ജോസ് കെ. മാണി മന്ത്രിയാകേണ്ട^ പി.സി ജോര്‍ജ് Madhyamam News Feeds |
- ജോസ് കെ. മാണി മന്ത്രിയാകേണ്ട^ പി.സി ജോര്‍ജ്
- മണിയുടെ രാജിക്ക് പാര്‍ട്ടിയില്‍ സമ്മര്‍ദം; തക്കം പാര്‍ത്ത് ജോര്‍ജ്
- എ.സി. മൊയ്തീനും കടകംപള്ളി സുരേന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറിമാര്‍
- റേഷന്‍ കാര്‍ഡ്: ഫോട്ടോയെടുപ്പ് നീട്ടിയത് ആശ്വാസമാകുന്നു
- അട്ടപ്പാടി ട്രൈബല്‍ 100 പ്ളസ് പദ്ധതിക്ക് തുടക്കം
- കല്‍ക്കരിപ്പാടം ഇടപാട്: ബിര്‍ള ഗ്രൂപ്പിനെതിരെ പുതിയ കേസുമായി സി.ബി.ഐ
- തിരുവാഭരണങ്ങള്‍ തിരിച്ചത്തെി
- വിദ്യാര്‍ഥികളെ വലവീശി പിടിക്കാന്‍ മയക്കുമരുന്ന് മാഫിയ
- കരിച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം : മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
- വികസനത്തിന്‍െറ പേരില്‍ കര്‍ഷകര്‍ അന്യവത്കരിക്കപ്പെടുന്നു -മേധാപട്കര്‍
- കുടിവെള്ളക്ഷാമം നേരിടും –മേയര്‍
- ജില്ലാ ആസ്ഥാനത്തിന്‍െറ ദാഹമകറ്റാന്‍ ‘പ്യുവര്‍ മലപ്പുറം’ റെഡി
- മാനാഞ്ചിറ –വെള്ളിമാട്കുന്ന് റോഡ് വികസനം ഏപ്രിലില്‍
- മാണിക്ക് പകരം പുതിയ മന്ത്രി: അവകാശവാദവുമായി നേതാക്കള്‍ രംഗത്ത്
- അനൈക്യത്തിന്‍െറ മഞ്ഞുരുക്കാന്‍ മുന്നിട്ടിറങ്ങിയ ഭരണാധികാരി
- ഒബാമയുടെ ‘ബീസ്റ്റ്‘ ഡല്‍ഹിയില്‍ എത്തി
- റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍
- രാജ്യസുരക്ഷ: പരീകറുടെ ആരോപണം ഐ.കെ ഗുജ്റാളിനെ ലക്ഷ്യമിട്ടെന്ന്
- മാണിയുടെ രാജി: പാലായില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍
- അമേരിക്കക്ക് ഇന്ത്യ താവളമൊരുക്കും
- ഓര്‍ക്കാട്ടേരിയില്‍ വ്യാപാരി ഹര്‍ത്താല്‍
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 21,120 രൂപ
- അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തില്‍ ശൈഖ് ഖലീഫയും ശൈഖ് മുഹമ്മദും അനുശോചിച്ചു
- അബ്ദുല്ല രാജാവിന്‍െറ മരണത്തിലൂടെ നഷ്ടമായത് അടുത്ത സഹോദരനെ –അമീര്‍
- മസ്കത്തില്‍ വാഹനാപകടം: മലയാളി ദമ്പതികള്‍ മരിച്ചു
ജോസ് കെ. മാണി മന്ത്രിയാകേണ്ട^ പി.സി ജോര്‍ജ് Posted: 24 Jan 2015 01:16 AM PST Image: കോട്ടയം: ധനമന്ത്രി കെ.എം മാണി രാജിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ മകന്‍ ജോസ് കെ. മാണി മന്ത്രിയാകുന്നതിനെ പിന്തുണക്കില്ളെന്ന് പി.സി ജോര്‍ജ്. പാര്‍ട്ടിയില്‍ സി.എഫ് തോമസിനെ പോലെ മൂത്തുപഴുത്ത നേതാക്കളുണ്ട്. ജോസ് കെ. മാണി പിഞ്ചില മാത്രമാണ്. പാര്‍ട്ടിയില്‍ വളരെ മുതിര്‍ന്ന എം.എല്‍.എമാര്‍ ഉള്ളപ്പോള്‍ എം.പിയായ ജോസ്.കെ മാണിയെ മന്ത്രിയാക്കേണ്ട ആവശ്യമില്ളെന്ന് പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പിലും ജോസഫ് ഗ്രൂപ്പിലും മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഉണ്ട്. ജോസ് കെ.മാണി മന്ത്രിയാകണമെന്ന് മാണി പറഞ്ഞാലും അംഗീകരിക്കാനാവില്ല. കേരള കോണ്‍ഗ്രസ് ആരുടെയും കുടംബ സ്വത്ത് അല്ല. ജോസ് കെ.മാണി സിന്ദാബാദ് എന്നുവിളിക്കാമെന്ന് പറഞ്ഞല്ല താന്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ തനിക്ക് ഗോഡ് ഫാദേഴ്സ് ഇല്ളെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ കേസില്‍ കെ.എം മാണി രാജിവെക്കേണ്ട രാഷ്ട്രീയമോ ധാര്‍മികമോ ആയ ആവശ്യമില്ല. മാണിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളുന്നു. മാണിക്കു പിന്നില്‍ കേരള കോണ്‍ഗ്രസ് ഒറ്റകെട്ടായി നില്‍ക്കുന്നതായും പി.സി ജോര്‍ജ് പറഞ്ഞു. |
മണിയുടെ രാജിക്ക് പാര്‍ട്ടിയില്‍ സമ്മര്‍ദം; തക്കം പാര്‍ത്ത് ജോര്‍ജ് Posted: 24 Jan 2015 01:11 AM PST Image: കോട്ടയം: ബാര്‍ കോഴയില്‍ കളങ്കിതനായ കെ.എം. മാണിയുടെ രാജിക്ക് വേണ്ടി കേരള കോണ്‍ഗ്രസില്‍ സമ്മര്‍ദം മുറുകി. മാണി രാജിവെച്ച് പാര്‍ട്ടിയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റണമെന്ന അഭിപ്രായം പരക്കെയുണ്ട്. താഴെക്കിടയിലുള്ള അണികള്‍ തൊട്ട് മുന്‍നിര നേതാക്കള്‍ വരെ രാജിയെക്കുറിച്ച് അടക്കം പറയുന്നിനിടക്ക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ് നടത്തിയ പരസ്യ പ്രസ്താവനയോടെ രാജിയാണ് അഭികാമ്യമെന്ന് കരുതുന്നവരുടെ എണ്ണം കൂടി. |
എ.സി. മൊയ്തീനും കടകംപള്ളി സുരേന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറിമാര്‍ Posted: 23 Jan 2015 11:19 PM PST Image: ഇരിങ്ങാലക്കുട: സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എ.സി. മൊയ്തീനും തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്‍ സി.പി.എം ജില്ലാ സെക്രട്ടറിമാരായി തുടരും. ഇരിങ്ങാലക്കുടയില്‍ ഇന്ന് സമാപിക്കുന്ന ജില്ലാ സമ്മേളനമാണ് മൊയ്തീനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വടക്കാഞ്ചേരി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ പരാജയപ്പെടുത്തി നിയമസഭാംഗമായിട്ടുണ്ട്.
|
റേഷന്‍ കാര്‍ഡ്: ഫോട്ടോയെടുപ്പ് നീട്ടിയത് ആശ്വാസമാകുന്നു Posted: 23 Jan 2015 11:01 PM PST കൊല്ലം: റേഷന്‍കാര്‍ഡിനുള്ള ഫോട്ടോയെടുപ്പ് തീയതി നീട്ടിയത് ആശ്വാസമാകുന്നു. നേരത്തേ മാര്‍ച്ച് നാലിന് അവസാനിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ഫോട്ടോയെടുക്കല്‍ ക്യാമ്പുകള്‍ മാര്‍ച്ച് 30വരെ നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. |
അട്ടപ്പാടി ട്രൈബല്‍ 100 പ്ളസ് പദ്ധതിക്ക് തുടക്കം Posted: 23 Jan 2015 10:58 PM PST അഗളി: അട്ടപ്പാടി മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അട്ടപ്പാടി ട്രൈബല്‍ 100 പ്ളസ് പദ്ധതിക്ക് തുടക്കമായി. |
കല്‍ക്കരിപ്പാടം ഇടപാട്: ബിര്‍ള ഗ്രൂപ്പിനെതിരെ പുതിയ കേസുമായി സി.ബി.ഐ Posted: 23 Jan 2015 10:39 PM PST Image: ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടില്‍ വ്യവസായി കുമാരമംഗലം ബിര്‍ളയുടെ സ്ഥാപനത്തിനെതിരെ സി.ബി.ഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ബിര്‍ള ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള അലൂമിനിയം ഉദ്പാദന കമ്പനിയായ ഹിന്‍ഡാല്‍കോക്കിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കല്‍ക്കരിപ്പാടം ക്രമക്കേടില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍ നിന്നു സി.ബി.ഐ അന്വേഷണസംഘം കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐയുടെ പുതിയ നീക്കം. ഇടപാടുമായി ബന്ധപ്പെട്ടു മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബിര്‍ള ഗ്രൂപ്പ് മേധാവിയില്‍ നിന്നു അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. 2013ല്‍ കല്‍ക്കരിപ്പാടം അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷ തള്ളിയ നടപടിക്കെതിരെ ബിര്‍ള പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. ഈ സമയത്തു മന്‍മോഹന്‍ സിങ്ങിനായിരുന്നു കല്‍ക്കരി വകുപ്പിന്‍െറ സ്വതന്ത്ര ചുമതല. ഈ സംഭവത്തില്‍ ബിര്‍ളക്കും കല്‍ക്കരി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പി.സി പഥക്കിനും എതിരായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ തെളിവിന്‍െറ അഭാവത്തില്‍ ഈ കേസിന്‍െറ അന്വേഷണം സി.ബി.ഐ അവസാനിപ്പിക്കുകയാണ് ഉണ്ടായത്. 1993 മുതല്‍ ഭരണത്തിലിരുന്ന വിവിധ സര്‍ക്കാരുകള്‍ അനുവദിച്ച 200 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നു സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സുതാര്യമായ ലേലത്തിലൂടെയല്ല ഇടപാടുകള്‍ നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി ബിര്‍ള ഗ്രൂപ്പ് രംഗത്തെത്തി. 185 കല്‍ക്കരിപ്പാടങ്ങള്‍ സംബന്ധിച്ചു പുരോഗമിക്കുന്ന അന്വേഷണത്തിന്‍െറ ഭാഗമായാണു പുതിയ നടപടിയെന്നു വാര്‍ത്താകുറിപ്പിലൂടെ അധികൃതര്‍ വിശദീകരിച്ചു. |
Posted: 23 Jan 2015 10:39 PM PST പന്തളം: ശരണംവിളികളും കര്‍പ്പൂര ദീപപ്രഭയും നിറഞ്ഞുനിന്ന പ്രഭാതത്തില്‍ തിരുവാഭരണപേടകങ്ങള്‍ തിരികെ പന്തളത്ത് എത്തിച്ചേര്‍ന്നു. മകരവിളക്കിനു ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണങ്ങള്‍ പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് തിരികെയത്തെിച്ചത്. രാവിലെ എട്ടോടെ വലിയപാലത്തിനു സമീപമത്തെിയ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാന്‍ റോഡിനിരുവശവും വന്‍ ഭക്തജനക്കൂട്ടം എത്തിയിരുന്നു. |
വിദ്യാര്‍ഥികളെ വലവീശി പിടിക്കാന്‍ മയക്കുമരുന്ന് മാഫിയ Posted: 23 Jan 2015 10:22 PM PST തൊടുപുഴ: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് -കഞ്ചാവ് മാഫിയ ജില്ലയില്‍ പിടിമുറുക്കുന്നു. ഇവരെ മാത്രം ലക്ഷ്യമിട്ട് വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ തന്നെ കഞ്ചാവിന്‍െറ വിതരണക്കാരാവുന്ന കേസുകളും നിരവധിയാണെന്ന് പൊലീസും സമ്മതിക്കുന്നു. തൊടുപുഴ മേഖലയില്‍ ചില കോളജ് വിദ്യാര്‍ഥികള്‍ കഞ്ചാവിന്‍െറ വാഹകരായി പ്രവര്‍ത്തിക്കുന്നതായി പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്. |
കരിച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം : മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു Posted: 23 Jan 2015 10:17 PM PST കാസര്‍കോട്: കരിച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ശോച്യാവസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി കേസെടുത്തു. പ്രതീക്ഷ പുരുഷസഹായ സംഘത്തിനുവേണ്ടി എ. ഭാസ്കരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആയിരക്കണക്കിന് ആളുകളാണ് കരിച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഡോക്ടറുടെ സേവനം ആഴ്ചയിലൊരു ദിവസം മാത്രമാണ് ലഭിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാരെയെല്ലാം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമിച്ചിരിക്കുന്നത്. ആശുപത്രിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷ പോലും കിട്ടാറില്ല. ആശുപത്രിയില്‍ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നും പരാതിക്കാര്‍ കമീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ബസ്സ്റ്റോപ്പ് അനുവദിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ കരിച്ചേരി പാലത്തിന് സമീപമുള്ള വാടകക്കെട്ടിടത്തിലേക്ക് പ്രാഥമികാരോഗ്യ കേന്ദ്രം മാറ്റണമെന്നും പരാതിയില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഫെബ്രുവരി 10നകം വിശദീകരണം സമര്‍പ്പിക്കണം. ബസ്സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 10നകം ആര്‍.ടി.ഒയും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചതായി കമീഷന്‍ അറിയിച്ചു. |
വികസനത്തിന്‍െറ പേരില്‍ കര്‍ഷകര്‍ അന്യവത്കരിക്കപ്പെടുന്നു -മേധാപട്കര്‍ Posted: 23 Jan 2015 10:12 PM PST കേളകം: വികസനത്തിന്‍െറ പേരില്‍ കര്‍ഷകരെ അന്യവത്കരിക്കാനും കോര്‍പറേറ്റുകളെ സംരക്ഷിക്കാനുമാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ പറഞ്ഞു. കേളകത്ത് ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ വിത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കുന്നുകളും മലകളും പുഴകളും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളും നശിപ്പിക്കപ്പെടുമ്പോള്‍ പരിസ്ഥിതി സംരക്ഷിത വികസനത്തെക്കുറിച്ചാണ് ചര്‍ച്ച നടക്കേണ്ടത്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളോട് കേരള സര്‍ക്കാര്‍ ദൗര്‍ഭാഗ്യകരമായ നിലപാടാണ് സ്വീകരിച്ചത്. |
കുടിവെള്ളക്ഷാമം നേരിടും –മേയര്‍ Posted: 23 Jan 2015 10:07 PM PST കൊച്ചി: വേനല്‍ക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആലോചിക്കുന്നതിനായി ഒരാഴ്ചക്കുള്ളില്‍ യോഗം ചേരുമെന്ന് മേയര്‍ ടോണി ചമ്മണി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. വരും മാസങ്ങളില്‍ വരാനിരിക്കുന്ന കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നതിനായി നടപടിയെടുക്കണമെന്ന കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു മേയര്‍. |
ജില്ലാ ആസ്ഥാനത്തിന്‍െറ ദാഹമകറ്റാന്‍ ‘പ്യുവര്‍ മലപ്പുറം’ റെഡി Posted: 23 Jan 2015 10:03 PM PST മലപ്പുറം: കുടുംബശ്രീയുമായി സഹകരിച്ച് ശുദ്ധജലം മിതമായ നിരക്കില്‍ വീടുകളില്‍ എത്തിക്കുന്ന സംരംഭവുമായി മലപ്പുറം നഗരസഭ. 'പ്യുവര്‍ മലപ്പുറം' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുടിക്കാനും പാചകത്തിനും ആവശ്യമായ ശുദ്ധീകരിച്ച വെള്ളം പ്രത്യേക കാനുകളില്‍ 12 രൂപ നിരക്കില്‍ വീടുകളില്‍ എത്തിക്കും. |
മാനാഞ്ചിറ –വെള്ളിമാട്കുന്ന് റോഡ് വികസനം ഏപ്രിലില്‍ Posted: 23 Jan 2015 09:54 PM PST കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസന പ്രവൃത്തി ഏപ്രിലില്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീര്‍ എന്നിവര്‍ ഉറപ്പുനല്‍കിയതായി റോഡ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. |
മാണിക്ക് പകരം പുതിയ മന്ത്രി: അവകാശവാദവുമായി നേതാക്കള്‍ രംഗത്ത് Posted: 23 Jan 2015 09:17 PM PST Image: കോട്ടയം: ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണിക്കെതിരായ കോഴ ആരോപണം കേരളാ കോണ്‍ഗ്രസ് എമ്മില്‍ വലിയ പൊട്ടിത്തെറിക്കു വഴിവെക്കുന്നതായി റിപ്പോര്‍ട്ട്. വിജിലന്‍സ് അന്വേഷണത്തില്‍ കുരുക്കു മുറുകുന്ന സാഹചര്യത്തില്‍ മാണി രാജിവെച്ചാല്‍ അടുത്ത മന്ത്രിയാരാകുമെന്ന ചര്‍ച്ച ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ തുടങ്ങി കഴിഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കുന്ന നേതാക്കളുടെ പ്രസ്താവനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കെ. എം മാണി രാജിവെച്ചാല്‍ മന്ത്രിയാകാന്‍ യോഗ്യന്‍ സി.എഫ് തോമസാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. മന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി എം.എല്‍.എമാര്‍ കേരളാ കോണ്‍ഗ്രസിലുണ്ട്. മന്ത്രിസ്ഥാനം പിന്തുടര്‍ച്ചാവകാശമല്ളെന്നും ജോര്‍ജ് ചാനല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പി.സി ജോര്‍ജിന്‍െറ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് പി.ജെ ജോസഫ് വിഭാഗം നേതാവായ ആന്‍റണി രാജു രംഗത്തെത്തി. വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പി.സി ജോര്‍ജ് നടത്തിയിട്ടുള്ളത്. മാണിക്ക് പകരക്കാരനെ പാര്‍ട്ടി ഇതുവരെ അന്വേഷിച്ചിട്ടില്ല. സോളാര്‍ കേസിനെക്കാളും വലുതല്ല ബാര്‍ കോഴ ആരോപണം. നേതാക്കള്‍ പരസ്യമായി അഭിപ്രയ പ്രകടനം നടത്തുന്നത് ശരിയല്ളെന്നും ആന്‍റണി രാജു പറഞ്ഞു. അതേസമയം, മാണിയെ അനുകൂലിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ സി.എഫ് തോമസ് എം.എല്‍.എ രംഗത്തെത്തി. മന്ത്രിസ്ഥാനത്തു നിന്നു മാണി മാറി നില്‍ക്കേണ്ട സാഹചര്യം ഇപ്പോഴില്ളെന്ന് അദ്ദേഹം പ്രതികരിച്ചു. |
അനൈക്യത്തിന്‍െറ മഞ്ഞുരുക്കാന്‍ മുന്നിട്ടിറങ്ങിയ ഭരണാധികാരി Posted: 23 Jan 2015 08:48 PM PST Image: ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉരുണ്ടുകൂടിയ അനൈക്യത്തിന്‍െറ കാര്‍മേഘങ്ങള്‍ നീക്കാന്‍ മുന്‍കയ്യെടുത്ത മഹത്ഭരണാധികാരിയെന്ന നിലയിലാണ് അബ്ദുല്ല രാജാവിനെക്കുറിച്ച് ഖത്തറിന് അവസാനമായി ഓര്‍ക്കാനുള്ളത്. |
ഒബാമയുടെ ‘ബീസ്റ്റ്‘ ഡല്‍ഹിയില്‍ എത്തി Posted: 23 Jan 2015 08:32 PM PST Image: ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെ ത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് സഞ്ചരിക്കാനുള്ള പ്രത്യേക വാഹനം ഡല്‍ഹിയിലെ ത്തി. അമേരിക്കയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'ബീസ്റ്റ്' കാറാണ് ഞായറാഴ്ച ഡല്‍ഹിയിലെ ത്തുന്ന ഒബാമക്ക് സഞ്ചരിക്കാനായി എത്തിച്ചിരിക്കുന്നത്. പ്രത്യേക വിമാനത്തില്‍ അതീവ സുരക്ഷയോടെയാണ് കാര്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. ‘കാഡില്ലാക് ഡി.ടി.എസ്.എ.’ കാറിന്‍െറ ഷാസി കൊണ്ട് നിര്‍മ്മിച്ചതാണ് ബീസ്റ്റ്. പതിനെട്ടടി നീളവും എട്ടു ടണ്‍ ഭാരവുമുള്ള കാര്‍ പ്രത്യേക പരിശീലനം ലഭിച്ച വ്യക്തിയാണ് ഓടിക്കുക. മണിക്കൂറില്‍ 96.5 കിലോമീറ്ററാണ് ബീസ്റ്റിന്‍െറ പരമാവധി വേഗം. ആഗോളതലത്തില്‍ ഏറ്റവും മികച്ച ഇന്ധമാണ് ഇതില്‍ ഉപയോഗിക്കാറുള്ളത്. ലിറ്ററിന് 3.4 കിലോമീറ്ററാണ് ഇന്ധനക്ഷമത. കാറിന്‍െറ പ്രതലത്തിന് എട്ടിഞ്ച് കനമുള്ളതിനാലും പ്രത്യേക മെറ്റല്‍ കൊണ്ട് നിര്‍മ്മിച്ചതിനാലും വെടിയുണ്ടകള്‍ ഏല്‍ക്കില്ല. പ്രത്യേക സുരക്ഷാ കവചത്തോടു കൂടിയ ഇന്ധനടാങ്കാണ് ഉള്ളത്. അതിനാല്‍ അത് സ്ഫോടനത്തില്‍ പോലും പൊട്ടിത്തെറിക്കില്ല. ടയറുകള്‍ പഞ്ചറാവുകയോ വെടിയേറ്റാല്‍ കേടാവുകയോ ചെയ്യില്ല. മൊത്തം ഏഴു സീറ്റുകളുള്ള കാറില്‍ രാത്രിയിലും കാഴ്ചശേഷിയുള്ള ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. രാസായുധ പ്രയോഗമുണ്ടായാല്‍ പുറത്തുനിന്നുള്ള വാതകത്തെ അകത്തേക്കു കടത്തിവിടാതെ ഡോറുകള്‍ ലോക്കാവുകയും ശുദ്ധമായ ഓക്സിജന്‍ വ്യാപിപ്പിക്കുകയും ചെയ്യുന്ന സംവിധാനവും ബീസ്റ്റിലുണ്ട്. വൈസ് പ്രസിഡന്‍്റിനെയും പെന്‍്റഗണിലേക്കും ഏത് നേരവും പ്രസിഡന്‍്റിന് ബന്ധപ്പെടാന്‍ പാകത്തിലുള്ള സാറ്റ്ലൈറ്റ് ഫോണ്‍ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. 2012-ല്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം സഞ്ചരിച്ചത് കറുത്ത 'മെഴ്സിഡസ് ബെന്‍സ് എസ് 600' കാറിലായിരുന്നു.പാകിസ്താന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രസിഡന്‍റ് ഒബാമക്ക് സഞ്ചരിക്കാന്‍ സ്വന്തം ബീസ്റ്റ് പെന്‍റഗണ്‍ ഇന്ത്യയിലെ ത്തിച്ചത്.
|
റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍ Posted: 23 Jan 2015 08:29 PM PST Image: തൃശൂര്‍: പുതുക്കാട് രാപ്പാളില്‍ റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ മൂന്നിന് മുംബൈ ^കന്യാകുമാരി ട്രെയിനിലെ ജീവനക്കാരാണ് ഇതു കണ്ടത്. ട്രെയിന്‍ ഇഷ്ടികയുടെ മുകളിലൂടെ കയറിയിറങ്ങിയെങ്കിലും അപകടമുണ്ടായില്ല. തൃശൂരില്‍ നിന്ന് റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ സംരക്ഷണസേനയും എത്തി പരിശോധന നടത്തി. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലെ സിഡ്നല്‍ പോസ്റ്റ് നശിപ്പിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. |
രാജ്യസുരക്ഷ: പരീകറുടെ ആരോപണം ഐ.കെ ഗുജ്റാളിനെ ലക്ഷ്യമിട്ടെന്ന് Posted: 23 Jan 2015 07:45 PM PST Image: ന്യൂഡല്‍ഹി: രാജ്യസുരക്ഷയില്‍ മുന്‍ പ്രധാനമന്ത്രിമാരില്‍ ചിലര്‍ വിട്ടുവീഴ്ച ചെയ്തെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറുടെ ആരോപണം ഐ.കെ ഗുജ്റാളിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ട്. 1997^98 വര്‍ഷത്തില്‍ കോണ്‍ഗ്രസ് പിന്തുണയിലാണ് ഐക്യമുന്നണി സര്‍ക്കാരിനെ ഗുജ്റാള്‍ നയിച്ചത്. എച്ച്.ഡി ദേവഗൗഡക്കു ശേഷം ഇന്ത്യയുടെ 12ാമത് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം, 1997 ഏപ്രില്‍ 21 മുതല്‍ 1998 മാര്‍ച്ച് 19 വരെ പ്രധാനമന്ത്രി പദത്തില്‍ തുടര്‍ന്നു. ഈ കാലയളവില്‍ ഗുജ്റാള്‍ വിട്ടുവീഴ്ച ചെയ്തെന്നാണു മുന്‍ പ്രധാനമന്ത്രിമാരില്‍ ചിലര്‍ എന്ന പരോക്ഷ ആരോപണത്തിലൂടെ പരീകര്‍ സൂചിപ്പിക്കുന്നത്. 1997 നവംബര്‍ 28ന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗുജ്റാല്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞു. രാജീവ് ഗാന്ധി വധത്തില്‍ എല്‍.ടി.ടി.ഇയെ ഡി.എം.കെ സഹായിച്ചുവെന്നജെയിന്‍ കമീഷന്‍െറ കണ്ടെ ത്തലോടെയാണ് ഐക്യമുന്നണി സര്‍ക്കാറിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുന്നത്. വ്യാഴാഴ്ച മുംബൈയില്‍ ഒരു ഹിന്ദി പ്രസിദ്ധീകരണത്തിന്‍െറ പ്രകാശന ചടങ്ങിലാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആരോപണം പരീകര്‍ ഉന്നയിച്ചത്. സുരക്ഷാ കാര്യങ്ങളില്‍ നമുക്ക് രഹസ്യ സ്രോതസ്സുകളുടെ ആഴത്തിലുള്ള ആസ്തികളുണ്ടാവേണ്ടത് അത്യാവശ്യമാണ്. 20^30 വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്തരം വിലപ്പെട്ട ആസ്തികള്‍ ഉണ്ടാക്കിയെടുക്കുന്നത്. എന്നാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം വിലപ്പെട്ട ആസ്തികളില്‍ ചില മുന്‍ പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്ച ചെയ്തെന്നാണ് പരീകര്‍ വ്യക്തമാക്കിയത്. എന്നാല്‍, പ്രധാനമന്ത്രിമാരുടെ പേരുകള്‍ വ്യക്തമാക്കാന്‍ പരീകര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രിമാര്‍ എന്തിലാണ് വിട്ടുവീഴ്ച ചെയ്തതെന്നും ഏത് തരത്തിലുള്ള ആസ്തികളാണ് മന്ത്രി ഉദ്ദേശിച്ചതെന്നും തിവാരി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാനായില്ളെങ്കില്‍ മന്ത്രി മാപ്പു പറയണമെന്നും തിവാരി ആവശ്യപ്പെട്ടിരുന്നു. |
മാണിയുടെ രാജി: പാലായില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ Posted: 23 Jan 2015 06:58 PM PST Image: പാലാ: ബാര്‍ കോഴ കേസില്‍ ആരോപണവിധേനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലാ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. എല്‍.ഡി.എഫ് പ്രാദേശിക നേതൃത്വമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പാലാ കൂടാതെ ഉഴവൂര്‍, വെളിയന്നൂര്‍, കടപ്ളാമറ്റം, മരങ്ങാട്ടുപ്പള്ളി പഞ്ചായത്തുകളിലും ഹര്‍ത്താന്‍ ആചരിക്കുന്നുണ്ട്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ പത്തിന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചു. അതേസമയം, മന്ത്രി മാണിയെ വ്യക്തിഹത്യ ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനും നീക്കം നടക്കുന്നതില്‍ പ്രതിഷേധിച്ച് നിയോജകമണ്ഡലത്തില്‍ വെള്ളിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു. |
അമേരിക്കക്ക് ഇന്ത്യ താവളമൊരുക്കും Posted: 23 Jan 2015 06:32 PM PST Image: Subtitle: പോര്‍വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും സൗകര്യം തുറന്നുകൊടുക്കാന്‍ നീക്കം ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമ, നാവിക താവളങ്ങള്‍ അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കുമായി തുറന്നുകൊടുക്കാന്‍ നീക്കം. പടക്കപ്പലുകള്‍ക്ക് നാവികസേനാ കേന്ദ്രങ്ങളില്‍ അടുക്കാം. ഇതേപോലെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും അമേരിക്കയും അവസരം നല്‍കും. കരാര്‍ നടപ്പായാല്‍ പ്രയോജനം അമേരിക്കക്കാണ്. അഫ്ഗാനിസ്താന്‍, ഇറാഖ് അധിനിവേശ ഘട്ടത്തില്‍ പോര്‍വിമാനങ്ങളുടെ ഇടത്താവളമായി ഇന്ത്യന്‍ സേനാകേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. ഗള്‍ഫിനു പിന്നാലെ, ഏഷ്യയില്‍ സൈനിക സ്വാധീനം വര്‍ധിപ്പിക്കാന്‍ തീവ്രശ്രമമാണ് അമേരിക്ക തുടരുന്നത്. ഇന്ത്യ-അമേരിക്ക ബന്ധം തന്ത്രപര പങ്കാളിത്തമായി മാറിയിരിക്കേ, സൈനികതലത്തില്‍ പരസ്പരം സഹകരിക്കണമെന്നാണ് ഭരണകൂടങ്ങളുടെ പക്ഷം. ലോക്സഭയില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള ബി.ജെ.പി സര്‍ക്കാറിന് മുന്നില്‍ മറ്റ് രാഷ്ട്രീയ തടസ്സങ്ങളില്ല. 10 വര്‍ഷത്തിലൊരിക്കല്‍ പുതുക്കുന്ന ഇന്ത്യ-അമേരിക്ക പ്രതിരോധ ചട്ടക്കൂടു കരാര്‍ പുതുക്കേണ്ട സമയവുമായി. ഇക്കൂട്ടത്തില്‍ പുതിയ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്താനുള്ള അണിയറ ചര്‍ച്ചകളാണ് നടന്നത്. ഒബാമ എത്തുമ്പോള്‍ ബാക്കി നടപടി ചര്‍ച്ച ചെയ്യും. രാജ്യത്തിന്‍െറ അതിനൂതന സാങ്കേതിക സംവിധാനങ്ങളുമായി സമ്പര്‍ക്കം സ്ഥാപിക്കാനുള്ള അവസരം കൂടിയാണ് അമേരിക്കക്ക് മുന്നില്‍ തുറക്കുന്നത്. ഇന്ത്യന്‍ വ്യോമസേനാ സംവിധാനങ്ങള്‍, അന്തര്‍വാഹിനികള്‍ അടക്കമുള്ള നാവിക സജ്ജീകരണങ്ങള്‍ എന്നിവയുമായി കൂടുതല്‍ അടുപ്പം കിട്ടും. |
ഓര്‍ക്കാട്ടേരിയില്‍ വ്യാപാരി ഹര്‍ത്താല്‍ Posted: 23 Jan 2015 06:28 PM PST Image: വടകര: കടകള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരി ടൗണില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ നടക്കുക. നാദാപുരം^തൂണേരി ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകന്‍ കുഴിയില്‍ ഷിബിന്‍ കൊല്ലപ്പെട്ടതാണ് മേഖലയില്‍ സംഘര്‍ഷത്തിന് വഴിവെച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വടകരമേഖലയില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഓര്‍ക്കാട്ടേരി ടൗണിലെ ടീന്‍വേള്‍ഡ്, അസ്മ ബേക്കറി, ഡേമാര്‍ട്ട് ഹൈപര്‍മാര്‍ക്കറ്റ്, മലബാര്‍ എൈകെയര്‍, ആസ്യടെക്സ്റ്റൈല്‍സ്, മലബാര്‍ ട്രാവല്‍സ്, ലില്ലിവൈറ്റ്, ലൂസിയാന, ടേക്ക് ഹോം എന്നീ കടകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 21,120 രൂപ Posted: 23 Jan 2015 06:20 PM PST Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,120 രൂപയിലും ഗ്രാമിന് 2,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ചയാണ് പവന്‍ വില 80 രൂപ കുറഞ്ഞു 21,120 രൂപയിലെത്തിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയും 21,200 രൂപയായിരുന്നു പവന്‍ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.22 ഡോളര്‍ വര്‍ധിച്ച് 1.294.82 ഡോളറിലെത്തി. |
അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തില്‍ ശൈഖ് ഖലീഫയും ശൈഖ് മുഹമ്മദും അനുശോചിച്ചു Posted: 23 Jan 2015 06:19 PM PST Image: അബൂദബി: സൗദി ഭരണാധികാരി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്‍െറ നിര്യാണത്തില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും അനുശോചിച്ചു. |
അബ്ദുല്ല രാജാവിന്‍െറ മരണത്തിലൂടെ നഷ്ടമായത് അടുത്ത സഹോദരനെ –അമീര്‍ Posted: 23 Jan 2015 06:11 PM PST Image: കുവൈത്ത് സിറ്റി: സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് അഗാധമായ ദു$ഖവും അനുശോചനവും രേഖപ്പെടുത്തി. അബ്ദുല്ല രാജാവിന്‍െറ മരണത്തിലൂടെ അടുത്ത സഹോദരനെയും അയല്‍പക്കത്തെ ആത്മാര്‍ഥ സുഹൃത്തിനെയുമാണ് നഷ്ടമായതെന്ന് സൗദിയുടെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെട്ട സല്‍മാന്‍ ഇബ്നുഅബ്ദുല്‍ അസീസ് ആലുസഊദിന് അയച്ച അനുശോചന സന്ദേശത്തില്‍ അമീര്‍ പറഞ്ഞു. |
മസ്കത്തില്‍ വാഹനാപകടം: മലയാളി ദമ്പതികള്‍ മരിച്ചു Posted: 23 Jan 2015 06:03 PM PST Image: മസ്കത്ത്: മസ്കത്തില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം അമ്പൂരി ചുണ്ടെലിക്കാട്ടില്‍ ജോസ് ചാക്കോ (58), ഭാര്യ മറിയാമ്മ (54) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ജിമ്മി അടക്കം വാഹനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ എയര്‍പോര്‍ട്ടിന് സമീപമായിരുന്നു അപകടം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment