തെളിവുകള്‍ വിജിലന്‍സിന് കൈമാറും^ ബിജു രമേശ് Posted: 19 Jan 2015 10:52 PM PST തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരായ കോഴ ആരോപണത്തില്‍ തെളിവുകള്‍ ഇന്ന് വിജിലന്‍സിന് കൈമാറുമെന്ന് ബിജു രമേശ്. ആരോപണം തെളിയിക്കുന്ന ശബ്ദരേഖയടങ്ങിയ സിഡിയാണ് അന്വേഷണസംഘത്തിന് കൈമാറുക. കോഴ കെ.എം മാണിക്ക് കൊണ്ടുപോയി കൊടുത്ത അനിമോന്‍റെ ശബ്ദരേഖയും പണം നല്‍കിയത് സംബന്ധിച്ച് രാജ് കുമാര്‍ ഉണ്ണി അസോസിയേഷനില്‍ സംസാരിക്കുന്നതിന്‍റെ ശബ്ദരേഖയുമാണ് ഇന്നു ഹാജരാക്കുകയെന്ന് ബിജു രമേശ് പറഞ്ഞു. തെളിവുകള്‍ ഇന്നു തന്നെ നല്‍കാന്‍ വിജിലന്‍സ് എസ്.പിയെ കണ്ട് സമയം ചോദിക്കുമെന്നും ബിജു രമേശ് അറിയിച്ചു. മാണിയുടെ വീട്ടില്‍ വെച്ച് സംസാരിക്കുന്നതിന്‍റെ ശബ്ദരേഖ കയ്യിലുണ്ടെന്നും പ്രധാന തെളിവുകള്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കുമെന്നും ബിജു രമേശ് നേരത്തെ അറിയിച്ചിരുന്നു. പി. ജെ ജോസഫ് അടക്കമുളള മന്ത്രിമാരുടെ സമ്മര്‍ദ്ദം മൂലമാണ് അസോസിയേഷന്‍ ഭാരവാഹികള്‍ മൊഴിമാറ്റി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. |
കെജ് രിവാളിനെതിരെ നൂപുര്‍ ശര്‍മ ബി.ജെ.പി സ്ഥാനാര്‍ഥി Posted: 19 Jan 2015 10:19 PM PST ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളിനെതിരെ ബി.ജെ.പിയുടെ യുവ വനിതാ നേതാവ് നൂപുര്‍ ശര്‍മ മത്സരിക്കും. 30 കാരിയായ നുപൂര്‍ ശര്‍മ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം അഭിഭാഷകയായി പ്രവര്‍ത്തിക്കുകയാണ്. ഡല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ പ്രസിഡന്‍്റായ അവര്‍ യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. ‘ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി മാത്രമാണ് മത്സരിക്കുന്നത്’ എന്നാണ് നൂപുര്‍ പ്രതികരിച്ചത്. 62 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി.ജെ.പി കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി കൃഷ്ണ നഗറില്‍ നിന്നാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരഥ് പട്ടേല്‍ നഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകും. എ.എ.പി വിട്ടത്തെിയ വിനോദ് കുമാര്‍ ബിന്നി പട്പട് ഗഞ്ച് മണ്ഡലത്തിലും എം.എസ്. ധിര്‍ ജാങ്പുര മണ്ഡലത്തിലും ജനവിധി തേടും. മുതിര്‍ന്ന നേതാക്കളായ വിജേന്ദ്ര ഗുപ്ത രോഹിണിയിലും ജഗദീഷ് മുഖി ജനക്പുരിയിലുമാണ് മല്‍സരിക്കുക. അതേസമയം, എ.എ.പിയില്‍ നിന്നത്തെിയ ഷാസിയ ഇല്‍മിക്കും ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ സതീഷ് ഉപാധ്യയ്ക്കും സീറ്റ് നല്‍കിയിട്ടില്ല. |
ദേശീയ ഗെയിംസ്: കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു Posted: 19 Jan 2015 09:50 PM PST Subtitle: സച്ചിന്‍ സെക്രട്ടറിയറ്റ് നോര്‍ത്ത് ഗേറ്റുവരെ ഓടും തിരുവനന്തപുരം: ദേശീയ ഗെയിംസിന് മുന്നോടിയായുള്ള ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടത്തിന് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം ഫ്ളാഗ് ഓഫ് ചെയ്തു. സെക്രട്ടേറിയറ്റ് സൗത് ഗേറ്റിന് മുന്നില്‍ രാവിലെ 10.30ന് നടന്ന കൂട്ടയോട്ടത്തില്‍ ദേശീയ ഗെയിംസിന്‍്റെ അംബാസിഡറായ സചിന്‍ ടെണ്ടുല്‍കര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ കുഞ്ഞാലിക്കുട്ടി, വി.എസ് ശിവകുമാര്‍ എന്നിവരും പങ്കെടുത്തു. കേരളത്തിന്‍്റെ ആവേശം അത്ഭുതപ്പെടുത്തിയില്ളെന്ന് സചിന്‍ പറഞ്ഞു. ഗെയിംസിന് കേരളത്തില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ഈ ആവേശം താന്‍ പ്രതീക്ഷിച്ചിരുന്നു. കേരളത്തിന്‍്റെ തനത് ശൈലിയില്‍ ദേശീയ ഗെയിംസിനെ വിജയിപ്പിക്കണമെന്നും സചിന്‍ ആഹ്വാനം ചെയ്തു. ദേശീയ ഗാനം, ദേശീയഗെയിംസിന്‍െറ തീം സോങ്, പ്രതിജ്ഞ എന്നിവക്ക് ശേഷമാണ് പരിപാടി ഫ്ളാഗ് ഓഫ് ചെയ്തത്. സുരക്ഷാ കാരണങ്ങളാല്‍ സചിന്‍ സെക്രട്ടേറിയറ്റിന്‍െറ നോര്‍ത് ഗേറ്റുവരെയാണ് ഓടിയത്. കൊച്ചിയില്‍ നടന്‍ മോഹന്‍ലാലാണ് കുട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തത്. കായികതാരങ്ങളും ചലച്ചിത്രതാരങ്ങളുമുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. കൂട്ടയോട്ടത്തിന്‍െറ ഭാഗമായി വിവിധ ജില്ലകളിലായി 21 മെഗാറണ്ണും 226 മിനി റണ്ണും 10,000 ഓര്‍ഡിനറി പോയന്‍റുകളുമാണ് സജ്ജീകരിച്ചിരുന്നത്. |
കെജ് രിവാളിന്‍റെ വെല്ലുവിളി സ്വീകരിച്ച് കിരണ്‍ബേദി Posted: 19 Jan 2015 09:41 PM PST ന്യൂഡല്‍ഹി: തുറന്ന സംവാദത്തിനുള്ള ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളിന്‍റെ വെല്ലുവിളി സ്വീകരിച്ച് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ബേദി. സംവാദത്തിനുള്ള കെജ് രിവാളിന്‍റെ വെല്ലുവിളി സ്വീകരിക്കുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് കെജ് രിവാളുമായുള്ള സംവാദത്തിന് തയാറാണ്. അദ്ദേഹത്തിന് വാഗ്വാദത്തില്‍ മാത്രമാണ് താല്‍പര്യം, എന്നാല്‍ താന്‍ പ്രവര്‍ത്തനത്തിലാണ് വിശ്വസിക്കുന്നത്. ഡല്‍ഹിയില്‍ നല്ല രീതിയിലുള്ള ഭരണം കാഴ്ചവെക്കാനാണ് ശ്രമിക്കുന്നതെന്നും ബേദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ തുറന്ന സംഭാഷണത്തിനായി കിരണ്‍ബേദിയെ വെല്ലുവിളിച്ചത്. ‘ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട കിരണ്‍ ബേദിക്ക് അഭിനന്ദനങ്ങള്‍. നിഷ്പക്ഷമായി നില്‍ക്കുന്ന ഒരു മോഡറേറ്റര്‍ നയിക്കുന്ന പൊതു സംവാദത്തിലേക്ക് ഞാന്‍ അവരെ ക്ഷണിക്കുകയാണ്’ എന്നായിരുന്നു കെജ് രിവാളിന്‍റെ ട്വീറ്റ്. ബേദി ട്വിറ്ററില്‍ തന്നെ ബ്ളോക് ചെയ്തിരിക്കുകയാണ്. അത് മാറ്റണമെന്നും കെജ് രിവാള്‍ ട്വീറ്റ് ചെയ്തു. ഏകദേശം ഒരു വര്‍ഷത്തോളമായി ട്വിറ്ററില്‍ താന്‍ കെജ് രിവാളിനെ ബ്ളോക് ചെയ്തിരിക്കുയാണെന്നും നിഷേധാത്മക സ്വഭാവമുള്ളതും സഭ്യമല്ലാത്ത ഭാഷയിലുമുള്ള ട്വീറ്റുകള്‍ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ബേദി മറുപടി നല്‍കി. |
കനത്ത മഴ, ശീതക്കാറ്റ്, ആലിപ്പഴ വര്‍ഷം Posted: 19 Jan 2015 09:02 PM PST അബൂദബി/ദുബൈ/ഷാര്‍ജ/റാസല്‍ഖൈമ: തിങ്കളാഴ്ച രാജ്യം ഉണര്‍ന്നെഴുന്നേറ്റത് കനത്ത മഴയിലേക്കും കാറ്റിലേക്കും ആലിപ്പഴ വര്‍ഷത്തിലേക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് പോലെ ശക്തമായ മഴയും കാറ്റുമാണ് രാജ്യമെങ്ങും അനുഭവപ്പെട്ടത്. ആലിപ്പഴ വര്‍ഷം താമസക്കാര്‍ക്കും സ്വദേശികള്‍ക്കും വേറിട്ട അനുഭവവും പകര്‍ന്നു. അബൂദബി- ദുബൈ, അബൂദബി- അല്‍ഐന്‍ ഹൈവേകളിലും സുവയ്ഹാനിലും ഷാര്‍ജയിലും മറ്റു വടക്കന്‍ എമിറേറ്റുകളിലും ആലിപ്പഴ വര്‍ഷമുണ്ടായി. മഞ്ഞ് പെയ്ത പുലര്‍ച്ചെ ആസ്വദിക്കുന്നവരും നിരവധിയായിരുന്നു. കനത്ത മഴയും കാറ്റും മൂലം റോഡ് ഗതാഗതം പലയിടത്തും സ്തംഭിച്ചു. ഏതാനും അപകടങ്ങളുമുണ്ടായി. രാവിലെ വാഹനങ്ങള്‍ സാവധാനമാണ് റോഡുകളിലൂടെ നീങ്ങിയത്. ചില റോഡുകളില്‍ വെള്ളം പൊങ്ങുകയും ചെയ്തു. പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ട കനത്ത മഴയും കാറ്റും രാവിലെ 11 വരെ നീണ്ടു. അബൂദബിയില്‍ നിന്ന് ദുബൈയിലേക്കും അല്‍ഐനിലേക്കുമുള്ള പാതകളിലും ട്രക്ക് റോഡിലും പലയിടത്തും ഗതാഗത തടസ്സം അനുഭവപ്പെട്ടു. രാവിലെ ഓഫിസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോയവര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ആഭ്യന്തര മന്ത്രാലയവും അബൂദബി പൊലീസും വാഹന ഡ്രൈവര്‍മാര്‍ക്കും യാത്രികര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. താപനിലയിലും വലിയ കുറവ് അനുഭവപ്പെട്ടു. ഉച്ചയോടെ മഴ അവസാനിച്ചെങ്കിലും അന്തരീക്ഷം മേഘാവൃതമായി തുടരുകയാണ്. ശക്തമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. വരുംദിവസങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വടക്കന്‍ എമിറേറ്റുകളില്‍ തിങ്കളാഴ്ച പുലര്‍ച്ച മുതല്‍ തുടങ്ങിയ ശക്തമായ കാറ്റ് രാവിലെ ഏഴ് മണിയോടെ മഴക്ക് വഴിമാറുകയായിരുന്നു. ചരല്‍ വാരി എറിയുന്നത് പോലെ ആലിപ്പഴമാണ് പലഭാഗത്തും ആദ്യം പൊഴിഞ്ഞത്. പിന്നാലെ തുള്ളിക്കൊരു കുടം എന്ന കണക്കില്‍ മഴയത്തെി. ഫര്‍ഫര്‍ മലയോരങ്ങളില്‍ ആലിപ്പഴ വര്‍ഷം ശക്തമായിരുന്നതായി ഇവിടെയുള്ളവര്‍ പറഞ്ഞു. മഴയെ തുടര്‍ന്ന് ഷാര്‍ജയിലെ റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. റൗണ്ടെബൗട്ടുകളില്‍ വെള്ളം നിറഞ്ഞ് കിടന്നത് കുളങ്ങളെ ഓര്‍മപ്പെടുത്തി. പലഭാഗങ്ങളിലും ഗതാഗതം മന്ദഗതിയിലായി. ഒറ്റപ്പെട്ട അപകടങ്ങള്‍ പലഭാഗത്തും നടന്നു. അല്‍ വഹ്ദ ഭാഗത്ത് രാവിലെ ഏഴ് മണിക്ക് നടന്ന വാഹനാപകടത്തില്‍ സ്ത്രീക്ക് പരിക്കേറ്റു. ബോര്‍ഡുകളും കമാനങ്ങളും പലഭാഗത്തും തകര്‍ന്ന് വീണു. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഡിഷുകള്‍ക്കും കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചു. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് തീര്‍ത്ത അലങ്കാരങ്ങളെ കാറ്റും മഴയും കേടുവരുത്തി. മിക്ക റോഡുകളിലും രാവിലെ മുതല്‍ തന്നെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുഖവിലക്കെടുത്ത് പാരാമെഡിക്കല്‍ സംഘവും കറങ്ങി നടന്നു. അമിത വേഗത കുറക്കാനും വെള്ളക്കെട്ട് ശ്രദ്ധിക്കാനും ദുബൈ റോഡുകളിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഓര്‍മിപ്പിച്ചു. വടക്കന്‍ എമിറേറ്റുകളിലെ തോടുകളില്‍ നല്ല നീരൊഴുക്കുണ്ടെന്ന് കല്‍ബയിലും ഖോര്‍ഫക്കാനിലും താമസിക്കുന്നവര്‍ പറഞ്ഞു. മഴ ശക്തമായതിനെ തുടര്‍ന്ന് ഇടയന്‍മാര്‍ മസറകളില്‍ തന്നെ കഴിച്ച് കൂട്ടി. മഴ കൂസാതെ ഒട്ടകങ്ങള്‍ മരുഭൂമിയിലൂടെ മേഞ്ഞുനടന്നു. യാത്രക്കാര്‍ വഴിയോരങ്ങളില്‍ വാഹനം നിര്‍ത്തി മഴ കാണുകയും ആവോളം കൊള്ളുകയും ചെയ്തു. റാസല്‍ഖൈമയില്‍ കനത്തമഴയില്‍താമസ സ്ഥലങ്ങളില്‍ വെള്ളം കയറിയത് കുടുംബങ്ങളെ പ്രയാസത്തിലാക്കി. ചില ലേബര്‍ ക്യാമ്പുകളിലെ വെള്ളക്കെട്ട് തൊഴിലാളികളെ ദുരിതത്തിലാക്കി. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളും വെള്ളം കയറിയതിനത്തെുടര്‍ന്ന് തിങ്കളാഴ്ച പ്രവര്‍ത്തിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കി. ഉള്‍ റോഡുകളിലും പ്രധാന റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടിനിടയാക്കിയ മഴയില്‍ ഗതാഗത സംവിധാനം താറുമാറായി. വെള്ളം കയറി വാഹനങ്ങള്‍ നിരത്തില്‍ കുടുങ്ങിയത് റോഡ് നിര്‍മാണം നടക്കുന്ന അല്‍ നഖീലില്‍ കനത്ത ഗതാഗതകുരുക്കിനിടയാക്കി. കനത്ത മഴയില്‍ കാഴ്ച മറഞ്ഞ അവസ്ഥയില്‍ സാഹസപ്പെട്ടാണ് ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ചലിപ്പിച്ചത്. വിതരണ കമ്പനികളിലെ ജീവനക്കാര്‍, നിര്‍മാണ സ്ഥലങ്ങളിലെ തൊഴിലാളികള്‍, പത്ര വിതരണക്കാര്‍ തുടങ്ങിയവരെല്ലാം ഏറെ ശ്രമകരമായാണ് കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടത്. സര്‍ക്കാര്‍-സര്‍ക്കേതര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഏറെ വൈകിയാണ് ഓഫിസുകളിലത്തൊനായത്. പല പ്രദേശങ്ങളിലും വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ജബല്‍ ജൈസ് ഉള്‍പ്പെടുന്ന ഹജ്ജാര്‍ മലനിരകളില്‍ ശനിയാഴ്ച രാത്രി തുടങ്ങിയ മഴയില്‍ ഇവിടേക്കുള്ള പാതകളുടെ തകര്‍ച്ചക്കിടയാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ വന്‍ നാശ നഷ്ടങ്ങള്‍ക്കും മഴ വഴിവെച്ചു. മല്‍സ്യ ബന്ധന മേഖലയും സ്തംഭനത്തിലാണ്. ദുബൈയില്‍ നിന്നത്തെുന്നതും വല വിരിച്ച് പിടിക്കുന്നതുമായ തഗായ് മല്‍സ്യങ്ങളുമായാണ് മല്‍സ്യ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചത്. ശക്തമായ കാറ്റ് തുടര്‍ന്നാല്‍ മല്‍സ്യബന്ധന മേഖലയിലെ മരവിപ്പ് വരും ദിനങ്ങളിലും തുടരും. അസ്ഥിര കാലാവസ്ഥ രൂപപ്പെട്ടതിനത്തെുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്ന ആഭ്യന്തര മന്ത്രാലയം വ്യാപകമായി ഏര്‍പ്പെടുത്തിയിരുന്ന പട്രോളിങ്ങ് പൊതുജനങ്ങള്‍ക്ക് ആശ്വാസമായി. ഖുസാം, അല്‍ ജസീറ അല്‍ ഹംറ, അല്‍ ദൈദ്, ദിഗ്ദഗ, എയര്‍പോര്‍ട്ട്, ഹംറാനിയ, കറാന്‍, ഓള്‍ഡ് റാസല്‍ഖൈമ, അല്‍ മ്യാരീദ്, ബറൈറാത്ത്, ജൂലാന്‍, ശമല്‍, അല്‍ റംസ്, ഗലീല, അല്‍ ജീര്‍, ശാം, അല്‍ ഗൈല്‍, കോര്‍ക്വെയര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചു. മഴയത്തെുടര്‍ന്ന് വാദികളില്‍ രൂപപ്പെട്ട നീരൊഴുക്ക് കാണാന്‍ അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചും ജനങ്ങളത്തെി. മലനിരകളില്‍ നിന്നൊഴുകിയത്തെുന്ന ജലം സമീപത്തെ ഡാമുകളില്‍ സംഭരിക്കപ്പെടുന്നത് മലവെള്ളപ്പാച്ചില്‍ മൂലമുള്ള ദുരന്തങ്ങളില്‍ നിന്ന് അറബ് ഗ്രാമങ്ങള്‍ക്ക് രക്ഷയായി. പൊടുന്നനെ കാലാവസ്ഥ വ്യതിയാനമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് മലനിരകളിലേക്കും വാദികളിലേക്കുമുള്ള വിനോദ യാത്രകള്‍ ഒഴിവാക്കണമെന്നും വാഹന യാത്രികര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ തിങ്കളാഴ്ചയും മുന്നറിയിപ്പ് നല്‍കി. |
തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാന്‍ സൗദി മന്ത്രിസഭ നിര്‍ദേശം Posted: 19 Jan 2015 08:18 PM PST റിയാദ്: സൗദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വിദേശരാജ്യങ്ങളുമായി തൊഴില്‍ കരാര്‍ ഒപ്പുവെക്കാന്‍ മന്ത്രിസഭ നിര്‍ദേശിച്ചു. സൗദി തൊഴില്‍ മന്ത്രാലയവും വിദേശ രാജ്യത്തെ സമാന സ്വഭാവത്തിലുള്ള മന്ത്രാലയവും തമ്മില്‍ രൂപപ്പെടുത്തുന്ന കരാര്‍ ഒപ്പുവെക്കാന്‍ തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ മുഹമ്മദ് ഫഖീഹിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിന് നിര്‍ദേശം നല്‍കിയത്. കരാര്‍ രൂപപ്പെടുത്തുന്നതിന്‍െറ ഭാഗമായി വിദേശരാജ്യവുമായി ചര്‍ച്ച നടത്താനും തൊഴില്‍ മന്ത്രിയെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയത്. ഉഭയകക്ഷി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപപ്പെടുന്ന കരാര്‍ അന്തിമ അംഗീകാരത്തിനായി ഉന്നതസഭക്ക് സമര്‍പ്പിക്കണമെന്നും മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ഇടനിലക്കാരായ റിക്രൂട്ടിങ് ഏജന്‍സികളുടെയും അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നതിന് വിദേശരാജ്യങ്ങളുമായി തൊഴില്‍ കരാര്‍ ഒപ്പുവെക്കുന്ന കാര്യം സൗദി തൊഴില്‍ മന്ത്രാലയം മുമ്പേ ആലോചിച്ചിരുന്നു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ ഏറ്റവും കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ഈ സ്വഭാവത്തിലുള്ള ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കരാര്‍ നിലവിലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളുമായി ഇതര തൊഴിലാളികളുടെ റിക്രൂട്ടിങിനുള്ള കരാറാണ് അടുത്ത ഘട്ടത്തില്‍ ഒപ്പുവെക്കുക. |
ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റ്: കേരളത്തിന് നാലാം സ്വര്‍ണം Posted: 19 Jan 2015 07:57 PM PST റാഞ്ചി: ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റിന്‍റെ രണ്ടാം ദിനം കേരളത്തിന് സ്വര്‍ണനേട്ടത്തോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ കേരള വനിതാ അത് ലറ്റിക് ടീമിന്‍റെ ക്യാപ്റ്റന്‍ കെ.ടി നീനയാണ് സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്‍റെ സ്വര്‍ണ നേട്ടം നാലായി. പാലക്കാട് പറളി സ്കൂള്‍ വിദ്യാര്‍ഥിയാണ് കെ.ടി നീന. റാഞ്ചിയിലെ ബിര്‍സ മുണ്ട അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന 60ാമത് ദേശീയ ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റിന്‍റെ ആദ്യ ദിനം 3 സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമാണ് കേരളം സ്വന്തമാക്കിയത്. |
മഴ തകര്‍ത്താടി; മസ്കത്ത് മേഖലയില്‍ വന്‍ നാശം Posted: 19 Jan 2015 07:18 PM PST മസ്കത്ത്: ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച കനത്ത മഴ പെയ്തു. മസ്കത്ത് ഗവര്‍ണറേറ്റില്‍ മഴ വന്‍ നാശനഷ്ടങ്ങളുണ്ടാക്കി. മഴയെ തുടര്‍ന്ന് റൂവി, അല്‍ ഹംരിയ്യയിലെ അല്‍ നഹ്ദ ആശുപത്രിയില്‍നിന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. വന്‍ സന്നാഹത്തോടെയാണ് രോഗികളെ മാറ്റിയത്. രാത്രിയും രോഗികളെ മാറ്റുന്നത് തുടരുന്നുണ്ട്. റോയല്‍ ഒമാന്‍ പൊലീസിന്‍െറ ഹെലികോപ്ടറുകളും നിരവധി ആംബുലന്‍സുകളും രോഗികളെ മാറ്റാന്‍ രംഗത്തുണ്ടായിരുന്നു. മഴ ശക്തമായതോടെ വന്‍ ഗതാഗത കുരുക്കാണ് മസ്കത്ത് മേഖലയില്‍ അനുഭവപ്പെട്ടത്. വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി. ശക്തമായ മഴയില്‍ റോഡില്‍ വെള്ളം കയറുകയും ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു.മഴയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഒലിച്ചു പോയി. അല്‍ ഹംരിയയില്‍ വെള്ളത്തില്‍ വീണ വാഹനം ക്രെയിന്‍ ഉപയോഗിച്ചാണ് പൊക്കിയെടുത്തത്. ഹംരിയയില്‍വെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ കുടുങ്ങിപ്പോയ കുടുംബത്തെ സിവില്‍ ഡിഫന്‍സ് അധികൃതരത്തെി രക്ഷപ്പെടുത്തി. മഴ കാരണം നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. അപകടങ്ങള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. കസബിലേക്കുള്ള വിമാനങ്ങള്‍ മൂന്നു മണിക്കൂര്‍ വൈകി. ചില ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കി. ഒമാന്‍െറ പല ഭാഗങ്ങളിലും വാദികള്‍ നിറഞ്ഞൊഴുകി. കനത്ത മഴ മസ്കത്ത് ദുബൈ റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കി. വിവിധ ഭാഗങ്ങളില്‍ വാഹനം തിരിച്ചുവിട്ടു. ഗതാഗതക്കുരുക്ക് കുറക്കാന്‍ വിമാനത്താവളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ എക്സ്പ്രസ് വേ വഴി തിരിച്ചുവിട്ടു. ബോഷറില്‍നിന്ന് അല്‍ അംറാത്തിലേക്ക് മലമുകളിലൂടെയുള്ള റോഡ് പാറയും മണ്ണും ഇടിഞ്ഞുവീണതിനാല്‍ അടച്ചിട്ടു. സൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ വാദിഅദൈ വഴിയാണ് ഹൈവേയില്‍ കടന്നത്. വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയില്‍ ചളിയും മണ്ണും കല്ലും റോഡിലത്തെിയത് ഗതാഗതം സ്തംഭിപ്പിച്ചു. റൂവിയില്‍ വാദി നിറഞ്ഞു കവിഞ്ഞത് ഗതാഗത സ്തംഭനത്തിന് കാരണമായി. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ പൈപ്പുകളും ഡ്രമ്മുകളും ഒലിച്ചുപോയി. റൂവി നഗരത്തില്‍ ട്രാഫിക് സിഗ്നലുകള്‍ തകരാറിലായത് ഗതാഗത പ്രശ്നം രൂക്ഷമാക്കി. പലയിടങ്ങളിലും പൊതുജനങ്ങള്‍ ഗതാഗതം നിയന്ത്രിച്ചു. റൂവിയില്‍ ഉച്ച മുതലാണ് മഴ ആരംഭിച്ചത്. ഇതോടെ, ഗതാഗതക്കുരുക്കും ആരംഭിച്ചൂ. റൂവിയില്‍നിന്ന് അല്‍ ഹംരിയ്യ വഴി വത്തയ്യയിലത്തൊന്‍ രണ്ടു മണിക്കൂര്‍ എടുത്തതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. വാദി കബീര്‍, മത്ര, മസ്കത്ത് എന്നിവിടങ്ങളിലും കനത്ത മഴയാണുണ്ടായത്. കനത്ത മഴ കാരണം മത്ര സൂഖ് പ്രവര്‍ത്തിച്ചില്ല. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിന്‍െറ ജൂനിയര്‍,സീനിയര്‍ വിഭാഗം കെട്ടിടങ്ങള്‍ക്കിടയിലുള്ള നടപ്പാലം മഴവെള്ളപാച്ചിലില്‍ ഒലിച്ചുപോയി. ഖസബ്, മുസന്തം, മഹദ, ബുറൈമി, ദിബ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. കനത്ത മഴ വിനോദ സഞ്ചാരികളെയും ബാധിച്ചു. പലരും പുറത്തിറങ്ങാന്‍ കഴിയാതെ ഹോട്ടലില്‍ കുടുങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മുസന്തത്ത് മഴ ആരംഭിച്ചത്. മസ്കത്തില്‍ നിന്ന് കസബിലേക്ക് 8.15 പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ വൈകിയാണ് പുറപ്പെട്ടത്.കസബിലും ശക്തമായ മഴയാണ് പെയ്തത്. കസബില്‍ വാദിയില്‍ കുടുങ്ങിപ്പോയ വാഹനത്തിലെ രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കസബിലെ ഹന്ന വാദിയില്‍ കുടുങ്ങിപ്പോയ വാഹനത്തിലെ മറ്റൊരാളെയും അധികൃതര്‍ രക്ഷപ്പെടുത്തി. മസ്കത്ത് ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളിലും കസബ്, മുസന്തം, മഹദ്ദ, ബുറൈമി, ദിബ്ബ എന്നിവിടങ്ങളിലുമാണ് കനത്ത മഴ പെയ്തത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഒമാന്‍െറ ചില ഭാഗങ്ങളില്‍ കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. ഞായറാഴ്ച മുതല്‍ അന്തരീക്ഷം മേഘാവൃതമാണെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഴ തുടങ്ങിയത്. ഉച്ചയോടെ മഴ മസ്കത്ത് മേഖലയിലേക്ക് വ്യാപിക്കുകയായിരുന്നു. ചൊവ്വാഴ്ചയും മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മസ്കത്ത്, ബുറൈമി, ഫഹൂദ്, റുസ്താഖ്, ഇബ്ര, മദാ, സൊഹാര്‍, സൈക്, സുമൈല്‍, ബഹ്ല, കല്‍ഹാത്ത്, മസീറ, ഖൈറൂന്‍, ദിബ്ബ, ഇബ്രി, നിസ്വ, ആദം, സൂവൈഖ്, മുദൈബി, മഹൂത്ത്, ഹലാനിയാത്ത്, ദങ്ക്, സുനൈന, സൈഖ്, റാസല്‍ ഹദ്ദ്, മന, ദു$ഖം, ബിദിയ്യ എന്നിവിടങ്ങളില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുണ്ടാവുമ്പോള്‍ താമസയിടത്തില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വാദിയില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴ കാരണം ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളുകളിലെ കെ.ജി മുതല്‍ അഞ്ചു വരെ ക്ളാസുകള്‍ക്ക് ചൊവ്വാഴ്ച അവധി നല്‍കി. |
ബാര്‍ കോഴ: യു.ഡി.എഫ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് പിള്ളയെ ഒഴിവാക്കാന്‍ നീക്കം ശക്തം Posted: 19 Jan 2015 06:46 PM PST തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങള്‍ യു.ഡി.എഫിനെയും ഭരണത്തെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി. കോഴ വിവാദം അന്വേഷിക്കുന്ന വിജിലന്‍സിന് മൊഴി കൊടുക്കുംമുമ്പ് രണ്ട് യു.ഡി.എഫ് ഉന്നതരുമായി നടത്തിയ ഫോണ്‍ സംഭാഷണ രേഖ ബാര്‍ ഉടമ ബിജു രമേശ് പുറത്തുവിടുകയായിരുന്നു. ശബ്ദം തങ്ങളുടേതാണെന്ന് നേതാക്കള്‍കൂടി സമ്മതിച്ച സാഹചര്യത്തില്‍ പ്രതിസന്ധിയുടെ ആഴം കൂടുതല്‍ വലുതായി. മുന്നണിയുടെ വിവിധ വിഷയങ്ങളില്‍ കലഹിച്ച് നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പിനെ ഒഴിവാക്കാന്‍ ഇതോടെ നീക്കങ്ങള്‍ ശക്തിപ്പെട്ടു. ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മന്ത്രി കെ.എം. മാണിക്കെതിരെ കോഴ ആരോപണവുമായി ആദ്യം ബിജു രമേശ് രംഗത്തുവന്നത്. ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ പലരുടെയും കരങ്ങളുണ്ടെന്ന് അന്നേ സംശയിക്കപ്പെട്ടിരുന്നു. വിവാദം പ്രതിപക്ഷം ഏറ്റെടുത്തതിന് പിന്നാലെയാണ് അന്ന് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറായത്. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് ബിജു മൊഴി നല്‍കുന്നതിന് തൊട്ടുമുമ്പാണ് ആരോപണങ്ങള്‍ ശരിവെക്കുകയും കെ.എം. മാണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന സംഭാഷണ ശബ്ദരേഖ പുറത്തുവന്നത്. ബിജുവുമായി സംഭാഷണം നടത്തുന്നത് മുന്നണിയിലെ പ്രമുഖനായ ആര്‍. ബാലകൃഷ്ണപിള്ളയും മാണി ഗ്രൂപ് നേതാവ് പി.സി. ജോര്‍ജുമാണ്. ഇത് തന്നെയാണ് സര്‍ക്കാറിനെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. മാണി ബാര്‍ ഉടമകളില്‍നിന്ന് പണം വാങ്ങിയെന്ന് സാധൂകരിക്കുന്ന വാക്കുകളാണ് ഉണ്ടായത്. ഇതോടെ ഭരണത്തിന്‍െറ മുന്നോട്ടുപോക്ക് പോലും രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടാം. രാജി ആവശ്യവുമായി പ്രതിപക്ഷം വന്നുകഴിഞ്ഞു. അതേസമയം, സര്‍ക്കാറിനെ തകര്‍ക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ളെന്ന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് വന്നു. പുതിയ വിവാദം യു.ഡി.എഫില്‍ പരസ്പര അവിശ്വാസം കൂടുതല്‍ വര്‍ധിപ്പിക്കും. മകന്‍െറ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് മുന്നണി നേതൃത്വവുമായി ബാലകൃഷ്ണപിള്ള ഇടഞ്ഞു നില്‍ക്കുകയാണ്. നേരത്തേ മുതല്‍ മാണിയുമായി അദ്ദേഹം ശത്രുതയിലുമാണ്. ബാര്‍ കോഴ ആരോപണം ഉയര്‍ന്നതു മുതല്‍ മാണി ഗ്രൂപ്പിനുള്ളില്‍ പി.സി. ജോര്‍ജും സംശയ നിഴലിലാണ്. കോഴ ആരോപണത്തിന്‍െറ തീക്ഷ്ണതയില്‍നിന്ന് സര്‍ക്കാറും യു.ഡി.എഫും ഒരുവിധം പുറത്തുവരുന്നതിനിടെയാണ് ആദ്യത്തേതില്‍നിന്ന് കൂടുതല്‍ ശക്തമായ വിവരങ്ങള്‍ പുറത്തുവന്നത്. മുഖ്യമന്ത്രി എന്തുതന്നെ അവകാശപ്പെട്ടാലും മാണിയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടും. തല്‍ക്കാലത്തേക്ക് മന്ത്രിസ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ മാണിയോട് ആവശ്യപ്പെടാന്‍ ഉള്ള ആര്‍ജവം ഭരണത്തിന്‍െറ അംഗബലം കണക്കാക്കുമ്പോള്‍ കോണ്‍ഗ്രസിനില്ല. അതല്ളെങ്കില്‍ സ്വയം തീരുമാനം എടുക്കാന്‍ മാണി മുന്നോട്ടു വരണം. അതേസമയം, യു.ഡി.എഫില്‍ പിള്ള ഗ്രൂപ്പിന്‍െറ ഭാവി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പിള്ള ഗ്രൂപ്പിനെ മുന്നണിയില്‍നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച ആലോചകള്‍ ആരംഭിച്ചു കഴിഞ്ഞു. തലസ്ഥാനത്തുള്ള മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അനൗപചാരികമായി ഘടകകക്ഷി നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി വരികയാണ്. പി.സി. ജോര്‍ജിന്‍െറ കാര്യത്തില്‍ മാണി ഗ്രൂപ് തന്നെ തീരുമാനം എടുക്കട്ടെയെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. |
ബജറ്റ് അവതരണത്തിന് മാണിയുടെ ധാര്‍മികത ചോദ്യംചെയ്യപ്പെടുന്നു Posted: 19 Jan 2015 06:43 PM PST തിരുവനന്തപുരം: കോഴയാരോപണങ്ങളില്‍ കഴുത്തറ്റം മുങ്ങിനില്‍ക്കെ, ധനമന്ത്രിയെന്ന നിലയില്‍ അടുത്ത സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനുള്ള കെ.എം. മാണിയുടെ ധാര്‍മികത ചോദ്യംചെയ്യപ്പെടുന്നു. ബാറിന് പുറമെ സ്വര്‍ണം, ബേക്കറി, അരി തുടങ്ങിയ മേഖലകളിലെ കച്ചവടക്കാരില്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം സ്വന്തം മുന്നണിയില്‍നിന്ന് വന്നതോടെ അദ്ദേഹത്തിന്‍െറ നില കൂടുതല്‍ പരുങ്ങലിലായി. മുന്നണിയുമായി ഇടഞ്ഞുനില്‍ക്കുന്ന ബാലകൃഷ്ണപിള്ളയുടെ ആരോപണം മാത്രമായി ഇതിനെ നിസാരവത്കരിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോള്‍ മാണിയുടെ രാജിക്കായി പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോഡ് സ്വന്തംപേരില്‍ കുറിക്കുകയും അത് ഓരോവര്‍ഷവും തിരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മാണി ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചേക്കും. ബാറുകാരില്‍ നിന്ന് രണ്ട് കോടിക്ക് പുറമെ ബേക്കറിക്കാരില്‍നിന്ന് രണ്ട് കോടി കൂടി മാണി വാങ്ങിയെന്നാണ് പുറത്തുവന്ന ബാറുടമ ബിജു രമേശിന്‍െറ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സ്വര്‍ണക്കടക്കാരില്‍ നിന്ന് 19 കോടിയും നെല്ല് കച്ചവടക്കാരില്‍നിന്ന് രണ്ട് കോടിയും വാങ്ങിയെന്ന ഗുരുതര ആരോപണം ഘടകകക്ഷി നേതാവായ ബാലകൃഷ്ണപിള്ളയാണ് ഉന്നയിക്കുന്നത്. ഇതിന്‍െറ നിജസ്ഥിതി സ്ഥിരീകരിക്കപ്പെടേണ്ടതാണെങ്കിലും പണം നല്‍കിയെങ്കില്‍ നികുതി കൂട്ടാതിരിക്കുന്നതിനോ കുറക്കുന്നതിനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ വേണ്ടിയാകും. ആരോപണങ്ങള്‍ മിക്കതും നികുതിയിലെ മാറ്റവും ബജറ്റുമായി ബന്ധപ്പെട്ടതാണ്. ആ നിലക്ക് മാണി വീണ്ടും ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉയരും. അതല്ളെന്ന് തെളിയിക്കുക മാണിക്ക് വിഷമം സൃഷ്ടിക്കും. ബജറ്റ് അതീവരഹസ്യമായി ചെയ്യുന്ന നടപടികളാണ്. നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിക്കുന്നത് വരെ ബജറ്റിന്‍െറ ഉള്ളടക്കം ചോരാന്‍ പാടില്ളെന്നാണ് ചട്ടം. ചിലഘട്ടങ്ങളില്‍ തയാറാക്കിയ ബജറ്റ് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് കിട്ടിയ ചരിത്രം കേരളത്തിലുണ്ട്. പക്ഷേ അന്നൊന്നും ധനമന്ത്രിമാര്‍ കോഴ ആരോപണത്തിന്‍െറ നിഴലിലായിട്ടില്ല. ഇത്തവണ ബജറ്റ് അവതരിപ്പിക്കാനുള്ള നടപടികളുടെ അന്തിമഘട്ടത്തിലേക്ക് ധനവകുപ്പ് കടന്നിട്ടുണ്ട്. വകുപ്പുകള്‍ അവരുടെ പദ്ധതികള്‍ ധനവകുപ്പിന് സമര്‍പ്പിച്ചുകഴിഞ്ഞു. ഇനി വ്യാപാരികള്‍, ധനകാര്യ വിദഗ്ധര്‍ അടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ധനമന്ത്രി ചര്‍ച്ച നടത്തണം. അവരുടെ നിലപാടുകളും ആവശ്യങ്ങളും കേള്‍ക്കണം. അതിനുശേഷം നികുതി ഘടനയില്‍ വരുത്തുന്ന പരിഷ്കാരം നിയമസഭയില്‍ ബജറ്റ് പ്രസംഗത്തിലാണ് പുറത്തുവരേണ്ടത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ധനമന്ത്രി കൈക്കൊള്ളുന്ന നിലപാടുകള്‍ വിമര്‍ശിക്കപ്പെടാം. അതിനെ കോഴ ആരോപണങ്ങളുമായി കൂട്ടിവായിക്കാനുള്ള സാധ്യത ഏറെയാണ്. |
ഇതൊരു രോഗമാണോ സാര്‍...? Posted: 19 Jan 2015 06:36 PM PST നമ്മുടെ ചില മന്ത്രിമാര്‍ അല്ളെങ്കിലും അങ്ങനെയാണ്. നേരാവണ്ണം ഭരണമൊന്നും നടന്നില്ളെങ്കിലും ഇടയ്ക്കൊക്കെ അവര്‍ക്ക് നല്ലവണ്ണം ചിരിപ്പിക്കാനറിയാം. അല്ളെങ്കില്‍ കഴിഞ്ഞ ദിവസം നമ്മുടെ ഒരു മന്ത്രി നടത്തിയ പ്രസ്താവന കേള്‍ക്കൂ. കേരളത്തിലെ റോഡുകളില്‍ നാം അനാവശ്യമായി ഹോണടിക്കുന്നത് നിര്‍ത്തണം...! അത് വല്ലാത്ത ശബ്ദമലിനീകരണം ഉണ്ടാക്കുന്നു..!! കേട്ടിട്ട് മണ്ണുകപ്പും മാതിരി നിങ്ങള്‍ ചിരിച്ചില്ളേ..? ഒന്നല്ല, രണ്ട് തമാശയാണ് അതിലുള്ളത്. ഒന്ന്, കേരളത്തിലെ പത്തിരുപത് മന്ത്രി വാഹനങ്ങളും അവരുടെ അകമ്പടികളും തുടങ്ങി കോര്‍പറേഷന്‍ മൊതലാളി, ബോര്‍ഡ് മെംബര്‍, വൈസ് ചാന്‍സലര്‍, പൊലീസ് മേധാവികള്‍ എന്നിങ്ങനെ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറവരെ ബോര്‍ഡ് വെച്ചതും കൊടികെട്ടിയതും തലയില്‍ ലൈറ്റ് മിന്നിക്കുന്നതുമായ കാക്കത്തൊള്ളായിരം വാഹനങ്ങളുടെ അലറിക്കൂവല്‍മാത്രം നിര്‍ത്തിയാല്‍തന്നെ കേരളത്തിലെ റോഡുകള്‍ പകുതി ശാന്തമാകും. അത് നിരോധിച്ചുകൊണ്ട് ഒരു കുഞ്ഞ് ഓര്‍ഡിനന്‍സെങ്കിലും ഇറക്കിയിട്ട് പ്രസ്താവന നടത്തിയിരുന്നെങ്കില്‍, വേണ്ട, ഒരു മാതൃക എന്നോണം സ്വന്തം വാഹനവ്യൂഹം ഇനി മേലില്‍ ഹോണടിച്ച് മനുഷ്യരെ പേടിപ്പിക്കില്ല എന്നെങ്കിലും പറഞ്ഞാല്‍ മതിയായിരുന്നു, നമുക്ക് ചിരിക്കാതിരിക്കാമായിരുന്നു. അതുപോട്ടെ. എങ്ങോട്ടാണ് ഇവരിങ്ങനെ ധിറുതിയില്‍ പായുന്നത്? വല്ല ജനക്ഷേമത്തിനുമാണോ? കൂര്‍ക്കഞ്ചേരിയില്‍ ഒരു മാടക്കടയുടെ ഉദ്ഘാടനം, ഓണാട്ടുകരയില്‍ മത്തങ്ങാ ഫെസ്റ്റിവലിന്‍െറ ഉദ്ഘാടനം, ഇനിയൊരിടത്ത് കൊടിയേറ്റം, മറ്റൊരിടത്ത് ദീപശിഖാപ്രയാണം മറ്റൊരിടത്ത് ചാത്തമൂട്ട്... ഹോണടിച്ച് പേടിപ്പിച്ചും ആളുകളെ ചീത്തപറഞ്ഞോടിച്ചും തലങ്ങും വിലങ്ങും ഓടടാ ഓട്ടം തന്നെ. മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ജോലി ഇതാണോ എന്ന് ഇനിയെങ്കിലും അവര്‍ ഒന്ന് സ്വയം അന്വേഷിക്കുന്നത് നന്നായിരിക്കും. രണ്ട്, അല്ല ആരോടാണ് മന്ത്രിയിത് പറയുന്നത്. നമ്മള്‍ മലയാളികളോട്. വെള്ളമടി നിര്‍ത്തൂ. വായിനോക്കുന്നത് നിര്‍ത്തൂ. ചുമ്മ തിരക്കുണ്ടാക്കുന്നത് നിര്‍ത്തൂ. പരദൂഷണം നിര്‍ത്തൂ എന്നൊക്കെ പറഞ്ഞാല്‍ നമ്മളെങ്ങനെ ചിരിക്കുമോ അങ്ങനെയൊരു ചിരിക്കുള്ള വകയാണ് ഇതും. കഴിഞ്ഞ ദിവസം ഒരു സിഗ്നലില്‍ ചുവപ്പുമാറി പച്ച തെളിയുന്നതും കാത്ത് കിടക്കുകയാണ് ഞാന്‍. തൊട്ടടുത്തായി ഒരു ഓട്ടോയുമുണ്ട്. ഏറ്റവും മുന്നിലാണ് ഞങ്ങള്‍. സിഗ്നല്‍ തെളിഞ്ഞാല്‍ ആദ്യം വണ്ടിയെടുത്ത് പോകാവുന്നവര്‍. എന്നിട്ടും സിഗ്നലില്‍ പച്ച തെളിഞ്ഞതും ആ ഓട്ടോക്കാരന്‍ വെറുതെ മൂന്ന് ഹോണടി. മന്ത്രിയുടെ പ്രസ്താവന വായിച്ചതിനേക്കാള്‍ കൗതുകത്തോടെ ഞാന്‍ ചിരിച്ചു പോയി. പിന്നെ അതയാളുടെ പഴകിയ ഒരു ശീലത്തിന്‍െറ ഭാഗമാണ് എന്നോര്‍ത്ത് സമാധാനിച്ചു. സിഗ്നല്‍ തെളിഞ്ഞാലുടന്‍ ഹോണടിക്കണം എന്നത് അയാള്‍ പഠിച്ചുവെച്ചിരിക്കുന്ന കാര്യമാണ്. തന്‍െറ മുന്നില്‍ പോകാനാരും തടസ്സമുണ്ടാക്കിക്കിടക്കുന്നില്ല എന്നതൊന്നും അയാള്‍ക്കൊരു പ്രശ്നമേ അല്ല. ചുമ്മാതെങ്കിലും രണ്ട് ഹോണടിച്ചില്ളെങ്കില്‍ പിന്നെ എന്തു രസം? ഹോണടിച്ചാലുടന്‍ ട്രാഫിക് ബ്ളോക് മാറിക്കിട്ടും എന്നാണ് ഇനി ചിലരുടെ വിചാരം. എന്നുപറഞ്ഞാല്‍ വലിയ പാതയുടെ നടുവില്‍ തന്‍െറ മുന്നില്‍ കിടക്കുന്നവരൊക്കെ വണ്ടിനിര്‍ത്തി ഉറങ്ങുകയാണെന്നും താന്‍ ഹോണടിക്കാത്തതുകൊണ്ടു മാത്രമാണ് അവരാരും മുന്നോട്ടു പോകാത്തതെന്നും അവര്‍ ധരിച്ചുവെച്ചിരിക്കുന്നതുപോലെ ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ തെറ്റുപറയാന്‍ കഴിയുമോ..? ഇനി ഏതെങ്കിലും ഒരു ട്രാഫിക് ബ്ളോക്കില്‍ ആരെങ്കിലും ഒരാള്‍ ഹോണടിച്ചു പോയാല്‍ ഒരു പകര്‍ച്ചവ്യാധിപോലെ അത് എല്ലാവരിലേക്കും പടരുകയായി. കൂട്ട ഹോണടിയില്‍ ഒരു ഹരം കണ്ടത്തെുന്നവരാണവര്‍. വല്ലവിധത്തിലും ട്രാഫിക് നിയന്ത്രിച്ച് റോഡിലെ കുരുക്കൊഴിവാക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരനെ ഹോണടിച്ച് പേടിപ്പിക്കുന്ന വിദ്വാന്മാരെയും ഇഷ്ടംപോലെ കേരളത്തില്‍ കണ്ടുകിട്ടും. ചൂടും തണുപ്പും മഴയും വെയിലും പൊടിയും പുകയും സഹിച്ച് വഴിയില്‍നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാരുടെ യഥാര്‍ഥ അവസ്ഥ ആരും തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. നമുക്കെല്ലാം ഒന്നാന്തരം മന്ത്രിമനസ്സാണ് ഉള്ളത്. താനും തന്‍െറ വണ്ടിയും ഉള്‍പ്പെടുന്ന ട്രാക് മാത്രം മുന്നോട്ടുപോയാല്‍ മതി. തന്നേക്കാള്‍ അധികനേരമായി കാത്തുകിടക്കുന്ന മറ്റ് വഴിക്കാരൊക്കെ എവിടെയെങ്കിലും പോയി തുലയട്ടെ എന്നാണ് പൊലീസുകാരനെ ഹോണടിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ മനസ്സിലിരുപ്പ്. അല്ളേ..? ഇനിയൊരു കൂട്ടരുണ്ട് നമ്മുടെ നാട്ടില്‍. അത്യാഹിതത്തില്‍പെട്ട രോഗികളെയുംകൊണ്ട് പായുന്ന ആംബുലന്‍സിന്‍െറ പിന്നാലെ അതിനേക്കാള്‍ ഉച്ചത്തില്‍ ഹോണടിച്ചുകൊണ്ട് മറ്റ് വണ്ടികള്‍ക്കിടയിലൂടെ അപകടകരമാംവിധം ചീറിപ്പായുന്ന ചില വിരുതന്മാര്‍. ആ ആംബുലന്‍സില്‍ ചക്രശ്വാസം വലിച്ചു കിടക്കുന്നത് സ്വന്തം അമ്മാവനാണെന്ന് തോന്നും പിന്നാലെയുള്ള ആ പോക്ക് കണ്ടാല്‍. പക്ഷേ, തനിക്കായി വഴി ഒഴിഞ്ഞുതന്നവന്മാരൊക്കെ വെറും പോഴന്മാര്‍ എന്നാണ് ശരിക്കും അവരുടെ മനസ്സിലിരുപ്പ്. സ്വന്തം ജീവനില്‍ പേടിയുള്ളതുകൊണ്ടും അടുത്ത ആംബുലന്‍സില്‍ കയറി ആശുപത്രിയിലേക്ക് പോകാന്‍ താത്പര്യമില്ലാത്തതുകൊണ്ടുമാണ് തങ്ങള്‍ വഴി ഒഴിഞ്ഞുതന്നതെന്നും അവര്‍ അറിയുന്നില്ല. അല്ല ഇനി ചോദിക്കട്ടെ, ശരിക്കും നമുക്കെന്താണ് കുഴപ്പം..? എന്തിനാണ് നമ്മളിങ്ങനെ റോഡില്‍ കിടന്ന് വെപ്രാളങ്ങള്‍ കാണിക്കുന്നത്..? തന്‍െറ തൊട്ടടുത്ത വണ്ടിക്കാരനെ തെല്ലും സഹിക്കാനാവാത്തവിധം ഹോണടിച്ചും മോശം ആംഗ്യങ്ങള്‍ കാണിച്ചും അസഹിഷ്ണുത കാട്ടുന്നത്..? റോഡ് മുഴുവന്‍ തനിക്കുവേണ്ടി മാത്രം സൃഷ്ടിച്ചതാണെന്ന് ധരിച്ചുവശായിരിക്കുന്നത്..? ഇത് ശരിക്കും ഒരു രോഗമാണോ സാര്‍..? |
കലയും രാഷ്ട്രീയക്കാരുടെ പിടിയില്‍ Posted: 19 Jan 2015 06:29 PM PST കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിനെ അപ്പലറ്റ് ട്രൈബ്യൂണല്‍ വഴി കേന്ദ്രസര്‍ക്കാര്‍ സെന്‍സര്‍ ചെയ്തുകളഞ്ഞതോടെ ബോര്‍ഡ് അംഗങ്ങളില്‍ ഒരു വിഭാഗം രാജിവെച്ചിരിക്കുന്നു. രാജിവെച്ചുകൊണ്ട് അധ്യക്ഷ ലീല സാംസണ്‍ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തി. അഴിമതിയാണ് ഒന്ന്. മറ്റൊന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍െറ ഇടപെടലാണ്. എന്നാല്‍, ആരോപണങ്ങള്‍ കേന്ദ്രം നിഷേധിച്ചിരിക്കുന്നു. യു.പി.എ അധികാരത്തിലിരിക്കുന്ന കാലത്ത് നിയമിക്കപ്പെട്ട സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയം കളിക്കുന്നു എന്ന നിലക്കാണ് സര്‍ക്കാര്‍ തിരിച്ചടിക്കുന്നത്. രാഷ്ട്രീയം ഇതിലുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ആരൊക്കെയാണ് അത് കളിക്കുന്നത് എന്നതാണ് ചോദ്യം. സെന്‍സര്‍ ബോര്‍ഡിന്‍െറ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തില്‍ ഇടപെടലുണ്ടായി എന്നത് വ്യക്തമാണ്. ദേര സച്ചാ സൗദ വിഭാഗത്തിന്‍െറ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ആള്‍ദൈവമെന്ന പ്രതിച്ഛായ പ്രചരിപ്പിക്കാന്‍വേണ്ടി സ്വയം അതിമാനുഷനായി ചിത്രീകരിക്കുന്ന ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന സിനിമ നിര്‍മിച്ചിറക്കി. ഇതിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. എന്നാല്‍, അപ്പലറ്റ് ട്രൈബ്യൂണല്‍വഴി അനുമതി നേടിക്കൊണ്ട് ബന്ധപ്പെട്ടവര്‍ സിനിമ പ്രദര്‍ശനത്തിനത്തെിച്ചു. ഇന്ത്യയില്‍ പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ തീവ്രവലതുപക്ഷത്തിന്‍െറ അസഹിഷ്ണുതയും എതിര്‍പ്പും പതിവു വാര്‍ത്തയായിക്കൊണ്ടിരിക്കെ സെന്‍സര്‍ ബോര്‍ഡ് വിലക്കിയ ഒരു സിനിമക്ക് അനുമതി നേടിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടത് അരുണ്‍ ജെയ്റ്റ്ലിയും മറ്റും പറയുന്നതുപോലെ സാധാരണ നടപടിക്രമമാണെന്നു കരുതാന്‍ പ്രയാസമാണ്. വിഷയത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. സെന്‍സര്‍ ബോര്‍ഡിന്‍െറ പ്രവര്‍ത്തനസ്വാതന്ത്ര്യംതന്നെ ഒന്ന്. കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടല്‍ ക്ഷതം വരുത്തിയത് അതിനാണ്. ഇതാകട്ടെ ഒറ്റപ്പെട്ടതുമല്ല. ഭരണവുമായി ബന്ധപ്പെട്ട ഒരുപാട് സ്ഥാപനങ്ങളില്‍ കേന്ദ്ര രാഷ്ട്രീയ കക്ഷികളുടെയും സംഘ്പരിവാറിന്‍െറയും ആധിപത്യം ഉറപ്പുവരുത്തിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്വതന്ത്ര സ്ഥാപനങ്ങള്‍ മുമ്പത്തേതിലും വേഗത്തില്‍ രാഷ്ട്രീയ സ്ഥാപനങ്ങളാകുന്നു. സെന്‍സര്‍ ബോര്‍ഡിലും അവരുടെ നിയന്ത്രണം കൊണ്ടുവരാന്‍ വഴിതുറന്നിരിക്കുകയാണിപ്പോള്‍. സ്ഥാപനങ്ങള്‍ക്ക് ഇനി ലഭ്യമാകുന്ന ‘പ്രവര്‍ത്തനസ്വാതന്ത്ര്യ’ത്തിന്‍െറ അതിരുകളേത് എന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു സ്ഥാപനമെന്ന നിലക്ക് സെന്‍സര്‍ ബോര്‍ഡ് തന്നെയും വിവാദങ്ങള്‍ക്ക് അതീതമായിരുന്നിട്ടില്ല. എങ്കിലും കുറച്ചുകാലമായി തര്‍ക്കങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ ഇല്ലാതായ ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ‘മെസഞ്ചര്‍ ഓഫ് ഗോഡി’ന് അനുമതി നിഷേധിച്ചതിനെപ്പറ്റി എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നതാണ്. അന്ധവിശ്വാസവും വ്യക്തിപൂജയും ജനങ്ങള്‍ക്കിടയില്‍ പരത്തുന്നതാണ് സിനിമ എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പല ചിത്രങ്ങളും ചെയ്യുന്നതുതന്നെ എന്ന മറുവാദത്തിനും ബോര്‍ഡിന്‍െറ പക്കല്‍ മറപടിയുണ്ട്: മറ്റു ചിത്രങ്ങളില്‍ അമാനുഷ നായകര്‍ സങ്കല്‍പ കഥാപാത്രങ്ങളാണ്; നടീനടന്മാരാണ് ആ കല്‍പിത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍, ഈ പടത്തില്‍, തന്‍െറ ആള്‍ദൈവവേഷം സിങ് സ്വയം പ്രചരിപ്പിക്കുകയാണ്. ദൈവദൂതന്‍ എന്ന തലക്കെട്ടുതന്നെ ജനങ്ങളെ കബളിപ്പിക്കും. ഈ തര്‍ക്കങ്ങള്‍ക്കെല്ലാമിടയില്‍ മറ്റൊരു ചോദ്യംകൂടി ഉയര്‍ത്തപ്പെടുന്നുണ്ട്. എന്തിനാണ് ഒരു സെന്‍സര്‍ ബോര്‍ഡ് എന്നതാണത്. മറ്റു കലാരൂപങ്ങളോ സിനിമയുടെതന്നെ ഇന്‍റര്‍നെറ്റ് ഭാഷ്യങ്ങളോ സെന്‍സര്‍ ബോര്‍ഡിന്‍െറ പരിശോധനക്ക് വരേണ്ടതില്ല എന്നിരിക്കെ, ചലച്ചിത്രത്തിന് മാത്രമെന്തിന് ഈ മേല്‍നോട്ടം? അതിരുകള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ മറ്റു മേഖലകളിലെന്നപോലെ ഇതിലും കഴിയുമല്ളോ. തന്നെയുമല്ല, കടുത്ത അക്രമങ്ങളും അസഭ്യവും നേര്‍ക്കുനേരെ പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതില്‍ സെന്‍സര്‍ ബോര്‍ഡ് എപ്പോഴും വിജയിക്കാറുമില്ല. ഇവക്കെല്ലാം അപ്പുറത്താണ് യഥാര്‍ഥ പ്രശ്നമെന്നും കേള്‍ക്കുന്നു. പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും മറ്റും അധികാര രാഷ്ട്രീയത്തിന്‍െറ അടിയൊഴുക്കുകളാണ് ആള്‍ദൈവ ചിത്രത്തിന്‍െറ രൂപത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചത്. പഞ്ചാബ് ചിത്രം നിരോധിച്ചിട്ടുണ്ട്. ഗുര്‍മീത് റാം റഹീം സിങ്ങിനെ മുമ്പ്, സിഖ് ആത്മീയ ഗുരുവായ ഗുരുഗോവിന്ദ് സിങ്ങിനെപ്പോലെ പരസ്യങ്ങള്‍ ചിത്രീകരിച്ചത് വിവാദം സൃഷ്ടിച്ചതാണ്. കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പിലും ദേര ഇറങ്ങിക്കളിച്ചിരുന്നു. മുമ്പ് കോണ്‍ഗ്രസ് പക്ഷത്തായിരുന്ന ദേര സച്ചാ സൗദ ഈയിടെ ഹരിയാനയില്‍ ബി.ജെ.പി പക്ഷത്ത് ചേര്‍ന്നു. അധികാര രാഷ്ട്രീയത്തിലെ ഈ ഇടപെടലുകളും ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിലുണ്ടായ പൊട്ടിത്തെറിക്കു പിന്നില്‍ വര്‍ത്തിച്ചിരിക്കാമെന്ന് നിരീക്ഷകര്‍ കരുതുന്നു. അണിയറക്കഥകള്‍ എന്തുതന്നെയായിരുന്നാലും, സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ സങ്കുചിത രാഷ്ട്രീയത്തിന്‍െറ മേച്ചില്‍പ്പുറങ്ങളായി മാറുന്നു എന്ന സത്യം ഒരിക്കല്‍കൂടി വ്യക്തമാക്കുകയാണ്; ഒപ്പം, പ്രതിലോമപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ജനവിരുദ്ധ കേന്ദ്രങ്ങള്‍ ചലച്ചിത്രമടക്കമുള്ള കലാരൂപങ്ങളെ ദുരുപയോഗം ചെയ്യുന്നു എന്നും. |
ബിജു രമേശുമായുള്ള പിള്ളയുടെയും പി.സി ജോര്‍ജിന്റെയും സംഭാഷണത്തിന്റെ പൂര്‍ണ രൂപം Posted: 19 Jan 2015 11:45 AM PST പിള്ള^ബിജു രമേശ് സംഭാഷണത്തിന്‍െറ പൂര്‍ണ രൂപം ‘മാണി റൈസ് മില്ലുകാരുടേന്ന് രണ്ട് കോടി വാങ്ങിച്ചു ’ തിരുവനന്തപുരം: മന്ത്രി മാണിക്കെതിരെ കൂടുതല്‍ കോഴക്കഥകളുമായി കേരള കോണ്‍ഗ്രസ് -ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും ബാര്‍ ഉടമ ബിജു രമേശും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം. വിട്ടുകളയരുതെന്ന് ബിജുവിനെ ഉപദേശിക്കുന്ന പിള്ള, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കോഴക്കാര്യം അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നു. സംഭാഷണത്തിന്‍െറ പൂര്‍ണരൂപം: പിള്ള: ഹലോ ബിജു: ഹലോ.. സര്‍, ഞാന്‍ ബിജു രമേശ് ആണ് സര്‍ പിള്ള: ആര് ബിജു: ബിജു രമേശ് ആണ് പിള്ള: ആ.. ബിജു. ഇന്നലെ മുതല്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാ ബിജു: ആ.. സര്‍ പിള്ള: എന്‍െറ കാലൊന്ന്... വലത്തെ കാലിനൊരു ചെറിയ പ്രശ്നം. അത് തിരുമ്മിക്കൊണ്ടിരിക്കുകയായിരുന്നു. അത് കൊണ്ടിതെല്ലാം കാണാന്‍ പറ്റി. ബിജു: ഓകെ സര്‍, കുഴപ്പമില്ലല്ളോ ഇപ്പോള്‍ പിള്ള: ഇല്ല. ഒരു കുഴപ്പവുമില്ല. ഞാനിത് ഉമ്മന്‍ ചാണ്ടിയെ.. ഗണേശിനറിയാം.. ഞാനും അവനും കൂടെ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോയപ്പോ പച്ചക്ക് ഞാനീ കാര്യം പറഞ്ഞതാ ഉമ്മന്‍ ചാണ്ടീട്ത്ത്...ഇങ്ങനെ നടന്നിട്ടുണ്ട്. അയാള്‍ താടിക്ക് കൈയും വെച്ചിരിക്കുകയാ... ഞാന്‍ പറഞ്ഞു. ഇങ്ങനെ നടന്നിട്ടുണ്ട്. 15 കോടി രൂപയോളം അവര്‍ പിരിച്ചു. രണ്ട് ലക്ഷം രൂപ മൂന്ന് ലക്ഷം രൂപ വെച്ച് ഓരോ ബാറുകാര്‍ കൊടുത്തു. കൊട്ടാരക്കരയിലെ ബാറുകാര് എല്ലാം രണ്ട് ലക്ഷം രൂപ വെച്ച് കൊടുത്തത് എനിക്കറിയാം. ഒരു കോടി കൊടുത്തു, അത് ബാക്കി കൂടെ കൊടുക്കാഞ്ഞതോണ്ടാണ് ഇയാള് ഒബ്ജക്ട് ചെയ്യാത്തെന്നാണ് നാട്ടില്‍ മുഴുവന്‍ പറയുന്നത്. ബിജു: അതാണ് സത്യം പിള്ള: സത്യം അതാണ്. വിടണ്ട. നാളെ കോടതിയില് മൂവ് ചെയ്യ്. ബിജു: മറ്റേ സി.ബി.ഐ എന്‍ക്വയറിക്ക് പിള്ള: സി.ബി.ഐ എന്‍ക്വയറീന്ന് പറഞ്ഞ് തന്നെ കൊടുക്കണം. സ്റ്റേറ്റിലെ ഒരു മിനിസ്റ്റര്‍ക്ക്... ലാ മിനിസ്റ്ററാണ്. ലാ മിനിസ്റ്റര്‍ക്കെതിരായിട്ട് ഇവിടത്തെ പൊലീസ് അന്വേഷിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. അവര് പ്രിലിമിനറി.... അതൊരു വല്യ ഗുണം കിട്ടി. ഈ ക്യു.വീന്ന് പറഞ്ഞിട്ട് ഇതിനകത്തൊരു പ്രൊവിഷനുണ്ട്. ഈ ആക്ടില്. ക്വിക് വെരിഫിക്കേഷന്‍ന്ന് പറഞ്ഞ്. അതാണിപ്പോ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ബിജു: അത്... വന്നിട്ട് വലിയ... പ്രഹസനമാണ്.. ഒന്നുമില്ലാന്ന് പറയും, ക്ളോസ് ചെയ്യും. പിള്ള: അത് പ്രഹസനമാണ്. പ്രഹസനമാണെന്ന് തന്നെ പറഞ്ഞു വേണം... നമുക്കൊരു നല്ല പോയന്‍റ് കിട്ടി. കാരണം ക്യു.വി വരുമ്പോള്‍ തന്നെ ഇതൊരു പ്രഹസനമാക്കി ഇല്ലാതാക്കാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. അതിന് ഡീറ്റെയില്‍ഡ് എന്‍ക്വയറി വേണമെന്ന് പറഞ്ഞുകൊണ്ട് നാളെ ബിജുതന്നെ കൊടുക്കുന്നതാണ് നല്ലതെന്നാ എനിക്ക് തോന്നുന്നത്. തിരുവനന്തപുരത്ത് വിജിലന്‍സ് കോര്‍ട്ടില്‍... ഏതെങ്കിലും വക്കീലന്മാരോട് ചോദിച്ചാ മതി.. നമ്മളിതൊക്കെ നിര്‍ത്തീട്ട് എത്രയോ വര്‍ഷങ്ങളായി... ബിജു: ഞാന്‍ രാംകുമാര്‍... നാളെ വൈകീട്ടോ അല്ളെങ്കില്‍ മറ്റെന്നാളോ രാംകുമാര്‍ സാറുമായിട്ട് ഒന്നിരിക്കാമെന്ന് പറഞ്ഞിരുന്നു. നാളെ അവധിയാണല്ളോ.. അപ്പോ... രാംകുമാര്‍ സാര്‍ മിക്കവാറും മൂന്നാര്‍ പോയിട്ട് അവധിയായതുകൊണ്ട് വരുവോന്നറിയില്ല. പിള്ള: രാംകുമാറിനോട് ഞാന്‍ വേണേല്‍ വിളിച്ച് പറയാം. നമ്മുടെ സ്വന്തം ആളാ. ബിജു: ഒന്ന് കാണാന്നു വെച്ചു... പിള്ള: ഇത് മാത്രമല്ല. ഉമ്മന്‍ ചാണ്ടിയുടടത്ത് വേറെയും ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. റൈസ് മില്ലുകാരുടേന്ന് രണ്ട് കോടി വാങ്ങിച്ചു. ബിജു: സാറേ, ഈ ബേക്കറിക്കാരേന്ന് വാങ്ങിച്ചു. രണ്ട് കോടി രൂപ. പിള്ള: ആരുടേ ബിജു: ബേക്കറി അസോസിയേഷനുണ്ടല്ളോ... അവരെ ടാക്സ് കൂട്ടുമെന്നും പറഞ്ഞ് അവരേന്ന് രണ്ട് കോടി മേടിച്ചെന്നാണ് അവര് പറയുന്നത്. പിള്ള: സ്വര്‍ണക്കടക്കാരുടേന്ന് 19 കോടിയാണ് മലബാര്‍ ഗോള്‍ഡുകാര് വാങ്ങിച്ച് കൊടുത്തത്. 19 കോടി. ഇലക്ഷന്‍ കാലത്ത്. പിന്നെ... ഇവര് ഈ...നെല്ല് കുട്ടനാട്ടീന്നും പാലക്കാട്ട്ന്നും ശേഖരിച്ച് കുത്തി അരിയാക്കി സിവില്‍ സപൈ്ളസ് കോര്‍പറേഷന് കൊടുത്തല്ളോ... ബിജു: അതെ പിള്ള: അതിന്‍െറ ബില്ലു മാറിക്കൊടുക്കാന്‍... പേയ്മെന്‍റ് കൊടുക്കേല... അപ്പോ ഇവര്‍ക്ക് അനേകം കോടി രൂപ ഇതില്‍ പെട്ടുപോയി. പത്ത് നാല്‍പത് അമ്പത് കോടി രൂപാ വരും... അവസാനം അവര് തന്നെ കൊണ്ട് കൊടുത്ത്... 50 ലക്ഷം കൊടുത്തപ്പോ ഒക്കുകേലെന്ന് പറഞ്ഞു. ഒരു കോടീന്ന് പറ ഞ്ഞു. ഒക്കുകേലെന്ന് പറഞ്ഞു. പിന്നെ രണ്ട് കോടി രൂപ. അത് കൊടുക്കാന്‍ പോയവര് എന്നെ വന്ന് കൊട്ടാരക്കര വഴി കണ്ടേച്ചാ അങ്ങോട്ട് പോയത്. നമ്മടെ ഒരാള് കൂടെ അതിനകത്തുണ്ട്. അങ്ങനെ... ഇയാളെക്കൊണ്ടിത്രയും... കുഴപ്പം കാണിച്ചൊരാളില്ല. അതു കൊണ്ട് ശക്തമായിട്ട്... വെള്ളാപ്പള്ളി എന്തുവാ ഒരുമാതിരി കൊഴകൊഴാന്നൊക്കെ വര്‍ത്താനം പറഞ്ഞത്. ബിജു: വെള്ളാപ്പള്ളിക്ക് മാണി സാറുമായിട്ട് അടുപ്പമുണ്ട്. അങ്ങനെയോരു... ആ ഒരു ഇത് വെച്ചിട്ടാണ്... പിള്ള: ആണോ... എന്നാലും ഇന്നലെ അയാള്‍ പറഞ്ഞത് മോശമായിപ്പോയി. ഇന്നലെയേ.. ബിജു: അതെ. അല്ളെങ്കില്‍ പ്രതികരിക്കരുതായിരുന്നു. പിള്ള: അല്ളെങ്കില്‍ പ്രതികരിക്കരുതായിരുന്നു. ഞാനത് കേട്ടായിരുന്നു. എനിക്ക് വല്ലാണ്ട് വിഷമം തോന്നി. ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല. നമുക്കെന്ത് വേണോന്ന് വിചാരിച്ചു... ഞാന്‍ പിന്നെ ഒന്നും പറയാത്തത് എനിക്ക് സത്യമേ... ഞാന്‍ കള്ളം പറയില്ല. കള്ളം ചെയ്യില്ല. ബിജുവിനറിയാല്ളോ. ഒരു പൈസ പോലും പിരിക്കാത്തവനാണ് ഞാന്‍. ഒരാളോടും പൈസ ചോദിക്കുകയോ... ഇപ്പോള്‍ തന്നെ ഞാനൊരു സമ്മേളനം നടത്തി. എനിക്ക്, 10-12 ലക്ഷം രൂപ വീട്ടില്‍ നിന്നെടുത്ത് ഞാന്‍ ചെലവാക്കുകയായിരുന്നു. ഞാന്‍ ഒരു പൈസ ആരോടും ഇതുവരെ പിരിച്ചിട്ടില്ല. എനിക്ക് 22 വയസ്സില്‍ ഞാന്‍ ആക്ടീവ് രാഷ്ട്രീയത്തില്‍ വന്ന കാലം മുതല്‍ ഒരു പൈസ പിരിച്ചിട്ടില്ല. ഒരു കൈക്കൂലി വാങ്ങിച്ചിട്ടില്ല. പിന്നെ അച്യുതാന്ദന്‍ എന്നെ.... ബിജു: ഒരുപാട് സ്വന്തം സ്ഥലം വിറ്റാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. എനിക്കറിയാം. പിള്ള: ഒരുപാടെന്ന് പറഞ്ഞാല്‍ എന്‍െറ സ്ഥലത്തിന്‍െറ ഒരു 15 ശതമാനമേ ബാക്കിയുള്ളു. ബാക്കി 85 ശതമാനവും ഞാന്‍ വിറ്റു. അങ്ങനെ ചെയ്തവനാ, അങ്ങനെ രാഷ്ട്രീയം നടത്തുന്നവനാ. എനിക്ക് അതുകൊണ്ട് ആരുടെ മുന്നിലും പേടിക്കേണ്ട കാര്യമില്ല. പക്ഷേ എന്നെ അച്യുതാനന്ദന്‍ 200 ചാക്ക് കാണാതെ പോയെന്ന് പറഞ്ഞ് കേസെടുത്തു. 200 ചാക്ക്. ഒരു കോണ്‍ട്രാക്ടര്‍ക്ക് കൊടുത്ത കോണ്‍ട്രാക്ടില്‍ 200 ചാക്ക് തിരികെ കിട്ടിയില്ളെന്ന്. അതിന് അയാളുടെ കൈയില്‍നിന്ന് ഒരു ചാക്കിന് രണ്ട് രൂപ വെച്ച് അവര്‍ ഈടാക്കണം അതായിരുന്നു എഗ്രിമെന്‍റ് വ്യവസ്ഥ. അത് ഈടാക്കുകയും ചെയ്തിട്ടുണ്ട്. ചാക്ക് പോയതിന് മന്ത്രിക്കെന്താ കാര്യം. ബിജു: ഒരു കാര്യവുമില്ല. വെറുതെ നമ്മളെ പേര് കളയിക്കാന്‍ വേണ്ടി. പിള്ള: അതെ. എന്തായാലും.. അയാള് ചെയ്തത്. അതിന് ദൈവം അയാള്‍ക്ക് ഒരു ശിക്ഷ എവിടെയോ വെച്ചിട്ടുണ്ട്. ഇവന് കൊടുക്കുന്നത് പോലെ ശിക്ഷ. അതു കൊണ്ടത്.. വിട്ടുകളയരുത്. ഏതായാലും ഇറങ്ങിത്തിരിച്ച സ്ഥിതിക്ക്. ശരി. തീര്‍ച്ചയായിട്ടും. അതേയ്. ഇറങ്ങിത്തിരിച്ച സ്ഥിതിക്കേയ്... ബിജു: ഇല്ല, വിടില്ല. പിള്ള: വിട്ടുകളയരുത് ബിജു: വിടില്ല സര്‍. പിള്ള: അത് ഇന്‍റഗ്രിറ്റിയുടെ പ്രശ്നമാണ്. കുഴപ്പമില്ല കേട്ടോ. ബിജു: ഓകെ, സാറിന്‍െറ എല്ലാ സഹകര... അനുഗ്രഹവും വേണം സപ്പോര്‍ട്ടും വെണം. പിള്ള: അതുണ്ട്. അതായത്, പിന്നെ നിങ്ങടെ അച്ഛന്‍ എന്‍െറ വലിയ അടുത്ത ആളായിരുന്നു. പിരിവിനൊന്നും പോയിട്ടില്ല, എന്നാലും എനിക്ക് വളരെ ഇഷ്ടമുള്ള ഒരാളായിരുന്നു. ചെറിയ തോതിലൊക്കെ ഞങ്ങള്‍ സഹായിച്ചിട്ടുണ്ട്. ബിജു: ഞങ്ങള്‍ പണ്ട് ട്യൂഷനൊക്കെ ഒരുമിച്ചായിരുന്നു... ഞാനും ഗണേശുമൊക്കെ. പിള്ള: ഗണേശും പറഞ്ഞ്, അവന്‍െറ കൂടെ പഠിച്ചതാണെന്ന്. അന്നേരമാ ഞാനിത് പറഞ്ഞത്. നിങ്ങടെ അച്ഛന്‍െറ ... ഞാനീ മന്ത്രിയൊക്കെ ആയിട്ടിരുന്ന കാലത്ത് എന്നോട് വന്ന് പറഞ്ഞ കാര്യങ്ങളൊക്കെ ഞാന്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. അതൊന്നും ഒരു ചായ പോലും കുടിച്ചിട്ടുമില്ല. ചോദിച്ചിട്ടുമില്ല. ഒരിക്കല്‍ പോലും. പിന്നെ, കരുണാകരന്‍ ആ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നല്ളോ.. ആദ്യം ഈ...പ്രതിപക്ഷ നേതാവായിട്ടിരിക്കുന്ന കാലത്ത് പുറത്തു നിന്നപ്പോ... നിങ്ങടെ വീട്ടിലാണല്ളോ താമസിച്ചത്. ബിജു: അതെ, ആ രാജന്‍ കേസ് കഴിഞ്ഞിട്ട്. പിള്ള: അതെ.അതെ, രാജന്‍ കേസ് കഴിഞ്ഞിട്ട്. അന്ന് ഞാനൊക്കെ അവിടെ വരുമ്പോ അച്ഛനെ കാണുമായിരുന്നു എപ്പഴും. വര്‍ഷങ്ങള്‍ക്ക് മുമ്പല്ളേ... ബിജു: അതെ പിള്ള: ഏതായാലും നേരെ പോ.. ഞാനൊന്ന് മറ്റേ ആളെ വിളിച്ച് പറയാം. ബിജു: ഓകെ, ഓകെ.. താങ്ക്യൂ. പിള്ള: ശരി നമ്മക്ക് ഒന്ന് കാണണം -പി.സി.ജോര്‍ജ് തിരുവനന്തപുരം: മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനോട് നേരിട്ട് കാണണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പി.സി. ജോര്‍ജും ബിജുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചുവടെ. ബിജു: ഹലോ.. ജോര്‍ജ്: യെസ് ബിജു: ചേട്ടാ...ബിജുവാണ്. ബിജു രമേശ് ആണ് ജോര്‍ജ്: അതേയ്... നമ്മക്ക് ഒന്ന് കാണണം...മം.. ബിജു: എപ്പോഴാ ജോര്‍ജ്: ഞാന്‍ തിരുവനന്തപുരത്തൂന്ന് ഈരാറ്റുപേട്ട എത്തിയല്ളോ ബിജു: ചേട്ടന്‍ പറ, എവിടെ വെച്ചാ ജോര്‍ജ്: ഞാന്‍ ഒരു നാലാം തീയതി, അഞ്ചാം തീയതി വന്നാ മതിയോ. അഞ്ചാം തീയതി വന്നാലോ ബിജു: അഞ്ചാം തീയതി ഞാന്‍ എറണാകുളത്തായിരിക്കും ചേട്ടാ ജോര്‍ജ്: ഓാാ...ഹോ ബിജു: എന്‍െറ ഫാദര്‍ ഇന്‍ ലോയുടെ ആണ്ടാണ് ജോര്‍ജ്: ഇന്ന് ഞാന്‍ ചര്‍ച്ച നടത്തിയപ്പോ പല മാന്യന്മാരും പല പോക്രിത്തരവും പറഞ്ഞു. അത് നമ്മുടെ പ്രേംശങ്കറിന്‍െറ കാര്യമൊക്കെ... ഞാന്‍ പറഞ്ഞു അതൊന്നും എന്നോട് പറയേണ്ട . പ്രേംശങ്കറാണ് പോക്രിത്തരം കാണിച്ചതെന്ന് എനിക്കറിയാമെന്ന് ഞാന്‍ പച്ചക്ക് അടിച്ചിട്ടുണ്ട്. അതോടെ തീര്‍ന്നു.. ബിജു: അതെ ജോര്‍ജ്: പുറത്ത് പറയണ്ടാ... ബിജു: ഇല്ലില്ല ജോര്‍ജ്: സംഗതി അതൊക്കെയാണ്... അതൊന്നും വേണ്ട... പ്രേംശങ്കറിന്‍െറ മിടുക്കൊന്നും എന്നോട് പറയണ്ടാന്ന് ഞാന്‍ പറഞ്ഞ് പിന്നേയ് മാണി സാറിനെ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ ചിലപ്പോ വല്ലതുമൊക്കെ പറഞ്ഞെന്നിരിക്കും. അതിലൊന്നും വലിയ കാര്യമില്ല. ബിജു: അതെനിക്കറിയാം... പക്ഷേ ജോര്‍ജ്: അത് പറഞ്ഞില്ളെങ്കില്‍ പിന്നെ ഞാനെന്ത് കേരളാ കോണ്‍ഗ്രസുകാരനാ ബിജു: ഞാന്‍ പറഞ്ഞതൊക്കെ സത്യമല്ളെന്ന് ചേട്ടന് ബോധ്യമില്ലല്ളോ... സത്യമാണ് പറഞ്ഞതെന്നൊക്കെ എല്ലാം വ്യക്തമായി ചേട്ടന് അറിയാന്നും എനിക്കറിയാം. ജോര്‍ജ്: (ചിരിക്കുന്നു) ബിജു: അതൊക്കെ ഉണ്ണി വന്ന് ചേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണി പറയുകേം ചെയ്തു ജോര്‍ജ്: പിന്നെ സംസാരിക്കാം.. തീര്‍ച്ചയായിട്ടും കേട്ടോ കാണാം. ബിജു: ഓകെ. ജോര്‍ജ്: ഓകെ... ഓകെ |
പാലക്കാടും കോഴിക്കോടും പോരാട്ടത്തില്‍; കണ്ണൂര്‍ മൂന്നാമത് Posted: 19 Jan 2015 11:17 AM PST കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം അഞ്ചാം ദിവസം പിന്നിട്ടപ്പോള്‍ പാലക്കാട് ജില്ല മുന്നില്‍. 772 പോയിന്‍റാണ് ഇതുവരെ പാലക്കാടിന് ലഭിച്ചത്. ആതിഥേയരായ കോഴിക്കോട് 761പോയിന്‍റുമായി രണ്ടാംസ്ഥാനത്തുണ്ട്. മൂന്നും നാലും സ്ഥാനങ്ങളില്‍ കണ്ണൂര്‍, തൃശൂര്‍ ജില്ലകളാണുള്ളത്. ഇവര്‍ യഥാക്രമം 751, 746 പോയിന്‍റുകളുമായി മുന്നേറുകയാണ്. പോയന്‍റ് നില - പാലക്കാട്^ 772
- കോഴിക്കോട്^ 761
- കണ്ണൂര്‍^ 751
- തൃശൂര്‍^ 746
- മലപ്പുറം^ 729
- എറണാകുളം^ 724
- കോട്ടയം^ 722
- ആലപ്പുഴ^ 715
- കൊല്ലം^ 701
- തിരുവനന്തപുരം^ 694
- വയനാട്^ 692
- പത്തനംതിട്ട^ 634
- ഇടുക്കി^ 610
|
പാര്‍ട്ടി സമ്മേളനങ്ങളില്‍ സര്‍വത്ര വിഭാഗീയത; സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും വി.എസ് Posted: 19 Jan 2015 11:12 AM PST Subtitle: സി.പി.എം കേന്ദ്ര കമ്മിറ്റി ഹൈദരാബാദില്‍ തുടങ്ങി ഹൈദരാബാദ്: കേരളത്തില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ സംസ്ഥാന നേതൃത്വം വിഭാഗീയമായാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍. ഹൈദരാബാദില്‍ തിങ്കളാഴ്ച തുടങ്ങിയ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പതിവുപോലെ വി.എസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വി.എസ് പക്ഷം ഏറക്കുറെ ഇല്ലാതാവുകയും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഒൗദ്യോഗിക പക്ഷം പിടിമുറുക്കുകയും ചെയ്യുന്നതാണ് സംസ്ഥാന ഘടകത്തിലെ സാഹചര്യം. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടുപോയ വി.എസ് കേന്ദ്ര കമ്മിറ്റിയില്‍ രാഷ്ട്രീയ അടവുനയ അവലോകന രേഖ സംബന്ധിച്ച ചര്‍ച്ച അവസരമാക്കി സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തുവരുകയായിരുന്നു. കേരള ഘടകത്തിന്‍െറ വീഴ്ചകള്‍ അടവുനയ അവലോകന രേഖയില്‍ പ്രത്യേകം ഉള്‍പ്പെടുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു. വിഭാഗീയമായാണ് സംസ്ഥാന നേതൃത്വം പ്രവര്‍ത്തിക്കുന്നത്. ജില്ലാ സമ്മേളനങ്ങളില്‍ പോലും അതാണ് അവസ്ഥ. കേരളത്തില്‍ നേതൃത്വത്തിന് സംഭവിച്ച തെറ്റുകള്‍ പലപ്പോഴായി കേന്ദ്ര നേതൃത്വത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയതാണ്. എന്നാല്‍, നടപടിയെടുക്കാതെ മൗനം പാലിച്ച് മാറിനില്‍ക്കുകയാണ് കേന്ദ്ര നേതൃത്വം ചെയ്തത്. ഒരു പക്ഷത്തിന് മാത്രം അനുകൂലമാകുന്ന തരത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുത്ത് മുന്നോട്ടുപോവുകയാണ്. അത് തിരുത്താന്‍ നടപടി വേണം. കഴിഞ്ഞ 25 വര്‍ഷത്തെ അടവുനയ അവലോകന രേഖയെക്കുറിച്ച് സീതാറാം യെച്ചൂരിയുടെ അഭിപ്രായത്തോട് ചേര്‍ന്നുനിന്നുള്ള നിലപാടാണ് വി.എസ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോള്‍ അടവുനയത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. അടവുനയം നടപ്പാക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ പോലും അടവുനയം ശരിയായ രീതിയില്‍ നടപ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയ വി.എസ് ഒരേ സമയം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കി. ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം സ്വീകരിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമാകാമെന്ന അടവുനയം പാളിയെന്നും ഇത് പാര്‍ട്ടിയെ ഇന്നത്തെ ദുരവസ്ഥയില്‍ എത്തിച്ചുവെന്നുമായിരുന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയാറാക്കി പി.ബി അംഗീകരിച്ച ആദ്യത്തെ അവലോകന രേഖ. എന്നാല്‍ അടവുനയമല്ല, കഴിഞ്ഞ 15 വര്‍ഷമായി അത് നടപ്പാക്കിയിടത്താണ് പാളിയതെന്ന ബദല്‍ വിലയിരുത്തല്‍ സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയില്‍ മുന്നോട്ടുവെച്ചു. യെച്ചൂരിയുടെ വാദത്തിന് കേന്ദ്ര കമ്മിറ്റിയില്‍ പിന്തുണ ലഭിച്ചതോടെ കേന്ദ്ര കമ്മിറ്റി തിരിച്ചയച്ച രേഖ യെച്ചൂരിയുടെ വാദങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതുക്കി പ്രകാശ് കാരാട്ട് വീണ്ടും കേന്ദ്ര കമ്മിറ്റിയില്‍ വെച്ചു. ഇതോടൊപ്പം പി.ബി തയാറാക്കിയ പുതിയ രാഷ്ട്രീയ പ്രമേയവും കേന്ദ്ര കമ്മിറ്റി മുമ്പാകെ വരും. കേന്ദ്ര കമ്മിറ്റി അംഗീകരിക്കുന്ന രാഷ്ട്രീയ അടവുനയ അവലേകന രേഖയും രാഷ്ട്രീയ പ്രമേയവുമാണ് വിശാഖപട്ടണത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുക. രാഷ്ട്രീയ പ്രമേയവും അടവുനയ അവലോകന രേഖയും സമാന സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി വെവ്വേറെ രേഖകള്‍ ആവശ്യമുണ്ടോയെന്ന ചര്‍ച്ച നേതാക്കള്‍ക്കിടയിലുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ തീരുമാനമുണ്ടാകും. ഭൂമി ഏറ്റെടുക്കല്‍ നിയമം പരിഷ്കരിച്ച് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കര്‍ഷക വിരുദ്ധവും കോര്‍പറേറ്റുകളുടെ താല്‍പര്യമനുസരിച്ചുള്ളതുമാണെന്ന് കേന്ദ്ര കമ്മിറ്റി പാസാക്കിയ പ്രമേയം കുറ്റപ്പെടുത്തി. |
കിരണ്‍ ബേദി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി Posted: 19 Jan 2015 11:08 AM PST ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കിരണ്‍ ബേദിയെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗമാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന നേതാക്കളുടെ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ നിന്നാകും ബേദി മത്സരിക്കുക. കഴിഞ്ഞ വ്യാഴാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്ന കിരണ്‍ ബേദി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. അരവിന്ദ് കെജ്രിവാളിനെ എതിരിടാന്‍ പറ്റിയ നേതാവായാണ് ബേദിയെ ബി.ജെ.പി ഉയര്‍ത്തികാണിക്കുന്നത്. അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ഇരുവരും മുന്‍ നിരയിലുണ്ടായിരുന്നു. |
നടന്‍ ഗ്രെഗ് പ്ളിറ്റ് ഷൂട്ടിങ്ങിനിടെ ട്രെയിനിടിച്ച് മരിച്ചു Posted: 19 Jan 2015 10:45 AM PST കാലിഫോര്‍ണിയ: ഹോളിവുഡ് നടന്‍ ചിത്രീകരണത്തിനിടയില്‍ ട്രെയിനിടിച്ച് മരിച്ചു. ഫിറ്റ്നസ് ഗുരു എന്നറിയപ്പെടുന്ന ഗ്രെഗ് പ്ളിറ്റ് (37) ആണ് മരിച്ചത്. റെയില്‍ പാളത്തില്‍ ചിത്രീകരണം നടത്തുന്നതിനിടെ ലോസ് ആഞ്ചലസിലാണ് സംഭവം. പ്രമുഖ മോഡലും ഫിറ്റ്നസ് ട്രെയ്നറുമാണ്. കാലിഫോര്‍ണിയയിലെ ബുര്‍ബാങ്ങില്‍ പാളത്തില്‍നിന്ന് കാമറയെ അഭിമുഖീകരിക്കുമ്പോഴായിരുന്നു മെട്രോ ലിങ്ക് ട്രെയിനിടിച്ചത്. ട്രെയിന്‍ വരുന്ന പാളത്തില്‍തന്നെ ചിത്രീകരണം നടത്തിയതില്‍ ദുരൂഹതയുള്ളതായി പൊലീസ് പറയുന്നു. ട്രെയിന്‍ വരുന്നതിന്‍െറ ശബ്ദം കേട്ടിട്ടും ഗ്രെഗ് പ്ളിറ്റ് മാറാതിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മരണസമയത്തും കൈയില്‍ വിഡിയോ കാമറ ഉണ്ടായിരുന്നു. ദ ഗുഡ് ഷെപ്പേര്‍ഡ്്, ടെര്‍മിനേറ്റര്‍ 4 പോലുള്ള പ്രമുഖ ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 200ലേറെ ഫിറ്റ്നസ് മാഗസിനുകളുടെ കവര്‍ ചിത്രമായിട്ടുണ്ട്. റിയാലിറ്റി ഷോ താരം എന്ന നിലയിലും ശ്രദ്ധേയനാണ്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം യു.എസ് സൈന്യത്തില്‍ അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്രെഗ് പ്ളിറ്റിന്‍െറ അപ്രതീക്ഷിത വിടവാങ്ങലില്‍ ഹോളിവുഡ് തേങ്ങി. കാലിഫോര്‍ണിയയില്‍ നൂറുകണക്കിനാളുകള്‍ നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. |
ആഗോള സമ്പത്തിന്‍െറ പകുതിയും ജനസംഖ്യയിലെ ഒരു ശതമാനത്തിന് Posted: 19 Jan 2015 10:44 AM PST Subtitle: നാലുവര്‍ഷത്തിനിടെ അതിസമ്പന്നരായ 80 പേരുടെ സമ്പത്തില്‍ 60000 കോടി ഡോളര്‍ വര്‍ധന കൈവന്നപ്പോള്‍ താഴെക്കിടയിലുള്ള 50 ശതമാനത്തിന്‍െറ ആസ്തിയില്‍ 75,000 കോടി ഡോളര്‍ കുറവ് രേഖപ്പെടുത്തി ലണ്ടന്‍: ലോക ജനസംഖ്യയിലെ ഒരു ശതമാനത്തിന് അവശേഷിച്ച 99 ശതമാനത്തിന്‍െറയത്ര ആസ്തിയുണ്ടെന്ന് കണക്കുകള്‍. അതിസമ്പന്നരായ ഒരു ശതമാനം 2009ല്‍ മൊത്തം സമ്പത്തിന്‍െറ 44 ശതമാനമാണ് കൈവശപ്പെടുത്തിയിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 48 ശതമാനമായതായും 2016ല്‍ പകുതിക്കു മേലെയാകുമെന്നും പ്രമുഖ സന്നദ്ധ സംഘടന ഒക്സ്ഫാം തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡാവോസില്‍ ആരംഭിക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായാണ് സമ്പന്നരും ദരിദ്രരും തമ്മിലെ അന്തരം അതിവേഗം വളരുന്നതിന്‍െറ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ശതകോടീശ്വരന്മാരായ ആദ്യ 80 പേരുടെ ആസ്തി 1900 ബില്യണ്‍ (ഒരു ബില്യണ്‍ 100 കോടി) ഡോളറാണ്. ഇതാകട്ടെ, ജനസംഖ്യയില്‍ താഴെക്കിടയിലുള്ള പകുതിയുടെ (350 കോടി പേര്‍) ആസ്തിക്കു തുല്യം. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ അതിസമ്പന്നരായ 80 പേരുടെ സമ്പത്തില്‍ 60,000 കോടി ഡോളര്‍ വര്‍ധന കൈവന്നപ്പോള്‍ താഴെക്കിടയിലുള്ള 50 ശതമാനത്തിന്‍െറ ആസ്തിയില്‍ 75000 കോടി ഡോളറിന്‍െറ കുറവാണ് രേഖപ്പെടുത്തിയത്. 2002 മുതല്‍ 2010 വരെ ദരിദ്രര്‍ക്കും സാമ്പത്തിക വളര്‍ച്ചയുണ്ടായിരുന്നതാണ് ഇതിനുശേഷമുള്ള കാലയളവില്‍ വന്‍തോതില്‍ ഇടിവു വന്നത്. സമ്പന്നന്‍ ആസ്തി കുത്തനെ ഉയര്‍ത്തുമ്പോള്‍ മറുവശത്ത്, ഉള്ളതുപോലും നിലനിര്‍ത്താനാവാതെ പാവപ്പെട്ടവര്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നെന്ന് വ്യക്തം. ലോകത്ത് നൂറുകോടിയിലേറെ ജനങ്ങള്‍ക്ക് പ്രതിദിനം 1.25 ഡോളര്‍ (77 രൂപ) പോലും വരുമാനമില്ളെന്നും റിപ്പോര്‍ട്ട് പറയുന്നു. മൊത്തം സമ്പത്തിന്‍െറ പകുതിയും കൈവശമുള്ളത് ഒരു ശതമാനത്തിനാണെങ്കിലും അവര്‍ക്കിടയിലുമുണ്ട് കടുത്ത അന്തരം. ആദ്യ 20 ശതമാനത്തിന്‍െറ ഉടമസ്ഥതയിലാണ് ഇവയിലേറെയും. അവശേഷിച്ച 5.5 ശതമാനം മാത്രമാണ് ഇവരിലെ 80 ശതമാനത്തിനുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ ക്രെഡിറ്റ് സ്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലും സമാനമായ കണ്ടത്തെലുണ്ടായിരുന്നു. 2000ല്‍ ലോകത്ത് 117,000 ബില്യണ്‍ ഡോളര്‍ ആയിരുന്നു ലഭ്യമായ സമ്പത്തെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് ഇരട്ടിയിലേറെ വര്‍ധിച്ച് 263,000 ബില്യണ്‍ ഡോളര്‍ ആയതായും റിപ്പോര്‍ട്ട് പറയുന്നു. ഇന്‍ഷുറന്‍സ്, സാമ്പത്തിക മാനേജ്മെന്‍റ്, ആരോഗ്യ മേഖലകളിലുള്ളവരാണ് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍, ആരോഗ്യ സുരക്ഷ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 47 ശതമാനമാണ് വളര്‍ച്ച. |
ഡോണെറ്റ്സ്ക് വിമാനത്താവളം വിമതര്‍ പിടിച്ചു Posted: 19 Jan 2015 10:38 AM PST കിയവ്: കിഴക്കന്‍ യുക്രെയ്ന്‍ പ്രവിശ്യയായ ഡോണെറ്റ്സ്കിലെ വിമാനത്താവളം റഷ്യന്‍ അനുകൂല വിമതര്‍ പിടിച്ചു. ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് യുക്രെയ്ന്‍ ഒൗദ്യോഗിക സേനയെ തുരത്തിയതെന്ന് വിമത നേതാവ് അലക്സാണ്ടര്‍ സഖര്‍ചെങ്കോ അവകാശപ്പെട്ടു. വിമാനത്താവളത്തില്‍നിന്ന് ഏറെ അകലെ തന്ത്രപ്രധാന പാലത്തിനപ്പുറത്തേക്ക് സേനയെ തുരത്തിയോടിച്ചതായാണ് അവകാശ വാദം. 200ഓളം സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധി കവചിത വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മൂന്നു സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും 66 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, വിമാനത്താവളത്തില്‍നിന്ന് വിമതരെ തുരത്തിയതായി യുക്രെയ്ന്‍ സേന പറഞ്ഞു. മൂന്നു വിമത സൈനികരെ കൊലപ്പെടുത്തിയിട്ടുണ്ട്. 33 പേര്‍ക്ക് പരിക്കേല്‍ക്കുകയു ചെയ്തു. ഇരുവിഭാഗവും അവകാശവാദങ്ങളുമായി സജീവമായതിനിടെയും വിമാനത്താവള പരിസരത്ത് ഇപ്പോഴും ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ പോരാട്ടത്തിന്‍െറ വേദിയായതിനാല്‍ വിമാനത്താവളവും നാശാവസ്ഥയിലാണ്. വിമതര്‍ക്ക് റഷ്യ ആയുധമത്തെിക്കുന്നതാണ് പ്രശ്നം ഗുരുതരമായി തുടരാനിടയാക്കുന്നതെന്ന് യുക്രെയ്നും യൂറോപ്പും ആരോപിക്കുന്നു. വിമത മേഖലകളില്‍ 8,500 റഷ്യന്‍ സൈനികര്‍ യുദ്ധമുഖത്തുണ്ടെന്നും യുക്രെയ്ന്‍ പറയുന്നു. എന്നാല്‍, യുദ്ധവാഹനങ്ങളും ആയുധങ്ങളും പിന്‍വലിച്ച് വെടിനിര്‍ത്തല്‍ നടപ്പാക്കാമെന്ന നിര്‍ദേശം തള്ളിയതാണ് പ്രശ്നം വഷളാക്കിയതെന്ന് റഷ്യ പ്രതികരിച്ചു. വിമാനത്താവളത്തിനു പരിസരത്ത് താമസിക്കുന്ന സിവിലിയന്മാരും ആക്രമണത്തിനിരയായിട്ടുണ്ട്. |
മിസ് ലബനാനെ ചൊല്ലി സെല്‍ഫി വിവാദം Posted: 19 Jan 2015 10:35 AM PST ബൈറൂത്ത്: ലോക സൗന്ദര്യ മത്സരത്തിനിടെ ഇസ്രായേല്‍ സുന്ദരിക്കൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ലബനാന്‍ സുന്ദരി പുലിവാലുപിടിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നത് മറന്നാണ് ലബനാന്‍ സുന്ദരി സാലി ഗ്രെയ്ഗ് ഇസ്രായേല്‍ സുന്ദരി ഡോറോണ്‍ മറ്റാലണിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത്. എന്നാല്‍, അവരെ വിളിച്ചുവരുത്തിയതല്ളെന്നും അവസാന നിമിഷം ഫോട്ടോയിലേക്ക് ‘ചാടിവന്നതാണെ’ന്നും ചിത്രം അവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും സാലി വിശദീകരിച്ചു. രാഷ്ട്രീയ വിവാദങ്ങളെ ഇതുപോലുള്ള വേദികളിലേക്ക് ആനയിച്ചത് ശരിയായില്ളെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ സുന്ദരിയുടെ മറുപടി. |
ഹിസ്ബുല്ല പ്രമുഖര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു Posted: 19 Jan 2015 10:27 AM PST Subtitle: കൊല്ലപ്പെട്ടവരില്‍ ഇമാദ് മുഗ്നിയയുടെ മകനും കമാന്‍ഡറും ബൈറൂത്: മുന്‍ സൈനിക നേതാവ് ഇമാദ് മുഗ്നിയയുടെ മകനും മുതിര്‍ന്ന കമാന്‍ഡറും ഉള്‍പ്പെടെ ആറു ഹിസ്ബുല്ല പോരാളികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ അധിനിവിഷ്ട ജൂലാന്‍ കുന്നുകള്‍ക്കു സമീപം സിറിയന്‍ അതിര്‍ത്തിപ്രദേശമായ ഖുനൈതറയിലാണ് സംഭവം. ഇമാദ് മുഗ്നിയയുടെ മകന്‍ ജിഹാദ് മുഗ്നിയയും കമാന്‍ഡര്‍ അബൂ ഈസയെന്നറിയപ്പെടുന്ന മുഹമ്മദ് ഈസയും സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെ രണ്ടു മിസൈലുകള്‍ പതിക്കുകയായിരുന്നു. നിരവധി ഇറാന്‍ സൈനികരും സംഭവത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റവലൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജനറല്‍ മുഹമ്മദ് അല്‍ഹദ്ദാദി മരിച്ചതായി ഇറാന്‍ അറിയിച്ചു. ഖുനൈതറയിലെ അമല്‍ ഫാംസില്‍ നിരീക്ഷണം നടത്താനായി പുറപ്പെട്ടവര്‍ക്കു നേരെ ഞായറാഴ്ച ഉച്ചക്കു ശേഷമാണ് ഹെലികോപ്ടര്‍ ആക്രമണമുണ്ടായത്. ജൂലാന്‍ കുന്നുകളില്‍നിന്ന് ഏഴു കിലോമീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്ന സ്ഥലം. കലുഷിതമായി തുടരുന്ന സിറിയയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ രാജ്യത്തിന്‍െറ ക്ഷമ പരീക്ഷിക്കുകയാണെന്നും തിരിച്ചടിക്ക് അവകാശമുണ്ടെന്നും ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്‍െറ പിന്നാലെയുണ്ടായ ആക്രമണം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് സൂചനയുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിനെതിരെ ശക്തമായി നിലകൊണ്ടിരുന്ന ഇമാദ് മുഗ്നിയയെ 2008ലാണ് ഇസ്രായേല്‍ കാര്‍ബോംബ് ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് അന്ന് 16 വയസ്സ് മാത്രമുള്ള ജിഹാദ് മുഗ്നിയ ആദ്യമായി രംഗത്തത്തെുന്നത്. ഹിസ്ബുല്ല നേതൃത്വത്തില്‍ പരിഗണിക്കപ്പെട്ടിരുന്ന മകനെക്കൂടി കുരുതിനടത്തിയത് നസ്റുല്ലയെ ചൊടിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് ഇസ്രായേല്‍ ബോംബുകള്‍ വര്‍ഷിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിസ്ബുല്ലയുടെ സിറിയയിലെ തലവനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഈസ. ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.എസ് ഉള്‍പ്പെടെ വിമത സംഘടനകള്‍ പിടിമുറുക്കിയ സിറിയയില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന് കരുത്തു പകരുന്ന ദൗത്യമാണ് ഹിസ്ബുല്ല ചെയ്യുന്നത്. ഇതിന്‍െറ ഭാഗമായി പുറപ്പെട്ട സംഘമാണ് ആക്രമിക്കപ്പെട്ടത്. സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഏഴാം തവണയാണ് പ്രകോപനമില്ലാതെ ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. കൊല്ലപ്പെട്ടവരെ ദക്ഷിണ ലബനാനിലത്തെിച്ച് മറവുചെയ്യും. കഴിഞ്ഞ സെപ്റ്റംബറില്‍ ഹിസ്ബുല്ല നേതാവിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. വിദൂര നിയന്ത്രിത ചാര ഉപകരണം നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനം നടത്തുകയായിരുന്നു. |
ആസ്ട്രേലിയന്‍ ഓപണ്‍: മുന്‍നിര താരങ്ങള്‍ക്ക് വിജയത്തുടക്കം Posted: 19 Jan 2015 09:58 AM PST മെല്‍ബണ്‍: മുന്‍നിര താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും ആന്‍ഡി മറെയും മരിയ ഷറപോവയും ആസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ ജയത്തോടെ തുടങ്ങി. വനിതകളില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ സെര്‍ബിയയുടെ അന ഇവാനോവിച് പുറത്തായി. പുരുഷ സിംഗ്ള്‍സില്‍ ഇന്ത്യയുടെ യുകി ഭാംബ്രിയോട് ഇംഗ്ളണ്ട് താരം ആന്‍ഡി മറെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ട് മണിക്കൂറും 13 മിനിറ്റും നീണ്ട പോരാട്ടത്തില്‍ ടൈബ്രേക്കറിലാണ് മറെ രണ്ടാം റൗണ്ടിലേക്ക് കടന്നുകൂടിയത്. സ്കോര്‍: 6-3, 6-4, 7-6. യോഗ്യതാറൗണ്ട് ജയിച്ചുവന്ന ഭാംബ്രി മൂന്നാം സെറ്റില്‍ ഒരുഘട്ടത്തില്‍ ഇന്ത്യന്‍ താരം 4-1ന് മുന്നിലായിരുന്നു. ടൈബ്രേക്കറിലേക്ക് മൂന്നാം സെറ്റ് നീണ്ടെങ്കിലും ഭാംബ്രി ഇരട്ടപ്പിഴവ് വരുത്തിയതിനാല്‍ സെറ്റും മത്സരവും മറെ സ്വന്തമാക്കി. മിഖായേല്‍ യൂഷ്നിയെ നേരിട്ടുള്ള സെറ്റിലാണ് സ്പാനിഷ് താരമായ നദാല്‍ ഒന്നാം റൗണ്ടില്‍ തോല്‍പിച്ചത്. സ്കോര്‍: 6-3, 6-2, 6-2. തായ്വാന്‍െറ ലു യെന്‍ സുനിനെയാണ് സ്വിസ് താരമായ ഫെഡറര്‍ മറികടന്നത്. സ്കോര്‍: 6-4, 6-2, 7-5. |
കര്‍ണാടകയെ പരാജയപ്പെടുത്തി കേരളം അന്തിമ റൗണ്ടില്‍ Posted: 19 Jan 2015 07:19 AM PST മഞ്ചേരി: ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കര്‍ണാടകയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫിയുടെ അന്തിമ റൗണ്ട് പോരാട്ടത്തിന് യോഗ്യത നേടി. തിങ്കളാഴ്ച വൈകീട്ട് പയ്യനാട്ട് നടന്ന കളിയുടെ എട്ടാം മിനിറ്റിലും 28ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയും ഉസ്മാന്‍ ആഷിക്ക് ഇരട്ടഗോള്‍ നേടിയപ്പോള്‍ ജോബി ജസ്റ്റിന്‍ (70), യു. ജിംഷാദ് ബബ്ലു (74) എന്നിവരും സ്കോര്‍ ചെയ്തു. 65ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് ക്യാപ്റ്റന്‍ സേവിയര്‍ വിജയകുമാര്‍ പുറത്തായതോടെ അവസാന അരമണിക്കൂറോളം കര്‍ണാടകക്ക് പത്തുപേരുമായി കളിക്കേണ്ടി വന്നു. ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ഗ്രൂപ്പ് ബി ടീമുകളായ സര്‍വീസസും തമിഴ്നാടും ചൊവ്വാഴ്ച ഏറ്റുമുട്ടും. വി.പി. സുഹൈറിന്‍െറ മുന്നേറ്റത്തിലൂടെയാണ് എട്ടാം മിനിറ്റില്‍ ആതിഥേയര്‍ അക്കൗണ്ട് തുറന്നത്. വലതുവിങ്ങിലൂടെ മുന്നോട്ടാഞ്ഞത്തെിയ സുഹൈറിനെ തടുക്കാനായി ഗോളി കയറി വന്നു. പ്രതിരോധക്കാരെയും വെട്ടിച്ച് സുഹൈര്‍ പന്ത് നല്‍കിയെങ്കിലും തലവെക്കാന്‍ ജോബി ജസ്റ്റിന്‍െറ വിഫലശ്രമം. സന്ദര്‍ഭോചിതമായി ഇടപെട്ട് ഉസ്മാന്‍ ആഷിക്കിന്‍െറ അതിവേഗ ഷോട്ട് വലയില്‍ (1-0). തുടര്‍ന്ന് ബോക്സിനകത്ത് വെച്ച് ജോബിയെ മണിവണ്ണന്‍ തള്ളിയിട്ടപ്പോള്‍ ഒന്നും ആലോചിക്കാതെ റഫറി പെനാല്‍റ്റി വിധിച്ചു. 28ാം മിനിറ്റില്‍ ആഷിക് എടുത്ത കിക്കിലൂടെ കേരളം ലീഡ് വര്‍ധിപ്പിച്ചു (2-0). രണ്ടാം പകുതിയിലും കേരളം മേധാവിത്തം തുടര്‍ന്നു. 57ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് കണ്ട വിജയകുമാര്‍ പത്ത് മിനിറ്റിനകം വീണ്ടും എതിര്‍താരത്തെ വീഴ്ത്തി. ഇതോടെ ചുവപ്പുകാര്‍ഡുമായി ക്യാപ്റ്റന്‍ പുറത്ത്. 70ാം മിനിറ്റില്‍ ഷൈജുമോന്‍െറ ക്രോസ് തടുത്തുനിര്‍ത്തി വരുതിയിലാക്കിയ ജോബി വലതുമൂലയിലൂടെ വലയിലേക്ക് വിട്ടു (3-0). മലപ്പുറത്തുകാരനായ യു. ജിംഷാദ് ബബ്ലുവും സ്വന്തം കാണികള്‍ക്ക് മുന്നില്‍ അരങ്ങു തകര്‍ത്തു. 74ാം മിനിറ്റില്‍ ബബ്ലുവിനെ ചെറുക്കാന്‍ ഗോളി റസാഖ് അഡ്വാന്‍ ചെയ്ത് കയറിയത് വിനയായി. കിട്ടിയ തക്കം നോക്കി ബബ്ലുവിന്‍െറ സ്കോറിങ് (4-0). |
സുനന്ദയുടെ മരണം: തരൂരിനെ ചോദ്യം ചെയ്തു Posted: 19 Jan 2015 06:43 AM PST ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. ഡല്‍ഹി വസന്ത് വിഹാറില്‍ കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിന്‍െറ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. രാത്രി എട്ടുമണിയോടെയാണ് ശശി തരൂര്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ഹാജരായത്. തരൂരിനൊപ്പം അഭിഭാഷകരുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് വിധേയമാകാന്‍ ആവശ്യപ്പെട്ട് നേരത്തേ ഡല്‍ഹി പൊലീസ് തരൂരിന് നോട്ടീസ് നല്‍കിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ബംഗളൂരുവിലാണെന്നും ഡല്‍ഹിയില്‍ തിരിച്ചത്തെിയാല്‍ ഹാജരാകാമെന്നും മറുപടി നല്‍കിയ തരൂര്‍ ഡല്‍ഹിയിലത്തെിയ ഉടന്‍ പൊലീസ് മുമ്പാകെ എത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ സംബന്ധിച്ച് പൊലീസോ തരൂരോ പ്രതികരിച്ചില്ല. തരൂര്‍ നേരത്തേ നല്‍കിയ മൊഴിയും കേസിലെ മറ്റു സാക്ഷികളുടെ മൊഴികളും തമ്മില്‍ വൈരുധ്യങ്ങളുണ്ട്. ഇതുസംബന്ധിച്ച് തരൂരിനോട് പൊലീസ് ചോദിച്ചതായാണ് വിവരം. പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധം, അതേച്ചൊല്ലി സുനന്ദയുമായുള്ള പ്രശ്നങ്ങള്‍, സ്വാഭാവിക മരണമെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് തരൂര്‍ ഇ-മെയില്‍ അയച്ചുവെന്ന സുനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം തലവന്‍ സുധീര്‍ ഗുപ്ത നടത്തിയ വെളിപ്പെടുത്തല്‍ തുടങ്ങിയവയെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ അടുത്തിടെയൊണ് പൊലീസ് കൊലക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. |
ബാര്‍കോഴ: പിള്ള ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; പറഞ്ഞിരുന്നെന്ന് ബാലകൃഷ്ണപിള്ള Posted: 19 Jan 2015 02:50 AM PST തിരുവനന്തപുരം: ബാര്‍കേസില്‍ ധനകാര്യ മന്ത്രിക്കെതിരെ ബാലകൃഷ്ണപിള്ള തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍കോഴ വിവാദം ഉണ്ടായതിന് ശേഷം പിള്ളയുമായി ഒരുമിച്ച് കണ്ടിട്ടില്ല. പെരുന്നയില്‍ എന്‍.എസ്.എസിന്‍െറ സമ്മേളന വേദിയില്‍വെച്ചാണ് അവസാനം പിള്ളയെ കണ്ടത്. എന്നാല്‍ അന്ന് സംസാരിച്ചില്ളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കെ.എം മാണി കോഴ വാങ്ങിയ കാര്യം ഉമ്മന്‍ചാണ്ടിയോട് പറഞ്ഞിരുന്നതായി ബാലകൃഷ്ണപിള്ള വെളിപ്പെടുത്തിയിരുന്നു. ഇതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അതേസമയം, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി ബാലകൃഷ്ണപിള്ള കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.ബി ഗണേഷ്കുമാറിനൊപ്പം ക്ളിഫ് ഹൗസില്‍ വെച്ചാണ് ഉമ്മന്‍ചാണ്ടിയോട് ഇക്കാര്യം പറഞ്ഞത്. ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് ആരോപണം ഉന്നയിക്കുന്നതിന് മുമ്പായിരുന്നു ഇതെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. മാണിയുടെ കാര്യം പറഞ്ഞില്ല എന്ന് പരുമല പള്ളിയില്‍ പോയി സത്യം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. |
No comments:
Post a Comment