട്ടിയായി.
കര്‍മസമിതി പ്രക്ഷോഭം ശക്തമാക്കുന്നതോടെ കേസ് ശരിയായ ദിശയില്‍ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ.

തെറ്റ് തിരുത്തേണ്ടത് ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും ^ബാലകൃഷ്ണപിളള

Posted: 28 Jan 2015 10:22 PM PST

Image: 
Subtitle: 
യു.ഡി.എഫില്‍ തുടരും; എന്നാല്‍ യോഗങ്ങളില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: താന്‍ തെറ്റ് ചെയ്തിട്ടില്ളെന്നും  യു.ഡി.എഫും ഉമ്മന്‍ ചാണ്ടിയുമാണ് തെറ്റ് തിരുത്തേണ്ടതെന്നും കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. യു.ഡി.എഫില്‍ തുടരുമെന്നും എന്നാല്‍ ഇനി ഒരു യു.ഡി.എഫ് യോഗത്തിലും പങ്കെടുക്കില്ളെന്നും പിള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ബാലകൃഷ്ണപിള്ള തെറ്റ് തിരുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതിനോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സ്ഥാപിച്ച തന്നെ ക്ഷണിക്കാതെ യോഗം കൂടിയതാണ് ഏറ്റവും വലിയ തെറ്റ്. താനുണ്ടാക്കിയ തറവാട്ടില്‍ നിന്ന് പുറത്താക്കാനാണ് ശ്രമിച്ചത്. യു.ഡി.എഫില്‍ നിന്ന് പുറത്താക്കട്ടെയെന്നും എന്നാല്‍ താനായിട്ട് പുറത്ത് പോകില്ളെന്നും അദ്ദേഹം വ്യക്തമാക്കി.. യു.ഡി.എഫ് നാലുകൊല്ലമായി തന്‍െറ പാര്‍ട്ടിയോട് ചെയ്യുന്ന തെറ്റുകള്‍ തിരുത്തണം. വാഗദാനം ലംഘനം നടത്തുകയും തന്നെ അപമാനിക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയാണ്  മറുപടി പറയേണ്ടത്. ചാവേറായ തങ്കച്ചനെക്കൊണ്ട് മറുപടി പറയിക്കരുതെന്നും പിള്ള ആവശ്യപ്പെട്ടു.
 

കെ.എം മാണി പണം വാങ്ങിയെന്ന് പറഞ്ഞിട്ടില്ല. അതിന്‍െറ തെളിവും കൈവശമില്ല. അതിനാല്‍ മാണി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ പണം പിരിച്ചതിനും  കൊടുത്തതിനും തെളിവുണ്ട്. രസീതി നല്‍കി ആരും കോഴവാങ്ങാറില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി ആരോപണ വിധേയനായ ഒരു മന്ത്രിക്കെതിരെയുള്ള ആക്ഷേപം രണ്ട് തവണ താന്‍ രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ചതാണ്. എന്നാല്‍ തന്നെ അവഹേളിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായത്. ബാര്‍കോഴ ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം. സ്വതന്ത്ര അന്വേഷണം നടന്നാല്‍ മന്ത്രി അകത്താവുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

മൂവാറ്റുപുഴ ബ്ളോകില്‍ ഏഴേകാല്‍ കോടിയുടെ വാര്‍ഷിക പദ്ധതി

Posted: 28 Jan 2015 10:20 PM PST

മൂവാറ്റുപുഴ: ഏഴേകാല്‍ കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് മൂവാറ്റുപുഴ ബ്ളോക് പഞ്ചായത്ത് വികസന സെമിനാര്‍ അംഗീകാരം നല്‍കി. ജനറല്‍ വിഭാഗത്തില്‍ 2,79,09,350 രൂപയും പട്ടികജാതി വിഭാഗത്തില്‍ 61,13,400 രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ 3,13,950 രൂപയും മെയിന്‍റന്‍സ് ഗ്രാന്‍റ് ഇനത്തില്‍ 38,34,100 രൂപയും തനത് ഫണ്ട് 15 ലക്ഷം രൂപയും കേന്ദ്രാവിഷ്കൃത പദ്ധതിയിനത്തില്‍ മൂന്ന് കോടിയും ഉള്‍പ്പെടെ ഏഴേകാല്‍ കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.
ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതിക്കും കീടനാശിനിയും രാസവള പ്രയോഗവും ഒഴിവാക്കിയുള്ള പച്ചക്കറി കൃഷിയുടെ പ്രചാരം വര്‍ധിപ്പിക്കാനും വേണ്ടിയുള്ള ജൈവ പച്ചക്കറി കൃഷി പദ്ധതിക്കുമാണ് മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്. ജനറല്‍, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി 316 വീടുകളാണ് നല്‍കുന്നത്. തൊഴില്‍ദാന പദ്ധതിയില്‍പ്പെടുത്തി സ്കൂളുകള്‍ വഴി ജൈവ പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യും. പാലുല്‍പാദനത്തിന് സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ക്ഷര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെയും നടപ്പാതയുടെയും നിര്‍മാണത്തിനും തുക വകയിരുത്തി. ആരോഗ്യ- കുടിവെള്ള മേഖലകള്‍ക്കും പരിഗണന നല്‍കിയിട്ടുണ്ട്.
ബ്ളോക് ഹാളില്‍ ചേര്‍ന്ന വികസന സെമിനാര്‍ പ്രസിഡന്‍റ് അസീസ് പാണ്ട്യാരപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സീനത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സിന്ധു ബെന്നി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു ഗോപി, ഒ.പി. ബാബു, ടോമി ജോണ്‍, പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുലൈഖ മക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലോകബാങ്ക് സഹായത്തോടെ കോര്‍റോഡ് നെറ്റ്വര്‍ക്ക് –മന്ത്രി ഇബ്രാഹീംകുഞ്ഞ്

Posted: 28 Jan 2015 10:20 PM PST

കൊച്ചി: സംസ്ഥാനത്ത് 8000 കിലോമീറ്ററോളം നീളംവരുന്ന കോര്‍ റോഡ് നെറ്റ്വര്‍ക്കിന്‍െറ രൂപവത്കരണത്തിന് മുന്‍ ചീഫ് സെക്രട്ടറിയും പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ബാബു ജേക്കബ് മേല്‍നോട്ടം വഹിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അറിയിച്ചു.
സംസ്ഥാനത്തിന്‍െറ സാമൂഹിക-സാമ്പത്തിക വളര്‍ച്ചക്ക് സഹായമാകുന്ന ഏറ്റവും പ്രാധാന്യമുള്ള റോഡുകളെ കണ്ടത്തെി തന്ത്രപ്രധാനമായ റോഡ് ശൃംഖല വികസിപ്പിക്കുകയാണ് കോര്‍ റോഡ് നെറ്റ്വര്‍ക്ക് പദ്ധതിയുടെ ലക്ഷ്യം. ഈ റോഡുകളുടെ വികസനത്തിന് ലോകബാങ്കിന്‍െറ സഹായം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
തന്ത്രപ്രധാനമായ റോഡുകളുടെ തെരഞ്ഞെടുപ്പ്, റോഡുകളുടെ വികസനത്തിന് സാമ്പത്തികസ്രോതസ്സുകള്‍ കണ്ടത്തെല്‍, ഇത് നടപ്പാക്കുന്നതിന് ഏജന്‍സിയുടെ രൂപവത്കരണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ബാബു ജേക്കബ് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ക്ളയന്‍റ് എക്സിക്യൂട്ടിവ് പ്രോഗ്രാം സ്പോണ്‍സര്‍ എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. കോര്‍ റോഡ് നെറ്റ്വര്‍ക്ക് പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്‍െറയും ധനവകുപ്പിന്‍െറയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ വ്യക്തമായി അറിയുന്ന, അംഗീകാരമുള്ള വ്യക്തി വേണമെന്ന ലോകബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നാണ് ബാബു ജേക്കബിനെ പദ്ധതിയുടെ ചുമതല ഏല്‍പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ കോര്‍ റോഡ് നെറ്റ്വര്‍ക്ക് നടപ്പാക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ഇതിന്‍െറ നടത്തിപ്പിന് സ്വയംഭരണസ്വഭാവമുള്ള ഏജന്‍സി രൂപവത്കരിക്കും. ഇതിലേക്ക് പൊതുമരാമത്ത് വകുപ്പില്‍നിന്നും പുറത്തുനിന്നുമായി 1200 ജീവനക്കാര്‍ ആവശ്യമായി വരും.
ലോകബാങ്കിന്‍െറ സാമ്പത്തികസഹായത്തോടെ നടപ്പാക്കിവരുന്ന കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയില്‍ റോഡുകളുടെ ആധുനികവത്കരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍തന്നെ കെ.എസ്.ടി.പിയില്‍ ഉള്‍പ്പെടുത്തി 1500 കി.മി. റോഡുകള്‍ ലോകബാങ്ക് സഹായത്തോടെ നവീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ 363 കി.മീ. പ്രധാന റോഡുകളുടെ വികസനം നടന്നുവരുന്നു.
കോര്‍ റോഡ് നെറ്റ്വര്‍ക്കിന് വേണ്ടി 12 മുതല്‍ 18 മാസം വരെ നീളുന്ന പഠനങ്ങള്‍ നടത്താനും ഇതിന് വിദഗ്ധരെ നിയമിക്കാനുമുള്ള തുക കെ.എസ്.ടി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇബ്രാഹീംകുഞ്ഞ് അറിയിച്ചു.

ഷിബിന്‍െറ കൊല: വര്‍ഗീയത വളര്‍ത്താന്‍ ലീഗ് ശ്രമം –സി.പി.എം

Posted: 28 Jan 2015 10:07 PM PST

കോഴിക്കോട്: തൂണേരി വെള്ളൂരില്‍ ഷിബിന്‍െറ ക്രൂരമായ കൊലക്ക് നേതൃത്വം നല്‍കിയവരെ ആറുദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ സി.പി.എം നേതാക്കള്‍ പ്രതിഷേധിച്ചു. ലീഗിന്‍െറ സംരക്ഷണം കൊണ്ടാണ് കൊലയാളികളെ തൊടാന്‍ പൊലീസ് അറച്ചുനില്‍ക്കുന്നത്. തങ്ങള്‍ക്ക് പങ്കില്ളെന്ന് പറയുന്ന ലീഗ് നേതൃത്വം കേസില്‍പെട്ട പ്രവര്‍ത്തകരെ തള്ളിപ്പറയണം.
കൊലയുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി വര്‍ഗീയത വളര്‍ത്താനുള്ള നീക്കം തടയണം. ലീഗിലെ ഒരുവിഭാഗം വര്‍ഗീയ പ്രചാരണം നടത്തുമ്പോള്‍ നേതൃത്വം മൗനം പാലിക്കുന്നു. വളരെ മോശമായ പരാമര്‍ശങ്ങളടങ്ങിയ ഓഡിയോ ക്ളിപ്പിങ്ങാണ് പ്രചരിപ്പിക്കുന്നത്.
ഇവ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്തു പ്രശ്നമുണ്ടായാലും സഹായമുണ്ടാകുമെന്ന സന്ദേശം ഗള്‍ഫില്‍ നിന്നാണ് റെക്കോഡ് ചെയ്തതെന്ന് വ്യക്തമാണ്. 2001ല്‍ തെരുവമ്പറമ്പിലെ ഇല്ലാത്ത മാനഭംഗക്കഥപോലെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രചാരങ്ങള്‍ ലീഗിന് പ്രധാന ആയുധമാണ്. അതിന് സമാനമായ രീതിയിലാണ് ഇപ്പോള്‍ ലീഗ് കള്ളക്കഥകള്‍. നവമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയണം. ഷിബിന്‍െറ കൊലക്ക് ശേഷം നടന്ന വ്യാപകമായ ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും സാമൂഹിക ദ്രോഹികളും തല്‍പര കക്ഷികളും നുഴഞ്ഞുകയറി നടത്തിയ ആക്രമണത്തെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാട്ടുകാര്‍ക്ക് ഒരുമിച്ചു കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ മേഖലയില്‍ പാര്‍ട്ടി സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സി.പി.എമ്മിനെതിരെ എക്കാലവും ലീഗിനൊപ്പംനിന്ന ബി.ജെ.പിയുടെ ഒത്താശ പാര്‍ട്ടിക്ക് ആവശ്യമില്ല. പൊലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ചില്ളെങ്കില്‍ പ്രക്ഷോഭം തുടങ്ങും. രാഷ്ട്രീയ കൊലപാതകങ്ങര്‍ക്ക് അറുതിയുണ്ടാക്കിയെന്ന് കൊട്ടിഘോഷിച്ചവരെ ഇപ്പോള്‍ കാണാനില്ല.
ലീഗ് ആക്രമണത്തിനെതിരെ രംഗത്തുവരാന്‍ വടകര എം.പി സന്നദ്ധമാവാത്തത് കാപട്യത്തിന്‍െറ ഉത്തമ ഉദാഹരണമാണ്. ഒഞ്ചിയത്തെ കൊലയത്തെുടര്‍ന്ന് 'വമ്പന്‍ സ്രാവിനെ' അന്വേഷിച്ചുനടന്ന കോണ്‍ഗ്രസ് നേതാവിനെ കൊല നടന്ന വീട്ടില്‍പോലും കണ്ടില്ല. ഡി.വൈ.എഫ്.ഐക്കാരന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ കവികള്‍ക്ക് കവിത വരുന്നില്ല. കൊലയാളി സംഘത്തലവനെയും സഹോദരനെയും ഇതുവരെ കണ്ടത്തൊനായില്ളെന്ന് പറയുന്നത് ദുരൂഹമാണ്. സമാധാനം നിലനിര്‍ത്താന്‍ ജനം ഒറ്റക്കെട്ടാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടേറിയേറ്റംഗം എളമരം കരീം എം.എല്‍.എ, ജില്ലാ സെക്രട്ടറി പി. മോഹനന്‍, ടി.പി. രാമകൃഷ്ണന്‍, കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തിരൂര്‍ ആര്‍.ടി ഓഫിസില്‍ വന്‍ ക്രമക്കേട്; ജീവനക്കാരടക്കം എട്ടുപേര്‍ക്കെതിരെ കേസ്

Posted: 28 Jan 2015 09:58 PM PST

മലപ്പുറം: തിരൂര്‍ ജോയിന്‍റ് ആര്‍.ടി ഓഫിസിലെ ക്രമക്കേടും ഏജന്‍റുമാരുടെ വിളയാട്ടവും സംബന്ധിച്ച പരാതിയത്തെുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ജീവനക്കാരടക്കം എട്ടു പേര്‍ക്കെതിരെ കേസെടുത്തു.
ജോയന്‍റ് ആര്‍.ടി.ഒ എം.പി. സുരേഷ് ബാബു, ജൂനിയര്‍ സൂപ്രണ്ട് കെ. സഫറുല്ല, ഓഫിസ് അറ്റന്‍ഡര്‍ സൈനുല്‍ ആബിദീന്‍, ക്ളര്‍ക്കുമാരായ വിശ്വനാഥന്‍, നാസര്‍, ഏജന്‍റുമാരായ പൂക്കയില്‍ കണ്ണഞ്ചമ്പാട്ട് മുസ്തഫ, പുളിക്കോട് പാറവക്കില്‍ ഹംസ, ആതവനാട് നടുത്തൊടി ഭാസ്കരന്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി കെ. സലീമും സംഘവും കേസെടുത്തത്. കഴിഞ്ഞ ആഗസ്റ്റില്‍ ലഭിച്ച പരാതിയത്തെുടര്‍ന്ന് പരിശോധന നടത്തിയിരുന്നു.
ഈ സമയം ഓഫിസിലുണ്ടായിരുന്ന ഏജന്‍റുമാരില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സില്‍ രേഖപ്പെടുത്തേണ്ട ഹോളോഗ്രാം സീല്‍ വിജിലന്‍സ് പിടിച്ചെടുക്കുകയുണ്ടായി.
ഒപ്പം ബ്ളാങ്ക് ആര്‍.സി പേപ്പറും കണ്ടെടുത്തിരുന്നു. തിരൂര്‍ ആര്‍.ടി ഓഫിസില്‍ ഏജന്‍റുമാരുടെ വിളയാട്ടം മൂലം വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകാരില്‍നിന്ന് വന്‍തുക കോഴയായി ഈടാക്കുന്നുവെന്ന വ്യാപക പരാതിയത്തെുടര്‍ന്ന് വിജിലന്‍സ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും തുടര്‍ന്ന് പരിശോധന നടത്തുകയുമായിരുന്നു.
എട്ടുപേരെ പ്രതിചേര്‍ത്തുള്ള എഫ്.ഐ.ആര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ചു

തിരുനെല്ലിയിലെ റിസോര്‍ട്ടുകളെ കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി

Posted: 28 Jan 2015 09:42 PM PST

മാനന്തവാടി: മാവോവാദികള്‍ സര്‍ക്കാര്‍, സ്വകാര്യ റിസോര്‍ട്ടുകളെ അക്രമിച്ച പശ്ചാത്തലത്തില്‍ തിരുനെല്ലിയിലെ റിസോര്‍ട്ടുകളെ കുറിച്ചും അവ സ്ഥിതിചെയ്യുന്ന ഭൂമിയുടെ നിജസ്ഥിതികളെ കുറിച്ചും റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി.
ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം മാനന്താവടി തഹസില്‍ദാറാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധനയില്‍ തിരുനെല്ലി വില്ളേജില്‍ മാത്രം 12 റിസോര്‍ട്ടുകളുണ്ടെന്നാണ് കണ്ടത്തെിയത്. ഇതില്‍ ചിലത് പ്രവര്‍ത്തിക്കാത്തവയാണ്. വിവാദമായ അഗ്രഹാരം റിസോര്‍ട്ടിന്‍െറ ഭൂമി സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഈ ഭൂമി സംബന്ധിച്ച് മുമ്പും വിവാദമുയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ ജോസഫ് എന്നയാള്‍ 1997ല്‍ ഇവിടെ ഏഴ് ഏക്കറോളം സ്ഥലം വാങ്ങിക്കൂട്ടിയിരുന്നു.
അന്നത്തെ ജില്ലാ കലക്ടറെ സ്വാധീനിച്ചായിരുന്നു ഇത്. ഇതില്‍ സര്‍വേ നമ്പര്‍ 276ല്‍പെട്ട പ്രദേശവാസിയായ അടിയാന്‍ ചന്ദ്രന് ലഭിച്ച 1.20 ഏക്കര്‍ ഭൂമിയും ഉള്‍പ്പെട്ടിരുന്നു. ഈ ഭൂമി വാങ്ങിക്കാന്‍ 15733/95 നമ്പര്‍ ഉത്തരവ് പ്രകാരം അന്നത്തെ കലക്ടര്‍ ബിശ്വാസ് മത്തേ അനുമതി നല്‍കിയിരുന്നു.
വാങ്ങിക്കുന്ന ഭൂമിക്ക് പകരം ഭൂമി വാങ്ങി നല്‍കണമെന്ന നിയമം മാത്രം 18 വര്‍ഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ല. ഈ ഭൂമിയിലും സര്‍വേ നമ്പര്‍ 275ല്‍ 44 സെന്‍റ്, 275/27ലെ 1.37 ഏക്കര്‍ എന്നിവിടങ്ങളിലുമാണ് സെബാസ്റ്റ്യന്‍ ജോസഫിന്‍െറ പേരിലുള്ള അഗ്രഹാരം റിസോര്‍ട്ടും ഭാര്യ സ്റ്റെല്ല ജേക്കബിന്‍െറ പേരിലുള്ള ഹിമഗിരി റിസോര്‍ട്ടും പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥലത്തേക്ക് പ്രവേശിക്കണമെങ്കില്‍ വനം വകുപ്പിന്‍െറ അനുമതി വേണം.
ഇത് ലഭിക്കാതായതോടെ 50 സെന്‍റ് ഭൂമി ഡി.ടി.പി.സിക്ക് സൗജന്യമായി കൈമാറി. ഈ ഭൂമി ഡി.ടി.പി.സി പിന്നീട് കെ.ടി.ഡി.സിക്ക് കൈമാറുകയും ടാമറിന്‍റ് ഹോട്ടല്‍ സ്ഥാപിക്കുകയും ചെയ്തു.
30 മീ നീളത്തില്‍ മൂന്ന് മീ. വീതിയില്‍ വനം വകുപ്പിന്‍െറ സ്ഥലത്തുകൂടി കെ.ടി.ഡി.സി റോഡ് നിര്‍മിക്കുകയും ചെയ്തു. ഇത് സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് അനുഗ്രഹമായി മാറി. തിരുനെല്ലിയിലെ ആദിവാസികളുടെ ഭൂമി കൈക്കലാക്കി സ്വകാര്യ വ്യക്തികള്‍ റിസോര്‍ട്ടുകള്‍ നിര്‍മിച്ചതിനെതിരെ മാവോവാദികള്‍ 'കാട്ടുതീ' എന്ന പ്രസിദ്ധീകരണത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന്‍െറ പശ്ചാത്തലത്തിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തിയത്. കഴിഞ്ഞദിവസം കെ.ടി.ഡി.സി ഹോട്ടലിന് നേരെയും മുമ്പ് അഗ്രഹാരം റിസോര്‍ട്ടിന് നേരെയും മാവോവാദി ആക്രമണം ഉണ്ടായിരുന്നു.

മാണി രാജി വെക്കണമെന്ന് കേരളാ കോണ്‍ഗ്രസില്‍ ആവശ്യം

Posted: 28 Jan 2015 09:33 PM PST

Image: 

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി രാജി വെക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ബുധനാഴ്ച യു.ഡി.എഫ് യോഗം കഴിഞ്ഞ ശേഷം മാണിയുടെ  വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പി.സി ജോര്‍ജിന്‍്റെ അടുത്ത ആളും  മുന്‍ മന്ത്രിയും സ്പീക്കറും ആയ ടി.എസ് ജോണാണ് മാണി രാജി വെക്കണമെന്ന് അഭിപ്രായപ്പെട്ടത്. ജോണിനെ അനുകൂലിച്ചോ എതിര്‍ത്തോ ആരും ഒന്നും പറഞ്ഞില്ല. മന്ത്രി പി.ജെ ജോസഫ് അടക്കം മൗനം പാലിച്ചു.
ബാര്‍കോഴ ആരോപണം ഉയര്‍ന്ന ഉടനെ മാണി രാജി വെക്കേണ്ടതായിരുന്നുവെന്ന് ടി.എസ് ജോണ്‍ പറഞ്ഞു. എങ്കില്‍ പാര്‍ട്ടി ഇത്രവലിയ ആക്ഷേപം നേരിടേണ്ടി വരില്ലായിരുന്നു. മാണിക്ക് മാത്രം രാജി വെക്കാന്‍ പ്രയാസമുണ്ടെങ്കില്‍ ഒപ്പം ജോസഫിനും ജോര്‍ജിനും രാജി വെക്കാമായിരുന്നു. അന്വേഷണത്തില്‍ നിരപരാധിത്വം തെളിയിച്ചു തിരിച്ചു കയറാമായിരുന്നു.
പാര്‍ട്ടിയുടെ  കാര്യങ്ങള്‍ മാണിയും മകനും മാത്രം തീരുമാനിച്ചാല്‍ മതിയോ എന്ന് ജോണ്‍ ചോദിച്ചു. ഞങ്ങളും ഇതൊക്കെ അറിയേണ്ടേ ? യോഗം അവസാനിക്കാന്‍ നില്‍ക്കാതെ ടി.എസ് ജോണ്‍ സ്ഥലം വിടുകയും ചെയ്തു.
തന്‍റെ രാജിക്കാര്യം എടുത്തിട്ട് പി.സി ജോര്‍ജ് അനാവശ്യമായി പ്രശ്നം സൃഷ്ടിച്ചെന്നു കെ.എം മാണി കുറ്റപ്പെടുത്തി.  രാജി വെക്കണമെന്ന് പറയാന്‍ ജോര്‍ജ് ആരാ എന്ന മാണിയുടെ ചോദ്യം ജോര്‍ജിനെ ക്ഷുഭിതനാക്കി. ഇരുവരും തമ്മിലെ സംസാരം കടുത്തപ്പോള്‍  മറ്റു നേതാക്കള്‍ ഇടപെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ കുത്തിക്കുത്തി ചോദിച്ചപ്പോള്‍ പറഞ്ഞു പോയതാണെന്നും മാണിയെ വേദനിപ്പിക്കാന്‍ അല്ളെന്നും ജോര്‍ജ് വിശദീകരിച്ചു. പാര്‍ട്ടി നിലപാട് മാത്രമേ ജോര്‍ജ് പുറത്തു പറയാന്‍ പാടുള്ളുവെന്നു മാണി പറഞ്ഞു. മാണിക്ക് പുറമേ ജോയി അബ്രഹാമും യോഗത്തില്‍ ജോര്‍ജിനെ നിശിതമായി വിമര്‍ശിച്ചു .

നാദാപുരം സംഭവം: പതിറ്റാണ്ടുകളുടെ സമ്പാദ്യം നഷ്ടപ്പെട്ട വേദനയില്‍ പ്രവാസികള്‍

Posted: 28 Jan 2015 07:57 PM PST

Image: 

ദോഹ: നാദാപുരം വെള്ളൂര്‍ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തറിലുള്ള ഇരകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇരുപതോളം പേര്‍ക്ക് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. രണ്ടും മൂന്നും പതിറ്റാണ്ട് കാലം മരുഭൂമിയില്‍ രാപ്പകല്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യങ്ങളാണ് ഒറ്റ ദിവസം കൊണ്ട് കൊള്ളയടിക്കപ്പെടുകയോ ചാമ്പലാക്കപ്പെടുകയോ ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. ഗുജറാത്ത് കലാപത്തിലേതിന് സമാനമായ അനുഭവത്തില്‍ നിന്ന് തന്‍െറ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് വെള്ളൂരിലെ തയ്യുള്ളതില്‍ ഫൈസല്‍ വിശദീകരിച്ചു. അക്രമികള്‍ വന്നപ്പോള്‍ കുടുംബാംഗങ്ങള്‍ വീടിന്‍െറ മുകള്‍നിലയില്‍ കയറി വാതിലടക്കുകയായിരുന്നു. താഴത്തെ നിലയിലുള്ള സാധനങ്ങള്‍ മുഴവന്‍ കൊള്ളയടിച്ച ശേഷം മുഴുവന്‍ തീയിട്ടപ്പോള്‍ രക്ഷപ്പെടാനായി ഗ്ളാസ് തകര്‍ത്ത് ടെറസില്‍ നിന്ന് താഴോട്ട് ചാടിയാണ് കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത്. ഇവിടെ 60 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കാട്ടുമാടത്തില്‍ മഹ്മൂദ് 70 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച വീടാണ് അഗ്നിക്കിരയാക്കിയത്. അദ്ദേഹത്തിന്‍്റെ പിതാവ് താമസിക്കുന്ന തറവാടും തകര്‍ക്കപ്പെട്ടു. ഇവിടെനിന്ന് 35 പവന്‍െറ സ്വര്‍ണ്ണം കൊള്ളയടിച്ചു. കാറും ബൈക്കും അഗ്നിക്കിരയാക്കി. പറക്കുന്നത്ത് അബ്ദുല്ലക്ക് ഒരു കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. പത്ത് ദിവസത്തേക്ക് നാട്ടില്‍ പോയ അദ്ദേഹത്തിന്‍െറ പാസ്പോര്‍ട്ട് അടക്കമുള്ളവ ചാമ്പലായി. വീട് പൂര്‍ണ്ണമായും മുറ്റത്ത് നിര്‍ത്തിയിട്ട ഇന്നോവ കാറും അഗ്നിക്കിരയായി. 31 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍െറ സഹോദരന്‍ പറക്കുന്നത്ത് മൊയ്തുവിന്‍െറ വീടിന് അക്രമികള്‍ തീവച്ചെങ്കിലും തീപിടിച്ചില്ല. കാറും സ്കൂട്ടറും കത്തിച്ചു. ചക്കരക്കണ്ടി മഹ്മൂദിന് 90 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കടയംകോട്ടുമ്മല്‍ സിറാജ്, കമ്മാരത്ത് ഹാഷിം, എടക്കാട്ട് ഹമീദ്, കരിയിലാട്ട് ഇസ്മാഈല്‍, മണിയന്‍റവിട ഇബ്രാഹിം എന്നിവര്‍ക്കും വീടും വാഹനങ്ങളും സ്വത്തുക്കളുമൊക്കെ നഷ്ടപ്പെട്ടു.
ഒരു വിലപ്പെട്ട ജീവനും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും നഷ്ടപ്പെടാനിടയാക്കിയ സംഭവങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതായി വ്യക്തമാണെന്ന് പ്രവാസികള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഭരണകൂടത്തിനും പൊലീസിനും ഗുരുതര വീഴ്ച സംഭവിച്ചിട്ടുമുണ്ട്. പ്രദേശത്തുണ്ടായ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടത്തെി പരമാവധി ശിക്ഷ നല്‍കണം. എന്നാല്‍ അതിന്‍െറ മറവില്‍ പ്രവാസികളുടേതുള്‍പ്പടെയുള്ള വീടുകളില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തിയവരെയും നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരണം. 22-ാം തീയതി കൊലപാതകം നടന്നതിന്‍െറ പിറ്റേന്ന് പ്രദേശത്ത് നരനായാട്ടാണ് നടന്നത്. 18 മണിക്കൂര്‍ കൊണ്ടാണ് 48 വീട് പൂര്‍ണമായും 28 വീട് ഭാഗികമായും തകര്‍ക്കപ്പെട്ടത്. ഇതില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന 20 പേരുടെ വീടുകളും ഉള്‍പ്പെടും. മുന്‍കൂട്ടി വിപുലമായ ആസുത്രണമില്ലാതെ ഇത് സാധ്യമല്ളെന്ന് ഇരകള്‍ പറഞ്ഞു. ഒരു വിഭാഗത്തിന്‍െറ വീടുകള്‍ക്ക് മുമ്പില്‍ കറുത്ത തുണികെട്ടി അടയാളപ്പെടുത്തി ഒഴിവാക്കിയാണ് മറ്റുള്ളവരുടെ വീടുകള്‍ ആക്രമിച്ചത്. പ്രദേശത്തുള്ളവരുടെ പിന്തുണയോടെയാണ് അക്രമം നടന്നതെന്നതിന്‍െറ തെളിവാണിത്. ഇസ്മാഈല്‍ എന്ന സി.പി.എം പ്രവര്‍ത്തകന്‍െറ വീടുള്‍പ്പെടെ അക്രമിക്കപ്പെട്ടു. തികച്ചും വര്‍ഗീയമാണ് അക്രമികള്‍ പെരുമാറിയതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഗ്യാസ് സിലിണ്ടര്‍ തകര്‍ത്താണ് വീടുകള്‍ക്ക് തീയിട്ടത്. ആയുധങ്ങള്‍ കാണിച്ച് സ്ത്രീകളുടെ ശരീരത്തിലുള്ള ആഭരണങ്ങളടക്കം കൊള്ളയടിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്‍പ്പെടെയുള്ള അക്രമികള്‍ സംഘത്തിലുണ്ട്. വിലപ്പെട്ടത് മുഴുവന്‍ കൊള്ളയടിച്ച ശേഷമാണ് വീടുകള്‍ക്ക് തീയിട്ടത്. എടുത്തുകൊണ്ടുപോകാന്‍ സാധിക്കാത്തവ കിണറ്റില്‍ തള്ളി.
മുസ്ലിംലീഗ് അടക്കം പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്. വിലാപയാത്ര നടക്കുമ്പോള്‍ നാദാപുരത്ത് കലാപം പതിവാണെന്നിരിക്കെ പ്രദേശത്ത് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയില്ല. അക്രമം തുടങ്ങിയപ്പോള്‍ പൊലീസിനെ വിളിച്ചപ്പോള്‍ ആവശ്യത്തിന് ഫോഴ്സില്ളെന്ന മറുപടിയാണ് ലഭിച്ചത്. നാദാപുരത്ത് ദ്രുതകര്‍മ്മ സേനയും കലാപം നേരിടുന്നതിനുള്ള വജ്ര എന്ന പ്രത്യേക വാഹനവുമുണ്ട്. അടുത്ത കാലത്ത് ഡി.വൈ.എസ്.പി ഓഫിസും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ഇത്രയും സംവിധാനങ്ങളുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമായി. അക്രമികളില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഇടാക്കാവുന്ന വിധത്തില്‍ നിയമം കൊണ്ടുവന്നാലേ ഈഭാഗത്ത് ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളൂ. പ്രദേശത്ത് ശാശ്വത സമാധാനമുണ്ടാക്കുന്നതിന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ചുള്ള സംവിധാനമുണ്ടാക്കണം.
അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന് നിയമനടപടികള്‍ നാട്ടിലും ഇവിടെ എംബസി മുഖേനയും സ്വീകരിക്കുന്നുണ്ട്.
അതോടൊപ്പം ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ഹൈക്കോടതയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കുന്നത് സംബന്ധിച്ചും ആലോചിക്കുന്നതായും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഒ.ടി.കെ ഉമ്മര്‍, മാട്ടാന്‍ അബ്ദുല്ല, അശ്റഫ് ആയാടത്തില്‍, എം. ഉസ്മാന്‍, മഠത്തില്‍ യൂസുഫ്, മഹ്മൂദ് ചക്കരക്കുനിയില്‍, ഫൈസല്‍ തയ്യുള്ളതില്‍, പറക്കുന്നത്ത് മൊയ്തു, ഇസ്മാഈല്‍ അടുങ്കുടിതായ, അബ്ദുറഹീം കീഴലിന്‍റവിട, സിറാജുദ്ദീന്‍ കടയങ്കോട്ടുമ്മല്‍, മഹ്മൂദ് കാട്ടുമാടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
 

ദുബൈയില്‍ ഫെബ്രുവരി നാലിന് കാര്‍രഹിത ദിനം

Posted: 28 Jan 2015 07:52 PM PST

Image: 

ദുബൈ: പൊതുഗതാഗതം പ്രോത്സാഹിപ്പിച്ച് അന്തരീക്ഷ മലിനീകരണം കുറക്കുകയെന്ന ലക്ഷ്യത്തോടെ ദുബൈ നഗരസഭ ഫെബ്രുവരി നാലിന് കാര്‍രഹിത ദിനം ആചരിക്കുന്നു. സ്വകാര്യ കാറുകള്‍ അന്ന് നിരത്തിലിറക്കാതെ പൊതു വാഹനങ്ങള്‍ ഉപയോഗിക്കാന്‍ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വാര്‍ത്താസമ്മേളനത്തില്‍ ദുബൈ നിവാസികളോട് ആഹ്വാനം ചെയ്തു. ദേശീയ പരിസ്ഥിതി ദിനത്തിലാണ് ഇത്തവണ കാര്‍രഹിത ദിനമെന്ന പ്രത്യേകതയുമുണ്ട്.
200ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അന്ന് കാര്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, വ്യക്തികള്‍ തുടങ്ങിയവയും പരിപാടിയുമായി സഹകരിക്കും. പ്രതിദിനം 20 ലക്ഷത്തോളം കാറുകളാണ് ദുബൈയിലെ റോഡുകളിലൂടെ ഓടുന്നത്.
ഇത് റോഡുകള്‍ക്ക് താങ്ങാവുന്നതിലധികമാണ്. ആഗോള തലത്തില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന്‍െറ 15 മുതല്‍ 20 ശതമാനത്തിനും കാരണം വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന പുകയാണ്. ഗതാഗതക്കുരുക്കുകള്‍ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കാരണമുണ്ടാകുന്ന രോഗങ്ങള്‍ പിടിപെട്ട് ആഗോളതലത്തില്‍ പ്രതിവര്‍ഷം 10,000 മുതല്‍ 24,000 വരെ മരണമുണ്ടകുന്നെന്നാണ്് കണക്ക്.
ആസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍റ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ഇക്കാരണത്താലുള്ള മരണസംഖ്യ പ്രതിവര്‍ഷം 21,000 കടന്നതായി ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത് അപകട മരണത്തേക്കാള്‍ കൂടുതലാണ്.  
അഞ്ചാം തവണയാണ് ദുബൈ നഗരസഭ കാര്‍രഹിത ദിനാചരണം നടത്തുന്നത്. ഇതുവഴി മൊത്തം 20 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലത്തെുന്നത് തടയാന്‍ കഴിഞ്ഞു. ഫെബ്രുവരി നാലിന് നഗരസഭയുടെ പാര്‍ക്കിങ് സ്ഥലത്ത് പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് പ്രദര്‍ശനത്തിലുണ്ടാവുക. യു.എ.ഇയിലെ മറ്റ് എമിറേറ്റുകളും ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്ന് നഗരസഭ അസി. ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ മിസ്മര്‍ പറഞ്ഞു.

ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ സാരഥ്യത്തില്‍ കുവൈത്ത് 10ാം വര്‍ഷത്തിലേക്ക്

Posted: 28 Jan 2015 06:36 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ ഭരണചക്രം അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ കൈകളിലത്തെിയിട്ട് ഒമ്പത് വര്‍ഷം പിന്നിടുന്നു. മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ വിയോഗത്തെ തുടര്‍ന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് കുവൈത്തിന്‍െറ 15ാമത് അമീറായി സ്ഥാനമേറ്റത്.
ശൈഖ് സബാഹിന്‍െറ ഭരണസാരഥ്യം 10ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാ മേഖലകളിലും വികസനക്കുതിപ്പാണ് ദൃശ്യമാവുന്നത്. രാജ്യം പുതിയകാലത്തിലേക്ക് കാലൂന്നിയ ഒമ്പതു വര്‍ഷമാണ് കഴിഞ്ഞുപോയത്. ഭാവിയിലേക്കുള്ള കുതിപ്പിന് അടിത്തറ പാകുന്നതിനും ഈ കാലം സാക്ഷിയായി. തന്‍െറ മുന്‍ഗാമിയുടെ കാല്‍വെപ്പുകള്‍ പിന്തുടര്‍ന്ന് ജനാധിപത്യവും ഐക്യവും സംരക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയ ശൈഖ് സബാഹ് രാജ്യത്തെ വികസനത്തിന്‍െറയും അഭിവൃദ്ധിയുടെയും നവവിഹായസ്സിലേക്ക് നയിക്കുകയും ചെയ്തു.കുവൈത്തിനെ ഗള്‍ഫ് മേഖലയുടെ സാമ്പത്തിക, വാണിജ്യ കേന്ദ്രമാക്കി വികസിപ്പിക്കുകയെന്ന വലിയ സ്വപ്നമാണ് അമീര്‍ മുന്നോട്ടുവെക്കുന്നത്. ഇതനുസരിച്ചുള്ള വമ്പന്‍ പദ്ധതികളുടെ അണിയറ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമുള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുമായി സില്‍ക് സിറ്റി, മേഖലയുടെ മുഖച്ഛായതന്നെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന ബുബ്യാന്‍ തുറമുഖ വികസനം, കാര്‍ഗോ സിറ്റി, മെട്രോ-ജി.സി.സി റെയില്‍പാത, ഫൈലക ദ്വീപ് വികസനം, അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ നവീകരണം, ജഹ്റ റോഡ് പദ്ധതി, ശൈഖ് ജാബിര്‍ ആശുപത്രി, ശൈഖ് സബാഹ് അഹ്മദ് യൂനിവേഴ്സിറ്റി തുടങ്ങി എല്ലാ മേഖലകളിലും വന്‍കിട പദ്ധതികളാണ് നടപ്പായിക്കൊണ്ടിരിക്കുന്നത്. അമീര്‍ വിഭാവനം ചെയ്ത പദ്ധതികളൊക്കെയും പൂര്‍ത്തിയാകുമ്പോള്‍ കുവൈത്ത് ലോകത്തിന്‍െറ ശ്രദ്ധാകേന്ദ്രമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം മേഖലയിലും അന്താരാഷ്ട്ര തലത്തിലും വന്‍ കുതിപ്പാണ് ശൈഖ് സബാഹിന്‍െറ സാരഥ്യത്തില്‍ കുവൈത്ത് കൈവരിച്ചത്. 2009ലും 2013ലും ജി.സി.സി ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച കുവൈത്ത് തന്നെയാണ് സിറിയക്കുവേണ്ടി യു.എന്‍ മുന്‍കൈയെടുത്ത് നടത്തിയ രണ്ട് സഹായ ഉച്ചകോടികള്‍ക്കും അരങ്ങൊരുക്കിയത്.മൂന്നാമത് ഉച്ചകോടിക്കും ഈവര്‍ഷം ആതിഥേയത്വം വഹിക്കാനിരിക്കുന്നതും കുവൈത്ത് തന്നെ. മൂന്നാമത് അറബ്-ആഫ്രോ ഉച്ചകോടിക്കും 2013ല്‍ ആതിഥ്യം കുവൈത്തിന്‍െറ വകയായിരുന്നു. വിവിധ മാനുഷിക, സഹായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കഴിഞ്ഞവര്‍ഷം ഐക്യരാഷ്ട്രസഭ ‘മാനുഷിക നേതാവായി’ ആദരിച്ചത് അമീറിന്‍െറ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവലായി. 1962ല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായി ചുമതലയേറ്റാണ് ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ആദ്യമായി ഭരണരംഗത്തേക്ക് വരുന്നത്. ’63ല്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറിയ അദ്ദേഹം 2003ല്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു. ലോകത്തുതന്നെ ഇത്രകാലം തുടര്‍ച്ചയായി വിദേശകാര്യ മന്ത്രിയായിരുന്ന മറ്റൊരാളില്ളെന്നാണ് കരുതപ്പെടുന്നത്. 2003ല്‍ പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2006ല്‍ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി മാറുകയും ചെയ്തു.

സൂറിലുണ്ടായ കാറപകടത്തില്‍ മരിച്ചത് വളാഞ്ചേരി സ്വദേശിനി

Posted: 28 Jan 2015 06:30 PM PST

Image: 

സൂര്‍: ചൊവ്വാഴ്ച രാവിലെസൂറിന് സമീപം റാസല്‍ഹദ്ദില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് കത്തിയ അപകടത്തില്‍ മരിച്ചത് മലപ്പുറം സ്വദേശിനി. മലപ്പുറം വളാഞ്ചേരി വള്ളിയില്‍ ഖദീജ (47) ആണ് മരിച്ചതെന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു.
കൊല്ലം പുളിയില സ്വദേശിനി പുഷ്പ രാജനാണ് മരിച്ചതെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയുന്നതില്‍ ബന്ധുക്കള്‍ക്ക് പറ്റിയ തെറ്റാണ് ആശയക്കുഴപ്പമുണ്ടാകാന്‍ കാരണം. ബന്ധുക്കളുടെ മൊഴി കണക്കിലെടുത്ത് പൊലീസ് ആദ്യം മരണസര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ പൊലീസ് രണ്ടാമതും മരണസര്‍ട്ടിഫിക്കറ്റ് നല്‍കി.
തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ മൃതദേഹം നിയമനടപടികള്‍ക്കുശേഷം മസ്കത്തിലോ സൊഹാറിലോ മതാചാരപ്രകാരം അടക്കാന്‍ ഒരുക്കങ്ങള്‍ നടക്കവേയാണ് ആളുമാറിയ വിവരം അറിയുന്നത്. ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പുഷ്പ രാജനാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ സൂര്യയുടെ പിതാവായ കാസര്‍കോട് സ്വദേശി സുരേഷാണ് ഗുരുതര പരിക്കേറ്റ് കിടക്കുന്നത് പുഷ്പയാണെന്ന് സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഐ.സി.യുവില്‍ കയറിയ ഭര്‍ത്താവ് രാജന്‍െറ ശബ്ദം കേട്ട് പുഷ്പയില്‍ പ്രതികരണമുണ്ടാവുകയായിരുന്നു.
ഇതിനുമുമ്പ് ഐ.സി.യുവില്‍ ഖദീജയുടെ ബന്ധുക്കള്‍ പലതവണ സന്ദര്‍ശനം നടത്തുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. കാര്യങ്ങള്‍ മാറിമറിഞ്ഞതിനൊടുവില്‍ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് ആശുപത്രി പരിസരം സാക്ഷിയായത്. മരിച്ചെന്നു കരുതിയ ഭാര്യയെ തിരിച്ചുകിട്ടിയതില്‍ ആശ്വാസം പ്രകടിപ്പിച്ച ഭര്‍ത്താവ് രാജന്‍ തന്‍െറ അയല്‍ക്കാര്‍ക്കുണ്ടായ ദുരിതത്തില്‍ വേദന പങ്കുവെച്ചു.
വിദൂര കടലോര മേഖലയായ റാസല്‍ഹദ്ദില്‍നിന്ന് സൂറിലെ സ്കൂളില്‍ കുട്ടികളെ എത്തിക്കുന്നതിനുള്ള പതിവ് യാത്രയാണ് ദുരന്തമായത്. റാസല്‍ഹദ്ദില്‍ കഫറ്റീരിയ നടത്തിപ്പുകാരനാണ് ഖദീജയുടെ ഭര്‍ത്താവായ അബ്ദുല്‍ ജബ്ബാര്‍. ബുധനാഴ്ച നാട്ടില്‍ പോകാനിരിക്കെയാണ് ഖദീജ അപകടത്തില്‍പെട്ടത്.
ബന്ധുക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനാണ് കൂട്ടുകാരിയായ പുഷ്പയെയും കൂട്ടി ഖദീജ സൂറിലേക്ക് തിരിച്ചത്.
ഇതിനിടെ, അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഐ.സി.യുവിലായിരുന്ന ഖദീജയുടെ മകന്‍ ശിഹാബിനെയും പേരക്കുട്ടി മുഹമ്മദ് സിനാനെയും വാര്‍ഡിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ സുരേഷിന്‍െറ മകന്‍ സൂര്യയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്കുശേഷം ഇവിടത്തെന്നെ അടക്കംചെയ്യാനുള്ള പരിശ്രമത്തിലാണ് ബന്ധുക്കള്‍.
 

ഷാര്‍ലി എബ്ദോയും പെരുമാള്‍ മുരുകനും തമ്മില്‍

Posted: 28 Jan 2015 06:02 PM PST

Image: 

ഷാര്‍ലി എബ്ദോ എന്ന ഫ്രഞ്ച് മാധ്യമ സ്ഥാപനത്തില്‍ മുഖംമൂടി ധരിച്ച രണ്ടുപേര്‍ നടത്തിയ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനുശേഷം, ‘ആവിഷ്കാര സ്വാതന്ത്ര്യ’ത്തെ പിന്തുണച്ചും ‘ഇസ്ലാമിക തീവ്രവാദ’ത്തെ അപലപിച്ചും നിരവധി അഭിപ്രായങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവന്നു. എന്നാല്‍, പണ്ടൊന്നുമില്ലാതിരുന്നതുപോലെ, വളരെ പെട്ടെന്നുതന്നെ ഇതിനെതിരെയുള്ള പ്രതിവായനകളുമായി നിരവധിപേര്‍ മുന്നോട്ടുവന്നുവെന്നതാണിവിടെ ശ്രദ്ധേയമായ വസ്തുത. ഷാര്‍ലി എബ്ദോ ആക്രമണം നടന്ന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് പെരുമാള്‍ മുരുകന്‍ എന്ന തമിഴ് എഴുത്തുകാരന്‍, ഹിന്ദുമുന്നണിയുടെയും തന്‍െറതന്നെ ജാതിസമുദായത്തിന്‍െറയും ആക്രമണത്തെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തുകയാണ് എന്ന് ഫേസ്ബുക്കില്‍ പ്രസ്താവന നടത്തുന്നത്. എന്നാല്‍, പെട്ടെന്നുതന്നെ ഷാര്‍ലി എബ്ദോയുടെ കാര്യത്തില്‍ ചിലരെങ്കിലും ഉപേക്ഷിക്കാന്‍ തയാറായ ‘ലിബറല്‍-സെക്കുലര്‍’ വാദങ്ങള്‍, മുരുകന്‍െറ കാര്യത്തില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുകയാണ് ചെയ്തത്. തമിഴ്നാട്ടില്‍ വേരൂന്നാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ ‘തീവ്ര മതരാഷ്ട്രീയം’, വളരുന്ന ‘വര്‍ഗീയത’ ഇവയെല്ലാം കൂടി തകര്‍ക്കുന്ന ‘ആവിഷ്കാര സ്വാതന്ത്ര്യ’ത്തെക്കുറിച്ചുമാണ് മിക്കവാറുമെല്ലാ വായനകളും പറയുന്നത്. വാസ്തവത്തില്‍, തമിഴ് ആധുനികതയെ ആഴത്തില്‍ വാര്‍ത്തെടുക്കുന്ന ജാതിവ്യവസ്ഥയുടെ സവിശേഷാവസ്ഥയാണ് ഇത്തരം വായനകള്‍ മറയ്ക്കുന്നത്.
ജാതിവ്യവസ്ഥയെ നിശിതമായി എതിര്‍ത്ത ഇ.വി. രാമസ്വാമി നായ്ക്കരെ (പെരിയാര്‍) പോലെയുള്ളവരുടെ വിപ്ളവകരമായ ദ്രാവിഢ രാഷ്ട്രീയത്തിന്‍െറ നാട്ടിലാണല്ളോ ഇങ്ങനെയൊക്കെ നടക്കുന്നത് എന്ന ആശ്ചര്യമാണ് പെരുമാള്‍ മുരുകന്‍ സംഭവത്തെക്കുറിച്ചുള്ള പല വായനകളും മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ഡി. രവികുമാര്‍, സി. ലക്ഷ്മണന്‍, തിരുമാവളന്‍ എന്നിങ്ങനെയുള്ള നിരവധി പേരുടെ ദലിത്പക്ഷ ചിന്തകളും രാഷ്ട്രീയവും വെളിപ്പെടുത്തുന്നത് മറ്റൊന്നാണ്. ദലിതരെ അടിച്ചമര്‍ത്തുന്നതിലൂടെ തങ്ങളുടെ ജാതി-സ്വത്വത്തിലൂന്നിപ്പറയുന്ന നിരവധി ശൂദ്ര/ഒ.ബി.സി വിഭാഗങ്ങളുടെ കഥയാണിവര്‍ പറയുന്നത്. പെരിയാറിന്‍െറതന്നെ ഉയര്‍ന്ന-ശൂദ്ര സ്ഥാനത്തിലാണിവര്‍ ഇങ്ങനെയൊരു ദുരവസ്ഥയുടെ തുടക്കം കാണുന്നത്.
 ഇവര്‍ പറയുന്നതനുസരിച്ച്, തമിഴ്നാട്ടിലെ പ്രത്യേകതരമായ ദ്രാവിഢ രാഷ്ട്രീയം മുന്നോട്ടുവെച്ചത് പെരിയാറല്ല. ഒരു പറയ (ദലിത്) കുടുംബത്തില്‍ പിറന്ന സിദ്ധവൈദ്യനും പണ്ഡിതനുമായ അയോത്തി ദാസാണ് (Iyothee Thass) 1882’ല്‍ ‘ദ്രാവിഡ കഴകം’ എന്ന പ്രസ്ഥാനമുണ്ടാക്കുകയും ‘ഒരു പൈസ തമിഴന്‍’ എന്ന മാസികയിലൂടെ ജാതിക്കെതിരെയുള്ള വിപ്ളവകരമായ ആശയങ്ങള്‍ ആദ്യമായി മുന്നോട്ടുവെക്കുകയും ചെയ്യുന്നത്. ദ്രാവിഡര്‍ ബുദ്ധമത വിശ്വാസികളായിരുന്നെന്നും പുറമെനിന്നുവന്ന് അവര്‍ക്കു മേലെ ആധിപത്യം സ്ഥാപിച്ചവരാണ്  ബ്രാഹ്മണരെന്നുമാണ് പണ്ഡിറ്റ് അയോത്തിദാസ്  വാദിക്കുന്നത്. ഇവരെ എതിര്‍ത്തവരാണ് തൊട്ടുകൂടാത്തവരായി പുറന്തള്ളപ്പെടുന്നത്. അതുകൊണ്ടുതന്നെ ബ്രാഹ്മണ സമ്പ്രദായങ്ങളെ പൂര്‍ണമായും നിരാകരിച്ച് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് അയോത്തി ദാസ് ആഹ്വാനം ചെയ്തത്.
അയോത്തി ദാസിന്‍െറ രാഷ്ട്രീയത്തില്‍നിന്ന് കടമെടുക്കുകയും എന്നാല്‍, സമകാലിക ദലിത വ്യവഹാരങ്ങള്‍ കുറ്റപ്പെടുത്തുന്നതുപോലെ അദ്ദേഹത്തെ പുറന്തള്ളുകയും ചെയ്താണ് ഇ.വി. രാമസ്വാമി നായ്ക്കര്‍, തമിഴ് ആധുനികതയുടെ ഏറ്റവും പ്രമുഖനായ വ്യക്തിയായി (പെരിയാള്‍/പെരിയാര്‍) മാറുന്നത്. മാത്രമല്ല, ബുദ്ധമതത്തിനുപകരം, നിരീശ്വരവാദത്തിലൂന്നിയ ഒരു രാഷ്ട്രീയമാണ് പെരിയാര്‍ പിന്തുടരുന്നത്. ജാതിയെ ശക്തിയായി വിമര്‍ശിക്കുമ്പോള്‍ തന്നെ, ജാതിനിര്‍മൂലനത്തിനുവേണ്ടിയൊരു സുസ്ഥിരമായ വീക്ഷണമില്ലാത്തതുകൊണ്ടു തന്നെയായിരിക്കും, വളരെ വൈകാതെ പെരിയാര്‍ മുന്നോട്ടുവെച്ച രാഷ്ട്രീയം ഏറ്റവും ഉയര്‍ന്ന ശൂദ്രരെ മാത്രമാണ് തുണക്കുന്നതെന്ന പരാതി ഉയര്‍ന്നുവന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ കീഴാളര്‍ക്ക് കടന്നുവരാവുന്ന ഒരു ‘പിന്നാക്ക’ രാഷ്ട്രീയത്തെ വിഭാവനം ചെയ്താണ് പെരിയാറിന്‍െറ ശിഷ്യനായ അണ്ണാദുരൈ തന്‍െറ ‘ദ്രാവിഢ മുന്നേറ്റ കഴകം’ (ഡി.എം.കെ) സ്ഥാപിക്കുന്നത്. എന്നാല്‍, ഡി.എം.കെയും അതിനെ ചോദ്യംചെയ്തു വന്ന എം.ജി.ആറിന്‍െറ എ.ഐ.എ.ഡി.എം.കെയും ഭൂവുടമകളായ, ശക്തരായ ശൂദ്രരെ തന്നെയാണ് സഹായിച്ചത്. വൈകാതെ ഇവരില്‍ പല വിഭാഗങ്ങളും സംസ്ഥാന ഒ.ബി.സി ലിസ്റ്റിന്‍െറ ഭാഗമായി തീരുകയും ചെയ്തു.
ഇങ്ങനെയൊരു രാഷ്ട്രീയത്തെ ചോദ്യംചെയ്താണ് 80കളുടെ അവസാനം, കര്‍ഷകരായ വണ്ണിയാര്‍ (Vanniar) സമുദായത്തെ സംഘടിപ്പിച്ച് എസ്. രാംദാസ് തന്‍െറ ‘പാട്ടാളി മക്കള്‍ കച്ചി’ (പി.എം.കെ) എന്ന രാഷ്ട്രീയ പാര്‍ട്ടിയെ മുന്നോട്ടുവെക്കുന്നത്. പി.എം.കെയുടെ സമരപരിപാടികളാണ് വണ്ണിയാര്‍ ജാതികള്‍ക്ക് എം.ബി.സി (Most backward caste) സ്ഥാനം നേടിക്കൊടുത്തത്.
ഇത്തരത്തിലുള്ള ‘ജാതി’ മുന്നേറ്റങ്ങള്‍ കൂടുതല്‍ സമുദായങ്ങളെ തമിഴ് ആധുനികതയുടെ ഭാഗമാക്കാന്‍ സഹായിച്ചെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അതേസമയം തന്നെ ഇങ്ങനെയൊരു രാഷ്ട്രീയത്തിന് പല ഗുരുതരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. തേവര്‍, വെള്ളാളര്‍ പോലെയുള്ള ഉയര്‍ന്ന ശൂദ്രജാതികളും വണ്ണിയാര്‍ പോലെയുള്ള കീഴ്ജാതികളും ദലിത് സമുദായങ്ങള്‍ക്ക് മേലെയുള്ള അധികാരത്തിലൂടെയാണ് തങ്ങളുടെ ജാതിസ്വത്വങ്ങള്‍ നിര്‍മിച്ചെടുത്തത്. ദലിതരുടെ ചേരികളില്‍ കൂട്ടമായിച്ചെന്ന് ആക്രമിക്കുക, വീടുകള്‍ കത്തിക്കുക, ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്നിങ്ങനെ നിരവധി അക്രമങ്ങള്‍ കൊണ്ടാണ് ഇവര്‍ തങ്ങളുടെ ജാതി അധികാരം സ്ഥാപിച്ചെടുക്കുന്നത്. ഒരഭിമുഖത്തില്‍ തിരുമാവളന്‍ എന്ന ദലിത് നേതാവ് പറയുന്നതുപോലെ 1987ല്‍ എസ്. രാംദാസ് വണ്ണിയാര്‍സമുദായത്തിന്‍െറ അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ നീണ്ട സമരത്തിന്‍െറ ഭാഗമായി 25,000 ദലിത് കുടിലുകളാണ് കത്തിക്കപ്പെട്ടത്!
80കളുടെ അവസാനം മുതല്‍ ദലിത് വിഭാഗങ്ങള്‍ വളരെ ശക്തമായും സംഘടിതമായും ഇത്തരം ആക്രമണങ്ങളെ ചോദ്യംചെയ്തുതുടങ്ങി. ഇതിന്‍െറ ഭാഗമായാണ് തിരുമാവളനെ പോലെ ശക്തരായ നേതാക്കന്മാരുടെ കീഴില്‍ ‘വിടുതലൈ’ ചിരുതകള്‍ (Liberation panthers) പോലെയുള്ള പുതിയ പാര്‍ട്ടികള്‍ ഉണ്ടായിവരുന്നത്.  90കള്‍ക്കു ശേഷം ദ്രാവിഢ രാഷ്ട്രീയം അയോത്തിദാസിനെ പുറന്തള്ളിയ കഥകള്‍ പുറത്തുവന്നപ്പോള്‍ ഈ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഗ്രാമങ്ങള്‍ തോറും ദലിതര്‍ ജാതിവ്യവസ്ഥയെ ചോദ്യംചെയ്തു തുടങ്ങിയപ്പോള്‍, ഇതിനെ അടിച്ചമര്‍ത്താന്‍ മേല്‍ജാതികള്‍ കൂടുതല്‍ അക്രമമഴിച്ചുവിട്ടു.
ഇത്തരത്തില്‍ ദലിതരെ ആക്രമിച്ച് സ്വന്തം സ്വത്വം കണ്ടത്തെുന്ന കൊങ്കുവെള്ളാള (ഗൗണ്ടര്‍) സമുദായത്തില്‍നിന്നാണ് പെരുമാള്‍ മുരുകന്‍ വരുന്നത്. കൊങ്ക് പ്രദേശത്തെ ഏറ്റവും വലിയ ഭൂവുടമകളും വ്യവസായ പ്രമുഖരുമാണ് ഗൗണ്ടര്‍മാര്‍. എന്നാലിവരിന്ന് സംസ്ഥാന (ഒ.ബി.സി) പട്ടികയിലുള്ള ഒരു സമുദായമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുപോലെ, ആ പ്രദേശത്തെ പ്രമുഖ ദലിത് വിഭാഗമായ അരുന്ധതിയാര്‍ ജാതിയില്‍പെട്ടവര്‍ ഗൗണ്ടര്‍മാരെ ചോദ്യംചെയ്തു തുടങ്ങിയ ഒരവസ്ഥയിലാണ് ഇവര്‍ 2009ല്‍ ‘കൊങ്കുനാടു മുന്നേറ്റ കഴകമെന്ന’ പേരിലൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നത്. മുഖ്യ ദ്രാവിഢ പാര്‍ട്ടികളെ എതിര്‍ത്തും ചിലപ്പോള്‍ അവരുടെ കൂടെ നിന്നുമാണിവര്‍ സ്വന്തം ജാതിയധികാരത്തെ കാത്തുസൂക്ഷിക്കുന്നത്.
ഗൗണ്ടര്‍ ആണത്തങ്ങളുടെ ജാതിവീര്യത്തെ ചോദ്യംചെയ്തും ശൂദ്ര-ദലിത് ജാതികള്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞും ഇങ്ങനെയൊരു ജാതിരാഷ്ട്രീയത്തെ തള്ളിപ്പറയുന്നതുകൊണ്ടാണ് പെരുമാള്‍ മുരുകന്‍ ആക്രമിക്കപ്പെടുന്നത്. 2016ലെ തെരഞ്ഞെടുപ്പ് കണ്ടാണ്, തീര്‍ച്ചയായും ബി.ജെ.പി ഇതിന് കൂട്ടുനില്‍ക്കുന്നത്. ഇവരുടെ കൈകടത്തലുകള്‍ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുമെങ്കിലും ബി.ജെ.പി ഇവിടെ പുതുതായി ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ‘മതരാഷ്ട്രീയം’ ‘വര്‍ഗീയത’ ‘ആവിഷ്കാര സ്വാതന്ത്ര്യം’ എന്നിങ്ങനെയുള്ള സെക്കുലര്‍-ലിബറല്‍ പരികല്‍പനകളെല്ലാംതന്നെ ഷാര്‍ലി എബ്ദോയുടെ കാര്യത്തിലെന്നപോലെ, പെരുമാള്‍ മുരുകന്‍െറ കാര്യത്തിലും തീര്‍ത്തും അപ്രസക്തമാണ്. ഷാര്‍ലി എബ്ദോയുടെ കാര്യത്തില്‍ ലിബറല്‍ വ്യവഹാരങ്ങള്‍ ഫ്രഞ്ച് സമൂഹത്തിന്‍െറ ഇസ്ലാമോഫോബിയയും മുസ്ലിം വിരുദ്ധതയുമാണ് മറച്ചുവെക്കുന്നതെങ്കില്‍, തമിഴ്/ഇന്ത്യനാധുനികതയും ജാതിവ്യവസ്ഥയും തമ്മിലുള്ള പ്രശ്നകരമായ ബന്ധം നിര്‍മിക്കുന്ന ഹിംസാത്മകതയെയാണ് പെരുമാള്‍ മുരുകന്‍െറ കാര്യത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ലിബറല്‍ വായനകള്‍ ചോദ്യംചെയ്യാതെ വിടുന്നത്.                                     

ജനകീയ ശാസ്ത്രത്തിനായുള്ള അന്വേഷണം

Posted: 28 Jan 2015 05:35 PM PST

Image: 

കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി, എജുക്കേഷന്‍ ആന്‍ഡ് എന്‍വയണ്‍മെന്‍റിന്‍െറ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള കേരള ശാസ്ത്ര കോണ്‍ഗ്രസിന്‍െറ 27ാമത് എഡിഷന്‍ ജനുവരി 27ന് ആലപ്പുഴയില്‍ ആരംഭിച്ചു. ശാസ്ത്ര മേഖലയിലെ പുതിയ ഗവേഷണങ്ങളെയും കണ്ടത്തെലുകളെയും പരിപോഷിപ്പിക്കുക, പുതിയ തലമുറയില്‍ ശാസ്ത്ര അവബോധം വളര്‍ത്തുക, യുവ ശാസ്ത്രജ്ഞരെ കണ്ടത്തെുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 1989 മുതല്‍ സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസുകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയത്. ‘കേരളത്തിന്‍െറ പ്രകൃതിവിഭവങ്ങളും വ്യവസായിക പുരോഗതിയും’ എന്നതായിരുന്നു 1989 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഒന്നാം ശാസ്ത്ര കോണ്‍ഗ്രസിന്‍െറ മുഖ്യ പ്രമേയം. ‘പരമ്പരാഗത വ്യവസായങ്ങള്‍’ എന്നതാണ് ഇന്ന് അവസാനിക്കുന്ന 27ാം ശാസ്ത്ര കോണ്‍ഗ്രസിന്‍െറ മുഖ്യ തലക്കെട്ട്.  കയര്‍, മത്സ്യബന്ധനം, മൃഗപരിപാലനം, നാളികേര വികസനം, മണ്‍പാത്ര വ്യവസായം, കൃഷി, ഭക്ഷ്യ സംസ്കരണം തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം ശാസ്ത്ര കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. യുവശാസ്ത്രജ്ഞരെ ആദരിക്കല്‍, മുതിര്‍ന്ന പ്രതിഭകളുമായുള്ള അവരുടെ ആശയവിനിമയം എന്നിവയും കോണ്‍ഗ്രസിന്‍െറ ഭാഗമാണ്. ശാസ്ത്ര, ഗവേഷണ, വികസന വിഷയങ്ങളെ ഗൗരവത്തില്‍ സമീപിക്കുന്ന ആരെയും ആകര്‍ഷിക്കുന്നതാണ് ശാസ്ത്ര കോണ്‍ഗ്രസിന്‍െറ അജണ്ട.
ശാസ്ത്ര അന്വേഷണങ്ങള്‍ ജനങ്ങളുടെ ജീവിത നിലവാരം വികസിപ്പിക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും സഹായിക്കുന്നതാകണം എന്നാണ് കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്ത് നടത്തിയ വിഡിയോ പ്രഭാഷണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍, പൂര്‍ണമായി ശരിയായിരിക്കത്തെന്നെ, പൊതുവെ ശാസ്ത്ര സമ്മേളനങ്ങളില്‍ ഉയര്‍ത്തപ്പെടുന്ന പതിവ് ആശയം മാത്രമാണ്. ഈ പൊതു വര്‍ത്തമാനത്തിനപ്പുറം, ശാസ്ത്ര അന്വേഷണങ്ങളെ നമ്മുടെ ദൈനംദിന വികസന പ്രവര്‍ത്തനങ്ങളുമായും ഉല്‍പാദന ഘടനയുമായും എങ്ങനെ കണ്ണിചേര്‍ക്കാമെന്ന കാര്യത്തില്‍ ഇനിയും മൂര്‍ത്തമായ ചുവടുകള്‍ വെക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. പല നിലയിലും അനുഗ്രഹിക്കപ്പെട്ടതാണ് നമ്മുടെ സംസ്ഥാനം. അങ്ങേയറ്റം ഫലഭൂയിഷ്ഠമായ മണ്ണ് നമുക്കുണ്ട്. ലോകത്തിന്‍െറ മറ്റേതു ഭാഗത്തുമില്ലാത്ത വിധം ശുദ്ധജലത്തിന്‍െറ ലഭ്യത, വര്‍ഷത്തില്‍ നല്ളൊരു ഭാഗം ലഭിക്കുന്ന സമൃദ്ധമായ മഴ എല്ലാം നമുക്ക് സ്വന്തം. എല്ലാറ്റിലുമുപരി, വിദ്യാസമ്പന്നരായ വലിയ യുവസഞ്ചയവും ഈ സംസ്ഥാനത്തുണ്ട്. എന്നിട്ടും നമ്മുടെ ചെറുപ്പക്കാരില്‍ വലിയൊരു പങ്ക് ഇപ്പോഴും സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും തൊഴില്‍ തേടി അലയുകയാണ്. തീര്‍ത്തും വ്യത്യസ്തവും അന്യവുമായ സാഹചര്യങ്ങളില്‍, സ്വന്തം കുടുംബത്തില്‍നിന്നും നാട്ടില്‍നിന്നും പറിച്ചുമാറ്റപ്പെട്ട ജീവിതമാണ് അവര്‍ നയിച്ചുകൊണ്ടിരിക്കുന്നത്. അയച്ചുതരുന്ന കറന്‍സി മാത്രമാണ് നമ്മുടെ സമ്പദ്ഘടനയിലും ഉല്‍പാദന വ്യവസ്ഥയിലും അവര്‍ ചെയ്യുന്ന സംഭാവന. അവരെക്കൂടി ഉള്‍ക്കൊള്ളുകയും അവര്‍ക്കുകൂടി പങ്കാളിത്തം വഹിക്കാന്‍ കഴിയുന്നതുമായ ഒരു വ്യവസായിക-ഉല്‍പാദന വ്യവസ്ഥ എന്തുകൊണ്ട് കേരളത്തില്‍ രൂപപ്പെടുന്നില്ല എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍, ചകിരി മുതല്‍ പാനീയം വരെ പലതും തരുന്ന നമ്മുടെ സ്വന്തം തേങ്ങയെ അടിസ്ഥാനപ്പെടുത്തി ബലവത്തായ ഒരു വ്യവസായം രൂപപ്പെടുത്താന്‍ നമുക്കിനിയും സാധിച്ചിട്ടില്ല. ഇങ്ങനെ നമ്മുടെ പരമ്പരാഗത വിഭവങ്ങളെയും വ്യവസായത്തെയും കണ്ണിചേര്‍ക്കുക;  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയെ വ്യവസായ പുരോഗതിയുമായി ബന്ധിപ്പിക്കുക; തദ്ദേശ സ്ഥാപനങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും കണ്ണിചേര്‍ക്കുക എന്നിങ്ങനെ പല കാര്യങ്ങളിലും നാം ഇനിയും ഏറെ മുന്നോട്ട് പോവേണ്ടതുണ്ട്. ശാസ്ത്ര, ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു വഴിക്ക്, നാടിന്‍െറ വ്യവസായ-ഉല്‍പാദന ആവശ്യങ്ങള്‍ വേറൊരു വഴിക്ക് എന്ന അവസ്ഥ മാറേണ്ടതാണ്. അത്തരമൊരു മാറ്റത്തിന് വഴിതുറക്കുക എന്നതാണ് ശാസ്ത്ര കോണ്‍ഗ്രസ് പോലെയുള്ള സംരംഭങ്ങളുടെ ഉത്തരവാദിത്തം.
എന്നാല്‍, ശാസ്ത്ര കോണ്‍ഗ്രസ് പോലുള്ള സംരംഭത്തിന് ലഭിക്കേണ്ട ശ്രദ്ധയും പരിഗണനയും ലഭിക്കുന്നില്ല എന്നത് ആശാവഹമല്ല. നമ്മുടെ മുന്‍ഗണനകളുടെ ദൗര്‍ബല്യമാണത് കാണിക്കുന്നത്. സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസിന് മാധ്യമങ്ങള്‍ നല്‍കുന്ന കവറേജ് മാത്രം കണക്കിലെടുത്താല്‍ മതിയാവും, എത്ര അലസമായാണ് നാം ഇത്തരം ഗൗരവപ്പെട്ട കാര്യങ്ങളെ സമീപിക്കുന്നത് എന്ന് മനസ്സിലാക്കാന്‍. ചലച്ചിത്രമേളക്കോ സ്കൂള്‍ യുവജനോത്സവത്തിനോ ലഭിക്കുന്ന മാധ്യമ പരിഗണനയും ശാസ്ത്ര കോണ്‍ഗ്രസിന് ലഭിക്കുന്നതും തമ്മിലുള്ള താരതമ്യം കൗതുകകരമായിരിക്കും. ശാസ്ത്രത്തെ ജനങ്ങളിലേക്കത്തെിക്കാനും ജനങ്ങളെ ശാസ്ത്ര വികാസങ്ങളുമായി കണ്ണിചേര്‍ക്കാനും നാം ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നര്‍ഥം.

പിള്ളക്കെതിരെ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി; ഒടുവില്‍ പൊതുവികാരം അംഗീകരിച്ചു

Posted: 28 Jan 2015 05:31 PM PST

Image: 

തിരുവനന്തപുരം: അത്യന്തം ഉദ്വേഗം നിറഞ്ഞ യു.ഡി.എഫ് യോഗത്തില്‍ ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിള്ളക്ക് ഒരവസരം കൂടി നല്‍കണമെന്ന ലീഗിന്‍െറ അഭിപ്രായം ആദ്യമൊന്നും അംഗീകരിക്കാതിരുന്ന അദ്ദേഹം ഒടുവില്‍ പൊതുവികാരത്തോട് യോജിച്ചു. ഒടുവില്‍ സംസാരിച്ച മന്ത്രി കെ.എം. മാണി ചില സമയങ്ങളില്‍ മണ്ടനായിരിക്കുന്നത് നല്ലതാണെന്ന് അര്‍ഥഗര്‍ഭമായി പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മുഖ്യമന്ത്രിയാണ് അവതരിപ്പിച്ചത്. ബിജു രമേശുമായി പിള്ള നടത്തിയ സംഭാഷണം മാപ്പര്‍ഹിക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പി.സി. ജോര്‍ജിന്‍െറ പ്രസ്താവനകളും അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. പിള്ളയുടെ കാര്യം ഗൗരവമായി കാണണം. അതൃപ്തി രേഖപ്പെടുത്തി അപലപിക്കണം. അദ്ദേഹം പ്രസ്താവന തുടര്‍ന്നാല്‍  മുന്നണിയില്‍ ഇല്ളെന്ന് കരുതുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ളെന്ന് അറിയിച്ച  കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പാര്‍ട്ടി ആലോചിച്ചുള്ളതാണ് ഈ അഭിപ്രായമെന്നും വ്യക്തമാക്കി.
ആശയവിനിമയം നടത്തിയെന്നും പിള്ള മുതിര്‍ന്ന നേതാവായതിനാല്‍ കടുത്ത നിലപാട് വേണ്ടെന്നാണ് പൊതു അഭിപ്രായമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിള്ളയുടെയും മാണിയുടെയും പ്രശ്നങ്ങള്‍ വന്നപ്പോള്‍  ഏറ്റവുമധികം പ്രതിരോധിച്ച വ്യക്തി താനാണെന്ന് വ്യക്തമാക്കിയ ജോണിനെല്ലൂര്‍, പിള്ളക്ക് താക്കീത് നല്‍കിയാല്‍പോലും അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ച് വേറെ എന്തെങ്കിലും പറഞ്ഞാല്‍ എന്തുചെയ്യുമെന്ന് ചോദിച്ചു. പിള്ളയുടെ കാര്യത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുത്തെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നു. തങ്ങളാരും ഒന്നും അറിഞ്ഞിട്ടില്ല. മുന്നണിയില്‍ നടക്കുന്ന ചര്‍ച്ചകള്‍  ഫോണ്‍ വഴിയെങ്കിലും തങ്ങളെക്കൂടി അറിയിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. എല്ലാവര്‍ക്കും നിയന്ത്രണം വേണമെന്ന് വ്യക്തമാക്കിയ മന്ത്രി ഷിബു ബേബിജോണ്‍ എല്ലാറ്റിനും കാരണം കോണ്‍ഗ്രസ് ആണെന്ന് കുറ്റപ്പെടുത്തി. ഘടകകക്ഷിനേതാക്കള്‍ക്കെതിരെ വളരെ മോശമായ തരത്തിലാണ് കോണ്‍ഗ്രസിലെ പലരും പ്രസ്താവനകള്‍ നടത്തുന്നത്.
തനിക്കെതിരെ ഐ.എന്‍.ടി.യു.സി നേതാക്കള്‍  പ്രസ്താവനകള്‍ നടത്തി. കൃഷിമന്ത്രിക്കെതിരെ കര്‍ഷകകോണ്‍ഗ്രസ് നേതാവ് പ്രസ്താവന നടത്തി. പിള്ളയുടെ നടപടി ശരിയല്ളെങ്കിലും അദ്ദേഹത്തെ പുറത്താക്കുന്നതിനോട് യോജിക്കുന്നില്ളെന്നും ഷിബു പറഞ്ഞു. യോഗത്തില്‍ നേതാക്കള്‍ പറഞ്ഞതിനോടെല്ലാം യോജിക്കുന്നതായി ഡോ. വര്‍ഗീസ് ജോര്‍ജ് അറിയിച്ചു. മുന്നണിയില്‍ ആശയവിനിമയം നടത്താതെ പലതും തീരുമാനിച്ചതായി വാര്‍ത്തവരുന്നത് നല്ലതല്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിയും ഇക്കാര്യം ശരിവെച്ചു. ഇനി അങ്ങനെ സംഭവിക്കില്ളെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നുവെന്ന ഒറ്റവാക്കില്‍ മന്ത്രി പി.ജെ. ജോസഫ് പ്രതികരണം അവസാനിപ്പിച്ചു.  ഒടുവിലായി സംസാരിച്ച മന്ത്രി കെ.എം. മാണി എല്ലാം താന്‍ കേട്ടുവെന്നും  അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു.

ജമ്മു–കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സര്‍ക്കാറിന് വീണ്ടും ശ്രമം

Posted: 28 Jan 2015 05:04 PM PST

Image: 
Subtitle: 
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണ

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ നാല് രാജ്യസഭാ സീറ്റുകള്‍ പരസ്പരം പങ്കിട്ടെടുക്കാന്‍ പി.ഡി.പിയും ബി.ജെ.പിയും ധാരണയിലത്തെി. ഇതോടെ ജമ്മു-കശ്മീരില്‍ ഇരു പാര്‍ട്ടികളും ചേര്‍ന്നുള്ള സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാധ്യതയേറി. ജമ്മു-കശ്മീരില്‍ ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ട് വീതം സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ബി.ജെ.പിയും പി.ഡി.പിയും ധാരണയായത്.
ചന്ദര്‍ മോഹന്‍ ശര്‍മ, ശംഷേര്‍ സിങ് മനാസ് എന്നിവരുടെ സ്ഥാനാര്‍ഥിത്വം ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ബി.ജെ.പിയുടെ രണ്ട് സ്ഥാനാര്‍ഥികളും. ബാക്കി രണ്ട് സീറ്റുകളിലേക്ക് പി.ഡി.പി നേരത്തെ തന്നെ നസീര്‍ അഹ്മദ് ലവായിയെയും ഫയാസ് അഹ്മദിനെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരുന്നു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന ജമ്മു-കശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിലായെങ്കിലും ബി.ജെ.പിയും പി.ഡി.പിയും സഖ്യസര്‍ക്കാറിനുള്ള ചര്‍ച്ച തുടര്‍ന്നിരുന്നു.
ബി.ജെ.പി-പി.ഡി.പി ചര്‍ച്ച വഴിമുട്ടിയത് പ്രത്യേക സേനാധികാര നിയമ(അഫ്സ്പ)ത്തിലാണ്. സാധാരണ കശ്മീരികളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ഈ നിയമം പിന്‍വലിക്കുമെന്ന വാഗ്ദാനം പാലിക്കാതെ സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ളെന്ന് പി.ഡി.പി അറിയിച്ചതാണ് ചര്‍ച്ചയില്‍ വഴിത്തിരിവായത്. നിയമം പിന്‍വലിക്കുന്നതിന് മോദി സര്‍ക്കാര്‍ സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു പി.ഡി.പി ആവശ്യം.
ജമ്മു-കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് പിന്‍വലിക്കുന്ന നടപടിയുണ്ടാവില്ളെന്നും ബി.ജെ.പിയുടെ അജണ്ട സഖ്യസര്‍ക്കാറിനായി മരവിപ്പിച്ചുനിര്‍ത്താമെന്നും ഇരുകൂട്ടരും ധാരണയിലത്തെുകയും ചെയ്തു. പ്രത്യേക സേനാധികാര നിയമം പിന്‍വലിക്കാനുള്ള സമയം കൂടി പ്രഖ്യാപിച്ചാല്‍ സഖ്യസര്‍ക്കാറിന് തയാറാണെന്ന് മുഫ്തി മുഹമ്മദ് സഈദ് ബി.ജെ.പിയെ അറിയിച്ചതാണ്.  
മുഖ്യമന്ത്രിപദം, 370ാം വകുപ്പ് എന്നിവക്ക് പുറമെ പ്രത്യേക സേനാധികാര നിയമത്തിന്‍െറ കാര്യത്തിലും കീഴടങ്ങിയാല്‍ ബി.ജെ.പിക്ക് നാണക്കേടാകും. പി.ഡി.പിക്കാകട്ടെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ സര്‍ക്കാറുണ്ടാക്കിയാല്‍ ആത്മഹത്യാപരമായി മാറുകയും ചെയ്യും.

ബാല ഭിക്ഷാടനം: അന്വേഷണത്തിന് ബാലാവകാശ കമീഷന്‍ നിര്‍ദേശം

Posted: 28 Jan 2015 11:38 AM PST

Image: 

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ബാലഭിക്ഷാടനത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമീഷന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ബുധനാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച ‘കോഴി വേസ്റ്റ് പുഴുങ്ങി ഭക്ഷിച്ച് ബാലഭിക്ഷാടകരുടെ ഹര്‍ത്താലാഘോഷം’ എന്ന വാര്‍ത്തയെ തുടര്‍ന്നാണ് കമീഷന്‍െറ ഇടപെടല്‍. ജില്ലാ ലേബര്‍ ഓഫിസറോടും ഇതുസംബന്ധിച്ച് അനേഷിക്കാന്‍ ബാലാവകാശ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് 24 പ്രകാരം കുട്ടികളെ ഭിക്ഷാടനത്തിനുപയോഗിക്കുന്ന രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാവുന്നതാണ്. ഇരകളായ കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കും.
അമ്മയുടെ കൂടെയാണെങ്കില്‍ പോലും കുട്ടികളെ മോശം സാഹചര്യത്തില്‍ താമസിപ്പിക്കുന്നതും ഭക്ഷണം കഴിപ്പിക്കുന്നതും  കുറ്റകരമാണ്. ബാലഭിക്ഷാടനം നിയമംമൂലം നിരോധിച്ച സാഹചര്യത്തില്‍ ഇതില്ലാതാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ നസീര്‍ ചാലിയം ആവശ്യപ്പെട്ടു. ഭക്ഷ്യയോഗ്യമല്ലാത്ത മാംസാവശിഷ്ടങ്ങള്‍ പുഴുങ്ങി ഭിക്ഷാടകരായ പിഞ്ചുപൈതങ്ങള്‍ക്ക്  നല്‍കുന്നത് സംബന്ധിച്ചായിരുന്നു ‘മാധ്യമം’ വാര്‍ത്ത.

ഒടുവില്‍ ‘ക്രെയ്ന്‍ ബേദി’ സമ്മതിച്ചു; ഇന്ദിരയുടെ കാര്‍ നീക്കിയത് താനല്ല

Posted: 28 Jan 2015 11:27 AM PST

Image: 

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ തെറ്റായി പാര്‍ക്ക് ചെയ്ത കാര്‍ ക്രെയ്ന്‍ ഉപയോഗിച്ച് നീക്കിച്ചത്  താനായിരുന്നില്ളെന്ന് ഡല്‍ഹിയിലെ മുന്‍ പൊലീസ് മേധാവിയും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ കിരണ്‍ ബേദി. എന്‍.ഡി.ടി.വിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ നടത്തിയ അഭിമുഖത്തിലാണ് ട്രാഫിക് പൊലീസ് മേധാവിയായിരിക്കെ ചെയ്ത വീരകൃത്യങ്ങളിലൊന്നായി  കിരണ്‍ബേദി അവകാശപ്പെടുകയും പ്രചരിക്കുകയും ചെയ്യുന്ന സംഭവത്തിന്‍െറ സത്യാവസ്ഥ വ്യക്തമാക്കപ്പെട്ടത്. അസി. പൊലീസ് കമീഷനറായി വിരമിച്ച നിര്‍മല്‍ സിങ്ങാണ് കാര്‍ നീക്കിയതെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലെ വാഹനമായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.
നിയമം തെറ്റിച്ച കാര്‍ പ്രധാനമന്ത്രിയുടേതാണെന്നറിഞ്ഞിട്ടും നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നെന്നും അതിന്‍െറ പേരില്‍ തന്നെ സ്ഥലം മാറ്റിയതായും കിരണ്‍ ബേദി മുമ്പ് അവകാശപ്പെട്ടിരുന്നു. ഈ സംഭവത്തിന്‍െറ പേരിലാണ് ‘ക്രെയ്ന്‍ ബേദി’ എന്ന ഓമനപ്പേര് അവര്‍ക്ക് മേല്‍ ആരാധകര്‍ ചാര്‍ത്തി നല്‍കിയിരുന്നതും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP