വിജേന്ദര്‍ സിങ്ങിനും വേണം പത്മഭൂഷണ്‍ Madhyamam News Feeds |
- വിജേന്ദര്‍ സിങ്ങിനും വേണം പത്മഭൂഷണ്
- അന്ന് മുഖ്യമന്ത്രിക്കസേരയില്‍; ഇന്ന് ഇടതു വേദിയില്‍
- ബിഹാറില്‍ കളക്ടറേറ്റ് വളപ്പില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു
- ബിയാന്ത് സിങ് വധക്കേസ്: പ്രതി ജഗ്താര്‍ സിങ് തായ്‌ലന്‍ഡില്‍ അറസ്റ്റില്‍
- മുസ് ലിം കുടിയേറ്റത്തിനെതിരെ ജര്‍മനിയില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നു
- വാളും അമ്പുമില്ലാതെ അങ്കം
- ഇങ്ങനെ പോയാല്‍ ഗെയിംസ് കഴിഞ്ഞാലും സ്റ്റേഡിയങ്ങളുണരില്ല
- ആടിത്തിമിര്‍ത്ത് കൗമാരം
- സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മാണ കാലാവധി നീട്ടി
- കൈത്തറിഗ്രാമം കണ്ണൂരിന് അനിവാര്യ പദ്ധതി –മന്ത്രി അനില്‍ കുമാര്‍
- കലാമാമാങ്കത്തിന് അരങ്ങുണര്‍ന്നു
- കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ ആളെ വിളിച്ചുകയറ്റി ജീവനക്കാര്‍
- നെല്ലിയാമ്പതിയില്‍ സന്ദര്‍ശക പ്രവാഹം : സൗകര്യമൊരുക്കാന്‍ മടിച്ച് ടൂറിസം വകുപ്പ്
- പുലി ജനവാസ കേന്ദ്രത്തിലത്തെിയത് നാലുതവണ
- ക്രൂഡ് ഓയില്‍ വില അഞ്ചര വര്‍ഷത്തെ താഴ്ന്ന നിരക്കില്‍
- അനധികൃത മണല്‍വാരല്‍ : തഹസില്‍ദാറുടെ ശിപാര്‍ശയില്‍ നടപടിയില്ല
- ഖത്തര്‍ ഓപണ്‍ ടെന്നീസ് തുടങ്ങി; നദാലും ദ്യോകോവിച്ചും ഇന്നിറങ്ങും
- ഇതാ ഗിന്നസ് മാല; നീളം 5.52 കിലോമീറ്റര്‍!
- സിഡ്നി ടെസ്റ്റ്: വാര്‍ണറിന് സെഞ്ച്വറി; ഓസീസ് രണ്ടിന് 348
- ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ശേഷി വര്‍ധിപ്പിക്കാനൊരുങ്ങുന്നു
- ലെവി തുടരും; പെര്‍മിറ്റ് പുതുക്കാന്‍ സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
- അന്താരാഷ്ട്ര പുസ്തകോത്സവം: ഒരുക്കം തകൃതി
- രമേശിനെ ഓങ്ങി സി.പി.എം നേതൃത്വത്തെ തല്ലി വി.എസ്
- ഇന്ത്യന്‍ ഓഫ് ദി ഇയറിനായി മലയാളികള്‍ കാത്തിരിക്കുന്നു
- അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റിന് നേരെ വീണ്ടും പാക് വെടിവെപ്പ്
വിജേന്ദര്‍ സിങ്ങിനും വേണം പത്മഭൂഷണ്‍ Posted: 05 Jan 2015 11:57 PM PST Image: ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ പുരസ്കാരത്തിന് തന്നെയും പരിഗണിക്കണമെന്ന് ബോക്സിംഗ് താരം വിജേന്ദര്‍ സിങ്. ബോക്സിംഗ് ഇന്ത്യക്ക് നല്‍കിയ അപേക്ഷയിലാണ് ഒളിമ്പിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലും വെങ്കലമെഡല്‍ ജേതാവായ വിജേന്ദര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പുരസ്കാര പ്രഖ്യാപനം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സൈന നെഹ് വാളിന്‍െറ ആവശ്യത്തിന് പിന്നാലെ വിജേന്ദര്‍ സിങ്ങും പത്മഭൂഷണ് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. 'ആരെങ്കിലും പത്മഭൂഷണ് അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സുശീല്‍കുമാറാണ്. അതിന് ശേഷം എനിക്കും സൈനക്കുമാണ് അര്‍ഹത' ^വിജേന്ദര്‍ പറഞ്ഞു. തനിക്ക് 2010ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്. നിയമപ്രകാരം പത്മഭൂഷണ് പരിഗണിക്കപ്പെടാന്‍ അര്‍ഹനാണ്. സൈനയെ പുരസ്കാരത്തിന് പരിഗണിക്കാമെങ്കില്‍ തന്നെ എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്നും വിജേന്ദര്‍ ചോദിച്ചു. ഗുസ്തിതാരം സുശീല്‍കുമാറിന് പത്മഭൂഷണ്‍ നല്‍കുകയാണെങ്കില്‍ തനിക്കും പുരസ്കാരം ലഭിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ബാഡ്മിന്‍റണ്‍ താരം സൈന നെഹ് വാള്‍ പറഞ്ഞത്. തുടര്‍ന്ന് കായിക മന്ത്രാലയം തിങ്കളാഴ്ച സൈനയെ പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്യുകയായിരുന്നു. |
അന്ന് മുഖ്യമന്ത്രിക്കസേരയില്‍; ഇന്ന് ഇടതു വേദിയില്‍ Posted: 05 Jan 2015 11:52 PM PST Image: തിരുവനന്തപുരം: എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണയുടെ ഉദ്ഘാടന വേദിയില്‍ ക്ഷണിക്കപ്പെടാത്ത ആള്‍ പ്രസംഗിക്കാന്‍ എത്തിയത് ആശങ്കക്കും കൗതുകത്തിനും വഴിവെച്ചു. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ നടത്തിയ ധര്‍ണക്കിടെയായിരുന്നു സംഭവം. മുമ്പ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ കസേരയില്‍ ഇരുന്നയാളാണ് എല്‍.ഡി.എഫ് ധര്‍ണയില്‍ പ്രസംഗിക്കാന്‍ ശ്രമിച്ച അപരന്‍. മുമ്പ് മുഖ്യമന്ത്രി കസേരയില്‍ ഇയാള്‍ ഇരിക്കുന്ന വിവരം ഗള്‍ഫില്‍ നിന്ന് ഫോണ്‍വിളി വന്നപ്പോഴാണ് ഉമ്മന്‍ചാണ്ടിയും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും ഇക്കാര്യം അറിയുന്നത്. മുഖ്യമന്ത്രിയെയും ഓഫീസ് ജീവനക്കാരെയും പൊതുജനങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ വെബ്സൈറ്റിലൂടെ കണ്ട പ്രവാസിയാണ് വ്യാജ മുഖ്യനെ തിരിച്ചറിഞ്ഞത്. മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ഇയാള്‍ ഉമ്മന്‍ചാണ്ടിയോട് ‘നിങ്ങള്‍ ആരാണെന്ന്’ ചോദിച്ചു. കൂടാതെ ‘ഞാനാണ് മുഖ്യമന്ത്രിയെന്ന്’ യഥാര്‍ഥ മുഖ്യനോട് പറയുകയും ചെയ്തു. എന്നാല്‍, സംഭവത്തെ ലാഘവത്തോടെ കണ്ട ഉമ്മന്‍ചാണ്ടി കേസെടുക്കാതെ ഇയാളെ വിട്ടയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മൈക്ക് കൈയടക്കിയ ഇയാള്‍ ‘ഭായി ഓര്‍ ബഹനോം..’എന്ന് ഹിന്ദിയില്‍ അഭിസംബോധന ചെയ്ത് പ്രസംഗവും ആരംഭിച്ചു. നല്ല പോലെ ഹിന്ദി സംസാരിക്കുന്ന ജമീലാ പ്രകാശത്തിന് പകരം മൈക്കിലൂടെ രാഷ്ട്രഭാഷ കേട്ട വി.എസ് അടക്കമുള്ള മുന്‍നിര നേതാക്കള്‍ ഒരു നിമിഷം പകച്ചു. വേദിയിലുണ്ടായിരുന്ന എം. വിജയകുമാറും സി. ജയന്‍ ബാബുവും ഗംഗാധരന്‍ നാടാരും ഉടന്‍ തന്നെ ഇടപെട്ട് പ്രസംഗം തടയുകയായിരുന്നു. ക്ഷുഭിതനായ ഇയാള്‍ പ്രസംഗം തടഞ്ഞവരെ നോക്കി പ്രതിഷേധിച്ചെങ്കിലും ഇടതു നേതാക്കള്‍ വേദി വിട്ടുകൊടുത്തില്ല. അപരന്‍െറ മനോനില മനസിലാക്കിയ ധര്‍ണക്കാരും പൊലീസും കൈകാര്യം ചെയ്യാതെ ഇയാളെ വിട്ടയച്ചു. |
ബിഹാറില്‍ കളക്ടറേറ്റ് വളപ്പില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു Posted: 05 Jan 2015 10:36 PM PST Image: മുസഫര്‍പൂര്‍: ബിഹാറിലെ മുസഫര്‍പൂരില്‍ 30കാരിയെ കളക്ട്രേറ്റ് വളപ്പില്‍ വെച്ച് കാറിനുള്ളില്‍ കൂട്ട ബലാല്‍സംഗം ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ബിഹാറിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യുവതി. റെയില്‍വെ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ ഇവര്‍ അവിടെയുണ്ടായിരുന്ന അഞ്ചുപേരെ സമീപിച്ചു. അഡീഷണന്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ ഡ്രൈവറും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തങ്ങളുടെ കൂടെ വരാനും എത്തേണ്ടിടത്ത് എത്തിച്ചു തരാമെന്നും ഇവര്‍ ഉറപ്പു നല്‍കിയതനുസരിച്ച് യുവതി വാഹനത്തില്‍ കയറി. തുടര്‍ന്ന് ജില്ലാ കളക്ടറേറ്റിലെ വളപ്പില്‍ കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ജില്ലാ കളക്ടറുടെയും മറ്റു മുതിര്‍ന്ന ഉദ്യോഗ്സഥരുടെയും ഓഫീസുകള്‍ ആണ് ഇവിടെ ഉളളത്. പ്രതികള്‍ ഉപേക്ഷിച്ച് പോയതിനുശേഷം യുവതി തന്നെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഇവരെ പിന്നീട് മുസഫര്‍പൂരിലെ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. |
ബിയാന്ത് സിങ് വധക്കേസ്: പ്രതി ജഗ്താര്‍ സിങ് തായ്‌ലന്‍ഡില്‍ അറസ്റ്റില്‍ Posted: 05 Jan 2015 10:23 PM PST Image: ചണ്ഡീഗഢ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ വധിച്ച കേസിലെ പ്രതി ഗുര്‍മീത് സിങ് എന്ന ജഗ്താര്‍ സിങ് താരയെ തായ് ലന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു. പഞ്ചാബ് പൊലീസ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയായ ചോന്‍ബുരിയില്‍ നിന്ന് തായ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തീവ്രവാദ സംഘടനയായ ഖലിസ്താന്‍ ടൈഗേഴ്സ് ഫോഴ്സിന്‍െറ സ്വയം പ്രഖ്യാപിത നേതാവായാണ് ജഗ്താര്‍ സിങ് അറിയപ്പെടുന്നത്. 2004ല്‍ ചണ്ഡീഗഢിലെ കനത്ത സുരക്ഷയുള്ള ബുറെയില്‍ ജയിലില്‍ നിന്ന് തുരങ്കത്തിലൂടെയാണ് ജഗ്താറും മൂന്നു കൂട്ടാളികളും രക്ഷപ്പെട്ടത്. ഇതില്‍ രണ്ടു പേരെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു. മറ്റുള്ളവര്‍ ജഗ്താറിനൊപ്പം കടന്നു കളഞ്ഞു. തായ് നാഷണല്‍ പൊലീസ് വക്താവ് ലഫ്റ്റനന്‍റ് ജനറല്‍ പ്രവത്ത് തവോന്‍സിരിയാണ് അറസ്റ്റ് വാര്‍ത്ത പുറത്തുവിട്ടത്. പിടികൂടാനുള്ള ശ്രമത്തിനിടെ ജഗ്താര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തവോന്‍സിരി അറിയിച്ചു. പഞ്ചാബ് പൊലീസിന്‍െറ പ്രവൃത്തിയെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് കെ.പി.എസ് ഗില്‍ അഭിനന്ദിച്ചു. മികച്ച നീക്കമാണ് പൊലീസ് നടത്തിയത്. ദീര്‍ഘ കാലത്തിന് ശേഷമാണ് ജഗ്താര്‍ പിടിയിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1995ലാണ് പഞ്ചാബ് സെക്രട്ടേറിയറ്റിന് പുറത്ത് ഗുര്‍മീത് സിങ് അടക്കം ആറു സിഖ് തീവ്രവാദികള്‍ സ്ഫോടനം ആസൂത്രണം ചെയ്തത്. ബുള്ളറ്റ് പ്രൂഫ് കാറിന് സമീപം നടന്ന സ്ഫോടനത്തില്‍ മുഖ്യമന്ത്രി ബിയാന്ത് സിങ് കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. |
മുസ് ലിം കുടിയേറ്റത്തിനെതിരെ ജര്‍മനിയില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നു Posted: 05 Jan 2015 10:22 PM PST Image: ബെര്‍ലിന്‍: പശ്ചിമ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ മുസ് ലിം കുടിയേറ്റക്കാര്‍ വര്‍ധിക്കുന്നുവെന്നാരോപിച്ച് ജര്‍മനിയില്‍ പ്രതിഷേധം ശക്തിപ്പെടുന്നു. ബെര്‍ലിന്‍, ഡ്രെസ്ഡണ്‍ തുടങ്ങിയ നഗരങ്ങളിലാണ് യൂറോപ്പിനെ ഇസ് ലാമികവത്കരിക്കുന്നു എന്നാരോപിച്ച് പ്രതിഷേധം നടക്കുന്നത്. കിഴക്കന്‍ ജര്‍മന്‍ നഗരമായ ഡ്രസ്ഡണില്‍ നടക്കുന്ന പ്രതിഷേധത്തില്‍ 18, 000 പേര്‍ തെരുവിലിറങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്ര വലതുപക്ഷ സംഘടനയായ പാട്രിയോടിക്ക് യൂറോപ്യന്‍സ് എഗൈന്‍സ്റ്റ് ഇസ് ലാമൈസേഷന്‍ ഓഫ് ദി ഓക്സിഡന്‍റ് (പി.ഇ.ജി.ഐ.ഡി.എ- പെഗിഡ) ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. അതേസമയം മുസ് ലിം വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ജര്‍മനിയിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം നടന്നു. ബെര്‍ലിന്‍, സ്റ്റുട്ട്ഗര്‍ട്ട്, ഡ്രസ്ഡന്‍, കൊളോണ്‍ എന്നിവിടങ്ങളിലാണ് പരദേശീസ്പര്‍ധക്കും വിവേചനത്തിനുമെതിരെ പ്രതിഷേധം നടന്നത്. കൊളോണ്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍, ചര്‍ച്ചുകള്‍, വൈദ്യുതി കമ്പനി തുടങ്ങിയവ കുടിയേറ്റക്കാര്‍ക്കനുകൂലമായി ഐക്യപ്പെട്ടാന്‍ തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി ഇവര്‍ രാത്രി വൈദ്യുതിയണച്ച് പ്രതിഷേധിച്ചു. കൊളോണ്‍ ആര്‍ച്ച്ബിഷപ്പിന്‍െറ ആസ്ഥാനമായ കൊളോണ്‍ കത്തീഡ്രലും വിളക്കണച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തു. ക്രിസ്മസിന് തൊട്ടുമുമ്പാണ് ഡ്രസ്ഡണില്‍ പി.ഇ.ജി.ഐ.ഡി.എ അനുയായികള്‍ തടിച്ചുകൂടിയത്. കുറഞ്ഞ മുസ് ലിം ജനസംഖ്യയുള്ള പ്രദേശമാണ് ഡ്രസ്ഡണ്‍. അതേസമയം വംശീയ വിരുദ്ധ റാലികളെ അപലപിച്ച ചാന്‍സലര്‍ ആംഗല മെര്‍കല്‍, ഇത്തരം റാലികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. ഞങ്ങളാണ് ജനങ്ങള്‍ എന്നാണ് ഇവര്‍ മുദ്രാവാക്യം വിളിക്കുന്നത്. എന്നാല്‍ മതവും നിറവും വ്യത്യസ്തമായതിനാല്‍ നിങ്ങള്‍ ഞങ്ങളില്‍ പെടുന്നില്ല എന്നാണ് അവര്‍ അര്‍ഥമാക്കുന്നതെന്നും മെര്‍കല്‍ പറഞ്ഞു. വരുംദിനങ്ങളില്‍ പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പി.ഇ.ജി.ഐ.ഡി.എക്കെതിരെ ബെര്‍ലിനില്‍ 10,000ലധികം പ്രക്ഷോഭകര്‍ അണിനിരക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ തങ്ങള്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പ െല്ലന്ന് പി.ഇ.ജി.ഐ.ഡി.എ വ്യക്തമാക്കി. തങ്ങളുടെ പ്രക്ഷോഭം മത^രാഷ്ട്രീയ പ്രേരിതമല്ല. മുസ് ലിംകള്‍ രാജ്യത്ത് ജീവിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. സ്ത്രീ വിരുദ്ധ ആശയങ്ങളെയാണ് എതിര്‍ക്കുന്നതെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. നാസി ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും പ്രതിഷേധത്തില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും പി.ഇ.ജി.ഐ.ഡി.എ അവകാശപ്പെട്ടു. എന്നാല്‍ നവ^നാസികളുടെയും പിന്തുണ കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിനുണ്ട്. പി.ഇ.ജി.ഐ.ഡി.എയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ നേതൃത്വത്തിലുള്ളവര്‍ തയാറായിട്ടില്ല. |
Posted: 05 Jan 2015 10:07 PM PST Image: Subtitle: ആര്‍ച്ചറി, ഫെന്‍സിങ് താരങ്ങളുടെ പരിശീലനം സ്വന്തം ചെലവില്‍ കൊച്ചി: 27 വര്‍ഷത്തെ ഇടവേളക്കുശേഷം കേരളത്തിലത്തെുന്ന ദേശീയ ഗെയിംസ് ധൂര്‍ത്തിന്‍െറ പേരില്‍ വിവാദങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ പരിശീലനത്തിനും മത്സരത്തിനും ഉപകരണങ്ങളില്ലാതെ താരങ്ങളുടെ തയാറെടുപ്പ്. ഗെയിംസിനായി വഴിവിട്ട രീതിയില്‍ കോടികള്‍ ചെലവഴിക്കുമ്പോഴാണ് ലക്ഷങ്ങള്‍കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നം കീറാമുട്ടിയായി മാറുന്നത്. ചില ഇനങ്ങളില്‍ ടീം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും പരിശീലനത്തിന് ഗുണമേന്മയുള്ള ഉപകരണങ്ങളില്ല. പുതിയ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത് കേരള കായിക വികസനത്തിന് ദേശീയ ഗെയിംസിലൂടെ അടിത്തറ സ്ഥാപിക്കാനാവുമെന്നായിരുന്നു നേരത്തേയുള്ള ഉറപ്പ്. എന്നാല്‍, മേളയടുത്തതോടെ ഉപകരണങ്ങള്‍ വാടകക്കെടുക്കാനായി സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും ഗെയിംസ് ഓര്‍ഗനൈസിങ് കമ്മിറ്റിയുടെയും തീരുമാനം. ഇതോടെ, സ്വന്തമായി ഉപകരണങ്ങളെന്ന അസോസിയേഷനുകളുടെയും താരങ്ങളുടെയും സ്വപ്നങ്ങള്‍ വെള്ളത്തിലായി. എറണാകുളം വേദിയാവുന്ന ആര്‍ച്ചറി, ഫെന്‍സിങ്, യോട്ടിങ് ടീമുകളുടെ പരിശീലനം തകൃതിയായി നടക്കുന്നുവെങ്കിലും എല്ലാം അത്ലറ്റുകളുടെ സ്വന്തം ചെലവിലാണ്. അത്ലറ്റിക്സ് കഴിഞ്ഞാല്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ സ്വര്‍ണപ്രതീക്ഷയുള്ള ഫെന്‍സിങ് ടീമംഗങ്ങള്‍ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിശീലിക്കുമ്പോള്‍ ആവലാതികേള്‍ക്കാന്‍ ആരുമില്ല. താരങ്ങള്‍ സ്വന്തമായി വാങ്ങിയ വാളും കോസ്റ്റ്യൂമും ഉപയോഗിച്ചായിരുന്നു പരിശീലനം ആരംഭിച്ചത്. ഏറ്റവും ഒടുവിലായി തലശ്ശേരി സായിയില്‍നിന്ന് 30 വാളുകള്‍ എത്തിയതോടെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി. എന്നാല്‍, മത്സരത്തിനുള്ള ഉപകരണങ്ങള്‍ എന്ന് ലഭിക്കുമെന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് ഫെന്‍സിങ് അസോസിയേഷന്‍ ഭാരവാഹികള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പരിശീലിക്കാന്‍ മാത്രം ഉപയോഗിക്കാവുന്ന ഉപകരണങ്ങളേ താരങ്ങളുടെ കൈയിലുള്ളൂ. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് വെള്ളി മെഡല്‍ ജേതാവായ ഭവാനി ദേവി ഉള്‍പ്പെടെ കഴിഞ്ഞ ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ സംഘമാണ് ഫെന്‍സിങ്ങില്‍ കേരളത്തിനായിറങ്ങുന്നത്. പെരുമ്പാവൂരില്‍ പരിശീലനം പുരോഗമിക്കുന്ന ആര്‍ച്ചറി ടീമിന്‍െറ സ്ഥിതിയും ദയനീയം. മൂന്ന് മുതല്‍ അഞ്ച് മെഡല്‍വരെ പ്രതീക്ഷിക്കുന്ന ആര്‍ച്ചറി താരങ്ങളും സ്വന്തമായുള്ളതും കടംവാങ്ങിയതുമായ ഉപകരണങ്ങളിലാണ് പരിശീലിക്കുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ മെഡല്‍ പിറന്ന ഇന്ത്യന്‍ റൗണ്ടില്‍ ഉപകരണങ്ങള്‍ക്ക് തുച്ഛവിലയേ ഉള്ളൂവെങ്കിലും അതും വാങ്ങാന്‍ തീരുമാനമായിട്ടില്ല. റീകര്‍വ്, കോമ്പൗണ്ട് ഇനങ്ങള്‍ക്ക് കൊറിയന്‍ നിര്‍മിത ഉപകരണങ്ങളാണ് മികച്ചത്. എന്നാല്‍, കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ടെന്‍ഡര്‍ ക്ഷണിച്ചതല്ലാതെ തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ളെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. യോട്ടിങ് ടീം ഹൈകോടതിയില്‍ സ്വന്തം നിലയില്‍ പായ്വഞ്ചി ഇറക്കുമതിചെയ്യുകയാണെങ്കില്‍ നികുതിയടക്കം ഏഴ് ലക്ഷം രൂപവരെ ചെലവു വരും. എന്നാല്‍, സംസ്ഥാനം നേരിട്ട് ഇറക്കുമതി ചെയ്യുമ്പോള്‍ നാല് ലക്ഷത്തിന് ഉപകരണം സ്വന്തമാക്കാം. തമിഴ്നാടും സര്‍വിസസും ഉള്‍പ്പെടെ മുഴുവന്‍ ടീമുകളും സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്ന പായ്വഞ്ചിയുമായാണ് മത്സരത്തിനത്തെുന്നത്. ഇതിനിടെയാണ് സ്വന്തം പോക്കറ്റില്‍നിന്ന് പണംചെലവഴിച്ച് പരിശീലനവും ഉപകരണവും വാങ്ങിക്കൊണ്ട് കേരളത്തിന്‍െറ ഒരുക്കം. മുംബൈയിലേക്ക് പോയി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് യോട്ടിങ് ടീം പരിശീലനം നടത്തിയത്. ഒരു പൈസപോലും ഓര്‍ഗനൈസേഷന്‍ നല്‍കിയുമില്ല. |
ഇങ്ങനെ പോയാല്‍ ഗെയിംസ് കഴിഞ്ഞാലും സ്റ്റേഡിയങ്ങളുണരില്ല Posted: 05 Jan 2015 09:49 PM PST തിരുവനന്തപുരം: ദേശീയ ഗെയിംസിന്‍െറ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന വാദം ഉയരുമ്പോഴും നിര്‍മാണങ്ങള്‍ അനിശ്ചിതമായി നീളുന്നു. സ്റ്റേഡിയങ്ങള്‍ പലതും പൂര്‍ത്തിയാകുമ്പോഴേക്കും ഗെയിംസിന്‍െറ അവസാനയിനവും കഴിഞ്ഞിരിക്കും. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് കേരളം കാത്തിരിക്കുന്ന കായികമാമാങ്കത്തിന് ഇനി അവശേഷിക്കുന്നത്. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, മേനംകുളത്തെ ഗെയിംസ് വില്ളേജ്, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍, ആറ്റിങ്ങല്‍ ശ്രീപാദം മൈതാനം എന്നിവ ഇനിയും ഗെയിംസിനായി സജ്ജമായിട്ടില്ല. ഇതിനിടെ നാഷനല്‍ ഗെയിംസിന്‍െറ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തിലെ സംഘം എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ജനുവരി 15, 16 തീയതികളില്‍ അംഗങ്ങള്‍ കേരളത്തിന്‍െറ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഏഴു ജില്ലകളിലെ സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിക്കും. സജ്ജീകരണങ്ങള്‍ തൃപ്തികരമല്ളെങ്കില്‍ ഗെയിംസ് തീയതി തന്നെ മാറ്റിവെക്കാനും സാധ്യതയുണ്ട്. |
Posted: 05 Jan 2015 09:27 PM PST വെള്ളമുണ്ട: നാട്യകലയുടെ വിസ്മയ ചാരുതയില്‍ 'ചൈത്രം' ഉണര്‍ന്നു. അഭിനയ കലയുടെ വശ്യതയില്‍ തൊട്ടപ്പുറത്തെ പുല്‍മൈതാനത്ത് 'വൈശാഖം' ആസ്വാദകരെ വിരുന്നൂട്ടി. കുന്നിന്‍ മുകളിലെ 'ആഷാഢ'ത്തില്‍ വാദ്യകലയുടെ ആരവങ്ങളുയര്‍ന്നു. സംഗീതവും പ്രഭാഷണവുമായി 'ശ്രാവണ'വും 'കാര്‍ത്തിക'യും കലയുടെ വൈവിധ്യങ്ങള്‍ക്ക് അരങ്ങൊരുക്കി. അര ഡസന്‍ വേദികളിലായി മലനാടിന്‍െറ കലാകൗമാരം ആടിത്തിമിര്‍ക്കുന്ന 35ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് വെള്ളമുണ്ടയുടെ മണ്ണില്‍ പ്രൗഢഗംഭീര തുടക്കം. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തെയടക്കം വിന്യസിച്ചാണ് മേളക്ക് തിരിതെളിഞ്ഞത്. |
സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മാണ കാലാവധി നീട്ടി Posted: 05 Jan 2015 09:24 PM PST കണ്ണൂര്‍: കാംബസാര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിന്‍െറ നിര്‍മാണ കരാര്‍ കാലാവധി മാര്‍ച്ച് 31 വരെ നീട്ടാന്‍ കണ്ണൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരമാനിച്ചു. 2013 നവംബര്‍ ആറിന് കരാറിന്‍െറ കാലാവധി അവസാനിച്ചിരുന്നു. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ കത്തു നല്‍കുകയും നഗരസഭയില്‍ നേരിട്ടത്തെി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അജണ്ടയായി ഉള്‍പ്പെടുത്തിയത്. |
കൈത്തറിഗ്രാമം കണ്ണൂരിന് അനിവാര്യ പദ്ധതി –മന്ത്രി അനില്‍ കുമാര്‍ Posted: 05 Jan 2015 09:24 PM PST കണ്ണൂര്‍: കൈത്തറികളുടെ നാടായ കണ്ണൂരിന് അനിവാര്യമായ പദ്ധതിയാണ് കൈത്തറിഗ്രാമമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. അഴീക്കോട് കൈത്തറിഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാരികള്‍ക്ക് കേരളത്തിന്‍െറ ഗ്രാമീണ ഉല്‍പന്ന നിര്‍മാണം പുതിയ അനുഭവമാണ്. ഇവരുടെ മനസ്സറിഞ്ഞാണ് ഇത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ബാലരാമപുരത്തിനു ശേഷമുള്ള കൈത്തറി ഗ്രാമമാണ് അഴീക്കോടേത്. ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ കുടുംബങ്ങള്‍ക്ക് പദ്ധതി ഗുണകരമാവും. |
കലാമാമാങ്കത്തിന് അരങ്ങുണര്‍ന്നു Posted: 05 Jan 2015 09:21 PM PST ചെറുവത്തൂര്‍: കൗമാരകലയുടെ ഉത്സവത്തിന് ചെറുവത്തൂര്‍ ഗവ. ഫിഷറീസ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അരങ്ങുണര്‍ന്നു. തിങ്കളാഴ്ച രാവിലെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. രാഘവന്‍ പതാക ഉയര്‍ത്തിയതോടെയാണ് മേളക്ക് തുടക്കമായത്. ആദ്യദിനം 271 പോയന്‍റുമായി ഹോസ്ദുര്‍ഗ് ഉപജില്ലയാണ് മുന്നില്‍. 268 പോയന്‍റുമായി കാസര്‍കോടും, 257 പോയന്‍റുമായി ചെറുവത്തൂരും തൊട്ടുപിന്നിലുണ്ട്. |
കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ ആളെ വിളിച്ചുകയറ്റി ജീവനക്കാര്‍ Posted: 05 Jan 2015 09:18 PM PST കൊച്ചി: നഷ്ടത്തില്‍ കൂപ്പുകുത്തിയ കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ ജീവനക്കാര്‍ നടത്തിയ ശ്രമം യാത്രക്കാര്‍ക്ക് കൗതുകമായി. സ്വകാര്യബസുകളില്‍നിന്ന് കേട്ടുശീലിച്ച ശൈലി തന്നെയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പയറ്റിയത്. ആദ്യം മടിച്ചുനിന്ന യാത്രക്കാര്‍ പലരും ബസില്‍ കയറാന്‍ തയാറായത് ജീവനക്കാര്‍ക്ക് പ്രചോദനമായി. |
നെല്ലിയാമ്പതിയില്‍ സന്ദര്‍ശക പ്രവാഹം : സൗകര്യമൊരുക്കാന്‍ മടിച്ച് ടൂറിസം വകുപ്പ് Posted: 05 Jan 2015 09:05 PM PST നെല്ലിയാമ്പതി: സീസണായതോടെ നെല്ലിയാമ്പതിയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിച്ചു. കേരളത്തിലെ പല ജില്ലകളില്‍ നിന്നും മറുനാട്ടില്‍ നിന്നും നിരവധി സന്ദര്‍ശകരാണ് നെല്ലിയാമ്പതിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ആഴ്ചയിലെ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ കൂടിയായപ്പോള്‍ കുടുംബസമേതമത്തെിയ സന്ദര്‍ശകരില്‍ പലരും താമസസൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടി. പലരും നെല്ലിയാമ്പതിയിലെ ടൂറിസം പോയന്‍റുകള്‍ നാട്ടുകാരില്‍ നിന്ന് ചോദിച്ചറിഞ്ഞാണ് കണ്ടത്തെിയത്. താമസിക്കാനായി ഭാരിച്ച തുക വരുമെന്നറിഞ്ഞയുടന്‍ കുറേപ്പേര്‍ വന്ന ദിവസം തന്നെ മടങ്ങി. ചിലര്‍ സ്വകാര്യ റിസോര്‍ട്ടുകളിലും മറ്റും താമസിച്ചു. |
പുലി ജനവാസ കേന്ദ്രത്തിലത്തെിയത് നാലുതവണ Posted: 05 Jan 2015 08:54 PM PST കീഴാറ്റൂര്‍: പുള്ളിപ്പുലിയുടെ ചിത്രം കാമറയില്‍ പതിഞ്ഞതോടെ മുള്ള്യാകുര്‍ശ്ശി ഗ്രാമം ഭീതിയില്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നാലുതവണയാണ് പുലി ജനവാസ കേന്ദ്രത്തിലത്തെി മടങ്ങിയത്. |
ക്രൂഡ് ഓയില്‍ വില അഞ്ചര വര്‍ഷത്തെ താഴ്ന്ന നിരക്കില്‍ Posted: 05 Jan 2015 08:46 PM PST Image: മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നത് തുടരുന്നു. 50 ഡോളറില്‍ താഴെയുള്ള ക്രൂഡ് ഓയിലിന്‍െറ ഏറ്റവും പുതിയ വില ബാരലിന് 49 ഡോളറാണ്. കഴിഞ്ഞ ദിവസം ആറ് ശതമാനമാണ് യു.എസ് ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായത്. 2009 ഏപ്രിലിനു ശേഷം ആദ്യമായാണ് എണ്ണവില ഇത്രയും താഴുന്നത്. 53 ഡോളറാണ് ബ്രെന്‍റ് ക്രൂഡിന്‍െറ വില. യു.എസില്‍ ഓയില്‍ ഉത്പാദനം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഷേല്‍ ശിലകളില്‍ നിന്നുള്ള എണ്ണ ഉത്പാദനമാണ് യു.എസില്‍ വര്‍ധിച്ചത്. എണ്ണയുത്പാദനം വെട്ടിക്കുറക്കേണ്ട എന്ന ഒപെകിന്‍െറ തീരുമാനവും വിലക്കുറവിന് കാരണമായിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നതിന്‍െറ പ്രയോജനം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കാത്തതിനെതിരെ കഴിഞ്ഞദിവസം കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വിമാന ഇന്ധനത്തിനേക്കാള്‍ കൂടുതല്‍ പെട്രോളിന് വിലയുള്ള കാലമാണ് മോദി ഭരണത്തിന്‍െറതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വിലക്കുറവിന്‍െറ നേട്ടം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പകരം തീരുവ മൂന്നു തവണ കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. |
അനധികൃത മണല്‍വാരല്‍ : തഹസില്‍ദാറുടെ ശിപാര്‍ശയില്‍ നടപടിയില്ല Posted: 05 Jan 2015 08:44 PM PST കോഴിക്കോട്: ജില്ലയിലെ പുഴകളില്‍ നിയമം ലംഘിച്ച് വന്‍തോതില്‍ മണല്‍ക്കൊള്ള തുടരുമ്പോള്‍ ഇതിനെതിരെ തഹസില്‍ദാര്‍ നല്‍കിയ ശിപാര്‍ശ നടപ്പാക്കാന്‍ നടപടിയില്ല. പുഴകളില്‍ വാഹനം ഇറക്കി മണല്‍ വാരാതിരിക്കാന്‍ കടവുകളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കാതിരുന്നിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടില്ല. |
ഖത്തര്‍ ഓപണ്‍ ടെന്നീസ് തുടങ്ങി; നദാലും ദ്യോകോവിച്ചും ഇന്നിറങ്ങും Posted: 05 Jan 2015 07:54 PM PST Image: ദോഹ: എക്സണ്‍ മൊബീല്‍ ഖത്തര്‍ ഓപണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഇന്നലെ ഖലീഫ ഇന്‍റര്‍നാഷണല്‍ ടെന്നീസ് കോംപ്ളക്സില്‍ തുടക്കമായി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന മത്സരം. ക്യു.ടി.എഫ് പ്രസിഡന്‍റ് നാസര്‍ അല്‍ഖുലൈഫിയും ഉദ്ഘാടന മത്സരത്തിനത്തെിയിരുന്നു. |
ഇതാ ഗിന്നസ് മാല; നീളം 5.52 കിലോമീറ്റര്‍! Posted: 05 Jan 2015 07:44 PM PST Image: ദുബൈ: ഇതുപോലൊരു സ്വര്‍ണ മാല ഇതുവരെ ലോകത്തുണ്ടാക്കിയിട്ടില്ല. നീളം 5.522 കിലോ മീറ്റര്‍. 22 കാരറ്റ്. തൂക്കം 256 കിലോ. 40 ലക്ഷം കണ്ണികള്‍. 100 വിദഗ്ധ തൊഴിലാളികള്‍ ദിവസം 10 മണിക്കൂര്‍ എന്ന തോതില്‍ 45 ദിവസമെടുത്ത് നിര്‍മിച്ചത്. ഇതെല്ലാമാണ് ‘ദുബൈ ആഘോഷമാല’യുടെ മാറ്റുകൂട്ടുന്ന വിശേഷങ്ങള്‍. കൈകൊണ്ട് നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ സ്വര്‍ണമാലയെന്ന് തിങ്കളാഴ്ച ഗിന്നസ് ബുക്ക് അധികൃതര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. 20ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റുമായി ചേര്‍ന്ന് സ്വര്‍ണ വ്യാപാരികളുടെ സംഘടനായ ദുബൈ ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ് (ഡി.ജി.ജെ.ജി) മുന്‍കൈയെടുത്താണ് ഈ പുതുമയേറിയ മാല കോര്‍ത്തുണ്ടാക്കിയത്. |
സിഡ്നി ടെസ്റ്റ്: വാര്‍ണറിന് സെഞ്ച്വറി; ഓസീസ് രണ്ടിന് 348 Posted: 05 Jan 2015 07:24 PM PST Image: സിഡ്നി: ഇന്ത്യ^ആസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ആസ്ട്രേലിയ, ആദ്യദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെടുത്തു. ആതിഥേയര്‍ക്കുവേണ്ടി ഡേവിഡ് വാര്‍ണര്‍ സെഞ്ച്വറി (101) നേടി. ക്രിസ് റോജേഴ്സ് 95 റണ്‍സെടുത്ത് പുറത്തായി. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ 61 റണ്‍സെടുത്ത് ഷെയ്ന്‍ വാട്സണും 82 റണ്‍സെടുത്ത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമിയും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കരിയറിലെ 12ാമത്തെ സെഞ്ച്വറിയാണ് വാര്‍ണര്‍ ഇന്ന് നേടിയത്. പരമ്പരയിലെ മൂന്നാമത്തേതും. ആദ്യ ടെസ്റ്റിന്‍െറ രണ്ടിന്നിംഗ്സിലും വാര്‍ണര്‍ ശതകം നേടിയിരുന്നു. വിരാട് കോഹ് ലി സ്ഥിരം ക്യാപ്റ്റനായ ആദ്യ ടെസ്റ്റാണ് ഇന്ന്. എന്നാല്‍ ആസ്ട്രേലിയന്‍ ബാറ്റിംഗിന് മുമ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. അതേസമയം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിക്കേറ്റ് മരണപ്പെട്ട ഫില്‍ ഹ്യസിന്‍െറ ഓര്‍മകളുമായാണ് ആസ്ട്രേലിയ ഇന്ന് കളിക്കുന്നത്. തന്‍െറ സ്കോര്‍ 63ല്‍ എത്തിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ഹ്യൂസ് പരിക്കേറ്റ് വീണ ക്രീസ് ചുംബിച്ച് അഭിവാദ്യമര്‍പ്പിച്ചു. 63 റണ്‍സെടുത്തുനില്‍ക്കുമ്പോഴാണ് ഹ്യൂസിന് പരിക്കേറ്റത്. ഫില്‍ ഹ്യൂസിന്‍െറ ഓര്‍മകള്‍ തളംകെട്ടിനില്‍ക്കുന്ന മത്സരം ജയിക്കുക തന്നെയായിക്കും ആസ്ട്രേലിയ ലക്ഷ്യം. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ആസ്ട്രേലിയ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലാവുകയായിരുന്നു. |
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ശേഷി വര്‍ധിപ്പിക്കാനൊരുങ്ങുന്നു Posted: 05 Jan 2015 07:03 PM PST Image: മസ്കത്ത്: ഇന്ത്യന്‍ സമുദ്രതീരങ്ങളില്‍ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കുന്നതിനായി കോസ്റ്റ്ഗാര്‍ഡ് ശേഷി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യ-ഒമാന്‍ നയതന്ത്ര ബന്ധത്തിന്‍െറ 60ാം വാര്‍ഷികത്തിന്‍െറ ഭാഗമായി ഒമാനില്‍ സൗഹൃദ സന്ദര്‍ശനത്തിനത്തെിയ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ വിജിത്തിന്‍െറ കമാന്‍ഡിങ് ഓഫിസര്‍ ഡി.ഐ.ജി രാകേഷ് പാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. കപ്പലുകളുടെയും ഹെലികോപ്ടര്‍ അടക്കം വിമാനങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ 140 കപ്പലുകളാണ് കോസ്റ്റ് ഗാര്‍ഡിനുള്ളത്. 2018ഓടെ ഇത് 180 മുതല്‍ 200 വരെയായി ഉയര്‍ത്താനാണ് പദ്ധതി. കപ്പലുകളുടെ നിര്‍മാണം വിവിധ ഷിപ്യാര്‍ഡുകളിലായി പുരോഗമിക്കുകയാണ്. നിലവില്‍ ഹെലികോപ്ടറുകളടക്കം 65 വിമാനങ്ങളാണുള്ളത്. ഇത് മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറായി ഉയര്‍ത്തുകയും ചെയ്യും. സേനാംഗങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 മുതല്‍ 60 ശതമാനം വരെ അധിക അംഗങ്ങളെ കോസ്റ്റ് ഗാര്‍ഡിലേക്ക് റിക്രൂട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. |
ലെവി തുടരും; പെര്‍മിറ്റ് പുതുക്കാന്‍ സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം Posted: 05 Jan 2015 06:58 PM PST Image: റിയാദ്: സൗദി സ്വകാര്യമേഖലയില്‍ സ്ഥാപനങ്ങളുടെ പെര്‍മിറ്റ് പുതുക്കാന്‍ തൊഴില്‍ മന്ത്രാലയം നല്‍കുന്ന സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മന്ത്രിസഭ തീരുമാനം. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് വിദേശി ജോലിക്കാര്‍ക്ക് ചുമത്തുന്ന ലെവി തുടരാനുള്ള ഖണ്ഡിക നിയമാവലിയില്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തൊഴില്‍രംഗത്തെ സുപ്രധാന തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. |
അന്താരാഷ്ട്ര പുസ്തകോത്സവം: ഒരുക്കം തകൃതി Posted: 05 Jan 2015 06:53 PM PST Image: മനാമ:ബഹ്റൈന്‍ കേരളീയ സമാജം ഒരുക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒരു നാള്‍ മാത്രം ബാക്കി നില്‍ക്കെ പ്രശസ്ത പ്രസാധകരായ ഡി.സി ബുക്സില്‍ നിന്നുള്ള പത്തംഗ സംഘം മനാമയിലത്തെി. |
രമേശിനെ ഓങ്ങി സി.പി.എം നേതൃത്വത്തെ തല്ലി വി.എസ് Posted: 05 Jan 2015 06:17 PM PST Image: Subtitle: യു.ഡി.എഫിലെ ചില നേതാക്കളോട ുള്ള പാര്‍ട്ടി നേതൃത്വത്തിന്‍െറ 'മൃദു സമീപന'മാണ് വി.എസ് ലക്ഷ്യം വെക്കുന്നത് തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പുറമെ ആഭ്യന്തരമന്ത്രിയെ കൂടി ആരോപണവിധേയരുടെ പട്ടികയില്‍പെടുത്തിയത് വഴി വി.എസ് ലക്ഷ്യംവെക്കുന്നത് സ്വന്തം പാര്‍ട്ടി നേതൃത്വത്തെയും. കോണ്‍ഗ്രസിലെ ‘എ’ ഗ്രൂപ്പിലും കേരളാ കോണ്‍ഗ്രസിലും കെട്ടിമറിഞ്ഞിരുന്ന ബാര്‍ കോഴ വിവാദം വി.എസ്. അച്യുതാനന്ദന്‍െറ പ്രസ്താവനയോടെ പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളില്‍നിന്ന് 19 കോടി രൂപ പറ്റിയതില്‍ ഐ ഗ്രൂപ് നേതാവായ രമേശ് ചെന്നിത്തലയും ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് തിങ്കളാഴ്ച വെളിപ്പെടുത്തിയത്. സി.പി.എം കീഴ്ഘടക സമ്മേളനങ്ങളില്‍ അടക്കം ചര്‍ച്ച ചെയ്ത യു.ഡി.എഫിലെ ചില നേതാക്കളോടുള്ള പാര്‍ട്ടി നേതൃത്വത്തിന്‍െറ ‘മൃദു സമീപന’മാണ് വി.എസ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് നേതാക്കള്‍ തന്നെ അഭിപ്രായപ്പെടുന്നു. സി.പി.എം ഒരുതരത്തിലും ഒത്തുതീര്‍പ്പിന് തയാറാകാതിരുന്ന ‘യു.ഡി.എഫ് പൊലീസ്’ അന്വേഷണത്തോട് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായശേഷം നേതൃത്വത്തിനുണ്ടായ താല്‍പര്യമാണ് വി.എസിനെ ചൊടിപ്പിക്കുന്നത്. ബാര്‍കോഴ വിവാദത്തില്‍ രമേശ് ചെന്നിത്തലക്കെതിരായ ആരോപണം സംബന്ധിച്ച് അറിവുണ്ടായിരുന്നിട്ടും മാണിയോടെന്നപോലെ അദ്ദേഹത്തോടും മൃദുസമീപനമാണ് ചില നേതാക്കള്‍ക്കുള്ളതെന്ന ആക്ഷേപം സി.പി.എം നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ടായിരുന്നു. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിലും ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ.സി. രാമചന്ദ്രന് പരോള്‍ നല്‍കിയതിലും രമേശ് സ്വീകരിച്ച ഉദാരസമീപനം കൂടിയായതോടെ ഈ ആക്ഷേപം ശക്തിപ്രാപിച്ചു. സ്മാരകം തകര്‍ത്ത സംഭവത്തില്‍ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളില്‍നിന്ന് ഭിന്നമായ അഭിപ്രായമാണ് വി.എസിന് തുടക്കം മുതലുള്ളത്. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സ്വന്തം പക്ഷക്കാരില്‍നിന്ന് അടക്കം വിമര്‍ശവിധേയനായിട്ടും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. ടി.പി വധത്തോടെ യു.ഡി.എഫിന് കീഴിലുള്ള എല്ലാ പൊലീസ് അന്വേഷണത്തെയും എതിര്‍ത്തിരുന്ന സി.പി.എം നേതൃത്വം സ്മാരകം തകര്‍ക്കലില്‍ പൊലീസ് ചൂണ്ടിക്കാട്ടുന്ന ദിശയിലാണ് സഞ്ചരിക്കുന്നതെന്ന ആക്ഷേപമാണ് വി.എസിനുള്ളത്. ഇതിന് പുറമെയാണ് ടി.പി വധത്തില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തില്‍ പുറത്താക്കിയ കെ.സി. രാമചന്ദ്രന് പരോള്‍ നല്‍കിയതിനെതിരെ ആഭ്യന്തരമന്ത്രിക്ക് വി.എസ് കത്ത് നല്‍കിയത്. ആദ്യം ലഭിച്ച പരോള്‍ നീട്ടുന്നതിന് സി.പി.എം നേതൃത്വത്തിന്‍െറ താല്‍പര്യപ്രകാരം ആഭ്യന്തരമന്ത്രി നേരിട്ട് ഉത്തരവിടുകയായിരുന്നു. വീണ്ടും പരോള്‍ നീട്ടാന്‍ സി.പി.എമ്മിലെ ഉന്നത നേതാവിന്‍െറ പേഴ്സനല്‍ സ്റ്റാഫ് മന്ത്രിയെ കാണാന്‍ എത്തിയെങ്കിലും വി.എസിന്‍െറ ഇടപെടലോടെ പരാജയപ്പെടുകയായിരുന്നു. കെ.പി.സി.സിയുടെ സര്‍ക്കാര്‍, പാര്‍ട്ടി ഏകോപനസമിതിയോഗത്തിന് തലേദിവസമാണ് രമേശിനെ പ്രതിക്കൂട്ടിലാക്കിയുള്ള വി.എസിന്‍െറ ആരോപണമെന്നതും ശ്രദ്ധേയമാണ്. |
ഇന്ത്യന്‍ ഓഫ് ദി ഇയറിനായി മലയാളികള്‍ കാത്തിരിക്കുന്നു Posted: 05 Jan 2015 06:15 PM PST Image: Subtitle: ഫേസ്ബുക്കില്‍ വിജയനാണ് താരം തിരുവനന്തപുരം: ഇന്‍റലിജന്‍സ് ഡി.ഐ.ജി പി. വിജയന്‍ ഫേസ്ബുക്കില്‍ തിളങ്ങുകയാണ്. ഒരുപക്ഷേ, അദ്ദേഹത്തെക്കുറിച്ച് അധികമൊന്നും അറിയാത്തവരാകും കൂടുതല്‍ വിവരങ്ങള്‍ക്കായി പി. വിജയന്‍ എന്ന പേര് ഫേസ്ബുക്കില്‍ പരതുന്നത്. വിജയന് പിന്തുണയുമായി നടന്‍ മമ്മൂട്ടി, നടി മഞ്ജുവാര്യര്‍ തുടങ്ങി പല പ്രമുഖരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തത്തെിയതോടെയാണ് എല്ലാവരുടെയും ശ്രദ്ധ വിജയനിലേക്ക് തിരിഞ്ഞത്. സാമൂഹികസേവന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ കണ്ടത്തൊനുള്ള പോരാട്ടത്തില്‍ വിജയനോടൊപ്പം മത്സരിക്കുന്നവര്‍ നിസ്സാരക്കാരല്ല. വിപ്രോ ഗ്രൂപ് മേധാവി അസിം പ്രേംജി, പാലിയേറ്റിവ് കെയര്‍ പ്രസ്ഥാനത്തിന്‍െറ പിതാവെന്ന വിശേഷണത്തിനുടമയായ ഡോ. എം.ആര്‍. രാജഗോപന്‍ തുടങ്ങിയവരുമായുള്ള മത്സരത്തില്‍ വിജയന്‍ 36 ശതമാനം വോട്ടുമായി മുന്നേറുകയാണ്. മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരേക്കാളൊക്കെ ബഹുദൂരം മുന്നിലാണ് വിജയന്‍. ഇല്ലായ്മയുടെയും കഷ്ടതകളുടെയും കുട്ടിക്കാലം. സ്കൂള്‍പഠനത്തിനുള്ള സാമ്പത്തികംപോലും ലഭിക്കാത്ത സാഹചര്യത്തില്‍ പത്താംക്ളാസ് പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോയി. പഠനത്തോടുള്ള വിജയന്‍െറ അടങ്ങാത്ത അഭിനിവേശത്തിന് മുന്നില്‍ ഇല്ലായ്മകള്‍ വഴിമാറി. കൂലിപ്പണി ചെയ്തുകിട്ടിയ സമ്പാദ്യവുമായി പഠിച്ചു. 1999ല്‍ ഐ.പി.എസ് സെലക്ഷന്‍ ലഭിച്ചു. ഇപ്പോള്‍ സ്റ്റുഡന്‍റ് പൊലീസിന്‍െറ സംസ്ഥാന നോഡല്‍ ഓഫിസറാണ്. പരിമിതികള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി നശിക്കാതെ മുന്നേറിയ ഹീറോക്ക് പിന്തുണ പ്രഖ്യാപിക്കാനത്തെുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ആരാധകരുടെ എണ്ണം കൂടുമ്പോഴും അതൊന്നും വിജയന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ബാധിക്കുന്നേയില്ല. ഫേസ്ബുക്കില്‍ സ്റ്റാറായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘പ്രതിസന്ധികളെ അവസരമാക്കാന്‍ ശ്രമിച്ചു, അതു ശീലിച്ചു. ഇതിന് എല്ലാവരുടെയും പിന്തുണ ലഭിക്കുന്നതില്‍ സന്തോഷം. ഒരാഴ്ചക്കുള്ളില്‍ ഫേസ്ബുക്കിലൂടെയുള്ള വോട്ടിങ് അവസാനിക്കും. എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് വോട്ട് ചെയ്യാം, ചെയ്യാതിരിക്കാം’ -ഇതായിരുന്നു വിജയന്‍െറ വിനയം കലര്‍ന്ന പ്രതികരണം. |
അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റിന് നേരെ വീണ്ടും പാക് വെടിവെപ്പ് Posted: 05 Jan 2015 06:10 PM PST Image: ജമ്മു: ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റിന് നേരെ വീണ്ടും പാക് വെടിവെപ്പ്. സാംബ, ഹിരാനഗര്‍, കത്വ, റാംഗാഡ്, അര്‍ണിയ അടക്കമുള്ള മേഖലകളിലെ 45 സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റു. ബി.എസ്.എഫ് മേധാവി ഡി.കെ പഥക് സംഘര്‍ഷമേഖല സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവം. വെടിവെപ്പ് തുടരുന്ന പശ്ചാത്തലത്തില്‍ കത്വ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍കാലികമായി അടച്ചു. ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. അതിര്‍ത്തിയിലെ 65 ഗ്രാമങ്ങളെയാണ് പാക് സേന ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുവരെ 7,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച കത്വ, സാംബ മേഖലകളില്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന്‍ മരിച്ചിരുന്നു. കോണ്‍സ്റ്റബ്ള്‍ ദാവീന്ദര്‍ കുമാര്‍ ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഇതോടെ ഒരാഴ്ചക്കിടെ പാക് ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം നാലായി. ജനുവരി മൂന്നിന് നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment